പ്രണയാർദ്രം നോവൽ, ഭാഗം 37 വായിക്കുക…

രചന:സീതാലക്ഷ്മി

“സിദ്ധു…..”

ലക്ഷ്മി വാനിൽ ഇരുന്ന് അലറി കരഞ്ഞുകൊണ്ട് വിളിച്ചു. ആരൊക്കെയോ ചേർന്ന് അവളുടെ കൈ പിടിച്ച് വെച്ചിട്ടുണ്ട്. അവൾ കൈ വിടുവിക്കാൻ ശ്രെമിച്ചെങ്കിലും നടന്നില്ല. അവൾ വീണ്ടും റോഡിൽ ബോധമില്ലാതെ കിടക്കുന്ന സിദ്ധുവിനെ നോക്കി അലറി കരഞ്ഞുകൊണ്ടിരുന്നു.ഒരാൾ അവളുടെ കണ്ണും കയ്യും കെട്ടി വായിൽ ടേപ്പും ഒട്ടിച്ചു. ആ വാൻ അവളെയും കൊണ്ട് അവിടെ നിന്നും പോയി.

“സിദ്ധാർഥ്…. സിദ്ധാർഥ്…wake up…..”

കവിളിൽ മൃദുവായി ആരോ തട്ടുന്നത് അറിഞ്ഞു സിദ്ധു പതിയെ കണ്ണുകൾ തുറന്നു. അവൻ കണ്ണ് തുറക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു. അവൻ കണ്ണുകൾ വലിച്ചു തുറന്നു ചുറ്റും നോക്കി.

“How are you Sidharth….”

അവന്റെ മുന്നിൽ നിൽക്കുന്ന ഡോക്ടർ അവനോട് ചോദിച്ചു. തലയിൽ അസഹ്യമായ വേദന തോന്നി അവൻ നെറ്റിയിൽ കൈ വെച്ചു.തലയിൽ ഒരു കെട്ടൊക്കെ ഉണ്ട്.

“വേദന കാണും സിദ്ധാർഥ്… You should take rest…”

ഡോക്ടർ അവനോട് അത്രയും പറഞ്ഞു പുറത്തേക്ക് പോയി. പുറത്ത് അച്ഛനും അമ്മയും എല്ലാവരും ഉണ്ടായിരുന്നു.

“സിദ്ധാർത്തിന് ബോധം വീണിട്ടുണ്ട്… കേറി കാണാം കേട്ടോ…”ഡോക്ടർ അവരോടായി പറഞ്ഞിട്ട് പോയി. അവരെല്ലാവരും റൂമിലേക്ക് ചെന്നു. സിദ്ധു എഴുന്നേറ്റ് ഇരിക്കാൻ ശ്രെമിക്കുവായിരുന്നു. ദേവും ലോകേഷും അവന്റെ അടുത്തേക്ക് ചെന്നു അവനെ എഴുനേറ്റിരിക്കാൻ സഹായിച്ചു.സിദ്ധു അവരെ എല്ലാവരെയും മാറി മാറി നോക്കി. അവർക്കെല്ലാം ഇടയിൽ ഒരു മുഖം തേടി എങ്കിലും കണ്ടില്ല.

“എങ്ങനുണ്ട് മോനെ നിനക്കിപ്പോ….”ശ്രീജയും മാധവനും അവന്റെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് ചോദിച്ചു.

“അച്ഛനോട് ക്ഷെമിക്കെടാ…പെട്ടെന്ന് അങ്ങനെ കേട്ടപ്പോ…”അവന്റെ കൈകൾ കവർന്നെടുത്തുകൊണ്ട് മാധവൻ പറഞ്ഞു.

“എന്താ അച്ഛാ ഇത്…അതൊക്കെ വിട്ടേക്….”സിദ്ധു പറഞ്ഞു.

“ലെച്ചു….”സിദ്ധു ചോദിച്ചു. അവരെല്ലാവരും പരസ്പരം നോക്കി.ദേവ് അവരോടെല്ലാവരോടും പുറത്തേക്ക് നിൽക്കാൻ പറഞ്ഞു. ദേവും ലോകേഷും മാത്രമേ ഇപ്പോൾ മുറിയിലുള്ളു..

“സിദ്ധു… അവൾ….”

“മിസ്സിംഗ്‌ ആണല്ലേ…”ലോകേഷ് പറയാൻ വന്നതും സിദ്ധു പറഞ്ഞു. സിദ്ധു മുഖം പൊത്തി ഇരുന്നു.

നിന്നെ തലക്കടിച്ചു വീഴ്ത്തിയിട്ട് അവളെ ആരോ കിഡ്നാപ്പ് ചെയ്തു…വേദും മിസ്സിംഗ് ആണ്…

അവൻ തന്നെ ആയിരിക്കും ഇതിനു പിന്നിൽ..”ദേവ് പറഞ്ഞു.

“എല്ലായിടത്തും സെർച്ചിങ് നടക്കുന്നുണ്ട്… നീ ധൈര്യമായിരിക്ക്… അവൾക്കു ഒന്നും സംഭവിക്കില്ല…”ലോകേഷ് പറഞ്ഞു.

ഞാൻ എന്ത് ധൈര്യത്തിൽ ഇരിക്കുമെടാ ഇവിടെ…

ഒരു ഭാഗത്തു ഭാര്യ ഒരുഭാഗത്ത് കുഞ്ഞ്… ഒരു ഭാഗത്തു വേദ് ഒരു ഭാഗത്തു പ്രിയങ്ക…. ഞാൻ ആരുടെ പിറകെ പോകണമെടാ…”സിദ്ധു ദേഷ്യത്തിൽ അലറി.

“സിദ്ധു… Relax… എന്തായാലും നീ ഇപ്പൊ റസ്റ്റ്‌ എടുക്ക് ഞങ്ങൾ ഇല്ലേ… We will take care of it….”ദേവ് പറഞ്ഞു.

സിദ്ധു ബെഡിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു.

“സിദ്ധു…നീ ഇതെന്താ ചെയ്യുന്നത്…”ലോകേഷും ദേവും ചേർന്ന് അവനെ തടഞ്ഞു.

പിന്നെ ഞാൻ ഇവിടെ കിടക്കുവാണോ വേണ്ടത്…

എന്റെ ജീവനാടാ അവർ രണ്ടുപേരും എന്റെ അടുത്ത് നിന്നും കൊണ്ട് പോയിരിക്കുന്നത്… അവരില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ..”സിദ്ധു കരഞ്ഞുകൊണ്ട് പറഞ്ഞു.

“സിദ്ധു… നീ പേടിക്കണ്ട…മുരുകേശന്റെ അഡ്രസ്സ് കിട്ടിയിട്ടുണ്ട്… നമുക്ക് നിഹയെ കുറിച്ച് അന്വേഷിക്കാം… ലക്ഷ്മിയെ കുറിച്ച് എല്ലായിടത്തും അന്വേഷിക്കുന്നുണ്ടല്ലോ… എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല…”

സിദ്ധുവിനെ തിരിച്ചു ബെഡിൽ ഇരുത്തി കൊണ്ട് ദേവ് പറഞ്ഞു.

“അതിന് നമ്മൾ ഇവിടെ നിന്നാൽ മതിയോ… We need to go…”സിദ്ധു പറഞ്ഞു. സിദ്ധുവിന്റെ നിർബന്ധ പ്രകാരം ഡിസ്ചാർജ് ചെയ്തു അവരെല്ലാവരും ഹോസ്പിറ്റൽ വിട്ടു.

“സിദ്ധു…എന്തിനും ഞങ്ങൾ നിന്റെ കൂടെ ഉണ്ട്…”ദേവ് പറഞ്ഞു.

“ആദ്യം എവിടെ നിന്ന് തുടങ്ങണം…”ലോകേഷ് ചോദിച്ചു. “ലെച്ചുവിനെ കുറിച്ച് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല…ആദ്യം നിഹ എവിടെ ആണെന്ന് അറിയണം…”ദേവ് പറഞ്ഞു.

അയാളുടെ അഡ്രസ് കിട്ടിയെന്നല്ലേ പറഞ്ഞത്…

“നമുക്ക് ഉടനെ അങ്ങോട്ടേക്ക് പോകണം…”സിദ്ധു പറഞ്ഞു.

ലക്ഷ്മിയെ അവർ കേട്ടെല്ലാം അഴിച്ചു ഒരു മുറിയിലിട്ട് പൂട്ടി.

“തുറക്ക്…. എന്നെ തുറന്നു വിട്….”അവൾ വാതിലിൽ ശക്തിയായി അടിച്ചു കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.കരഞ്ഞു തളർന്നു അവൾ വാതിലിൽ ചാരി തളർന്നു ഊർന്നിരുന്നു. അവൾ റൂം മുഴുവനും ഒന്ന് കണ്ണോടിച്ചു. എല്ലാം വളരെ വൃത്തി ആയി അടുക്കി വെച്ചിട്ടുണ്ട്.നടുക്കായി ഒരു വലിയ ബെഡ് ഇട്ടിട്ടുണ്ട്.

രക്ഷപ്പെടാൻ എന്തെങ്കിലും പഴുതുണ്ടോ എന്നവൾ നോക്കി ഒന്നും ഇല്ലായിരുന്നു.പുറത്തു നിന്നും ആരുടെയോ ശബ്ദം കേട്ടു. ആ ശബ്ദം അടുത്തടുത്തു വരുന്നത് അവൾ അറിഞ്ഞു. അവൾ റൂം മുഴുവനും ഒന്നുകൂടെ കണ്ണോടിച്ചു.അപ്പോഴേക്കും വാതിൽ തുറന്നു അയാൾ അകത്തേക്ക് വന്നിരുന്നു.

അവൾ ഭിത്തിയോട് ചേർന്ന് നിന്നു.അയാൾ അവളുടെ അടുത്തേക്ക് നടന്നു വന്നു.അവൾക്ക് അരികിലായി ഇട്ടിരുന്ന ടേബിളിൽ ഒരു ബോട്ടിൽ ഫ്ലവർ വേസ് ഉണ്ടായിരുന്നു.അവൾ ആ ബോട്ടിൽ എടുത്തു ടേബിളിൽ അടിച്ച് അത് പൊട്ടിച്ചു. എന്നിട്ട് അതിന്റെ കൂർത്ത വശം അയാൾക്ക് നേരെ നീട്ടി നിന്നു.

“ലക്ഷ്മിക്ക് എന്നെ മനസ്സിലായോ…ഞാൻ തന്നെ കണ്ടിട്ടുണ്ട് ഒത്തിരിവട്ടം… താൻ എന്നെ ആദ്യമായിട്ടായിരിക്കും കാണുന്നത്… I am Ved….”വേദ് അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

ആ പേര് കേട്ടതും ലക്ഷ്മി ഒന്നുകൂടെ കയ്യിൽ ഇരുന്ന ബോട്ടിൽ മുറുക്കി പിടിച്ചു.

“ലക്ഷ്മി എന്തിനാ പേടിക്കുന്നത്… ഞാൻ തന്നെ ഒന്നും ചെയ്യില്ല…”വേദ് പറഞ്ഞു.

“തനിക്കു എന്താ വേണ്ടത്….”ലക്ഷ്മി കണ്ണ് തുടച്ചുകൊണ്ട് ഒട്ടും പതറാതെ തന്നെ ചോദിച്ചു.

“എനിക്ക് വേണ്ടത് നിന്നെയല്ലേ… ഇനി നമ്മൾ ഇവിടെയാ താമസിക്കാൻ പോകുന്നത്…”വേദ് ലക്ഷ്മിയുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

“ഒരിക്കലും നടക്കില്ല….”ലക്ഷ്മി വീറോടെ പറഞ്ഞു.

“സിദ്ധു രക്ഷിക്കാൻ വരുമെന്ന് താൻ വിചാരിക്കണ്ട…സിദ്ധുവെന്നല്ല ആരും നിന്നെ കണ്ടുപിടിക്കില്ല…

ഇനി അങ്ങോട്ട് നീയും ഞാനും മാത്രമേ ഉണ്ടാകു…” വേദിന്റെ വാക്കുകൾ കേട്ട് തളരുന്നത് പോലെ തോന്നി ലക്ഷ്മിക്ക്.

“താൻ എന്നെ തൊടില്ല…”ലക്ഷ്മി കയ്യിലെ ബോട്ടിൽ അവനു നേരെ നീട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് നിന്നെ വേണം എന്ന് പറഞ്ഞാൽ അത് നിന്റെ ശരീരം വേണമെന്നല്ല അർഥം…അതിലും വലുതായി പലതും ഉണ്ട്…” ലക്ഷ്മിയെ നോക്കി പറഞ്ഞിട്ട് വേദ് പുറത്തേക്ക് പോയി. അവൻ പോയതിന് പിന്നലെ ലക്ഷ്മി ഓടി ചെന്നു വാതിൽ തുറക്കാൻ ശ്രെമിച്ചു. പക്ഷെ അവൻ പുറത്തു നിന്നും പൂട്ടിയിരുന്നു.

സിദ്ധുവും ദേവും ലോകേഷും കൂടി പാലക്കാട്ടേക്ക് തിരിച്ചു.ഇടക്ക് വണ്ടി ഒരു സ്ഥലത്ത് നിർത്തി അവർ മൂന്ന് പേരും ഇറങ്ങി. സ്നേഹയോട് സംസാരിക്കണം എന്ന് തോന്നി ലോകേഷ് ഫോൺ എടുത്തു അവളുടെ കോൺടാക്ട് എടുത്തു. വിളിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു അവൻ.

അവസാനം രണ്ടും കല്പിച്ചു അവൻ വിളിച്ചു. ഫോൺ അടിക്കുന്ന ശബ്ദം കേട്ട് സ്നേഹ ഫോൺ എടുക്കാനായി പോയി. ലോകേഷിന്റെ പേര് കണ്ടതും അവൾ വേഗം തന്നെ ഫോൺ എടുത്തു. അവൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ലോകേഷും ഒന്നും മിണ്ടിയില്ല.

“ഹ.. ഹലോ…”മൗനം വെടിഞ്ഞു ലോകേഷ് ആദ്യം സംസാരിച്ചു. സ്നേഹക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“സ്നേഹ… സോറി…”അവന്റെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു. “എന്തിനാ ഇപ്പൊ സോറി ഒക്കെ…”സ്നേഹ കണ്ണുതുടച്ചു കൊണ്ട് ചോദിച്ചു.

“ഇന്നലെ ഞാൻ….”

“സാരമില്ല…നിഹയെ കുറിച്ച് വല്ല അറിവും കിട്ടിയോ…”

“ഇല്ല… പാലക്കാട്‌ എത്തിയില്ല.അര മണിക്കൂർ കൂടി എടുക്കും…”

“ലക്ഷ്മിയെ കുറിച്ചോ….സിദ്ധാർത്തിന് ഇപ്പൊ എങ്ങനെ ഉണ്ട്…”

“അവളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്… സിദ്ധു ആകെ ഭ്രാന്ത്‌ പിടിച്ചത് പോലെയാ…” വീണ്ടും മൗനം തളം കെട്ടി നിന്നു.

“സ്നേഹ…തിങ്കളാഴ്ച തന്നെ പോകുവോ…”ലോകേഷ് ചോദിച്ചു. അവൾ ഒന്ന് മൂളി. “ഇനി നാലു ദിവസം കൂടി അല്ലെ…” സ്നേഹ ഒന്നും മിണ്ടിയില്ല.

“സ്നേഹ… എനിക്ക്….”ലോകേഷ് എന്തോ പറയാൻ വന്നതും ദേവ് അവനെ പോകാനായി വിളിച്ചു.

സ്നേഹയോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞവൻ ഫോൺ വെച്ചു. സ്നേഹക്ക് സന്തോഷമായി.

ലോകേഷിന് അവളോട് ദേഷ്യം ആയിരിക്കും എന്നാണ് വിചാരിച്ചത്. ഇപ്പോഴാണ് ശ്വാസം വീണത്.എന്നാലും ലോകേഷ് എന്തായിരിക്കും പറയാൻ വന്നതെന്ന് അവൾ ആലോചിച്ചു.

അൽപ്പ സമയത്തിനകം തന്നെ അവർ പാലക്കാട്‌ എത്തി. അവിടെ എത്തി ആരോടൊക്കെയോ അന്വേഷിച്ചു മുരുകേശന്റെ വീട് കണ്ടുപിടിച്ചു.

ഒരു ചെറിയ ഇട വഴിയിലൂടെയാണ് പോകേണ്ടത്.

കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പറ്റിയ ഒരു ഇടവഴി ആയിരുന്നു അത്. കാർ ഒരു സ്ഥലത്തു ഒതുക്കി ഇട്ട് അവർ മൂന്നു പേരും ഇടവഴിയിലൂടെ മുരുകേശന്റെ വീട്ടിലേക്ക് നടന്നു. ഒരു വശത്തായി മതിലും മറുവശത്തു വീടുകളും ആണ്. എല്ലാ വീടുകളും ചെറുതാണ്. വീടുകൾക്ക് ചുറ്റും കമ്പ് കൊണ്ട് ഉണ്ടാക്കിയ വേലി മാത്രമേ ഉള്ളൂ.ചില വീടുകൾക്ക് പുറത്ത് ആളുകൾ നിൽപ്പുണ്ട്. പലരും അവരെ തന്നെ നോക്കുന്നുമുണ്ട്. കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോൾ അവർക്ക് എതിരെ നടന്ന് വരുന്ന മുരുകേശനെ കണ്ടു. മുരുകേശനും അവരെ കണ്ടു.

അയാൾ ഓടാനോ ഒന്നും ശ്രെമിച്ചില്ല. മുരുകേശനെ കണ്ടതും സിദ്ധു അയാളുടെ അടുത്തേക്ക് ഓടി ചെന്നു കഴുത്തിനു കുത്തി പിടിച്ച് മതിലിനോട് ചേർത്ത് നിർത്തി.

“എന്റെ കുഞ്ഞ് എവിടേടാ…”അയാൾക്ക്‌ നേരെ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് സിദ്ധു ചോദിച്ചു.

മുരുകേശന്റെ മുഖത്ത് അപ്പോഴും ഭാവ വ്യത്യാസം ഒന്നും ഇല്ലായിരുന്നു.

“എന്റെ വീട്ടിലുണ്ട്…നിങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…”മുരുകേശൻ പറഞ്ഞു. സിദ്ധുവിന്റെ കൈകൾ അയഞ്ഞു.

“അവൾ നിനക്ക് എത്ര രൂപ തരാമെന്നാടാ പറഞ്ഞത്…”ലോകേഷ് അയാളോട് ചോദിച്ചു.

“എന്റെ മോൾടെ ജീവൻ…”മുരുകേശൻ മുന്നോട്ട് നടന്നു. “ഇവിടുന്ന് കുറച്ചു ദൂരമേ ഉള്ളൂ വീട്ടിലേക്ക് വാ…”പിറകിൽ തന്നെ നിൽക്കുന്ന അവരോട് മൂന്ന് പേരോടുമായി മുരുകേശൻ പറഞ്ഞു. അവർ മൂന്ന് പേരും അയാളുടെ പിറകെ നടന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോഴേക്കും ഇടവഴി തീർന്നു.

ഇടവഴിയുടെ അവസാനം കാണുന്ന ഒരു വീട്ടിലേക്ക് അവരെ മൂന്ന് പേരെയും കൊണ്ട് അയാൾ നടന്നു.ഇപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാം എന്ന രീതിയിൽ നിൽക്കുന്ന ഒരു ഓടിട്ട വീടായിരുന്നു അത്.

“വാ സാറേ…അകത്തേക്ക് ഇരിക്കാം…”അകത്തേക്ക് കയറിക്കൊണ്ട് മുരുകേശൻ പറഞ്ഞു. അവരും അയാൾക്ക്‌ പിന്നാലെ അകത്തേക്ക് കയറി. വളരെ ചെറിയ ഒരു ഹാൾ. അതിന് ഇടതുവശത്തായി ചെറിയൊരു മുറി.

ഹാളിന് പിറകിലായി ഒരു അടുക്കളയും.പകുതി പൊളിഞ്ഞിരിക്കുന്ന കരി പുരണ്ട ചുമരുകൾ.പകുതി ഒടിഞ്ഞ ഒരു ബെഞ്ചും രണ്ടു കസേരയും മാത്രമേ ആ ഹാളിൽ ഉണ്ടായിരുന്നുള്ളു.

ഇത്രേം സൗകര്യമൊക്കെ ഉള്ളൂ സാറേ…

ഇരിക്ക്…

മുണ്ടിന്റെ അറ്റം കൊണ്ട് കസേര തുടച്ചു അവർക്ക് മുന്നിലേക്ക് നീട്ടി ഇട്ടുകൊണ്ട് അയാൾ പറഞ്ഞു.

“ലേഖേ… ലേഖേ…”അകത്തേക്ക് നോക്കി അയാൾ വിളിച്ചു. അകത്തു നിന്നും ഒരു സ്ത്രീ അവരുടെ അടുത്തേക്ക് വന്നു.

“കുഞ്ഞുങ്ങൾ എവിടെ…”അയാൾ അവരോട് ചോദിച്ചു. “അപ്പുറത്ത് കളിക്കുവാ…”അവർ പറഞ്ഞു.

“വിളിച്ചിട്ട് വാ…”മുരുകേശൻ അവരോട് പറഞ്ഞു. “തേയില ഇല്ലാത്ത കൊണ്ടാ കേട്ടോ സാറേ ചായ എടുക്കാതിരുന്നത്….”തല ചൊറിഞ്ഞു കൊണ്ട് മുരുകേശൻ പറഞ്ഞു.

“അച്ഛാ…”പിറകിൽ നിന്നും നിഹയുടെ ശബ്ദം കേട്ട് സിദ്ധു തിരിഞ്ഞു നോക്കി. സിദ്ധു ഓടി ചെന്നു അവളെ എടുത്തു മതിവരുവോളം ചുംബിച്ചു.നിഹയും അവന്റെ കവിളുകളിൽ മാറി മാറി ചുംബിച്ചു.

“അമ്മ എവിടെ…”നിഹ ചോദിച്ചു.

തുടരും…

ദേ നിഹയെ കൊടുത്തിട്ടുണ്ട്… ഇനി ലക്ഷ്മിയുടെ കാര്യം നമുക്ക് നോക്കാം.കഥ ഭയങ്കര ദുരന്തമായി പോകുന്നു എന്നൊക്കെ തോന്നുന്നു എന്നൊക്കെ പറഞ്ഞു. അവരോട് ഞാൻ ഇപ്പൊ എന്താ പറയുക…

അല്ലേലും പ്രശ്നം വരുമ്പോൾ എല്ലാം കൂടെ ഒരുമിച്ചല്ലേ വരൂ… നമുക്ക് എന്നാ ചെയ്യാൻ പറ്റുമെടാ ഉവ്വേ… കഥ പെട്ടെന്ന് തീർക്കാൻ ശ്രെമിക്കാം…♥️

ലൈക്ക് & കമന്റ്‌…♥️

രചന:സീതാലക്ഷ്മി


Comments

Leave a Reply

Your email address will not be published. Required fields are marked *