അഞ്ജലി തുടർക്കഥ, നാലാം ഭാഗം വായിക്കാം…..

രചന: അഞ്ജു

അഞ്ജലി പേയതിനു പുറകെ അതുൽ ഫോണെടുത്ത് സുമയേ വിളിച്ച് കാര്യമറിയിച്ചു…….

രാവിലെ തന്നെ അഞ്ചുവിനെ ഒരുക്കുന്ന തിരക്കിലാണ് സുമ. കൂടെ അനുവും അതുലുമുണ്ട്.

അടുത്ത ആലോചനക്ക് സമ്മതം മൂളുമ്പോൾ അതിത്ര പെട്ടന്നുണ്ടാകുമെന്ന് കരുതിയില്ല. ഇതിപ്പോ ഒന്ന് ശ്വാസം വിടാൻ പോലും സമയം തരുന്നില്ല.

വയലറ്റും വെള്ളയും കലർന്നൊരു സാരിയുടുത്ത് കാതിൽ രണ്ടു കുഞ്ഞു ജിമിക്കി കമ്മലും കഴുത്തിലൊരു മാലയും രണ്ടു കൈകളിലും ഓരോ വളയും മാത്രമാണ് ആഭരണങ്ങൾ. കണ്ണെഴുതി ഒരു പൊട്ടുകുത്തിയതല്ലാതെ വെറൊരു മേയ്ക്കപ്പിനും നിന്നില്ല. അൽപ്പ സമയത്തിനകം ഒരു കാർ വന്ന് നിന്നു അതിൽ നിന്നും മൂന്നുപേർ വീട്ടിലേക്ക് കയറുന്നത് ജനൽ വഴി എത്തിനോക്കിയപ്പോൾ കണ്ടു.

ചായയും പലഹാരങ്ങളും നേരത്തെ തന്നെ അവരുടെ മുന്നിൽ നിരത്തിയതുകൊണ്ട് അതും താങ്ങി പിടച്ച് പോകേണ്ടി വന്നില്ല. മുതിർന്നവർ തമ്മിലുള്ള സംഭാഷണം കഴിഞ്ഞപ്പോൾ പെണ്ണിനെ.. അതായത് ഈ എന്നെ വിളിച്ചു.

മുഖത്ത് വരുത്താവുന്നതിൻെറ മാക്സിമം നാണവും വരുത്തി അവരുടെ മുന്പിൽ ചെന്ന് തലകുനിച്ചു തന്നെ നിന്നു. ചെറുക്കനെ ശരിക്ക് നോക്കിക്കോ ഇനി കണ്ടില്ലാ പറഞ്ഞില്ലാന്ന് പറയരുത്.. എൻെറ അമിത വിനയം കണ്ട് ബ്രോക്കറുടെ കമൻെറ്.

പതിയെ തല ഉയർത്തി എൻെറ മുന്നിലിരിക്കുന്ന ആളെ നോക്കിയതും ഷോക്കേറ്റ പോലായി. ഇന്നലെ എൻെറ ജോലി ഇല്ലാത്താക്കിയവൻ.

ദൈവമേ ഇവളോ.. അഞ്ജലിയെ കണ്ട് അർജുൻെറ അവസ്ഥയും മറിച്ചല്ലായിരുന്നു.

രണ്ടു പേർക്കും നന്നായി ബോധിച്ചിട്ടുണ്ട് ആ നോട്ടം കണ്ടാലറിയാം… ബ്രോക്കർ വീണ്ടും ഗോളടിച്ചു. ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും മിണ്ടാനോ പറയാനോ ഉണ്ടെങ്കിൽ ആയിക്കോട്ടേ.. കേൾക്കേണ്ട താമസം ഞാൻ നേരെ റൂമിലേക്ക് പോയി കൂടെ ആ മരത്തലയനും. അയാൾ മുറിലേക്ക് കയറിയതും ഞാൻ കതകടച്ചു.

ടീ പെണ്ണേ നീ എന്നെ കൊല്ലാൻ പോവാണോ..

അല്ല തിന്നാൻ എന്തേ..

ഓ… ടോ തനിക്ക് കെട്ടാൻ ഈ നാട്ടിൽ വേറെ പെണ്ണില്ലേ എന്നെ തന്നെ വേണോ..

ഒന്ന് പോയേടി.. നീയാണ് പെണ്ണ് എന്നറിഞ്ഞിരുന്നെങ്കിൽ ഈ വീട്ടിൽ പോയിട്ട് ഈ സംസ്ഥാനത്ത് പോലും ഞാൻ വരില്ലായിരുന്നു..

നിന്നെ കെട്ടുന്നതിലും ഭേദം വല്ല തീവണ്ടിക്കും തല വക്കുന്നതാ അതാവുമ്പോൾ ഒറ്റയടിക്ക് ചാവാലോ..

ടോ.. താൻ വല്യേ ഡയലോഗൊന്നും പറയണ്ട. ഈ കല്യാണത്തിന് എനിക്ക് താത്പര്യം ഇല്ല..

എനിക്ക് അത്രക്കും കൂടി ഇല്ല..

താൻ ഈ കല്യാണത്തിൽ നിന്ന് പിന്മാറണം..

എനിക്കും അത് തന്നെയാണ് പറയാനുള്ളത്. എൻെറ ഹൈറ്റിനും വൈറ്റിനുമൊന്നും നീ മാച്ചാവില്ല.

കുരുട്ടടക്ക..

കുരുട്ടടക്ക തൻെറ അമ്മൂമ്മ.. ദേ പെണ്ണേ വല്ലാണ്ട് ഷോ കാണിച്ചാ നിൻെറ നാക്കരിഞ്ഞ് ഞാൻ ഉപ്പിലിടും..

എന്നാ താൻ പോയി ഉപ്പും കൊണ്ട് വാ ഈ അഞ്ജലി ഇവിടെ തന്നെ കാണും..

പോടി കുരുപ്പേ…

എന്താ മക്കളെ സംസാരം കഴിഞ്ഞില്ലേ… അവനെ നാല് തെറി പറയാമെന്ന് കരുതിയപ്പോഴേക്കും അച്ഛൻ കയറി വന്നു. യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം കണ്ണുകൾ കൊണ്ട് ഞങ്ങൾ തമ്മിലടിച്ചു. എൻെറ എല്ലാ സ്വപ്നങ്ങളും ചീട്ടുകൊട്ടാരം പോലെ തകർത്തെറിഞ്ഞവനുമൊത്തൊരു ജീവിതം ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. അവർക്കീ ബന്ധത്തിന് സമ്മതമാണെന്ന് കൂടി അറിഞ്ഞപ്പോൾ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ട് എൻെറ എതിർപ്പറിയിക്കാൻ പോയെങ്കിലും അച്ഛൻെറയും അമ്മയുടേയും സന്തോഷം കണ്ടപ്പോൾ എല്ലാം ഉള്ളിൽ തന്നെ കുഴിച്ചുമൂടി.

ഞാൻ കാരണം ഒരുപാട് ബുദ്ധിമുട്ടിയതാണ് ഇനിയും വേദനിപ്പിക്കാൻ മനസ്സനുവധിക്കുന്നില്ല. പക്ഷെ ഇഷ്ടമില്ലാത്തൊരു കല്യാണത്തിന് അയാൾ സമ്മതം മൂളിയതെന്തിനെന്ന് മാത്രം മനസ്സിലാകുന്നില്ല.

എന്നാലും എൻെറ ഇഷ്ടം നോക്കാതെ അവരോട് സമ്മതാണെന്ന് പറഞ്ഞതെന്തിനാ.. എൻെറ അജു..

ഒന്ന് പതുക്കെ അച്ഛൻ അപ്പുറത്തുണ്ട്..

ഉണ്ടായിക്കോട്ടേ. ഒറ്റക്ക് തീരുമാനിക്കാൻ ഇത് പട്ടാളത്തിൻെറ ജീവിതമല്ലാലോ എൻെറയല്ലേ..

അമ്മക്ക് ഒന്ന് പറഞ്ഞൂടായിരുന്നോ എന്നോട് കൂടി ഒന്ന് ചോദിച്ചിട്ട് മതിയെന്ന്..

എന്താ അവിടെ.. രവിയുടെ ശബ്ദം കേട്ട് ഗീതയും അർജുനും ഒരുപോലെ ഞെട്ടി.

ശ്.. പട്ടാളം വല്ലതും കേട്ട് കാണോ..

എനിക്കെങ്ങനെ അറിയാം. നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ പതുക്കെ പറയാൻ..

മ്… ചോദിച്ചത് കേട്ടില്ലേ.. എന്താ അമ്മയും മകനും കൂടി ഒരു ചർച്ച..

അത്… പിന്നെ.. ഞങ്ങൾ അഞ്ജലി മോളേപ്പറ്റി പറയുവായിരുന്നു..

മ്… എന്താ അർജുൻ വല്ല ഇഷ്ടക്കുറവുമുണ്ടോ..

അ.. അത്.. പിന്നെ..

ഉണ്ടോന്ന്.. അയാളുടെ ശബ്ദം കനത്തു.

ഇല്ല അച്ഛാ.. എനിക്കാ പിശാശിനെ.. അല്ല പെണ്ണിനെ ഇഷ്ടായി.. ഹമ്… സമയം പത്ത് കഴിഞ്ഞു പോയി കിടന്നുറങ്ങ്..

പരട്ട പട്ടാളം.. അപ്പനായി പോയി അല്ലെങ്കിൽ പണ്ടേ കാലേ വാരി നിലത്തടിച്ചേനെ. വേണ്ടാ വേണ്ടാന്ന് വച്ചിട്ടാ അല്ലാതെ പേടിച്ചിട്ടൊന്നും അല്ലാട്ടോ… ഇനി ആ മറുതയെ ജീവിതകാലം മുഴുവനും സഹിക്കണോലോ കർത്താവേ.. സെറ്റിസാരിയുടുത്ത് തുളസിക്കതിർ ചൂടി ഭർത്താവിനെ ദൈവത്തെ പോലെ കാണുന്ന ഒരു മിണ്ടാപ്പൂച്ചയായിരുന്നു മനസ്സിൽ. എന്നിട്ടിപ്പോ കിട്ടിയതോ ഒരു കുട്ടിപ്പിശാശിനേയും.

എൻെറ വിധി അല്ലാണ്ടെന്താ..

അങ്ങനെ കീരിയെ കൊണ്ട് പാമ്പിനെ കല്യാണം കഴിപ്പിക്കുകയാണ് സുഹൃത്തുക്കളെ കഴിപ്പിക്കുകയാണ്….

ഒടുവിൽ ആ ദിവസം വന്നെത്തി മക്കളെ.. അർജുൻ വെഡസ് അഞ്ജലി എന്ന ബോർഡ് വച്ച വലിയ ഓഡിറ്റോറിയം.

കസേരകളിൽ നിരന്നിരിക്കുന്ന ജനസാഗരം.

കതിർമണ്ഡപത്തിൽ വൈറ്റ് ഗോൾഡൻ കോമ്പിനേഷനിലുള്ള ജുബ്ബയും മുണ്ടും ഉടുത്ത് സുന്ദരകുട്ടപ്പനായി നമ്മുടെ അർജുൻ ഇരിക്കുന്നുണ്ട്.

മൂഹൂർത്തമായപ്പോൾ ചുവന്ന പട്ടുസാരി ചുറ്റി സർവ്വാഭരണഭൂഷിതയായി അഞ്ജലി നടന്നു വന്നു.

എല്ലാവരുടേയും നോട്ടം അവളിലായിരുന്നു.

അർജുൻെറ മുഖത്തു മാത്രം പുച്ഛം. ഒട്ടും അസൂയ ഇല്ലാത്ത കൂട്ടത്തിലാ അതുകൊണ്ടാട്ടോ.

നീയെന്താടി മേക്കപ്പ് സെറ്റിൽ മുഖം കുത്തി വീണോ.. അവൾ മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു.

അല്ല ഏഷ്യൻ പെയിൻെറിൽ വീണതാ എന്ത്യേ.. ഇതൊരു നടക്ക് പോവില്ലാ… അഞ്ജലി അർജുൻെറ താലി പ്രാർത്ഥനയോടെ ഏറ്റുവാങ്ങി.

അവളുടെ സീമന്തരേഖയിൽ അവൻെറ ആയുസ്സിനെ കുങ്കുമമായി സ്വീകരിച്ചപ്പോൾ എന്തുകൊണ്ടോ ആ കണ്ണുകൾ നിറഞ്ഞു. ഫോട്ടോ എടുപ്പും സദ്യയുമൊക്കെ കഴിഞ്ഞ് ആ കാലൻെറ വീട്ടിലേക്ക് പോവാൻ ഒരു താത്പര്യവുമില്ലാത്തതുകൊണ്ട് തന്നെ ഞാൻ നന്നായി നെഞ്ച് തല്ലി കെടന്ന് കരഞ്ഞു.

കരച്ചിലെന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര കരച്ചിൽ.

ഇവളിത് എന്തുവാ ഈ കാണിക്കുന്നത്. ഇങ്ങനെ കരയാൻ ഇവൾടെ ആരേലും ചത്തോ ആവോ. അര മണിക്കൂറായി മനുഷ്യനിവിടെ വടി പോലെ നിക്കാൻ തുടങ്ങിയിട്ട്. പുല്ല്.. ഇവളെൻെറ കൈക്ക് പണിയാക്കും. പിന്നെ ഒന്നും നോക്കിയില്ല മുണ്ടും മടക്കി കുത്തി ആ മൊതലിനെ തൂക്കി എടുത്തോണ്ടിങ്ങ് പോന്നു.

ടാ… വിടടാ… എന്നെ വിടടാ പട്ടി.. പെണ്ണ് പിടിയാ…. അലവലാതി…. വിടെടാ…

ദേ പെണ്ണേ മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി കിടന്നോ.

ഇല്ലെങ്കിൽ എടുത്ത് തോട്ടിലേക്കിടും ഞാൻ.. ലവൾ പിന്നേം കിടന്ന് പിടക്കാൻ തുടങ്ങിയപ്പോ വേറൊന്നും നോക്കിയില്ല വയറ്റിലിട്ടൊരു പിച്ചങ്ങ് കൊടുത്തു.

അതിന് അവളെൻെറ തോളിൽ ഒരൊറ്റ കടിയായിരുന്നു.

സിവനേ… സ്വർഗ്ഗം നരകം പാതാളം എല്ലാം കണ്ടു.

ഇനി എടുത്തോണ്ട് വന്നത് വല്ല പട്ടിയേയും ആണൊന്നറിയാൻ തല ചെരിച്ചു നോക്കിയപ്പോൾ പട്ടി അല്ല അവൾ തന്നെയാണ്. ഫാഗ്യം.. അങ്ങനെ തന്നെ ആ മുതലിനെ കാറിലോട്ട് കൊണ്ടുപോയി ഇട്ട് നേരെ വണ്ടി വീട്ടിലോട്ട് വിട്ടു. കാറിൽ വച്ച് ദേഹോപദ്രവം ഒന്നും ഉണ്ടായില്ല.

കുട്ടി നല്ല അടങ്ങി ഒതുങ്ങി പുറത്തേക്കു നോക്കി ഇരുന്നു. അത്യാവശ്യം വലിയൊരു രണ്ടു നില വീടിൻെറ മുന്നിൽ കാർ നിന്നു. നിലവിളക്കും ആരതിയുമായി അമ്മ(i mean കാലൻെറ അമ്മ) വന്ന് എന്നെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.

മുകളിലെ മുറിയിൽ പോയി ഫ്രഷായി വരാൻ പറഞ്ഞു. അപ്പോ ഇതാണ് മരത്തലയൻെറ മുറി.

തരക്കേടില്ല.. ഓർണമെൻസ് എല്ലാം ഊരി മാറ്റി ഫ്രഷായി ഒരു ഓഫ് വൈറ്റ് സാരി എടുത്ത് ഉടുത്തു.

ഇപ്പോഴാ ഒരു ആശ്വാസമായത്. താഴേക്കു ചെന്നപ്പോൾ ഒരു കൂട്ടം പ്രായമായ സ്ത്രീകൾ സഭ കൂടി ഇരിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ അങ്ങോട്ട് വരാൻ പറഞ്ഞു. പരദൂഷണം പറയാൻ അല്ലാതെന്തിനാ.

നാലുപാടും കുത്തിയിരുന്ന് അമ്മച്ചിമാർ പണി തുടങ്ങി. എനിക്കാണേൽ ഒന്ന് എണീറ്റ് പോയാ മതിയെന്നാ.

പെണ്ണിന് കുറച്ചു പൊക്കം കുറവാ അല്ലേ രാധേ..

കൂട്ടത്തിലൊരു അമ്മച്ചിയുടെ കമൻെറ്.

എനിക്കാണേൽ എൻെറ പൊക്കത്തിനെ പറഞ്ഞാ സഹിക്കില്ല. പൊക്കവും വണ്ണവുമൊക്കെ നോക്കിട്ട് ഇവിടെ വല്ല ആർമി സെലക്ഷനും നടക്കുന്നുണ്ടോ..

ആത്മഗതം കുറച്ചു ഉറക്കെ ആയി പോയി.

അമ്മച്ചിമാരെല്ലാം കിളി പോയി ഇരിക്കാ.

അവർക്കൊരു ചമ്മിയ ചിരിയും കൊടുത്ത് ഞാൻ മുകളിലേക്ക് കയറി. മുറിയിൽ കയറുന്നതിന് മുന്പ് അമ്മ വന്ന് ഒരു ഗ്ലാസ് പാല് കൈയ്യിൽ തന്നു. ഇന്ന് ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് ആണല്ലോ അപ്പോ ഇങ്ങനെ ചില പതിവുകളും ഉണ്ടല്ലോ.. പാലും കൊണ്ട് മുറിയിലേക്ക് കടന്നപ്പോൾ കാലൻ.. അല്ല എൻെറ കണവൻ ബെഡിൽ ഫോണും തോണ്ടി ഇരുപ്പുണ്ട്.

കൊടുക്കണോ.. ഏയ് വേണ്ട ഞാൻ എന്തിനാ ഇയാൾക്ക് കൊടുക്കണേ.. അല്ലെങ്കിൽ വേണ്ട എന്തായാലും കൊണ്ടുവന്നു അപ്പോ കൊടുത്തേക്കാം.. മുന്നിൽ പോയി നിന്നിട്ടും അതിന് ഒരു അനക്കവുമില്ല. എന്നെ നോക്കുന്നത് പോലും ഇല്ല. ഇനി എന്നെ കണ്ടില്ലേ..

അതേ… എന്താ… പാല്… എനിക്ക് വേണ്ട..

അവൾടെ ഒരു പാല്… അയാൾടെ ഒരു പുച്ഛം.

എനിക്കങ്ങ് എരിഞ്ഞു കയറി. പൊന്നുമോൻ പാല് കുടിച്ച് കിടക്കുന്നത് കാണാനുള്ള കൊതികൊണ്ടൊന്നും അല്ല. അമ്മ തന്ന് വിട്ടതാ.

വേണെങ്കിൽ എടുത്ത് കുടിക്ക് അല്ലങ്കിൽ കൊണ്ടുപോയി കളയ്… പാല് ടേബിളിൽ വച്ച് തിരിഞ്ഞപ്പോഴും കാലൻ ഫോണിൽ തന്നെയാണ്.

ഇടക്കിടക്ക് ചിരിക്കുന്നുമുണ്ട്. ഇയാളിത് ആരോടാ ഈ സൊള്ളുന്നത്. കാമുകി ആയിരിക്കോ..

ആ.. ആരായാലും എനിക്കെന്താ.. എനിക്ക് കിടക്കണം.. നോ മൈൻെറ്. എനിക്ക് കിടക്കണന്ന്..

പൊട്ടൻെറ ചെവി അടിച്ചു പോയോ (ആത്മ) ടോ… തന്നോടാ.. എനിക്ക് കിടക്കണം..

ഹ.. ഇത് വല്യേ ശല്യായീലോ. നീ കിടക്കോ ഇരിക്കോ എന്തേലും ചെയ്യ്. എന്നോട് പറയുന്നത് എന്തിനാ..

പിന്നെ താനിങ്ങനെ കട്ടിലിൻെറ നടുക്ക് കയറി കിടന്നാൽ ഞാൻ എവിടെ കിടക്കാനാ തൻെറ തലയിലോ..

മോൾടെ പൂതി കൊള്ളാലോ. നടക്കില്ല.

തറയിലോട്ട് കിടക്കെടി. വേണേൽ ഒരു തലയിണയും ബെഡ്ഷിറ്റും തരാം… അത് കൊണ്ടുപോയി തൻെറ അമ്മൂമ്മക്ക് കൊടുക്ക് എന്നും പറഞ്ഞ് ഞാൻ ബെഡ്ഷിറ്റ് പിടച്ച് ഒറ്റ വലി കാലൻ ദേ കിടക്കണു നിലത്ത്.

അയ്യോ… എൻെറ നടു ഒടിഞ്ഞു.. ഈ കാലമാടത്തി എന്നെ കൊല്ലുന്നേ..

എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. താൻ എനിക്ക് വെറും ഗ്രാസാഡോ ഗ്രാസ്.. ഒരു ലോഡ് പുച്ഛം വാരിവിതറി ഞാൻ കട്ടിലിൻെറ ഓരം ചേർന്നുകിടന്നു. എൻെറ നടു ഒടിച്ചിട്ട് അവള് കിടന്നുറങ്ങുന്നു.

സമ്മതിക്കില്ലെടി സമ്മതിക്കില്ല… എണീക്കെടി. ആ തറയിലോട്ടിറങ്ങി കിടക്കെടി..

ചെവി കേൾക്കാത്ത പോലെ തിരിഞ്ഞു കിടന്നു.

അപ്പോ ദേ കയ്യിൽ പിടച്ച് വലിക്കുന്നു. കൈയ്യീന്ന് വിടടോ പെണ്ണ് പിടയാ.. പെണ്ണ് പിടിയൻ നിൻെറ…..

എന്നെക്കൊണ്ട് പറയിപ്പിക്കരുത്..

പിന്നെ പെണ്ണുങ്ങളുടെ കൈയ്യിൽ കയറി പിടിക്കുന്നവരെ വേറെന്താ വിളിക്കാ.. പെണ്ണ് പിടിയൻ.. അത് നിൻെറ തന്ത അശോകൻ..

ദേ എൻെറ അച്ഛനെ പറഞ്ഞാലുണ്ടല്ലേ.. ഞാൻ ഇനിയും പറയും നിൻെറ തന്ത…നിൻെറ തന്ത…

നിൻെറ തന്ത… പിന്നെ ഒന്നും നോക്കിയില്ല കാല് മടക്കി ഒരു ചവിട്ടു വച്ചുകൊടുത്തിട്ട് തിരിഞ്ഞു കിടന്നു.

എൻെറ മണികണ്ഠസ്വാമിയേ…….

ഫസ്റ്റ് നൈറ്റിന് തന്നെ വിക്കറ്റ് ഔട്ട് ആക്കിയല്ലോടി സാമദ്രോഹി… നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി ഭദ്രകാളി.. ഇതിന് പകരം വീട്ടിയില്ലെങ്കിൽ എൻെറ പേര് നിൻെറ പട്ടിക്കിട്ടോ… ഒന്ന് മിണ്ടാതിരിക്കോ എനിക്ക് ഉറങ്ങണം.. മിണ്ടാതിരിക്കുന്നതാ നല്ലത് ഇവളോട് ഒടക്കാൻ കൊള്ളില്ല അടുക്കാൻ ഒട്ടും കൊള്ളില്ല. ശവം…..

രാവിലെ ഉണർന്നപ്പോൾ കാലൻ മുറിയിൽ ഇല്ലായിരുന്നു. ഭാഗ്യം തിരുമോന്ത കാണേണ്ടി വന്നില്ലാലോ..

വേഗം കുളിച്ച് റെഡിയായി അടുക്കളയിലേക്ക് പോയി. അമ്മ തിരക്കിട്ട പണിയിലാണ്.

അമ്മേ…

മോള് എഴുന്നേറ്റോ… ചായ കുടിക്ക്..

അമ്മ ഒരു കപ്പ് ചായ എൻെറ കൈയ്യിൽ തന്നു.

അജു?.. അവൻ നേരത്തെ എണീക്കും മോളെ.

ജോഗിങ്ങിന് പോയി ഒരു 8 മണി ആവും വരാൻ..

ഓഹ്.. ശരീര സംരക്ഷണം.. നടക്കട്ടേ.. എന്താ…

ഏയ് ഒന്നൂല അമ്മേ.. എന്താ ഉണ്ടാക്കുന്നത് ഞാനും കൂടാം.. അമ്മയുടെ ഒപ്പം അടുക്കളപ്പണിയിൽ ഞാനും കൂടി. എൻെറ അമ്മയേക്കാളും പച്ചപാവാം ഒരു അമ്മ എനിക്ക് ഒരുപാട് ഇഷ്ടായി. അച്ഛൻ എക്സ് മിലിറ്ററി ആയതുകൊണ്ട് തന്നെ അതിൻെറ ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്. 9 മണിക്ക് ബ്രേക്ക് ഫാസ്റ്റ് 1 മണിക്ക് ലഞ്ച് 4 മണിക്ക് ചായ അങ്ങനെ അങ്ങനെ..

പക്ഷെ ആളൊരു പാവമാണെന്നാ തോന്നുന്നത്..

അമ്മേ ചായ… കസർത്ത് കഴിഞ്ഞ് എത്തി.

മോള് ഈ ചായ കൊണ്ടു പോയി കൊടുക്ക്..

എൻെറ പട്ടി കൊടുക്കും.. എന്നൊക്കെ പറയണം എന്നുണ്ടായി പിന്നെ അമ്മ ആയോണ്ടാ..

ചായ… ഞാൻ നിന്നോട് ചോദിച്ചില്ലാലോ.. ആരോട് ചോദിച്ചാൽ എന്താ ചായ കിട്ടിയാൽ പോരെ..

പോരാ.. താനിത് കുടിക്കുന്നോ അതോ ഞനിത് തല വഴി ഒഴിക്കണോ.. ഓഹോ.. അത്രക്കായോ. എന്നാ ഒഴിക്കടി ഞാൻ ഒന്ന് കാണട്ടേ.. ചായ തല വഴി ഒഴിക്കാമെന്ന് വിചാരിച്ചപ്പോ പുറകിൽ പട്ടാളം.

പെട്ടു. ഇനി ഇപ്പോ…മ്… ശരിയാക്കി തരാട്ടാ..

ഞാൻ ചായ കൊണ്ടുവന്നോണ്ടാണോ അജുവേട്ടൻ കുടിക്കാത്തത്..

അതുവരെ റേഡിയോ മാംഗോ പോലെ ചിലച്ചുകൊണ്ടിരുന്ന അർജുൻ കറൻെറ് പോയ പോലെ നിന്നു.

എന്താന്ന്… നീ ഇപ്പോ എന്താ വിളിച്ചേ..

എന്താ ഏട്ടാ എന്നോട് ഇങ്ങനെ കാണിക്കുന്നത്…

പുറകിൽ പട്ടാളം നെറ്റി ചുളിച്ച് നോക്കുന്നുണ്ട്.

(ആഹാ കുറച്ച് കണ്ണീരും കൂടി വേണാർന്നു)

എട്ടനോ… ഏത് വേട്ടൻ.. നേരത്തെ നീ അങ്ങനെ അല്ലാലോ വിളിച്ചത്.

മ്.. എന്താ അർജുൻ… എന്താ ഇവിടെ പ്രശ്നം…

(അയ്യോ പട്ടാളം) ഏയ് പ്രശ്നോ.. എന്ത് പ്രശ്നം..ഒന്നൂല.. അല്ലേടി..

എന്നട്ട് മോളുടെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലാലോ.. എന്താ മോളെ..

ഞാൻ ഉണ്ടാക്കിയ ചായ അജു കുടിക്കുന്നില്ല അച്ഛാ.

എന്നെ ഇഷ്ടല്ലാന്നാ തോന്നുന്നത്…

കള്ളക്കണ്ണീരോടെ വച്ച് കാച്ചിയതും പട്ടാളം ഫ്ലാറ്റ്.

അതെന്താ അർജുൻ നീ ചായ കുടിക്കാത്തത്…

ഏയ്… നീ ആ ചായ ഇങ്ങ് തന്നേ.. എൻെറ കൈയ്യിലിരുന്ന ചായ എടുത്ത് ഒറ്റ വലിക്ക് കുടിച്ചു.

തിളച്ച ചായ ആയിരുന്നു അന്നനാളം മുതൽ വൻകുടൽ വരെ വെന്ത് കാണും. നേരെ റൂമിലേക്ക് ഓടുന്നത് കണ്ടു. പോയ പോലെ തിരിച്ചു വന്നാ മതിയായിരുന്നു. (അർജുൻ വെന്താലു തയ്യാർ. ഇനി ചൂടോടെ വിളമ്പിയാൽ മതി) മുറിയിൽ പോയി എത്തി നോക്കിയപ്പോൾ അർജുൻ കിടന്ന് ഡിസ്കോ ഡാൻസ് കളിക്കുന്നുണ്ട്. എനിക്കണേൽ അത് കണ്ടിട്ട് ചരി അടക്കാൻ പറ്റണില്ല.

നീ അധികം കിണിക്കണ്ട. പലിശ സഹിതം ഇത് തിരിച്ചു വാങ്ങാൻ റെഡിയായി ഇരുന്നോ..

പിന്നെ താൻ ഞൊട്ടും.. അഞ്ജലിയുടെ സമരമുറകൾ അർജുൻ കാണാൻ പോകുന്നതേ ഒള്ളു.. മമ്മൂട്ടി സ്റ്റൈലിൽ തട്ടിവിട്ട് സ്ലോമോഷനിൽ ഞാൻ ഇറങ്ങി പോന്നപ്പോൾ എന്തോ പോയ എന്തിനേയോ പോലെ അർജുൻ നോക്കി നിന്നു.

എന്താ മോളെ വല്യേ സന്തോഷത്തിലാണല്ലോ..

അടുക്കളപ്പണിക്കിടെ ഞാൻ ചിരിക്കുന്നത് കണ്ടിട്ട് അമ്മയാണ്. ഒന്നൂല അമ്മേ.. അർജുന് അച്ഛനേ നല്ല പേടിയാണല്ലേ.. പേടി മാത്രല്ല ഒരുപാട് ഇഷ്ടാ അവന് അവൻെറ അച്ഛനെ. രവിയേട്ടൻ പട്ടാളത്തിലായതുകൊണ്ട് ഒരച്ഛൻെറ സ്നേഹവും വാത്സല്യവും ഒന്നും എൻെറ കുട്ടിക്ക് കിട്ടിയിട്ടില്ല.

എന്തിനധികം 27 വർഷത്തെ വിവാഹജീവിതത്തിൽ എനിക്ക് ഏട്ടനെ നേരെ ചൊവ്വേ കാണാൻ കിട്ടിയത് തന്നെ റിട്ടയേഡ് ആയതിനു ശേഷമാ.. പട്ടാളത്തീന്ന് പോന്നപ്പോൾ ഏട്ടൻ വീട്ടിലും പട്ടളച്ചിട്ട കൊണ്ടുവന്നു.

അജു ആഗ്രഹിച്ച സ്നേഹത്തിന് പകരം കൂറേ നിബന്ധനകൾ ആയപ്പോൾ അവനും ദേഷ്യായി കാണും.

പക്ഷേ അവന് അച്ഛൻ എന്ന് വച്ചാൽ ജീവനാ. ഏട്ടൻെറ വാക്കിനപ്പുറം ഒന്നുമില്ല അവന്..

ശുദ്ധ പാവാ…

പിന്നേ…. നല്ല പാവാ.. എന്താ മോളെ..

അല്ല അർജുൻ ഒരു പാവാണെന്ന് പറയുവാർന്നു..

ഹമ്….

രാത്രി ഞാൻ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും സാർ നല്ല ഉറക്കത്തിലാണ്. നന്നായി അല്ലെങ്കിലും ഒരു അംഗംവെട്ടിനുള്ള മൂഡില്ല. ഞാനും മിണ്ടാതെ പോയി കിടന്നു. ഒന്ന് ഉറക്കം പിടിച്ച് വന്നപ്പോഴേക്കും പുറത്ത് എന്തോ അടിച്ച് ഞാൻ നിലത്തേക്കു വീണു.

അയ്യോ ഞാൻ ചത്തേ….. ഹാ… ഹാ… ഹാ…

എടി പൂതനേ…. താടകേ…. ഭദ്രകാളി….. നീ എന്നെ ചവിട്ടും അല്ലേടി..

കാലമാടാാ… തന്നെ ഇന്ന് ഞാൻ.. എഴുന്നേറ്റ് ആ കാലൻെറ പുറത്തിനിട്ടൊരു അടി കൊടുത്തു.

എനിക്ക് നല്ലത് തിരിച്ചും കിട്ടി. പിന്നെ അതൊരു കൂട്ടത്തല്ലായി. അവസാനം ബഹളം കേട്ട് അച്ഛനും അമ്മയും വന്നു. അവർ രണ്ടുപേരും ഞങ്ങളെ മാറി മാറി നോക്കുന്നത് കണ്ടപ്പോൾ എന്തോ വശപിശക് പോലെ. ഞാൻ എന്നെ ശരിക്കൊന്ന് നോക്കി.

ഉടുത്തിരുന്ന സാരി ആകെ അഴിഞ്ഞുലഞ്ഞു.

വൺഡഫുൾ. വേഗം സാരി നേരയാക്കി. എൻെറ കെട്ടിയോൻെറ കോലം അതിലും മനോഹരമായിരുന്നു.

ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞ് കട്ടിലിൽ കിടപ്പുണ്ട്. സഭാഷ്.. മുണ്ടെടുത്ത് ഉടുക്ക് മനുഷ്യാ.. അർജുൻ വേഗം തന്നെ മുണ്ടെടുത്ത് ഉടുത്തു. അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി ചിരിച്ചുകൊണ്ട് തിരിച്ചു പോയി..

വാതിലടച്ച് കിടക്ക് മക്കളെ.. പോകുന്നതിനിടെ അമ്മ വിളിച്ചു പറഞ്ഞു.

ശ്ശോ…. നാണംകെട്ടു. എല്ലാം താൻ ഒറ്റയാൾ കാരണാ..

ഞാനോ.. വരുമ്പോൾ വാതിലടക്കാതിരുന്നത് നീയാ.. ദേ എന്നേക്കൊണ്ട് പറയിപ്പിക്കരുത്.. ചവിട്ടി തുള്ളി പേയി കിടന്നു. പുറകേ ലൈറ്റ് ഓഫാക്കി കാലനും വന്ന് കിടന്നു. നാളെ അമ്മയുടെ മുഖത്ത് എങ്ങനെ നോക്കും ഈശ്വരാ.. അഞ്ചു അതോർത്ത് കിടന്നപ്പോൾ ഇന്ന് അണ്ടർവിയറിടാൻ തോന്നിയത് ഭാഗ്യം എന്നോർത്ത് സമാധാനിക്കുകയായിരുന്നു അർജുൻ…

ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും….

രചന: അഞ്ജു


Comments

Leave a Reply

Your email address will not be published. Required fields are marked *