അഞ്ജലി തുടർക്കഥ, ഭാഗം 9 വായിക്കുക…..

രചന: അഞ്ജു

ചോദ്യം മുഴുവനാക്കുന്നതിനു മുന്പ് വീണയുടെ വലതു കൈ അഞ്ചുവിൻെറ ഇടതു കവിളിൽ പതിഞ്ഞു.

വീണേ…. എന്താ നീ ഈ കാണിച്ചത്. എന്തിനാ മോളെ തല്ലിയത്…

എൻെറ അജുവേട്ടനെ കൊല്ലാൻ എത്ര കാശ് കൊടുത്തെടി നീ ആ ഡോക്ടർക്ക്…

വീണേ……. അഞ്ജലിയുടെ കണ്ണുകളിൽ കോപം ജ്വലിച്ചു. ദേഷ്യം കൊണ്ടവളുടെ ശരീരം വിറച്ചു. വീണ അടിച്ചതിലും ശക്തമായി അവളുടെ കരം പ്രതികരിച്ചു.

എന്താ വീണേ ഇത് നാക്കിന് എല്ലില്ലാന്ന് വച്ച് എന്തും പറയാന്നാണോ. ഇവൾ അവൻെറ ഭാര്യയാണ് അത് നീ മറക്കരുത്..

ഹും… ഭാര്യ. ആ വാക്കിനൊരു പവിത്രതയുണ്ട് ഇവൾക്കത് പറയുവാനുള്ള യോഗ്യത പോലും ഇല്ല. നിനക്ക് വേണ്ടെങ്കിൽ ഉപേക്ഷിച്ച് പോയ്കൂടെ അതിന് അജുവേട്ടനെ ഉപദ്രവിക്കണോ…

മതി നിർത്ത്… സ്വന്തം സുഖത്തിനു വേണ്ടി ഭർത്താവിനെ ഉപേക്ഷിച്ച് കണ്ടവരുടെ കൂടെ പോകുന്നവർ ഉണ്ടാകും പക്ഷെ ഈ അഞ്ജലി അത്തരക്കാരിയല്ല…

നീ വല്യേ പുണ്യാളത്തി ചമയൊന്നും വേണ്ട..

വീണ… എന്താ നിൻെറ പ്രശ്നം. ഞാൻ എന്ത് ചെയ്തൂന്നാ നീയീ പറയുന്നത്..

നിൻെറ അറിവോടെയല്ലാ ഡോക്ടർ ഈ സ്ലോ പോയ്സൻ പ്രിസ്ക്രൈബ് ചെയ്തതെന്നാണോ.

ഇത്രയും നാളും നീ അറിയാതെയാണ് അജുവേട്ടനു വിഷമൂട്ടിയതെന്നാണോ…

അഞ്ജലി സ്തംഭിച്ചു നിന്നുപോയി.

വീണയുടെ ഓരോ വാക്കുകളും മൂർച്ചയേറിയ ചില്ലുകഷ്ണങ്ങൾ പോലെ അവളുടെ ഹൃദയത്തിൽ വന്നു തറച്ചു.

വിഷമോ… ഗീത ഞെട്ടിത്തരിച്ചുപോയി. അതേ അമ്മായി കഴിഞ്ഞ കുറെ മാസങ്ങളായി അജുവേട്ടൻ കഴിക്കുന്ന മരുന്നുകളൊന്നും ഏട്ടൻ എഴുന്നേൽക്കാൻ ഉള്ളതല്ലാ.. ഒരിക്കലും എഴുന്നേൽക്കാതിരിക്കാനുള്ളതാ…

എൻെറ ഭഗവതി ഞാൻ എന്താ ഈ കേൾക്കുന്നത്..

ഇത്രയും നാളും ഇവളും ആ ഡോക്ടറും കൂടി അജുവേട്ടനെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു…

അഞ്ജലി തളർന്ന് നിലത്തിരുന്ന് പോയി. പെട്ടെന്ന് എന്തോ ഓർത്തപ്പോലെ വീണയുടെ കൈയ്യിലിരുന്ന ഫയൽ വാങ്ങി കാറുമെടുത്തവൾ കിരണിൻെറ വീട് ലക്ഷ്യമാക്കി സഞ്ചരിച്ചു. തുറന്നിട്ട മുൻവാതിലിലൂടെ അകത്തു കയറിയപ്പോൾ കിരൺ ലാപ്ടോപ്പിൽ എന്തോ തിരക്കിട്ട പണിയിലായിരുന്നു.

കിരൺ……… അഞ്ജലിയെ കണ്ടപ്പോൾ കിരണിൻെറ മുഖത്ത് തെളിഞ്ഞ പുഞ്ചിരി അവളുടെ എരിയുന്ന കണ്ണുകളും കൈയ്യിലെ ഫയലും കണ്ടതോടെ അസ്തമിച്ചു. കുറ്റം കയ്യോടെ പിടക്കപ്പെട്ട കുറ്റവാളിയെ പോലെ അവൻ നിന്ന് പരുങ്ങി. ചെന്നിയിലൂടെ വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങി.

എന്താ ഇതിൻെറയൊക്കെ അർത്ഥം…

എന്തുപറ്റി അഞ്ചു.. എന്താ പ്രശ്നം..

കള്ളം മറക്കാൻ ഒരു അവസാന ശ്രമം നടത്തി.

കിരൺ നീയൊരു ഡോക്ടറാണ് അഭിനയതാവല്ല..

സോ സ്റ്റോപ്പ് ദിസ്.. സോറി അഞ്ചു… ഞാൻ…

എനിക്ക് വേണ്ടത് ഒരു ക്ഷമാപണമല്ല എന്തിന് വേണ്ടി… എന്തിന് വേണ്ടി നീയിത് ചെയ്തു അതിനു മാത്രം എന്ത് ശത്രുതയാ നിനക്ക് അജുവിനോടുള്ളത്..

നിനക്കു വേണ്ടി.. എടുത്തടിച്ച മറുപടി.

എന്ത്…. മനസ്സിലായില്ലാ… അവൾ സംശയരൂപേണെ അവനെ നോക്കി. അതെ അഞ്ചു നിനക്ക് വേണ്ടി… എല്ലാം നിനക്ക് വേണ്ടി മാത്രമായിരുന്നു… അവൻെറ ഭാവം ഒരു ഭ്രാന്തനെ അനുസ്മരിപ്പിക്കം വിധമായിരുന്നു. നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ +2 കാലം. നീ അന്ന് ക്ലാസ്സിലെ സ്റ്റാറായിരുന്നു.

ആരെയും ഭയക്കാതെ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന… ഫ്രണ്ട്സിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന നിന്നെ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല ആ ക്ലാസ്സിൽ… പക്ഷെ എന്നെ ആകർഷിച്ചത് അതൊന്നും ആയിരുന്നില്ല…

പാൽകുപ്പി.. അമൂൽ ബേബി… എന്നൊക്കെ വിളിച്ച് എല്ലാവരും കളിയാക്കുമ്പോഴും നീ മാത്രം എപ്പോഴും എന്നെ സപ്പോർട് ചെയ്തിട്ടേ ഒള്ളു.. എന്നും നീ എനിക്കൊരു താങ്ങായിരുന്നു.. ബലമായിരുന്നു.

ഞാൻ പോലും അറിയാതെ ഞാൻ നിന്നെ പ്രണയിച്ചുപോയി… നിനക്കറിയോ അഞ്ചു.. അന്ന് ഒരിക്കൽ നീ പറഞ്ഞില്ലേ നിൻെറ ഭാവി വരെ ഒരു ഡോക്ടറായിരിക്കുമെന്ന്… അതാണ് നിൻെറ ആഗ്രഹമെന്ന്..

ആ ഒറ്റ കാരണം കൊണ്ടാ ഉറക്കമിളച്ച് കുത്തിയിരുന്ന് എം ബി ബി എസ് പാസ്സായി ഡോക്ടറായത്..

എല്ലാം നേടിയത് നിനക്ക് വേണ്ടി ആയിരുന്നു. എന്നിട്ട് എന്നെ തേടി വന്നതോ നിൻെറ വിവാഹത്തിൻെറ ഇൻവിറ്റേഷൻ കാർഡും.

സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന നീ ഒരിക്കലും നിൻെറ അച്ഛനേയും അമ്മയേയും വേദനിപ്പിച്ച് എൻെറ കൂടെ വരില്ല. അതുകൊണ്ട് തന്നെയാ മനസ്സിലെ പ്രണയം കുഴിച്ചുമൂടിയതും….

എൻെറ പ്രാണൻ മറ്റൊരുത്തന് സ്വന്തമാകുന്ന കണ്ടുനിൽക്കാൻ പറ്റാത്തോണ്ടാ നിൻെറ കല്യാണത്തിനുപോലും ഞാൻ വരാതിരുന്നത്..

മാസങ്ങളോളം ഒരു ഭ്രാന്തനെപ്പോലെ ഞാനാ ഹോസ്പിറ്റലിൽ അലഞ്ഞു നടന്നു. വരുന്ന കേസുകളെല്ലാം മറ്റുവരെ ഏർപ്പിച്ച് ചടഞ്ഞുകൂടി.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിങ്ങൾ ഒരുമിച്ചുള്ള ഫോട്ടോസ് കാണുമ്പോൾ എൻെറ ചങ്ക് പിടയും…

വിധി വീണ്ടും അർജുൻെറ ആക്സിഡെൻെറിൻെറ രൂപത്തിൽ നിന്നെ എൻെറ മുന്നിൽ എത്തിച്ചു. നിധി ഡോക്ടറുടെ കൈയ്യിൽ നിന്നും ഞാൻ ചോദിച്ചു വാങ്ങിയതാ അർജുൻെറ കേസ്… അവരുടെ എല്ലാം പ്രീയപ്പെട്ട ഡോക്ടറുടെ തിരിച്ചുവരവായതു കൊണ്ട് തന്നെ മറുത്തൊന്നും പറയാതെ അവർ ആ കേസ് എനിക്ക് കൈമാറി… അർജുനിൽ അവശേഷിക്കുന്ന ചലനശേഷിയെ കൂടി ഇല്ലാതാക്കി എന്നന്നേക്കുമായി ഒരു ജീവച്ഛവമാക്കുക.. അവൻെറ പേരുപറഞ്ഞ് നിൻെറ വീട്ടുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കുക..

മകളുടെ ദുർവിധി ഓർത്ത് അവർ നിർബന്ധിച്ച് നിന്നേക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കും.

എല്ലാമറിയുന്ന ആളെന്ന നിലയിൽ അവര് തന്നെ എന്നെ നിനക്ക് വേണ്ടി കണ്ടെത്തും.

നീ ഒരിക്കലും അവരെ എതിർക്കില്ലായെന്ന് എനിക്ക് ഉറപ്പായിരുന്നു..

പക്ഷെ നീ മറന്നു പോയ ഒരു കാര്യമുണ്ട് കിരൺ..

സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്ന ഈ അഞ്ജലിയുടെ മതാപിതാക്കൾ ആണ് അവരെന്ന്…

അഞ്ജലിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

കൊള്ളാം… സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി എല്ലാം വ്യക്തമാക്കി പ്ലാൻ ചെയ്ത് എല്ലാവരേയും വിദക്തമായി പറ്റിച്ചു നീ.. ദൈവത്തിൻെറ സ്ഥാനമാണ് ഒരു ഡോക്ടർക്കുള്ളത്. ഒരു ജീവൻ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിലും അതു നിലനിർത്തുന്നതിലും ഒരു ഡോക്ടറുടെ പങ്ക് എം ബി ബി എസ് പാസ്സായ നിനക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ല… ചെയ്യുന്ന തൊഴിലിനോട് പോലും ആത്മാർഥ കാണിക്കാത്ത നീ എന്നെ സ്നേഹിച്ചത് ആത്മാർഥമായാണെന്ന് പറഞ്ഞാൽ ഞാനത് വിശ്വസിക്കണോ.. എനിക്ക് നിന്നോടിപ്പോ തോന്നുന്നത് ദേഷ്യമല്ല സഹതാപമാണ് ആ പഴയ പാൽക്കുപ്പിയിൽ നിന്ന് ഇതുവരെ മാറിയില്ലല്ലോ എന്നോർത്ത്… ഇനി മേലാൽ എൻെറയോ അജുവിൻെറയോ ജീവിതത്തിൽ വിലങ്ങു തടിയായി നീ വരരുത് വന്നാൽ… ഈ അഞ്ജലി ആരാണെന്ന് നീ അറിയും….

അത്രയും പറഞ്ഞ് ആ വീട്ടിൽ നിന്ന് തിരിച്ചിറങ്ങി കാറിലേക്ക് കയറുന്നതിനു മുൻപ് ഒരിക്കൽ കൂടി അവൾ അവനു നേരെ തിരിഞ്ഞു.

ഒരു കാര്യം കൂടി… മരണം കൊണ്ട് വേർപെടുത്തിയാൽ പോലും ഈ അഞ്ജലിയുടെ മനസ്സിനും ശരീരത്തിനും ഒരേയൊരു അവകാശിയേ ഉണ്ടാവുകയൊള്ളു അത് എൻെറ അജു മാത്രമായിരിക്കും….

അജു……. കണ്ണീരോടെ അർജുൻെറ അടുത്തേക്ക് ഓടി ആ കാൽക്കൽ വീണു അഞ്ചു.

തൊട്ടുപോവരുത്… കൊല്ലാൻ നോക്കിയതും പോരാ…. ഇനി എന്തിന് വേണ്ടിയാ ഈ അഭിനയം…

അർജുൻെറ അടുത്തേക്ക് ഓടിയെത്തിയ അഞ്ചുവിനെ വിലക്കിക്കൊണ്ട് വീണയായിരുന്നു. വീണയെ അവഗണിച്ചുകൊണ്ട് അവൾ വീണ്ടും അവൻെറ അടുത്തേക്ക് ചെന്നു.

നിന്നോടല്ലേടി പറഞ്ഞത് തൊട്ടുപോവരുതെന്ന്…

ഛി നിർത്തടി നീ ആരാ എന്നെ തടയാൻ.

അർജുൻെറ മുറപ്പെണ്ണ് എന്നതിലുപരി എന്ത് ബന്ധാ നിങ്ങൾ തമ്മിലുള്ളത്. ഞാൻ അജുവിൻെറ ഭാര്യയാണ് എൻെറ ഭർത്താവിൻെറ അടുത്തു വരാൻ എനിക്ക് നിൻെറ സമ്മതം ആവശ്യമില്ല.. വീണയുടെ കൈ തട്ടിമാറ്റി അവൾ അർജുൻെറ കാൽപ്പാതത്തിൽ ചുണ്ടുകൾ അമർത്തി. അവൻെറ കലങ്ങിയ കണ്ണുകളിൽ നിന്നും വീണ എല്ലാം പറഞ്ഞുവെന്ന് അവൾക്ക് മനസ്സിലായി.

അജു… ഞാൻ… ഞാനൊന്നും അറിഞ്ഞില്ലായിരുന്നു.. അവനാ ആ കിരാണാ എല്ലാത്തിനും പുറകിൽ…. സംഭവിച്ച കാര്യങ്ങളെല്ലാം വിശദീകരിച്ച് കഴിഞ്ഞപ്പോഴേക്കും അജുവിൻെറ കാലുകളും ബെഡ് ഷീറ്റും അവളുടെ കണ്ണുനീരാൽ കുതിർന്നിരുന്നു. തൻെറ കാൽക്കൽ വീണു പൊട്ടിക്കരയുന്ന അഞ്ചുവിനെ ഒന്ന് ചേർത്തു പിടിക്കാനാവാതെ അവൻെറ ഉള്ളു പിടഞ്ഞു.

കള്ളി വെളിച്ചത്തായപ്പോൾ പുതിയ നംബറുമായി ഇറങ്ങിയേക്കുകയാണോ. നീ ഒക്കെ ഒരു പെണ്ണാണോടി.. ഛെ…

വീണേ…… ഇനി ഒരക്ഷരം എൻെറ മോളെപ്പറ്റി പറഞ്ഞാൽ പിന്നെ നിനക്ക് ഈ വീട്ടിലും എൻെറ മനസ്സിലും സ്ഥാനമുണ്ടാവില്ല… ഗീതയുടെ ശബ്ദം ഉറച്ചതായിരുന്നു. ഇത്രയൊക്കെ ആയിട്ടും അമ്മായിക്ക് ഇവളെയാണോ വിശ്വാസം… അതെ എനിക്ക് ഇവളെ തന്നെയാണ് വിശ്വാസം. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും ത്യജിച്ച് എൻെറ മകനുവേണ്ടി ജീവിക്കുന്ന പെണ്ണാ ഇവള്.

എനിക്കിവൾ മരുമകളല്ലാ മകൾ തന്നെയാണ്. ഇവളെ കുറ്റം പറയാൻ എന്ത് യോഗ്യതയാ നിനക്കുള്ളത്…

അമ്മായി ഞാൻ….

വീട്ടിൽ വരുന്നവരെ അപമാനിച്ച് ശീലമില്ലാത്തതുകൊണ്ടാ നിന്നെ ഇവിടന്ന് ഇറക്കി വിടാത്തത്. ഇനിയും അഞ്ചുവിനെ വേദനിപ്പിച്ചാൽ കഴുത്തിന് പിടച്ച് തള്ളുന്നത് ഞാനായിരിക്കും…

വീണക്ക് തിരിച്ചു പറയാൻ വാക്കുകളുണ്ടായില്ല. അജു കൂടി തള്ളി പറയുന്നതിനു മുന്പ് അവിടെ നിന്നും അവൾ ഇറങ്ങിപ്പോയി…

വീണേ…….. കാറിലേക്ക് കയറുന്നതിനു മുൻപാണ് തൻെറ നേരെ കിതച്ചുകൊണ്ട് ഓടി വരുന്ന അഞ്ചുവിനെ കാണുന്നത്.

വീണേ…. അജു… അജു…..

എന്താ… അജുവേട്ടന് എന്താ പറ്റിയെ…

വീണയുടെ ശബ്ദത്തിൽ പരവേശം നിറഞ്ഞു.

അജു….അജു കൈവിരലനക്കി… മറുപടി പറയാൻ നിൽക്കാതെ കേട്ടത് വിശ്വസിക്കനാകാതെ അവൾ നേരെ മുകളിലേക്ക് പോയി. കട്ടിലിൽ കിടക്കുന്ന അജുവിൻെറ കൈവിരലുകൾ അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു. അഞ്ജലിയുടേയും ഗീതയുടേയും മുഖത്ത് അതിൻെറ സന്തോഷം അശ്രുക്കളായി പൊഴിഞ്ഞു. വരണ്ടുണങ്ങിയ തരിശു ഭൂമിയിലെ പച്ചപ്പിൻെറ പുതുനാമ്പ് പോലെ സന്തോഷം അണഞ്ഞ അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ തിരി തെളിയുകയായിരുന്നു ആ നിമിഷം.

വീണ വന്നു നോക്കിയപ്പോഴേക്കും അജുവിൻെറ കൈവിരലുകളുടെ ചലനം അവസാനിച്ചിരുന്നു.

അവൾ സംശയത്തോടെ അഞ്ചുവിനെ നോക്കി.

സത്യായിട്ടും അജു വിരലനക്കിയതാ വീണേ. ദേ അമ്മയോട് ചോദിച്ചു നോക്ക് അമ്മ കണ്ടതാ…

അല്ലേ അമ്മേ… അതെ മോളേ…

അജുവേട്ടാ… ഒന്നുകൂടി അനക്കാൻ നോക്കിക്കേ…. വീണ അവൻെറ അടുത്ത് ഇരുന്നുകൊണ്ട് പറഞ്ഞു. അജു അവനേക്കൊണ്ട് പറ്റാവുന്ന രീതിയിൽ വിരലുകൾ ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവനതിന് സാധിച്ചില്ല. പറ്റണില്ല വീണേ…

പറ്റും അജുവേട്ടാ.. ഒരു തവണ പറ്റിയെങ്കിൽ ഇനിയും പറ്റും.. അതെ അജു ..ഒന്നുകൂടി അനക്കാൻ നോക്ക്… അഞ്ജലി അജുവിനെ നെഞ്ചോടടക്കി അവൻെറ നെറ്റിയിൽ ചുംബിച്ചു.

ഒന്നുകൂടി നോക്ക് മോനെ… അജു സർവ്വശക്തിയുമെടുത്ത് വിരലുകൾ വീണ്ടും ചലിപ്പിക്കാൻ ശ്രമിച്ചു. അവൻെറ ശരീരം വിയത്തൊഴുകാൻ തുടങ്ങി കൈയ്യിലെ ഞരമ്പുകൾ തടിച്ചു. അപ്പോഴും അഞ്ജലിയുടെ കരങ്ങൾ അവനെ ചുറ്റിവരിഞ്ഞു ചേർത്തുപിടിച്ചിരുന്നു. പതിയെ അവൻെറ വിരലുകൾ ചലിച്ചു..

മുന്പത്തേക്കാളും നന്നായി ചലിച്ചു. അഞ്ചുവിൻെറ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ വാത്സല്യപ്പൂർവ്വം അവൻെറ തലയിൽ തലോടിക്കൊണ്ടിരുന്നു.

ഇറ്റ്സ് എ ഗുഡ് സൈൻ….ഇംപ്രൂവ്മെൻെറ് കണ്ടുതുടങ്ങി ഇനി എനിക്ക് ഉറപ്പിച്ചു പറയാം അജുവേട്ടൻ എഴുന്നേറ്റ് നടക്കുമെന്ന്..

അഞ്ചു….. അവൻെറ ശബ്ദം ഇടറി.

ഞാൻ പറഞ്ഞില്ലേ എൻെറ അജു പഴയതുപോലെ ആകുമെന്ന്. ഇനിയെങ്കിലും എന്നെ അവഗണിക്കാതിരുന്നൂടെ അജു…

പറയുന്നതിനോടൊപ്പം അവൾ കരഞ്ഞു പോയിരുന്നു.

എന്നോട് പൊറുക്ക് അഞ്ചു ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു…

ഏയ്… സാരമില്ല അജു. എൻെറ അജുവിനെ എനിക്കറിയാം.. അവൾ അവനെ കൂടുതൽ ഇറുക്കി കെട്ടിപ്പിടിച്ചു. ഇതെല്ലാം ആശ്ചര്യത്തോടെ നോക്കി കാണുകയായിരുന്നു വീണ. അവളുടെ മിഴികളും നിറഞ്ഞിരുന്നു. അവൾ കൈയ്യിലുണ്ടായിരുന്ന നോട്ട് പാടിൽ എന്തൊക്കയോ കുത്തിക്കുറിച്ച് അഞ്ജലിയുടെ കൈയ്യിൽ കൊടുത്തു.

അജുവേട്ടനുള്ള മെഡിസിൻസാണ്. മുന്പ് കൊടുത്തിരുന്നതൊന്നും ഇനി വേണ്ട തത്കാലം ഈ മരുന്നുകൾ കൊടുത്താ മതി… അഞ്ചു ആ കുറിപ്പുമായി മെഡിക്കൽ ഷോപ്പിലേക്ക് പോയി.

മരുന്നുമായി തിരിച്ചു വന്നപ്പോൾ വീണ അവിടെ ഉണ്ടായിരുന്നില്ല.

വീണ എവിടെ അമ്മേ.. അവള് പോയി മോളേ…

അമ്മേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ….

എന്താ മോളെ…

വീണയും അജുവും തമ്മിൽ ഇഷ്ടത്തിലായിരുന്നോ…

ഗീത ഒന്ന് ഞെട്ടി. പരിഭ്രമം മറച്ചുപിടിച്ചുകൊണ്ടവർ പുഞ്ചിരിക്കാൻ ശ്രമിച്ചു. ഏയ്… അങ്ങനെ ഒന്നും ഇല്ല… അമ്മ കള്ളം പറയുന്നതാ.. എനിക്കത് മനസ്സിലാകുന്നുണ്ട്… അത് മോളെ ഞാൻ…

വീണക്ക് അജുവിനെ ഇഷ്ടമായിരുന്നു… നേരത്തെ പ്രതീക്ഷിച്ചത മറുപടി ആയതുകൊണ്ട് അഞ്ജലിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

അജുവിനോ… അവന് അങ്ങനെ ഒരിഷ്ടം അവളോട് ഉണ്ടായിരുന്നില്ല. മുറപ്പെണ്ണിനെ തന്നെ കെട്ടുന്നത് പഴഞ്ചൻ ഏർപ്പാടാണെന്നാ അവൻ പറഞ്ഞിരുന്നത്… പക്ഷെ രണ്ടുപേരും നല്ല കൂട്ടായിരുന്നു. അജുവിനെ അല്ലാതെ ആരെയും വിവാഹം കഴിക്കില്ലാന്ന് പറഞ്ഞ് അവൾ ഒരുപാട് വാശിപിടിച്ചതാ. അവസാനം അവൻ തന്നെയാ അവളെ പറഞ്ഞ് മനസ്സിലാക്കി മുരളിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്…

വീണയുടെ കല്യാണം കഴിഞ്ഞതാണോ… ഉള്ളിൽ തോന്നിയ സന്തോഷവും ആശ്വാസവും അതുപോലെ തന്നെ പുറത്തു വന്നു. അതെ നിങ്ങളുടെ കല്യണത്തിന് മൂന്നു നാലു വർഷം മുന്പായിരുന്നു അവളുടെ കല്യാണം. മുരളിയും ഡോക്ടറാണ് കഴിഞ്ഞ വർഷം അവൻെറ അച്ഛൻെറ അമേരിക്കയിലുള്ള ഹോസ്പിറ്റലിൽ എന്തോ ആവശ്യം വന്നപ്പോൾ അവര് അങ്ങോട്ട് പോയതാ…

നിങ്ങളുടെ കല്യാണ സമയത്ത് അവര് നാട്ടിൽ ഇല്ലായിരുന്നു അതാ മോൾക്ക് പരിചയമില്ലാത്തത്. കഴിഞ്ഞ ആഴ്ചയാ തിരിച്ചു വന്നത്. അജുവിൻെറ കാര്യം അറിഞ്ഞപ്പോ ഇങ്ങോട്ടു വന്നതാ…

ഹമ്മ്…. ഇതിൻെറ പേരിൽ നിങ്ങളുടെ ഇടയിൽ ഒരു വഴക്കു വേണ്ടാന്ന് കരുതിയ അമ്മ ഒന്നും പറയാതിരുന്നത്… അത് സാരമില്ല അമ്മ അജുവിനോടുള്ള അവളുടെ പെരുമാറ്റം കണ്ടപ്പോഴേ എനിക്കൊരു സംശയം ഉണ്ടായിരുന്നു.. ഇപ്പോ അവൾക്ക് അങ്ങനെ ഒന്നും ഉണ്ടാകില്ല മോളേ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയില്ലേ…

മ്… ഗീതയെ നോക്കി ചിരിച്ചെങ്കിലും അവൾക്ക് വീണയുടെ മനസ്സ് അറിയാമായിരുന്നു…

കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഹാളിലേക്ക് വന്ന വീണ കാണുന്നത് സോഫയിൽ മൂന്നുവയസ്സുകാരൻ അശ്വിൻെറ കൂടെയിരിക്കുന്ന അഞ്ജലിയെയാണ്. വീണയെ കണ്ടപ്പോൾ അഞ്ജലി എഴുന്നേറ്റു. സോറി ഞാൻ ചോദിക്കാതെ അകത്തു കയറി… ഇറ്റ്സ് ഓക്കെ അഞ്ജലി ഇരിക്കു…

ഐ ആം സോറി വീണ തെറ്റ് എൻെറ ഭാഗത്തായിട്ട് കൂടി ഞാൻ വീണയെ തല്ലി. പെട്ടെന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ അറിയാതെ പറ്റിപ്പോയതാണ്…

ഒരാളെ ആത്മാർഥമായി സ്നേഹിച്ചാൽ മറക്കാൻ പറ്റില്ല.. വീണയുടെ മനസ്സിൻെറ ഏതോ കോണിൽ അജു ഇപ്പോഴും ഉണ്ടെന്ന് എനിക്കറിയാം… വീണ അമ്പരപ്പോടെ അവളെ നോക്കി. അഞ്ജലി എല്ലാം അറിഞ്ഞുവെന്ന് അവൾക്ക് ബോധ്യമായി. പക്ഷെ നീയിപ്പോൾ ഒരു ഭാര്യയാണ്… അമ്മയാണ്….

ഇപ്പോഴും അജുവിനെ മനസ്സിൽ കൊണ്ടുനടക്കുന്നതിലൂടെ നീ ചതിക്കുന്നത് മൂന്നുപേരെയാണ്..

ഒന്നുമറിയാതെ നിന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മുരളിയെ… നിങ്ങളുടെ മകനെ…

പിന്നെ അജുവിൻെറ ഭാര്യ എന്ന നിലയിൽ എന്നെയും….

പാടില്ല വീണ… നീ ചെയ്യുന്നത് തെറ്റാണ്. വിവാഹം കഴിഞ്ഞിട്ടും ഒരമ്മയായിട്ടും മറ്റൊരു പുരുഷനെ മനസ്സിൽ കൊണ്ടുനടക്കുമ്പോൾ നിനക്ക് ഒരിക്കലും ഒരു നല്ല ഭാര്യയോ അമ്മയോ ആകാൻ കഴിയില്ല…

ഇനിമുതൽ വീണയുടെ മനസ്സിൽ അജുവിൻെറ സ്ഥാനം സഹോരനായോ ഒരു നല്ല സുഹൃത്തായോ ആയിരിക്കണം… അഞ്ജലി അവളുടെ കൈകൾ കോർത്തു പിടിച്ചപ്പോൾ നിറമിഴോടെ അവളെ നോക്കുകയായിരുന്നു വീണ. അജുവിനെ ചികിത്സിക്കാൻ നിന്നേക്കാളും മികച്ച മറ്റൊരാളില്ല.

അവനെ പഴയ അജുവാക്കി എനിക്ക് തിരിച്ചു തരാൻ നിനക്ക് മാത്രമേ കഴിയുകയുള്ളു. പുതിയ വീണയായി നീ തിരിച്ചു വരണം…

വീട്ടിലേക്കുള്ള വഴിയിൽ മനസ്സ് ശാന്തമായിരുന്നു.

വലിയ ഒരു ഭാരം ഇറക്കി വച്ചതുപോലെ. നിന്നെ വിട്ടുകൊടുക്കാനോ വിട്ടുകളയാനോ ഞാൻ തയ്യാറല്ല അജു.. അത്രമേൽ ആഴത്തിൽ ഞാൻ നിന്നെ പ്രണയിക്കുന്നു… വീണ വരും അതെനിക്ക് ഉറപ്പാണ്…

അജുവിനെ ആത്മാർഥമായി സ്നേഹിച്ചവൾക്ക് ഒരിക്കലും അവനെ ദ്രോഹിക്കാൻ കഴിയില്ല…

അടുത്ത ദിവസം അവൾ പ്രതീക്ഷിച്ചതുപോലെ തന്നെ വീണ വന്നിരുന്നു. എനിക്കറിയാമായിരുന്നു നീ വരുമെന്ന്. ഞാൻ അത് പ്രതീക്ഷിച്ചിരുന്നു. ഇനി എനിക്ക് ഉറപ്പാ എൻെറ അജു തിരിച്ചുവരുമെന്ന് നിനക്ക് അവനെ തിരിച്ചു കൊണ്ടുവരാൻ പറ്റും….

അല്ല അഞ്ചു അജുവേട്ടനെ തിരിച്ചു കൊണ്ടുവരാൻ നിനക്ക് മാത്രമേ കഴിയു…

എനിക്കോ… അതെ. ഇന്നലെ നിൻെറ സാനിദ്യത്തിലാണ് അജുവേട്ടൻ കൈവിരലുകൾ അനക്കിയത്.

നിന്നെ ചേർത്തു പിടിക്കാനാണ് ആ വിരലുകൾ ചലിച്ചത്….

പക്ഷെ ഞാൻ…

എനിക്ക് എനിക്ക് എന്താ ചെയ്യാൻ പറ്റുക…

അതൊക്കെ ഞാൻ പറയാം. ആദ്യം ഞാൻ ഏട്ടനെ ഒന്ന് നോക്കട്ടേ….

മാറ്റങ്ങൾ കണ്ടുതുടങ്ങിത് ഒരു പോസിറ്റീവ് സൈൻ ആണ്. നിന്നെ ചേർത്തു പിടിക്കാനാൻ ഏട്ടൻ ഇനിയും ആഗ്രഹിക്കണം. നിൻെറ സ്നേഹസമീപനങ്ങളിലൂടെയെ അതിന് പറ്റുകയുള്ളു ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് മനസിലാകുന്നുണ്ടോ……

പക്ഷെ വീണ… മ്… എന്തുപറ്റി…..

അൽപ്പം മടിയോടെ ആണെങ്കിലും അർജുനെ കണ്ടുമുട്ടിയതു മുതൽ അവൻ കിടപ്പിലാകുന്നതുവരെയുള്ള കാര്യങ്ങളെല്ലാം അവൾ വീണയോട് പറഞ്ഞു. അവളോട് ഒന്നും മറച്ചു വക്കേണ്ട കാര്യമില്ലെന്ന് അഞ്ചുവിന് തോന്നി. അപ്പോ അജുവേട്ടന് ആക്സിഡെൻെറ് പറ്റിയതല്ലേ… അല്ല അങ്ങനെ ഒരു കള്ളം പറഞ്ഞത് അജു നിർബന്ധിച്ചിട്ടാണ് അമ്മക്കും അറിയാം. ഞാനാ എൻെറ അജുവിനെ…. അവളുടെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറി. ലീവ് ഇറ്റ്..

കഴിഞ്ഞതൊക്കെ വിട് ഇനി അത് ഓർത്തിട്ടു കാര്യമില്ലാലോ… മ്… അപ്പോ നിങ്ങൾ ഇതുവരെ ജീവിച്ചു തുടിങ്ങിയിട്ടില്ല… ഇല്ല… അഞ്ചു തലകുനിച്ചിരുന്നു. അപ്പോ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്.

ജീവിക്കാനുള്ള കൊതി ഏട്ടൻെറ ഉള്ളിൽ വളർത്തിയെടുക്കുക. അതിന് എന്ത് മാർഗവും തിരഞ്ഞെടുക്കാം… എന്തിനും ഞാൻ തയ്യാറാണ് അജു തിരച്ചു വന്നാൽ മാത്രം മതി എനിക്ക്….

അജുവിൻെറ ചികിത്സ വീണ ഏറ്റെടുത്തു അവളുടെ നിർദ്ദേശപ്രകാരം അഞ്ചു അവനോട് കൂടുതൽ അടുത്തിടപെഴുകി തുടങ്ങി. അതിൻെറ ഫലം എന്നോണം അവനിൽ ചില മാറ്റങ്ങളും കണ്ടുതുടങ്ങി.

ഇത് വേണോ… വീണയുമായി ഫോണിൽ സംസാരിക്കുകയാണ് അഞ്ചു. ജസ്റ്റ് ട്രൈ അഞ്ചു ചിലപ്പോൾ വർക്ക് ഔട്ട് ആയാലോ… എന്നാലും….

ഒരു എന്നാലും ഇല്ല ഒന്ന് ട്രൈ ചെയ്തൂടെ… ഒന്ന് നോക്കാലേ…. ഹാാാ നോക്ക് എന്നിട്ട് എന്നെ വിളിക്ക് എന്തെങ്കിലും മാറ്റം കാണാതിരിക്കില്ല…

മ്….. ഫോൺ വച്ചതിനു ശേഷം അഞ്ചു ബെഡ്റൂം ലക്ഷ്യമാക്കി നടന്നു. ടെൻഷൻ കാരണം അവളുടെ കൈയും കാലും വിറക്കുന്നുണ്ടായിരുന്നു. എങ്കിലും അജുവിനെ തിരിച്ചുകൊണ്ടുവരണം എന്ന കാരണത്താൽ അവൾ മുന്നോട്ടു പോകാൻ തീരുമാനിച്ചു.

തുടരും……

വീണയെ നിങ്ങൾ ഒരുപാട് തെറ്റിധരിച്ചു. അവളൊരു പാവാമാടോ…

ലൈക്ക് ചെയ്ത് 2 വരി അഭിപ്രായങ്ങൾ കുറിക്കണേ…

രചന: അഞ്ജു


Comments

Leave a Reply

Your email address will not be published. Required fields are marked *