രാജഹംസമേ.. വയനാടിൻ്റെ വാനമ്പാടി രേണുകയുടെ സുന്ദരമായ ശബ്ദത്തിൽ ഇതാ ആസ്വദിക്കാം…

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രേണുക എന്ന പെൺകുട്ടിയുടെ ആലാപനത്തിൽ ഇതാ നമ്മുടെ ചിത്രചേച്ചി പാടി അനശ്വരമാക്കിയ രാജഹംസമേ എന്ന് തുടങ്ങുന്ന ആ മനോഹര ഗാനം ഏവർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു വയനാട്ടിൽ നിന്നുള്ള ഈ അനുഗ്രഹീത ഗായികയുടെ ആലാപനത്തെ ആസ്വാദകർ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു.

Royal Wedding Company 123 എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന രേണുകയുടെ ഈ പാട്ട് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചമയം എന്ന സിനിമയ്ക്ക് വേണ്ടി നമ്മുടെ വാനമ്പാടിയായ കെ.എസ് ചിത്ര ആലപിച്ച ഈ ഗാനം രേണുക മനോഹരമായി പാടിയിരിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് പ്രിയ സംഗീത സംവിധായകനായ ജോൺസൺ മാഷായിരുന്നു ഈണം പകർന്നത്…