ഈശ്വരാ ഇവള് പറയുന്ന പോലെ എന്റെ ഭാര്യ കൈവി, ട്ടു പോ, വുമോ…

രചന : ആർജിത

അച്ഛാ നമ്മുടെ അമ്മ കൈവിട്ടു പോയോ എന്നൊരു സംശയം..

അതു എന്താടി മോളെ നിനക്ക് അങ്ങനെ തോന്നാൻ

ഇപ്പോൾ അമ്മ ഏതു നേരം നോക്കിയാലും ഫോണിൽ നോക്കി ഇരിക്കുന്നത് കാണാം. എന്ത് ചോദിച്ചാലും മറുപടി തരില്ല പോരാത്തതിന് ഒറ്റക്കിരുന് എന്തൊക്കയോ ആലോചിക്കന്നത് കാണാം.

ഓ പിന്നെ ആ കീ പാഡ് ഫോണിൽ എന്തു ചെയ്യാനാ നിന്റെ അമ്മ. ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവും അതാവും ആലോചിച്ചിരിക്കുന്നേ.

അമ്മ ഫോൺ മാറ്റിയതൊന്നും അച്ഛൻ അറിഞ്ഞില്ലേ.

ഗൾഫിൽ നിന്നും അച്ഛൻന്റെ അതു പോലെത്തെ ഒരു ഫോൺ വിനു മാമ്മൻ കൊണ്ട് വന്നത് ഓർമ ഇല്ലേ, അമ്മ ഇപ്പോൾ അതാണ് ഉപയോഗിക്കുന്നത്.

ഓ ഞാൻ അതു മറന്നു. എന്റെ പൊന്നാര അളിയൻ അനിയത്തിക്കു കൊടുത്ത സമ്മാനം. അല്ല മോളെ അതിനു അവൾക്കു വാട്സ്അപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാലോ.

ആര് പറഞ്ഞു ഇല്ലാന്ന് ഞാൻ ആണ് അമ്മക്ക് അതൊക്കെ ശരിയാക്കി കൊടുത്തത്.

അതു ശരി എല്ലാം ചെയ്തു കൊടുത്തിട്ടു അമ്മടെ കുറ്റം പറയാൻ വന്നിരുന്നു നീ അവളുടെ മോള് തന്നെ ഒരു സംശയവും ഇല്ല.

ഇപ്പൊ കുറ്റം എനിക്കയോ ഞാൻ അച്ഛൻന്റെ നല്ലത് വിചാരിച്ചു പറഞ്ഞതാ.

അങ്ങനെ നീ അതികം വിചാരിക്കണ്ടട്ടോ. മനുഷ്യന്റെ സമാധാനം പോയി.ഈശ്വരാ ഇവള് പറയുന്ന പോലെ എന്റെ ഭാര്യ കൈവിട്ടു പോവുമോ. ഏയ്‌ ഇല്ല ഞാൻ അതിനു സമ്മധിച്ചിട്ടു വേണ്ടേ. ഏതായാലും അവളോട്‌ ഇതിനെ പറ്റി ഒന്ന് ചോദിക്കണം. രണ്ടു ദിവസമായി സുപ്രിയ എന്നോട് ഒന്ന് മിണ്ടുന്നു പോലും ഇല്ല. എന്തെങ്കിലും ചോദിച്ചാൽ തന്നെ ദേഷ്യത്തിൽ ആണ് മറുപടി തരുന്നത്. എന്തോ ചിലത് സംഭവിച്ചിട്ടുണ്ട് അതു ഉറപ്പാണ്. ഇന്ന് സുപ്രിയ ലീവ് ആണെന്ന് പറയുന്നത് കേട്ടു. ഇപ്പോൾ തന്നെ ഇതു ചോദിക്കുന്നതാവും നല്ലത്. പിന്നത്തേക്ക് വെച്ചാൽ ശരിയാവില്ല.

എന്താ അച്ഛൻ ആലോചിക്കുന്നത്. മോളെ അച്ഛൻ ഒരു ഫയൽ വീട്ടിന് എടുക്കാൻ മറന്നു അതു ഇല്ലാതെ ഇന്ന് ഓഫീസിൽ ചെന്നിട്ടു കാര്യം ഇല്ല. മോള് ഒരു കാര്യം ചെയു ഇവിടുന്നു ഒരു ഓട്ടോ വിളിച്ചു ക്ലാസ്സിൽ പൊയ്ക്കോ. അച്ഛൻ വീട്ടിൽ ചെന്നിട്ടു ഫയൽ എടുക്കട്ടേ.

എന്താ സാറേ ഓഫീസിലേക്ക് ഉള്ള വഴി ഒക്കെ മറന്നോ കണ്ടിട്ട് രണ്ടു ദിവസായലോ. വിളിച്ചിട്ട് ആണെങ്കിൽ ഫോൺ കിട്ടുന്നും ഉണ്ടായിരുന്നില്ല ഔട്ട്‌ ഓഫ് കവേറെജ് എന്നായിരുന്നു മറുപടി. അയോ ഇതു എന്തു പറ്റി തലയിൽ ഒരു കെട്ടൊക്കെ ഉണ്ടാലോ.

ഒന്നും പറയണ്ട എന്റെ ക്ലിറ്റസെ എന്റെ ഭാര്യയുടെ ഫോണിന് രണ്ടു ദിവസം ആയിട്ടു ഒരു റെസ്റ്റും ഇല്ല.

ഒരു കാൾ കഴിയുമ്പോളേക്കും അടുത്തത് വരും പോരാത്തതിന് വാട്സാപ്പ് മെസ്സേജ് ഒക്കെ പെരുമഴ പോലെയാ വന്നുകൊണ്ടിരുന്നത്.

എന്നിട്ട് സാർ അതു ഒന്നും ചോദിച്ചിലെ കാലം ശരിയല്ലാട്ടോ. ഇപ്പോൾ കല്യാണം കഴിഞ്ഞെതാണെന്നൊ പിള്ളേർ ഉണ്ടെന്നോ എന്നൊന്നും ഇല്ല.

അതൊക്കെ എനിക്കും അറിയാടോ അതു കൊണ്ടു തന്നെയാ ചോദിക്കാൻ ചെന്നത്.

എന്നിട്ട് എന്തുണ്ടായി സാറേ. എന്തുണ്ടാവാൻ അവൾ കയ്യിൽ കിട്ടിയത് എടുത്തു എന്നെ എറിഞ്ഞു തല പൊട്ടിച്ചു. ബോധം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ കിടക്കാന്നേന്ന് മനസിലായി. പിന്നീട് സുപ്രിയ ആണ് പറഞ്ഞത് രണ്ടു ദിവസായിട്ട് അവൾ കൊണ്ടു നടക്കുന്നത് എന്റെ ഫോൺ ആണ്. ഞങ്ങളുടെ ഫോൺ അങ്ങോട്ടിങ്ങോട്ടും മാറിപോയതാ.

രചന : ആർജിത

Scroll to Top