കൊലുസ്സ് തുടർക്കഥയുടെ ഏഴാം ഭാഗം വായിക്കുക…..

രചന: ശീതൾ

ഞാൻ കട്ടക്കലിപ്പിൽ മുഷ്ടി ചുരുട്ടി അവളുടെ ക്ലാസ്സിലേക്ക് ചെന്നു… എന്നെക്കണ്ടതും ക്ലാസ്സിൽ ഉണ്ടായിരുന്ന കുട്ടികളൊക്കെ പേടിയോടെ എഴുന്നേറ്റു..ആ കുരിപ്പ് മാത്രം എന്നെ കണ്ടില്ല..ഒടുക്കത്തെ എഴുത്താണ്..അടുത്തിരുന്ന നിത്യയും കൃപയും ഞെട്ടലോടെ അവളെ തോണ്ടിവിളിക്കുന്നുണ്ടെങ്കിലും അവൾ തല പൊക്കുന്നുപോലുമില്ല… ഞാൻ നേരെപോയി അവൾ ഇരിക്കുന്ന ഡെസ്കിൽ ആഞ്ഞടിച്ചു..പെണ്ണ് ഞെട്ടി എഴുന്നേറ്റ് എന്നെ നോക്കി..

എവിടെയായിരുന്നെടി ഇത്രയും ദിവസം..

ഹേ….??? 😡😡 ഞാൻ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തിനിന്നു…അതുംകൂടി ആയപ്പോൾ എനിക്ക് വീണ്ടും കലിച്ചു കയറി…

ഞാൻ അവളുടെ കൈപിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുപോയി…പെട്ടെന്നായതുകൊണ്ട് അവളൊന്ന് വേച്ചു പോയി..

“മാഷേ…എന്തായിത് കൈ വിട്…എനിക്ക് വേദനിക്കുന്നു…പ്ലീസ്..ഞാനൊന്ന് പറയട്ടെ…”

എന്നൊക്കെ അവൾ പറയുന്നുണ്ടെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അവളെയുംകൊണ്ട് ഗ്രൗണ്ടിന്റെ പിറകിലുള്ള ആൽമരത്തിന്റെ ചുവട്ടിലേക്ക് കൊണ്ടുപോയി നിർത്തി..

“എന്തിനാടി നീ ഈ രണ്ട് ദിവസം ലീവ് എടുത്തത്..ഹേ..എന്റെ മുന്നിൽ വരാതെയിരിക്കാൻ അല്ലേ പറയെടി കോപ്പേ… “എന്താടി നിനക്കെന്നെ ഇഷ്ടമല്ലാത്തത് പറാ…വേറെ ആരെയാ നീ കണ്ടു വച്ചേക്കുന്നത് പറയെടി…അങ്ങനെ നിന്നെ ആർക്കും ഞാൻ വിട്ടു കൊടുക്കില്ലടി പുല്ലേ..ഹ് ആദ്യമായി ഇഷ്ടം തോന്നിയ ഒരുത്തിയോട് അത് തുറന്നുപറഞ്ഞപ്പോൾ അവൾക്ക് ഒടുക്കത്തെ ജാഡ….😡😡😡

“വേണ്ടടി…നീ എന്നെ ഇഷ്ടപ്പെടണ്ട നീ ഞാൻ പറഞ്ഞപോലെ വല്ല കോന്തനെയും കെട്ടി പൊയ്ക്കോടി ശവമേ..എനിക്കാരും വേണ്ടാ…”😤

പെരുത്തുകയറിയ ദേഷ്യത്തിൽ വായിൽതോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ഞാൻ അവളെ വിട്ട് തിരിഞ്ഞുനിന്നു…

എന്താ ഇപ്പൊ ണ്ടായെ…എനിക്കൊന്ന് പറയാനുള്ള അവസരം എങ്കിലും തന്നൂടെ…ആദ്യമായിട്ടാ മാഷിന്റെ ഇങ്ങനെയൊരു മുഖം കാണുന്നത്…

എന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകി…പേടിച്ചിട്ടാണെങ്കിൽ മാഷിന്റെ അടുത്തേക്ക് പോകാനും വയ്യ…ഞാൻ ഒന്നും മിണ്ടാത്തത് കണ്ട് മാഷ് വീണ്ടും എനിക്കുനേരെ തിരിഞ്ഞു..ഞാൻ തല താഴ്ത്തിനിന്നു…

“നീ എന്തിനാ തല താഴ്ത്തിനില്കുന്നത്..ഞാൻ സംസാരിക്കുമ്പോൾ എന്റെ മുഖത്തുനോക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ലേ..??? 🤨

മാഷ് വീണ്ടും കലിപ്പായപ്പോൾ ഞാൻ പേടിച്ച് മാഷിനെ നോക്കി…എന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു മാഷ് ശ്വാസം ഒന്ന് നീട്ടിയെടുത്ത് എന്റെ അടുത്തേക്ക് വന്നു..

“ഹം…ഓക്കെ ഇനി പറ…നീ എന്താ രണ്ട് ദിവസം അമ്പലത്തിലും കോളേജിലും വരാതിരുന്നത്….???”

അത്…ര..ണ്ടു ദിവസം…അ…ടുപ്പിച്ച്..മഴ..

നനഞ്ഞില്ലേ..പ…പനി പിടിച്ചു….”

ഞാൻ വിക്കി വിക്കി എങ്ങനെയൊക്കെയോ പറഞ്ഞു…അപ്പൊ മാഷിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു…

“ഹോ…ഇതായിരുന്നോ കാര്യം…ഞാനങ്ങോട്ട് പേടിച്ചുപോയി..എന്നാ നിനക്കിത് നേരത്തെ പറഞ്ഞൂടായിരുന്നോ..??? “അ…അതിന് മാഷ് എന്നെ..പ..പറയാൻ സമ്മതിച്ചില്ലല്ലൊ..എനിക്ക് ശെരിക്കും പേടിയാ..”

“എന്നെയോ…..?? 😄

“മ്മ്………….”

“അല്ല നിനക്കിത്ര പ്രതിരോധശേഷി ഇല്ലേ..രണ്ട് ദിവസം ഞാനും മഴ നനഞ്ഞിരുന്നല്ലോ..എന്നിട്ട് എനിക്ക് പനി പിടിച്ചില്ലല്ലോ..”

ഞാനൊന്നും മിണ്ടാതെ തല താഴ്ത്തിനിന്നു….

മാഷ് ഒന്നുകൂടി എന്റെ അടുത്തേക്ക് ചേർന്നുനിന്ന് ചൂണ്ടുവിരൽക്കൊണ്ട് എന്റെ താടിയിൽപ്പിടിച്ചു പൊന്തിച്ചു… “പേടിച്ചുപോയോ…..??? 😉😉

ഞാൻ അതെന്നും അല്ലാന്നും തലയാട്ടി..മാഷ് ഒന്ന് ചിരിച്ചുകൊണ്ട് എന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു…ഞാൻ ഞെട്ടി മാഷിനെ നോക്കി..

“സോറി..ദേവൂട്ടി…പെട്ടെന്ന് നീ അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയപ്പോൾത്തന്നെ എനിക്കെന്തോ പോലെയായി…അതിന്റെകൂടെ നിന്നെകാണാതെ കൂടി ഇരുന്നപ്പോൾ എനിക്കാകെ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി….എനിക്ക് നീയില്ലാതെ പറ്റില്ലടോ..”

“പക്ഷെ എനിക്ക് പേടിയാ…എന്തിനാ ഇങ്ങനെ ദേഷ്യപ്പെടണേ..കല്യാണം കഴിഞ്ഞാലും ഇങ്ങനെ ദേഷ്യപ്പെട്ടാൽ സത്യായിട്ടും ഞാൻ കരയും…”

അതുംപറഞ്ഞ് ഞാൻ മാഷിനെനോക്കി…മാഷ് അന്തംവിട്ട് എന്നെത്തന്നെ നോക്കാ..എന്താ ഇങ്ങനെ നോക്കാൻ..🤔🤔 ഞാൻ പറഞ്ഞതൊന്നുകൂടി റീവൈന്റ് അടിച്ചുനോക്കി..

ഈശ്വരാ..😨ഞാൻ പകച്ചു പണ്ടാരമടങ്ങി മാഷിന്റെ മുഖത്തേക്ക് നോക്കി… മാഷിന്റെ മുഖത്തെ അന്ധാളിപ്പ് മാറി ഒരു പുഞ്ചിരി വിടർന്നു…

ഈശ്വരാ ഒരിക്കലും പറയരുത് എന്ന് ആഗ്രഹിച്ചത് തന്നെ ഞാൻ അറിയാതെ എന്റെ വായിൽനിന്ന് വീണിരിക്കുന്നു…ഇനി ഇവിടെനിന്നാൽ ശെരിയാകില്ല..വേഗം സ്ഥലം കാലിയാക്കാം.. ഞാൻ വേഗം എന്റെ കവിളിൽവച്ചിരുന്ന മാഷിന്റെ കൈതട്ടിമാറ്റി അവിടുന്ന് ഓടാൻ തുടങ്ങി..

ബട്ട്‌ മാഷ് അപ്പൊത്തന്നെ എന്റെ കൈപിടിച്ച് മാഷിന്റെ അടുത്തേക്ക് വലിച്ചു… ഞാൻ കറക്റ്റ് ആയിട്ട് മാഷിന്റെ നെഞ്ചിൽതട്ടി നിന്നു..അപ്പൊത്തന്നെ ഞാൻ ഞെട്ടി കുറച്ച് വിട്ടുനിന്നു…

“എങ്ങോട്ടാ ഓടാൻ നോക്കുന്നെ…മ്മ്…”🤭 മാഷ് ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചപ്പോൾ ആ നോട്ടം നേരിടാനാകാതെ ഞാൻ തല താഴ്ത്തി….

“എന്നെ നോക്ക് ദേവൂട്ടി….”

“മാ…മാഷേ ഞാൻ പോട്ടെ…”

“മ്മ്ഹ്…പറ്റില്ല….നേരത്തെ പറഞ്ഞത് ഒന്നൂടി വ്യക്തമായി പറയാതെ ദേവിക്കുട്ടിയെ ഞാൻ വിടില്ല…”

ഈശ്വരാ പണി പാളി…ഞാനെന്ത് പറയും..ഇതുതന്നെ അറിയാതെ പറഞ്ഞുപോയതാ..ഇല്ല ഇത് ശെരിയാകില്ല..

“അത് മാഷേ…മാഷിന് എന്നെക്കാൾ നല്ല കുട്ടിയെ കിട്ടില്ലേ…ഞാൻ മാഷിന് ചേരില്ല….” അത്കേട്ടതും മാഷിന്റെ മുഖം മാറി…വീണ്ടും എന്നെ രൂക്ഷമായി നോക്കി…

“നിന്നെക്കാൾ നല്ല കുട്ടിയെ അല്ല…നിന്നെയാണ് എനിക്ക് വേണ്ടത്..നിന്നെ മാത്രം…നിനക്കെന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം..പിന്നെ എന്താ അത് തുറന്നുപറയാൻ ഇത്ര ബുദ്ധിമുട്ട്…???

“അത്…ഞാൻ…മാഷേ….!!! ”

പറഞ്ഞിട്ട് പോയാൽ മതി ദേവിക്കുട്ടി..അങ്ങനെയങ്ങ് നിന്നെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…” മാഷ് വീണ്ടും ആ വശ്യമായ ചിരിയോടെ പറഞ്ഞതും..എന്നിലും ഒരു നാണത്തിന്റെ പുഞ്ചിരി വിടർന്നു…

“ഞാൻ…ഞാൻ…നേരത്തെ പറഞ്ഞതല്ലേ….””

“മ്മ്ഹ്…അത് പോരാ…ശെരിക്ക് ക്ലിയർ ആയി പറ…” എനിക്കാകെയൊരു വെപ്രാളവും പരവേശവും ഓക്കെ വന്നു…ഹൃദയമിഡിപ്പ് വല്ലാതെ കുതിച്ചുയർന്നു..തൊണ്ടയൊക്കെ വറ്റിവരണ്ടപോലെ…

*””ഇഷ്ടമാണ്….ഒരുപാട്…..””❤️❤️❤️* മാഷിന്റെ കാതോരം പറഞ്ഞ് ഞാൻ ഒരു ചിരിയോടെ മാഷിനെ തള്ളിമാറ്റി ഓടി…

ദേവൂട്ടി പറഞ്ഞതുകേട്ട് എനിക്ക് സന്തോഷകൊണ്ട് തുള്ളിച്ചാടാനോക്കെ തോന്നി…ഐ ആം റിയലി ഹാപ്പി ടുഡേ 😍😍 ദേവിക്കുട്ടി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു..ഞാൻ ഇതുവരെ ഇത്ര സന്തോഷിച്ച നിമിഷം ഉണ്ടായിട്ടില്ല… അപ്പൊത്തന്നെ ഫോൺ എടുത്ത് ഗീതുവിനെ ഈ സന്തോഷവാർത്ത അറിയിച്ചു…പുള്ളിക്കാരി ഡബിൾ ഹാപ്പി..😝😝

മാഷിനോട് ഇഷ്ടമാണെന്ന് പറഞ്ഞതോർത്ത് എന്നിൽ ഒരു നാണത്തിൽ കുതിർന്ന പുഞ്ചിരി വിടർന്നു…

ഞാൻ ഡെസ്കിലേക്ക് തല വച്ച് കിടന്നു….മനസ്സിൽ നിറയെ എന്റെ മാഷാണ്..😘..മാഷിനെ ഒരിക്കലും എന്നിൽനിന്ന് അകറ്റരുതെ കൃഷ്ണാ… നിത്യയും കൃപയും അപ്പുറവും ഇപ്പുറവും ഇരുന്ന് ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്..

സഹികെട്ട് രണ്ടിനോടും കാര്യം പറഞ്ഞു… ഹോ പറയേണ്ടിയിരുന്നില്ല..😖ഒരൊറ്റ കാർച്ചയായിരുന്നു രണ്ടുംകൂടി…അതുകേട്ട് മറ്റുകുട്ടികൾ നോക്കിയപ്പോൾ ഞാൻ രണ്ടിന്റെയും വായ പൊത്തി…അല്ല പിന്നെ… പെട്ടെന്നാണ് മാഷ് ബുക്കും പിടിച്ചുകൊണ്ട് ക്ലാസ്സിലേക്ക് കയറിവന്നത്..ഓ മൈ ഗോഡ്..ഇന്ന് ഫസ്റ്റ് പിരീഡ് മാഷ് ആയിരുന്നോ..ശോ ഇഷ്ടം നാളെ പറഞ്ഞാൽ മതിയായിരുന്നു…🙈🙈 മാഷിനെ കണ്ടപാടെ നിത്യയും കൃപയും അവരുടെ പണിതുടങ്ങി..വേറെന്താ കളിയാക്കൽതന്നെ.. അവര് എന്നെ നോക്കും പിന്നെ മാഷിനെ നോക്കും എന്നിട്ട് അടക്കിപ്പിടിച്ചു ചിരിക്കും..

ഇതുതന്നെ പണി..തെണ്ടികൾ.. മാഷിനും ആകെ എന്തോപോലെ ആയിട്ടുണ്ട്..എനിക്കെന്തോ മാഷിന്റെ മുഖത്തേക്ക് നോക്കാൻതന്നെ ചടപ്പ് ആയിട്ടുണ്ട്..

“ഹോ എന്തൊക്കെയായിരുന്നു എന്റമ്മോ…മാഷിന് അങ്ങനൊന്നും ഇല്ല..എനിക്കും അങ്ങനെ ഇല്ല…ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്…ഇപ്പൊ എന്തായി മോളൂസേ…”😂😂കൃപ

“അതുതന്നെ..ഹോ ഇനി എന്തൊക്കെ കാണണം ആവോ…” നിത്യ

രണ്ടുംകൂടി എൻറെ അപ്പുറവും ഇപ്പുറവും ഇരുന്ന് ചെവി തിന്നുകയാണ്…

“ഒന്ന് മിണ്ടാതെ ക്ലാസ്സിൽ ശ്രദ്ധിക്കടി രണ്ടും…”

“ഓ പിന്നെ…ഭാവി കെട്ട്യോന്റെ ക്ലാസ്സ്‌ അല്ലേ..മോൾ ഒറ്റക്ക് ശ്രദ്ധിച്ചോ ട്ടോ… ”

“നിത്യ ആൻഡ് കൃപ….സംസാരിക്കാൻ ആണെങ്കിൽ പുറത്തുപോയി സംസാരിക്കണം എന്റെ ക്ലാസ്സിൽ അത് പറ്റില്ല…” മാഷ് എന്നെ ഇടംകണ്ണിട്ട് നോക്കികൊണ്ട് അത് പറഞ്ഞതും നിത്യയും കൃപയും വായുംപൊളിച്ച് എന്നെ നോക്കി…

“അപ്പൊ നീ എന്താടി പുകയോ.. നീയും സംസാരിച്ചല്ലോ…” നിത്യ ചോദിച്ചപ്പോൾ ഞാൻ ചിരി അടക്കിപ്പിടിക്കാൻ പാടുപെടുകയായിരുന്നു…

ദേവിക്കുട്ടിയെ അന്വേഷിച്ച് ഗ്രൗണ്ടിൽ ചെന്നപ്പോൾ പുള്ളിക്കാരി ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള സ്റ്റെപ്പിൽ ഇരുന്ന് ഭയങ്കര എഴുത്താണ്… ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ അടുത്തേക്ക് ചെന്നു..

സൂക്ഷിച്ചു നോക്കിയപ്പോൾ ആശാത്തി എഴുത്തല്ല ചിത്രം വരയാണ്…

“ഡീീ…………!!!!!”

“അയ്യോ….ഹോ…മാഷായിരുന്നോ..മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ…” പെണ്ണ് നെഞ്ചിൽ കൈവച്ചുകൊണ്ട് എന്നെനോക്കി പറഞ്ഞു..ഞാൻ അവളുടെ അടുത്തായി ഇരുന്നു..

“ഇതാണോടി നിന്റെ നോട്ട് എഴുത്ത്…ഹേ…???

“ഈൗ………എഴുതുവായിരുന്നു..കൈ കടച്ചപ്പോൾ റസ്റ്റ്‌ എടുത്തതാ…”😁

“മ്മ്…ഉവ്വുവ്വ…കൊറേ എഴുതാനുണ്ടോ…???

“മ്മ്…കൊറേയുണ്ട്…മാഷ് എഴുതി തര്വോ…?? 🤪

“അയ്യടി…ഞാനാരാ നിന്റെ വേലക്കാരനോ…??

ഉള്ളിൽ ചിരി അടക്കിപ്പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.. “യ്യോ.. അല്ല ഞാൻ ചുമ്മാ ചോദിച്ചതാ…”

“മ്മ്…അല്ല എന്താ വരയ്ക്കുന്നത് നോക്കട്ടെ..” ഞാൻ ആ ബുക്ക്‌ മേടിക്കാൻ ആഞ്ഞതും അവൾ അത് പിറകിലെക്ക് മാറ്റിപ്പിടിച്ചു..

“ഹാ..താ…ഒന്ന് നോക്കട്ടെടോ..”

“മ്മ്ഹ്…ഇല്ലാ……”🤭

“ഓഹോ അങ്ങനെയാണോ..എന്നാ നോക്കിയിട്ട് തന്നെ കാര്യം..” ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങിയതും പെണ്ണ് എണീറ്റ് ഓടി…വിടൂല മോളേ..ഞാനും പുറകെ ഓടി…

ഹോ ഈ കുരിപ്പ് എന്നാ ഓട്ടമാ ഓടുന്നത്..പെണ്ണ് വരാന്തയിലേക്ക് ഓടിക്കയറാൻ നോക്കിയപ്പോൾ ഞാൻ അവളെപ്പിടിച്ചു ചുമരിനോട്‌ ചേർത്തുനിർത്തി..

പെട്ടെന്നായതുകൊണ്ട് ദേവിക്കുട്ടി ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി…

“എന്തേയ് ഇപ്പൊ ഓടുന്നില്ലേ…മ്മ്..??

മീശ പിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു…അവൾ പേടിയോടെ ഇല്ലന്ന് ചുമൽകൂച്ചി കാണിച്ചു..

“മാഷേ വിട്…ആരേലും കാണും പ്ലീസ് ഞാൻ പോട്ടെ….” അവൾ കുതറിക്കൊണ്ട് മാറാൻ ശ്രമിച്ചതും ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് ഒന്നുകൂടി എന്നോട് ചേർത്തുനിർത്തി..

“മാ…..ഷേ…………….”

മുറിഞ്ഞ ശബ്ദത്തോടെ ദേവൂട്ടി വിളിച്ചു…അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നതും പേടിയോടെ ഉമിനീരിറക്കുന്നതും ഞാൻ കൗതുകത്തോടെ നോക്കി.. ഹൃദയമിഡിപ്പുകൾ തമ്മിൽ ഒന്നായ നിമിഷം…ആ മുഖത്തുനിന്ന് നോട്ടം പിൻവലിക്കാൻ ആകുന്നില്ല..അവളുടെ മുഖത്തേക്ക് അലസമായി വീണുകിടന്ന ഞാൻ പതിയെ മാടിയൊതുക്കി വച്ചു…

പതിയെ എന്റെ കൈകൾ അവളുടെ കൈകളിലേക്ക് നീണ്ടു…പിടി അയഞ്ഞു എന്ന് മനസ്സിലായപ്പോൾ ദേവിക്കുട്ടി എന്നെ തള്ളിമാറ്റി… ഒരു ചിരിയോടെ വെള്ളിക്കൊലുസ്സ് കിലുക്കി അവൾ ഓടിയാകന്നപ്പോൾ ഞാൻ അവൾ പോയവഴിയിലേക്കും പിന്നെ എന്റെ കയ്യിലിരിക്കുന്ന ബുക്കിലേക്കും നോക്കി.. അതിലെ അവൾ വരച്ചുവച്ച പേജ് ഞാൻ തുറന്നുനോക്കി…

ആർത്തലച്ചു തീരത്തെ ചുംബിക്കാൻ എത്തുന്ന തിരമാല.. അതിന്റെ തീരത്തുനിന്ന് തന്റെ പ്രാണസഖിയെ നെഞ്ചോട് ചേർത്ത് സൂര്യാസ്തമയം കാണുന്ന അവളുടെ പ്രിയപ്പെട്ടവൻ…. ആ മനോഹരചിത്രം കണ്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരിവിടർന്നു..

ജനൽവാതിലിലൂടെ ഒഴുകിയെത്തിയ ഇളംതെന്നലിനെ ആവാഹിച്ചുകൊണ്ട് ഞാൻ ആകാശത്തിൽ നിലാവിനെ പൊഴിക്കുന്ന പൂർണചന്ദ്രനെ നോക്കിനിന്നു…

പൂർണചന്ദ്രൻ തന്റെ പാതിക്ക് കൊടുക്കുന്ന പ്രണയസമ്മാനമല്ലേ ഈ നീലനിലാവ്.. അതേപോലെ എനിക്കുകിട്ടിയ സമ്മാനമാണ് എന്റെ മാഷ്..ഓരോ നിമിഷവും എനിക്ക് മാഷിന്റെ ദേവിക്കുട്ടിയായി ആ ഹൃദയത്തിലേക്ക് അലിഞ്ഞുചേരണം..എന്റെ മാത്രം മാഷിലേക്ക് എനിക്ക് ഒതുങ്ങിക്കൂടണം..❤️❤️❤️

🎼ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം..

🎼താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം..

🎼ഒരു തൂവൽ തെന്നലു മെല്ലെ..പറയാതെ വന്നൊഴിയുന്നു.. 🎼പറയാതെ കണ്ണുകളിൽ നീ തേടി എന്നനുരാഗം…❤️❤️

ഫോണിലൂടെ ഒഴുകിയെത്തിയ പാട്ടുകേട്ട് ആകാശത്തിൽ ശോഭയോടെ പുഞ്ചിരിച്ചുനിൽക്കുന്ന പൂർണചന്ദ്രനെ നോക്കി ഞാൻ ബാൽക്കണിയിലെ ഊഞ്ഞാലിൽ കിടന്നു.. മനസ്സ് നിറയെ എന്റെ ദേവിക്കുട്ടിയുടെ മുഖമാണ്..

എന്റെ മനസ്സിൽ നിനക്കൊരു ഇടമുണ്ട്..

മറ്റാർക്കും കൊടുക്കാത്ത ഒരിടം…നീയെന്നിൽ അലിഞ്ഞാലും അകന്നാലും ആ ഇടം അവിടെത്തന്നെയുണ്ടാകും…❣️❣️❣️

തുടരും….

ലൈക്ക് & കമന്റ് ഇടാൻ ആരും പിശുക്ക് കാണിക്കല്ലേ…

രചന: ശീതൾ