ആരാധികേ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് മനോഹരമായ വീണാനാദം ഒരുക്കി വീണ ശ്രീവാണി
സോഷ്യൽ മീഡിയയിലൂടെ നമ്മുക്കെല്ലാം വളരെ സുപരിചിതയായ ഒരു അനുഗൃഹീത കലാകാരിയാണ് വീണ ശ്രീവാണി. മലയാളം, തമിഴ്,ഹിന്ദി തുടങ്ങി വിവിധ ഭാക്ഷകളിലെ ഗാനങ്ങൾ വീണയിലൂടെ വായിച്ച് നമ്മളെയെല്ലാം ഞെട്ടിച്ചുള്ളതാണ്.അപൂർവ്വം ചിലർക്ക് ഈശ്വരൻ നൽകുന്ന അപാരമായ കഴിവ് ലഭിച്ച ഒരു പ്രതിഭ തന്നെയാണ് വീണ ശ്രീവാണി
ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ് അമ്പിളി സിനിമയിലെ ആരാധികേ. ഇപ്പോഴും നമ്മൾക്ക് പാടാൻ തോന്നിപ്പിക്കുന്ന ഈ പാട്ട് വീണയിലൂടെ ഒന്ന് ആസ്വദിക്കാം. വിനായക് ശശികുമാറിൻ്റെ രചനയിൽ വിഷ്ണു വിജയ് സംഗീതം നൽകി സൂരജ് സന്തോഷ് & മധുവന്തി നാരായൺ ചേർന്നാണ് ആലപിച്ചത്. ഈ അതുല്യ കലാകാരിയുടെ പ്രകടനം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു.
Comments
Post a Comment