ദേവീ ആത്മരാഗമേകാൻ..ദൈവം അനുഗ്രഹിച്ച സ്വരമാധുരി.. ഗംഭീര ആലാപനവുമായി സുമേഷ് അയിരൂർ

ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന് വേണ്ടി ദാസേട്ടൻ പാടിയ ദേവീ ആത്മരാഗമേകാൻ എന്ന ഗാനം അനുഗ്രഹീത ഗായകൻ സുമേഷ് അയിരൂരിൻ്റെ അസാധ്യമായ ആലാപന മികവിൽ ആസ്വദിക്കാം. എത്ര ഭാവത്തോടെയും പെർഫെഷനോടെയുമാണ് സുമേഷ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇതുപോലെയുള്ള കലാകാരന്മാരെയാണ് നാം ഓരോരുത്തരും സപ്പോർട്ട് നൽകി കൈപിടിച്ചുയർത്തേണ്ടത്.

ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മനോഹരമായ വരികൾക്ക് അതുല്യ പ്രതിഭ ജോൺസൻ മാഷായിരുന്നു ഈ ഗാനത്തിന് സംഗീതം നൽകിയത്. മേശയിൽ കൊട്ടി പാടി നവമാധ്യമങ്ങളിലൂടെ തരംഗമായ ഒരു കലാകാരനാണ് സുമേഷ് അയിരൂർ. ടിവി ചാനലുകളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ ആലാപനം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു. മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക.