Posts

Showing posts from July, 2020

പറയാതിരിക്കാൻ വയ്യ സുജാത ചേച്ചി, ഷെരീഫിക്ക അവിശ്വസനീയമായ പ്രകടനം..

Image
സംഗീതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ രണ്ട് അനുഗ്രഹീത ഗായകരാണ് കണ്ണൂർ ഷെരീഫും സുജാത മോഹനും.ശബ്ദമാധുര്യം കൊണ്ട് മായാജാലം തീർത്ത രണ്ടു മനസുകൾ ഇക്കയ്ക്കും ചേച്ചിയ്ക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ഒരുപാട് പാട്ടുകൾ പാടാൻ ലൈവ് സ്റ്റേജിൽ, ഇത്രക്ക് സൂപ്പർ ആയി പാടുന്ന ഗായകർ കുറവാണ്.ഈ പാട്ടൊക്കെ ഇതിലും നന്നായി പാടാൻ പറ്റുമോ എന്ന് ഒരു നിമിഷം സംശയം തോന്നിപ്പോകുന്ന രീതിയിലാണ് രണ്ടു പേരും പാടിയത്.പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ,ശ്രീനിവാസൻ,സൗന്ദര്യ അഭിനയിച്ച കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒന്നാം കിളി എന്ന് തുടങ്ങുന്ന ഗാനം ഷെരീഫിക്കയും സുജാത ചേച്ചിയും ചേർന്ന് പാടുന്നു.

സ്നേഹത്തിൻ പൂഞ്ചോല തീരത്ത്.. അതിമനോഹരമായ ഈ ഗാനമിതാ സേവേറിയോസ് അച്ഛൻ്റെ സ്വരമാധുരിയിൽ

അക്ഷരങ്ങളെയും സംഗീതത്തെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഫാദർ സേവേറിയോസ് തോമസിൻ്റെ ആലാപനത്തിൽ ഇതാ കേട്ട് മതിവരാത്ത ഒരു ഹൃദയസ്പർശിയായ ഗാനം ആസ്വദിക്കാം. മാപ്പിള പാട്ട് പാടി സോഷ്യൽ മീഡിയയിൽ തരംഗമായ അച്ഛൻ്റെ ഗാനാലാപനം ആസ്വാദകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഫ്ലവേഴ്സ് ടിവിയുടെ കോമഡി ഉത്സവത്തിലും ഇദ്ദേഹം മുൻപ് പങ്കെടുത്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഈ ഗാനം എത്ര വർഷം കഴിഞ്ഞാലും നമുക്ക് മറക്കാൻ കഴിയില്ല. ബിച്ചു തിരുമല എഴുതിയ സുന്ദരമായ വരികൾക്ക് മാസ്മരിക സംഗീതം ഒരുക്കിയത് ഇളയരാജ ആയിരുന്നു. കവർ വേർഷനായി സേവേറിയോസ് അച്ഛൻ പാടിയ ഈ ഗാനം എല്ലാ സംഗീത പ്രേമികൾക്കുമായി സമർപ്പിക്കുന്നു. ഈ കവർ സോങ്ങിൻ്റെ കീബോർഡ് പ്രോഗ്രാമിങ്ങ്, റെക്കോർഡിങ്ങ്, മിക്സിങ്ങ്, വീഡിയോ എല്ലാം കൈകാര്യം ചെയ്തത് ബിനോജ് ബിനോയി എന്ന കലാകാരനാണ്.

ആയിരം പാദസരങ്ങൾ കിലുങ്ങി.. റിപ്പീറ്റ് ചെയ്ത് കേൾക്കാൻ തോന്നുന്ന കിടിലൻ വയലിൻ നാദവുമായി ജോബി മാഷ്

പ്രേം നസീർ, ശാരദ, മധു തുടങ്ങിയ താരങ്ങൾ അഭിനയിച്ച നദി എന്ന പഴയകാല മലയാള സിനിമയ്ക്കായി ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ആയിരം പാദസരങ്ങൾ എന്ന അനശ്വര ഗാനം ജോബി മാഷിൻ്റെ മനോഹരമായ വയലിൻ സംഗീതത്തിൽ ഇതാ ആസ്വദിക്കാം. അന്നും ഇന്നും മലയാളികൾ കേൾക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ഗാനമാണിത്. വയലാർ രാമവർമ്മയുടെ വരികൾക്ക് ജി.ദേവരാജൻ മാസ്റ്ററായിരുന്നു സംഗീതം പകർന്നത്. ഏത് ഗാനമായാലും അതിൻ്റെ ഭാവം നഷ്ടപ്പെടുത്താതെ വയലിനിൽ വായിക്കാനുള്ള ജോബി മാഷിൻ്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. അനുഗ്രഹീതനായ ഈ കലാകാരൻ വയലിനിൽ തീർക്കുന്ന നാദവിസ്മയം ഏതൊരു സംഗീതാസ്വാദകൻ്റെയും ഹൃദയം കവരുന്നതാണ്. തുടക്കം മുതൽ അവസാനം വരെ ആരും കേട്ടിരുന്നു പോകുന്ന ഈ സുന്ദരമായ വയലിൻ സംഗീതം ഒരുക്കിയ ജോബി മാഷിന് അഭിനന്ദനങ്ങൾ…

താരകപ്പെണ്ണാളെ.. നാടൻപാട്ട് പാടുന്നുണ്ടെങ്കിൽ ദാ ഇതുപോലെ പാടണം.. ഈ മിടുക്കൻ ഒരു രക്ഷയില്ല

Image
പാലക്കാട് ജില്ലയിൽ നിന്നും കലയുടെ സംഗമ വേദിയായ കോമഡി ഉത്സവത്തിൽ വന്ന് പാട്ട് പാടി അദ്ഭുതപ്പെടുത്തിയ കൊച്ചു ഗായകൻ ശരത് മോൻ്റെ പെർഫോമൻസ് ഇതാ വീണ്ടും പ്രിയപ്പെട്ട സംഗീതാസ്വാദകർക്കായി സമർപ്പിക്കുന്നു. താരകപ്പെണ്ണാളെ എന്ന ഗാനം ഈ മിടുക്കൻ ഗംഭീരമായി തന്നെ ആലപിച്ചിരിക്കുന്നു. ഒരു നിമിഷം എല്ലാം മറന്ന് നമ്മൾ ഈ പാട്ടിൽ ലയിച്ചിരുന്നു പോകും. ശരത് മോൻ്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉണ്ണി മണ്ണാർക്കാട് എന്ന കലാസ്നേഹിയുടെ പ്രോത്സാഹനമാണ് ശരത് മോനെ കൂടുതൽ ആസ്വാകരിലേക്ക് എത്തിച്ചത്. നാടൻപ്പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുകയും അനായാസമായി പാടുകയും ചെയ്യുന്ന ഈ കൊച്ചു കലാകാരന് എല്ലാവിധ നന്മകളും നേരുന്നു. 2018 ൽ ഫ്ലവേഴ്സ് കോമഡി ഉത്സവത്തിൽ ശരത് മോൻ പങ്കെടുത്ത ആ മനോഹരമായ പെർഫോമൻസ് ഇതാ ഒരിക്കൽ കൂടി നിങ്ങൾക്കായി. യൂട്യൂബിൽ തരംഗമായ ഈ വീഡിയോക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ദേവീ ആത്മരാഗമേകാൻ..ദൈവം അനുഗ്രഹിച്ച സ്വരമാധുരി.. ഗംഭീര ആലാപനവുമായി സുമേഷ് അയിരൂർ

ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന് വേണ്ടി ദാസേട്ടൻ പാടിയ ദേവീ ആത്മരാഗമേകാൻ എന്ന ഗാനം അനുഗ്രഹീത ഗായകൻ സുമേഷ് അയിരൂരിൻ്റെ അസാധ്യമായ ആലാപന മികവിൽ ആസ്വദിക്കാം. എത്ര ഭാവത്തോടെയും പെർഫെഷനോടെയുമാണ് സുമേഷ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇതുപോലെയുള്ള കലാകാരന്മാരെയാണ് നാം ഓരോരുത്തരും സപ്പോർട്ട് നൽകി കൈപിടിച്ചുയർത്തേണ്ടത്. ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മനോഹരമായ വരികൾക്ക് അതുല്യ പ്രതിഭ ജോൺസൻ മാഷായിരുന്നു ഈ ഗാനത്തിന് സംഗീതം നൽകിയത്. മേശയിൽ കൊട്ടി പാടി നവമാധ്യമങ്ങളിലൂടെ തരംഗമായ ഒരു കലാകാരനാണ് സുമേഷ് അയിരൂർ. ടിവി ചാനലുകളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ ആലാപനം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു. മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക.

സരിഗമപ താരം ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ ഇതാ ഒരു ഹൃദയസ്പർശിയായ ഗാനം

Image
സീ കേരളം ടിവി ചാനലിലൂടെ സംപ്രേഷണം ചെയ്തു വരുന്ന സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ അനുഗൃഹീത ഗായകൻ ലിബിൻ സ്കറിയയുടെ വേറിട്ട സ്വരമാധുരിയിൽ ഇതാ ദൈവീക സ്പർശമുള്ള ഭക്തിസാന്ദ്രമായ ക്രിസ്തീയ ഗാനം ആസ്വദിക്കാം. ആരെയും ആകർഷിക്കുന്ന ശബ്ദമാണ് ലിബിന് ദൈവം നൽകിയിരിക്കുന്നത്. പാട്ടിൻ്റെ ഭാവം ഉൾക്കൊണ്ട് പാടാനുള്ള കഴിവും പ്രശംസനീയം ഈ ഗാനത്തിൻ്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത് അശോക് കുമാർ എന്ന കലാകാരനാണ്. പ്രതീഷ് വി.ജെ യുടെ മികച്ച പ്രോഗ്രാമിങ്ങ്.ജോൺസൻ പീറ്ററിൻ്റെ മിക്സിങ്ങ് മനോഹരമായിരിക്കുന്നു. ഗോഡ് ലൗസ് യൂ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഈ ഗാനം പബ്ലിഷ് ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷം കാഴ്ച്ചക്കാരുമായി മുന്നോട്ട് പോകുന്ന ഈ വീഡിയോ കാണാം

ലിബിൻ്റെ അനുഗ്രഹീത ശബ്ദത്തിൽ ഇതാ പൂമുത്തോളെ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കാം

ജോസഫ് എന്ന സിനിമയിലെ പൂമുത്തോളെ എന്ന ഗാനം ഇതാ സരിഗമപ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ലിബിൻ സ്കറിയ ആലപിച്ചിരിക്കുന്നു. ഗംഭീരമായ ഫീലോടെ ലിബിൻ ഈ പാട്ട് പാടുമ്പോൾ ആസ്വാദകർ ഒരു നിമിഷം സ്വയം മറന്ന് ലയിച്ചിരുന്നു പോകും. ഓരോ ഗാനങ്ങളും പാടി മനോഹരമാക്കി മലയാളികളുടെ മനസിൽ ഇടം നേടിയ ലിബിൻ്റെ മാസ്മരികമായ ശബ്ദം ആരുടെയും ഹൃദയം കവരും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ നെഞ്ചിലേറ്റിയ ഈ മനോഹര ഗാനം അതിൻ്റെ എല്ലാ ഭാവത്തോടെയുമാണ് ലിബിൻ പാടിയിരിക്കുന്നത്. കേൾക്കുന്നവരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന ഈ വശ്യമായ ആലാപനത്തിന് ഒരായിരം അഭിനന്ദനങ്ങൾ. അജീഷ് ദാസൻ എഴുതി രഞ്ജിൻ രാജ് സംഗീതം നൽകി വിജയ് യേശുദാസ് പാടിയ ഈ ഗാനമിതാ ലിബിൻ്റെ സ്വരമാധുരിയിൽ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു.

ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന.. സേവേറിയോസ് അച്ഛൻ്റെ മനോഹരമായ ആലാപനത്തിൽ

Image
പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ, ശോഭന, ജഗതി ,തിലകൻ തുടങ്ങിയ താരങ്ങൾ തകർത്തഭിനയിച്ച മിന്നാരം സിനിമയിലെ വളരെ പോപ്പുലറായ ഒരു ഗാനം നമ്മുടെ സ്വന്തം ഫാദർ സേവേറിയോസ് തോമസിൻ്റെ ശബ്ദമാധുരിയിൽ ഇതാ ആസ്വദിക്കാം. ചിങ്കാര കിന്നാരം എന്ന് തുടങ്ങുന്ന ഗാനം അച്ഛൻ എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്. ഈ കവർ വേർഷൻ ആർക്കും ഇഷ്ടമാകും. കാലമെത്ര കഴിഞ്ഞാലും മനസിൽ നിറഞ്ഞു നിൽക്കുന്ന ഇതുപോലെയുള്ള ഗാനങ്ങൾ എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല. എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്. സേവേറിയോസ് അച്ഛൻ്റെ സ്വരമാധുരിയിൽ ഈ ഗാനം വീണ്ടും കേൾക്കാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.

വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ.. ലിബിൻ്റെ മനോഹരമായ സ്വരമാധുരിയിൽ ഇതാ ആസ്വദിക്കാം

പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലെ വരമഞ്ഞളാടിയ എന്ന് തുടങ്ങുന്ന മനോഹര ഗാനമിതാ അനുഗ്രഹീത ഗായകൻ ലിബിൻ സ്കറിയയുടെ വേറിട്ട സ്വരമാധുരിയിൽ ആസ്വദിക്കാം. സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദക ലക്ഷങ്ങളുടെ മനം കവർന്ന ഈ കലാകാരൻ്റെ ആലാപനത്തെ എങ്ങിനെ അഭിനന്ദിച്ചാലും മതിയാകില്ല. എക്കാലവും മലയാളികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഈ സുന്ദര ഗാനം ലിബിൻ വളരെ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്നു. കേട്ട് തുടങ്ങിയാൽ പാട്ട് കഴിയുന്നത് വരെ ശരിക്കും നമ്മൾ ഈ ആലാപനത്തിൽ ആസ്വദിച്ചിരുന്നു പോകും. ആരുടെയും മനം കവരുന്ന മനോഹരമായ ശബ്ദവും ഫീലും ലിബിനെ വേറിട്ട് നിർത്തുന്നു. സംഗീത രംഗത്ത് ഉയരങ്ങൾ കീഴടക്കാൻ ലിബിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മെയിൽ, ഫീമെയിൽ ശബ്ദത്തിൽ പാട്ട് പാടി ഏവരെയും അതിശയിച്ച് ഇതാ ഒരു കലാകാരൻ

അമൃത ടിവിയുടെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിൽ ഒരു തകർപ്പൻ പ്രകടനവുമായി രാകേഷ്. കണ്ണൂർ സ്വദേശിയായ ഈ കലാകാരൻ നിരവധി സ്റ്റേജുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആൺ, പെൺ ശബ്ദത്തിൽ വളരെ പെർഫെഷനോടെ പാടാൻ കഴിവുള്ള ഈ അനുഗ്രഹീത കലാകാരൻ്റെ കഴിവ് തീർച്ചയായും എല്ലാവരും ഒന്ന് കാണണം. ഇദ്ദേഹത്തിനെ പോലെയുള്ളവരാണ് അറിയപ്പെടേണ്ടത്. കോമഡി മാസ്റ്റേഴ്സിൽ രാകേഷിൻ്റെ പ്രകടനം ഗംഭീരമായിരുന്നു. വേദിയിൽ നിന്ന് അദ്ദേഹം ഓരോ ഗാനങ്ങളും എത്ര അനായാസമായാണ് പാടിയിരിക്കുന്നത്. അമൃത ടിവിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഏകദേശം ഏഴ് ലക്ഷത്തിലധികം ആളുകൾ ഇതുവരെ കണ്ട് കഴിഞ്ഞിരിക്കുന്നു. എല്ലാ പ്രിയ കൂട്ടുകാർക്കും വേണ്ടി ഈ കിടിലൻ പെർഫോമൻസ് സ്നേഹത്തോടെ സമർപ്പിക്കുന്നു.

നീലജലാശയത്തിൽ.. കൊച്ചു മിടുക്കി അലീനിയ മോളുടെ സുന്ദരമായ ആലാപനത്തിൽ..

നീലജലാശയത്തിൽ എന്ന് തുടങ്ങുന മലയാളത്തിലെ എക്കാലത്തെയും അതിമനോഹരമായ ഒരു ഗാനവുമായാണ് അലീനിയ മോൾ നമുക്ക് മുന്നിൽ എത്തിയിരിക്കുന്നത്. നല്ല ശബ്ദമാധുര്യവും അനായാസമായി പാടാനുള്ള കഴിവ് ലഭിച്ച അലീനിയക്കുട്ടിയുടെ പാട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോളുടെ ഈ ആലാപനവും നിങ്ങൾക്ക് ഇഷ്ടമാകും. റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള അലീനിയ നിരവധി ആൽബം ഗാനങ്ങളും പാടിയിട്ടുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലും അലീനിയ പാടിയ ഗാനങ്ങൾ പലതും വൈറലാണ്. അംഗീകാരം എന്ന ചിത്രത്തിനായി ശ്രീ.ബിച്ചു തിരുമല എഴുതിയ വരികൾക്ക് ശ്രീ.എ.ടി ഉമ്മർ സംഗീതം നൽകി ജാനകിയമ്മ പാടിയ ഈ ഗാനം അലീനിയ മോളുടെ ശബ്ദത്തിൽ ആസ്വദിക്കാം.

ഇന്നെനിക്കു പൊട്ടു കുത്താൻ.. അച്ഛനും അമ്മയും മക്കളും ചേർന്ന് പാടി മനോഹരമാക്കിയപ്പോൾ

ഒരു സംഗീത കുടുംബത്തിൻ്റെ അത്യുഗ്രൻ പെർഫോമൻസ് കാണാം. ഈ അപൂർച്ച സംഗമം തീർച്ചയായും ഏതൊരാളുടെയും മനം കവരും. അച്ഛനും അമ്മയും മക്കളും ഇത്ര മനോഹരമായി പാടുന്നത് കേട്ട് കഴിഞ്ഞാൽ സന്തോഷം കൊണ്ട് ആരുടെയും കണ്ണ് നിറഞ്ഞു പോകും. മഹാമാരിയുടെ പ്രയാസങ്ങൾക്കിടയിലും മനസ്സിന് സന്തോഷവും ആശ്വാസവും പകർന്ന ഈ സംഗീത കുടുംബത്തിന് നന്മകൾ നേരുന്നു. ഗുരുവായൂർ കേശവൻ എന്ന സിനിമയ്ക്കായി പി.ഭാസ്ക്കരൻ മാഷ് എഴുതി ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകി മാധുരിയമ്മ പാടിയ ഇന്നെനിക്കു പൊട്ടു കുത്താൻ എന്ന് തുടങ്ങുന്ന ഗാനമാണ് ഈ കുടുംബാംഗങ്ങൾ ചേർന്ന് മനോഹരമായി പാടിയത്. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ സ്വദേശി രവീന്ദ്രൻ, ഭാര്യ സീന, മക്കളായ അനാമിക, വൈഗ എന്നിവർ ചേർന്ന് സംഗീത സാന്ദ്രമാക്കിയ ഈ സുന്ദര നിമിഷം കാണാതെ പോകരുത്.

പാട്ട് പാടി സോഷ്യൽ മീഡിയയിൽ തരംഗമായ പ്രിയ ഗായിക ശാന്ത ചേച്ചി സ്റ്റുഡിയോയിൽ പാടിയ മനോഹര ഗാനം

Image
അറിയപ്പെടാതെ പോകുന്ന അനേകം ഗായകർക്ക് അവരുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത് പലപ്പോഴും സോഷ്യൽ മീഡിയയുടെ പ്രോത്സാഹനമാണ്. കഴിവുള്ള ഒരാൾക്ക് തങ്ങളുടെ വീഡിയോകൾ മറ്റുളളവരിലേക്ക് എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗം തന്നെയാണ് നവമാധ്യമങ്ങൾ. ഒരു നല്ല ഗാനമോ കലാപ്രകടനമോ കണ്ട് കഴിഞ്ഞാൽ നല്ല മനസ്സുകൾ സപ്പോർട്ട് നൽകാറുണ്ട്. നിരവധി ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അനുഗൃഹീത ഗായികയായ ശാന്ത ബാബു പാടിയ ഒരു ഹൃദയസ്പർശിയായ ഗാനം ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. ശാന്ത ചേച്ചിയെ പോലെയുള്ള പ്രതിഭകൾ ഇനിയും ഉയർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു. ഈ മനോഹര ഗാനം നിങ്ങൾക്ക് ഇഷ്ടമായാൽ തീർച്ചയായും ഷെയർ ചെയ്ത് പ്രോത്സാഹിപ്പിക്കുക ഒപ്പം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

രേണുക എന്ന കവിത തങ്കപ്പൻ ചേട്ടൻ്റെ മനോഹരമായ ആലാപനത്തിൽ.. ഇദ്ദേഹത്തെയാണ് സപ്പോർട്ട് ചെയ്യേണ്ടത്

മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന എക്കാലത്തെയും അതിമനോഹരമായ കവിത നമുക്ക് ഒരിക്കലും മറക്കാനാകില്ല. ഓരോ വരികളും ഇന്നും ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മറക്കാൻ ശ്രമിക്കുന്ന നഷ്ടപ്രണയത്തിൻ്റെ ഓർമകൾ ഉണർത്തുന്ന രേണുക പോലെയുള്ള കവിതകൾ കേൾക്കുമ്പോൾ ഒരു നിമിഷം അറിയാതെ മിഴികൾ നിറഞ്ഞു പോകും. ഇവിടെ നമുക്ക് സാധാരണക്കാരനായ തങ്കപ്പൻ ചേട്ടൻ എന്ന അനുഗ്രഹീത ഗായകൻ്റെ സുന്ദരമായ ആലാപത്തിൽ ഈ കവിതയൊന്ന് കേൾക്കാം. എത്ര ഭാവത്തോടെയാണ് അദ്ദേഹം കവിത ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഒരിക്കൽക്കൂടി നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഇദ്ദേഹത്തെ പോലെ അറിയപ്പെടാത പോകുന്ന കലാകാകാരന്മാരെ നമുക്ക് പ്രോത്സാഹിപ്പിക്കാം.

സുഖമോ ദേവി.. എന്താ ശബ്ദം.. ഒരു രക്ഷയില്ല.. അനുഗ്രഹീത ഗായകൻ പ്രകാശേട്ടൻ്റെ ആലാപനത്തിൽ

Image
വർഷങ്ങളായി വേദികളിൽ മനോഹര ഗാനങ്ങൾ പാടി സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകനാണ് ശ്രീ.പ്രകാശ് പുത്തൂർ. അദ്ദേഹത്തിൻ്റെ സുന്ദരമായ ശബ്ദത്തിൽ ഇതാ ദാസേട്ടൻ്റെ ഒരു ഗാനം നമുക്ക് ആസ്വദിക്കാം. സുഖമോ ദേവി എന്ന് തുടങ്ങുന്ന ഗാനം പ്രകാശേട്ടൻ പാടുന്നത് കേട്ടാൽ ആരും ഒന്ന് അഭിനന്ദിച്ച് പോകും. പത്തനംതിട്ട സാരംഗ് ഗാനമേള ട്രൂപ്പിലെ ഗായകനായ പ്രകാശേട്ടൻ്റെ പാട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അദ്ദേഹം ഒരു വേദിയിൽ പാടിയ ശ്രീരാഗമോ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ആരും കേൾക്കാൻ ആഗ്രഹിക്കുന്ന നല്ല മെലഡികൾ പ്രകാശേട്ടൻ എത്ര അനായാസമായാണ് പാടുന്നത്. ആ സ്വരമാധുരിയും ആലാപനവും അദ്ദേഹത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കും എന്നതിൽ സംശയമില്ല.

ചന്ദനമണിവാതിൽ ഗാനത്തിന് സുന്ദരമായ നൃത്താവിഷ്ക്കാരവുമായി ഒരു ഏഴ് വയസ്സുകാരി

ഏഴ് വയസ്സുകാരി സുന്ദരിക്കുട്ടിയുടെ ഒരു മനോഹരമായ ഡാൻസ് വീഡിയോ എല്ലാ പ്രിയപ്പെട്ടവർക്കുമായി സന്തോഷത്തോടെ സമർപ്പിക്കുന്നു. മലയാള സിനിമാ ഗാനങ്ങളിൽ ആസ്വാദകർ ഹൃദയത്തിലേറ്റിയ ചന്ദനമണിവാതിൽ പാതിചാരി എന്ന അതിമനോഹര ഗാനം നൃത്തചുവടുകളിലൂടെ ഗംഭീരമാക്കിയ ഈ കൊച്ചു കലാകാരിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പ്രശസ്ത ഗായകനായ ശ്രീ.ജി.വേണുഗോപാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ നൃത്ത വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ സ്വരമാധുരിയിൽ കേട്ട് മതിവരാത്ത ഈ ഗാനത്തിന് മനോഹര നൃത്തം ഒരുക്കിയ മയൂഖ എം.കുറുപ്പ് എന്ന കുട്ടി പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ വീഡിയോ ഏവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്യാമാംബരം.. ടോപ്‌ സിംഗർ താരം ആദിത്യൻ്റെ മനോഹരമായ ആലാപനത്തിൽ

Image
സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ പുറത്ത് വന്ന അർത്ഥം എന്ന സിനിമയിൽ ദാസേട്ടൻ ആലപിച്ച ശ്യാമാംബരം നീളെ എന്ന് തുടങ്ങുന്ന ഗാനം കൊച്ചു മിടുക്കൻ ആദിത്യൻ്റെ സുന്ദര ശബ്ദത്തിൽ ആസ്വദിക്കാം. ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗറിലായിരുന്നു ആദിത്യൻ ഈ ഗാനം പാടിയത്. മോൻ്റെ ശബ്ദവും ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നി പോകും. നിരവധി മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതിയ പ്രിയ ഗാനരചയിതാവ് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനരചനയ്ക്ക് അതുല്യ സംഗീത സംവിധായകനായ ജോൺസൻ മാസ്റ്ററായിരുന്നു ഈ പാട്ടിന് സംഗീതം നൽകിയത്. ആദിത്യൻ അതിമനോഹരമായി തന്നെ പാടിയിരിക്കുന്നു. യൂട്യൂബിൽ ഏഴ് ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞ ആദിത്യൻ്റെ ഈ പഴയ പെർഫോമൻസ് ഒരിക്കൽ കൂടി ആസ്വദിക്കാം.

ഒരു നറുപുഷ്പമായി.. സരിഗമപ വേദിയിൽ അസാധ്യ ഫീലോടെ ലിബിൻ പാടിയ ഒരു മനോഹര ഗാനം..

കമൽ സംവിധാനം ചെയ്ത് ബിജു മേനോനും സംയുക്ത വർമ്മയും പ്രധാന താരങ്ങളായി എത്തിയ മേഘമൽഹാർ എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഒരു നറുപുഷ്പമായി എന്ന് തുടങ്ങുന്ന ഗാനം ലിബിൻ്റെ ഭാവ സാന്ദ്രമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. സീ കേരളം ചാനലിൻ്റെ സരിഗമപ റിയാലിറ്റി ഷോയിലെ ലിബിൻ്റെ ഈ പെർഫോമൻസ് തീർച്ചയായും ആരുടെയും ഹൃദയം കവരും. ശബ്ദ ഭംഗിയും മികച്ച ആലാപന മികവും കൊണ്ട് അനുഗ്രഹീതനായ ഈ യുവ ഗായകൻ പാടുന്ന ഓരോ ഗാനങ്ങളും പ്രിയ സംഗീതാസ്വാദകർ നെഞ്ചിലേറ്റി കഴിഞ്ഞു. സംഗീത രംഗത്ത് ഈ ചെറുപ്പക്കാരന് നല്ലൊരു ഭാവിയുണ്ട്. നല്ല ഗാനങ്ങളിലൂടെ ഏവവരുടെയും പ്രിയപ്പെട്ട ഗായകനായി മുന്നേറാൻ ദൈവം ലിബിനെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒ.എൻ.വി.കുറുപ്പിൻ്റെ വരികൾക്ക് രമേഷ് നാരായണൻ സംഗീതം നൽകിയ ഈ ഗാനം ഇതാ ലിബിൻ്റെ സ്വരമാധുരിയിലൂടെ കേൾക്കാം.

ഇരട്ട സഹോദരിമാരുടെ ഒരു മനോഹര നൃത്തം.. ആരും കണ്ടിരുന്നു പോകുന്ന കിടിലൻ പെർഫോമൻസ്

പാലക്കാട് സ്വദേശിനികളായ ഇരട്ട സഹോദരിമാർ അവതരിപ്പിച്ച ഈ മനോഹര നൃത്തം പ്രിയപ്പെട്ട കലാ സ്നേഹികൾക്കായി സസ്നേഹം സമർപ്പിക്കുന്നു. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന് തുടങ്ങുന്ന ഏറെ ശ്രദ്ധ നേടിയ ഭക്തിഗാനം ഇരുവരും ചേർന്ന് നൃത്ത ചുവടുകളിലൂടെ ഗംഭീരമാക്കി. അശ്വിതയുടെയും അശ്വിജയുടെയും ഈ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹൃദയരാഗം ശാന്ത ഗീതം എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സ്റ്റാർ സിങ്ങർ ഫെയിം ജയകൃഷ്ണൻ ആലപിച്ച തുളസിക്കതിർ ഗാനത്തിന് വളരെ അനുയോജ്യമായ രീതിയിൽ രണ്ടു പേരും നൃത്തം അവതരിപ്പിച്ചു. കോമഡി ഉത്സവം പോലെയുള്ള പ്രോഗ്രാമിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള ഈ കുട്ടിപ്രതിഭകൾ ഭാവിയിൽ വലിയ നർത്തകിമാരാകട്ടെ എന്ന് ആശംസിക്കുന്നു.

ഉപ്പ എഴുതിയ ഒരു പ്രാർത്ഥനാ ഗാനം മകൾ മനോഹരമായി പാടുന്നത് കേൾക്കൂ.. മോളെ നീ ഉയരങ്ങളിലത്തും.

Image
നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അൻഷ മോളുടെ സ്വരമാധുരിയിൽ ഇതാ ഒരു പ്രാർത്ഥനാ ഗാനം നമുക്ക് ആസ്വദിക്കാം. കുവൈറ്റിൽ ജോലി ചെയ്തു വരുന്ന സാക്കിർ ഹുസൈൻ എഴുതിയ വരികളാണ് മകളായ അൻഷ അതിമനോഹരമായി പാടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ജനികം ശ്രദ്ധേയമായ ഈ വീഡിയോ പ്രിയപ്പെട്ടവർക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ഗായകനും സംഗീത സംവിധായകനുമായ ശ്രീ.പ്രമോദ് ദാസ്കറിൻ്റെ കീഴിൽ സംഗീതം പഠിച്ചു കൊണ്ടിരിക്കുന്ന ഈ മിടുക്കി തീർച്ചയായും ഉയരങ്ങളിലെത്തും എന്ന കാര്യത്തിൽ സംശയമില്ല. ഉപ്പ എഴുതിയ ഹൃദയസ്പർശിയായ വരികൾ അൻഷ മോൾ മനസ്സിൽ തട്ടി പാടുന്നത് കേട്ടാൽ ആരായാലും അഭിനന്ദിച്ചു പോകും. രണ്ട് പേർക്കും എല്ലാവിധ നന്മകളും നേരുന്നു. ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.

നമ്മളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ സഹോദരി തീർച്ചയായും അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകും

Image
കൊല്ലം സ്വദേശിനിയായ ലിസ്സി ലാൽ എന്ന സഹോദരിയുടെ ഒരു മനോഹരമായ ആലാപനം ഇതാ ആസ്വദിക്കാം. ജീവിത പ്രാരാപ്തങ്ങൾക്കിടയിലും സംഗീതന്നെ ഹൃദയത്തോട് ചേർത്ത ഈ പാട്ടുകാരിയെ നമുക്ക് ഒന്ന് പ്രോത്സാഹിപ്പിക്കാം. അറിയപ്പെടാതെ പോകുന്ന ഇതുപോലെയുള്ള അനുഗൃഹീത കലാകാരികൾ ഉയർന്ന് വരണം. സോഷ്യൽ മീഡിയ പുതിയ ഗായകർക്ക് തീർച്ചയായും നല്ലൊരു വേദിയാണ്. വാടക വീട്ടിൽ താമസിച്ച് വരുന്ന ഈ സഹോദറിയ്ക്ക് കോമഡി ഉത്സവം പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്. നമ്മളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ ലിസ്സി ലാലിൻ്റെ സ്വപ്നങ്ങൾ സഫലമാകുമെന്ന കാര്യത്തിൽ സംശയമില്ല. നല്ല ശബ്ദമാധുരിയും പാടാനുള്ള കഴിവും ഈ സഹോദരിയെ ഉയരങ്ങളിലെത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. വീഡിയോ നിങ്ങൾക്ക് മാക്സിമം ഷെയർ ചെയ്ത് കൂട്ടുകാരിലേക്ക് എത്തിക്കുക.

എത്രപൂക്കാലമിനി.. അച്ഛനും മക്കളും ചേർന്ന് മനോഹരമായി പാടിയപ്പോൾ.. ഒരു രക്ഷയില്ല

കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ താമസിക്കുന്ന രവീന്ദ്രനും മക്കളായ അനാമികയും വൈഗയും ചേർന്ന് ആലപിച്ച ഒരു അതിമനോഹര ഗാനം എല്ലാ സംഗീത പ്രേമികൾക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. എത്ര പൂക്കാലമിനി എന്ന് തുടങ്ങുന്ന ഈ ഗാനം മൂന്ന് പേരും ഗംഭീരമായി തന്നെ പാടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ഈ അച്ഛനെയും മക്കളെയും പ്രോത്സാഹിപ്പിക്കാം. ഒരു കുടുംബത്തിൽ അച്ഛനെ പോലെ തന്നെ പാടാനുള്ള കഴിവ് മക്കൾക്കും ലഭിക്കുക എന്ന് പറഞ്ഞാൽ അതില്പരം ഭാഗ്യം വേറെ എന്ത് വേണം. ഈ സംഗീത കുടുംബത്തെ നല്ല മനസ്സുകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇവരുടെ പാട്ട് വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏവർക്കും കേൾക്കാൻ ഇഷ്ടം തോന്നുന്ന ഇതുപോലെയുള്ള ഗാനങ്ങൾ പാടി ഈ അച്ഛനും മക്കളും ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.

കുടജാദ്രിയിൽ കുടിക്കൊള്ളും.. ആദിത്യ സുരേഷ് പാടുന്നു.. മോൻ്റെ ശബ്ദവും ആലാപനവും എത്ര മനോഹരം..

ഗാനഗന്ധർവ്വനായ ദാസേട്ടൻ്റെ ശബ്ദത്തിൽ നമ്മുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന കുടജാദ്രിയിൽ എന്ന് തുടങ്ങുന്ന ഗാനം ഈ കൊച്ചു മിടുക്കൻ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. ആദിത്യ സുരേഷ് എന്ന ഈ കുഞ്ഞ് ഗായകൻ്റെ ശബ്ദമാധുരിയും ആലാപനവും ആരുടെയും ഹൃദയം കവരും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ആദിത്യ മോന് എല്ലാവിധ ആശംസകളും.. അസ്ഥികൾ ഒടിയുന്ന അസുഖമുള്ള ആദിത്യ സുരേഷിൻ്റെ പല വീഡിയോകളും ഇതിന് മുൻപും സോഷ്യൽ മീഡിയയിലും ചാനലുകളിലും വന്നിരുന്നു. പരിമിതികളെ തൻ്റെ ഗാനാലാപനം കൊണ്ട് കീഴടക്കി മുന്നേറുന്ന ഈ കുഞ്ഞ് പ്രതിഭയ്ക്ക് സംഗീത രംഗത്ത് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്. മോൻ്റെ ഈ ആലാപനം നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത്.

ആരാധികേ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് മനോഹരമായ വീണാനാദം ഒരുക്കി വീണ ശ്രീവാണി

Image
സോഷ്യൽ മീഡിയയിലൂടെ നമ്മുക്കെല്ലാം വളരെ സുപരിചിതയായ ഒരു അനുഗൃഹീത കലാകാരിയാണ് വീണ ശ്രീവാണി. മലയാളം, തമിഴ്,ഹിന്ദി തുടങ്ങി വിവിധ ഭാക്ഷകളിലെ ഗാനങ്ങൾ വീണയിലൂടെ വായിച്ച് നമ്മളെയെല്ലാം ഞെട്ടിച്ചുള്ളതാണ്.അപൂർവ്വം ചിലർക്ക് ഈശ്വരൻ നൽകുന്ന അപാരമായ കഴിവ് ലഭിച്ച ഒരു പ്രതിഭ തന്നെയാണ് വീണ ശ്രീവാണി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ് അമ്പിളി സിനിമയിലെ ആരാധികേ. ഇപ്പോഴും നമ്മൾക്ക് പാടാൻ തോന്നിപ്പിക്കുന്ന ഈ പാട്ട് വീണയിലൂടെ ഒന്ന് ആസ്വദിക്കാം. വിനായക് ശശികുമാറിൻ്റെ രചനയിൽ വിഷ്ണു വിജയ് സംഗീതം നൽകി സൂരജ് സന്തോഷ് & മധുവന്തി നാരായൺ ചേർന്നാണ് ആലപിച്ചത്. ഈ അതുല്യ കലാകാരിയുടെ പ്രകടനം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു.

പാടുകയാണ് സഖി.. ഹൃദയത്തിൽ തട്ടുന്ന സുന്ദര ഗാനവുമായി ഹരീഷ് ശിവരാമകൃഷ്ണൻ

Image
ഒരുപാട് പഴയ ഓർമ്മകളിലേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന മനോഹരമായ ഒരു ഗാനം ആസ്വദിക്കാം. ബാല്യകാല പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ആ വസന്ത കാലത്തെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ഈ ഗാനത്തിലൂടെ.രചന, സംഗീതം, ആലാപനം എല്ലാം കൊണ്ടും ഈ അടുത്ത് കേട്ട ഗാനങ്ങളിൽ ഇത് വളരെ മികച്ചു നിൽക്കുന്നു. ഹരീഷ് ശിവരാമകൃഷ്ണൻ എന്ന പ്രതിഭാശാലിയായ ഗായകൻ്റെ കഴിവ് ഒപ്പിയെടുക്കാൻ ഗാന ശില്പികൾക്ക് സാധിച്ചു.അപാരമായ ഫീലോടെ അതിഗംഭീരമായി അദ്ദേഹം ഈ ഗാനം ആലപിച്ചിട്ടുണ്ട്. പി.കെ.മുരളീകൃഷ്ണൻ്റെ വരികൾക്ക് പള്ളിപ്പുറം സജിത്തിൻ്റെ സംഗീതം.സുനിലാൽ ചേർത്തലയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുനത്.

മാനസനിളയിൽ പൊന്നോളങ്ങൾ.. എന്തൊരു ശബ്ദമാധുര്യം.. സജേഷ് പരമേശ്വരൻ്റെ ഗംഭീര ആലാപനത്തിൽ

ഹൃദയം കവരുന്ന ആലാപനത്താൽ നവമാധ്യമങ്ങളിലൂടെ തരംഗമായ ഒരു അനുഗ്രഹീത ഗായകനാണ് ശ്രീ.സജേഷ് പരമേശ്വരൻ. അദ്ദേഹം പാടുന്ന ഓരോ ഗാനങ്ങളും ആസ്വാദകർ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുക്കുന്നത്. സജേഷ് പരമേശ്വരൻ്റെ പല പാട്ട് വീഡിയോകളും ലക്ഷക്കണക്കിനാളുകളാണ് കാണുന്നത്. ഇത്രയും കഴിവുള്ള ഇദ്ദേഹത്തെ പോലെയുള്ളവർക്കാണ് നമ്മൾ പ്രോത്സാഹനം നൽകേണ്ടത്. നമ്മുടെ ഗാനഗന്ധർവ്വൻ്റെ ആലാപനത്തിൽ എന്നും നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന മാനസനിളയിൽ പൊന്നോളങ്ങൾ എന്ന ഗാനം ഇതാ സജേഷ് പരമേശ്വരൻ്റെ അനുഗ്രഹീത ശബ്ദത്തിൽ ആസ്വദിക്കാം. ധ്വനി എന്ന മലയാള ചിത്രത്തിന് വേണ്ടി ശ്രീ.യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് നൗഷാദ് അലി സാറായിരുന്നു സംഗീതം നൽകിയത്. എക്കാലവും ഓർമയിൽ നമ്മൾ സൂക്ഷിക്കുന്ന ഈ അനശ്വര ഗാനമിതാ സജേഷിൻ്റെ മധുരനാദത്തിൽ.

കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും.. സുന്ദരമായ ആലാപനവുമായി സജേഷ് പരമേശ്വരൻ.

കാലമെത്ര കഴിഞ്ഞാലും ഇതുപോലെയുള്ള അനശ്വര ഗാനങ്ങൾ എന്നും പുതുമയാടെ നിലനിൽക്കും. പഴയകാല അനശ്വര ഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴും വല്ലാത്തൊരു ഫീലാണ്. അനുഗ്രഹീത ഗായനായ ശ്രീ.സജേഷ് പരമേശ്വരൻ്റെ ശബ്ദമാധുരിയിൽ ഈ നിത്യഹരിത ഗാനം നമുക്ക് ആസ്വദിക്കാം. സംഗീത ലോകം ഈ ഗായകൻ്റെ കഴിവ് കാണാതെ പോകരുത്. നല്ല അവസരങ്ങൾ നൽകി ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം. ശ്രീ.ഐ.വി.ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, മോഹൻലാൽ, സീമ തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച അനുബന്ധം എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഗാനമാണ് ശ്രീ.സജേഷ് പരമേശ്വരൻ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നത്. ഒരുപാട് സുന്ദര ഗാനങ്ങൾക്ക് രചന നിർവ്വഹിച്ച ശ്രീ.ബിച്ചു തിരുമലയുടെ വരികൾക്ക് പ്രതിഭാശാലിയായ സംഗീത സംവിധായകൻ ശ്യാം സാറായിരുന്നു സംഗീതം പകർന്നത്. സജേഷിൻ്റെ മനോഹരമായ ശബ്ദത്തിൽ ഈ ഗാനം നമുക്ക് ആസ്വദിക്കാം.

ചേച്ചിയെ പോലെ അനിയനും പാട്ടിൽ പുലി തന്നെ.. ശ്രേയ ജയദീപിൻ്റെ കുഞ്ഞനുജൻ സൗരവ് പാടിയ ഗാനം

മധുര ശബ്ദത്താൽ മനം കവരുന്ന ഗാനങ്ങളിലൂടെ ആസ്വാദക ലക്ഷങ്ങളുടെ ഇഷ്ട ഗായികയായി മാറിയ കൊച്ചു താരമാണ് നമ്മുടെ ശ്രേയ ജയദീപ്. കുഞ്ഞ് പ്രായത്തിൽ തന്നെ പാട്ടിൻ്റെ ലോകത്തേയ്ക്ക് കടന്നു വന്ന ശ്രേയക്കുട്ടിയുടെ ഗാനങ്ങൾ ഓരോ സംഗീത പ്രേമിയും സന്തോഷത്തോടെ നെഞ്ചിലേറ്റി. ആൽബങ്ങളിലും സിനിമകളിലും എത്ര സുന്ദരമായ ഹിറ്റ് ഗാനങ്ങളാണ് ശ്രേയ പാടിയത്. ചേച്ചിയെ പോലെ അനിയനായ സൗരവും സംഗീതത്തിലേയ്ക്ക് ചുവടു വെയ്ക്കുന്നു. ശ്രേയക്കുട്ടി തൻ്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുഞ്ഞനിയൻ്റെ ഗാനം കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധ നേടുകയുണ്ടായി. അന്വേഷണം എന്ന സിനിമയിൽ സൂരജ് സന്തോഷ് പാടിയ ഇളം പൂവേ എന്ന ഗാനമാണ് സൗരവ് മനോഹരമായി പാടുന്നത്. ജോ പോളിൻ്റെ വരികൾക്ക് ജേക്ക്സ് ബിജോയ് സംഗീതം നൽകിയ ഗാനം.

കണ്ടും കേട്ടും മതിവരില്ല.. അത്രയ്ക്കും മനോഹരം.. രണ്ടു പേരും ചേർന്ന് തകർത്തു.

Image
ഫൈസൽ മേഘമൽഹാർ എന്ന സ്മ്യൂൾ കലാകരനെ ഏവർക്കും അറിയാവുന്നതാണ് അദ്ദേഹം ഈ കുഞ്ഞ് കലാകാരിയോട് ചേർന്ന് പാടിയത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മെല്ലെയെൻ കണ്ണിലെ എന്ന് തുടങ്ങുന്ന ഗാനം ആരു കേട്ടാലും കൂടെ മൂളിപോകും. കുഞ്ഞിളം പല്ല് കാട്ടി ചിരിച്ച് കുഞ്ഞി പെണ്ണ് പാടുന്നത് കേൾക്കാൻ പ്രത്യക ഒരു അനുഭൂതിയാണ്. ഫൈസലിനെ പോലെയുള്ള ഒരു കലാകാരന് ഒപ്പം എത്ര മിടുക്കോടെയാണ് ഈ മോൾ പാടി തകർക്കുന്നത്. ഫൈസൽ മേഘമൽഹാറിന്റെ ശബ്ദമാധുര്യത്തെ കുറിച്ച് പറയേണ്ടതില്ല, അത്ര മനോഹരമായാണ് അദ്ദേഹം പാടുന്നത്. കൊറോണ ഭീതിയിൽ കഴിയുന്ന നമ്മുക്ക് ഈ കുഞ്ഞി പെണ്ണിന്റെയും ഫൈസലിന്റെയും പാട്ട് ഒരു ആശ്വാസവും കുളിരും തരുന്നു. ഫൈസൽ മേഘമൽഹാറും കുഞ്ഞിപെണ്ണും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മലയാളികൾക്ക് നല്ല ഒരുപാട് പാട്ടുകൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ആടിവാ കറ്റേ എന്ന ഗാനം ആര്യ നന്ദയുടെ ശബ്ദത്തിൽ കേൾക്കാൻ എത്ര മനോഹരമാണ്

Image
റിയാലിറ്റി ഷോകളിൽ അത്യുഗ്രൻ ഫെർഫോമൻസ് കാഴ്ച്ചവെച്ച് ജഡ്ജസിന്റയും പ്രേക്ഷകരുടെയും മനസ്സിൽ ഇടം നൽകിയ ഈ കൊച്ചു മിടുക്കിയുടെ കവർസോങ്ങ് ഇതാ ആസ്വദിക്കാം. കുറഞ്ഞ നാളുകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കുഞ്ഞ് പ്രതിഭ സംഗീതത്തിന്റെ ഭാവി വാഗ്ദാനമാണ് എന്നതിൽ സംശയമില്ല. ആടിവാകാറ്റേ എന്ന ഗാനം ആര്യ പാടുമ്പോൾ ഏതൊരു മനസിലും കുളിർമഴ പെയ്യുന്നു.. ശ്രുതിശുദ്ധമായി പാടി ഗാന മഴയായി പെയ്തിറങ്ങുന്ന കൊച്ചു മിടുക്കി. അവൾ താളമായ് പെയ്തിറങ്ങുന്നത് ഓരോ മലയാളികളുടെയും ഹൃദയങ്ങളിലേക്കാണ്. പാട്ടിനെ പോലെ തന്നെ ആര്യ പാടുന്നത് കാണുവാനും ഒരു പ്രത്യകതയാണ്. മണി മുത്ത് പോലെ ചിരിച്ച് പാടുന്ന ഈ കുറുമ്പി എല്ലാവർക്കും പ്രിയപ്പെട്ടവൾ തന്നെ. ഒരുപാട് അവസരങ്ങൾ ഇനിയും ആര്യ നന്ദയെ തേടിയെത്തെട്ടെ. ഭാവിയിലെ ഒരു വാനമ്പാടിയായ് മാറട്ടെ.

മോഹം കൊണ്ട് ഞാൻ.. കൊച്ചു വാനമ്പാടി ആര്യനന്ദയുടെ മധുര ശബ്ദത്തിൽ

Image
പാട്ടിന്റെ കുഞ്ഞ് വാനമ്പാടി, ഏത് പാട്ട് പാടിയാലും മാനവഹൃദയങ്ങളിൽ ആഴ്നിറങ്ങാറുണ്ട്. ആര്യയുടെ ഏതു പാട്ടിനെയും മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ്. പാട്ടിൽ ഒരു വിസ്മയം തന്നെയാണ് ഈ കൊച്ച് മിടുക്കി. സംഗീതത്തിന്റെ ശ്രുതിലയ സാഗരത്തിലൂടെ ഈ കുഞ്ഞ് ഗായിക നാളയുടെ വരദാനമാണ്. മോഹം കൊണ്ട് ഞാൻ എന്ന ഗാനം ഈ കുഞ്ഞ് ഗായിക വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു. റിയാലിറ്റി ഷോകളിൽ മിന്നിതിളങ്ങുന്ന പാട്ടിന്റെ മണിമുത്തായ ആര്യ മലയാളികൾക്ക് അഭിമാനമാണ്. ഏത് സംഗീതത്തിലും ആര്യയുടെതായ ഒരു ശൈലി ഉണ്ടായിരിക്കുന്നതാണ്. ഹിന്ദിയിലും തമിഴിലും മലയാളത്തിലും എന്നും മിന്നിതിളങ്ങട്ടെ ഈ കുഞ്ഞ് താരം. സംഗീത രംഗത്ത്അ കൂടുതൽ ഉയരങ്ങളിലെത്താൻ മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഈ അച്ഛനും മകളും വേറെ ലെവലാണ്. വിനയ്ശേഖറും ഗാഥമോളും മനോഹര ഗാനവുമായി...

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നവരാണ് ഈ അച്ഛനും മകളും. പാടുന്ന പാട്ടുകളെല്ലാം ഇരുകൈയും നീട്ടി മലയാളികളും സ്വീകരിക്കുന്നു. ഇവർ പാടുന്ന ഈ ഗാനത്തിൽ എല്ലാം മറന്ന് നമ്മുക്ക് കുറച്ച് നിമിഷം ചെലവഴിക്കാൻ പറ്റുന്നത് വലിയ കാര്യം തന്നെയാണ്. അച്ഛനും മകളും പാടാനായി തിരഞ്ഞെടുക്കുന്ന ഗാനങ്ങളെല്ലാം നമ്മൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവയാണ്. വിനയ്ശേഖറും ഗാഥ മോളും സംഗീതത്തിന്റെ ഉയരങ്ങളിൽ എത്തി ചേരുമെന്നതിൽ സംശയമില്ല. രാജശിൽപീ എന്ന ഗാനം എത്ര മനോഹരമായ് ഇവർ പാടിയിരിക്കുന്നത്. വീട്ടിൽ ഇരുന്നു കൊണ്ട് ഇവർ പാട്ടിന്റെ പാലാഴികൾ തീർക്കുകയാണ്. ശബ്ദമാധുര്യം കൊണ്ട് ഇവർ നമ്മെ ഈ ഗാനത്തിലൂലെ നമ്മെ പുറകിലോട്ട് കൊണ്ട് പോകുന്നതോടപ്പം സംഗീതത്തിൻ്റെ ഒരു കുളിർ മഴയും ഹൃദയങ്ങളിൽ നിറയുന്നു. ഇനിയും ഒരുപാട് പാട്ടുകൾ പാടി മുന്നേറാൻ ഇരുവർക്കും കഴിയട്ടെ.

ഹരിമുരളീരവം.. വയലിൻ നാദത്തിൽ വിസ്മയിപ്പിച്ച് വേദമിത്ര.. കിടിലൻ പ്രകടനം

വയലിനിലെ മാന്ത്രികത എന്ന് തന്നെ പറയാം എത്ര മനേഹരമായി അവതരിപ്പിച്ചു.ഈ കലാകാരി.. അതിമനോഹരം എന്ന് പറഞ്ഞാൽ തീരെ കുറഞ്ഞു പോകും. ഹരിമുരളീരവം എന്ന അമേസിങ്ങ് സോങ്ങ് എത്ര ഹൃദ്യമായി വയലിനാൽ മീട്ടുമ്പോ ആരും കേട്ടിരുന്നു പോകും. വേദമിത്രയെ ഓരോ മലയാളിയും ഹൃദയത്തോട് ചേർക്കും അത്ര ലയഭാവങ്ങളോടെയാണ് വേദ വയലിൻ മീട്ടുന്നത്. എത്ര മനോഹരമായാണ് വേദ വയലിൻ നാദത്തിലൂടെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നത്. വിരലുകളാൽ മനുഷ്യമനസ്സിനെ കീഴടക്കുക എന്നത് വളരെ വലിയ കഴിവാണ്. വേദമിത്ര എന്ന കലാകാരിയും മനുഷ്യ മനസ്സ് കീഴടക്കുവാനും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും എന്നതിൽ യാതെരു സംശയവുമില്ല. സോഷ്യൽ മീഡിയയിലൂടെ ഈ കലാകാരിയുടെ യാത്ര ഓരോ ഹൃദയങ്ങളിലൂടെയും ഹരിമുരളീരവം മീട്ടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പാട്ടിൻ്റെ പാലാഴി തീർക്കുന്ന ഒരു സംഗീത കുടുംബം. സിബിനും ഭാര്യയും സൂപ്പർ ഗാനവുമായ്

എല്ലാവർക്കും വേണ്ടി ഈ സ്വീറ്റ് ഫാമിലി തേനൂറുന്ന ഗാനവുമായ് എത്തിരിയിക്കുകയാണ്. സിബിനും ഭാര്യയും മലയാളികളുടെ പ്രിയ ഗായകരാണ്. സിബിന്റെ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന ഭാര്യയേയും ഓരോ മലയാളിക്കും അറിയുന്നതാണ്. ഇവരുടെ ഒരുമിച്ചുള്ള പാട്ടുകൾ എല്ലാം തന്നെ സ്വാഷ്യൽ മീഡിയയിൽ വൈറലുമാണ്. അത്രയും മനോഹരമായാണ് ഇവർ പാടുന്നത്. പാട്ടിന്റെ പുതിയ ഒരു മുഖം തന്നെയാണ് ഈ ഭർത്താവും ഭാര്യയും. ഒരുപാട് സുന്ദര ഗാനങ്ങൾ പാടി നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന സമ്മാനിക്കുന്ന ഇവർ ഒരു ഹൃദ്യമായ പാട്ടുമായ് വന്നിരിക്കുന്നു. താരം വാൽക്കണ്ണാടി നോക്കി എന്ന അതിമനോഹരമായ ഗാനം ഇവർ ഒരുമിച്ച് പാടുന്നത് കേട്ടാൽ ഒരു പ്രത്യേക അനുഭൂതി തോന്നി പോകും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈ കുടുംബത്തിന് കഴിയട്ടെ.

എം.ജി. ശ്രീകുമാറും സീതാലക്ഷ്മിയും തകർത്തു പാടിയ ഇവിടെ കാറ്റിന് സുഗന്ധം എന്ന ഗാനം ആസ്വദിക്കാം

മലയാളത്തിൻ്റെ പ്രിയ ഗായകൻ എം.ജി.ശ്രീകുമാറും ടോപ് സിംഗറിലെ സീത കുട്ടിയും ചേർന്ന് പാടിയ ഇവിടെ കാറ്റിന് സുഗന്ധം എന്ന ഗാനമിതാ ആസ്വദിക്കാം. വൈറൽ വീഡിയോയായ ഈ ഗാനം നമ്മൾ ഏറ്റവും അധികം കേൾക്കാൻ ആഗ്രഹിച്ച ഒരു അത്യുഗ്രൻ ഗാനമാണ്. ടോപ് സിംഗറിലെ സീത കുട്ടിയുടെ പാട്ട് ഇഷ്ടപെടത്തവരായി ആരും തന്നെയുണ്ടാകില്ല. മുതിർന്നവർ പോലും പാടാൻ പ്രയാസപ്പെടുന്ന ഗാനങ്ങൾ പോലും മധുരമായ് പാടുന്ന കുഞ്ഞ് ഗായികയാണ് സീതാലക്ഷ്മി. എം.ജി ശ്രീകുമാറും സീതക്കുട്ടിയും ചേർന്ന് പാടുന്ന ഈ ഡ്യൂവറ്റ് കേൾക്കാൻ വളരെ ആസ്വാദ്യകരവും നമ്മെ സംഗീതത്തിന്റെ ആനന്ദലഹരിയിലേക്ക് കൂട്ടികൊണ്ട് പോകും. വൈറലായ ഈ ഗാന വീഡിയോ കാണാം. സംഗീതത്തിന്റെ ആനന്ദലഹരിയിൽ ആറാടി ഇവർ പാടുമ്പോൾ ഓഡിയൻസും ജഡ്ജസും പ്രേക്ഷകരും അതിൽ ലയിച്ച് ഇരുന്നു പോകുന്നു. അത്രമേൽ സുന്ദരമാണ് ഈ ആലാപനം.

തങ്കത്തോണി എന്ന ഗാനം മനോഹരമായി പാടിയ കുഞ്ഞാവ.. കേട്ടിരിക്കാൻ എന്താ സുഖം

ഈ കുട്ടി ഗായികയുടെ പാട്ട് കേൾക്കുന്ന ആരും ഒരു നിമിഷം അതിശയിച്ച് പോകും. സംസാരം വരെ തിരിഞ്ഞു വരാത്ത ഈ പ്രായത്തിലും മനേഹരമായി പാടിയിരിരിക്കുന്ന കുഞ്ഞാവയെ കെട്ടിപിടിച്ച് മുത്തം നൽകാൻ തോന്നും അത്രമേൽ സുന്ദരമാണ് ഈ ഗാനം. ഈ ഗാനവും മലയാളികളുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഈ കുഞ്ഞു പ്രായത്തിൽ ഇത്ര മധുരമായ് പാടാൻ കഴിയുന്നുവെങ്കിൽ ഭാവിയിലെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി ഈ കുട്ടി മാറുക തന്നെ ചെയ്യും. ഈ മുത്തിനെ കണ്ണു വയ്ക്കരുതേ മാളോരെ. മോളുടെ വൈറലായ ഈ വീഡിയോ ഒന്ന് കണ്ട് നോക്കാം. ഇനിയും നമ്മുക്ക് ഒരു പാട് നല്ല ഗാനങ്ങൾ ഈ മോളിൽ നിന്നും കേൾക്കാൻ കഴിയട്ടെ, അത്രമേൽ മധുരമായണ് ഈ കുട്ടി കുറുമ്പി പാടിയിരിക്കുന്നത്

കേൾക്കാൻ കൊതിച്ച മനോഹര ഗാനവുമായി എസ്.പി. ബാലസുബ്രമണ്യവും ചിത്രയും

തൊട്ടെതെല്ലാം പൊന്നാക്കുന്ന ഗായകർ എസ്.പി.ബാലസുബ്രമണ്യവും ചിത്രയും ഇവർ ഒരുമിച്ച് ഒരു സ്റ്റേജ് പങ്കിട്ടപ്പോൾ നമ്മൾ കേൾക്കാൻ കൊതിച്ച അപൂർവ്വ ഗാനം. മഞ്ചു വാര്യർ ഉൾപ്പെടെയുള്ള കലാ മേഖലയിലുള്ളവരും ഓഡിയൻസും അതിൽ ലയിച്ചു. എത്ര മനേഹരമായി സംഗീതത്തിന്റെ പാലാഴി തീരത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. സംഗീത ലോകത്തെ പറയാൻ വാക്കുകൾ തികയാത്ത രണ്ടു ഗായകർ. ഇവരൊക്കെ സംഗീതാസ്വാദകർക്ക് ഒരു അഹങ്കാരമാണ്. തേനൂറും ഗാനാലാപനശൈയിലിൽ ഉള്ള ഈ സുന്ദര ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറൽ വീഡിയോയായി മാറിയിരിക്കുന്നു. എസ്.പി.ബാലസുബ്രമണ്യവും ചിത്രയും ചേർന്ന് ആലപിക്കുന്ന സൂപ്പർ ഹിറ്റ് സോങ്ങിന്റെ വീഡിയോ നമ്മുക്ക് ആസ്വദിക്കാം.

ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ..വിധുപ്രതാപിന്റെ ശബ്ദത്തിൽ

Image
വി.എം.വിനു സംവിധാനം ചെയ്ത് മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഇന്നലെ എൻ്റെ നെഞ്ചിലേ എന്ന് തുടങ്ങുന്ന ഗാനമിതാ പ്രിയ ഗായകൻ വിധുപ്രതാപിൻ്റെ സ്വരമാധുരിയിൽ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഫ്ലവേഴ്സ് ചാനലിൻ്റെ ടോപ് സിംഗർ വേദിയിൽ അദ്ദേഹം പാടിയ ഈ നിമിഷം ആസ്വദിക്കൂ.. മലയാള സിനിമയുടെ തീരാനഷ്ടമായ പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ശ്രീ.എം.ജയചന്ദ്രൻ്റെ മനോഹര സംഗീതം. അച്ഛനെ നെഞ്ചോട് ചേർത്ത ഓരോ മലയാളികളുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന ഈ ഹൃദയസ്പർശിയായ ഗാനം വിധുപ്രതാപ് നല്ല ഫീലോടെ ആലപിച്ചിരിക്കുന്നു.

ഈറൻ കാറ്റിൻ ഈണം പോലെ ഹൃദയത്തിൽ പെയ്തിറങ്ങിയ മധുര ആലാപനവുമായി സീതാലക്ഷ്മി

Image
അതിമനോഹര ആലാപനത്തിലൂടെയും ജനമനസ്സുകൾ കീഴടക്കിയ സംഗീത ലോകത്തെ കൊച്ചു വാനമ്പാടി സീതക്കുട്ടി ഇതാ ഒരു സൂപ്പർ ഹിറ്റ് ഗാനവുമായ്. സലാല മൊബൈൽസ് ചിത്രത്തിനായി ശ്രേയ ഘോഷാൽ പാടിയ ഗാനമാണ് സീതാലക്ഷ്മി ടോപ് സിംഗറിൽ ആലപിച്ചത്. പ്രിയ ഗാനരചയിതാവ് ശ്രീ.ബി.കെ.ഹരിനാരായണന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ മനോഹര സംഗീതം. ദൈവം അനുഗ്രഹിച്ച് നൽകിയ മധുര സ്വരവും ആലാപന മികവും ഒത്തു ചേർന്ന ഈ കൊച്ചു വാനമ്പാടി പാടുന്ന ഓരോ ഗാനങ്ങളും എത്ര മനോഹരമാണ്. സംഗീത ലോകത്ത് ഈ പെൺകുട്ടി ഉയരങ്ങൾ കീഴടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സംഗീതത്തെ ഇഷ്ടപ്പെടുന്ന ആസ്വാദക ലക്ഷങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എന്നും മോൾക്കൊപ്പം ഉണ്ടായിരിക്കും.

ടോപ് സിംഗർ താരം സൂര്യനാരായണന്റെ അച്ഛൻ പ്രേംരാജ് പാടിയ മനോഹര ഗാനം

Image
ജീവന്റെ വചനം കേൾക്കുവാനായ് കാതുകൾ തുറക്കണമേ. എന്ന് തുടങ്ങുന്ന ഹൃദയസ്പർശിയായ ക്രിസ്തീയ ഭക്തിഗാനവുമായ് അനുഗ്രഹീത ഗായകൻ പ്രേംരാജ്.ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്തിട്ടുള്ള ഗായകനാണ് ഇദ്ദേഹം. മകൻ സൂര്യനാരായണൻ ടോപ് സിംഗർ മത്സരാർത്ഥിയാണ്. ബി.ആർ.അനിൽ മലപ്പുറത്തിന്റെ രചനയ്ക്ക് ജോജി ജോൺസിന്റെ സംഗീതം ഹൃദയം തൊടുന്ന ആലാപനവും ആകർഷണീയമായ സ്വരമാധുരിയും സ്വന്തമായ പ്രേംരാജ് എന്ന ഗായകന് ഇനിയും നല്ല അവസരങ്ങൾ വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു. മനസിനെ സ്പർശിക്കുന്ന ഈ ക്രിസ്തീയ ഭക്തിഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. 2019 ൽ റിലീസ് ചെയ്ത ഈ വീഡിയോ ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അർദ്ധനാരീശ്വര വേഷത്തിൽ രാധിക അവതരിപ്പിച്ച മനോഹരമായ നൃത്താവിഷ്കാരം

Image
മഴവിൽ മനോരമ ചാനലിൽ രണ്ടായിരത്തി പതിനേഴിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി 4 ഡാൻസ് റിയാലിറ്റി ഷോയിൽ രാധിക എന്ന പെൺകുട്ടി അവതരിപ്പിച്ച ഒരു അത്യുഗ്രൻ നൃത്ത വിസ്മയം ഇതാ വീണ്ടും നമുക്ക് ആസ്വദിക്കാം. ശിവ പാർവ്വതിയുടെ അർദ്ധനാരീശ്വര രൂപത്തിൽ ചടുലമായ ചുവടുകളിലൂടെ ഈ പ്രതിഭ ഇതാ ഏവരുടെയും മനസ്സ് കീഴടക്കി. മഴവിൽ മനോരമയുടെ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഏകദേശം ഇരുപത്തി നാല് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. പലരും വളരെ നല്ല അഭിപ്രായങ്ങളാണ് ഈ പെർഫോമൻസിന് കമൻ്റായി നൽകിയിരിക്കുന്നത്. നിങ്ങൾക്ക് ഈ പ്രകടനം ഇഷ്ടമായാൽ ഷെയർ ചെയ്ത് കൂട്ടുകാരിലേക്ക് എത്തിക്കാൻ മറക്കരുത്.

രാജേഷ് ചേർത്തലയും ആട്ടം കലാസമിതിയും ചേർന്നൊരുക്കിയ ഒരു ഫ്യൂഷൻ വിസ്മയം

Image
വേണുനാദത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അതുല്യ കലാകാരൻ രാജേഷ് ചേർത്തലയും ശിങ്കാരി മേളത്തിൽ വ്യത്യസ്തമായ താളവിസ്മയം ഒരുക്കി കേരളക്കരയിൽ തരംഗമായ ആട്ടം കലാസമിതിയും ആദ്യമായ് ഒന്നിച്ചപ്പോൾ പിറന്നത് അവർണ്ണനീയമായ സംഗീത അനുഭവം. തീർച്ചയായും ഈ വീഡിയോ നിങ്ങൾ കാണാതെ പോകരുത്. ഇഷ്ടമായാൽ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. ഗംഭീരം അല്ല അതി ഗംഭീരം എന്ന് മാത്രമേ ഈ സംഗീത വിസ്മയത്തെ വിശേഷിപ്പിക്കാൻ കഴിയൂ. കേൾക്കുന്തോറും കാണുന്തോറും മനസിന് സന്തോഷം പകർന്ന് നൽകുന്ന ഈ കിടിലൻ ഫ്യൂഷൻ ആർക്കാണ് ഇഷ്ടമാകാതിരിക്കുക. രാജേഷ് ചേർത്തലയ്ക്കും ആട്ടം കലാസമിതിക്കും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. യൂട്യൂബിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഒരിക്കൽകൂടി ആസ്വദിക്കാം.

രക്ഷകനേശുവിൻ മാതാവേ അഭയം നൽകണേ..ക്രിസ്തീയ ഭക്തിഗാനവുമായ് സീതാലക്ഷ്മി

Image
പാട്ടുകാരായ കുട്ടിപ്രതിഭകളുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗറിലൂടെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ച കൊച്ചു വാനമ്പാടി സീതക്കുട്ടി ആലപിച്ച വളരെ ഹൃദയസ്പർശിയായ ഗാനം ഇതാ ആസ്വദിക്കാം. ശ്രീ.തരിയൻ ചീരകത്തിൽ രചനയും സംഗീതവും ചെയ്ത ഈ മനോഹരമായ ഗാനം തീർച്ചയായും ഏവർക്കും ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു. സീതാലക്ഷ്മി വളരെ മനോഹരമായി ഈ ഗാനം പാടിയിരിക്കുന്നു. ഒരുപാട് നല്ല പാട്ടുകൾ ഇനിയും പാടാനുള്ള ഭാഗ്യം മോൾക്കുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു. ഭാവിയിൽ വലിയൊരു പിന്നണി ഗായികയായി മാറാൻ സീതക്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ. മധുര സ്വരത്താൽ ആസ്വാദകരുടെ മനസ്സ് നിറയ്ക്കുന്ന ഈ കൊച്ചു ഗായികയെ പ്രോത്സാഹിപ്പിക്കാം.

കഴിഞ്ഞ കാലത്തേക്കൊരു മടക്കയാത്ര..നന്മയുടെ നല്ല കാലം ഓർമപ്പെടുത്തുന്ന ഒരു ഓണ കവിത

Image
ഓർക്കുമ്പോൾ മധുരമുള്ളതും മറക്കാൻ കഴിയാത്തതുമായ ആ പഴയകാല ഓണ ഓർമ്മകളിലേയ്ക്ക് മലയാളികളെ കൂട്ടിക്കൊണ്ടു പോകുകയാണ് പ്രിയ കവി ശ്രീ.മുരുകൻ കാട്ടാക്കട.ഈ വരികൾ കേൾക്കുമ്പോൾ മനസ്സ് അറിയാതെ പിറകിലോട്ട് ഒന്ന് സഞ്ചരിക്കും. വിജയ് കരുണിന്റെ സംഗീതം ഗൃഹാതുരമായ ഓണ ഓർമ്മകൾ ബാല്യത്തിന്റെ പൊന്നൂഞ്ഞാലിലേറി ഒരു നിമിഷം ഈ കവിതയിലൂടെ നമ്മുടെ മനസിലേക്ക് എത്തുന്നു. അറിയാതെ കണ്ണുനിറഞ്ഞൊഴുകി പോയ്മറഞ്ഞ കുട്ടിക്കാലവും ഓർമ്മ മാത്രമായി മാറിയ ഓണകാലവും മറവിയുടെ മൂടുപടം മാറ്റി വീണ്ടും ഓർമ്മപ്പെടുടുത്തുന്നു. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ആ കാലം ഇനി തിരിച്ചുവരില്ല എങ്കിലും ആ മധുര സ്മരണകൾ നമ്മുടെ മനസിൽ മായാതെ നിൽക്കും.

നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി..ദാസേട്ടന്റെ എവർഗ്രീൻ ഹിറ്റ് ഗാനവുമായി വിധുപ്രതാപ്

Image
പാട്ടിന്റെ പഴയ വസന്തകാലത്ത് പിറവിയെടുത്ത അനശ്വര ഗാനം. അതുല്യ കലാകാരന്മാർ ജീവിച്ചിരുന്ന ആ സുവർണ്ണ കാലഘട്ടത്തിൽ എത്രയെത്ര നിത്യഹരിത ഗാനങ്ങളാണ് നമ്മൾ മലയാളികൾക്ക് ലഭിച്ചത്. തലമുറകൾ മാറിയാലും വർഷങ്ങൾ കടന്ന് പോയാലും ഈ ഗാനങ്ങളൊന്നും മറക്കാൻ കഴിയില്ല. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഈ മനോഹര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച പ്രതിഭകൾക്ക് ഒരായിരം നന്ദി. സുരേഷ് ഗോപി, ജയറാം ചേർന്ന് അഭിനയിച്ച വചനം എന്ന സിനിമയിൽ പ്രശസ്ത കവി ശ്രീ.ഒ.എൻ.വി.കുറുപ്പ് എഴുതി പ്രതിഭാശാലിയായ മ്യൂസിക് ഡയറക്ടർ ശ്രീ.മോഹൻ സിത്താര ഈണം പകർന്ന ഈ ഗോൾഡൻ സോങ് പ്രിയ ഗായകൻ വിധുപ്രതാപിൻ്റെ ശബ്ദമാധുരിയിൽ ഇതാ ഒന്ന് കേട്ട് നോക്കാം. കുട്ടി പാട്ടുകാരുടെ സുവർണ്ണ വേദിയായ ടോപ് സിംഗറിലാണ് വിധുപ്രതാപ് ഈ ഗാനം ആലപിച്ചത്. ഈ സുന്ദരമായ ആലാപനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.