കഴിഞ്ഞ കാലത്തേക്കൊരു മടക്കയാത്ര..നന്മയുടെ നല്ല കാലം ഓർമപ്പെടുത്തുന്ന ഒരു ഓണ കവിത

ഓർക്കുമ്പോൾ മധുരമുള്ളതും മറക്കാൻ കഴിയാത്തതുമായ ആ പഴയകാല ഓണ ഓർമ്മകളിലേയ്ക്ക് മലയാളികളെ കൂട്ടിക്കൊണ്ടു പോകുകയാണ് പ്രിയ കവി ശ്രീ.മുരുകൻ കാട്ടാക്കട.ഈ വരികൾ കേൾക്കുമ്പോൾ മനസ്സ് അറിയാതെ പിറകിലോട്ട് ഒന്ന് സഞ്ചരിക്കും. വിജയ് കരുണിന്റെ സംഗീതം

ഗൃഹാതുരമായ ഓണ ഓർമ്മകൾ ബാല്യത്തിന്റെ പൊന്നൂഞ്ഞാലിലേറി ഒരു നിമിഷം ഈ കവിതയിലൂടെ നമ്മുടെ മനസിലേക്ക് എത്തുന്നു. അറിയാതെ കണ്ണുനിറഞ്ഞൊഴുകി പോയ്മറഞ്ഞ കുട്ടിക്കാലവും ഓർമ്മ മാത്രമായി മാറിയ ഓണകാലവും മറവിയുടെ മൂടുപടം മാറ്റി വീണ്ടും ഓർമ്മപ്പെടുടുത്തുന്നു. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ആ കാലം ഇനി തിരിച്ചുവരില്ല എങ്കിലും ആ മധുര സ്മരണകൾ നമ്മുടെ മനസിൽ മായാതെ നിൽക്കും.

Comments

Popular posts from this blog

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

കിളി ചൊല്ലും പാട്ടിൻ.. മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചി പാടിയ പുതിയ സിനിമാഗാനം

ഇത്രയും വരികൾ ഓർത്തു പാടിയ ഈ സുന്ദരി മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..