പ്രണയമഴ നോവൽ, ഭാഗം 7 വായിക്കുക…..

രചന: Thasal

“അച്ഛമ്മേ,,,, അച്ഛമ്മക്ക് ഞാൻ അവരോട് അങ്ങനെ പെരുമാറിയതിൽ ദേഷ്യമുണ്ടോ,,, ”

ബെഡിൽ അവരോട് ചേർന്ന് കിടക്കുന്നതിനിടയിൽ തുമ്പി ചോദിച്ചതും അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് അവർ അവളെ ഒന്ന് നോക്കി….

“ഉണ്ട്,,,, അത് നിന്നോടല്ല,,, ഈ എന്നോട് തന്നെയാ,,, എന്റെ മോളെ പറ്റി ആ വിശ്വനാഥൻ അത്രയും പറഞ്ഞിട്ടും അവന്റെ ചെകിട് അടിച്ചു പൊളിക്കാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ എന്നോട് തന്നെ ദേഷ്യമാ…

ഇനി എന്റെ മോൾ ഒന്നും പേടിക്കാനോ അവരെ അനുസരിക്കാനോ പോകണ്ട ട്ടൊ,,, എനിക്ക് എന്റെ കുട്ടിയെ മതി,,, നീ എപ്പോഴും സന്തോഷത്തിൽ ഇരുന്നാൽ മതി…

അതും പറഞ്ഞു കൊണ്ട് അച്ഛമ്മ ഒന്ന് ബെഡിൽ നിന്നും എഴുന്നേറ്റ് പോകാൻ ഒരുങ്ങിയതും അവൾ അവരെ അരയിലൂടെ ചുറ്റി പിടിച്ചു…

“ഇന്ന് അച്ഛമ്മ എന്റെ കൂടെ കിടക്കോ,,,, ”

“വേണ്ട മോളെ,,, ഇവിടെ കിടന്നാൽ എനിക്ക് ഉറക്കം കിട്ടില്ല,,,,ആ മുറിയിൽ അച്ചാച്ചന്റെ ഓർമ്മകൾ ഉള്ള അദ്ദേഹത്തിന്റെ സാനിധ്യം അറിയുന്ന ആ മുറിയിൽ കിടന്നാലെ അച്ഛമ്മക്ക് ഉറക്കം കിട്ടൂ….

ഇപ്പോഴും അദ്ദേഹം എന്നെ അവിടെ കാത്തിരുന്നുണ്ടെന്ന ഒരു തോന്നൽ…

അവരുടെ വാക്കുകൾക്ക് കണ്ണീരിന്റെ നനവ് കൂടി ആയതോടെ അവൾ ഒന്ന് തല ഉയർത്തി അവരെ നോക്കിയതും അവർ ഉടുത്ത നേര്യതിന്റെ അറ്റം കൊണ്ട് കണ്ണുനീർ തുടച്ചു മാറ്റി…

“നമുക്ക് ഇഷ്ടമുള്ളവർ,,,,, നമ്മുടെ കൂടെ ജീവിച്ചവർ ഒരു നിമിഷം ആരോടും പറയാതെ അങ്ങ് പോകുന്നത് വിഷമമുള്ള കാര്യമാണല്ലേ അച്ഛമ്മേ…”

“മ്മ്മ്,,,, എന്റെ മുപ്പത്തി എട്ടാം വയസ്സിൽ നിന്റെ ചെറിയ അമ്മായിയെ മൂന്ന് മാസം വയറ്റിൽ ഉണ്ടായിരിക്കുമ്പോഴാ അച്ചാച്ചൻ മരിക്കുന്നത്…”

അദ്ദേഹത്തിന്റെ നാല്പത്തി അഞ്ചാം വയസ്സിൽ…

പൊള്ളാച്ചിയിൽ കച്ചവടത്തിന് പോയതായിരുന്നു,,,,രാവിലെ വരും എന്ന പറഞ്ഞത്,,,,,, അന്ന് ഉച്ച ആയിട്ടും കാണാതെ വന്നതോടെ എന്തോ മനസ്സിൽ പേടി തോന്നി തുടങ്ങിയിരുന്നു,,,,, പിന്നെ പിറ്റേ ദിവസം രാവിലെ ഞാൻ കാണുന്നത് വീട്ടിലേക്ക് ഒരു വെള്ള തുണിയിൽ പൊതിഞ്ഞു കൊണ്ട് വരുന്ന അദ്ദേഹത്തെ ആണ്…

അറ്റാക് ആയിരുന്നു,,,, അത് കണ്ടതോടെ ഒരു തരം മരവിപ്പ്,,,, എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ,,,, കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുമ്പോഴും ഒന്ന് പുറത്തേക്ക് ശബ്ദം എടുക്കാൻ പോലും ആകാതെ നോക്കി കാണുകയായിരുന്നു ഞാൻ അദ്ദേഹത്തെ,,,, പതിയെ പതിയെ അദ്ദേഹത്തെ ഞാൻ വിളിച്ചു,,, കേട്ടില്ല,,, പിന്നെ വിളിയുടെ ശക്തി കൂടി,,,, അവസാനം ഒരു പൊട്ടി കരച്ചിലോടെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചേർന്നപ്പോൾ ഞാൻ അറിഞ്ഞു വിലപ്പെട്ട ഒന്ന് നഷ്ടപ്പെട്ട വേദന…

അലമുറയിട്ട് കരഞ്ഞിട്ടും വേദന അവസാനിക്കാത്തത് പോലെ,,,, നിലവിളിച്ചു…

അവസാനം ബോധം മറഞ്ഞു പോയത് ഞാൻ പോലും അറിയാതെയാണ്,,,, ബോധം ഉണർന്നപ്പോൾ ഞാൻ കാണുന്നത് കത്തി അമരുന്ന അദ്ദേഹത്തിന്റെ ചിതയാണ്,,,, അച്ഛന്റെ ചിതക്ക് തീ കൊളുത്തി ഒന്നും അറിയാതെ നിൽക്കുന്ന എന്റെ മോനെയും,,,,അന്നത്തെ ആ വേദന ഇന്നും ഞാൻ അനുഭവിക്കുന്നുണ്ട്,,, ഒരുനിമിഷം മരണത്തെ ആഗ്രഹിക്കുന്നത് പോലെ,,,, അതിന് ശേഷം എന്തിനോ വേണ്ടിയുള്ള ജീവിതം ആയിരുന്നു…

അതും എന്റെ മക്കൾക്ക് വേണ്ടി മാത്രം,,,, ഇന്നും മരണം എന്നാൽ എന്റെ സ്വപ്നം ആണ്….

അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാനുള്ള ഏക വഴി,,, ഇപ്പോഴും ആ മുറിയിൽ നിന്നും പുറത്തേക്ക് നോക്കിയാൽ എനിക്ക് കാണാൻ കഴിയുന്നുണ്ട് ചേറിലും ചെളിയിലും പണി എടുക്കുന്ന അദ്ദേഹത്തെ…

ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് അദ്ദേഹത്തെ പോലെ ആവില്ലല്ലോ…

മോളെ ഒരു സ്ത്രീക്ക് ഏറ്റവും വിലപ്പെട്ടത് അവളുടെ ഭർത്താവ് തന്നെയാ,,,അവരെ നഷ്ടപ്പെട്ടാൽ വേറെ എന്ത് ഉണ്ടെന്ന് പറഞ്ഞിട്ടും ഉള്ളറിഞ്ഞു സന്തോഷിക്കാൻ കഴിയില്ല,,,,, ” അവസാന വാക്കും എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു കൊണ്ട് അവർ റൂം വിട്ട് പുറത്ത് പോകുന്നതും നോക്കി അവൾ വല്ലാത്തൊരു അവസ്ഥയിൽ കിടന്നു,,,, ഒന്ന് കണ്ണടച്ചാൽ സഖാവിന്റെ മുഖമാണ് അവളെ തേടി എത്തുന്നത്,,,, ഇല്ല,,, സഖാവ് ഇല്ലാതെ ഒരു ജീവിതം അത് എന്നെ കൊണ്ട് സാധിക്കില്ല…

എന്റെ പ്രണയം എന്നെ വിട്ട് പോകുന്ന നാൾ അദ്ദേഹത്തിന്റെ തൊട്ടടുത്ത് എനിക്ക് വേണ്ടിയും ഒരു ചിത ഒരുങ്ങിയിട്ടുണ്ടാകും….

തുമ്പിയുടെ വീടിന് മുന്നിൽ ബുള്ളറ്റ് നിർത്തി ഇറങ്ങിയിട്ടും ആരെയും കാണാതെ വന്നതോടെ ഒരു സംശയത്തിൽ നിൽക്കുമ്പോൾ ആണ് സഖാവിന്റെ ആ ശബ്ദം തേടി എത്തിയത്….

“കിങ്ങിണി ചാടാതെ അവിടെ എങ്ങാനും നിന്നോട്ടൊ,,,,ചേറ് എങ്ങാനും മേലിൽ തെറിച്ചാൽ അറിയാലോ നല്ലോണം കയ്യിൽ നിന്ന് കിട്ടും..,”

നിൽക്കടി അവിടെ…

കയ്യിൽ ചൂലും പിടിച്ചു ദാവണി തുമ്പ് ഒന്ന് ഇടുപ്പിൽ കുത്തി പാവാട ഒന്ന് കയറ്റി വെച്ച് കൊണ്ട് തൊഴുത്ത് വൃത്തിയാക്കുന്ന അവളെ കണ്ടാണ് സഖാവ് പിന്നിലേക്ക് ചെന്നത്,,, പശുക്കളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് വൃത്തിയാക്കുന്നതിനിടയിൽ അവൾ ഇവനെ ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അവൻ ഒരു പുഞ്ചിരിയിൽ അവളെ നോക്കി നിന്ന് കൊണ്ട് മെല്ലെ അവളുടെ അടുത്തേക്ക് പോയി നിന്നതും പെട്ടെന്ന് പിന്നിൽ ആരുടെയോ സാനിധ്യം മനസ്സിലാക്കിയ മട്ടെ അവൾ ഒന്ന് പൊള്ളി പിടഞ്ഞു തിരിഞ്ഞതും പിന്നിൽ മാറിൽ കയ്യും പിണച്ച് അവളെ തന്നെ നോക്കി നിൽക്കുന്ന സഖാവിനെ കണ്ട് അവളിലും ഒരു പുഞ്ചിരി നിറഞ്ഞു…

“എന്താ സഖാവെ മനുഷ്യനെ പേടിപ്പിക്കാൻ തന്നെ വന്നതാണോ,,,, ”

“നിനക്ക് പേടിയോ,,,, ” അവന്റെ സംസാരം കേട്ട് അവൾ നാവ് പുറത്തേക്ക് ഇട്ടു കൊണ്ട് കൊഞ്ഞനം കാണിച്ചതും അതെല്ലാം ആസ്വദിച്ചമട്ടെ അവനും നിന്നു…

“അച്ഛനും അച്ഛമ്മയും ഒക്കെ എവിടെ,,, ”

“അച്ഛമ്മക്ക് ഒരു മുട്ട് വേദന വൈദ്യരെ കാണിക്കാൻ കൊണ്ട് പോയതാ,,,, ”

“മ്മ്മ്,,, അപ്പൊ തനിച്ചേ ഒള്ളൂ അല്ലെ,,, ”

മീശയും പിരിച്ചു കൊണ്ടുള്ള അവന്റെ കള്ള ചിരി കണ്ടപ്പോഴേ അവൾ ഒന്ന് അമർത്തി തലയാട്ടി ചൂലിന്റെ പിന്നിൽ ഒന്ന് തട്ടി കൊണ്ട് അടിച്ചു വൃത്തിയാക്കാൻ തുടങ്ങി….

“എന്താടി നിനക്കൊരു പേടി ഇല്ലാത്തത്,,,,”

“ഇതേ എന്റെ സഖാവ് ആയത് കൊണ്ട്,,, ”

അവന്റെ ചോദ്യത്തിന് ഓൺ ദ സ്പോർട് മറുപടി പറഞ്ഞു കൊണ്ട് അവൾ ഒന്ന് ചിരിച്ചതും ആ പുഞ്ചിരി അവനിലേക്കും വ്യാപിച്ചു,,, അവൻ ഒന്നും മിണ്ടാതെ തൊഴുത്തിലേക്ക് കടന്നു….

“എന്താ സഖാവെ കാണിക്കുന്നേ ഇവിടെ അപ്പടി ചാണകം ആണ്,, അത് മേലിൽ ആകും,,, ”

അവളുടെ വാക്കുകൾ ഒന്നും മുഖവുരക്ക് എടുക്കാതെ അവൻ അവിടെ തിണ്ണയിൽ കയറി ഇരുന്നതും അവൾ എല്ലാം കണ്ട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി കൊണ്ട് വീണ്ടും പണിയിൽ ശ്രദ്ധ കൊടുത്തു….

“ഈ രണ്ട് പശുക്കളെ ഒള്ളൂ,,, ”

“ഏയ്‌,,, ഇനിയും ഉണ്ട്,,, എല്ലാത്തിനെയും ഇവിടെ നിർത്താൻ സ്ഥലം ഇല്ലാത്തോണ്ട് ദാമുചേട്ടൻ കൊണ്ട് പോയതാ,,, ഇവള് പ്രസവിച്ചപ്പോൾ ഇങ് കൊണ്ട് വന്നതാ,,, ” അമ്മിണിയെ നോക്കി അവളുടെ തലയിൽ ഒന്ന് തടവി കൊണ്ട് തുമ്പി പറഞ്ഞതും പെട്ടെന്ന് കിങ്ങിണി ചാടി മറിഞ്ഞതും അവിടെ ഉള്ള വെള്ളം മുഴുവൻ തുമ്പിക്ക് മേൽ വീണതും തുമ്പി ഒന്ന് മുഖം ചുളിച്ചു കൊണ്ട് സഖാവിനെ നോക്കിയതും സഖാവ് ഒന്ന് പൊട്ടിചിരിച്ചു….

“കിങ്ങിണി,,,, ”

അവളുടെ ഒരു വിളി മതിയായിരുന്നു കിങ്ങിണി അടങ്ങി നിൽക്കാൻ…

“കണ്ടിട്ട് ഒരാഴ്ചയായൊള്ളു എന്ന് തോന്നുന്നു,,, ”

“ആ ശരിയാ ഒരാഴ്ചയെ ആയുള്ളൂ,,, അല്ല സഖാവിന് പശുക്കളെ പറ്റിയൊക്കെ ധാരണയുണ്ടോ,,, ”

അവളുടെ സ്വരത്തിൽ അത്ഭുതവും കലർന്നിരുന്നു….

“മ്മ്മ്,,, അമ്മയുടെ തറവാട് ഒരു ഗ്രാമത്തിൽ ആണ്,,, അവിടെ ഇത് പോലെ ഒരുപാടെണ്ണം ഉണ്ട്,,,, ”

“ഞങ്ങളുടെ അത്ര വലിയ ഗ്രാമം ആണൊ,,,, ”

ഇതെല്ലാം എന്ത്,,, ഇത് സിറ്റിയിൽ നിന്നും ആകെ ഒന്നര കിലോമീറ്റർ അകലം മാത്രമല്ലെ ഒള്ളൂ…

അത് ചുരുങ്ങിയത് ഒരു പതിനഞ്ച് പതിനാറു കിലോമീറ്റർ കാണും,,,, ശരിക്കും ഒരു ഡെവലപ്പ്മെന്റും നടക്കാത്ത ഒരു നാട്,,, കാവും അമ്പലങ്ങളും,,, തെയ്യവും തിറയും,,, ഒക്കെയായി ഒരു നാട്…

ഇവിടെ ഉള്ളത് പോലെ വിദ്യാഭ്യാസം ഉള്ളവർ കുറവാണ്,,, പട്ടണത്തിൽ പോയി പഠിച്ച കുറച്ച് പേർ മാത്രം,,,, എന്നാൽ സ്നേഹത്തിന് മാത്രം ഒരു കുറവും ഇല്ല….

ആ ഗ്രാമത്തെ പറ്റിയുള്ള അവന്റെ വിവരണം കേട്ടപ്പോൾ തന്നെ അവൾ ചെയ്ത ജോലി പോലും മറന്നു കൊണ്ട് അവന്റെ അരികിലേക്ക് വന്നു…

അവളും അങ്ങോട്ടൊന്നു പോകാൻ കൊതിച്ചിരുന്നു….

“സഖാവെ എന്നെ ഒന്ന് കൊണ്ട് പോകോ അങ്ങോട്ട്‌,,, ” അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ സമ്മതം എന്ന കണക്കെ ഒന്ന് തലയാട്ടി…

“പറ്റിക്കരുത്,,,, ” അവൾ ഒന്ന് ചുണ്ട് വളച്ചു കൊണ്ട് പറഞ്ഞതും അവൻ അവളെ ഒന്ന് ചേർത്ത് നിർത്തി കൊണ്ട് അവളുടെ കയ്യിൽ കരം ചേർത്ത് പിടിച്ചു…

“വാക്ക്,,, കൊണ്ട് പോകും എന്റെ പെണ്ണിനെ,,,, ”

അവന്റെ പ്രവർത്തിയിൽ അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനിലേക്ക് ചായാൻ നിന്നതും പെട്ടെന്നുള്ള ഓർമയിൽ അവളൊന്നും മാറി നിന്നു….

“സോറി,,,, മേല് മൊത്തം ചേറാണെന്ന് ഓർക്കാതെ,,,, ” അപ്പോഴേക്കും അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു അവനോട് ചേർത്തു നിർത്തി ഇടുപ്പിലൂടെ വട്ടം പിടിച്ചിരുന്നു….

“സഖാവെ ആകെ വിയർത്തിട്ടുണ്ട്,,,,,ആകെ നാറ്റം ആയിരിക്കും,,, വിട്ടേ,,, ” അവൾ നിന്ന് കുതറാൻ തുടങ്ങിയപ്പോൾ തന്നെ അവൻ അവളെ ഒന്നൂടെ മുറുകെ പിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി….

“ഈ പണി എടുക്കുന്ന പെൺപിള്ളേർക്ക് ഈ വിയർപ്പിന്റെ ഗന്ധം തന്നെയായിരിക്കും,,,, പക്ഷെ അതിന് മറ്റു എന്തിനെക്കാളും സുഗന്ധം ഉണ്ടായിരിക്കും,,,, നീ എന്റെ പെണ്ണാ,,, ഈ സഖാവിന്റെ സഖി,,,, നീ ഏതു കോലത്തിൽ ആണെങ്കിലും അതിന് യാതൊരു മാറ്റവും ഉണ്ടാകില്ല,,,, നിന്നെ ഇങ്ങനെ ചേർത്ത് നിർത്താൻ ചേറോ ചെളിയോ ഒന്നും എനിക്കൊരു പ്രശ്നം അല്ല,,,,,, ഒരുനാൾ ഞാൻ ഈ കഴുത്തിൽ ഒരു താലിയും കെട്ടി കൂടെ കൂട്ടും,,,,അന്ന് ഈ കഷ്ടതകളുടെ അവസാനം ആയിരിക്കും,,,,,,”

അവന്റെ വാക്കുകൾ ഓരോന്നും ഹൃദയത്തിൽ സ്പർശിച്ച മട്ടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,,, അവൾ വേറൊന്നും ചിന്തിക്കാൻ നിൽക്കാതെ അവനെ ഒന്ന് ഇറുകെ കെട്ടി പിടിച്ചതും അവൻ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവളെ ഒന്ന് ചേർത്ത് പിടിച്ച് അവളുടെ നീളൻ മുടിയിലൂടെ വിരലോടിച്ചു…

“അമ്മേ ദ്രുവ് മോൻ വന്നിട്ടുണ്ടെന്ന് തോന്നുന്നു,,, ”

ഓട്ടോയിൽ നിന്നും ഇറങ്ങിയതും മുറ്റത്ത്‌ കിടക്കുന്ന ബുള്ളറ്റ് കണ്ട് അച്ഛൻ അച്ഛമ്മയോടായി പറഞ്ഞതും അവരും ഒന്ന് തലയാട്ടി…

“തുമ്പി പെണ്ണ് ഒറ്റക്കല്ലേ,,,, അന്ന് സാധനങ്ങൾ കൊണ്ട് വന്നു തന്നതിന് കുറെ തുള്ളിയതാ,,, ഇനി മോനോട് എന്തേലും മോശമായി പറഞ്ഞു കാണോ എന്റെ ദേവി,,, ” അവരുടെ ആകുലത കേട്ടതും അച്ഛന്റെ ചുണ്ടിൽ ആർക്കും അത്ര എളുപ്പം കണ്ട് പിടിക്കാൻ കഴിയാത്ത ഒരു പുഞ്ചിരി വിടർന്നു…

അദ്ദേഹം അച്ഛമ്മയെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു..m

“അവൾ ഒന്നും പറയില്ല അമ്മേ,,, അവളിപ്പോ മോന് ചായ കൊടുക്കുന്ന തിരക്കിൽ ആയിരിക്കും അമ്മ നോക്കിക്കോ,,, ” അതും പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് കടന്നതും കാണുന്നത് ടേബിളിൽ ഇരുന്നു ചായ കുടിക്കുന്ന സഖാവിനെയാണ്,,, അവന്റെ തൊട്ടടുത്തായി അവളും ഇരിക്കുന്നുണ്ട്,, എന്നിട്ട് ടേബിളിൽ വെച്ച പത്രത്തിൽ നിന്നും ഇല അട അവന് നേരെ നീട്ടുന്നുണ്ട്,,, ഇതെല്ലാം കണ്ട അച്ഛമ്മക്ക് അത്ഭുതം ആണെങ്കിൽ അച്ഛൻ എല്ലാം അറിയുന്നവനെ പോലെ ഒന്ന് പുഞ്ചിരിച്ചു…

“മോൻ എപ്പോഴാ വന്നത്,,, ” പെട്ടെന്ന് അച്ഛന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ഒന്ന് എഴുന്നേറ്റു നിന്നതും അവനും ഒരു പുഞ്ചിരിയാൽ രണ്ട് പേരെയും നോക്കി…

“ഇപ്പോൾ വന്നതേ ഒള്ളൂ,,,, വന്നപ്പോൾ തീർത്ഥ പറഞ്ഞു മുത്തശ്ശിയെയും കൊണ്ട് വൈദ്യരെ കാണിക്കാൻ പോയതാണെന്ന്,,,,അല്പ സമയം ഇരുന്നാൽ ചായ തരാം എന്ന് പറഞ്ഞപ്പോൾ ഒന്ന് ഇരുന്നു നോക്കിയതാ,,,, ഏതായാലും വെറുതെ ആയില്ല,,, നല്ല കൈപുണ്യം ഉണ്ട്,,, ”

അട ഒന്ന് കടിച്ചു കൊണ്ട് അവൻ പറഞ്ഞതും അച്ഛനും അച്ഛമ്മയും ഒന്ന് പുഞ്ചിരിച്ചു അവന്റെ അടുത്ത് തന്നെ ഇരുന്നു,,,, അവർ ഓരോന്ന് സംസാരിക്കുന്നുണ്ടെലും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ തന്റെ സഖിയിൽ പതിയുന്നുണ്ടായിരുന്നു,,,,,,കണ്ണുകൾ കൊണ്ട് പ്രണയം കൈ മാറി രണ്ട് പേരും അവരുടെതായ ലോകം കെട്ടിപ്പടുക്കുകയായിരുന്നു….

“എന്നാൽ ഞാൻ ഇറങ്ങട്ടെ,,,,,ഇനി ഒരിക്കൽ വരാം,,, അന്ന് എനിക്ക് അങ്കിളിനോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ,,, എല്ലാം അരിഞ്ഞു കഴിയുമ്പോൾ അങ്കിൾ എതിർക്കരുത്,,,,”

അച്ഛന്റെ കൈ പിടിച്ചു തുമ്പിയെ ഒന്ന് നോക്കി കൊണ്ട് അവൻ പറഞ്ഞതും അച്ഛൻ ഒന്ന് പുഞ്ചിരിച്ചതും അവൻ വീട്ടിൽ നിന്നും ഇറങ്ങുന്നത് നോക്കി നിന്ന തുമ്പി പെട്ടെന്ന് അവൻ പകുതി കഴിച്ചു വെച്ച അട ഒന്ന് കയ്യിൽ ഒതുക്കി ദാവണിയും പൊക്കി പിടിച്ചു കൊണ്ട് മുകളിലെ ഗോവണി കയറി മുറിയിലെ ജനാലക്കരികിൽ നിന്ന് കൊണ്ട് ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കുന്ന അവനെ നോക്കി നിന്നു…

ഒരു നോട്ടം അതിന് വേണ്ടി കൊതിച്ചു കൊണ്ട്….

പല തവണ നോക്കിയിട്ടും തിരിച്ചൊരു നോട്ടം കിട്ടാതെ വന്നതും അവൾ നിരാശയോടെ മുഖം തിരിക്കാൻ നിന്നതും പെട്ടെന്ന് ഒരു ചൂളം വിളി കേട്ട് തല ഉയർത്തി നോക്കിയപ്പോൾ തന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്ന സഖാവിനെ കണ്ടതും അവൾ നാണം കലർന്ന നോട്ടവുമായി ഒന്ന് മറഞ്ഞു ഭിത്തിയിൽ ഒന്ന് ചാരി നിന്ന് കൊണ്ട് കയ്യിലുള്ള അടയിൽ ഒന്ന് കടിച്ചു,,, ആ സമയം അതിന് മധുരമായിരുന്നു,,, തന്റെ പ്രിയന്റെ പ്രണയമധുരം,,,,,

തുടരും….

രചന: Thasal

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top