നീലപൊന്മാനെ എൻ്റെ നീലപൊന്മാനെ.. അച്ഛനും മകളും ചേർന്ന് പാടി മനോഹരമാക്കി.

മനോഹരങ്ങളായ പാട്ടുകൾ പാടി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ അച്ഛനും മകളും വീണ്ടും തകർത്തു. നീലപൊന്മാനെ എന്ന പഴയകാല അനശ്വര ഗാനമാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്. വിനയ്ശേഖറിൻ്റെയും ഗാഥ മോളുടെയും പാട്ട് വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവർ പാടുന്ന ഓരോ ഗാനങ്ങളും നമ്മൾ വീണ്ടും വീണ്ടും കേട്ടിരുന്നു പോകും.

പതിവു പോലെ ഈ ഗാനവും അച്ഛനും മകളും ചേർന്ന് മനോഹരമാക്കിയിരിക്കുന്നു. നെല്ല് എന്ന ചിത്രത്തിനായി ദാസേട്ടനും മാധുരിയമ്മയും ചേർന്ന് പാടിയ ഈ ഗാനം ഇന്നും മലയാളികളുടെ ഇഷ്ട ഗാനങ്ങളിലൊന്നാണ്. വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ ചൗധരിയായിരുന്നു സംഗീതം നൽകിയത്. വിനയ്ശേഖറിൻ്റെയും ഗാഥ മോളുടെയും സുന്ദരമായ ആലാപനത്തിൽ ഇതാ കേൾക്കാം.