പ്രണയമഴ നോവൽ, നാലാം ഭാഗം വായിക്കുക…

രചന: Thasal

🎶തുമ്പി വാ തുമ്പകുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം,,,, 🎶

ഒരു മൂളലോടെ പാട്ട് കേട്ടതും വരാന്തയിലൂടെ നടക്കുകയായിരുന്ന തുമ്പി സംശയത്തോടെ തിരിഞ്ഞു നോക്കി എങ്കിലും ആരെയും കാണാൻ കഴിയാതെ വന്നതും ഒന്ന് മുഖം തിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു….

*”ഡോ തീപ്പെട്ടികൊള്ളി,,, *”

ഇപ്രാവശ്യത്തെ വിളി തന്റെ പ്രിയ സഖാവിന്റെത് ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ചുണ്ടിലെ ചിരി മറക്കാൻ കഷ്ടപ്പെട്ട് കൊണ്ട് കയ്യിലെ പുസ്തകം ഒന്ന് മാറോടു അണച്ചു കൊണ്ട് നടന്നതും പെട്ടെന്ന് ഒരു കാലടി ശബ്ദത്തോടെ അവൻ വന്നു അവളുടെ സൈഡിൽ ആയി നിന്നതും അവൾ തല ഒന്ന് ചേരിച്ചു പിടിച്ച് കൊണ്ട് അവൻ കാണാതെ ഒന്ന് പുഞ്ചിരിച്ചു…

“എന്തൊരു പോക്കാഡോ,,,, ”

“എന്താ സഖാവെ ക്ലാസ്സ്‌ ഒന്നും ഇല്ലേ,,,, അതോ പിള്ളേരെ പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും തുടങ്ങിയോ,,,,, ”

അവളുടെ ചോദ്യം കേട്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു….

“എന്താടോ നിങ്ങൾ സ്റ്റുഡന്റസിന് മാത്രം പറഞ്ഞ പണിയാണോ ഈ ക്ലാസ്സ്‌ കട്ട്‌ ചെയ്യലും നടത്തവും ഒക്കെ,,,, ”

“ഞാൻ അങ്ങനെ പറഞ്ഞില്ല കണ്ടപ്പോൾ ചോദിച്ചു എന്നൊള്ളൂ,,, ഇനി അതും പറഞ്ഞു എന്നോട് ചൂടാവേണ്ട,,,, ”

“ചൂടായാൽ കണ്ണും നെഞ്ചും എറിയും അല്ലെ,,,, ”

അവൻ അവളെ ഒന്ന് മൊത്തത്തിൽ വാരി കൊണ്ട് ചോദിച്ചതും അവൾ ആകെ ചമ്മിയ ചിരി അവന് നേരെ ചിരിച്ചു…

“അത് അങ്ങനെ എരിയ്ണതല്ല,,,,, സത്യത്തിൽ എന്റെ അച്ഛ പോലും എന്നോട് ചൂടാവാറ് ഇല്ല,,,,,”

എപ്പോഴും ചിരിച്ചു കൊണ്ടേ സംസാരിക്കൂ….

പെട്ടെന്ന് ഒരു ദിവസം ഒരാള് മുഖം കറുപ്പിച്ച്‌ കൊണ്ട് സംസാരിച്ചപ്പോൾ എന്തോ ഇവിടെ ഒരു വേദന…

അത്രേ ഒള്ളൂ,,, അല്ലാതെ സങ്കടം ഒന്നും വന്നിട്ടല്ലട്ടൊ….

നെഞ്ചിൽ ഒന്ന് വിരൽ കുത്തി കൊണ്ട് അവൾ പറയുന്നത് കേട്ടതും അവൻ ഒന്ന് ചിരി ഒതുക്കി പിടിച്ചു,,,, അതിന് തന്നെയാടി സങ്കടം എന്ന് പറയുന്നത്….

പിന്നെ സഖാവെ ഒരു കാര്യം ചോദിക്കാൻ വിട്ടു…

സഖാവ് ഇന്നലെ വീട്ടിൽ എന്തേലും കൊണ്ട് കൊടുത്തിരുന്നോ…

പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് അവൻ ആദ്യം ഒന്ന് പരുങ്ങി എങ്കിലും പിന്നീട് ഒന്ന് തല കുലുക്കി,,,, അപ്പോഴേക്കും അവർ ലൈബ്രറിയുടെ മുന്നിൽ എത്തിയിരുന്നു,,,, അവൾ ഒന്ന് തിരിഞ്ഞു അവന് അഭിമുഗമായി നിന്നു…

“സഖാവിന് ഒന്നും തോന്നരുത്,,,, ഇനി അങ്ങനെ ഒന്നും വേണ്ടാട്ടൊ,,,,,ഞങ്ങൾക്ക് കഴിയാനുള്ളതൊക്കെ അവിടെയുണ്ട്,,,, പിന്നെയും നിങ്ങളെ പോലുള്ളവർ കൊണ്ട് വന്നു തരുമ്പോൾ ശരിക്കും പേടിയാ,,,, ഒരിക്കലും തിരിച്ചു കൊടുക്കാൻ കഴിയാത്ത കടമായി മാറുമോ എന്ന്,,,, അച്ഛയും സഖാവ് ആയത് കൊണ്ട് ആദ്യം ഈ പാർട്ടി ഓഫീസിൽ നിന്നും ഒക്കെ ഈ കിറ്റ് എന്നും പറഞ്ഞു കുറെ സാധനങ്ങൾ കൊണ്ട് തരുമായിരുന്നു,,, ആദ്യം ഒക്കെ അത് വാങ്ങിഎങ്കിലും പിന്നീട് അത് എല്ലാവരെയും അറിയിക്കാൻ തുടങ്ങിയപ്പോൾ വേണ്ടെന്നു വെച്ചു,,,, എന്തോ ആത്മാഭിമാനം സമ്മതിക്കുന്നില്ല….”

ഇനി അങ്ങനെ കൊണ്ട് വരുന്നത് കൊണ്ട് സഖാവിനു തന്നെയാവും ദോഷം…

നാട്ടും പുറത്തുകാരാ,,, എന്തൊക്കെയാ പറയുകയും എന്ന് ചിന്തിക്കാൻ കൂടി കഴിയില്ല,,,, ജീവിതം പോലും പോകും,,,, ഇനി വേണ്ടാട്ടൊ….

വളരെ പക്വതയേറിയ അവളുടെ സംസാരം കേട്ട് അവൻ ഒരു പുഞ്ചിരിയാലെ നോക്കി നിന്നു…

“ജീവിതം പോയാലും അത് തിരിച്ചു പിടിക്കാൻ എനിക്കറിയാം,,,,, പിന്നെ ഞാൻ ഇതെല്ലാം ചെയ്തത് ആരെയും അറിയിക്കാനോ ഒന്നും പ്രതീക്ഷിച്ചോ അല്ല ,,,, നിങ്ങളെയൊക്കെ സ്വന്തമായി കണ്ടു കൊണ്ടാ,,, അത് തനിക്കൊരു ബുദ്ധിമുട്ട് ആയി തോന്നുകയാണെങ്കിൽ,,,,, ”

“സഖാവെ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല,,,, ”

പറഞ്ഞതിന്റെ അബദ്ധം മനസ്സിലാക്കിയമട്ടെ അവൾ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞതും അവൻ കൈ ഉയർത്തി അവളോട്‌ നിർത്താൻ ആവശ്യപ്പെട്ടു കൊണ്ട് കൈ കെട്ടി…

“അത് തനിക്കൊരു ബുദ്ധിമുട്ടായി തോന്നുകയാണെങ്കിൽ അതങ്ങ് സഹിച്ചോ,,, ഞാൻ ഇനിയും വരും,,,,എന്നെ കൊണ്ട് ആകും വിധം സഹായിക്കും,,,, ഇത് എന്റെ അവകാശമായി കണ്ടാൽ മതി…

കേട്ടോടി തീപ്പെട്ടികൊള്ളി….

അതും പറഞ്ഞു അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് മുണ്ടും മടക്കി കുത്തി തിരിഞ്ഞു നടക്കുന്ന അവനെ കണ്ട് അവളിലും ഒരു പുഞ്ചിരി നിറഞ്ഞു,,,ഒപ്പം കണ്ണുകളും….

“ചേച്ചി,,,, അതല്ല,,, മറ്റേ കൊമ്പിൽ ഉള്ളത്,,,,”

“മാവിന്റെ കൊമ്പിൽ നിന്ന് കൊണ്ട് മാങ്ങ എത്തിപിടിക്കാൻ നോക്കുന്ന തുമ്പിയെ നോക്കി അപ്പുവും മാളുവും ഒരേ സ്വരത്തിൽ പറഞ്ഞതും അവൾ താഴേക്ക് ഒന്ന് നോക്കി കണ്ണുരുട്ടി കൊണ്ട് ആ ചില്ലയിൽ ഒന്ന് ഇരുന്നു,,,, ”

ആദ്യം നിങ്ങള് ഏതാണ് വേണ്ടത് എന്ന് തീരുമാനിക്ക്,,,, എന്നിട്ടാവാം പറിക്കലും എടുക്കലും….

“ചേച്ചി അത് മതി,,, ചേച്ചീടെ മുകളിൽ ഉള്ളത്,,,”

“ഇനി മാറ്റി പറയത്തില്ലല്ലോ,,, ”

“ഇല്ല,, ഉറപ്പിച്ചു,,, ”

കുട്ടികൾ ഒരു സന്തോഷത്തിൽ പറയുന്നത് കേട്ടതും അത് വരെ തുമ്പിയുടെ മുഖത്ത് ഉണ്ടായിരുന്ന ഗൗരവത്തിന് പുറമെ ഒരു പുഞ്ചിരി കൂടി കലർന്നിരുന്നു,,, അവൾ ചില്ലയിൽ ഒന്ന് എഴുന്നേറ്റ് നിന്ന് കൊണ്ട് മുകളിലെ ചില്ലയിൽ എത്തി വലിഞ്ഞു കുറച്ച് പച്ചമാങ്ങ പൊട്ടിച്ചു താഴെ ഇട്ടു കൊടുത്തു കൊണ്ട് ഒരു മാങ്ങ കയ്യിൽ ഒതുക്കി കൊണ്ട് ആ ചില്ലയിൽ തന്നെ ഇരുന്നു….

“ചേച്ചി ഇറങ്ങേണ്ടെ,,,, ”

“ആദ്യം ഇതൊന്നു തിന്നോട്ടെടാ ഇറങ്ങിയാൽ എനിക്ക് കിട്ടൂലാന്ന് നന്നായി അറിയാം,,, ”

അവൾ ഒരു കള്ളചിരിയാലെ പറഞ്ഞു കൊണ്ട് കയ്യിലെ പച്ച മാങ്ങ ഒന്ന് കടിച്ചതും അതിന്റെ പുളി കാരണം അറിയാതെ തന്നെ അവളുടെ മുഖം ചുളിഞ്ഞു പോയിരുന്നു,,,,, അപ്പോഴാണ് ഒരു ബുള്ളറ്റ് വീടിനു മുന്നിലേക്ക് വന്നു നിന്നത്,,, അവൾ മുകളിൽ ഇരുന്നു കൊണ്ട് തന്നെ ഒന്ന് താണു നോക്കിയതും മുറ്റത്ത്‌ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഞെട്ടി പോയിരുന്നു,,,,,

എന്റെ കൃഷ്ണ,,,, സഖാവ്….

അവൻ വീടിനുള്ളിലേക്ക് കയറാൻ നിന്നതും മാവിൻ ചുവട്ടിൽ ഇരുന്നു മാങ്ങ കഴിക്കുന്ന അപ്പുവിനെയും മാളുവിനെയും കണ്ട് ഒരു വാത്സല്യം നിറഞ്ഞ പുഞ്ചിരി അവനിൽ വിടർന്നു കൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി….

“ഇവിടുത്തെ ചേച്ചി എവിടെ,,, ”

“ആരാ തുമ്പി ചേച്ചിയോ,,,, ”

“ആ,,,, തുമ്പി,,, ”

“ചേച്ചി ഇതേ,,,, ”

അപ്പു എന്തേലും പറയും മുന്നേ അവൾ കയ്യിൽ കിട്ടിയ മാങ്ങ കൊണ്ട് അവനെ എറിഞ്ഞിരുന്നു…

അതൊരു ക്ലൂ ആയത് കൊണ്ട് തന്നെ അവൻ ബാക്കി പറയാതെ ഇടം കണ്ണിട്ട് അവളെ നോക്കിയതും പറയല്ലേ എന്ന് അവൾ ചുണ്ടിൽ വിരൽ ചേർത്ത് വെച്ചതും അവൻ കള്ളത്തരത്തിൽ മുഖം താഴ്ത്തി….

“ചേച്ചി,,,,, ചേച്ചി കടയിൽ പോയിരിക്കുവാ,,,, ”

വായയിൽ തോന്നിയ കള്ളം അതെ പടി എടുത്തു പറഞ്ഞതും തൊട്ടടുത്ത് നിൽക്കുന്ന മാളു അവനെ സംശയത്തിൽ നോക്കി….

“ചേച്ചി എപ്പോഴാ കടയിൽ പോയത് ചേച്ചിയല്ലെ അതെ,,, ” പറഞ്ഞത് പൂർത്തിയാക്കും മുന്നേ അപ്പു അവളുടെ വായ പൊത്തി പിടിച്ചു കൊണ്ട് ഒന്ന് ചിരിച്ചു…

“ചേച്ചി അതെ ആ കടയിൽ അല്ലേടി പോയത്,,,”

മാളു നീ അപ്പോഴേക്കും മറന്നോ….

അവന്റെ ഒടുക്കത്തെ അഭിനയം കണ്ട് മാളുവും സഖാവും ഒരുപോലെ അവനെ നോക്കി നിൽക്കുന്നു,, ആ സമയം ക്ഷമ കിട്ടാതെ മാങ്ങ കടിച്ചു കൊണ്ടിരുന്ന തുമ്പിയുടെ കയ്യിൽ നിന്നും പിടി വിട്ട് ആ മാങ്ങയതാ നിലത്തോട്ട് വീഴുന്നു….

കൃത്യമായി സഖാവിന്റെ മുന്നിലേക്കും…

നശിപ്പിച്ച്,,, അവൾ തലയിൽ കൈ വെച്ച് പോയി,,,,, അവൻ സംശയത്തിൽ നിലത്ത് വീണ പാതി കടിച്ച മാങ്ങയിലേക്ക് നോക്കി പെട്ടെന്ന് തന്നെ നോട്ടം അപ്പുവിലേക്ക് നീങ്ങിയതും അവൻ മാരക അഭിനയവും കാഴ്ച വെച്ച് മുകളിലേക്ക് നോക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നത് കണ്ടതും സഖാവ് മെല്ലെ മുകളിലെക്ക് നോക്കിയതും മുകളിൽ മരചില്ലയിൽ ഇരുന്നു പല്ലും പുറത്തു കാട്ടി ചമ്മിയ ചിരി ചിരിക്കുന്ന ആളെ കണ്ട് ആദ്യം അത്ഭുതം തോന്നി എങ്കിലും പിന്നീട് വന്ന ചിരി കണ്ട്രോൾ ചെയ്തു പിടിച്ചു….

“ഇതാര്,,,,അച്ചടക്കം എന്ന് പറഞ്ഞാൽ ഇതാണ്,,,,, ” അവൻ അവളെ ആക്കി കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ഇളിച്ചു കാണിച്ചു….

അവൾക്ക് ആണെങ്കിൽ ഇരിക്കണോ ചാടാണോ എന്നറിയാൻ വയ്യാത്ത അവസ്ഥ….

“അല്ല ഇതാരാ ദ്രുവ് മോനോ,,,,” ഉള്ളിൽ നിന്നും അച്ഛേടെ ശബ്ദം കേട്ടതും അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും ഉള്ളിൽ നിന്നും അവനെയും നോക്കി നിൽക്കുന്ന അച്ഛനെ കണ്ട് അവൻ ഒന്ന് ചിരിച്ചതും സ്പോർട്ടിൽ ചക്ക വെട്ടി ഇട്ട പോലുള്ള ശബ്ദം കേട്ട് അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും പിന്നിൽ ഭൂമി നമസ്കാരം ചെയ്തു എഴുന്നേൽക്കുന്ന തുമ്പിയെ കണ്ട് അവൻ ഒന്ന് പൊട്ടിചിരിച്ചതും അവന്റെ കൂടെ അച്ഛനും അപ്പുവും മാളുവും ചേർന്നതോടെ അവൾ ആകെ ചമ്മി നാറി…

“ഇറ്റ്സ് ഓക്കേ,,,,,, ഒന്നും പറ്റിയില്ല,,,, ” അവൾ സ്വയം ഒന്ന് ആശ്വസിച്ച് കൊണ്ട് ഊരയും തടവി കൊണ്ട് ഉള്ളിലേക്ക് പോകുന്നത് കണ്ടതും എല്ലാം ചിരി ഒന്ന് ഒതുക്കി പിടിച്ചു….

“മോൻ കയറി ഇരിക്ക്,,,,,, ആ പെണ്ണിന്റെ കളി കണ്ടാൽ അത് നോക്കി നിൽക്കാനേ സമയം കാണൂ,,,, ” അച്ഛന്റെ വാക്കുകൾ കേട്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് വീട്ടിലേക്ക് കയറി തിണ്ണയിലേക്ക് ഇരുന്നതും രണ്ട് ഗ്ലാസ്‌ കട്ടനുമായതാ വീണവൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു…

അവൻ ഒരു പുഞ്ചിരിയാലെ ചായ വാങ്ങിയതും അവൾ ഒരു ഗ്ലാസ്‌ അച്ഛനും നീട്ടി കൊണ്ട് വാതിൽ പടിയിൽ തന്നെ സ്ഥാനം ഉറപ്പിച്ചു…

“മുത്തശ്ശി എവിടെ,,,, ”

“അകത്തുണ്ട്,,,, ”

അവനുള്ള മറുപടി നൽകിയത് അവൾ ആയത് കൊണ്ട് തന്നെ അവൻ ഒന്ന് ഇടം കണ്ണിട്ട് ചിരിച്ചതും അവളും ഒട്ടും കുറവില്ലാതെ അവനെ നോക്കുന്നുണ്ട്….

“അങ്കിൾ,,, ഞാൻ ഒരു കാര്യം പറയാൻ വന്നതാ,,,, സംഭവം പാർട്ടി തന്നെ,,,,,,പഴയ വീറും വാശിയും ഉള്ള പാർട്ടിക്ക് വേണ്ടി എന്തിനും കൂടെ നിന്ന പരമേശ്വരൻ സഖാവിനെ പാർട്ടിയും മറന്നിട്ടില്ല എന്ന് ഓർമപ്പെടുത്താൻ,,,,, സഖാവിനു എപ്പോൾ വേണമെങ്കിലും പാർട്ടിയിലേക്ക് തിരിച്ചു വരാം,,,, അതിൽ എല്ലാവർക്കും സന്തോഷം മാത്രം ഒള്ളൂ എന്ന് അറിയിക്കാൻ ആണ് ഞാൻ വന്നത്..”

പാതി കുടിച്ച ചായ ഗ്ലാസ്‌ തിണ്ണയിൽ വെച്ച് കൊണ്ട് അവൻ പറഞ്ഞതും അത് വരെ വാതിൽ പടിയിൽ സ്ഥാനം ഉറപ്പിച്ചിരുന്ന തുമ്പി അവനെ ഒന്ന് നോക്കി കൊണ്ട് ഒന്ന് കയറി നിന്നു…

“സഖാവെ,,,, അച്ഛ പാർട്ടിയിലേക്ക് വരുന്നതിൽ സന്തോഷം മാത്രമേ ഒള്ളൂ,,, ഒരു പക്ഷെ അതായിരിക്കാം ഒരുകാലത്ത് ഞങ്ങളും ആഗ്രഹിച്ചിരുന്നത്,,,പക്ഷെ ഇന്ന് അച്ഛന് ശരീരം കൊണ്ട് വയ്യ,,,, മനസ്സ് കൊണ്ട് പാർട്ടിയുടെ കൂടെ നിൽക്കുമ്പോഴും ശരീരം അതിനൊരു തടസ്സമാണ്,,,,വേണ്ട സഖാവെ,,,, അതിനി ശരിയാവില്ല,,,,,,”

തുമ്പിയുടെ വാക്കുകൾ കേട്ട് പരമേശ്വരൻ അവളെയും അവനെയും ദയനീയമായി ഒന്ന് നോക്കിയതും ആ കണ്ണുകളിൽ കാണാമായിരുന്നു തിരിച്ചു പോകാനുള്ള ആഗ്രഹം,,, എന്നാൽ അവളിൽ ഒരു ആധി ആയിരുന്നു,,, ജീവനും ജീവിതവും ആയ അച്ഛയെ നഷ്ടപ്പെടുമോ എന്ന ആധി…

“എനിക്ക് മനസ്സിലാകും,,,,,, ഞാൻ പാർട്ടി എന്നെ ഏൽപ്പിച്ച ഒരു കാര്യം പറഞ്ഞു എന്നൊള്ളു,,,,”

എന്റെ അഭിപ്രായത്തിലും അങ്ങോട്ടുള്ള വരവ് വേണ്ട എന്ന് തന്നെയാണ്,,,, കാരണം ഇപ്പോൾ അതിനകത്തും ഉണ്ട്,,,, ഒറ്റാൻ നിൽക്കുന്ന ചിലർ….

അവന്റെ വാക്കുകളിൽ തന്നെ എന്തോ ദേഷ്യം നിഴലിക്കുന്നുണ്ടായിരുന്നു….

“എന്നാൽ ഞാൻ ഇറങ്ങട്ടെ,,,, പോകുന്ന വഴി ഒന്ന് കയറി എന്നൊള്ളു,,,, ”

“ഇപ്പോൾ തന്നെ പോണോ മോനെ,,, ഇന്ന് അമ്മയുടെ പിറന്നാൾ ആണ്,,, ചോറ് കഴിച്ചിട്ട് പോകാം,,,”

എട്ട് കൂട്ട് കറി ഒന്നും ഇല്ലേലും നല്ല പൊന്നരി ചോറും അവിയലും സാമ്പാറും ഒക്കെയുണ്ട്,,,, അതും എന്റെ തുമ്പി ഉണ്ടാക്കിയത്,,,, പറഞ്ഞ പോലെ ഇവളുടെ കൈപുണ്യം മോൻ അറിഞ്ഞിട്ടില്ലല്ലോ….

“വായയിൽ വെക്കാൻ കൊള്ളോ,,,, ” അവളെ ഒന്ന് ആക്കി കൊണ്ട് അവൻ ചോദിച്ചതും അച്ഛൻ ഒന്ന് പൊട്ടിച്ചിരിച്ചതും അവൾ ഒരു കുറുമ്പോടെ മുഖം തിരിച്ചു കൊണ്ട് ദാവണി തുമ്പ് ഇടുപ്പിൽ കുത്തി…

“എന്നാൽ കഴിച്ചിട്ട് വിവരം അറിഞ്ഞിട്ട് പോയാൽ മതി,,,, ഈ തുമ്പി ഉണ്ടാക്കുന്നത് വായയിൽ വെക്കാൻ കൊള്ളോ അതോ തെങ്ങിൻ തൊടിയിൽ കൊണ്ട് പോയി ഇടണോ എന്ന്….

അച്ഛേ,,,, സഖാവിനെ വിടരുത്,,,, ഞാനെ പോയി എല്ലാം എടുത്ത് വെക്കട്ടെ….

അവളുടെ മുഖഭാവവും സംസാരവും എല്ലാം കൂടി ആയപ്പോൾ അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അച്ഛനെ നോക്കിയപ്പോൾ അദ്ദേഹം ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,,, അപ്പോഴേക്കും അവൾ ഉള്ളിലേക്ക് പോയിരുന്നു….

“പാവാ,,,, ഈ നാവ് മാത്രമേ ഒള്ളൂ,,,, അതും കൂടാതെ നല്ല കൈപുണ്യമാ,,, അവളുടെ അമ്മയെ പോലെ തന്നെ,,,, ”

“അമ്മ?????,, ”

“ശ്രീദേവി,,,,, വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങി വന്നതായിരുന്നു,,,,,,, സങ്കടത്തിലും സന്തോഷത്തിലും ഒരുപോലെ എനിക്കൊപ്പം നിന്നു,,,, യാതൊരു പരാതിയും കൂടാതെ,,,,”

വലിയ നൃത്തകി ആയിരുന്നു,,, കലാമണ്ഡലത്തിൽ ഒക്കെ പോയി പഠിച്ച വലിയ നൃത്തകി…

എന്നോടൊപ്പം വന്നതോടെ ഈ അകത്തളത്തിൽ മാത്രം ചിലങ്ക കെട്ടി,,,, പിന്നെ തുമ്പി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ പതിവിലും സന്തോഷം ആയിരുന്നു,,,, മൂന്ന് വയസ്സിൽ തന്നെ അവളെ ശ്രീദേവി തന്നെ നൃത്തം പഠിപ്പിച്ചു തുടങ്ങി,,,, അന്ന് ഒരു ദിവസം തുമ്പിക്ക് പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള സമയത്ത് അവളുടെ അരങ്ങേറ്റം നടത്താൻ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു….

ഒരു ആക്‌സിഡന്റ്,,,,,,അതോടെ ജീവിതം തന്നെ പോയി,,,, മോളെയും കൊണ്ട് ബസിൽ പിന്നിൽ ഇരുന്നത് കൊണ്ട് എനിക്കൊന്നും പറ്റിയില്ല…

എന്നാൽ അവൾ ഇരുന്നത് സൈഡ് സീറ്റിൽ ആയിരുന്നു,,,, ഇടിച്ച ആഖാതത്തിൽ പുറത്തേക്ക് തെറിച്ചു വീണു,,,,,പിന്നെ ഞാൻ കാണുന്നത് ചോരയിൽ മുങ്ങി കുളിച്ചു ചേതനയറ്റ എന്റെ ശ്രീദേവിയെ ആണ്,,,, അന്ന് ഞാൻ ആദ്യമായി കരഞ്ഞു,,,, അന്നും എനിക്ക് കൂട്ടായി ഉണ്ടായിരുന്ന എന്റെ മോൾ ആ കണ്ണുനീർ തുടച്ചു തന്നു….

ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകലും പോസ്റ്റ്മോട്ടവും എല്ലാം കഴിഞ്ഞു ഈ ഉമ്മറത്തേക്ക് അവളെ കയറ്റി വെക്കുമ്പോൾ തളർന്നിരുന്ന എനിക്കും അമ്മയ്ക്കും അത്ഭുതമായാത് എന്റെ തുമ്പി മോളാ,,,, ആ ചെറിയ പ്രായത്തിൽ എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട് എങ്കിലും എല്ലാ കാര്യങ്ങളും ചെയ്തു നടന്നിരുന്ന അവളെ ഇന്നും കണ്ണിൽ നിന്നും മായുന്നില്ല,,,,, എന്റെ മുന്നിൽ എന്റെ കുട്ടി ഇന്ന് വരെ കരഞ്ഞിട്ടില്ല,,,, എന്നാൽ ഞാൻ കണ്ടിട്ടുണ്ട്,,,, ഒരു പെൺകുട്ടിക്ക് അമ്മയെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്ത് എന്റെ കുട്ടി ശ്രീദേവിയുടെ ഫോട്ടോയും കെട്ടിപിടിച്ചു കണ്ണീർ വാർക്കുന്നത്,,,,

സങ്കടം വന്നാൽ കണ്ണുകൾ ഒന്ന് അടച്ചു പിടിച്ചു കൊണ്ട് എന്നെ ഒന്ന് കെട്ടിപിടിക്കും എന്നിട്ട് പറയും

*നമുക്ക് നമ്മൾ തന്നെ മതീട്ടോ അച്ഛേ,,, *…

അത് കേൾക്കുമ്പോൾ എന്റെ ഉള്ളൊന്ന് നീറും…

നാല് കൊല്ലം മുന്നേ വന്ന ഒരു സ്റ്റോക്,,, അതോടു കൂടി എന്റെ ജീവിതം കഴിഞ്ഞു എന്ന് കരുതിയതാ,,,,പിന്നെയും എനിക്കൊരു ജീവിതം തന്നത് എന്തിനാണ് എന്ന് ഇപ്പോഴും അറിയില്ല….

എന്റെ കുട്ടിയെ കഷ്ടപ്പെടുത്താൻ,,,,, എല്ലാവരും പറയും പോലെ അവൾ അവളുടെ അമ്മയുടെ മോളാ,,, ഒരു പരാതിയും ഇല്ല,,,, ഒരിക്കലും അവൾ ഇത് വേണം അത് വേണം എന്നൊന്നും പറഞ്ഞു വാശി പിടിച്ചിട്ടില്ല,,,,,,, കിട്ടിയത് ഞങ്ങൾക്ക് തന്നു എനിക്ക് വിശപ്പില്ല അച്ഛേ എന്നും പറഞ്ഞു കിടക്കും,,,,എനിക്ക് പിറന്നതിനാൽ തന്നെ ജനിച്ചു ഈ നിമിഷം വരെ അതിന് സങ്കടം മാത്രേ ഉണ്ടായിട്ടൊള്ളൂ,,,,അവൾക്കൊരു നല്ല ജീവിതം അത് മാത്രം കണ്ടാൽ മതി എനിക്ക്,,,, അറിയില്ല എന്താണ് ചെയ്യേണ്ടത് എന്ന്….

ഒരു അച്ഛന്റെ നിസ്സഹായത നിറഞ്ഞ വാക്കുകൾ കേട്ട് അവന്റെ ഉള്ളിലും ഒരു തീ പുകഞ്ഞു കൊണ്ടിരുന്നു…

“അച്ഛേ,,,, സഖാവെ,,, രണ്ടാളും വന്നേ ഊണ് എടുത്തു വെച്ചിട്ടുണ്ട്,,,, ”

പെട്ടെന്ന് തുമ്പിയുടെ ശബ്ദം കേട്ടതും രണ്ട് പേരും ഒരുപോലെ അവളെ നോക്കിയതും അവളിൽ ഇന്നും നിലനിൽക്കുന്ന പുഞ്ചിരി കണ്ട് അവനിൽ ഒരു ഒരു വേദന നിറഞ്ഞു,,,, വലിയ സങ്കടങ്ങൾക്കിടയിലും ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയുന്ന അവളോട്‌ ഒരു ആരാധന തന്നെയായിരുന്നു…

“എന്തെ രണ്ട് പേരും ഇങ്ങനെ നോക്കുന്നെ,,,, ”

അവരുടെ നോട്ടം കണ്ട തുമ്പി ഒരു പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് ചോദിച്ചതും അവർ രണ്ട് പേരും ഒരുപോലെ തലയാട്ടി കൊണ്ട് അവൾക്കൊപ്പം ആ വീടിന്റെ ഉള്ളിലേക്ക് കടന്നതും ഉള്ളിലെ ചെറിയ ടേബിളിൽ ഇല ഇട്ടു വച്ചിട്ടുള്ള ചോറും ഒരുകൂട്ടം കറിയും,,,, പപ്പടവും സാമ്പാറും കണ്ട് അവൻ കൈ കഴുകി കൊണ്ട് വന്നിരുന്നതും അച്ഛനും അച്ഛമ്മയും അവന് ചുറ്റും ഇരുന്നു കൊണ്ട് കഴിക്കുമ്പോഴും അവൾ അവർക്കെല്ലാം വിളമ്പി കൊടുക്കുകയല്ലാതെ ഇരുന്നിരുന്നില്ല….

“താൻ എന്താടോ ഇരിക്കാത്തത്,,,, ”

“അവൾ അങ്ങനെയാണ് മോനെ,,, എല്ലാവരും കഴിച്ചു കഴിഞ്ഞാലേ ഇരിക്കൂ,,,”

അതാണ്‌ പറയുന്നത് അങ്കിൾ ഇവൾക്ക് പേടിയാ…

ഇവള് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനെ,,, ഇനി എന്തേലും അസുഖം പിടിക്കോന്ന്….

വേണ്ടാദീനം പറയരുത്ട്ടൊ സഖാവെ…

ദൈവദോഷം കിട്ടും,,,, ഞാൻ ഉണ്ടാക്കുന്നത് ഒക്കെ നല്ലത് തന്നെയാ….

അവളെ ചൂടാക്കാൻ വേണ്ടി അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറയുന്നത് കേട്ട് അച്ഛമ്മയും അച്ഛനും ഒരുപോലെ ചിരിക്കാൻ തുടങ്ങി…

“അത്ര വിശ്വാസം ആണേൽ ഒന്ന് കഴിച്ചു കാണിച്ചു താ,,,,, ”

“കഴിക്കാലോ,,,,, ” അവൾ വേറൊരു ഇല എടുത്ത് അവന്റെ അരികിൽ ഇട്ടു കൊണ്ട് അതിൽ ചോറ് വിളമ്പി കഴിക്കുന്നത് കണ്ട് അവനിൽ ഒരു പുഞ്ചിരി നിറഞ്ഞു,,,, എന്നും ഇത് പോലെ ചേർന്നിരിക്കാൻ വെമ്പൽ കൊള്ളുന്ന ഹൃദയവുമായി രണ്ട് പേരും….

ഒരിക്കലും വിട്ടു പോകല്ലേ എന്ന പ്രാർത്ഥനയുമായി…..

തുടരും….

ഇഷ്ടമായാൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്…

രചന: Thasal


Comments

Leave a Reply

Your email address will not be published. Required fields are marked *