കൃഷ്ണ കൃപാസാഗരം.. അതിദി മോളുടെ അതിമനോഹരമായ ഈ ആലാപനം എത്ര കേട്ടാലും മതിവരില്ല

കുട്ടിഗായകരുടെ ശ്രുതിമധുരമായ ആലാപനത്താൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മ്യൂസിക്കൽ റിയാലിറ്റി ഷോ ആയി മാറിയ ഫ്ലവേഴ്സ് ടോപ് സിംഗറിൽ അദിതി മോളുടെ ഒരു മികച്ച പ്രകടനം ഇതാ ആസ്വദിക്കാം. കൃഷ്ണ കൃപാസാഗരം എന്ന് തുടങ്ങുന്ന ഗാനമാണ് അദിതി സുന്ദരമായി ആലപിച്ചത്. നല്ല സെലക്ഷനും ഒപ്പം മനോഹരമായി പാടുകയും ചെയ്ത അദിതിയ്ക്ക് ആശംസകൾ നേരുന്നു.

ഹരിഹരൻ സംവിധാനം ചെയ്ത് വിനീത്, നെടുമുടി വേണു, ഊർമിള ഉണ്ണി തുടങ്ങിയ താരങ്ങൾ അഭിനയിച്ച സർഗ്ഗം എന്ന ചിത്രത്തിലെ ഗാനമാണിത്. മലയാളത്തിൻ്റെ അഭിമാനമായ അതുല്യ ഗായകർ ദാസേട്ടനും ചിത്ര ചേച്ചിയും ചേർന്ന് ആലപിച്ച ഈ ഗാനം അദിതിയുടെ സ്വരമാധുരിയിൽ ഇതാ നിങ്ങൾക്കായി. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബോംബെ രവിയുടെ സംഗീതം.