കൊലുസ്സ് തുടർക്കഥ, ഭാഗം 21 വായിച്ചു നോക്കൂ…..

രചന: ശീതൾ

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി..

എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോൾ പാടടി….

റൂമിനോട്‌ ചേർന്നുള്ള ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്ന് അപ്പുമോനെ പാട്ടുപാടി ഉറക്കാൻ നോക്കുകയാണ് കണ്ണേട്ടൻ…എനിക്ക് ആണെങ്കിൽ പാട്ട് കേട്ടിട്ട് ചിരി ഇങ്ങെത്തിയിട്ടുണ്ട്..

“ഈ പാത്ത് അല്ലതാ പത്തി മാമ…വേറെ പാത്…”

കണ്ണേട്ടന്റെ പാട്ട് കേട്ട് അപ്പു ചെവിപൊത്തി പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു….അതുകണ്ട് കണ്ണേട്ടൻ എന്നെ രൂക്ഷമായി നോക്കി…

“ഹഹഹ…എന്റെ കണ്ണേട്ടാ ഇങ്ങനെ പാടിയാൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞ് വരെ എഴുന്നേറ്റിരുന്ന് കരയും..”

“കളിയാക്കടി കളിയാക്ക്…അല്ലെങ്കിലും എല്ലാംകൂടി എന്റെ മേലെ ആണല്ലോ കുതിര കേറുന്നത്..”

കണ്ണേട്ടൻ കലിപ്പിൽ അങ്ങനെ പറഞ്ഞ് മുഖം കോട്ടി…എനിക്ക് അപ്പോഴും ചിരി ആണ് വന്നത്…പാവം നല്ല സങ്കടം ഉണ്ട്…അപ്പൂനെ നോക്കിയപ്പോൾ ആള് ഉറക്കം വരുന്നതിന്റെ ലക്ഷണം കാണിച്ചുകൊണ്ട് വിരൽ വായിലിട്ട് എന്നെനോക്കി ഇരിക്കാ..

“അച്ചോടാ വാവേ…ദേവൂന്റെ അപ്പൂട്ടന് ഉറക്കം വരുന്നുണ്ടോ..വായോ ദേവു പാട്ടുപാടി ഉറക്കാല്ലോ വാവേനെ..” ഞാൻ അതുംപറഞ്ഞ് കുഞ്ഞിനെ കയ്യിലെക്ക് വാങ്ങി എന്റെ നെഞ്ചോട് ചേർത്ത് പതിയെ പുറത്ത് തട്ടി…

🎼ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…. 🎼എന്നിൽനിന്നും പറന്നകന്നൊരു പൈങ്കിളി മലർ തേൻകിളി…പൈങ്കിളി മലർ തേൻകിളി… 🎼മഞ്ഞുവീണതറിഞ്ഞില്ല പൈങ്കിളി മലർ തേൻകിളി വെയിൽ വന്നുപോയതറിഞ്ഞില്ല…

ഓമനേ നീവരും നാളുമെണ്ണി ഇരുന്നു ഞാൻ…🎼

ഞാൻ പാടിത്തീർന്നപ്പോഴേക്കും കുഞ്ഞ് എന്റെ നെഞ്ചിലെക്ക് പറ്റിച്ചേർന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു..തല ചെരിച്ച് കണ്ണേട്ടനെ നോക്കിയപ്പോൾ എന്നെത്തന്നെ ഇമവെട്ടാതെ ഒരു പുഞ്ചിരിയോടെ നോക്കിയിരിക്കുകയാണ്.. ഞാൻ എന്താ ഇങ്ങനെ നോക്കുന്നത് എന്ന അർഥത്തിൽ പിരികം പൊന്തിച്ചു…കണ്ണേട്ടൻ അപ്പൊത്തന്നെ ഒന്നുമില്ലന്ന് ചുമൽ കൂച്ചി കാണിച്ച് പതിയെ എന്നെ ആ നെഞ്ചിലേക്ക് ചേർത്ത് എന്നെയും മോനെയും പൊതിഞ്ഞുപിടിച്ചു..

അതാഗ്രഹിച്ചപോലെ ഞാൻ ആ നെഞ്ചിൽ ചാരികിടന്നു… ആകാശത്ത് നിലാവ് പരത്തി ശോഭയോടെ നിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കി ഞങ്ങൾ എത്രനേരം ഇരുന്നു എന്നറിയില്ല…ആ നെഞ്ചിലെ പ്രണയചൂടിൽ ഞാൻ അലിയുന്നതുപോലെ തോന്നി…രാത്രിയിലെ കുളിരിലും ആ ചൂട് എനിക്ക് വല്ലാത്തൊരു അനുഭൂതിയെകി…

കുഞ്ഞിനെ ബെഡിന്റെ നടുക്ക് കിടത്തി അപ്പുറത്തും ഇപ്പുറത്തുമായി ഞങ്ങൾ പരസ്പരം കണ്ണുകൾക്കൊണ്ട് പ്രണയിച്ചുകൊണ്ടിരുന്നു..

ഇതുവരെ കണ്ടതിനെക്കാൾ ഏറെ എന്റെ സ്വന്തം മാഷിന് ഇന്ന് സൗന്ദര്യം കൂടിയതുപോലെ തോന്നി എനിക്ക്…❣️

ഞങ്ങൾ ഇരുവരും കൈകോർത്ത് അപ്പുവിനെ ചേർത്തുപിടിച്ചു…അവൻ ഒന്ന് കുറുകിക്കൊണ്ട് എന്നോട് ചേർന്നുകിടന്നു..പതിയെ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴും കണ്ണേട്ടന്റെ കൈകൾ ഒരു സ്നേഹവലയംപോലെ എന്നെ പൊതിഞ്ഞുപിടിച്ചിരുന്നു..

അപ്പൂനെയും ചേർത്തുപിടിച്ച് കിടന്നുറങ്ങുന്ന എന്റെ പെണ്ണിനെ കണ്ടാണ് ഞാൻ ഉറക്കം ഉണർന്നത്..എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു… ആദ്യമായി ഞാൻ കണ്ട ആ ദാവണിക്കാരി ശ്രീദേവിയിൽനിന്നും എന്റെ നല്ല പാതിയായ ദേവൂട്ടി ഒരുപാട് മാറിയിരിക്കുന്നു…

വാടിയ താമരപ്പൂപോലെ കൂമ്പിയടഞ്ഞ കണ്ണുകളോടെ നിഷ്കളങ്കമായി ഉറങ്ങുന്ന എന്റെ പെണ്ണിനെക്കണ്ട് എനിക്ക് എന്തെന്നില്ലാത്ത വാത്സല്യം തോന്നി.. ഞാൻ രണ്ടുപേരുടെയും നെറ്റിയിൽ ഓരോ സ്നേഹചുംബനങ്ങൾ നൽകി..എഴുന്നേറ്റ് റെഡിയായി ജോഗ്ഗിന് പോകാനായി ഇറങ്ങി.. താഴേക്ക് ചെന്നപ്പോൾ ഗീതുവും ശില്പയും അടുക്കളയിൽ ഉണ്ടായിരുന്നു..

“ആഹ് കണ്ണാ നീ എഴുന്നേറ്റോ…മോൻ ഇന്നലെ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലല്ലോ..നിങ്ങൾക് ബുദ്ധിമുട്ടായോ ടാ..?? എന്നെ കണ്ടപാടെ ശില്പ ചോദിച്ചു…ഗീതു എന്നെനോക്കി ഒരു ആക്കിയ ഇളി ഇളിച്ചു…ബ്ലഡി മാതാജി..എന്റെ ഫസ്റ്റ് നൈറ്റ് കുളമാക്കിയ ജന്തു.. ”

“ഏയ് ഒരു കുഴപ്പവും ഇല്ലായിരുന്നു..അതൊക്കെ എന്റെ പെണ്ണ് നൈസ് ആയിട്ട് ഡീൽ ചെയ്തു..ഇപ്പൊ രണ്ടുംകൂടി ഒരമ്മ പെറ്റ മക്കളെപ്പോലെ കിടന്ന് ഉറങ്ങുന്നുണ്ട്…”

ഞാൻ പറഞ്ഞതുകേട്ട് ഗീതുവും ശില്പയും ചിരിച്ചു..

“ആഹ് ഗീതു..ഞാൻ വരുമ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് എടുത്തുവയ്ക്കണേ ഇന്ന് കോളേജിൽ പോകണം..”

“ഇന്നോ…വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം അല്ലേടാ ആയുള്ളൂ..നിനക്ക് കുറച്ചുദിവസം ലീവ് എടുത്തൂടെ..”

“അതൊന്നും നടക്കില്ല ഗീതു…ഫൈനൽ ഇയർ പിള്ളേരുടെ എക്സാം തുടങ്ങാറായി ലീവ് എടുത്താൽ ശെരിയാകില്ല..ഇവിടെയും ഉണ്ടല്ലോ ഒരുത്തി എക്സാം എഴുതാൻ…”

“എടാ നീ അതിനെയും എക്സാം എഴുതിക്കാൻ പോകുവാണോ..??? ”

പിന്നല്ലാതെ….അവളുടെ ഡിഗ്രി കംപ്ലീറ്റ് ആക്കണ്ടേ..??

“ഹാ ബെസ്റ്റ് കെട്ടിയോൻ..പാവം അതിനെപ്പോലും വെറുതെ വിടരുത് ട്ടോ..” ശില്പ എന്നെ കളിയാക്കി പറഞ്ഞു..

“എടാ ഇന്ന് ലീവ് എടുക്കട ഇവര് ഇന്ന് പോകുവല്ലേ..”

“അതിന് ഇവരുടെ ഫ്ലൈറ്റ് പതിനൊന്നു മണിക്കല്ലേ..ഹാഫ് ഡേ ലീവ് എടുക്കാം ഇവരെ എയർപോർട്ടിൽ ഞാൻ കൊണ്ടുവിടാം..” ഞാനത് പറഞ്ഞ് പോകാൻ ഒരുങ്ങിയതും ദേവൂട്ടി അപ്പൂനെയും എടുത്ത് അടുക്കളയിലേക്ക് എത്തി..ശില്പയെ കണ്ടപ്പോൾ ദേവൂട്ടിയുടെ തോളിൽ പാതിമയക്കത്തിൽ കിടന്ന അപ്പു ശില്പയുടെ തോളിലേക്ക് വീണു…

ഞാൻ ദേവൂട്ടിയെ നോക്കി സൈറ്റ് അടിച്ച് ഗീതുവും ശില്പയും കാണാതെ അവളുടെ വയറിൽ ഒരു പിച്ചും കൊടുത്ത് ഒരു കള്ളച്ചിരിയോടെ പുറത്തേക്ക് പോയി..

ഹൂ കള്ളക്കണ്ണൻ എന്നാ വേദനയാ പിച്ചിയിട്ട്..ഇങ്ങ് വരട്ടെ ശെരിയാക്കികൊടുക്കാം..

“ആഹ് ദേവു ഞങ്ങൾ ഇന്ന് പോകും കേട്ടോ…പതിനൊന്ന് മണിക്കാണ് ഫ്ലൈറ്റ്..” ശില്പ ചേച്ചി എന്നോട് പറഞ്ഞതും എന്റെ മുഖം വാടി..എന്റെ നോട്ടം ചേച്ചിയുടെ കയ്യിലിരുന്ന് എന്നെനോക്കി കിടക്കുന്ന അപ്പുവിലേക്ക് നീണ്ടു…

“ഇന്ന് പോവണ്ട ചേച്ചി…കുറച്ചുദിവസം നിൽക്ക്..ഗീതമ്മേ ഒന്ന് പറ… ” ചിണുങ്ങിക്കൊണ്ട് ഞാൻ പറഞ്ഞത് കേട്ടതും ഗീതമ്മയും ചേച്ചിയും പൊട്ടിച്ചിരിച്ചു.. “ഹഹഹ എന്റെ മോളേ…ഇനിയും ഇവരെ ഇങ്ങനെ നിർത്തിയാൽ നമ്മുക്ക് രണ്ടിനും പണി കിട്ടും..ഇന്നലെ തന്നെ കൊച്ചായതുകൊണ്ടാണ് അപ്പൂനെ നിന്റെ കെട്ട്യോൻ വെറുതെ വിട്ടത്…”

ഗീതമ്മ പറഞ്ഞതുകേട്ട് ഞാനാകെ ചൂളിപ്പോയി..ഈ മാഷിന്റെയൊരു കാര്യം…പിന്നെയാണ് ഗീതമ്മ പറഞ്ഞത് മാഷ് ഇന്ന് കോളേജിൽ പോകുന്ന കാര്യം..ഇനി അങ്ങോട്ടേക്ക് പോകണ്ടല്ലോ എന്ന് കരുതി ഇരുന്ന എന്നെ ഫൈനൽ എക്സാം കൂടി എഴുതിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ ഞാൻ ഫ്ലാറ്റ്..

ജോഗ്ഗിങ് ഒക്കെ കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ കണ്ടത് എന്റെ ഷർട്ട്‌ ഒക്കെ മടക്കിവയ്ക്കുന്ന ദേവൂട്ടിയെ ആണ്… എന്നെ കണ്ടതും പെണ്ണ് ചുണ്ട് കോട്ടി തിരിഞ്ഞുനിന്നു..ഓ പൊണ്ടാട്ടിക്കുട്ടി കലിപ്പിൽ ആണ്…ഇതൊക്കെ എന്ത് ഇപ്പൊ ശെരിയാക്കിത്തരാം.. ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു..മ്മ്ഹ് പെണ്ണിന് നോ കുലുക്കം..അമ്പടി അത്രക്കായോ..ഞാൻ പെണ്ണിന്റെ അടുത്തെത്തി അവളുടെ അരയിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു.. ടീഷിർട്ടിന് മുകളിലൂടെ എന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു..എന്നിട്ടും കുരിപ്പ് ഒരു റിയാക്ഷനും ഇല്ലാതെ നിൽക്കാ..ഇത്രയ്ക്കും ധൈര്യമോ അങ്ങനെവിട്ടാൽ ശെരിയാകില്ലല്ലോ..ഞാൻ പതിയെ കുനിഞ്ഞ് അവളുടെ പിൻകഴുത്തിൽ ചുണ്ടുകൾ അമർത്തി..

പെണ്ണ് ഞെട്ടി ഉയർന്നുപൊന്തി..മ്മ് ആട്ടണ്ട്..😆

ഞാൻ അവളെ എനിക്കുനേരെ തിരിച്ചുനിർത്തി..പതിയെ എന്റെ അധരങ്ങൾ അവളുടെ അധരങ്ങളിലേക്ക് ചേർത്തു…ദേവൂട്ടിയുടെ പിടി എന്റെ ടീഷർട്ടിൽ മുറുകി… ആ അധരങ്ങളിലെ തേൻ ഞാൻ ആവോളം നുകർന്നു…ദീർഘനേരത്തെ ചുംബനത്തിനു ശേഷം അകന്നുമാറിയപ്പോൾ രണ്ടുപേരും നന്നേ കിതച്ചിരുന്നു…എന്റെ മുഖത്തുനോക്കാതെ തല താഴ്ത്തിനിന്ന ദേവൂട്ടിയെ ഞാനൊരു കള്ളച്ചിരിയോടെ നോക്കി അവളുടെ താടിയിൽ പിടിച്ച് മുഖം എനിക്കുനേരെ ഉയർത്തി..

‘”നാണമാ….മ്മ്മ്….??? “മ്മ്ഹ്…….”

“ഇവിടെ ഇങ്ങനെ നിൽക്കാനാണോ പ്ലാൻ…കോളേജിൽ പോകണ്ടേ…?? ഞാൻ ചോദിച്ചതുകേട്ട് അവൾ കീഴ്ചുണ്ട് പിളർത്തി എന്നെനോക്കി…

“മ്മ്ഹ്…ഞാൻ വരുന്നില്ല..കണ്ണേട്ടനും പോകണ്ട…”

“അയ്യടി എനിക്ക് നിന്നെപ്പോലെ മടി ഒന്നുമില്ല…പിന്നെ ഇവിടെ ഇരുന്നിട്ടും വലിയ കാര്യമൊന്നും ഇല്ലല്ലോ..” അവളെ ഇടംകണ്ണിട്ട് നോക്കി ഞാൻ പറഞ്ഞതും..അവൾ എന്റെ നെഞ്ചിൽ ഒരു കുത്ത് തന്നു..

“സ്സ്…പെണ്ണേ വേദനയുണ്ട് ട്ടോ…നീ വരുന്നില്ലേൽ വരണ്ട..എക്സമിന് മാർക്ക്‌ കുറഞ്ഞാൽ ബാക്കി അപ്പൊപ്പറയാം..” ഞാൻ അതുംപറഞ്ഞ് അവളുടെ തലയിൽ ഇരുന്ന തോർത്ത് എടുത്ത് ആ ഉണ്ടകവിളിൽ ഒരുമ്മയും കൊടുത്ത് ഫ്രഷ് ആകാനായി പോയി..

എന്റെ കൃഷ്ണ..തുടങ്ങി തുടങ്ങി..റൊമാൻസ് തുടങ്ങി..ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് തോന്നുന്നു…എന്നാലും കോളെജിൽ എന്റെ പട്ടി പോകും…മടിയായിട്ടു വയ്യാ.. ഞാൻ താഴേക്ക് ചെന്നപ്പോൾ അവര് പോകാൻ റെഡി ആയിരുന്നു..കുറച്ചുകഴിഞ്ഞ് കണ്ണേട്ടനും റെഡി ആയി വന്നു..ഞാനും ഗീതമ്മയും കൂടിയാണ് അവർക്കുള്ള ഭക്ഷണം വിളമ്പിയത്..

അവർ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അപ്പു എന്നെ കെട്ടിപ്പിടിച്ച് ഇവിടെ നിൽക്കണം എന്നുപറഞ്ഞ് കരച്ചിൽ ആയിരുന്നു..എനിക്കും ആകെ സങ്കടായി…ഒരു വിധത്തിൽ അവർ അപ്പൂനെ കൊണ്ടുപോയി..

കണ്ണേട്ടനും കൂടി പോയതോടെ ഞാൻ ആകെ മൂഡ് ഓഫ് ആയി..കോളേജിൽ പോയാമതിയായിരുന്നു എന്ന് തോന്നിപ്പോയി..

ഗീതമ്മയോട് ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴും കണ്ണുകൾ അറിയാതെ പുറത്തേക്ക് പാഞ്ഞു..

വൈകീട്ട് മുറ്റത്തെക്ക് കണ്ണേട്ടന്റെ കാർ ഒരു ഹോണടിയോടെ കയറിയതും ഉമ്മറത്തെ സോഫയിൽ ഗീതമ്മയുടെ മടിയിൽ കിടന്ന ഞാൻ ഓടി പുറത്തേക്കിറങ്ങി… ഒരു പുഞ്ചിരിയോടെ കണ്ണേട്ടൻ എന്റെ അടുത്തേക്ക് വന്ന് എന്നെ ചേർത്തുപിടിച്ചു…ഞാനാ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നുനിന്നു…

“ഹോ എന്റെ കണ്ണാ ഇപ്പോഴാ നിന്റെ ദേവൂട്ടിയുടെ മുഖമൊന്ന് ചിരിച്ചുകണ്ടത്..ഇത്രയുംനേരം കണ്ണേട്ടൻ എന്താ വരാത്തെ കണ്ണേട്ടൻ എന്താ വരാത്തെ എന്നുചോദിച്ച് എന്റെ ചെവി തിന്നുവായിരുന്നു..”

ഗീതമ്മ പറഞ്ഞതുകേട്ട് ഞാൻ അമ്മയെ കൊഞ്ഞനംകുത്തി കാണിച്ചു..കണ്ണേട്ടൻ എന്നെനോക്കി ചിരിച്ചു… ‘

“ആണോടി പൊണ്ടാട്ടി..എന്നെ ശെരിക്കും മിസ്സ്‌ ചെയ്തോ..മ്മ്…??

“മ്മ് ശെരിക്കും…

കണ്ണേട്ടൻ അടുത്തില്ലാതെ എനിക്കെന്തോ പോലെ തോന്നി..നാളെ മുതൽ ഞാനും വരുവേ കോളേജിലേക്ക്..കണ്ണേട്ടൻ എന്നെ മിസ്സ്‌ ചെയ്തില്ലേ..??

“ഏയ് ഞാനോ…നോ ടി…കോളേജിൽ എത്തിയപ്പോൾ ഞാൻ നിന്നെപ്പറ്റി ഓർത്തതെയില്ല..”

ചിരി കടിച്ചുപിടിച്ച് കണ്ണേട്ടൻ എന്നെനോക്കി പറഞ്ഞതും ഞാൻ ചുണ്ട് കൂർപ്പിച്ച് ആ താടി പിടിച്ചുവലിച്ചു…

“ആഹ് ഡി..വേദനയുണ്ട് ട്ടോ…ഇതിനുള്ളത് പലിശസഹിതം ഞാൻ രാത്രി തരുന്നുണ്ട്..” ഞാൻ മാത്രം കേൾക്കാൻ പാകത്തിന് കണ്ണേട്ടൻ അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി..എന്റെ പിടി താനെ അയഞ്ഞു..

പിന്നെ അങ്ങോട്ട് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയായിരുന്നു എന്റെ ഹൃദയം..വെറുതെ ഒടുക്കത്തെ ഇടി ഇടിക്കുവാ..

റൂമിലേക്ക് പോകുന്നതിന് മുൻപ് ഗീതമ്മ ഒരു ഗ്ലാസ്‌ പാൽ എന്റെ കയ്യിൽ തന്നു.. “ഇനി നമ്മളായിട്ട് പതിവ് തെറ്റിക്കണ്ട..എല്ലാം അതിന്റെ മുറക്ക് നടന്നോട്ടെ മോള് ചെല്ല്..” ഗീതമ്മ ചിരിയോടെ പറഞ്ഞതുകേട്ട് ഞാൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചുകൊടുത്ത് റൂമിലേക്ക് നടന്നു..

പതിയെ അകത്തേക്ക് തലയിട്ട് നോക്കിയപ്പോൾ കണ്ണേട്ടന്റെ പൊടിപോലും കാണാനില്ല…ആ ആശ്വാസത്തിൽ ഞാൻ വേഗം അകത്തുകയറി പാൽ ഗ്ലാസ്‌ ടേബിളിൽ വച്ചു…പെട്ടെന്നാണ് പിന്നിൽ ഡോർ ക്ലോസ് ആയ ശബ്ദം കേട്ടത്..ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ കണ്ണേട്ടൻ ഡോറിൽ ചാരി എന്നെനോക്കി നിൽക്കുന്നു..വിത്ത്‌ കള്ളച്ചിരി…

ഞാൻ നിന്നനിൽപ്പിൽ വെട്ടിവിയർക്കാൻ തുടങ്ങി..കണ്ണേട്ടൻ എന്റെ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് ഞാൻ അറിയാതെ പിറകോട്ടു നീങ്ങി അവസാനം ചുമരിൽ തട്ടിനിന്നു… കണ്ണേട്ടൻ എനിക്കരുകിലേക്ക് എത്തി എന്റെ ഇരുസൈഡിലുമായി കൈകുത്തി നിന്നു…

ഞാൻ വിറയാർന്ന ചുണ്ടുകളോടെ ഉമിനീരിറക്കി കണ്ണേട്ടനെ നോക്കി.. എന്റെ മുഖമാകെ പരതിനടന്ന ആ കണ്ണുകൾ എന്റെ ചുണ്ടിൽ എത്തിനിന്നതും ശരീരമാകെ ഒരു വിറയൽ കടന്നുപോയി… കണ്ണേട്ടൻ പതിയെ എന്റെ കഴുത്തിലും കവിളിലുമായി കൈചേർത്ത് എന്റെ അധരങ്ങളിലേക്ക് ചുണ്ടുകൾ ചേർത്തു… ഒരു ചെറിയ ഞെട്ടലോടെ ഞാൻ ഷർട്ടിൽ പിടിമുറുക്കി… ആ ചുംബനത്തിന്റെ തീവ്രതയിൽ ഞങ്ങൾ മതിമറന്നു നിന്നു..

കണ്ണേട്ടന്റെ നാവും ദന്തങ്ങളും എന്റെ അധരങ്ങളിൽ കുസൃതി കാണിക്കുന്നതിനൊപ്പം ആ കൈകളും എന്റെ ശരീരമാകെ ഒഴുകിനടന്നു.. ശ്വാസം വിലങ്ങി എന്നിൽനിന്ന് ചെറിയ ഞരക്കവും മൂളലും ഉണ്ടായപ്പോൾ കണ്ണേട്ടൻ എന്നെ ആ ദീർഘചുംബനത്തിൽ നിന്നും മോചിതയാക്കി..

പരസ്പരം അകന്നുമാറിയപ്പോൾ രണ്ടുപേരും നന്നേ കിതച്ചിരുന്നു… കണ്ണേട്ടൻ എന്നെ കൈകളിൽ കോരിയെടുത്തു പതിയെ ബെഡിലേക്ക് കൊണ്ടുപോയി കിടത്തി എന്റെ മേലേക്ക് അമർന്നു..

ഞാൻ ശ്വാസം നീട്ടിയെടുത്ത് കണ്ണേട്ടന്റെ നെഞ്ചിൽ കൈവച്ചു…

“ക..ണ്ണേ…ട്ടാ…പാ…ൽ..”

എങ്ങനൊക്കെയോ വിക്കിവിക്കി ഞാൻ പറഞ്ഞൊപ്പിച്ചതും കണ്ണേട്ടൻ പുഞ്ചിരിയോടെ എന്നെ നോക്കി..

“ഞാൻ പാല് കുടിക്കാറില്ല..പിന്നെ ഗീതു അത് തന്നത് വെറുതെ ഒരു ആചാരം തെറ്റിക്കണ്ട എന്ന് കരുതിയാണ്..നിനക്ക് വേണോ പാല്..?? ഞാൻ പതിയെ വേണ്ടാന്ന് തലയാട്ടി… “അപ്പൊപ്പിന്നെ എങ്ങനെയാ കാര്യങ്ങൾ..സമ്മതമല്ലേ നിനക്ക് എന്റേത് മാത്രമാകാൻ..”

ഒരു വശ്യമായ ചിരിയോടെ മീശ പിരിച്ചുകൊണ്ട് കണ്ണേട്ടൻ എന്നോട് ചോദിച്ചതും ഞാൻ കണ്ണുംമിഴിച്ച് ഉമിനീരിറക്കി പതിയെ തലയാട്ടി… അതുകണ്ട് കണ്ണേട്ടൻ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ ആ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു…

“നീ എന്തിനാ പെണ്ണേ ഇങ്ങനെ പേടിക്കുന്നത്..നിന്റെ പൂർണ്ണസമ്മതം ഇല്ലാതെ ഞാൻ നിന്നെ സ്വന്തമാക്കില്ല..അത്രക്ക് കാമഭ്രാന്തൻ ഒന്നുമല്ല ഞാൻ…” അതുകേട്ടപ്പോഴാ സത്യത്തിൽ എനിക്ക് ശ്വാസം നേരെവീണത്..എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..ഞാൻ കണ്ണേട്ടനെ ഇറുകെപ്പുണർന്ന് ആ കവിളിൽ അമർത്തി ചുംബിച്ചു…

“താങ്ക്യൂ കണ്ണേട്ടാ…..”

“എന്തിന്……??? “എന്നെ പൂർണ്ണമായും മനസ്സിലാക്കിയതിന്…” അതുകേട്ട് കണ്ണേട്ടൻ എന്റെ മുഖം ആ നെഞ്ചിലേക്ക് അമർത്തി..

“ഉറങ്ങിക്കോ…….” എന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് കണ്ണേട്ടൻ പറഞ്ഞു..ഞാനാ നെഞ്ചിലെ ചൂടിൽ പറ്റിച്ചേർന്നു കിടന്നു..പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു…

വായിക്കുന്നവർ ഒക്കെ പിശുക്ക് കാണിക്കാതെ ലൈക്ക് കമന്റ് ചെയ്യണേ…

തുടരും…

രചന: ശീതൾ