അവന് പല പെൺകുട്ടികളുമായി പ്രണയമുണ്ടെന്ന് വൈകിയാണ് ഞാൻ അറിഞ്ഞത്. അവൻ എന്നെ തേക്കും എന്നു സംശയം തോന്നിയപ്പോൾ…

രചന : Raneesh Pnr

“ഇന്നാണ് ആ പെണ്ണുകാണൽ “തന്റെ ജീവിതത്തിലെ അവസാന പെണ്ണുകാണൽ”…

“പെണ്ണിനെ ഇഷ്ടപെടുമ്പോൾ പെണ്ണിന് ചെക്കനെ ഇഷ്ടപെടില്ല., എന്നാൽ ഇതെല്ലാം ശരിയായി വരുമ്പോൾ അവർക്ക് ജാതകം ചേരില്ല”..

വർഷം മൂന്ന് ആയി ഈ അലയൽ തുടങ്ങീട്ട്…

വയസ്സ് ഇപ്പോൾ മുപ്പത്തിരണ്ടായി ആയി.

കള്ളുകുടിച്ചു നടക്കുന്നവർക്കും, എല്ലാ അലമ്പു പരിപാടി കയ്യിലുള്ളവർക്കും നാട്ടിൽ പെണ്ണുകിട്ടി..

ഒരു ദുശ്ശീലവും ഇല്ലാതെ ഡീസന്റ് ആയി നടക്കുന്നവർക്ക് മാത്രം പെണ്ണില്ല…..!

മതിയായി…. മടുത്തു തുടങ്ങി.,,,

ഈ ഒരു കാണലോടു കൂടി എല്ലാം അവസാനിപ്പിക്കുകയാണ്….

“സേതു..”കാണാൻ അത്ര ഗ്ലാമർ ഒന്നുമില്ല.

എന്നാൽ ആത്മാർത്ഥമായി സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ട്. ”

ഇന്നത്തെ കാലത്ത് അതെല്ലാം ആരു നോക്കുന്നു..

ആരു കാണാൻ..!

“പണ്ട് ഒരു പ്രണയമുണ്ടാർന്നു.. ഒരു പാട് നാൾ അവർ പ്രണയിച്ചു നടന്നതാണ്., അസ്തിക്കു പിടിച്ച പ്രണയമായിരുന്നു. എന്തു ചെയ്യാം അന്ന് അവന് സ്വന്തമായി ഒരു ജോലി ഇല്ലാത്തതിനാൽ അവളുടെ വീട്ടുകാർ ആ ബന്ധത്തെ എതിർത്തു.

അവളുടെ വീട്ടുകാരുടെ ഉപദേശം കേട്ടപ്പോൾ സേതുവിന്റെ സ്നേഹത്തിന് അവൾ ഒരു വിലയും കൽപ്പിച്ചില്ല..

അവൾ അവനെ നൈസ്സായി അങ്ങു തേച്ചു…!

അവളെ വീട്ടുകാർ വേറെ നല്ല കാശും, പത്രാസുമുള്ള മറ്റൊരാൾക്ക് കെട്ടിച്ചു കൊടുത്തു”

ആ നീരാശയിൽ ഒരു പാട് കാലം അലഞ്ഞു തിരിഞ്ഞു നടന്നു…

പീന്നീട് ഒരു വാശിപ്പുറത്ത് ഗൾഫിലേക്കു പറന്നു.

“മൂന്നു കൊല്ലത്തെ പ്രവാസ ജീവിതം….

ഇപ്പോൾ നല്ലൊരു ജോലി ആയി ജീവിക്കാൻ ആവശ്യത്തിൽ അധികം കാശുമായി. എന്തു ചെയ്യാം അപ്പോഴേക്കും നഷ്ടങ്ങൾ എല്ലാം നഷ്ടങ്ങളായി അവശേഷിച്ചു…

കൂടെ പഠിച്ചവർക്കെല്ലാം കല്ല്യാണം കഴിഞ്ഞു കുട്ടികളായി..

ഇടവേളക്കുശേഷം ലീവിനു നാട്ടിൽ വന്നപ്പോൾ വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ വയ്യാതെയാണ് മനസ്സില്ലാ മനസ്സോടെ പെണ്ണുകാണാൻ ഇറങ്ങുന്നത്…

അപ്പോൾ ഇതാണ് അവസ്ഥ….

നാട്ടിൽ പെണ്ണു കിട്ടാനില്ല….

ബ്രോക്കർ നാരായണേട്ടൻ പുറകെ തന്നെ കൂടി..

ഉറ്റ സുഹൃത്തായ സാബിത്തിനെയും കൂടെ കൂട്ടി..

എന്നും വീട്ടിൽ നിന്നിറങ്ങും.

“ആ ഒരുങ്ങി കെട്ടിയുള്ള പോക്കു മാത്രമേ ഒള്ളൂ., പോകുന്ന കാര്യങ്ങൾ ഒന്നും ശരിയാകില്ല…

എത്ര ദൂരം സഞ്ചരിച്ചു.., എത്ര പെണ്ണു കണ്ടു എന്നു ഒരു കണക്കുമില്ല…

സേതു വന്നതിൽ പിന്നെയാണ് നാരായണേട്ടന്റെ വീട് പണി തുടങ്ങിയത് അത് ഇപ്പോൾ പണിതീരാറായി കാശു കുറെ അയാൾ മുതലെടുത്തു… ”

മടുത്തു…, മതിയായി..

ഇനി എല്ലാം ഈ ഒരു കാണലോടു കൂടി അവസാനിപ്പിക്കുവാണ്…

നാരായണേട്ടൻ അവസാനമായി കൊണ്ടുവന്ന ആ ആലോചന കൂടി പോയി നോക്കാൻ അങ്ങനെയാണ് തീരുമാനിച്ചത്.”

പെണ്ണ് കാണലിനായി സാബിത്തിനെയും കൂട്ടി പുറപ്പെട്ടു.. “എന്നും പോകുന്ന പോലെ ഒരു ഒരുങ്ങാനൊന്നും നിന്നില്ല.,

ഇത്തവണ മുടി വെട്ടിയില്ല.., ഷേവ് ചെയ്തില്ല… ആകെ ഒരു ഭ്രാന്തൻ ലുക്കിലാണ് പോകുന്നത്..

പോകും വഴിയിൽ ഒരു ചായ കുടിക്കാനായി വണ്ടി നിർത്തി., ചായകുടി കഴിഞ്ഞു പോകാൻ നിൽക്കുമ്പോഴാണ് അവിടെ അടുത്തായി ബാർ എന്ന ബോർഡ് കണ്ടത്. സേതുവിന്റെ നോട്ടം അങ്ങോട്ടു തന്നെയായി..

സാബിത്തെ…

വണ്ടി നേരെ ബാറിലോട്ട് വിട്…

എന്റെ സേതു എന്തു പൊട്ടത്തരമാ നീ ഈ പറയുന്നെ…

നമ്മൾ പൂരം കാണാൻ പോകുകയല്ല.

പെണ്ണുകാണാനാ പോകുന്നത് ”

നാരായണേട്ടൻ കലിപ്പിലാണ്.

“എന്തായാലും ഈ ആലോചന നടക്കും എന്നു എനിക്ക് ഉറപ്പില്ല..,

ഏതായാലും അവസാനത്തെ പെണ്ണുകാണലല്ലെ..

ആ വിഷമം എനിക്ക് രണ്ടെണ്ണം അടിച്ചു തീർക്കണം….

“നിങ്ങൾ പേടിക്കണ്ട… ഞാൻ പെണ്ണു വീട്ടിൽ ചെന്ന് ആരോടും അധികം സംസാരിക്കാതെ ഡീസന്റ് ആയി ഇരുന്നോളാം..

“എനിക്ക് ഇന്ന് രണ്ടെണ്ണം അടിച്ചേ പറ്റൂ…

വാശി പിടിച്ച്, ദേഷ്യംപിടിച്ച് സേതു നേരെ അവരുമായി ബാറിൽ കയറി അടി തുടങ്ങി…

ഇതിനിടയിൽ പെൺവീട്ടിൽ നിന്നും എവിടെ എത്തി എന്ന വിളി വന്നു കൊണ്ടേ ഇരിക്കുന്നു…

നാരായണേട്ടൻ പിറുപിറുക്കാൻ തുടങ്ങി…

പറഞ്ഞ ലിമിറ്റ് എല്ലാം കഴിഞ്ഞ് വീണ്ടും അടിക്കാനാണ് ഭാവം എന്നു കണ്ടപ്പോൾ അവർ അവനെ നിർബന്ധിച്ച് ഒരു വിധം പുറത്തിറക്കി..

ഈ കോലത്തിൽ എങ്ങനെ പെണ്ണുകാണാൻ പോകും…

അവരാണെങ്കിൽ നമ്മൾ വരുന്നതും കാത്തിരുപ്പാണ്

“നിങ്ങൾ പേടിക്കണ്ട…

“നമ്മൾ പോയി പെണ്ണുകാണുന്നു..,

“നിങ്ങൾ സംസാരിച്ചാൽ മതി..

ഞാൻ സ്മെൽ അടിക്കാതിരിക്കാൻ ജൂസും കുടിച്ചിരുന്നോളാം…

അത്രയുനേരം ബന്ധുവീട്ടിലെ ഒരു കല്യാണം വരെ ഒഴിവാക്കി അവർ കാത്തിരിപ്പാ…

എങ്ങനെ വരില്ലാ എന്നു പറയും…

നാരായണേട്ടൻ ദേഷ്യത്തോടെ ഒരു നോട്ടം.,,

സേതുവിന് ഒരു കൂസലുമില്ല…

മനസ്സില്ലാ മനസ്സോടെ അവർ ഒരു വിധം പെണ്ണിന്റെ വീടിന്റെ മുന്നിലെത്തി.

അത്യാവശ്യം വലിയ ഒരു വീട്…. അഛൻ സ്കൂൾ അധ്യാപകനാണ്…. അമ്മക്ക് ബാങ്കിൽ ഒരു ജോലിയുണ്ട്… അവരുടെ ഒറ്റ മോളാണ്

“ലിനി”

പ്രതീക്ഷിച്ചപോലെ അവർ അവരെ കാത്ത് ഉമ്മറത്തു തന്നെ നിൽപ്പുണ്ട്.

നേരെ വീട്ടിലോട്ട് കയറി ചെന്നു… അവിടെ എന്തൊക്കെ സംഭവിക്കും എന്നോർത്ത് നാരായണേട്ടന്റെ ഉള്ളിൽ ആകെ പരിഭ്രമമുണ്ട്.

കയറി ഇരിക്കൂ….

സേതു പൂസാണെന്ന് അറിയിക്കാതെ ഒരുവിധം ഡീസന്റ് ആയി നേരെ ചെന്നു കസേരയിൽ ഇരുന്നു…

ചെറുക്കനെ കണ്ടപ്പോൾ തന്നെ അവരുടെ മുഖത്ത് ഒരു താൽപര്യമില്ലായ്മ നിഴലിച്ചു. എന്തൊക്കെയൊ പന്തികേട് തോന്നി..

എങ്കിലും ഇത്രയും ദൂരം വന്നതല്ലെ എന്നതുകൊണ്ടാവാം., അവർ കുട്ടിയെ വിളിച്ചു.

മോളെ ലിനീ…..

സാധാരണ വീട്ടിൽ ഇടുന്ന ഒരു ചുരിദാറും ഇട്ട്.,വല്ല്യ മേയ്ക്കപ്പ് ഒന്നും ഇല്ലാതെ അവൾ ഉമ്മറത്തേക്ക് വന്നു…

“കാണാൻ നല്ല ഭംഗിയുണ്ട്…, മുഖത്ത് ഒരു തന്റേടിയായ ഭാവം…

ഒരു പെണ്ണുകാണലിന്റെ നാണമൊന്നും ഇല്ലാതെ അവൾ അവർക്ക് മുന്നിൽ വന്ന് അങ്ങനെ നിന്നു..

കണ്ടപാടെ സേതുവിന്‌ മനസ്സിലായി അവൾക്ക് അവനെ ഇഷ്ടപെട്ടിട്ടില്ലെന്ന്….

അത് അവളുടെ ആ ഭാവത്തിൽ നിന്നും അവൻ ഊഹിച്ചെടുത്തു.

“ഞങ്ങൾക്ക് ആണും പെണ്ണുമായി ഒരാളെ ഒള്ളു… ഇപ്പോൾ കല്യാണം വേണ്ട എന്നും പറഞ്ഞ് പെണ്ണുകാണാൻ പോലും ഇവൾ നിന്നുകൊടുക്കില്ല.. വാശി കാരണം വരുന്ന ആലോചനകൾ ഒന്നും ഇവൾ സമ്മതിക്കില്ല…

ഇതിപ്പോൾ ഒരു വിധം പറഞ്ഞ് സമ്മതിപ്പിച്ചതാണ്..

അവൻ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി…

ഒരു കൂസലുമില്ലാതെ അവൾ അവനെയും നോക്കി.

അവൻ ഒന്നു ചിരിച്ചു..

അവൾ ഒരു ഭാവപ്രകടനവും ഇല്ലാതെ അങ്ങനെ തന്നെ നിന്നു…

പെണ്ണു കണ്ടു കഴിഞ്ഞില്ലെ..

എങ്കിൽ നമുക്കിറങ്ങിയാലോ..

ബാക്കി കാര്യങ്ങൾ അങ്ങോട്ടും, ഇങ്ങോട്ടും ഇഷ്ടമായെങ്കിൽ തീരുമാനിക്കാം..

നാരായണേട്ടൻ പോകാൻ ധൃതി കാണിക്കാൻ തുടങ്ങി..

സേതു കസേരയിൽ നിന്നും എഴുന്നേറ്റു…

അങ്ങനെ പോകാൻ പറ്റില്ല…

എനിക്ക് കുട്ടിയുമായി ഒന്നു സംസാരിക്കണം…

നാരായണേട്ടൻ അവനെ നോക്കി പല്ലിറുമ്മി…

ഫിറ്റ് ആയതിനാൽ അവന്റെ സംസാരത്തിൽ നാവു കുഴയുന്നുണ്ടായിരുന്നു…

വീട്ടുകാർക്ക് വീണ്ടും എന്തോ വശപ്പിശകു തോന്നി.

“ഹെയ്… അതിന്റെ ആവശ്യമുണ്ടോ..? ഇഷ്ടമാണെങ്കിൽ മതീലെ സംസാരമൊക്കെ എന്ന് അമ്മയുടെ മൊഴി…

കാര്യങ്ങൾ കൈവിട്ടു പോകും., നാണംകെടേണ്ടി വരും എന്ന് ഉറപ്പായപ്പോൾ നാരായണേട്ടന്നും സാബിത്തും ഉമ്മറത്തിനു പുറത്തിറങ്ങി നിന്നു…

സേതു… വാ പോകാം..

അവനും ഇറങ്ങാൻ തുനിയവെ…

“ഒന്നു നിന്നേ….

എനിക്കും ഒന്നു ചെറുക്കനുമായി സംസാരിക്കണം…

ലിനി.,,…

ആ വാക്കു കേട്ടപ്പോൾ എല്ലാവരും അന്തം വിട്ടുനിന്നു..

“അതിന്റെ ആവശ്യമുണ്ടോ മോളെ… അഛൻ അമർഷത്തോടെ അവളെ ഒന്നു നോക്കി…

എന്തൊക്കെ ആയാലും ഞങ്ങൾക്ക് രണ്ടാൾക്കും തനിച്ച് ഒന്നു സംസാരിക്കണം….

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സംസാരിക്കുവാനായി അവൾ വീടിന് പുറകിലേക്ക് അവരിൽ നിന്നും കുറച്ചകലേക്ക് മറഞ്ഞു നിന്നു..

ലിനിയുടെ ആ ധൈര്യമെല്ലാം.. കണ്ടപ്പോൾ സേതുവിന്റെ കുടിച്ച ഫിറ്റ് എല്ലാം ഇറങ്ങിപ്പോയി..

അവൻ അവൾക്ക് മുന്നിൽ മുഖം താഴ്ത്തി നിന്നു.

നിലത്ത് കാലുറക്കാൻ പാടുപെട്ടു..

“ഒരു ആവേശത്തിനു ഫിറ്റും പുറത്ത് പറഞ്ഞതാണ് പെണ്ണുമായി സംസാരിക്കണമെന്ന്…

എന്തു സംസാരിക്കാൻ… തനിക്ക് എന്നെ ഇഷ്ടമായിട്ടു പോലുമില്ല.

ദേഷ്യത്തോടെ അവൾ സേതു വിനെ ഒന്നു തറപ്പിച്ചു നോക്കി…

” നിങ്ങൾ എന്തു ധൈര്യത്തിലാണ് കള്ളുകുടിച്ച് ഇങ്ങനെ ഒരു പെണ്ണുകാണൽ നാടകത്തിന്‌ വന്നത്..

“വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.

ഒരിക്കലും ഒന്നും നടക്കില്ല എന്ന മട്ടിലുള്ള ഭാവം

പറയ്… എന്തിനാ വന്നത്…?

സേതു ഒരു വിധം കഷ്ടപ്പെട്ട് അവളുടെ മുഖത്തേക്ക് നോക്കി…

“എനിക്കറിയാം എന്നെപ്പോലെ ഒരാളെ തനിക്ക് ഇഷ്ടമാകില്ല…

“കണ്ടില്ലെ..,ഞാൻ കാണാൻ അത്ര ലുക്ക് ഒന്നും ഇല്ല.,,

“പക്ഷേ തനിക്ക് ഞാൻ ആഗ്രഹിക്കുന്നതിലേറെ സൗന്ദര്യമുണ്ട്…”

“കുറേ ആയടോ ഈ പെണ്ണുകാണൽ നാടകം തുടങ്ങീട്ട്…

പലരെയും പോയി കാണും..

ചിലർക്ക് ഇഷ്ടമാകില്ല..,

ചിലർക്ക് ജാതകം ചേരണം…

മടുത്തു……

അവസാനത്തെ പെണ്ണുകാണലാ ഇത്…

ഉള്ളിന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സങ്കടം ഉണ്ട്… ആ വിഷമം ഒന്നു മറച്ചു വെക്കാനാ വരുന്ന വഴി ബാറിൽ കയറി കുടിച്ചത്…

ജീവിതത്തിനോടെ ഒരു വെറുപ്പു തോന്നി തുടങ്ങി.

“ഒരുപാട് സ്നേഹിച്ചിട്ട് ഒരാൾ ആ സ്നേഹത്തിന് ഒരു വിലയും കൽപ്പിക്കാതെ നൈസ് ആയി തേച്ചിട്ട് പോയാൽ…!”

ആ വേദന അത് അനുഭവിക്കുന്നവർക്കെ മനസ്സിലാകൂ..!”

അനുഭവിച്ചറിഞ്ഞ പ്രണയദുരന്തം അവളോട് തുറന്നു പറഞ്ഞു…..

ലിനി ക്ഷമയോടെ എല്ലാം കേട്ടു നിന്നു…

അവന്റെ മുഖത്തേക്കു ഒന്നു നോക്കി…

“എല്ലാ പറഞ്ഞു തീർന്നപ്പോൾ ഒരു നിഷ്കളങ്കനായ കുട്ടിയെ പോലെ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

ഹെയ്….

ആണുങ്ങൾ ഇങ്ങനെ കരയാവോ….

” കുറച്ചു തന്റേടമൊക്കെ വേണ്ടെ…

കാണാൻ ഈ ലുക്ക് ഉണ്ടെന്നെ ഒള്ളൂ..! ഞാൻ നിങ്ങളേക്കാൾ വലിയ കൂതറയാണ്…

“എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു.. അവന് പല പെൺകുട്ടികളുമായി പ്രണയമുണ്ടെന്ന് വൈകിയാണ് ഞാൻ അറിഞ്ഞത്. അവൻ എന്നെ തേക്കും എന്നു സംശയം തോന്നിയപ്പോൾ.., ഞാൻ അതിനു മുന്നെ അവനെ അങ്ങു തേച്ചു….!

ചില ആണുങ്ങളെ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസ്സിക്കാൻ കൊള്ളില്ല എന്നു അന്നു മനസ്സിലായി…

അതോണ്ടാ പിന്നീട് വിവാഹ ആലോചന വരുമ്പോൾ ഞാൻ വീട്ടുകാരോട് താൽപര്യമില്ലാ എന്നു പറഞ്ഞോണ്ടിരിക്കുന്നത്…

“എനിക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ വരട്ടെ..,

അപ്പോൾ കെട്ടാം.. എന്ന കാത്തിരിപ്പായിരുന്നു.,,

കള്ളുകുടിച്ച് ഒരു കൂസലുമില്ലാതെ പെണ്ണുകാണാൻ വന്ന നിങ്ങടെ ആ ധൈര്യം കണ്ടപ്പോൾ എന്തോ ഒന്നു സംസാരിക്കണം എന്നു തോന്നി…

“നല്ല നാലു തെറി പറയാനാ സംസാരിക്കണം എന്നു പറഞ്ഞത്… ഇതിപ്പോൾ ആ കാണുന്ന ഭാവം മാത്രേ ഒള്ളു…, ഉള്ളിൽ വെറും ഒരു പാവമാണല്ലോ… ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.,,,

“ഹെയ്..

“തനിക്ക് എന്നേക്കാൾ നല്ലൊരു ചെറുക്കനെ കിട്ടും…,

താനും ഈ പുറമേ കാണുന്ന ഭാവമെ ഒള്ളൂ….”

ഒരു പാട് ദേഷ്യവും.,വാശിയും ഉള്ളവരുടെ മനസ്സ് ശുദ്ധമാകും….

ഇനി എന്തേലും ചോദിക്കാനുണ്ടോ…?

ഇല്ല…!

അവർ അവിടെ കാത്തു നിന്നു ദേഷ്യം വന്നു കാണും.,,

പോകാം…

കള്ളുകുടിച്ചു പെണ്ണുകാണിക്കാൻ വന്നതിന്റെ പേരിൽ അഛനും, അമ്മയും അവിടെ നാരായണേട്ടനെ ഇട്ടു പൊരിക്കുവാണ്.

രണ്ടുപേരും തിരികെ വന്നപ്പോൾ ആണ് ആ പാവം രക്ഷപെട്ടത്…

പിന്നെ അവിടെ അധികനേരം നിന്നില്ല..

സേതുവിന്റെ കയ്യും പിടിച്ചു പെട്ടെന്ന് അവിടെ നിന്നിറങ്ങി…

“എന്തു വാടീ ഇത്രയും നേരം അവനോട് സംസാരിക്കാൻ ഉണ്ടായിരുന്നെ….?

മോൾ അതു മറന്നേക്ക്.

“നാളെ വേറെ ഒരു കൂട്ടർ വരുന്നുണ്ട് നമുക്ക് പറ്റിയ ഒരു കുടുംബത്തിലെ ബന്ധമാ…

ചെറുക്കൻ എഞ്ചിനീയറാ.,,

നല്ല കാശുകാരാ…

നമ്മുക്ക് അതങ്ങോട്ട് ഉറപ്പിക്കാം..,,

ദേഷ്യത്തോടെ ലിസി അഛനെയും അമ്മയെയും ഒന്നു നോക്കി….

എനിക്ക് ഇനി ചെറുക്കനെ തിരഞ്ഞ് നിങ്ങൾ ബുദ്ധിമുട്ടേണ്ട..

ഇപ്പോൾ വന്ന ഈ ആലോചന.,

“അതു എനിക്ക് സമ്മതമാണ്… സേതുവിന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞേക്ക് പെണ്ണിന് ചെക്കനെ ഇഷ്ടമായെന്ന്.., എത്രയും പെട്ടെന്ന് വിവാഹം നടത്താൻ താൽപര്യമുണ്ടെന്നും…

“നിനക്ക് എന്താടീ ഭ്രാന്താണോ…, മൂക്കറ്റം കള്ളുകുടിച്ച്,പെണ്ണുകാണാൻ വന്ന ഒരു വിവരദോഷിയെ കെട്ടാൻ…”

“എന്തൊക്കെ പറഞ്ഞാലും ഇതു ഞങ്ങൾ സമ്മതിക്കൂല…..!

സമ്മതിക്കില്ലേൽ വേണ്ട.., ഇനി എനിക്ക് ഒരു കല്യാണം എന്നു പറഞ്ഞു എന്റെ പുറകെ വന്നേക്കരുത്…

“നിനക്ക് എന്താ പറ്റിയതു മോളേ…., നമ്മുക്ക് പറ്റിയ ഒരു ബന്ധമല്ല മോളേ അത്…

“അറിയാം…,,

“ഇത്രയും നേരം ഞാനും സേതുവും ഉള്ളിലുള്ളതെല്ലാം തുറന്നു സംസാരിച്ചു…,

“നല്ലോണം കുടിച്ചിട്ടാണ് വന്നതെന്നും അതിന്റെ കാരണവും, സാഹചര്യവും തുറന്നു പറഞ്ഞു…

ഇന്നത്തെ കാലത്ത് ചിലർ കല്യാണാലോചനക്ക് വരുമ്പോൾ വളരെ ഡീസെന്റ് ആയി തോന്നും..

“കല്യാണം കഴിഞ്ഞാകും അറിയുക അവരുടെ പല ദുശ്ശീലങ്ങളും..

“ഇതിപ്പോൾ കല്യാണത്തിനു മുന്നേ സേതു എല്ലാ സത്യവും ഉള്ളിൽ കളങ്കമില്ലാത്തതു കൊണ്ട് തുറന്നു പറഞ്ഞു…

അതിന്റെ കുറ്റബോധവും.,ക്ഷമയും പറഞ്ഞു….

“ഇതിലും ശുദ്ധനായ ഒരാളെ എനിക്ക് ഇനി വേറെ കിട്ടൂല…

“അതോണ്ട് നിങ്ങൾ എന്റെ ഇഷ്ടം മനസ്സിലാക്കി.,ഈ വിവാഹത്തിന് സമ്മതിക്കണം..

“ഒറ്റ മോളല്ലേ എന്തു ചെയ്യാൻ… അവളുടെ വാശിക്ക് മുന്നിൽ വിട്ടുകാർക്ക് സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ലാതായി…

“സേതു നാട്ടിൽ എത്തിയ ഉടനെ., ”

ഇനി ഒരു കാര്യത്തിനും എന്നെ വിളിക്കേണ്ട എന്നു പറഞ്ഞു നാരായണേട്ടൻ വഴക്കിട്ടു പോയി…

വീട്ടിൽ വന്നു കയറിയപ്പോൾ അമ്മയുടെ ചോദ്യം..!

എന്തായി മോനെ…?

കൊച്ചിനെ ഇഷ്ടപെട്ടോ…?

ഇതെങ്കിലും ഒന്നു നടക്കുമോ.., ഞാൻ കുടുംബക്ഷേത്രത്തിലേക്ക് ഒരു വഴിപാട് നേർന്നിരുന്നു.,,

“”മമ് ….നടക്കും… നടക്കും.. നടന്നത് തന്നെ…. ”

“അമ്മ ആ വഴിപാട് നേർന്ന പൈസ കൊണ്ട് വീട്ടിലേക്ക് എന്തെങ്കിലും സാധനങ്ങൾ വാങ്ങിക്ക്…

വെറുതെ കുറെ ദൈവങ്ങൾക്ക് പൈസ കൊടുത്തിട്ട് ഒരു കാര്യവുമില്ല…,

വേഷമെല്ലാം മാറ്റി അവൻ നേരെ കുളിക്കാൻ കയറി…,

ഷവറിനടിയിൽ പോയി നിന്നു…

തന്റെ ഒരു അവസ്ഥ ഓർത്ത് കരഞ്ഞു തീർത്തു

“ആ വെള്ളതുള്ളികളിൽ ആ കണ്ണീരും അലിഞ്ഞു ചേർന്നു…!

അന്നു രാത്രിയിൽ അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു..

“ഞാൻ ലിസിയാണ്…

“എനിക്ക് വിവാഹത്തിന് സമ്മതമാണ്…

“എന്റെ വീട്ടുകാരെ ഞാൻ എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു..

എത്രയു പെട്ടെന്ന് മുഹൂർത്തം നിശ്ചയിക്കാൻ സേതുവിന്റെ വീട്ടുകാരോട് പറയൂ….

അവൻ അവനെ തന്നെ ഒന്നു നുള്ളി നോക്കി…

ഹാ…, വേദനയുണ്ട്….

സത്യമാണ്….

അവൻ അമ്മയെ വിളിച്ചു കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു..,

കാര്യങ്ങൾ അവതരിപ്പിച്ചു.,

അമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു…,,

അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു വിവാഹം നടക്കാൻ പോകുന്നു

വിവാഹ നിശ്ചയം കഴിഞ്ഞു ….

വൈകാതെ വിവാഹവും നടന്നു…

ആദ്യരാത്രിയിൽ ലിസി സേതുവിന് ഒരു വാർണിംഗ് കൊടുത്തു…

“ഇതുവരെ എങ്ങനെ ജീവിച്ചോ…, എന്തെല്ലാം കാണിച്ചോ എന്നതൊന്നും എനിക്കറിയണ്ട…”

ഇനി മുതൽ എന്തുണ്ടേലും നമ്മൾ പരസ്പരം പങ്കുവക്കണം” സേതുവിന്റെ എല്ലാ സങ്കടങ്ങളിലും താങ്ങായി ഞാനുമുണ്ട്…

“ഇനി മുതൽ ജീവന്റെ പാതിയാണു നമ്മൾ

“എന്തേലും അനുസരണക്കേടു കാണിച്ചാൽ…!

മൂക്കിടിച്ചു പരത്തും ഞാൻ…

“അതു പറഞ്ഞു തീരുംമുമ്പേ സേതു ലിസിയെയും കെട്ടിപിടിച്ചു ബെഡിലേക്കു വീണു…

“ശരിക്കും വിവാഹശേഷമാണ് യഥാർത്ത പ്രണയം തുടങ്ങേണ്ടത്.. പരസ്പരം അറിഞ്ഞും..,

മനസ്സിലാക്കിയും ജീവിക്കേണ്ടത്… ”

സേതു പുതിയ സ്നേഹത്തിന്റെ..,

കരുതലിന്റെ ലോകത്തേക്ക് വന്നു…

എവിടെ ആയാലും എപ്പോഴും ലിസി വിളിച്ചു കൊണ്ടെ ഇരിക്കും…

വല്ല വിവാഹ പാർട്ടിയിലോ, കൂട്ടുകാരുടെ കൂടെയോ ആയിരുന്നാൽ..,

ഇടക്ക് ഒന്നു കുടിക്കണം എന്നു തോന്നിയാൽ..,

ലിസിയെ വിളിക്കും…

ഡീ… ഞാൻ ഇന്നൊരു ബിയർ അടിച്ചോട്ടെ…,

സമ്മതമെന്നു പറഞ്ഞാൽ മാത്രം അടിക്കും….

ഇല്ലേൽ വേണ്ടാന്നു വക്കും…,

സേതുവിന്റെ ജീവിതത്തിൽ ഒരു അടുക്കും, ചിട്ടയും വന്നു…

” അതല്ലേലും അങ്ങനെയാണ്…

ഏതൊരു ആണിന്റെ ജീവിതത്തിലും ഒരു നല്ല പാതിയായ പെണ്ണിന്റെ സ്നേഹമുണ്ടായാൽ ജീവിതം ധന്യമാകും”‘

(പ്രതീക്ഷയില്ലാത്ത സന്ദർഭങ്ങളിലാകാം ചില സൗഭാഗ്യങ്ങൾ നമ്മെ തേടി വരുന്നത്.)

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം……

രചന : Raneesh Pnr