ഇന്നെനിക്കു പൊട്ടു കുത്താൻ.. അച്ഛനും അമ്മയും മക്കളും ചേർന്ന് പാടി മനോഹരമാക്കിയപ്പോൾ
ഒരു സംഗീത കുടുംബത്തിൻ്റെ അത്യുഗ്രൻ പെർഫോമൻസ് കാണാം. ഈ അപൂർച്ച സംഗമം തീർച്ചയായും ഏതൊരാളുടെയും മനം കവരും. അച്ഛനും അമ്മയും മക്കളും ഇത്ര മനോഹരമായി പാടുന്നത് കേട്ട് കഴിഞ്ഞാൽ സന്തോഷം കൊണ്ട് ആരുടെയും കണ്ണ് നിറഞ്ഞു പോകും. മഹാമാരിയുടെ പ്രയാസങ്ങൾക്കിടയിലും മനസ്സിന് സന്തോഷവും ആശ്വാസവും പകർന്ന ഈ സംഗീത കുടുംബത്തിന് നന്മകൾ നേരുന്നു.
ഗുരുവായൂർ കേശവൻ എന്ന സിനിമയ്ക്കായി പി.ഭാസ്ക്കരൻ മാഷ് എഴുതി ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകി മാധുരിയമ്മ പാടിയ ഇന്നെനിക്കു പൊട്ടു കുത്താൻ എന്ന് തുടങ്ങുന്ന ഗാനമാണ് ഈ കുടുംബാംഗങ്ങൾ ചേർന്ന് മനോഹരമായി പാടിയത്. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ സ്വദേശി രവീന്ദ്രൻ, ഭാര്യ സീന, മക്കളായ അനാമിക, വൈഗ എന്നിവർ ചേർന്ന് സംഗീത സാന്ദ്രമാക്കിയ ഈ സുന്ദര നിമിഷം കാണാതെ പോകരുത്.
Comments
Post a Comment