സോറി ജയേട്ടാ ഇപ്പൊ ഇത് വേണ്ട നമ്മൾ പരസ്പരം ഒന്ന് മനസ്സിലാക്കിയിട്ട് മതി, ആദ്യരാത്രി അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി

രചന : ഗിരീഷ് കാവാലം

“സോറി ജയേട്ടാ ഇപ്പൊ ഇത് വേണ്ട നമ്മൾ പരസ്പരം ഒന്ന് മനസ്സിലാക്കിയിട്ട് മതി”

ശിഖയുടെ ആ വാക്കുകളിൽ ജയേഷിന്റെ മനസ്സിലെ ഫസ്റ്റ് നൈറ്റ്‌ എന്ന പളുങ്ക് കൊട്ടാരം തട്ടി തകർന്ന് പോയി

അവൾ ജയേഷിന്റെ കൈ പിടിയിൽ നിന്ന് തന്റെ കൈ മെല്ലെ പിൻവലിച്ച് അല്പം മാറി കിടന്നു

ജയേഷിന്റെ മുഖത്ത് നേര്യ ജാള്യത മിന്നി മറഞ്ഞുവെങ്കിലും പൊടുന്നനെ അവനിൽ അവളുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ അവസ്ഥയും രണ്ട് വർഷം മുൻപ് ഉണ്ടായിരുന്ന അവസ്ഥയും ഇടകലർന്നു തെളിഞ്ഞു വന്നു അത് അവന്റ നെഗറ്റീവ് ചിന്തകളെ തല്ലി കെടുത്താൻ പോന്നതായിരുന്നു

“സോറി…ശിഖ ഉറങ്ങിക്കോളൂ നല്ല ക്ഷീണം കാണും ഇനിമുതൽ നമ്മുടെതായ ലോകം അല്ലേ”

ആത്മനിയന്ത്രണം വീണ്ടെടുത്ത അവൻ അവളോടായി പറഞ്ഞു

ഒന്ന് മൂളിയ ശേഷം അവൾ ചരിഞ്ഞു കിടന്നു

ഒരിക്കലും ഇങ്ങനെ ഉള്ള ഒരു വീട്ടിൽ വന്ന് കയറേണ്ടവൾ ആയിരുന്നില്ല ശിഖ

ജയേഷിന്റെ LD ക്ലെർക്ക് ജോലി ഒഴിച്ചാൽ താൻ ഇതുവരെ ജീവിച്ച സാഹചര്യവുമായി എത്രയോ താഴ്ന്ന നിലവാരത്തിൽ ഉള്ള ഒരു കുടുംബം

കൊറോണ എന്ന മഹാവ്യാധിയിൽ പപ്പയുടെ ജീവൻ പൊലിഞ്ഞപ്പോൾ ഉതിർത്ത് വന്നത് ആരും അറിയാത്ത, പപ്പക്ക് മാത്രം അറിയാവുന്ന തീർത്താൽ തീരാത്ത കടബാധ്യതകൾ മാത്രം

ജോലിക്കാർ ആയ അന്യസംസ്ഥാന തൊഴിലാളികൾ കൂടി നാട് വിട്ടതോടെ ബിസിനസ്‌ സ്ഥാപനത്തിനൊപ്പം കൂപ്പു കുത്തിയത് തന്റെയും ഏക അനിയത്തിയുടെയും നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ ആയിരുന്നു

മാനേജ്മെന്റ് ക്വാട്ടയിൽ ഉറപ്പായിരുന്ന അധ്യാപന ജോലി എന്ന സ്വപ്നം അതോടെ ഇല്ലാതാകുകയും ചെയ്തു

ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് തല ഉയർത്തിയ അവൾ അടുത്ത് കിടക്കുന്ന ജയേഷിനെ ഒന്ന് ശ്രദ്ധിച്ചു അവൻ നല്ല ഉറക്കത്തിലേക്ക് വീണിരിക്കുന്നു

മൊബൈൽ എടുത്തു നോക്കിയതും വാട്സ്ആപ്പിൽ നിറയെ തനിക്ക് വന്ന മാരിയേജ് ആശംസകൾ

ഓരോന്ന് ഓരോന്നായി നോക്കിയ ശേഷം മൊബൈൽ തിരിച്ചു വക്കുവാൻ തുടങ്ങിയതും ഒരു മെസ്സേജ് അവൾക്ക് വന്നു

“”സോറി ശിഖ…”

അവൾ ഒരു നിമിഷം സ്ഥബ്ധയായി

പൊടുന്നനെ അവൾ മിഴികൾ വെട്ടിച്ചു നല്ല ഉറക്കത്തിൽ ആയിരുന്ന ജയേഷിനെ നോക്കി

അവളുടെ മനസ്സിൽ ഒരായിരം ചിന്തകൾ മിന്നി മറഞ്ഞു

അടുത്ത മെസ്സേജ് ന്റെ സൗണ്ട് ആണ് അവളെ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്

“”ഒരിക്കലും പിരിയില്ല എന്ന് ശപഥം ചെയ്ത നമ്മളോട് ദൈവം ചേർന്ന് നിന്നില്ല എന്ന് വിചാരിച്ചാൽ മതി “”

എന്റെ തന്നെ ആണ് തെറ്റ്… അതിന് ഞാൻ ഇന്ന് ക്ഷമ ചോദിക്കുന്നു… എന്നോട് ക്ഷമിക്കില്ലേ

അക്ഷയ് ടേതായിരുന്നുമു അത്..രണ്ട് വർഷം സ്വന്തം ജീവൻ ആയി കരുതിയ ആൾ പക്ഷേ..

തന്റെ സമ്പത്തിന്റെ മൂല്യം കുറഞ്ഞത് അവന്റെ മനസ്സിൽ തന്നെക്കുറിച്ചുള്ള ചിന്തകളിലും ഇടിവ് വന്നു.. ന്യായീകരണങ്ങൾ പലതും നിരത്തി പിന്മാറാൻ ഒരുങ്ങിയപ്പോഴും തനിക്ക് ഒരു ദുഃഖവും ഇല്ലായിരുന്നു…

“ഏയ്‌ ഞാൻ എന്നേ ക്ഷമിച്ചിരുന്നു….”

ഒരു കൂസലും ഇല്ലാതെ അവൾ റിപ്ലൈ കൊടുത്തു

“എന്റെ ടെൻഷൻ ഇപ്പഴാ മാറിയത്”

“എനിക്ക് നാളെ ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.. ഒരു കാര്യം പറയണം എന്നുണ്ടായിരുന്നു നിനക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം… നിന്റെ സൗകര്യം അനുസരിച്ചു.. ഞാൻ റിങ് ചെയ്യില്ല”

അവളുടെ തലച്ചോറിൽ ഒരായിരം ചിന്തകൾ മിന്നി മറഞ്ഞു

അവൾ മറുപടിക്കായി ടൈപ്പ് ചെയ്യുവാൻ ഒരുങ്ങിയെങ്കിലും ചെയ്തില്ല

“Ok Good night…. സ്വീറ്റ് ഡ്രീം”

അവന്റെ മെസ്സേജ് വീണ്ടും വന്നു

അവൾ അതിൽ തന്നെ നോക്കി ഇരുന്നു..

അവസാനം മൊബൈൽ വച്ചു ഉറക്കത്തിന്റെ ആലസ്യത്തിലേക്കു വീണു പോയി അവൾ

അടുത്ത ദിവസം രാവിലെ ഉറക്കം ഉണർന്നു നോക്കിയപ്പോൾ ജയേഷിനെ ബെഡിൽ കണ്ടില്ല അവൾ പെട്ടന്ന് ചാടി എണീറ്റിരുന്നു… അപ്പോഴും അവളുടെ മുഖത്ത് ഒരു അരക്ഷിതാവസ്‌ഥ പ്രകടമായിരുന്നു

ചായ ഗ്ലാസ്സുമായി വരുന്ന ജയേഷിനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ജാള്യത പടർന്നു

“വേണ്ട ചായ കുടിച്ച് പതുക്കെ എഴുന്നേറ്റാൽ മതി..

ഞാൻ മാർക്കറ്റ് വരെ പോയിട്ട് വരാം നല്ല മീൻ കിട്ടണമെങ്കിൽ രാവിലെ തന്നെ പോകണം ”

എഴുന്നേൽക്കാൻ തുടങ്ങിയ അവൾക്ക് ചായ കൊടുത്തുകൊണ്ട് ജയേഷ് പറഞ്ഞു

അവൾ തലയാട്ടിയതും അവൻ തിരിഞ്ഞു നടന്നു വെളിയിലേക്ക് പോയി

മനസ്സിനെ അലട്ടുന്ന ചിന്തകളുമായി അവൾ അന്നത്തെ ദിവസം വീട്ടുകാരോടും ഒപ്പം ജയേഷിനോടും ഒപ്പം യാന്ത്രികമായി ഇടപെഴകി

ഒരു പുതുമണവാട്ടിയുടെ പൊരുത്തപ്പെടാനുള്ള ശങ്ക എന്നതിൽ കവിഞ്ഞു ആരും അതിന് അർഥം നൽകിയില്ല

അവൾ ആ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു തന്റെ പൂർവ കാമുകൻ അക്ഷയ് മായി ഉള്ള സംസാരത്തിന്

അവൾ അത് കണ്ടെത്തി അവന് ഒരു മിസ്സ് കാൾ അയച്ചു

ഉടൻ തന്നെ അവൻ തിരിച്ചു കാൾ ചെയ്തു

“നിന്റെ മനസ്സിൽ എനിക്ക് ഇപ്പോഴും സ്ഥാനം ഉണ്ടെന്ന് അറിയാം.. അത് നില നിർത്താൻ തന്നെയാണ് എന്റെ ആഗ്രഹവും ”

അക്ഷയ് പറഞ്ഞു

“എന്താ നമുക്ക് ഈ ബന്ധം തുടർന്നു കൂടെ”

ശിഖയുടെ മറുപടി മൗനം ആയിരുന്നു

“എന്തെങ്കിലും പറയടോ”

അവൻ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു

“എടീ ഒരു കാര്യം ഞാൻ തുറന്നു പറയാം നമുക്ക് എന്തായാലും വിവാഹത്തിലൂടെ ഒന്നിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല…”

“നമ്മൾ രണ്ട് പേരും മാത്രം അറിയാവുന്ന ഈ ബന്ധം ഇങ്ങനെ അങ്ങ് തുടർന്നു കൊണ്ടുപോകാം ജീവിതാവസാനം വരെ”

“അക്ഷയ് ഞാൻ ഇന്ന് ഒരാളുടെ ഭാര്യ ആണ്””

അല്പ നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു

“നീ മറ്റൊരാളുടെ ഭാര്യ ആണെന്ന് അറിയാം…

“അതുകൊണ്ട് മാത്രം ആണ് എനിക്ക് നിന്നോടുള്ള സ്നേഹം ഇപ്പോൾ കൂടുതലായി തോന്നുന്നത്…”

“ശിഖ നോക്ക് ഇത് പഴയ കാലം അല്ല.. നീ കുടുംബ ബന്ധം നില നിർത്തിക്കോ നമുക്ക് നമ്മുടെ ബന്ധവും നിലനിർത്തി പോകാം.. എന്താ നിനക്ക് ഇഷ്ടം അല്ലെങ്കിൽ ദേ ഇപ്പോൾ തന്നെ നിനക്ക് എന്റെ ഈ നമ്പർ ബ്ലോക്ക് ചെയ്യാം നിന്നെ ഞാൻ ഒരിക്കലും ശല്യപെടുത്താൻ വരില്ല ”

“ഞാൻ സമ്മതമാണെന്ന് വിചാരിച്ചോട്ടെ..”

അവന്റെ ആ ചോദ്യത്തിൽ ആകാംഷ നിറഞ്ഞിരുന്നു

ഉം….

അവളുടെ സമ്മതം ആയിരുന്നു ആ മൂളൽ

മറ്റൊരോ ശ്രദ്ധിക്കുന്നത് കണ്ട് അവൾ അക്ഷയിനോട് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു

അന്ന് രാത്രിയിലും അവർ പരസ്പരം കാര്യങ്ങൾ ഷെയർ ചെയ്തു സംസാരിച്ചെങ്കിലും അവളുടെ മനസ്സ് അറിഞ്ഞ ജയേഷ് അവളെ ഉറങ്ങാൻ അനുവദിച്ചു മാറി കിടന്നു…

അക്ഷയും ഒത്തുള്ള പ്രണയകാലത്തിന്റെ അയവിറക്കിയ അവൾ അറിയാതെ ഉറങ്ങിപോയി

കിട്ടിയ അവസരങ്ങളിൽ ഒക്കെ അവൾ അക്ഷയുമായി സംസാരിച്ചുകൊണ്ടിരുന്നു

അങ്ങനെ മാസം ഒന്ന് കഴിഞ്ഞു.. നാളത്തെ ദിവസം ഓർത്തു അവൾ നേരിയ സമ്മർദ്ദത്തിലായി…

അക്ഷയ് കാണാം എന്ന് പറഞ്ഞിരിക്കുന്ന സ്ഥലത്തു നാളെ ചെല്ലണം.

ഇനി ഒരു കൂടിക്കാഴ്ച്ചക്കില്ലെന്നു പറഞ്ഞു നോക്കിയെങ്കിലും അക്ഷയിന്റെ നിർബന്ധത്തിന് മുൻപിൽ അവൾക്ക് സമ്മതിക്കേണ്ടി വന്നു

ടൗണിലെ ഒഴിഞ്ഞ ഒരു സ്ഥലത്തു പറഞ്ഞതിലും വളരെ നേരത്തെ തന്നെ അക്ഷയ് ശിഖയുടെ വരവിനായി കാത്തിരുന്നു..

പറഞ്ഞതുപോലെ തന്നെ ശിഖ ഒരു ഓട്ടോയിൽ വന്നിറങ്ങി

രണ്ട് പേരുടെയും മുഖത്ത് ജാള്യത പ്രകടമായെങ്കിലും പൊടുന്നനെ ശിഖയുടെ മുഖം നിർവികാരതക്ക് വഴിമാറി

“മോളെ നമ്മുടെ സ്നേഹം പരിശുദ്ധമായിരുന്നു ഇല്ലെങ്കിൽ വിവാഹം കഴിഞ്ഞുപോലും ഇങ്ങനെ ഒരു ഒത്തുചേരൽ ഉണ്ടാകുമായിരുന്നില്ല”

ശിഖയുടെ കൈ പിടിച്ചു ഇരുത്തികൊണ്ട് അക്ഷയ് പറഞ്ഞു

“എന്റെ കൂടെ ഒരാൾ കൂടി വന്നിട്ടുണ്ട്”

അവൾ പറഞ്ഞതും പെട്ടന്ന് ഒരു ഞെട്ടൽ അക്ഷയിൽ ഉണ്ടായി

“അയ്യോ ടെൻഷൻ അടിക്കണ്ട… എന്റെ ഒരു കസിൻ ബ്രദർ ആണ് ആള് യൂറോപ്പിൽ ആണ് ജനിച്ചു വളർന്നത്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.

ആളും നമ്മുടെ കൂട്ടാ ഭാര്യയും ഒരു കുട്ടിയും ഉണ്ടെങ്കിലും വേറൊരു പെണ്ണുമായി ഇഷ്ടത്തിലാ..”

“നീ എനിക്ക് അയച്ച ആദ്യ മെസ്സേജ് കണ്ടു അപ്സെറ്റ് ആയ ഞാൻ ആ കാര്യം ഈ കസിൻ ബ്രദർനോട്‌ പറഞ്ഞു… അവനാണ് പറഞ്ഞത് ഇതൊക്കെ നിസ്സാര കാര്യം.. നിനക്ക് ഇഷ്ടം എങ്കിൽ ഈ ബന്ധവും തുടർന്നോളൂ എന്ന്.. ആ ഒരു ധൈര്യത്തിലാ ഞാൻ യെസ് മൂളിയത് ”

“ദാ കക്ഷിയും ആളുടെ പെണ്ണും വരുന്നുണ്ട്”

അക്ഷയുടെ മുഖത്തെ തെളിച്ചം വർധിച്ചു

അവൻ അവളോട് ചേർന്നിരുന്നു

അവർ അടുത്ത് വന്നതും പെൺകുട്ടിയെ കണ്ട അക്ഷയ് തകർന്നു പോയി

അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നപോലെയായി.. ഭൂമി കറങ്ങുന്നപോലെ അവന് തോന്നി

തന്റെ ഒരേ ഒരു പെങ്ങൾ… മറ്റൊരു സ്ത്രീയുടെ ഭർത്താവിനോപ്പം..

“എന്താ സ്ഥലകാല ബോധം പോയോ…

എല്ലായിടത്തും നടക്കുന്ന കാര്യം അല്ലെ”

അക്ഷയ്ടെ തോളിൽ തട്ടി ആ പെൺകുട്ടിയുടെ ഒപ്പം വന്ന ആൾ ആണ് പറഞ്ഞത്

“ഇത് എന്റെ ഹസ്ബൻഡ് ജയേഷ് ”

ജയേഷിനോട് ചേർന്ന് നിന്നു ശിഖ അത് പറയുമ്പോൾ സ്തംഭിച്ചു നിൽക്കുവായിരുന്നു അക്ഷയ്

“നിന്റെ പെങ്ങളെ ഞാൻ വിവരം അറിയിച്ചു..

വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ ആഗ്രഹിച്ച എനിക്ക് ഒരാളെ ജീവിത പാഠം പഠിപ്പിക്കണം എന്ന വാശി ഉണ്ടായി അതിന് നിന്റെ സഹോദരിയുടെ ഉറപ്പും കൂടി ആയപ്പോൾ ഇവിടെ വരെ എത്തി ”

“ജീവിതം കൊടുക്കേണ്ട… പക്ഷേ ജീവിതം നശിപ്പിക്കാതിരിക്കുക എന്ന പാഠം ”

തല കുമ്പിട്ട് ക്ഷമ ചോദിക്കാനെ അക്ഷയിന് കഴിഞ്ഞുള്ളൂ….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഗിരീഷ് കാവാലം