കൊലുസ്സ് തുടർക്കഥ, ഭാഗം 18 വായിക്കുക…

രചന: ശീതൾ

ശ്രുതിയുടെ കൂടെ എന്നെനോക്കി നിറപുഞ്ചിരിയുമായി ഇറങ്ങിവരുന്ന പെണ്ണിനെക്കണ്ട് ഒരു നിമിഷം ഞാൻ മതിമറന്ന് അവളെത്തന്നെ നോക്കിനിന്നു… ഒരു സ്റ്റോൺ വർക്ക്‌ ചെയ്ത പീച്ച് കളർ ഷിഫോൺ സാരിയാണ് പെണ്ണിന്റെ വേഷം…അതിൽ ദേവൂട്ടി കൂടുതൽ സുന്ദരി ആയിരിക്കുന്നു.. നെറ്റിയിൽ ചെറിയ വട്ടപ്പൊട്ട്..കാതിലും കഴുത്തിലും സാരിക്ക് ചേരുന്ന തരത്തിലുള്ള കല്ലുവച്ച ഫാൻസി ഓർണമെന്റ്സ്.. മുടി റോൾ ചെയ്ത് അതിനുമുകളിൽ മുല്ലപ്പൂ വച്ച് ഒതുക്കി കെട്ടിയിരിക്കുന്നു..അതുകൊണ്ട് അവളെ വെളുത്തുമിനുസമാർന്ന പിൻകഴുത്ത് എനിക്ക് കാണാം… ‘

“അതേ മോനെ….മതി നോക്കിയത് നിനക്കുള്ള മുതൽ തന്നെയാ…” വിമൽ ഇടയ്ക്ക് കേറി കമെന്റ് പറഞ്ഞപ്പോഴാണ് ഞാൻ ദേവൂട്ടിയിൽ നിന്ന് നോട്ടം മാറ്റിയത്…അപ്പൊഴേക്കും അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി..ദേവൂട്ടി ആകെ ചടച്ച് തല താഴ്ത്തി…എനിക്ക് പിന്നെ ഇതൊന്നും പുത്തരിയല്ല..😝 ഗീതു അവളുടെ അടുത്തേക്ക് ചെന്ന് നെറ്റിയിൽ ചുംബിച്ചു…അവൾ സന്തോഷത്തോടെ അത് സ്വീകരിച്ചു…

“എന്നാപ്പിന്നെ നമുക്ക് ചടങ്ങ് നടത്താം അല്ലേ..??

“വൺ മിനിറ്റ് മാമാ…മൂന്ന് പേരുകൂടി വരാനുണ്ട്…”

മാഷ് പറഞ്ഞതുകേട്ട് ഞാൻ അടക്കം എല്ലാവരും മാഷിനെ ചോദ്യഭാവത്തിൽ നോക്കി..മാഷ് പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്നതുകണ്ട് എല്ലാവരും അങ്ങോട്ട് നോക്കി.. അവിടെ നിൽക്കുന്ന അമ്മയെയും വർഷയെയും അച്ഛനെയും കണ്ട് കണ്ട് ഞാൻ അന്തംവിട്ട് മാഷിനെനോക്കി..മാഷ് എന്നെനോക്കി നോക്കി സൈറ്റ് അടിച്ചു…

ഞാൻ ഓടി അവരുടെ അടുത്തുചെന്ന് അമ്മയെയും വർഷയെയും കെട്ടിപിടിച്ചു..അച്ഛനെ ഒരു നോട്ടം ഞാൻ നോക്കി..പതിവ് ഗൗരവം തന്നെ എങ്കിലും നോട്ടം എന്നിൽ തന്നെയായിരുന്നു..എങ്കിലും ഉള്ളിലെ ഭയം കാരണം ഞാൻ അടുത്തേക്ക് പോയില്ല…

അപ്പോഴെക്കും ഗീതമ്മ ഞങ്ങളുടെ അടുത്തേക്ക് വന്ന് സന്തോഷത്തോടെ അവരെ അകത്തേക്ക് ക്ഷണിച്ചു..മാഷ് അമ്മയെയും വർഷയെയും നോക്കി പുഞ്ചിരിച്ചു…അച്ഛനെ രൂക്ഷമായി നോക്കുകയും ചെയ്തു..

“ഇനി വൈകിക്കണ്ട…കണ്ണാ ദേവൂ മോൾടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങ്..”

ഗീതമ്മ പറഞ്ഞതുകേട്ട് മാഷും ഞാനും പരസ്പരം നോക്കി അവരുടെ അടുത്തേക്ക് ചെന്നു.. അമ്മയും അച്ഛനും അടുത്താണ് നിന്നിരുന്നത്..അച്ഛന്റെ അനുഗ്രഹം വാങ്ങാൻ മാഷ് അല്പം നീരസം തോന്നി എങ്കിലും എനിക്ക് വിഷമം ആകും എന്നുകരുതി അത് പുറത്തുകാണിച്ചില്ല..അച്ഛന്റെ കാൽപ്പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ അറിയാതെ രണ്ട് തുള്ളി കണ്ണുനീർ ആ കാലിലെക്ക് പതിച്ചു…

“ഓക്കെ ഇനി രണ്ടുപേരും ഈ സെന്ററിലേക്ക് നിന്നോളൂ..”

ശരത് പറഞ്ഞതുകേട്ട് ഞങ്ങൾ കുറച്ച് നീങ്ങിനിന്നു..

വിമലൽ സാറും ശ്രുതി ചേച്ചിയും ഞങ്ങളുടെ അടുത്തേക്ക് വന്ന് സാറിന്റെ കയ്യിൽ ഇരുന്ന റിങ് മാഷിനും ചേച്ചിയുടെ കയ്യിലിരുന്ന റിങ് എന്റെ കയ്യിലെക്കും തന്നു… മാഷ് എന്റെനേരെ തിരിഞ്ഞ് എന്നെനോക്കി പുഞ്ചിരിയോടെ കണ്ണുചിമ്മി എല്ലാവരെയും സാക്ഷിയാക്കി എന്റെ വിരലിൽ മോതിരം അണിഞ്ഞു..സിദ്ധാർഥ് എന്ന് പേര് കൊത്തിയ മോതിരം എന്റെ വിരലിൽ തിളങ്ങിനിന്നു..

ഒപ്പം അവിടെ ഒരു സ്നേഹചുംബനവും മാഷ് നൽകി..അതുകണ്ട് എല്ലാവരും അടക്കിപ്പിടിച്ച് ചിരിച്ചപ്പോഴും ഞാൻ മാഷിന്റെ സ്നേഹത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു.. പിന്നെ ഞാനും ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ മാഷിന്റെ വിരലിൽ മോതിരം അണിഞ്ഞു..

“ഹാ ഇനി രണ്ടാളും ഒന്ന് ചേർന്നുനിന്നെ…” ശരത് പറഞ്ഞതുകേട്ട് മാഷ് എന്നെ ചേർത്തുപിടിച്ച് ക്യാമറയുമായി റെഡി ആയി നിൽക്കുന്ന ശരത്തിന് നേരെ പോസ് ചെയ്തു..

“മാഷേ……..”

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ ഞാൻ പതിയെ വിളിച്ചു..

“മ്മ്..പറ…ദേവൂട്ടി…”

“ഐ ലവ് യൂ…….” ഞാൻ പറഞ്ഞതുകേട്ട് മാഷ് വിടർന്ന കണ്ണുകളോടെ എന്നെനോക്കി ആ നോട്ടം താങ്ങാനാകാതെ ഞാൻ നോട്ടം മാറ്റി..മാഷ് ചുറ്റും ഒന്ന് നോക്കി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായതും മാഷൊരു കള്ളച്ചിരിയോടെ കുനിഞ്ഞ് എന്റെ കവിളിൽ ചുണ്ടുകൾ അമർത്തി..

“ലവ് യൂ ടൂ ദേവൂട്ടി……”” മാഷ് പറഞ്ഞതുകേട്ട് എന്റെ മുഖം നാണത്താൽ ചുവന്നു…സത്യത്തിൽ ഞങ്ങൾ മറ്റേതൊ ലോകത്ത് ചെന്നുപെട്ടത് പോലെ..ഞാനും മാഷും മാത്രമായൊരു ലോകം..

എത്രനേരം ഞങ്ങൾ അങ്ങനെ പരസ്പരം പ്രണയിച്ചുനിന്നു എന്ന് അറിയില്ല..ശരത് അതെല്ലാം ഭംഗിയായി മാഷിന്റെ നിർദേശപ്രകാരം ക്യാമറയിൽ പകർത്തി.. പിന്നെ ഗീതമ്മയുടെ വക ഒരു കുഞ്ഞ് സദ്യ ഉണ്ടായിരുന്നു…(ദാ എൻഗേജ്മെന്റ് സദ്യ വേഗം എല്ലാരും വന്ന് കഴിച്ചോളൂ ട്ടോ..😁😁പായസം ഞാൻ തരൂല….നോ മോർ questions😌😌)

എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചിരുന്ന് അത് കഴിച്ചു…ഇടയ്ക്ക് അച്ഛന്റെ നോട്ടം എന്നിലേക്ക് പാളി വീണുകൊണ്ടിരുന്നു..ആ നോട്ടത്തിന്റെ അർഥം എനിക്ക് മനസ്സിലായതെ ഇല്ല..എങ്കിലും എനിക്ക് ആശ്വാസമേകിയത് വിടാതെ എന്റെ കൈ മുറുകെ പിടിച്ചിരിക്കുന്ന മാഷ് ആണ്… സദ്യയൊക്കെ കഴിച്ച് അമ്മയും അച്ഛനും വർഷയും പോകാൻ ഇറങ്ങിയതും എന്റെ മുഖം വാടി… എങ്കിലും വിവാഹത്തിന് തലേദിവസമേ വരും എന്ന് അവർ ഉറപ്പുപറഞ്ഞത് എനിക്ക് ആശ്വാസമായി..

“മാഷേ ഇത് നോക്ക് എങ്ങനെയുണ്ട്…??? കയ്യിൽ നിറയെ മൈലാഞ്ചി വരച്ചത് ഞാൻ മാഷിനെ കാണിച്ചുകൊണ്ട് ചോദിച്ചു…ഹാളിലെ സോഫയിൽ ഇരുന്ന് മാഷ് ഇപ്പോഴും ഫോണിൽ നോക്കിക്കൊണ്ട് ഇരിക്കാ..ഇതിനുമാത്രം അതിൽ നോക്കാൻ എന്താ ഉള്ളത് എന്നെനിക്ക് മനസ്സിലാകുന്നില്ല..

“നിങ്ങക്ക് അതിന്റെ ഉള്ളിലേക്ക് കയറിപ്പോകാതെ എന്നെയൊന്ന് നോക്കിയാൽ എന്താ മനുഷ്യാ…???”

ഞാൻ ചോദിച്ചതുകേട്ട് മാഷ് ഫോണിൽനിന്ന് തലയുയർത്തി എന്നെനോക്കി…പിന്നെ ഒരു കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ടുവന്നതും ഞാൻ മാഷിന്റെ നെഞ്ചിൽ കൈവച്ച് തള്ളിമാറ്റി..

“അയ്യേ ഇങ്ങനെ നോക്കി ബുദ്ധിമുട്ടണ്ട…ഞാൻ പോവാ ആ ഉണക്ക ഫോണും കെട്ടിപിടിച്ച് അവിടെ ഇരുന്നോ..” മുഖം വീർപ്പിച്ചുകൊണ്ട് അത്രയും പറഞ്ഞ് ഞാൻ എഴുന്നേറ്റ് പോകാൻ തുടങ്ങിയതും മാഷ് എന്റെ കൈ പിടിച്ചുവലിച്ച് മാഷിന്റെ മടിയിലേക്ക് ഇരുത്തി… പെട്ടെന്നുള്ള അറ്റാക്ക് ആയതുകൊണ്ട് ഞാൻ ഞെട്ടി മാഷിന്റെ മുഖത്തേക്ക് നോക്കി..

“മാഷേ…എന്തായിത് വിട്ടേ.. ഞാൻ പോട്ടേ…ആരേലും കാണും..” “അതുശരി ഇപ്പൊ അങ്ങനെയായോ..നീ അല്ലേ ഇപ്പൊ പരാതി പറഞ്ഞത് ഞാൻ നോക്കുന്നില്ല എന്ന്…”

“അ…അതുകൊണ്ട്…?? “ദാ…നീ ഇങ്ങനെ എന്നോട് ചേർന്നിരുന്നോ..എത്രനേരം വേണേലും ഞാൻ നോക്കി ഇരിക്കാം..” മാഷൊരു കള്ളച്ചിരിയോടെ പറഞ്ഞതും ആ ചിരി എന്നിലേക്കും പകർന്നു…ഞാൻ കൈരണ്ടും മാഷിന് വിടർത്തി കാണിച്ചുകൊടുത്തു..

“നോക്ക് മാഷേ…വിജിതാന്റി ഇട്ട് തന്നതാ..കൊള്ളാമോ..?? ഞാൻ ചോദിച്ചതുകേട്ട് മാഷ് ചിരിയോടെ തലയാട്ടി എന്റെ ചെവിക്കരുകിൽ ചെറുതായി ഒന്ന് ചുംബിച്ചു..ഞാനൊന്ന് പുളഞ്ഞുകൊണ്ട് മാഷിനെ നോക്കി പേടിപ്പിച്ചു..

“മാഷേ…വേണ്ടാട്ടോ…എനിക്ക് ഇക്കിളിയാകുന്നു..”

“ആണോ ശെരിക്കും..നോക്കട്ടെ…” അതുംപറഞ്ഞ് മാഷെന്നെ ഒന്നുകൂടി ചേർത്തിരുത്തി ഇക്കിളിയാക്കാൻ തുടങ്ങി..മാഷിന്റെ കൈ എന്റെ ഇടുപ്പിലൂടെയും കഴുത്തിലൂടെയും ഒക്കെ ഇഴഞ്ഞുനീങ്ങി…

“ഹ്ഹ്ഹ്ഹ്ഹ്…മാ..ഷേ..വേ..ണ്ടാ…ഹയ്യോ..ഹഹഹ..വിട്..ദേ ഞാൻ മുഖത്ത് തേക്കും ട്ടോ…”

മാഷ് ഇക്കിളിയാക്കുന്നതിന് അനുസരിച്ച് എന്റെ ചിരിയുടെ ആക്കം കൂടി..ഹൂ ചിരിച്ചുചിരിച്ച് എനിക്ക് അവസാനം ശ്വാസം മുട്ടി..കൈ ബിസി ആയതുകൊണ്ട് തടയാനും പറ്റില്ല..വല്ലാത്ത അവസ്ഥ എന്റെ കൃഷ്ണ.. “മാ..ഷേ…പ്ലീ..സ് ഇനി ഇനി ഇക്കിളി ആക്കല്ലേ വയ്യാ..ഹ്ഹ്ഹ്…”

പെണ്ണ് കുടുകുടെ ചിരിക്കുന്നതിനനുസരിച്ചു അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴി കാണാൻ തന്നെ ഒരു ചേലായിരുന്നു…ചുവന്നുതുടുത്ത് കണ്ണിൽകൂടി വെള്ളം വരെവന്നു പാവത്തിന്റെ.. പെട്ടെന്നാണ് കുരിപ്പ് അവളുടെ കൈ എന്റെ മുഖത്തേക്ക് വച്ച് പൊത്തിയത്..മൂക്കിലേക്ക് മൈലാഞ്ചിയുടെ ഗന്ധം തുളച്ചുകയറിയതും ഞാൻ അവളെ തള്ളിമാറ്റി ചാടിയെണീറ്റു… അപ്പോഴേക്കും എവിടുന്നൊക്കെയോ ഒരു കൂട്ടച്ചിരി കേട്ടപ്പോൾ ഞാൻ മുഖം ഒന്ന് ഉഴിഞ്ഞ് കണ്ണുതുറന്ന് നോക്കി..സുഭാഷ് ഫുൾ ഫാമിലി എന്നെനോക്കി ഇളിക്കുവാണ്..എല്ലാംകൂടി ആയപ്പോൾ ഞാൻ ദേവൂനെനോക്കി അലറി..

“ഡീീീ…………….” എന്റെ അലർച്ച കേട്ടതും അത്രയും നേരം ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ നിന്ന ദേവൂട്ടി പേടിച്ച് ഓടി ഗീതുവിന്റെ പിറകിൽ ഒളിച്ചു…ഇടയ്ക്ക് സൈഡിലൂടെ തലയിട്ട് എന്നെയൊന്ന് എത്തിനോക്കി…

“ഡീീ….ഇവിടെവാടി കോപ്പേ..നിന്നെ ഇന്ന് ഞാൻ ശെരിയാക്കും…”

“ഞാൻ വരൂല..മാഷിനോട് ഞാൻ അപ്പോളെ പറഞ്ഞതല്ലേ ഇക്കിളിയാക്കണ്ട ഞാൻ തേക്കും എന്ന്..”

ഗീതമ്മയുടെ പിറകിൽനിന്ന് അവൾ വളരെ നിഷ്കു ആയി പറഞ്ഞത് കേട്ട് എല്ലാവരുടെയും ചിരിയുടെ പവർ കൂടി… “ഹഹഹ…വേഗം പോയി കഴുകി വാ കണ്ണാ…ഇല്ലെങ്കിൽ കല്യാണത്തിന്റെ കഥകളിക്ക് മേക്കപ്പ് ഇട്ടപോലെ ആകും നിന്റെ മോന്ത…” ഗീതു ചിരിച്ചുകൊണ്ട് പറഞ്ഞതുകേട്ട് ഞാൻ ഒന്നുകൂടി ദേവൂനെ രൂക്ഷമായി നോക്കിക്കൊണ്ട് നേരെ കഴുകാൻവേണ്ടി ബാത്‌റൂമിലേക്ക് പോയി..അവൾക്ക് ഞാൻ വച്ചിട്ടുണ്ട്..കുരിപ്പ്..

“ഹഹഹ…അയ്യോ എനിക്ക് വയ്യേ..എനിവേ ബ്രോ കാണാൻ നല്ല രസം ഉണ്ടായിരുന്നു…ശ്രീ പൊളിച്ചു..”

മുഖമൊക്കെ കഴുകി വന്നിരിക്കുമ്പോഴാണ് കോപ്പ് ശരത്തിന്റെ കളിയാക്കൽ…എന്റെയൊരു അവസ്ഥ..

“വയ്യെങ്കിൽ എണീറ്റ് പോടാ ശവമേ.. ഇനി ഇരുന്ന് കിണിച്ചാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും..”

അതുംപറഞ്ഞ് ഞാൻ അവനെനോക്കി കണ്ണുരുട്ടിയതും അവനൊന്ന് ഇളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് എന്നെ തോണ്ടാൻ തുടങ്ങി…

“അതേ ബ്രോ…പിന്നില്ലേ…???

“ഛെ…എന്താടാ ശവമേ….”

“അതേ ഇന്നലെ ശ്രീയുടെ അച്ഛന്റെയും അമ്മയുടെയും കൂടെവന്ന കുട്ടി അവളുടെ അനിയത്തി ആണോ..??

“പിന്നെ അവരുടെ കൂടെ അവരുടെ മകൾ അല്ലാതെ അപ്പുറത്തെ വീട്ടിലെ പെണ്ണ് വരുമോ..നിനക്കിപ്പോ എന്താ..??

“ഏയ് ഒന്നുല്ല…ആ കുട്ടി കൊള്ളാല്ലേ..??

“അയിന്….???? ഞാൻ അവനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു..അപ്പൊ അവൻ വീണ്ടും ഇളിച്ചു..something fishy.. “അയിന് നീ എന്തിനാ ഇങ്ങനെ നോക്കുന്നത്..അവര് നമ്മുടെ ബന്ധുക്കൾ ആകാൻ പോവല്ലേ..അപ്പൊ പരിചയപ്പെടേണ്ടത് നമ്മുടെ കടമയല്ലേ..”

“മ്മ്മ് ഉവ്വുവ്വ…….” ഞാൻ അവനെനോക്കി ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞ് തിരിഞ്ഞതും കണ്ടത് ഞങ്ങളുടെ നേരെ വരുന്ന ദേവൂട്ടിയെ ആണ്..മൂളിപ്പാട്ടും പാടി വരുന്ന അവൾ ഞങ്ങളെ കണ്ടില്ല..നിനക്ക് ഞാൻ ശെരിയാക്കി തരാമെടി ഗുണ്ടുമുളകെ…

“ഡാ നിനക്കുവേറെ പണിയൊന്നും ഇല്ലേ..പോടാ പോയി എന്തെങ്കിലും ചെയ്യ്..” ഞാൻ ശരത്തിനെ നോക്കി പറഞ്ഞതും അവനെന്നെ നെറ്റി ചുളിച്ച് നോക്കി..

“ഇവിടെയിപ്പോ എന്ത് പണിയാ ഉള്ളത്..ഒന്ന് പോടാ രാവിലെ മുതൽ ഞാൻ വെറുതെ ഇരിക്കുവായിരുന്നു..ഇനി കുറച്ച് റസ്റ്റ്‌ എടുക്കട്ടെ…”

അതുംപറഞ്ഞ് അവൻ കാലുമേൽ കാലും കയറ്റി വച്ച് ബാൽക്കണിയിലെ സോഫയിലേക്ക് ഇരുന്നു..ഇവനെ ഇന്ന് ഞാൻ..

“നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേടാ തെണ്ടി…എണീറ്റ് പോടാ..” അതുംപറഞ്ഞ് ഞാൻ അവനെ കുത്തിപൊക്കിയപ്പോൾ ആണ് ചെക്കൻ ദേവൂട്ടി വരുന്നത് കണ്ടത് അപ്പൊത്തന്നെ അവൻ എന്നെനോക്കി ഒന്ന് ആക്കിച്ചിരിച്ചു…

“ഓഓ….അപ്പൊ അതാണ് കാര്യം..എന്റെ പൊന്നോ..ഇനി ഞാനായിട്ട് തടസ്സം നിൽക്കുന്നില്ല..പോരേ…?? അതുംപറഞ്ഞ് അവൻ പോയി..അപ്പോഴേക്കും പെണ്ണ് എന്റെ അടുത്തെത്തി..എന്നെക്കണ്ട് ഞെട്ടി അവൾ തിരിഞ്ഞോടാൻ നിന്നതും ഞാൻ അവളുടെ കൈപിടിച്ചു വലിച്ച് ചുമരിലേക്ക് ചേർത്തുനിർത്തി..

പെണ്ണ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി..ഞാൻ ഉള്ളിൽ ചിരിച്ചു എങ്കിലും പുറത്ത് കലിപ്പ് ആക്കി നിന്നു..

“എ….എന്താ…മാ..ഷേ…?? അവൾ വിക്കി വിക്കി ചോദിച്ചു..ഞാനൊന്നും മിണ്ടാതെ ഒന്നുകൂടി അവളിലേക്ക് ചേർന്നുനിന്നു..ദേവു ഒന്ന് ഉയർന്ന് കുതറിമാറാൻ നോക്കി..പക്ഷെ ഞാൻ അതിന് സമ്മതിക്കാതെ അവളുടെ അരയിലൂടെ കയ്യിട്ട് ലോക്ക് ആക്കി.. പതിയെ എന്നിൽ ഒരു കള്ളച്ചിരി വിടർന്നതും അവൾ എന്നെ നോക്കി ചുണ്ട് പൊത്തി വേണ്ടായെന്ന് തലയാട്ടി..അതുകണ്ട് ഞാൻ അവളുടെ ഇടുപ്പിൽ പിടിമുറുക്കി..അവൾ ശ്വാസം നീട്ടിയെടുത്ത് ഉയർന്നുപൊങ്ങിയതിന് ഒപ്പം അറിയാതെ അവളുടെ വാ പൊത്തിയിരുന്ന കൈ താനേ അയഞ്ഞുമാറി..അപ്പോഴേക്കും ഞാനാ പനിനീർ അധരങ്ങൾ സ്വന്തമാക്കി..

ദേവൂട്ടി ഞെട്ടി എന്റെ ഷിർട്ടിൽ പിടിമുറുക്കി..ആ കണ്ണുകൾ താനേ കൂമ്പിയടഞ്ഞു..എന്റെ അധരങ്ങളും ദന്തങ്ങളും അവളുടെ കീഴ്ചുണ്ടിൽനിന്ന് മേൽചുണ്ടിലേക്കും കുസൃതി കാണിക്കാൻ തുടങ്ങി..ഉമിനീർ തമ്മിൽ ലയിച്ചു രക്തച്ചുവ കലർന്നു എന്ന തോന്നിയപ്പോൾ ഞാൻ അവളിലെ പിടി അയച്ചു.. അത് മനസ്സിലായതും നാണത്തോടെ പെണ്ണ് എന്നെ തള്ളിമാറ്റി ഓടി..ഒരു ചിരിയോടെ ഞാനും പിറകെ ഓടി..അവൾ സ്റ്റെയർ ഇറങ്ങി താഴേക്ക് ഇറങ്ങി പുറത്തേക്ക് ഓടി..ഇടയ്ക്ക് എന്നെ തിരിഞ്ഞുനോക്കി കോക്രി കാണിക്കും..ഞാനും അവളുടെ പിറകെ ഓടി പുറത്തേക്ക് കടന്നു..

പെട്ടെന്നാണ് ഒരു ട്രാവലർ ഞങ്ങളുടെ വീട്ടുമുറ്റത്തുവന്ന് നിന്നത്..ഞങ്ങൾ രണ്ടും ഓട്ടം നിർത്തി അങ്ങോട്ട് നോക്കി..അപ്പൊ അതിൽനിന്ന് ഒരുത്തൻ പുറത്തേക്കിറങ്ങി എന്നെവന്ന് കെട്ടിപ്പിടിച്ചു..ഞാൻ അന്തംവിട്ട് അവനെനോക്കി നിന്നു…

“മച്ചാനേ ഞങ്ങൾ വന്താച്ച് ടാ….” അതുംപറഞ്ഞ് അർജുൻ വന്നെന്നെ കെട്ടിപിടിച്ചു..അവനെ പെട്ടെന്ന് കണ്ട ഷോക്കിൽ ഞാൻ അന്തംവിട്ട് നിന്നു..

“നീ എപ്പോ കെട്ടിയെടുത്തു…?? ഷോക്ക് മാറിയപ്പോൾ അവനെ കെട്ടിപ്പിടിച്ച് ചോദിച്ചു…

“ഞാൻ മാത്രമല്ല ബ്രോ..എല്ലാരും ഉണ്ട്..എടാ ഇറങ്ങിവാടാ എല്ലാം..” എന്നോട് അങ്ങനെ പറഞ്ഞ് അവൻ തിരിഞ്ഞുനോക്കി വിളിച്ചതും വണ്ടിയിൽനിന്ന് എല്ലാംകൂടി മച്ചാനേ എന്ന് വിളിച്ചുകൊണ്ട് ഇറങ്ങിവന്നു..സുഭാഷ് ഫുൾ ടീം ഹാജർ ആണ്..ദേവൂട്ടി എല്ലാരേയും കണ്ട് പേടിച്ച് ഓടി എന്റെ അടുത്ത് വന്നു.. നിങ്ങൾക്ക് ആൾക്കാരെ മനസ്സിലായില്ലേ മൈ ബാംഗ്ലൂർ ചങ്ക്‌സ്..ഞങ്ങൾ നാല് പേരാണ് ഞാൻ വിമൽ ജെറിൻ ഇജാസ്.. ഞങ്ങടെ ബാച്ചിലെതന്നെ ഏറ്റവും കച്ചറാസ് ആയിരുന്നു ഞങ്ങൾ അതൊക്കെ ഗീതു പറഞ്ഞ അറിവുണ്ടല്ലോ ല്ലേ..😁 പിന്നെ ഇപ്പൊ വന്നതിൽ ഇവന്മാരുടെയൊക്കെ പൊണ്ടാട്ടിമാരും ഉണ്ട്..ഞാൻ ഒഴിച്ച് ബാക്കി എല്ലാം കോളേജിൽ വച്ചുതന്നെ ഓരോന്നിനെ വളച്ച് കൂടെ കൂട്ടി…എന്റെ പെണ്ണ് പിന്നെ ഇവിടെ എനിക്കായി വെയ്റ്റിംഗ് ആയിരുന്നല്ലോ..😍

കൊറേ ചേട്ടന്മാരെയും ചേച്ചിമാരെയും പെട്ടെന്ന് കണ്ടപ്പോൾ ഞാൻ പേടിച്ച് മാഷിന്റെ അടുത്തേക്ക് തിരിഞ്ഞോടി… എല്ലാരുംകൂടി വന്ന് ചക്കരമേൽ ഈച്ച പൊതിയുന്നതുപോലെ മാഷിനെ വളഞ്ഞു..ഞാൻ ആകെ കിളി പോയ അവസ്ഥയിൽ നിന്നു.. സൗണ്ട് കേട്ട് ഗീതമ്മയും മാമനും ആന്റിയും ശരതുമൊക്കെ ഇറങ്ങിവന്നു..ഇവിടെ നിൽക്കുന്നവരെ കണ്ടതും അവരുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു..

പെട്ടെന്ന് അവര് എന്നെ നോക്കിയതും മാഷ് എന്റെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ച് അവരെനോക്കി…

“ദാ ഇതാണ് മൈ വൺ ആൻഡ് ഒൺലി സ്വീറ്റി ദേവൂട്ടി…” മാഷ് എന്നെ അവർക്ക് പരിചയപ്പെടുത്തിയതും അവരുടെ കണ്ണുകൾ വിടർന്നു..എന്നെനോക്കി പുഞ്ചിരിച്ചു..

ദേവൂട്ടി ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ്…

അർജുൻ ജെറിൻ ഇജാസ്.. പിന്നെ ഇത് ഇവന്മാരുടെ പൊണ്ടാട്ടിമാർ അശ്വതി, അന്ന, ഫെമി..” മാഷ് പറഞ്ഞതും ഞാനും അവരെനോക്കി പുഞ്ചിരിച്ചു…

“ഒന്ന് പോടാ കോപ്പേ..അതിപ്പോ നീ പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് അറിയാട്ടോ…” എന്ന് അർജുൻ ചേട്ടൻ പറഞ്ഞതും ബാക്കിയുള്ളവരും അതെ എന്ന അർഥത്തിൽ തലയാട്ടി…

“അതെങ്ങനെയാ നിങ്ങൾക്ക് ഇത്ര കൃത്യമായി അറിയുന്നത്..??

“അത് ഞങ്ങൾക്ക് വിമൽ പിക് കാണിച്ചുതന്നു..”

“ശെരിയാ ഫോട്ടോയിൽ കാണുന്നപോലെ അല്ല..ഇവന്റെ ദേവു സുന്ദരി ആണല്ലേ..” മാഷ് ചോദിച്ചതിന് അന്ന ചേച്ചിയാണ് മറുപടി പറഞ്ഞതിന് പിന്നാലെ അശ്വതി ചേച്ചികൂടി പറഞ്ഞപ്പോൾ ഞാൻ മാഷിനെ ഒരു ചിരിയോടെ ഇടംകണ്ണിട്ട് നോക്കി…

“ഹാ അത് പറഞ്ഞപ്പോഴാ നിങ്ങൾ വിമലിനെ കാണാൻ പോയില്ലേ…???

“പിന്നെ പോകാണ്ടോ..അതുങ്ങളെ രണ്ടിനെയും കയ്യോടെ പൊക്കിയെടുത്തോണ്ടാ ഞങ്ങൾ വന്നേക്കുന്നത്..” ഫെമിത്ത “അതെ…ബാ മക്കളെ ബാ..എന്തിനാ നാണിച്ചിരിക്കുന്നത്..?? പിറകിലെക്ക് നോക്കി ജെറിച്ചായൻ വിളിച്ചതുകേട്ട് ഞങ്ങൾ എല്ലാവരും അവിടേക്ക് നോക്കി…നോക്കുമ്പോൾ വിമൽ സാറും ശ്രുതി ചേച്ചിയും.. വീട്ടിൽ നിൽക്കുന്ന അതേ കോലത്തിൽ രണ്ടുംകൂടി കലിപ്പിൽ നടന്നുവരുന്നത് കണ്ട് സത്യത്തിൽ ചിരിയാണ് വന്നത്..

“പണ്ടാരമടങ്ങാൻ…ഒന്ന് ഫ്രഷ് ആകാൻ പോലും ഈ നാറികൾ ഞങ്ങളെ സമ്മതിച്ചില്ലടാ..പൊക്കിയെടുത്ത് വണ്ടിയിൽ ഇട്ടു..”

ഏട്ടൻമാരുടെ നേരെ ചീറിക്കൊണ്ട് സർ പറയുന്നത് കേട്ട് അവിടെയൊരു കൂട്ടച്ചിരി ഉയർന്നു…

“ഹൈ അങ്കിൾസ് ആന്റിസ്…ശരത്തെ എന്തൊക്കെ ഹാൽ…സൗഗ്യമാ…?? അതുംചോദിച്ച് എല്ലാംകൂടി അകത്തേക്ക് കയറി..പിന്നെ കൂടുതൽ അമാന്തിച്ചു നിൽക്കാതെ ഞാനും മാഷും അവരുടെ പിറകെ കയറി.. പിന്നീട് അങ്ങോട്ട് ചെവിക്ക് ഒരുതരം മന്ദിപ്പായിരുന്നു.. ഫുൾ കലപില..അതിൽ മെയിൻ എനിക്കിട്ടും മാഷിനും പണിതരൽ ആയിരുന്നു…ഞങ്ങളെ ഒന്ന് മിണ്ടാൻപോലും അവര് സമ്മതിച്ചില്ല..

മാഷിന് ആണെങ്കിൽ അതിന്റെ കലി നല്ലോണം ഉണ്ട്…അച്ചു(അശ്വതി)ചേച്ചിയും അന്നച്ചേച്ചിയും ഫെമിത്തയും ആയിട്ട് ഞാൻ പെട്ടെന്ന് കമ്പനി ആയി..ശ്രുതി ചേച്ചിയേ പിന്നെ നേരത്തെ അറിയാല്ലോ..ഏട്ടന്മാരും അതുപോലെ തന്നെയാണ്..എല്ലാംകൂടി വീട് തലകീഴായി മറിച്ചു എന്നുവേണം പറയാൻ… ഗീതമ്മയെയും ആന്റിയെയും എട്ടുപേരും അടുക്കളയുടെ പടിപോലും ചവിട്ടാൻ സമ്മതിച്ചില്ല..ഫുൾ കുക്കിങ് അവർ ആയിരുന്നു.. എന്നെയും മാഷിനെയും അവര് ഒറ്റക്ക് വിടില്ല എന്ന വാശിയിൽ ആണ്..😆

കോപ്പ് ഇതിലും ഭേദം ആ തെണ്ടികൾ വരാത്തത് ആയിരുന്നു..പെണ്ണിനെ മര്യാദക്ക് ഒന്ന് കാണാൻപോലും സാധനങ്ങൾ സമ്മതിക്കുന്നില്ല.. പക്ഷെ ഇടയ്ക്ക് ഒളിച്ചും പാത്തുമൊക്കെ ഞാൻ കാണാറുണ്ട്..😁

നാളെയാണ് ഞാനും മാഷും കാത്തിരുന്ന ദിവസം..ഞങ്ങളുടെ വിവാഹം..അതിന്റെതായ എല്ലാ പേടിയും വെപ്രാളവും എനിക്ക് തുടങ്ങിയിട്ടുണ്ട്..

അതിന്റെകൂടെ ഇടയ്ക്കിടക്ക് മാഷിന്റെ ആരും കാണാതെയുള്ള ഓരോ കുസൃതിയും.. മുറ്റത്ത് സ്റ്റേജ് വരെ സെറ്റ് ആക്കി..വിവാഹം അമ്പലത്തിൽ വച്ചാണെങ്കിലും വൈകീട്ട് ചെറിയൊരു റിസപ്ഷൻ വച്ചിട്ടുണ്ട്..കോളേജിലെ ബാക്കി സാറുമാരും പിന്നെ അടുത്ത കുറച്ച് ബന്ധുക്കളും ഒക്കെ നാളെ വൈകീട്ട് വരും.. വർഷയും അമ്മയും നേരത്തെതന്നെ എത്തി..അച്ഛൻ പിന്നെ വന്നാലേ അത്ഭുതമുള്ളു..

വർഷ വന്നപ്പോൾ മുതൽ ശരത് ഭയങ്കര ഡീസന്റ് ആണ്..എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്…

കോപ്പ് എനിക്കാകെ പ്രാന്ത് പിടിക്കുന്നുണ്ട്..നേരം ഇത്രേ ആയിട്ടും പെണ്ണ് എന്റെ അടുത്തേക്ക് പോലും വരുന്നില്ല..അവര് വിടുന്നും ഇല്ല.. എല്ലാവരും ആയിട്ട് ഭയങ്കര കത്തിയടി ആണ്..ഇടയ്ക്ക് ഓരോ നോട്ടം കിട്ടാറുണ്ട്..അതിൽ ഒരു കളിയാക്കൽ ഇല്ലേന്നൊരു ഡൌട്ട്… അവള് ഫ്രഷ് ആകാൻ മുകളിലേക്ക് പോകുന്നത് കണ്ടപ്പോൾ ഞാനും പതിയെ പിറകെ പോകാൻ തുടങ്ങി…അപ്പോഴേക്കും അടുത്തുനിന്ന ഒരു ശവം എന്നെ പിടിച്ചുവച്ചു..

“എങ്ങോട്ടാ മോനൂസെ…?? അർജുൻ ചോദിച്ചതുകേട്ട് ഞാൻ ഒന്ന് ഇളിച്ചുകൊടുത്തു..

“അതേ…എന്റെ ഫോൺ ഞാൻ റൂമിൽ വച്ചേക്കുവാ അതൊന്ന് എടുത്തിട്ട് വരാം…”

“ആണോ…ഇപ്പൊ നിനക്കെന്തിനാ ഫോൺ…??

“അല്ല അത് ആരെങ്കിലും വിളിച്ചാലോ..അതുകൊണ്ട് എടുത്തിട്ട് വരാം..”

“അപ്പൊപ്പിന്നെ ഇത് എന്താടാ…??? അർജുന്റെ അടുത്തുനിന്ന ജെറിൻ എന്റെ ഫോണും കയ്യിൽ പിടിച്ച് എന്നെനോക്കി ചോദിച്ചു…ഞാൻ പണിപാളി എന്ന രീതിയിൽ ഒന്ന് ഇളിച്ചു കൊടുത്തു..

“പുന്നാര മോനെ നീ അവളുടെ അടുത്തേക്ക് എങ്ങാനും പോയി എന്നറിഞ്ഞാൽ ചവിട്ടി എല്ലൊടിക്കും ഞാൻ..മറക്കണ്ട ദർശനെ പുണ്യം സ്പർശനെ പാപം..” വിമൽ അതുംപറഞ്ഞ് വന്നതും ഞാൻ കലിതുള്ളി നിന്നു..തെണ്ടി പകരം വീട്ടുകയാ..

ഫ്രഷ് ആയി ബാത്‌റൂമിൽനിന്ന് ഇറങ്ങിയപ്പോൾ ആണ് പിറകിൽ ഡോർ ക്ലോസ് ചെയ്യുന്ന സൗണ്ട് കേട്ടത്..

ഞാൻ ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ ഉണ്ട് മാഷ് കട്ടക്കലിപ്പിൽ എന്നെനോക്കി ഡോറിൽ ചാരി നിൽക്കുന്നു… ഞാൻ അന്തംവിട്ട് മാഷിനെനോക്കി…

“മാ…മാഷെന്താ ഇവിടെ..??? “ഹോ..നിനക്കെന്നെ ഓർമ്മയുണ്ടോ..ഞാൻ കരുതി അവരെ കണ്ടപ്പോ എന്നെ മറന്നു എന്ന്..” മാഷൊരു പുച്ഛത്തോടെ അതുംപറഞ്ഞ് എന്റെ അടുത്തേക്ക് വന്നു..

“മാഷേ…ഒന്ന് പോ..ആരെങ്കിലും കണ്ടാൽ പണിയാകും..” മാഷ് അടുത്തേക്ക് വരുന്നതിന് അനുസരിച്ച് ഞാൻ അല്പം പേടിയോടെ പറഞ്ഞതും അതൊന്നും മൈൻഡ് ആക്കാതെ മാഷ് കലിപ്പിൽ എന്റെ അടുത്തേക്ക് എന്റെ അരയിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു.. ഞാനൊന്ന് ശ്വാസം നീട്ടിയെടുത്ത് കണ്ണുംമിഴിച്ച് മാഷിനെ നോക്കി…ഇപ്പൊ ആ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നിട്ടുണ്ട്…

*”നിന്നെ ഇങ്ങനെ ചേർത്തുപിടിക്കുമ്പോൾ ഞാനെല്ലാം മറക്കുകയാ പെണ്ണേ..മറ്റേതോ ലോകത്ത് എത്തുന്ന ഫീൽ..ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥ…”*

“എന്റെ ജന്മം അവസാനിക്കുന്നത് വരെ മാറോട് ചേർത്തുനിർത്തി എനിക്ക് നിന്നെ സ്നേഹിക്കണം നിന്നോടുള്ള എന്റെ പ്രണയത്തിന് മരണമില്ല.അത് അന്നും ഇന്നും എന്നും എന്നിൽത്തന്നെ ഉണ്ടാകും..”

മാഷ് പറഞ്ഞതുകേട്ട് ഞാൻ മാഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു..ആ കൈകൾ എന്നെ പൊതിഞ്ഞുപിടിച്ചു..എത്രനേരം അങ്ങനെനിന്നെന്ന് അറിയില്ല…

“സിദ്ധു മോനെ…നീ പുറത്തേക്ക് ഇറങ്ങിവരുന്നോ അതോ ഞങ്ങൾ വാതിൽ ചവിട്ടി പൊളിക്കണോ…??”

പെട്ടെന്ന് പുറത്തുനിന്ന് ജെറിച്ചായൻ വിളിച്ചതുകേട്ട് ഞങ്ങൾ ഞെട്ടി അകന്നുമാറി..

“ഓഓ…ഈ ശവങ്ങളെ ഇപ്പൊ ആരാ ഇങ്ങോട്ട് കെട്ടിയെടുത്തത്..?? മാഷ് പിറുപിറുത്തുകൊണ്ട് നിലത്ത് രണ്ട് ചവിട്ട് ചവിട്ടി നടുവിന് കയ്യും കൊടുത്ത് നിന്നു..എനിക്കാണേൽ പേടിയായി..

“മാഷേ അവരെക്കൊണ്ട് പറയിപ്പിക്കാതെ ഒന്നിറങ്ങി പോ..പ്ലീസ്…”

“സിദ്ധുവേട്ടാ…അകത്തുണ്ടെന്ന് അറിയാം ആ കൊച്ചിനെ ഇങ്ങ് തന്നേക്ക്..ഞങ്ങള് കൊണ്ടുപോയി ഉറക്കട്ടെ..ഇല്ലെങ്കിൽ നാളെ ക്ഷീണമാകും..”” അച്ചു ചേച്ചി പറഞ്ഞതുകേട്ട് അവരെല്ലാം ചിരി തുടങ്ങി ഞാൻ നിസ്സഹയായി മാഷിനെനോക്കി…അതിന്റെ മുഖത്ത് ഇപ്പോഴും പേടിയൊന്നും ഇല്ല..ഞാൻ പിന്നെ കൂടുതൽ ആലോചിക്കാതെ പോയി ഡോർ തുറന്ന് പുറത്ത് നിൽക്കുന്നവരെ നോക്കി ഒന്ന് ഇളിച്ചുകൊടുത്തു… എട്ടന്മാരും ശരത്തും അപ്പൊത്തന്നെ തിരിച്ചും ഒന്ന് ഇളിച്ചുതന്ന് മാഷിനെ റൂമിൽനിന്ന് വലിച്ചോണ്ട് പോയി..ചേച്ചിമാരും വർഷയും പിന്നെ നേരെ റൂമിലേക്ക് കയറി എന്നെയുംകൂട്ടി നേരെ ബെഡിൽ കയറി കിടന്നു..

രാവിലെതന്നെ കുളിച്ച് റെഡിയായി ഒരുക്കം തുടങ്ങി…അന്നച്ചേച്ചിയും അച്ചു ചേച്ചിയും എന്നെ സാരി ഉടുപ്പിച്ചുതന്നു..അതിന്റെകൂടെ ഫെമിത്തയുടെയും വർഷയുടെയും ശ്രുതി ചേച്ചിയുടെയും വക സിമ്പിൾ മേക്കപ്പും.. മെറൂൺ കളറിൽ ബീഡ്സ് വർക്ക്‌ ചെയ്ത പട്ടുസാരിയായിരുന്നു എന്റെ വേഷം..മാഷും ഒരു ക്രീം കളർ ഷർട്ടും മുണ്ടുമാണ് ധരിച്ചത്…

എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഞങ്ങൾ നേരെ അമ്പലത്തിലേക്ക് ചെന്നു.. അങ്ങനെ ആ തിരുസന്നിധിയിൽ വച്ച് ഞാനെന്റെ മാഷിന്റെ സ്വന്തമായി..മാഷിന്റെ കൈകൊണ്ട് ചാർത്തിയ ആലിലത്താലി ഞാനെന്റെ നെഞ്ചിലേക്ക് ഏറ്റുവാങ്ങി.. മാഷിന്റെ കയ്യിലെ ഒരു നുള്ള് സിന്ദൂരത്താൽ എന്റെ സീമന്തരേഖയെ ചുവപ്പിച്ചു..ഒപ്പം മാഷിന്റെ അധരങ്ങളും അവിടേക്ക് അമർന്നു…താൻ ഇപ്പോൾ ഒരു ഭാര്യയായിരിക്കുന്നു..ആലോചിച്ചപ്പോൾ ശരീരമാകെ ഒരു വിറയൽ കടന്നുപോയി.. മാഷിന്റെ കൈപിടിച്ച് ചുറ്റും വലംവച്ച് വന്നു.. അമ്മയുടെയും ഗീതമ്മയുടെയും ചന്ദ്രമാമയുടെയും ആന്റിയുടെയും അനുഗ്രഹം വാങ്ങി..സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞു..ഗീതമ്മ ഞങ്ങളെ ചേർത്തുപിടിച്ച് നെറ്റിയിൽ സ്നേഹചുംബനം അർപ്പിച്ചു..

എല്ലാവരോടും നിറപുഞ്ചിരിയോടെ സംസാരിച്ചുനിൽക്കുന്ന എന്റെ പെണ്ണിനെത്തന്നെ ഞാൻ ഇമചിമ്മാതെ നോക്കിനിന്നു..ഇപ്പൊ എല്ലാ അർഥത്തിലും ദേവൂട്ടി എന്റെ സ്വന്തം ആണ്..എന്റെ ഭാര്യ..❤️ ഇനി ഞങ്ങൾക്ക് അല്പം പ്രൈവസി കിട്ടിക്കോട്ടേ എന്ന് കരുതി ആകണം ഞങ്ങളോട് നേരെ വീട്ടിലേക്ക് വരാൻ പറഞ്ഞ് എന്റെ ബുള്ളറ്റിന്റെ കീയും തന്ന് എല്ലാവരും നേരത്തെ പോയി..

ദേവൂട്ടിയുടെ കയ്യുംപിടിച്ച് ഞാൻ നടന്നു..പെണ്ണ് എന്നോട് ചേർന്ന് നടന്നു..

“മാഷേ………”

“മ്മ്മ്മ്…….”

“ഒരു കാര്യം പറയട്ടെ……??? “മ്മ് പറ പെണ്ണേ……”

“ഇങ്ങോട്ട് നോക്ക്…എന്നാലേ പറയൂ… ”

അതുംപറഞ്ഞ് മൈ പൊണ്ടാട്ടി എന്റെ മുഖം അവൾക്കുനേരെ തിരിച്ചു..ഞാൻ അവളെ അടിമുടി നോക്കി… “എന്തുവാടി നിനക്ക്..വേഗം പറ അവിടെ എല്ലാരും വെയ്റ്റിംഗ് ആണ്..” ഞാൻ പറഞ്ഞതുകേട്ട് അവൾ ചുണ്ടുകൂർപ്പിച്ച് തിരിഞ്ഞുനിന്നു..ഞാനൊരു ചിരിയോടെ പിറകിലൂടെ ചെന്ന് അവളുടെ തോളിൽ താടിവച്ചു…

“എന്താണ് എന്റെ പൊണ്ടാട്ടി കുട്ടിക്ക് പറയാനുള്ളത്..നീ പറയുന്നത് കേൾക്കാൻ അല്ലേ പെണ്ണേ ഞാൻ..” ഞാൻ പറഞ്ഞതുകേട്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ പെണ്ണ് എന്റെനേരെ തിരിഞ്ഞ് എന്റെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ചു…

*”കണ്ണേട്ടാ…..❣️❣️”*

എന്റെ കാതോരംവന്ന് പെണ്ണ് വിളിച്ചതുകേട്ട് ഞാൻ വിടർന്ന കണ്ണുകളോടെ അവളെനോക്കി..അവൾ ചിരിച്ചുകൊണ്ട് എന്നെനോക്കി സൈറ്റ് അടിച്ചു…

എന്താ പറയണ്ടേ എന്ന് അറിയില്ല…സ്നേഹവും പ്രണയവും വാത്സല്യവും നിറഞ്ഞ അവളുടെ ആ വിളിയിൽ എന്റെ മനസ്സ് നിറഞ്ഞു..ഞാനൊരു ചിരിയോടെ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു..

പിന്നെ ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി…അവിടെ എല്ലാം നേരത്തെ സെറ്റ് ആയിരുന്നു.. എല്ലാം അതിന്റെ മുറക്കുതന്നെ നടത്തി..വിജിതാന്റി ഞങ്ങൾക്ക് ആരതി ഉഴിഞ്ഞു..ഗീതു നിറഞ്ഞ സ്നേഹത്തോടെ ദേവിക്കുട്ടിക്ക് നിലവിളക്ക് കൊടുത്തു…എന്നെ ഒരുനോക്ക് നോക്കി പുഞ്ചിരിയോടെ പെണ്ണ് വലതുകാൽ വച്ച് അകത്തേക്ക് കയറി..ഇനി എന്നെന്നും എന്റെ വീട്ടിലെ ശ്രീദേവിയായി…

വിളക്ക് പൂജാമുറിയിൽ വച്ച് ഉണ്ണിക്കണ്ണനോട്‌ പ്രാർത്ഥിച്ചു.. സദ്യയും അടപ്രഥമനും പാല്പായസവും ഞങ്ങൾക്കുവേണ്ടി നേരത്തെ ഒരുക്കിയിരുന്നു…എന്നെയും കണ്ണേട്ടനെയും ആദ്യമേ പിടിച്ചിരുത്തി എല്ലാവരും ഞങ്ങൾക്ക് വിളമ്പിത്തന്നു..

കണ്ണേട്ടൻ എനിക്കും ഗീതമ്മക്കും ഓരോ ഉരുള വാരിത്തന്നു…ഞങ്ങൾ തിരിച്ചും വാരികൊടുത്തു..പിന്നെ അങ്ങോട്ട് ആരൊക്കെ ആർക്കൊക്കെ വാരികൊടുത്തു എന്ന് ഒരു നിശ്ചയവും ഇല്ല.. അങ്ങനെ ആ പരിപാടി കഴിഞ്ഞപ്പോൾ പിന്നെ എല്ലാവരും വൈകീട്ടത്തെ പരിപാടിക്കുള്ള ഒരുക്കങ്ങൾ ആയിരുന്നു..

ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കണേ… സപ്പോർട്ട് മുഖ്യം ബിഗിലെ…

തുടരും….

രചന: ശീതൾ