കൊലുസ്സ് തുടർക്കഥയുടെ പത്തൊൻപതാം ഭാഗം വായിച്ചു നോക്കൂ…

രചന: ശീതൾ

മുറ്റത്ത് വളരെ മനോഹരമായി അലങ്കരിച്ചു വച്ചിരിക്കുന്ന സ്റ്റേജിന്റെ ബാക്ക് കർട്ടന്റെ ഒത്ത നടുക്കായി പലവർണ്ണങ്ങളിൽ എഴുതിവച്ചിരിക്കുന്ന എന്റെയും കണ്ണേട്ടന്റെയും പേരിലെക്ക് ഞങ്ങൾ ഒരു പുഞ്ചിരിയോടെ നോക്കി…

*സിദ്ധാർഥ്* With *ശ്രീദേവി*

സമയം ഏഴ് മണിയോട് അടുത്തിട്ടുണ്ട്…

ക്ഷണിച്ചവർ എല്ലാവരും തന്നെ എത്തി…ആ കൂട്ടത്തിൽ നിത്യയും കൃപയും ഉണ്ടായിരുന്നു..

കണ്ണേട്ടൻ അണിയിച്ച താലിയും നെഞ്ചിലേറ്റി നിറപുഞ്ചിരിയോടെ നിൽക്കുന്ന എന്നെ കണ്ടതും അവർ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു..കണ്ണേട്ടനെ വിഷ് ചെയ്തു..പിന്നെ ഞങ്ങളുടെ കൂടെനിന്ന് സെൽഫിയും ഫോട്ടോസും ഒക്കെ എടുത്ത് രണ്ടും ചറപറ സ്റ്റാറ്റസ് ഇട്ടു..അത് ദീപയെ കാണിക്കാൻ വേണ്ടിത്തന്നെ ആയിരുന്നു എന്ന് അവരുടെ ആകാംഷ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി…

ആഷ് കളർ നെറ്റ് ക്ലോതിൽ ഹെവി സ്റ്റോൺ വർക്ക്‌ ചെയ്ത ലെഹങ്ക ആയിരുന്നു എന്റെ വേഷം..കണ്ണേട്ടനും അതേ കളർ കുർത്തയിൽ ആയിരുന്നു…

ഗീതമ്മയും ചന്ദ്രമാമയും ആന്റിയും എല്ലാവരെയും സ്വീകരിക്കുന്ന തിരക്കിൽ ആണ്..അതിനിടയിൽ ശരത് വർഷയുമായി കൂട്ടായി..ചെക്കനെ സൂക്ഷിക്കാൻ സമയമായി..

“ഹലോ എവെരിവൺ,,,പ്ലീസ് ലിസ്സൺ…” പെട്ടെന്ന് സ്റ്റേജിൽനിന്ന് മൈക്കിലൂടെ വിമൽ സർ പറഞ്ഞതും എല്ലാവരും അങ്ങോട്ട് നോട്ടം പായിച്ചു..സാറിന് അടുത്തായി ശ്രുതി ചേച്ചിയും ഉണ്ട്.. “ഡിയർ ലേഡീസ് ആൻഡ് ജെന്റിൽമാൻ..ടുഡേ ഈസ്‌ എ വണ്ടർഫുൾ ഡേ..നമ്മുടെയെല്ലാം പ്രിയങ്കരനും സൽസ്വഭാവിയും സർവോപരി സൽഗുണസമ്പന്നനുമായ സിദ്ധു…. അവസാനത്തെ ആ സിദ്ധു വിളി സർ അല്പം നീട്ടി വിളിച്ചതും എല്ലാവരുംകൂടി കോറസ് പോലെ ഓഓഓ എന്ന് ഒച്ചയിട്ട് കണ്ണേട്ടനെനോക്കി ഇളിച്ചു..കണ്ണേട്ടൻ ഒരു ചിരിയോടെ തന്നെ നിൽക്കുകയാണ്… “യെസ് നമ്മുടെ സിദ്ധു അവന്റെ ദേവിക്കുട്ടിയെ ഇന്ന് സ്വന്തമാക്കിയിരിക്കുകയാണ്..അപ്പോ നമ്മുക്ക് ഇതൊന്ന് എൻജോയ് ചെയ്യണ്ടേ….???

“”വേണം………”””” വീണ്ടും എല്ലാരും കോറസ് പാടി…എനിക്കാണെങ്കിൽ എല്ലാരുംകൂടി ഇങ്ങനെ നോക്കി നിൽക്കുന്നത് കണ്ടിട്ട് ആകെ ചടപ്പ്..കൂടെ ശീലമില്ലാത്ത വേഷവും.. “ഓക്കെ അപ്പൊ നമ്മുടെ ഇന്നത്തെ ട്വിങ്കിളിങ് സ്റ്റാർസിനെ നമുക്ക് ഈ വേദിയിലേക്ക് ക്ഷണിക്കാം…mr and mrs സിദ്ധാർഥ്‌ പ്ലീസ് കമോൺ തെ സ്റ്റേജ്…”” ശ്രുതിചേച്ചി ഞങ്ങളെ ഇൻവൈറ്റ് ചെയ്തതും അതിന് സമ്മതമായി എല്ലാവരും കൈയ്യടിക്കാൻ തുടങ്ങി…കണ്ണേട്ടൻ എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ച് എന്റെ കയ്യും പിടിച്ച് സ്റ്റേജിലേക്ക് കയറി… രാത്രി ആയതുകൊണ്ട് ഫുൾ ലൈറ്റ്സ് ഉണ്ടായിരുന്നു..ആ വെളിച്ചത്തിൽ സ്റ്റേജിൽ നിൽക്കുന്ന ഞങ്ങൾ വെട്ടിത്തിളങ്ങി…

“ഗയ്‌സ്…ഏതൊരു ശുഭകാര്യത്തിന് മുൻപും അല്പം മധുരം നുകരണം എന്നല്ലേ പ്രമാണം… നിറഞ്ഞ ഇവരുടെ ഇനിയുള്ള ജീവിതം അതുപോലെ മധുരമുള്ളതാകട്ടെ..” സർ പറഞ്ഞതും അർജുനെട്ടൻ ഞങ്ങളുടെ മുൻപിലേക്ക് ഒരു ചെറിയ ടേബിൾ കൊണ്ടുവന്നു അതിന് മുകളിലായി വച്ചിരിക്കുന്ന വൈറ്റ് ഫോറെസ്റ്റ് കേക്കിൽ മാഷ് ദേവൂട്ടി എന്ന് എഴുതിവച്ചിരിക്കുന്നു..

“ഈ സുന്ദരനിമിഷത്തിൽ പങ്കാളികളാകാൻ നമ്മുടെ സ്വന്തം ഗീതമ്മയെയും ശ്രീദേവിയുടെ അച്ഛനെയും അമ്മയെയും ഈ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു…”

ശ്രുതിചേച്ചി ക്ഷണിച്ചത് കേട്ട് ഗീതമ്മയും അമ്മയും സ്റ്റേജിലേക്ക് കയറി..എന്നാൽ ആ കൂടെ അച്ഛനെക്കണ്ട് ഞാൻ ഞെട്ടി കണ്ണേട്ടനെ നോക്കി…കണ്ണേട്ടൻ എന്നെനോക്കി പുഞ്ചിരിയോടെ കണ്ണുചിമ്മി കാണിച്ചു.. ഗീതമ്മയും അതിന് പിറകെ അമ്മയും അച്ഛനും വന്ന് ഞങ്ങൾക്ക് മധുരം നൽകിയപ്പോൾ ഞാൻ അറിയാതെതന്നെ ആ കാലിൽവീണ് അനുഗ്രഹം വാങ്ങി… അച്ഛൻ ഒന്ന് പുഞ്ചിരിക്കുകപോലും ചെയ്തില്ലെങ്കിലും മനസ്സിൽ എന്നെ ഒരായിരം തവണ അനുഗ്രഹിച്ചതുപോലെ തോന്നിയെനിക്ക്.. അവര് പോയതിന് പുറമെ ഓരോരുത്തരായി വന്ന് ഞങ്ങൾക്ക് മധുരം നൽകാനും ഫോട്ടോ എടുക്കാനും തുടങ്ങി…അങ്ങനെ വയർ ഫുൾ ആയി എന്നുവേണം പറയാൻ..വന്നവർക്കുവേണ്ടി അറേഞ്ച് ചെയ്തിരിക്കുന്ന ഫുഡിന്റെ ഗന്ധം എന്റെ നാസികയിലേക്ക് തുളച്ചുകയറി… നോൺ വെജ് പിന്നെ എനിക്ക് പണ്ടേ ഇഷ്ടമല്ലാത്തതുകൊണ്ട് അതിന്റെ മണം അടിച്ചപ്പോഴേ എനിക്ക് അസ്വസ്ഥത തോന്നി…

ഇവന്മാർ പിന്നെ എന്റെ ചങ്കുകൾ ആയതുകൊണ്ട് എനിക്കിട്ട് നല്ലോണം പണിയും എന്നൊക്കെ ഞാൻ കരുതിയിരുന്നു.. ഇതുവരെ കാര്യമായിട്ടൊന്നും കിട്ടിയില്ല..പക്ഷെ ഫുൾ അലേർട്ട് ആയിരിക്കണം എപ്പോ എവിടുന്ന് വരുമെന്ന് പറയാൻ പറ്റില്ല..

അങ്ങനെ ഏകദേശം എല്ലാവരുടെയും കൂടെ ഫോട്ടോ എടുക്കൽ ഒക്കെ കഴിഞ്ഞപ്പോൾ പിന്നെ നമ്മളെ ചങ്കുകളുടെ വക ഒരു അടിപൊളി ഡാൻസ് പെർഫോമൻസ് ആയിരുന്നു.. അതവർ നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നു അത്രേ..പെട്ടെന്നുതന്നെ എല്ലാരും സെറ്റ് ആയിനിന്ന് ഞങ്ങളെ അവരുടെ സെന്ററിൽ നിർത്തി ഞങ്ങൾക്ക് രണ്ടുപേർക്കും ഓരോ കൂളിംഗ് ഗ്ലാസും നൽകി അവർ സോങ് പ്ലേ ചെയ്തു…

🎼Hey paakku vethala maathi mudichi Paiyan vandhachi Hey poova thoduthu selai madichi Ponnu vandhachi🎼 🎼Kandatha pesi Time waste pannadha Paiyan thangom Miss’u pannadha Sir’eh sir’u yaaru Dharala prabhu doi Alli alli kudukum Dharala prabhu doi Sir’eh sir’u yaaru Dharala prabhu doi Alli alli kudukum Dharala prabhu doi Paakku vethalai maathi mudichi Paiyan vandhachi Hey poova thoduthu selai madichi Ponnu vandhachi🎼

പാട്ടിനൊപ്പം അവർ കളിച്ചുതിമിർത്തു..സപ്പോർട്ട് ആയിട്ട് കാണ്ടുനിന്നവർ കയ്യടിക്കാൻ തുടങ്ങി..

പിന്നെ കിട്ടിയ അവസരം ആയതുകൊണ്ട് ഞാനും ദേവൂട്ടിയും പിന്നെ ഒന്നുംനോക്കിയില്ല..അവരുടെകൂടെ അങ്ങോട്ട് ചേർന്നു..പെണ്ണ് വിചാരിച്ചപോലെയല്ല അടിപൊളി ഡാൻസർ ആണ്..ഡാൻസ് ചെയ്യുന്നതിന് അനുസരിച്ച് എന്റെ നോട്ടം പലപ്പോഴും എന്റെ പെണ്ണിലേക്ക് പാറിവീണു..ഈ വേഷത്തിൽ അവർ അതീവസുന്ദരിയായിരുന്നു…

പെട്ടെന്ന് ലൈറ്റ്സ് എല്ലാം ഓഫ് ആയി..ഞങ്ങൾക്ക് മുകളിൽമാത്രം ഒരു സെന്റർ ലൈറ്റ് തെളിഞ്ഞു..കൂടെ ഒരു മെലോടിയസ് സോങ്ങും പ്ലേ ആയി… കാര്യം മനസ്സിലായതും ഞാൻ അവന്മാരെ നോക്കിയൊരു കള്ളച്ചിരി പാസ്സ് ആക്കി..ദേവൂട്ടിയുടെ കൈ പിടിച്ചുവലിച്ച് എന്റെ അടുത്തേക്ക് ചേർത്തുനിർത്തി അവളുടെ അരയിലൂടെ കയ്യിട്ട് ലോക്ക് ആക്കി.. പെട്ടെന്ന് ആയതുകൊണ്ട് പെണ്ണ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.. ഞാൻ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ സോങ്ങിന് അനുസരിച്ച് ഡാൻസ് ചെയ്യാൻ തുടങ്ങി..

അവളുടെ അരയിലുള്ള എന്റെ പിടി അയഞ്ഞതും പെണ്ണ് പതിയെ പിറകിലേക്ക് പോകാൻ തുടങ്ങി..ഞാൻ അതിന് സമ്മതിക്കാതെ വീണ്ടും അവളുടെ കൈപിടിച്ചു വലിച്ച് തിരിച്ചുനിർത്തി..

വിടർത്തിയിട്ട അവളുടെ മുടി മുന്നിലേക്ക് പതിയെ വകഞ്ഞുമാറ്റി ആ മിനുസമാർന്ന പിൻകഴുത്തിൽ പതിയെ മുഖം ഉരസി…അവളൊന്ന് പുളഞ്ഞുകൊണ്ട് എന്റെനേരെ തിരിഞ്ഞു.. ദേവൂട്ടിയുടെ ഒരു കൈ എന്റെ കൈക്കുള്ളിൽ ആക്കി അല്പം ഉയർത്തിപ്പിടിച്ചു..മറുകൈ എന്റെ തോളത്തുവച്ചു..എന്റെ മറുകൈ അവളുടെ അരയിലൂടെ ചേർത്തു.. ആ ഗാനത്തിൽ മുഴുകി ഞങ്ങൾ പതിയെ ഓരോ സ്റ്റെപ്പും വച്ചു…പരസ്പരം മറന്ന് കണ്ണുകൾ തമ്മിൽ പ്രണയിക്കുകയായിരുന്നു ആ നേരം ഞങ്ങൾ…അവളുടെ വാലിട്ടെഴുതിയ കണ്ണുകളും ഇളംചുവപ്പ് അധരങ്ങളും എന്നെ അവളിലേക്ക് ചേരാനായി വെമ്പൽ കൊള്ളിക്കുന്നു…

“എന്റെ പ്രണയം പൂർണ്ണമായും നിന്നിലേക്ക് ഒഴുക്കാൻ കാത്തിരിപ്പാണ് പെണ്ണേ…നിന്റെ ഓരോ അണുവും എനിക്കെന്റെ സ്നേഹംകൊണ്ട് പൊതിയണം…ഫോർ ദാറ്റ്‌ വെയിറ്റ് ഫോർ എ ഫ്യൂ ഹവേഴ്സ് ഡിയർ…”

അത്രയുംനേരം എന്റെ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ പുഞ്ചിരിയോടെ നോക്കിനിന്ന ദേവൂട്ടി ഞാൻ ലാസ്റ്റ് പറഞ്ഞ ഡയലോഗ് കേട്ട് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി…അത് പ്രതീക്ഷിച്ചതുകൊണ്ട് ഞാനൊരു കള്ളച്ചിരിയോടെ അവളെനോക്കി സൈറ്റ് അടിച്ചു… പെട്ടെന്ന് സോങ് സ്റ്റോപ്പ്‌ ആയകൂടെ ചുറ്റും നിന്നവരുടെ കയ്യടി കേട്ടപ്പോൾ ഞങ്ങൾ അകന്നുമാറി..പെണ്ണ് ആകെ വെട്ടിവിയർത്ത് നിൽക്കുകയാണ്..പാവം ടെൻഷൻ ആയി😆

കണ്ണേട്ടൻ പറഞ്ഞ ഈ ഫ്യൂ ഹവേഴ്സ് എന്നൊക്കെ പറയുമ്പോൾ…സിവനെ നൈറ്റ്..അല്ല ഫസ്റ്റ് നൈറ്റ്.. എന്റെ ഹൃദയം ആണെങ്കിൽ ഇപ്പോഴേ ഹൈ സ്പീഡിൽ കുതിച്ചുയരാൻ തുടങ്ങി..കയ്യും കാലൊക്കെ തണുത്ത് വിറച്ചു..അല്ല ഞാൻ എന്തിനാ ഇപ്പോഴേ പേടിക്കണേ..എന്റെ കൃഷ്ണ എന്റെ മാത്രം കാത്തോണേ… അങ്ങനെ ആ പ്രോഗ്രാം ഒക്കെ കഴിഞ്ഞ് പിന്നെ എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി.. ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഞാൻ വെജ് ആണ് കഴിച്ചത്… ഞങ്ങടെ ഫുഡ് അടി ഒക്കെ കഴിഞ്ഞപ്പോഴേക്കും മിക്കവരുംതന്നെ പോയിരുന്നു..

അമ്മയും അച്ഛനും വർഷയും പോകാൻ ഇറങ്ങിയതും അറിയാതെ കണ്ണൊക്കെ നിറഞ്ഞൊഴുകി…അമ്മയെയും വർഷയെയും കെട്ടിപ്പിടിച്ചു കരഞ്ഞു.. അച്ഛൻ എന്നെ നോക്കാതെ മനപ്പൂർവം നോട്ടംമാറ്റി.. എന്നാൽ ഇവിടെ എന്നെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത് ശരത് ആയിരുന്നു…അത് വർഷ പോകുന്നത് കൊണ്ടാണോ അതോ അവര് ഇന്നുതന്നെ തിരിച്ച് ബാംഗ്ലൂരിലേക്ക് പോകുന്നതുകൊണ്ടാണോ എന്നൊരു നിശ്ചയവും ഇല്ല..വർഷ ആണെങ്കിൽ ശരതിനെ അടിമുടി നോക്കി നെറ്റി ചുളിക്കുന്നുണ്ട്…

നമ്മളെ പെണ്ണ് അമ്മയെയും വർഷയെയും ഒക്കെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ട് ശരതും തുടങ്ങി അവന്റെ പട്ടി ഷോ..വർഷ പോകുന്നതുകൊണ്ട് മാത്രമല്ല അവരും ഇന്ന് തിരിച്ചു പോകുകയാണ്..ചെക്കന് എന്തൊക്കെ പറഞ്ഞാലും എന്നെ വല്യ കാര്യാ..എനിക്കും അങ്ങനെതന്നെ അതൊക്കെ നോക്കിക്കൊണ്ട് നിന്നപ്പോഴാണ് നമ്മളെ ചങ്ക്‌സ് അടുത്തേക്ക് വന്നത്…

“ബ്രോ…അപ്പൊ നീ നിന്റെ ലൈഫ് ഒക്കെ അങ്ങോട്ട് എൻജോയ് ചെയ്യ്..ഞങ്ങൾ ഇന്നുതന്നെ തിരിക്കുകയാണ് ബാംഗ്ലൂർക്ക്…നീ പറ്റുമെങ്കിൽ അങ്ങോട്ടൊക്കെ ഇറങ്…” അർജുൻ എന്നെ കെട്ടിപിടിച്ചു പറഞ്ഞു..ഞാനും വിമലും ഒഴികെ ബാക്കി മൂന്നും ബാംഗ്ലൂർ തന്നെ സെറ്റിൽ ആണ്..

“ഡാ…എന്താടാ ഇത്ര പെട്ടെന്ന് പോകുന്നത്..കൊറേ ആയില്ലേ നിങ്ങൾ നാട്ടിലൊക്കെ വന്നിട്ട്..കുറച്ചുദിവസം നിന്നിട്ട് പോകാമെടാ…”

“അയ്യോ അതൊന്നും നടക്കില്ല സിദ്ധുവേട്ടാ..ഇപ്പൊത്തന്നെ ഇല്ലാത്ത ലീവും ഉണ്ടാക്കി വന്നതാ.. ഇനിയും വൈകിയാൽ പണി തന്നെ പോകും..” അച്ചു പറഞ്ഞു…

“ഏട്ടൻ പേടിക്കണ്ട..ഒരിക്കൽ ഞങ്ങൾ ഒരു ലോങ്ങ്‌ ലീവൊക്കെ എടുത്ത് ഇങ്ങോട്ട് വരാം..ഓക്കെ അല്ലേ..പിന്നെ ഞങ്ങടെ കൊച്ചിനെ പോന്നുപോലെ നോക്കിക്കോണം..ഞങ്ങടെ തങ്കക്കുടമാണ് ആ നിൽക്കുന്നത്…” അന്ന പറഞ്ഞതുകേട്ട് ബാക്കിയുള്ളവരും ശെരിവച്ചപ്പോൾ ഞാനൊരു പുഞ്ചിരിയോടെ ദേവൂട്ടിയെ നോക്കി..എന്റെ കണ്ണിലെ കൃഷ്ണമണിപോലെ ഞാൻ നോക്കും.. അവന്മാർ എല്ലാംകൂടി വന്ന് എന്നെ കെട്ടിപ്പിടിച്ചു..ഓൾ തെ ബെസ്റ്റ് ഒക്കെ പറഞ്ഞ് എല്ലാരോടും യാത്രയും പറഞ്ഞ് പോയി..ആ ഓൾ തെ ബെസ്റ്റിൽ എന്തോ ഒരു പന്തികേട് ഇല്ലേ.. ഉണ്ടോ ആവോ..

കണ്ണേട്ടന്റെ ഫ്രണ്ട്സ് പോയപിറകെ ചന്ദ്രമാമയും ആന്റിയും ഞങ്ങളോട് യാത്ര പറഞ്ഞ് ഇറങ്ങി..ശരതിനെ പിടിച്ചുവലിച്ചുകൊണ്ടാണ് പോയത്.. കൂടെ വിമൽ സാറും ശ്രുതിചേച്ചിയും കൂടി പോയതോടെ ഞാനും കണ്ണേട്ടനും ഗീതമ്മയും മാത്രമായി…

“ആഹ് മോളേ…മോള് പോയി ഈ വേഷമൊക്കെ മാറ്റി ഫ്രഷ് ആയി വാ..ഞാനൊന്ന് കിടക്കട്ടെ രാവിലെമുതൽ തിരക്കായതുകൊണ്ടാകും നല്ല തലവേദന..” ഗീതമ്മ അതുംപറഞ്ഞ് അകത്തേക്ക് പോയപിറകെ ഞാനും കയറാൻ തുടങ്ങിയതും കണ്ണേട്ടൻ എന്നെ പിന്നിൽനിന്ന് വലിച്ചു…ഞാൻ കറക്റ്റ് ആയി മാഷിന്റെ നെഞ്ചിൽ തട്ടിനിന്നു…

“”ഞാൻ വരണോ കൂട്ടിന്….??? കണ്ണേട്ടൻ എന്റെ കാതോരം ചോദിച്ചു… “എ….എങ്ങോട്ട്…???

“ഫ്രഷ് ആകാൻ…എനിക്ക് വിരോധമൊന്നുമില്ലട്ടോ…” ഒരു കള്ളച്ചിരിയോടെ കണ്ണേട്ടൻ പറഞ്ഞതും എന്റെ ഉള്ളോന്ന് കാളി..

“വേ…വേണ്ടാ….” ഞാൻ വിക്കിവിക്കി പറഞ്ഞു

“അതെന്താ വേണ്ടാത്തെ..മ്മ്….എനിക്കുള്ളത് തന്നെയല്ലേ..!! കണ്ണേട്ടൻ പറഞ്ഞതുകേട്ട് എന്റെ മുഖം നാണത്താൽ ചുവന്നു..ഒപ്പം വിറയലും പേടിയും… “ഈ അൺലിമിറ്റഡ് റൊമാന്റിക് പീസിനെ സഹിക്കാനെ പോന്നുമോള് കുറച്ച് ബുദ്ധിമുട്ടും ട്ടോ..ഇപ്പൊ എന്തായാലും ഞാൻ വരുന്നില്ല..പക്ഷെ ഒരിക്കൽ വരും..ഇപ്പൊ എന്റെ ചക്കരക്കുട്ടി വേഗം പോയി ഫ്രഷ് ആയി വന്നേ..ചേട്ടൻ കാത്തിരിക്കും…”

മാഷ് അതുംപറഞ്ഞ് എന്നിലെ പിടിയൊന്ന് അയച്ചതും ഞാനൊരു ഓട്ടമായിരുന്നു റൂമിലേക്ക്..

ഫ്രഷ് ആയി താഴേക്ക് വന്നപ്പോൾ ഗീതമ്മയെ അവിടെയൊന്നും കാണാനേ ഇല്ലായിരുന്നു..ഈ സമയത്ത് എവിടെ പോകാനാ എന്നുകരുതി അന്വേഷിച്ചു ചെന്നപ്പോൾ ഗീതമ്മ ഇപ്പോഴും മുറിയിൽ കിടക്കുകയാണ്..

“ഗീതമ്മേ…തലവേദന ഇതുവരെ മാറിയില്ലേ..??”

ഞാൻ അതുംചോദിച്ച് ഗീതമ്മയുടെ അടുത്തിരുന്നു..കണ്ണുകൾ പതിയെ തുറന്ന് എന്നെനോക്കി പുഞ്ചിരിച്ചു..

“ഇല്ല മോളേ…സാരമില്ല അത് മാറിക്കോളും മോള് പോയി കിടന്നോ..” അവശതയോടെ ഗീതമ്മ അതുപറഞ്ഞതും ഞാൻ നെറ്റിയിൽ കൈവച്ച് തൊട്ടുനോക്കി..പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു..പൊള്ളുന്ന ചൂട്..

“അയ്യോ ഗീതമ്മേ..നല്ല പനിയുണ്ടല്ലോ…ഞാൻ പോയി ഒരു ഗ്ലാസ്‌ ചുക്കുകാപ്പി ഉണ്ടാക്കി തരാം..”

“അതൊന്നും വേണ്ട കുട്ടി..ചെറിയ പനിയല്ലേ..നാളെ ആകുമ്പോഴേക്കും മാറിക്കോളും..”

“ഗീതമ്മ ഒന്നും പറയണ്ട..ഇപ്പോഴത്തെ പനി എങ്ങനെയുള്ളതാണെന്ന് പറയാൻ പറ്റില്ല…നമുക്ക് ഹോസ്പിറ്റലിൽ പോയാലോ…??

“വേണ്ടാ മോളേ..ഹോസ്പിറ്റലിൽ ഒന്നും പോകണ്ട…”

“”എന്നാ ഞാൻ ചുക്കുകാപ്പി ഉണ്ടാക്കി തരാം..””

ഞാൻ ടേബിളിൽ ഇരുന്ന ഫസ്റ്റ് എയ്ഡ് ബോക്സിൽനിന്ന് ബാം എടുത്ത് നെറ്റിയിൽ പുരട്ടികൊടുത്ത് കാപ്പി ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി..

ഇവന്റ് മാനേജ്മെന്റുകാരുടെ ബിൽ സെറ്റിൽ ചെയ്ത് അകത്തേക്ക് കയറിയപ്പോൾ ആണ് ദേവൂട്ടി കാപ്പിയൊക്കെ ഉണ്ടാക്കി ഗീതുവിന്റെ മുറിയിലേക്ക് പോകുന്നത് കണ്ടത്… ചെന്ന് നോക്കിയപ്പോൾ ഗീതു ബെഡിൽ ചാരിയിരുന്ന് കാപ്പി കുടിക്കുന്നു..

“എന്താ ഗീതു എന്തുപറ്റി….?? ഞാൻ ആവലാതിയോടെ ഗീതുവിന്റെ അടുത്തുചെന്ന് ചോദിച്ചു..നെറ്റിയിൽ തൊട്ടുനോക്കി..പൊള്ളുന്ന ചൂട്… “ഗീതു..നല്ല പനിയുണ്ട് വാ ഹോസ്പിറ്റലിൽ പോകാം..ദേവു നീപോയി ആ കാറിന്റെ കീ എടുത്തുവാ…” ഞാൻ പറഞ്ഞതുകേട്ട് ദേവു പോകാൻ ഒരുങ്ങിയതും ഗീതു തടഞ്ഞു…

“എന്റെ പൊന്നുമക്കളെ..എനിക്കൊരു കുഴപ്പവും ഇല്ല..ഇതൊരു ചെറിയ പനിയാണ്…സമയം ഒരുപാടായി നിങ്ങള് പോയി കിടന്നോ…”

“ഈ അവസ്ഥയില് ഗീതമ്മയെ ഇവിടെ ഒറ്റക്കാക്കി എങ്ങനെയാ പോകാ..കണ്ണേട്ടാ ഞാൻ ഇന്ന് ഇവിടെ കിടന്നാലോ..?? ദേവൂട്ടി എന്നെനോക്കി ചോദിച്ചതുകേട്ട് ഞാൻ മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിൽ അവരെനോക്കി… “വേണ്ടാ മോളെ..അമ്മക്ക് കുഴപ്പമില്ല..എന്റെ കൂടെ കിടന്ന് മോള് കൂടി പനി വരുത്തി വയ്ക്കണ്ട..പോയി കിടന്നോ..കണ്ണാ ചെല്ലടാ..”

“അത് വേണ്ട അമ്മേ…രാത്രി പനി കൂടിയാലോ..ഞാൻ കിടക്കാം..കണ്ണേട്ടാ..”

അനുവാദത്തിനെന്നപോലെ അവൾ എന്നെനോക്കി..ഇന്നത്തെ രാത്രി കുളമായ ആശ്വാസവും ആ മുഖത്ത് കാണാൻ ഉണ്ട്..ഗീതു പിന്നെ മറുത്തോന്നും പറയാൻ നിന്നില്ല… ദേവൂട്ടിയെ ഒന്നുകൂടി നോക്കി ഞാൻ നിരാശയോടെ മുറിവിട്ട് ഇറങ്ങി..പെണ്ണ് അപ്പൊത്തന്നെ ഗീതുവിന്റെ കൂടെക്കയറി കിടന്നു….

“ഇന്ന് നീ സുഖമായിട്ട് ഉറങ്ങിക്കോ മോളേ…നാളെ നിനക്ക് ശിവരാത്രിയാണ് ശിവരാത്രി…”

ഞാൻ മനസ്സിൽ പറഞ്ഞു..

തുടരും…

രചന: ശീതൾ

Scroll to Top