പ്രണയാർദ്രം നോവൽ, ഭാഗം 38 വായിച്ചു നോക്കൂ…

രചന: സീത ലക്ഷ്മി

“അമ്മ എവിടെ…”നിഹ ചോദിച്ചു.

സിദ്ധു എന്ത് പറയും എന്നറിയാതെ പകച്ചു നിന്നു.

“അമ്മ കുഞ്ഞിന് മിട്ടായിയും ഉടുപ്പും ഒക്കെ മേടിക്കാൻ പോയിരിക്കുവാ….”അത് പറയുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.

“അച്ചേടെ നെറ്റിക്കെന്നാ പറ്റി…”അവന്റെ നെറ്റിയിലെ കെട്ടിലൂടെ വിരലോടിച്ചുകൊണ്ട് നിഹ ചോദിച്ചു.

“ഒന്നുമില്ലെടാ കണ്ണാ… അച്ചേടെ തല ഒന്നിടിച്ചതാ…”

“അച്ചേ…. ഇത് ചിന്നു…”അവന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി മുരുകേശന്റെ പിറകിലായി ഒളിച്ചു നിൽക്കുന്ന കുഞ്ഞിപ്പെണ്ണിനെ ചൂണ്ടി നിഹ പറഞ്ഞു.

“മോളാ സാറേ… ചിന്മയ…”മുരുകേശൻ പറഞ്ഞു.

സിദ്ധു അവളെ അരികിലേക്ക് വിളിച്ചു മുട്ടുകുത്തി ഇരുന്ന് നെറുകയിൽ ഒന്ന് തലോടി.

“ഇതാ എന്റെ ചിദ്ധു…”സിദ്ധുവിന്റെ കഴുത്തിലൂടെ കൈ ഇട്ടുകൊണ്ട് നിഹ പറഞ്ഞു.

“അച്ചേ ചിന്നൂന് ഉവാവ…”സിദ്ധുവിന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് നിഹ പറഞ്ഞു.

“അവൾക്ക് വയ്യാത്തതാ സാറേ…അടുത്താഴ്ച ഡോക്ടർ ഓപ്പറേഷൻ പറഞ്ഞിരുന്നതാ…അവളുടെ ചികിത്സക്കും ഓപ്പറേഷനും ഒക്കെയായി ഒരുപാട് പണം വേണം… അതുകൊണ്ടാ ഞാൻ അവർ പറഞ്ഞ ജോലി ഒക്കെ ചെയ്തത്… പക്ഷെ നിങ്ങളുടെ ഒക്കെ സന്തോഷം തല്ലി കെടുത്തിയ പൈസ കൊണ്ട് എന്റെ കുഞ്ഞ് ജീവിക്കണ്ട…”കണ്ണ് തുടച്ചുകൊണ്ട് മുരുകേശൻ പറഞ്ഞു.

“അച്ചേ…. എന്നെ കൊണ്ടോവാൻ വന്ന ആണോ….”നിഹ ചോദിച്ചു.

സിദ്ധു തലയാട്ടി.നിഹ അത് കേട്ട് തുള്ളിചാടി.

“പോയിട്ടു വരാമേ…”നിഹ ചിന്നുവിന്റെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു. സിദ്ധു പോക്കറ്റിൽ നിന്നും ഒരു കാർഡ് എടുത്ത് മുരുകേശനു കൊടുത്തു.

എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കരുത്… കുഞ്ഞിന്റെ ചികിത്സയെ കുറിച്ചോർത്തു പേടിക്കണ്ട…

ഞാനുണ്ട്…

“മുരുകേശന്റെ കൈ പൊതിഞ്ഞു പിടിച്ചുകൊണ്ടു സിദ്ധു പറഞ്ഞു. മുരുകേശൻ അവനെ നോക്കി നന്ദിയോടെ കൈകൂപ്പി.അയാളുടെ തോളിൽ ഒന്ന് തട്ടിയിട്ട് സിദ്ധു നിഹയെയും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി. നിഹ അവരെ നോക്കി കൈ വീശി കാണിച്ചു. ദേവും ലോകേഷും മുരുകേശനോട് എന്തെല്ലാമോ ചോദിച്ചിട്ട് പുറത്തേക്കിറങ്ങി.

ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ലക്ഷ്മി തറയിൽ കിടന്നിരുന്ന ബോട്ടിൽ എടുത്ത് വീണ്ടും കയ്യിൽ മുറുകെ പിടിച്ചു.വാതിൽ തുറന്നു ഒരു പ്രായമായ സ്ത്രീ അകത്തേക്ക് വന്നു. കയ്യിലായി ഒരു പ്ലേറ്റിൽ ഭക്ഷണവും ഉണ്ട്. അവർ അവളുടെ അടുത്തേക്ക് വന്നിരുന്നു.ലക്ഷ്മി അവരുടെ അടുത്ത് നിന്നും കുറച്ചു നീങ്ങി ഇരുന്നു.

“ഇന്നാ മോളേ കഴിക്ക്…”അവളുടെ നേരെ പ്ലേറ്റ് നീട്ടികൊണ്ട് ആ സ്ത്രീ പറഞ്ഞു. ലക്ഷ്മി ഒന്നും മിണ്ടാതെ മറ്റെങ്ങോ നോക്കി ഇരുന്നു. അപ്പോഴാണ് ലക്ഷ്മി തുറന്നു കിടക്കുന്ന വാതിൽ കണ്ടത്. അവൾ പൊടുന്നനെ എഴുന്നേറ്റ് പുറത്തേക്ക് ഓടി. അവളുടെ പിറകെ ആ സ്ത്രീയും.അവൾ സ്റ്റെപ് ഇറങ്ങി ഓടി.

താഴെ എത്തി മെയിൻ ഡോർ തുറക്കാൻ ശ്രെമിച്ചെങ്കിലും നടന്നില്ല. അത് പൂട്ടി ഇരിക്കുക ആയിരുന്നു.

“ലക്ഷ്മി….”

അപ്പോഴാണ് വേദ് അങ്ങോട്ടേക്ക് വന്നത്. അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തിരിച്ചു റൂമിലേക്ക് കൊണ്ട് പോയി. ലക്ഷ്മി അവന്റെ കയ്യിൽ നിന്നും കുതറി മാറി ഓടി. രക്ഷപ്പെടാൻ പല വഴിയും നോക്കി.വേദ് അവളുടെ അടുത്തേക്ക് വന്നു.

അവൾ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് അവന്റെ ദേഹത്തേക്ക് എറിയുകയും അവൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി അവളുടെ അടുത്തേക്ക് ചെന്നുകൊണ്ടിരുന്നു.ലക്ഷ്മി പെട്ടെന്ന് അടുത്ത് കണ്ട മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു.പുറത്ത് നിന്നും മുറി ലോക്ക് ചെയ്യുന്ന ശബ്ദം കേട്ട് ലക്ഷ്മി കരഞ്ഞുകൊണ്ട് അവിടെ ഇരുന്നു. വീണ്ടും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. വേദ് ഒരു പ്ലേറ്റിൽ ഭക്ഷണവുമായി അവളുടെ അടുത്തേക്ക് ചെന്നു.

“കഴിക്ക്….”

അവളുടെ നേരെ പ്ലേറ്റ് നീട്ടികൊണ്ട് അവൻ പറഞ്ഞു.

അവൾ മുഖം തിരിച്ചു.

“എത്ര നാൾ നീ ഇങ്ങനെ മുഖം തിരിക്കും… ഞാൻ പറഞ്ഞല്ലോ നിന്നെ രക്ഷിക്കാൻ ആരും വരില്ല…”

“ഇനി നിനക്ക് ഞാനും എനിക്ക് നീയും…”വേദ് പറഞ്ഞു.

“തനിക്കു എന്താ വേണ്ടത്… എന്തിനാ ഞങ്ങളെ ഉപദ്രവിക്കുന്നത്…”ലക്ഷ്മി ചോദിച്ചു. വേദ് ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.അവൻ പോയതിന് പിന്നാലെ നേരത്തെ കണ്ട സ്ത്രീ അവളുടെ അടുത്തേക്ക് വന്നു.

“അവൻ പാവമാ കുഞ്ഞേ…അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ അവൻ ഇങ്ങനെ ആയതാ…”

ആരുമില്ലെന്ന തോന്നലാ അവനെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നത്.. ചീത്ത കൂട്ട് കെട്ടിൽ പെട്ട് കള്ളും കഞ്ചാവും പെണ്ണുമായി അവൻ നശിച്ചു പോയി…”ആ സ്ത്രീ അവളോട് പറഞ്ഞു.

“എന്നെ ആരും മയക്കി എടുക്കണ്ട… നിങ്ങളും ഒരു പെണ്ണല്ലേ… എന്നെ ഒന്ന് ഇവിടുന്ന് രക്ഷപ്പെടാൻ സഹായിക്ക്…”ലക്ഷ്മി കരഞ്ഞു കൊണ്ട് അവരോട് പറഞ്ഞു.

“ഞാൻ വെറും വേലക്കാരിയാ എന്നെകൊണ്ട് മോളേ രക്ഷിക്കാൻ ആകില്ല… ഇവിടുന്ന് മോൾക്ക് പോകണമെങ്കിലും വേദ് തന്നെ വിചാരിക്കണം…”ആ സ്ത്രീ പറഞ്ഞു.

ലക്ഷ്മി മുറിക്ക് പുറത്തെക്ക് ഇറങ്ങി.

“വേദ്….വേദ്….”മുറിക്ക് പുറത്തേക്കിറങ്ങി അവൾ ചുറ്റും നോക്കി വിളിച്ചു. ശബ്ദം കേട്ട് അവൻ താഴേക്ക് വന്നു. “എന്റെ സിദ്ധുവിനെ താൻ എന്ത് ചെയ്തു… കൊന്നോ…”വേദിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചു കൊണ്ട് അവൾ ചോദിച്ചു.

ആദ്യം എന്റെ നിഹയെ എല്ലാരും കൂടെ എന്റടുത്തു നിന്നും കൊണ്ട് പോയി… ഇപ്പൊ എന്റെ സിദ്ധുവിനെയും… തനിക്കു എന്താ വേണ്ടത്….

എന്റെ ശരീരമോ…അതും ഞാൻ നൽകാൻ തയ്യാറാ… എന്നെ അവരുടെ അടുത്തേക്ക് തിരിച്ചു വിട്….

ലക്ഷ്മി കരഞ്ഞുകൊണ്ട് പറഞ്ഞു.

“എനിക്ക് നിന്റെ ശരീരം വേണ്ട… എന്നും എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി…”ലക്ഷ്മിയുടെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് വേദ് പറഞ്ഞു.

“ഞാൻ നിന്നെ അത്രത്തോളം സ്നേഹിക്കുന്നു ലക്ഷ്മി…പ്രണയിക്കുന്നു ഞാൻ നിന്നെ…”

“തനിക്കു എന്താ വട്ടാണോ… എന്റെ കല്യാണം കഴിഞ്ഞതാണ്… ഞാൻ സ്നേഹിക്കുന്നത് സിദ്ധുവിനെയാണ്… എനിക്ക് ഒരു മോളുണ്ട്….”ലക്ഷ്മി കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു.

“അറിയാം… ഞാൻ നിന്നെ ഒരുപാട് താമസിച്ചാണ് കണ്ടുമുട്ടിയത്… ലക്ഷ്മി നീ… നീ എന്നെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് നിനക്കറിയില്ല… നീ എന്റെ ജീവനാണ്…”അവളുടെ മുഖം കൈകളിൽ കോരി എടുത്തുകൊണ്ടു വേദ് പറഞ്ഞു.

“തട്ടിപ്പറിക്കുന്നതോ ബലമായി പിടിച്ചുവാങ്ങുന്നതോ അല്ല പ്രണയം…ഇയാൾക്കെന്നോട് വെറും കൗതുകം മാത്രമാണ്… കുട്ടികൾക്ക് പുതിയ ഒരു കളിപ്പാട്ടം കാണുമ്പോൾ തോന്നുന്ന വെറും കൗതുകം…”അവനിൽ നിന്ന് അകന്ന് മാറി കൊണ്ട് അവൾ പറഞ്ഞു.

നീ എന്ത് വേണമെങ്കിലും വിചാരിച്ചോ…സ്നേഹിച്ചവർ എല്ലാവരും എന്നെ വിട്ട് പോയിട്ടേ ഉള്ളൂ…

പലരോടും അടുത്തിരുന്നു അവരെല്ലാം സ്നേഹം നടിച്ചു വന്നപ്പോൾ അത് സത്യമാണെന്നു ഞാൻ വിശ്വസിച്ചു… പക്ഷെ എല്ലാവർക്കും വേദിന്റെ പണമായിരുന്നു വേണ്ടത്…

ആരും ഒരിക്കലും വേദിനെ മനസ്സിലാക്കാൻ ശ്രെമിച്ചിട്ടില്ല… ഇനി എന്തൊക്കെ സംഭവിച്ചാലും നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല…”വേദ് അത്രയും പറഞ്ഞുകൊണ്ട് മുകളിലേക്ക് പോയി.

“ലെച്ചു എപ്പോ വരും….”തിരിച്ചു വീട്ടിലേക്ക് പോകും വഴി നിഹ സിദ്ധുവിനോട് ചോദിച്ചു.

“ലെച്ചു…ലെച്ചു വരും… കുറച്ചു ദിവസം കഴിയുമ്പോൾ ലെച്ചു വരും….”സിദ്ധു പറഞ്ഞു.

സിദ്ധു ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്ന ദേവിനെ നോക്കി.

“ഇതുവരെ ഒരു വിവരവും കിട്ടിയില്ല… വേദിനെ കുറിച്ച് ഒരു കാര്യം അറിയാൻ കഴിഞ്ഞു..”അവന്റെ നോട്ടം മനസ്സിലാക്കി ദേവ് പറഞ്ഞു.

“വേദും പ്രിയങ്കയും ഒരുമിച്ചാണ് താമസം… വേദിന്റെ വീട്ടിൽ അന്വേഷിച്ചപ്പോൾ സെർവന്റ് പറഞ്ഞതാണ്… അവർ തമ്മിൽ റിലേഷൻഷിപ്പിൽ ആയിരുന്നു… പ്രിയങ്കയുടെ സ്ഥിരം മോട്ടീവ് തന്നെ പണം… അത് തന്നെയാണ് അവളെ വേദിന്റെ അടുത്തേക്ക് എത്തിച്ചതും… പക്ഷെ ആ റിലേഷൻ ബ്രേക്ക്‌ ആയതിനു ശേഷവും അവർ ഒരുമിച്ചു തന്നെയാണ് താമസം… കേട്ടിടത്തോളം പണം നൽകാം എന്ന് പറഞ്ഞു വേദ് അവളെ മാനസികമായും ശരീരികമായും ഇതുവരെ ഉപദ്രവിച്ചു…”

“പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു പെണ്ണ്…”ലോകേഷ് പുച്ഛത്തോടെ പറഞ്ഞു.

“ദേവ്… അപ്പോൾ പ്രിയങ്കയും വേദും ചേർന്നായിരിക്കില്ലേ അവളെ തട്ടിക്കൊണ്ടു പോയത്…”സിദ്ധു ചോദിച്ചു.

“സാധ്യത ഉണ്ട്… കാരണം വേദിനു പിന്നാലെ പ്രിയങ്കയും മിസ്സിംഗ്‌ ആണ്…” “പ്രിയങ്ക അവളെ കൊല്ലും ദേവ്… എനിക്ക് എന്റെ ലക്ഷ്മിയെ വേണം….”സിദ്ധു പറഞ്ഞു.

“എന്തെങ്കിലും ഒരു ക്ലൂ കിട്ടാതെ ഇരിക്കില്ല… നീ വിഷമിക്കാതെ…”ദേവ് അവനെ ആശ്വസിപ്പിച്ചു.

തുടരും…

ലെങ്ത് കുറഞ്ഞുപോയി. എഴുതാൻ ഒട്ടും സമയം കിട്ടിയില്ല അതാണ്.2 പാർട്ട്‌ കൂടിയേ കഥ കാണൂ…

അപ്പൊ എനിക്ക് വേണ്ടത് ഒക്കെ ഇങ്ങോട്ട് തരുക❤️

രചന: സീത ലക്ഷ്മി