അഞ്ജലി തുടർക്കഥയുടെ രണ്ടാം ഭാഗം വായിച്ചു നോക്കൂ…

രചന: അഞ്ജു

കണ്ടക്ട്ടറുടെ ശബ്ദമാണ് അവളെ ഉറക്കത്തിൽ നിന്നുണർത്തിയത്. തളർച്ച ബാധിച്ച ആ കണ്ണുകളിൽ അപ്പോഴും ഈർപ്പം കെട്ടി നിന്നിരുന്നു… ടിക്കറ്റ് എടുത്ത് കഴിഞ്ഞപ്പോഴാണ് തിരക്കിൽ കുഞ്ഞിനേയും പിടിച്ച് നിൽക്കുന്ന സ്ത്രീയെ കാണുന്നത്. ആരും തന്നെ അവർക്കൊരു സീറ്റ് കൊടുക്കുന്നില്ല. ഇവിടെ ഇരുന്നോളു. വേണ്ട ഇവിടെ അടുത്ത് ഇറങ്ങാനുള്ളതാ. എന്നാ കുഞ്ഞിനെ ഞാൻ മടിയിലിരുത്താം.

ആദ്യമൊന്ന് മടിച്ചെങ്കിലും അവർ കുഞ്ഞിനെ കൈമാറി.

ഒരു മടിയും കൂടതവളെൻെറ കൈകളിലേക്ക് വന്നു.

രണ്ടോ മൂന്നോ വയസ്സ് പ്രയമുള്ളൊരു മാലഖകുഞ്ഞ്.

മിനുസമുള്ള കുഞ്ഞുവിരലുകൾ കൊണ്ടവൾ എൻെറ മുഖത്താകെ പരതുന്നുണ്ട് കൈകൊട്ടി ചിരിക്കുന്നുണ്ട്. കൊച്ചരിപ്പല്ല് കാട്ടിയുള്ള അവളുടെ നിഷ്കളങ്കമായി ചിരിയിൽ സ്വയം മറന്ന് ഞാനും പങ്കു ചേർന്നു. ഉള്ളിലെ നീറ്റലിനൊരു ആശ്വാസമുണ്ടിപ്പോൾ. പൈതലിൻെറ പാൽപുഞ്ചിരിയിലും വലിയ വേദനസമാഹാരി മറ്റെന്താണുള്ളത്.

കഠിനമായ പ്രസവവേദന പോലും ഒരമ്മ മറക്കുന്നത് തൻെറ കുഞ്ഞിൻെറ മുഖം കാണുമ്പോഴാണ്.

അത്തരമൊരു ഭാഗ്യം തനിക്കെത്തിപ്പിടിക്കാൻ പോലും കഴിയാത്തത്ര ദൂരയാണല്ലോ എന്ന ചിന്ത കണ്ണുകളെ വീണ്ടും നിറച്ചു. പാടില്ല കരയാൻ പാടില്ല പൊരുത്തപ്പെടണം. പൊരുത്തപ്പെട്ടേ മതിയാവു….

കുറുമ്പൊക്കെ അവസാനിപ്പിച്ച് കാന്താരി കിടന്നു.

ഉറക്കം വരുന്നുണ്ടാകണം. തള്ളവിരൽ വായിൽ വച്ച് നുണഞ്ഞുകൊണ്ടവൾ എൻെറ മാറിലേക്ക് പറ്റിച്ചേർന്ന് കിടന്നപ്പോൾ ആ കുഞ്ഞു നെറ്റിയിൽ ഒരു സ്നേഹചുംബനം നൽക്കാതിരിക്കാൻ കഴിഞ്ഞില്ല.

പക്ഷെ അവളുടെ അമ്മയുടെ മുഖം പ്രസന്നമായിരുന്നില്ല. കുഞ്ഞിനോട് ഞാൻ അടുക്കുന്നത് അവരിൽ അസ്വാസ്ഥ്യം സൃഷ്ടിക്കും പോലെ. ഒടുവിൽ സ്റ്റോപ്പ് എത്തിയപ്പോൾ കുഞ്ഞിനെ എന്നിൽ നിന്നടർത്തിമാറ്റി ഒരു നന്ദിവാക്കോ പുഞ്ചിരിയോ നൽകാതവർ നടന്നകന്നപ്പോൾ കണ്ണിൽ നിന്നും മറയുന്നതു വരെ ഞാൻ ആ കുഞ്ഞുമുഖം നോക്കിക്കൊണ്ടിരുന്നു.

മനസ്സിന് വീണ്ടും വല്ലാത്ത ഭാരം. വീടെത്തിയതും അവളെ പ്രതീക്ഷിച്ചെന്നപോലെ ഗീത പടിക്കൽ തന്നെ ഉണ്ടായിരുന്നു. ഡോക്ടർ എന്താ മോളെ പറഞ്ഞത്..

എല്ലാം ശരിയാകും അമ്മേ… ആകാംശയോടെയുള്ള അവരുടെ ചോദ്യത്തിന് വരണ്ട പുഞ്ചിരിയിൽ കുതിർന്ന മറുപടി നൽകിയവൾ അകത്തേക്ക് കയറുമ്പോൾ പതിവ് ചോദ്യോത്തരങ്ങൾ അവരിൽ യാതൊരു മടുപ്പും സൃഷ്ടിക്കുന്നില്ല എന്നവൾ അത്ഭുതപ്പെട്ടു. മുറിയിൽ അവളെ കാത്ത് കഴുത്തിന് കീഴ്പ്പോട്ട് തളർച്ച ബാധിച്ച് ജീവച്ഛവമായൊരാൾ കിടപ്പുണ്ടായിരുന്നു.

അഞ്ജലിയുടെ ഇരുണ്ടുകൂടിയ മുഖത്തു നിന്ന് പ്രതീക്ഷയ്ക്ക് വകയുള്ള യാതൊന്നും അവൾക്ക് പറയാനില്ലായെന്നവന് ബോധ്യമായി. വേദനയേറിയ പുഞ്ചിരി അവൻെറ ചുണ്ടുകളിൽ സ്ഥാനം പിടിച്ചു.

ഡ്രസ്സുമാറി അവനുള്ള ഭക്ഷണവും മരുന്നുമായവൾ തിരിച്ചു വന്നു. ഭക്ഷണം ഉരുളകളാക്കി വായിൽ വച്ചു കൊടുത്തപ്പോൾ ആ കണ്ണുകളിലെ നീർത്തിളകം കണ്ടെങ്കിലും മനപ്പൂർവ്വം ശ്രദ്ധകൊടുത്തില്ല.

അഞ്ചു….. ഭക്ഷണവും മരുന്നും കൊടുത്തെഴുന്നേറ്റപ്പോൾ ഈ പിൻവിളി പ്രതീക്ഷിച്ചതാണ്. എനിക്കൊരു കാര്യം പറയാനുണ്ട്..

കേൾക്കാൻ പോകുന്നത് എന്താണെന്ന് നല്ല ബോധ്യമുണ്ട്. മുന്നോട്ടെടുത്ത കാൽ പിൻവലിച്ച് അവനു മുഖം കൊടുക്കാനഗ്രഹിക്കാത്തപോല തിരിഞ്ഞു തന്നെ നിന്നു. ഇനിയും നീ എനിക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കരുത്. ഈ അവസ്ഥക്കൊരു മാറ്റം ഇനി ഉണ്ടാവില്ല. മാസമെത്രയായി ഞനിങ്ങനെ ചത്തു ജീവിക്കുന്നു.. എന്നെ പരിചരിച്ച് തീർക്കാനുള്ളതല്ല നിൻെറ ജീവിതം. അതുകൊണ്ട് എത്രയും പെട്ടെന്ന് ഡിവോഴ്സിനുള്ള ഒരുക്കങ്ങൾ നോക്കണം. നീ മറ്റൊരു ജീവിതം തിരഞ്ഞടുക്കണം..

എന്നത്തേയും പോലെ അപേക്ഷയല്ല മറിച്ച് നിൻെറ ഭർത്താവെന്ന നിലയിലുള്ള സർവ്വ അധികരങ്ങളോടെ പറയുന്നതാണ്..

അർജുൻ……… ദേഷ്യത്തോടെയവൾ മുഖം വെട്ടിത്തിരിച്ചു. ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.

അവളിലെ ഭാവം അവനിൽ ഭയം സൃഷ്ടിക്കും വിധമായിരുന്നു. എന്താ നീ ഇപ്പോ പറഞ്ഞത് ഡിവോഴ്സോ.. നിന്നെ മറന്ന് ഞാൻ മറ്റൊരു ജീവിതം തിരഞ്ഞടുക്കണമെന്നോ.. നീ എൻെറ കഴുത്തിൽ താലി ചാർത്തിയ നിമിഷം മുതൽ നീയോ ഞാനോ അല്ല നമ്മളാണ്.. ഏത് സാഹചര്യത്തിലും ഒരുമിച്ചെന്ന ഉറപ്പും വിശ്വാസവുമാണ് ഈ താലീബന്ധം..അത് പാതി വഴിയിൽ ഉപേക്ഷിച്ച് പോവനുള്ളതല്ല..

ഇപ്പോ നീ പറഞ്ഞല്ലോ ഭർത്താവിൻെറ സർവ്വ അധികരങ്ങളോടെ പറയുന്നതാണെന്ന്. എന്നാൽ കേട്ടോ ഭാര്യയുടെ സർവ്വ അധികരങ്ങളോടെ ഞാനും പറയുകയാണ് ഈ ജന്മം അഞ്ജലിയുടെ പേരിനൊപ്പം അർജുൻെറ അല്ലാതെ മറ്റൊരു പേരും ചേർത്ത് വക്കാൻ ഞാൻ അനുവദിക്കില്ല.. മരണം വരെ നീ ഇതേ നിലയിൽ തുടർന്നാലും നിൻെറ കൂടെ ഈ അഞ്ജലിയുമുണ്ടാകും.

മറുത്തൊരക്ഷരം മിണ്ടിയാൽ എൻെറ ശവം കാണേണ്ടി വരും..

ഒരൽപ്പം പോലും പതറാതെ അത്രയും പറഞ്ഞവൾ വാതിൽ വലിച്ചടച്ച് മുറിവിട്ട് പോകുന്നത് ഹൃദയമുരുകിയവൻ നോക്കി. വാതിലിൽ ചാരിയിരുന്ന് വിങ്ങി പൊട്ടുന്ന മരുമകളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നിറഞ്ഞ കണ്ണുകൾ തുടച്ച് ഗീത അടുക്കളയിലേക്ക് വലിഞ്ഞു. എന്തിനാ അജു എന്നോടിങ്ങനെ… കണ്ണുനീർ ധാരയായി കവിളിലുടെ ഒഴുകുന്നതിനോപ്പം ഓർമ്മകൾ പുറകിലേക്ക് സഞ്ചാമാരംഭിച്ചു.

ലൈക്ക് കമന്റ് ചെയ്യണേ, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കാം…

തുടരും….

രചന: അഞ്ജു


Comments

Leave a Reply

Your email address will not be published. Required fields are marked *