മാനസനിളയിൽ പൊന്നോളങ്ങൾ.. എന്തൊരു ശബ്ദമാധുര്യം.. സജേഷ് പരമേശ്വരൻ്റെ ഗംഭീര ആലാപനത്തിൽ
ഹൃദയം കവരുന്ന ആലാപനത്താൽ നവമാധ്യമങ്ങളിലൂടെ തരംഗമായ ഒരു അനുഗ്രഹീത ഗായകനാണ് ശ്രീ.സജേഷ് പരമേശ്വരൻ. അദ്ദേഹം പാടുന്ന ഓരോ ഗാനങ്ങളും ആസ്വാദകർ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുക്കുന്നത്. സജേഷ് പരമേശ്വരൻ്റെ പല പാട്ട് വീഡിയോകളും ലക്ഷക്കണക്കിനാളുകളാണ് കാണുന്നത്. ഇത്രയും കഴിവുള്ള ഇദ്ദേഹത്തെ പോലെയുള്ളവർക്കാണ് നമ്മൾ പ്രോത്സാഹനം നൽകേണ്ടത്.
നമ്മുടെ ഗാനഗന്ധർവ്വൻ്റെ ആലാപനത്തിൽ എന്നും നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന മാനസനിളയിൽ പൊന്നോളങ്ങൾ എന്ന ഗാനം ഇതാ സജേഷ് പരമേശ്വരൻ്റെ അനുഗ്രഹീത ശബ്ദത്തിൽ ആസ്വദിക്കാം. ധ്വനി എന്ന മലയാള ചിത്രത്തിന് വേണ്ടി ശ്രീ.യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് നൗഷാദ് അലി സാറായിരുന്നു സംഗീതം നൽകിയത്. എക്കാലവും ഓർമയിൽ നമ്മൾ സൂക്ഷിക്കുന്ന ഈ അനശ്വര ഗാനമിതാ സജേഷിൻ്റെ മധുരനാദത്തിൽ.
Comments
Post a Comment