തന്മാത്ര സിനിമയിലെ ഒരു അതിമനോഹര ഗാനവുമായി വൈഗാലക്ഷ്മി ടോപ് സിംഗറിൽ.. വീഡിയോ

മികച്ച ആലാപനത്തിലൂടെ എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ടോപ് സിംഗറിലെ കൊച്ചു മിടുക്കി വൈഗാലക്ഷ്മിയുടെ സൂപ്പർ പെർഫോമൻസ് ഇതാ ഏവർക്കുമായി സമർപ്പിക്കുന്നു. മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത് എന്ന് തുടങ്ങുന്ന ഗാനം വളരെ മനോഹരമായി തന്നെ വൈഗക്കുട്ടി ആലപിച്ചിരിക്കുന്നു… എല്ലാവിധ ആശംസകളും….

ബ്ലസി സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ തന്മാത്ര എന്ന സിനിമയിലെ മറക്കാൻ കഴിയാത്ത ഒരു മനോഹര ഗാനമാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് മോഹൻ സിത്താര ആയിരുന്നു സംഗീതം നൽകിയത്.. എം.ജി ശ്രീകുമാറിൻ്റെയും സുജാത മോഹൻ്റെയും രണ്ട് വേർഷനുകൾ ഇന്നും ആസ്വാദക മനസ്സുകളിൽ മായാതെ നിൽക്കുന്നു. വൈഗക്കുട്ടിയുടെ ആലാപനം ഇഷ്ടമായാൽ ഒന്ന് കമൻ്റ് ചെയ്യണേ…

Webdesk: