ഇരട്ട സഹോദരിമാരുടെ ഒരു മനോഹര നൃത്തം.. ആരും കണ്ടിരുന്നു പോകുന്ന കിടിലൻ പെർഫോമൻസ്
പാലക്കാട് സ്വദേശിനികളായ ഇരട്ട സഹോദരിമാർ അവതരിപ്പിച്ച ഈ മനോഹര നൃത്തം പ്രിയപ്പെട്ട കലാ സ്നേഹികൾക്കായി സസ്നേഹം സമർപ്പിക്കുന്നു. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന് തുടങ്ങുന്ന ഏറെ ശ്രദ്ധ നേടിയ ഭക്തിഗാനം ഇരുവരും ചേർന്ന് നൃത്ത ചുവടുകളിലൂടെ ഗംഭീരമാക്കി. അശ്വിതയുടെയും അശ്വിജയുടെയും ഈ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഹൃദയരാഗം ശാന്ത ഗീതം എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സ്റ്റാർ സിങ്ങർ ഫെയിം ജയകൃഷ്ണൻ ആലപിച്ച തുളസിക്കതിർ ഗാനത്തിന് വളരെ അനുയോജ്യമായ രീതിയിൽ രണ്ടു പേരും നൃത്തം അവതരിപ്പിച്ചു. കോമഡി ഉത്സവം പോലെയുള്ള പ്രോഗ്രാമിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള ഈ കുട്ടിപ്രതിഭകൾ ഭാവിയിൽ വലിയ നർത്തകിമാരാകട്ടെ എന്ന് ആശംസിക്കുന്നു.
Comments
Post a Comment