കൊലുസ്സ് തുടർക്കഥയുടെ അവസാന ഭാഗം വായിച്ചു നോക്കൂ…

രചന : ശീതൾ

ഇപ്പൊ ഏഴ് മാസം തികഞ്ഞിരിക്കുകയാണ് ഞങ്ങളുടെ *ആരവ്* എന്ന അപ്പൂട്ടന്…ചെക്കന് എന്റെ അതെ ചിരിയാണെന്ന് എല്ലാരും പറയുമെങ്കിലും കണ്ണ് ദേവൂട്ടിയുടെ തന്നെയാണ്..കുറുമ്പിന്റെ കാര്യത്തിലും ഇവൻ ഒട്ടും മോശമല്ല….അമ്മയോട് ആണ് ഇഷ്ടം കൂടുതൽ എങ്കിലും രാത്രി കെട്ടിപ്പിടിച്ചു നെഞ്ചിൽ കിടന്നുറങ്ങാൻ അച്ഛ വേണം….

“ആഹാ അച്ഛനും മോനും പിന്നെയും ഉറങ്ങിയോ..രണ്ടും ഇപ്പൊ നല്ലോണം മടി പിടിച്ചിട്ടുണ്ട്..എഴുന്നേറ്റെ കണ്ണേട്ടാ…ഞാൻ പറഞ്ഞതല്ലേ ഇന്ന് അമ്പലത്തിൽ പോകണമെന്ന്….”

പെണ്ണ് ചായയുമായി വന്ന് വിളിച്ചു…ഞാനത് കേട്ടിട്ടും ഉറങ്ങുന്നപോലെ കിടന്നു..ഇടയ്ക്ക് ഒന്ന് ഇടംകണ്ണിട്ട് നോക്കി…പെണ്ണ് ചായ ടേബിളിൽ വച്ച് പതിയെ കുഞ്ഞിനെ എന്നിൽനിന്ന് അടർത്തിമാറ്റി എടുത്തു..അപ്പൊത്തന്നെ ചെക്കൻ വാവിട്ടു കരയാൻ തുടങ്ങി..അതുകേട്ട് ഞാൻ അടക്കിപ്പിടിച്ച ചിരി ഒരു പൊട്ടിച്ചിരിയിലേക്ക് വഴി മാറി… അതുകണ്ട് ദേവൂട്ടി ചുണ്ട് കൂർപ്പിച്ചുകൊണ്ട് മോനെ എന്റെ കൈലേക്ക് തന്നെ തന്നു…

“അയ്യോ ഞാനൊന്നും ചെയ്യുന്നില്ലേ..നീ അച്ഛയുടെ കൂടെത്തന്നെ കിടന്നോ…അവിടെകിടന്ന് കുറുമ്പ് കാട്ടാതെ രണ്ടും ഒന്ന് എഴുന്നേറ്റ് വന്നിരുന്നെങ്കിൽ നട അടയ്ക്കും മുൻപ് തൊഴാമായിരുന്നു…”

നടുവിന് കയ്യുംകൊടുത്ത് അവൾ പറയുന്നത് കേട്ട് ഞാൻ മോനെ വാരിയെടുത്ത് ബെഡിൽനിന്ന് എഴുന്നേറ്റു…

അച്ഛേടെ അപ്പൂസ് വാടാ നമുക്ക് കുളിച്ചോരുങാ..

ദേവമ്മ കലിപ്പിൽ ആണ്…അതൊന്ന് മാറ്റണ്ടേ നമുക്ക്…

അതുകേട്ട് അവൻ കണ്ണുതിരുമ്മിക്കൊണ്ട് ഒരു കോട്ടുവാ ഇട്ട് ദേവൂട്ടിയുടെ കൈലേക്ക് ചാടി…ഞാനൊരു ചിരിയോടെ അവളുടെ കവിളിൽ ഒരു മുത്തം കൊടുത്ത് ഫ്രഷ് ആകാൻ പോയി…

അമ്പലത്തിൽനിന്ന് തൊഴുതിറങ്ങി പാടവരമ്പത്തുകൂടി ഞങ്ങൾ നടന്നു.. രാവിലെയായതുകൊണ്ട് ചെറിയ കോടമഞ്ഞ് അന്തരീക്ഷത്തിൽ ആകെ പരന്നിട്ടുണ്ട്…ചുറ്റും കിളികളുടെ ശബ്ദം മുഴങ്ങിക്കേൾക്കാം..

അപ്പു കണ്ണേട്ടന്റെ കയ്യിലിരുന്ന് വിടർന്ന കണ്ണുകളോടെ എല്ലാം സസൂക്ഷ്മം വീക്ഷിക്കുകയാണ്… വിമൽ സാറിന്റെ വീടിന്റെ അടുത്തെത്തിയപ്പോൾ അറിയാതെ ചുണ്ടിൽ ഒരു ചിരി ഊറിവന്നു… കണ്ണേട്ടൻ എന്നോട് ഇഷ്ടം തുറന്നുപറഞ്ഞതൊക്കെ മനസ്സിലേക്ക് വന്നു…

വിമൽ സാറും ശ്രുതി ചേച്ചിയും നാട്ടിൽ പോയതുകൊണ്ട് അവിടെയിപ്പൊ ആരുമില്ല..അവർക്ക് ഒരു മോൻ ഉണ്ടായിട്ടോ..അപ്പുവിനെക്കാൾ രണ്ട് മാസം മൂത്തതാണ് അവരുടെ മോൻ ആകാശ്..

“കണ്ണേട്ടാ എന്തെങ്കിലും ഓർമ്മകൾ ഇപ്പൊ മനസ്സിലേക്ക് വരുന്നുണ്ടോ..???? കണ്ണേട്ടന്റെ ഒരു കയ്യിൽ കോർത്തുപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു..എന്റെ ചോദ്യംകേട്ട് കണ്ണേട്ടന്റെ ചുണ്ടിലും ഒരു ചിരി തത്തിക്കളിച്ചു…”

“പിന്നെ ഓർമ്മയില്ലാണ്ടോ…അതോർക്കുമ്പോൾ ഉണ്ടല്ലോ ഇപ്പോഴും ചിരി അടക്കാൻ പറ്റുന്നില്ല…”

“ഏത്…..??? പറഞ്ഞത് മനസ്സിലാകാതെ ഞാൻ നെറ്റി ചുളിച്ചു ചോദിച്ചു…

“നീ വീണത്…ഇത്ര പെട്ടെന്ന് മറന്നുപോയോ ദേവു..ദേ ആ കാണുന്ന മതിലിന്റെ മുകളിൽനിന്നല്ലേ പെണ്ണേ നീ മൂക്കുംകുത്തി വീണത്…!!

അതുംപറഞ്ഞ് കണ്ണേട്ടൻ പൊട്ടിച്ചിരിച്ചു…അതുംകൂടി കണ്ടപ്പോൾ എനിക്കങ്ങോട്ട് കലിച്ചുകയറി…

“ഡോ കള്ളമാഷേ……”

ഞാൻ കണ്ണേട്ടനെ അടിക്കാൻ ഓങ്ങിയതും കണ്ണേട്ടൻ പൊട്ടിച്ചിരിച്ചുകൊണ്ട് കുഞ്ഞിനെയും പൊതിഞ്ഞുപിടിച്ചുകൊണ്ട് ഓടി…കാര്യമൊന്നും മനസ്സിലായില്ലേങ്കിലും ഇതെല്ലാം ആസ്വദിച്ചുകൊണ്ട് അപ്പുവും ഞങ്ങളുടെ കൂടെ കുലുങ്ങി ചിരിക്കുന്നുണ്ട്…. പഴയ ഓർമ്മകളെ പൊടിതട്ടി എടുത്തുകൊണ്ട് ഞങ്ങൾ ആ പാടവരമ്പത്തുകൂടി ഓടിയകന്നു…

“അടുത്ത മാസം..അതായത് ചിങ്ങത്തിൽ നാലാം ദിവസം രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഒരു ശുഭമുഹൂർത്തം ഉണ്ട്..”

ശരത്തിന്റെയും വർഷയുടെയും വിവാഹത്തിയതി കുറിക്കാനായി വരുത്തിയതാണ് പണിക്കരെ..

ഇവരുടെ കാര്യം ചന്ദ്രമാമയെ വിളിച്ച് പറഞ്ഞപ്പോൾ അവർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു..ആന്റിക്ക് വലിയ വിശ്വാസം ആയതുകൊണ്ടാണ് ഇപ്പൊ ഇങ്ങനെയൊരു ചടങ്ങ്..ജാതകം നോക്കിയപ്പോൾ പത്തിൽ ഏഴ് പൊരുത്തവും.. പണിക്കർ പറഞ്ഞതുകേട്ട് ഞാനും ദേവൂട്ടിയും വർഷയെയും ശരത്തിനെയും നോക്കിയപ്പോൾ രണ്ടും കണ്ണിൽ കണ്ണിൽ നോക്കി റൊമാൻസിനുള്ള വക നോക്കുകയാണ്…പക്ഷെ ഞങ്ങടെ അപ്പു അതിന് സമ്മതിക്കാതെ രണ്ടിനെയും പിടിച്ചിരുത്തി കളിയാണ്… ഞാനും ദേവൂട്ടിയും അതുകണ്ട് ചിരിയോടെ വീണ്ടും ഇവിടേക്ക് തിരിഞ്ഞു..

“ആഹ് അത് നല്ല മുഹൂർത്തം ആണെങ്കിൽ അന്നുതന്നെ നടത്താം അല്ലേ അരവിന്ദാ…??”

“അതെ ഞങ്ങൾക്ക് സമ്മതം…” രണ്ടുകൂട്ടരും സമ്മതം അറിയിച്ചതും പണിക്കർ തിയതി കുറിച്ച് തന്ന് ദക്ഷിണയും വാങ്ങി പോയി..

“അടുത്ത മാസം എന്നുപറയുമ്പോൾ ഇനി അധികം ദിവസം ഇല്ല..എല്ലാം പെട്ടെന്ന് റെഡി ആക്കണം..”

ചന്ദ്രമാമ പറഞ്ഞതുകേട്ട് രണ്ടിന്റെയും മുഖം നൂറ് വോട്ടിന്റെ ബൾബ് പോലെ മിന്നിത്തിളങ്ങി..

മൂന്ന് വർഷങ്ങൾക്ക് ശേഷം…

“അപ്പൂ…ഓടല്ലേ…നിൽക്ക്..ഈ പാല് കുടിച്ചേ..”

കൊച്ചരിപ്പല്ലുകാണിച്ച് കള്ളച്ചിരി ചിരിച്ചുകൊണ്ട് എന്നെ ഇട്ട് വട്ടം കറക്കുകയാണ് മാഷിന്റെ പുന്നാരമോൻ..അവന്റെ പിറകെ ഓടി ഞാൻ മടുത്തു…

“അമ്മേടെ ചക്കരയല്ലേ ഈ പാല് കുടിക്ക് ….”

“മേന്താ…അപ്പൂന്റെ വയറ് നെറഞ്ഞു…”

“ഇല്ലടാ വാവേ…ഇതുകൂടി കുടിച്ചേ..ഇല്ലേൽ അപ്പൂന്റെ അമ്മൂട്ടി പിണങ്ങുവേ..അമ്മേനെ ചവിട്ടും…”

ഞാനത് പറഞ്ഞപ്പോഴേക്കും അവൻ ഓട്ടംനിർത്തി എനിക്കുനേരെ തിരിഞ്ഞു..

“ആനോ…….??

“ആടാ വാവേ…അമ്മേന്റെ കുട്ടി പാല് കുടിച്ചേ..അല്ലേൽ കുഞ്ഞാവ പിണങ്ങും..”

അതുകേട്ടപ്പോഴേക്കും അപ്പു ഓടി എന്റെ അടുത്തേക്ക് വന്ന് കുറച്ച് ഏന്തിവലിഞ്ഞ് വീർത്തുവന്ന എന്റെ വയറിൽ പതിയെ തലോടി ഉമ്മവച്ചു…

“എന്റെ അമ്മൂട്ടി പെണങ്ങല്ലേ….നാനെ നല്ല ചേട്ട ആട്ടോ..പാല് കുടിക്കാവേ….” അപ്പു പറഞ്ഞതുകേട്ട് ഞാൻ ചിരി കടിച്ചുപിടിച്ച് ആ പാല് മുഴുവൻ കുടിപ്പിച്ചു…

“എന്താണ് അമ്മയും മോനും കൂടി പരിപാടി..”

കണ്ണേട്ടൻ അതും ചോദിച്ച് ജോഗ്ഗിങ് കഴിഞ്ഞ് ഉമ്മറത്തേക്ക് കയറി..കൂടെ ശരത്തും ഉണ്ട്…അവർക്കും ഒരു മോൾ ഉണ്ടായിട്ടോ കൃതി എന്ന ഞങ്ങളുടെ കിങ്ങിണി.. അവരെ കണ്ടപ്പോഴേക്കും അപ്പു കണ്ണേട്ടന്റെ അടുത്തേക്ക് ചെന്നു..കണ്ണേട്ടൻ അവനെ വാരിയെടുത്തു…

“അച്ഛേടെ വാവേ…മാമു തിന്നോടാ….”

“മ്മ് ചിഞ്ഞല്ലോ…നാനെ പാല് മുവ്വൻ(മുഴുവൻ) കുതിച്ചു..ഇനി അമ്മു എന്നോട് പിണങ്ങൂല്ലല്ലോ…”

“അമ്പട ചെറിയച്ഛന്റെ തക്കുടു നല്ല കുട്ടിയാണല്ലോ…” ശരത് അതുംപറഞ്ഞ് കണ്ണേട്ടന്റെ കയ്യിൽനിന്ന് അവനെ വാങ്ങി….

“പ്പാ……..”

പെട്ടെന്ന് അങ്ങനെയൊരു ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി…വർഷയുടെ കയ്യിലിരുന്ന് ഞങ്ങളെ നോക്കി മോണകാട്ടി ചിരിക്കുന്ന കിങ്ങിണിമോൾ… ഭയങ്കര കുറുമ്പിയാണ് പെണ്ണ്…ശരത് അപ്പൂനെ എടുക്കുന്നത് കണ്ടാൽ അപ്പൊ തുടങ്ങും കരച്ചിൽ..പക്ഷെ രണ്ടിനും ഗീതമ്മ എന്നുപറഞ്ഞാൽ ജീവനാണ്…അതുപോലെ അച്ഛനും അമ്മയും..

🎼കുട്ടിക്കുറുമ്പാ കൊമ്പുള്ള വമ്പാ അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് വന്നതാര് നിന്നെ മെരുക്കാൻ അക്കയ്യിലുണ്ടേമാണിക്യചെപ്പിൽ സ്നേഹത്തിൻ തീരാനീര് ഇളനീര് അതിലേ ഇതിലേ നീ കാട്ടും നിന്റെ കുറുമ്പും കളിയായി കരുതാൻ നിന്റെ ഏട്ടനെപ്പോലിനി ആരാര് കുട്ടിക്കുറുമ്പാ കൊമ്പുള്ള വമ്പാ അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് വന്നതാര് മിന്നുന്നൊരു കണ്ണുള്ളതാരാ കള്ളനോട്ടം നോക്കുന്നതാരാണിതാരാ പെണ്ണിവളിതാരാ മേലെ എത്താക്കൊമ്പിൽ ഏറിടുന്നോള് കുഞ്ഞുറുമ്പിൻ കൂടൊന്നു കണ്ടാൽ മെല്ലെ ചാഞ്ഞു നിൽക്കും തേന്മാവിൻ ചില്ല ചാടിയിറങ്ങുന്നോള് കളി പറഞ്ഞാൽ തെല്ലൊന്നിടഞ്ഞാൽ കണ്ണു ചുവപ്പിച്ചു പാഞ്ഞു വരുകിലും അലിയും തേനായ് അരികെകുട്ടിക്കുറുമ്പി കൊഞ്ചുന്ന കള്ളി അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് വന്നതാര്🎼

അടുക്കളയിൽനിന്ന് വന്ന ഞാനും വർഷയും കണ്ടത് ഹാളിൽ ഇരുന്ന് കുട്ടികൾക്ക് പാട്ടുപാടി കൊടുക്കുന്ന ഗീതമ്മയെ ആണ്…അടുത്തായി അച്ഛനും അമ്മയും ഉണ്ട്..

അപ്പുവും ഞങ്ങളുടെ കുറുമ്പി *ആരാധ്യ* എന്ന അമ്മുവും ഗീതമ്മയുടെ മടിയിലാണ്…ശരത്തിന്റെയും വർഷയുടെയും മക്കൾ കിങ്ങിണിയും കിച്ചുവും അച്ഛന്റെയും അമ്മയുടെയും മടിയിൽ ഇരുന്ന് പാട്ട് ആസ്വദിച്ച് കേൾക്കുകയാണ്… പാട്ട് കേട്ട് ഞങ്ങളെപ്പോലെ വന്ന കണ്ണേട്ടന്റെയും ശരത്തിന്റെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

“ഇതെന്താ നീ ഒറ്റക്ക്..മക്കൾ എവിടെ…??”

രാത്രി മുറിയിലേക്ക് വന്ന ദേവൂട്ടിയെ നോക്കി ഞാൻ ചോദിച്ചു…

“ഓ അവർക്കിപ്പോ നമ്മളെയൊന്നും വേണ്ട..ഒരാൾ ഗീതമ്മയുടെ കൂടെയും ഒരാൾ അച്ഛന്റെയും അമ്മയുടെ മുറിയിലേക്കും വച്ചുപിടിച്ചിട്ടുണ്ട്….”

ഞാനത് കേട്ട് ഒരു ചിരിയോടെ ബെഡിൽനിന്ന് എഴുന്നേറ്റ് ദേവൂട്ടിയുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്തുപിടിച്ചു…

“മ്മ് എന്താ മോനെ…..??

“മ്മ് എന്തെ..

എത്ര നാളായി എന്റെ പെണ്ണിനെ ഇങ്ങനെയൊന്ന് ഒറ്റക്ക് കിട്ടിയിട്ട്..നിനക്ക് ഒട്ടും മിസ്സ്‌ ചെയ്തില്ലേ ടി..നമ്മൾ മാത്രമുള്ള ആ നല്ല നിമിഷങ്ങൾ…??

“മ്മ് അതിനെപ്പറ്റി ഒന്ന് ഓർക്കാനെങ്കിലും കണ്ണേട്ടന്റെ മക്കൾ സമ്മതിക്കണ്ടേ..കുറുമ്പ് അൺലിമിറ്റഡ് ആണ്…” ഞാനത് കേട്ട് പൊട്ടിച്ചിരിച്ചു….

“അതുപിന്നെ എന്റെ അല്ലേടി മക്കൾ..അങ്ങനെയേ വരൂ…”

“മ്മ് അതെ..അതിന്റെ ലക്ഷണം കാണിക്കുന്നുണ്ട്..അപ്പു ഇന്നലെ വിമൽ സാറിന്റെ മോള് ചിക്കുവിനോട് എന്താ പറഞ്ഞത് എന്ന് അറിയോ…??

“മ്മ് എന്താ പറഞ്ഞേ…??

“നിങ്ങൾ എന്നോട് പറഞ്ഞത് തന്നെ ഐ ലവ് യൂ ന്ന്…..”

അതുകേട്ട് വീണ്ടും എനിക്ക് ചിരിക്കാതിരിക്കാൻ ആയില്ല…എന്റെ ചിരികണ്ട് പെണ്ണേന്നെ ഒന്ന് കൂർപ്പിച്ചു നോക്കി എന്റെ നെഞ്ചിനൊരു കുത്തും തന്ന് മാറിപ്പോയി…

ഞാൻ ചിരി കടിച്ചുപിടിച്ച് വീണ്ടും അവളുടെ അടുത്തേക്ക് ചെന്ന് അരയിലൂടെ കൈ ചുറ്റിപ്പിടിച്ചു…

“നീ എന്തിനാ പെണ്ണേ ഇങ്ങനെ വയലന്റ് ആകുന്നത്…അവൻ എന്റെ മോനാ…ആ റേഞ്ച് വിട്ട് അവൻ പോകൂല്ലടി…”

“മ്മ്….ഉവ്വാ………”

“പിന്നെ…ഒരു കാര്യം ഇപ്പോഴും പെൻഡിങ് ഉണ്ട് ട്ടോ…ഈ തിരക്കിനിടയിൽ നടന്നില്ല..”

ഞാൻ പറഞ്ഞതുകേട്ട് അവൾ എനിക്കുനേരെ തിരിഞ്ഞ് എന്നെ ചോദ്യഭാവത്തിൽ നോക്കി..ഞാനൊരു കള്ളച്ചിരി പാസ്സാക്കി അവളെ കൈകളിൽ കോരിയെടുത്ത് ബെഡിൽ കൊണ്ടുപോയി ഇരുത്തി.. ടേബിളിൽ ഇരുന്ന ബോക്സ്‌ കയ്യിലെടുത്ത് അതിൽനിന്ന് അവൾക്കുവേണ്ടി വാങ്ങിയ കൊലുസ്സ് കയ്യിലെടുത്തു…

അതുകണ്ട് പെണ്ണിന്റെ മുഖം തിളങ്ങി…അവൾ ചിരിയോടെ കാലുരണ്ടും എന്റെ മുന്നിലേക്ക് നീട്ടി…

ഞാൻ അത് ആ കാലിൽ അണിയിച്ച് അവിടെയൊരു സ്നേഹചുംബനം അർപ്പിച്ചു…

“കണ്ണേട്ടാ……..”

എന്റെ നെഞ്ചിൽ തലചായ്ച്ചുകൊണ്ട് അവൾ വിളിച്ചു…

“മ്മ്മ്……..”

“കണ്ണേട്ടന് എന്താ ഈ കൊലുസ്സ് ഇത്ര ഇഷ്ടമാകാൻ കാരണം..?? ഞാനതുകേട്ട് ഒരു ചിരിയോടെ അവളെ കൂടുതൽ ചേർത്തുപിടിച്ചു..

“നിനക്ക് ഇത് വെറുമൊരു *കൊലുസ്സ്* ആയിരിക്കും..എന്നാൽ നിന്റെ ഈ കാലിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഈ കൊലുസ്സിന് പറയാനുള്ളത് നമ്മുടെ പ്രണയത്തിന്റെ കഥകളാണ്…ഇതിലെ ഓരോ മണികളുടെ കിലുക്കവും എന്നിലെ ഹൃദയസ്പന്ദനമാണ്…❤️❤️

അവസാനിച്ചു…

കണ്ണേട്ടന്റെയും അവന്റെ ദേവൂട്ടിയുടെയും ജൈത്രയാത്ര ഇനിയും അവസാനിക്കുന്നില്ല..ഇണക്കങ്ങളും പിണക്കങ്ങളും ആയി അവരുടെ ജീവിതം മുന്നോട്ട് പോകുന്നു..

നിങ്ങൾ ഉൾകൊള്ളുന്ന രീതിയിലുള്ള ഒരു ക്ലൈമാക്സ്‌ ആയോ എന്നെനിക്ക് അറിയില്ല..ഇനിയും കാത്തിരുന്ന് മുഷിപ്പിക്കണ്ട എന്ന് കരുതിയാണ് ഇന്നുതന്നെ പോസ്റ്റിയത്.. കൂടെനിന്ന് നിങ്ങൾ നൽകിയ വിലയേറിയ സപ്പോർട്ടിന് ഒരുപാട് നന്ദി😘😘 ഇനിയൊരു വരവ് കൂടി വന്നാൽ ഈ സപ്പോർട്ട് അപ്പോഴും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..😁😁ലവ് യൂ ഓൾ..❤️❤️

രചന : ശീതൾ