പ്രണയമഴ നോവലിൻ്റെ പത്താം ഭാഗം വായിക്കുക…

രചന: Thasal

“കയറി വാ മോളെ,,,, ”

വീടിന് പുറത്ത് കയ്യിൽ ഒരു ബാഗും പിടിച്ച് സഖാവിനോട് ചേർന്ന് നിൽക്കുന്ന തുമ്പിയെ നോക്കി അമ്മ പറഞ്ഞതും അവളുടെ കണ്ണുകൾ നേരെ സഖാവിലേക്ക് പോയി,,, അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയറാൻ കണ്ണ് കൊണ്ട് കാണിച്ചതും അവൾ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി ഒന്ന് അകത്തേക്ക് കടന്നതും അമ്മ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് ഉള്ളിലേക്ക് പോകുമ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ തന്റെ സഖാവിനു നേരെ വന്നു കൊണ്ടിരുന്നു…

“അവിടെ പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ,,,,,”

അവർ പോകുന്നതും നോക്കി സോഫയിൽ ഒന്ന് ചാരി ഇരുന്ന സഖാവിനെ നോക്കി അച്ഛൻ ചോദിച്ചതും അവൻ ഒരു തെളിച്ചമില്ലാത്ത പുഞ്ചിരി സമ്മാനിച്ചു…

ഉണ്ടായോ എന്ന് ചോദിച്ചാൽ ചെറുതായി…

തുമ്പിയുടെ ഒരു മുറചെറുക്കൻ ഉണ്ട് ഗൗതം…

അവൻ ഒന്നും രണ്ടും പറഞ്ഞു മെക്കിട്ട് കയറി….

“നീ തിരിച്ചു ഒന്നും പറഞ്ഞോന്നും ഇല്ലല്ലോ,,,, ”

“ഏയ്‌,,, സത്യം പറഞ്ഞാൽ ദേഷ്യം കയറി തല്ലാൻ തോന്നി,,, അപ്പോഴേക്കും തുമ്പി വന്നു സോൾവ് ആക്കി,,, അവന്മാരെ ഇറക്കി വിട്ടു,,, വല്ലാത്ത ജന്മങ്ങൾ തന്നെയാണ് ട്ടൊ,,, സ്വന്തം ഏട്ടനും അമ്മയും മരിച്ചു കിടക്കുമ്പോൾ തന്നെ സ്വത്തിനെ പറ്റിയാ ചർച്ച,,,,അപ്പ,,, എനിക്കെന്തോ അവരുടെ മരണത്തിൽ എന്തോ സംശയം,,, കുറച്ച് നാൾ മുൻപേ ഈ അമ്മായിയും അമ്മാവനും ഗൗതമും തുമ്പിയെ ചോദിച്ചു തറവാട്ടിൽ ചെന്നിരുന്നു എന്ന് അരിഞ്ഞു,,, അന്ന് ഇവൾ നാണം കെടുത്തി ഇറക്കി വിട്ടതാണ്,,,, ”

“മ്മ്മ്,,,നീ പറഞ്ഞതിനനുസരിച്ച് സംശയിക്കേണ്ടിരിക്കുന്നു,,,, മോളുടെ ഈ അവസ്ഥക്ക് ഒരു മാറ്റം വരട്ടെ,, പോലീസ് സ്റ്റേഷനിൽ ഒരു റിട്ടൺ കംപ്ലയിന്റ് കൊടുക്കാം,,, അവർ അന്വേഷിക്കട്ടെ,,,, ”

അതിന് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ഒന്ന് സോഫയിൽ ചാരി കിടന്നു,,, അപ്പോഴേക്കും അവന്റെ ഓർമകളിൽ ചിരിച്ചു നിൽക്കുന്ന അച്ഛമ്മയുടെയും അച്ഛന്റെയും മുഖം തെളിഞ്ഞു വന്നു…

അതോടു കൂടി തന്നെ കരഞ്ഞു വീർത്ത തന്റെ പെണ്ണിന്റെ മുഖവും,,, തന്നെ പിടിച്ച് തള്ളുന്ന ഗൗതമിനെ കണ്ടതും അവൻ ദേഷ്യം കൊണ്ട് വിറച്ചിരുന്നു,,,എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടെ..

“മോള് ഇവിടെ കിടന്നോട്ടൊ,,,, അമ്മ എന്തേലും ഉണ്ടാക്കിയിട്ട് വിളിക്കാം,,,, ”

ഒരു റൂമിൽ കയറ്റി ഇരുത്തി കൊണ്ട് അവർ പറഞ്ഞതും അപ്പോഴേക്കും അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ ഒഴുകിയിരുന്നു…

“എന്റെ കുട്ടി ഇനിയും കരയല്ലേ,,,” എന്നും പറഞ്ഞു കൊണ്ട് അമ്മ അവളുടെ അടുത്ത് ഇരുന്നു ആ കണ്ണുകൾ തുടച്ചു കൊടുത്തതും അവൾ ഒരു പൊട്ടികരച്ചിലോടെ അവരുടെ മാറിലെക്ക് ചേർന്ന് കിടന്നു..”

“മരിച്ചവരെ പറ്റി ഓർക്കരുത് എന്ന് പറയുന്നില്ല എന്നാൽ അവരെ പറ്റി ഓർത്തു സങ്കടപ്പെടല്ലേ മോളെ..”

അവര് ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്,,, മോള് ഇങ്ങനെ ആയാൽ അച്ഛനും അച്ഛമ്മക്കും സങ്കടം ആകില്ലേ,,,, മോള് കണ്ണ് തുടച്ചേ,,,,” അവർ അവളുടെ മുഖം പിടിച്ചുയർത്തിയതും അവൾ ഒന്ന് തലയാട്ടി കണ്ണ് തുടച്ചു കൊണ്ട് ബെഡിലേക്ക് ഒന്ന് കിടന്നതും അവർ അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് പുറത്തേക്ക് ഇറങ്ങി,,,, അപ്പോഴേക്കും അവരുടെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു….

“മോളെ ഇത്തിരിയെങ്കിലും കഴിക്ക്,,, ”

“വേണ്ട അമ്മേ,,,, എനിക്ക് ഇപ്പൊ ഒന്നും വേണ്ട,,, ”

ബെഡിൽ നിന്നും ഒന്ന് തല പോലും ഉയർത്താതെയുള്ള അവളുടെ വാക്കുകൾ അതിൽ നിന്ന് തന്നെ അവളുടെ സങ്കടം അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു…

“എന്താ അമ്മേ,,, ”

പെട്ടെന്ന് സഖാവ് അവിടേക്ക് കയറി വന്നു ചോദിച്ചതും അവർ ബെഡിൽ കമിഴ്ന്നു കിടക്കുന്ന തുമ്പിയുടെ അഴിഞ്ഞ മുടിയിൽ ഒന്ന് തലോടി…

“വന്ന മുതൽ ഒന്നും കഴിച്ചിട്ടില്ലടാ,,,, കഴിക്കാൻ വിളിക്കുമ്പോൾ ഒറ്റ കരച്ചിലാ,,,,അച്ഛമ്മയെ ഓർമ വരുന്നു എന്നും പറഞ്ഞ്,,,, ”

“അമ്മ പോയി ചോറ് എടുത്തിട്ട് വാ,,, തുമ്പി കഴിക്കും,,,, ” അവൻ അതും പറഞ്ഞ് കൊണ്ട് തുമ്പിയുടെ അടുത്തേക്ക് പോയതും അമ്മ ഇരുന്നിടത്ത് നിന്ന് ഒന്ന് എഴുന്നേറ്റ് പോയതും അവൻ അവിടെ കയറി ഇരുന്നു കൊണ്ട് അവളുടെ മുടിയിൽ ഒന്ന് തലോടി…

“തുമ്പി,,, എഴുന്നേൽക്ക്,,,, ഒന്നും കഴിക്കാതെ കിടന്നാൽ എങ്ങനെയാ,,, ”

“എനിക്ക് ഒന്നും വേണ്ട സഖാവെ,,,, എനിക്ക് എന്റെ അച്ഛയെ കാണാൻ തോന്നുവാ,,,, ”

ഒരു പൊട്ടിക്കരച്ചിലോടെ അവൾ പറയുന്നത് കേട്ട് അവനും സങ്കടം പരിതി വിട്ടു,,,,അതോടൊപ്പം തന്നെ ദേഷ്യവും….

“എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടൊ തുമ്പി,,,, നീ ആയിട്ട് എഴുന്നേൽക്കുന്നോ,,, അതോ ഞാൻ പിടിച്ച് എഴുന്നേൽപ്പിക്കണോ,,,, ”

അവന്റെ ചോദ്യത്തിലെ ദേഷ്യം കണ്ട് കൊണ്ട് തന്നെ അവൾ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു എങ്കിലും അവന്റെ മുഖത്ത് പോലും നോക്കാതെ ഇരുന്നു…

ഇടയ്ക്കിടെ അവളിൽ നിന്നും ഒരു തേങ്ങൽ മാത്രം പുറത്ത് വരുന്നുണ്ട്…

“തുമ്പി,,,, ”

“മ്മ്മ്,,,, ”

“നീ ഇപ്പോഴും കരച്ചിൽ ആണൊ കൊച്ചെ,,, ”

അവൻ മെല്ലെ അവളുടെ മുഖം ഒന്ന് പിടിച്ചുയർത്തിയതും ആ ചുവന്ന കണ്ണുകൾ കണ്ട് അവന്റെ നെഞ്ച് ഒന്ന് കലങ്ങി,,,,അവന്റെ ചോദ്യത്തിനും അവൾ ഒരേ കരച്ചിൽ തന്നെ….

“ഏയ്‌,,, കരയല്ലേ,,,, നീ ഇങ്ങനെ കരഞ്ഞാൽ കണ്ടു നിൽക്കുന്നവർക്കും സങ്കടം ആകില്ലേ,,, കണ്ണ് തുടക്ക്,,,, ”

അവൻ വീണ്ടും പറഞ്ഞതും അവൾ ഒന്ന് കണ്ണ് തുടച്ചു എങ്കിലും വീണ്ടും ആ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു,,, അത് കണ്ടതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചതും അവൾ മെല്ലെ അവന്റെ നെഞ്ചിലേക്ക് ഒന്ന് ചാഞ്ഞു,,,,അപ്പോഴേക്കും അത് കണ്ട് കൊണ്ട് അമ്മ പ്ലേറ്റിൽ ചോറുമായി വന്നിരുന്നു,,, അവൻ അത് വാങ്ങി കൊണ്ട് അവളെ മെല്ലെ അവനിൽ നിന്നും അടർത്തി മാറ്റി ഒരു ഉരുള അവൾക്ക് നേരെ നീട്ടിയതും അവൾ അതിലേക്കും അവനെയും മാറി മാറി നോക്കി,,, അവൻ ഒന്ന് കണ്ണ് ചിമ്മി കൊണ്ട് കഴിക്കാൻ പറഞ്ഞതും അവൾ ഒന്ന് കണ്ണ് നിറച്ചു കൊണ്ട് അത് വായിലെക്കാക്കി,,, അതെല്ലാം കണ്ട് കണ്ണ് നിറച്ചു കൊണ്ട് അമ്മയും…

“നിനക്കറിയോ അമ്മ ഭയങ്കര കുക്ക് ആണ്,,,പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് പിള്ളേര് ഒക്കെ വീട്ടിലേക്ക് വരുമ്പോൾ അമ്മ ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചു അവരെല്ലാം ചോദിക്കും നിന്റെ അമ്മയെ ഞങ്ങൾക്ക് തന്നൂടെ എന്ന്,,, അന്നൊക്കെ അത് തമാശ രൂപത്തിൽ ആയിരുന്നു എങ്കിലും ഈ അമ്മയുടെ ഫുഡ്‌ മാത്രം ആലോചിച്ച് എത്ര പെൺപിള്ളേർ എന്റെ പിന്നാലെ വന്നിട്ടുണ്ട് എന്നറിയോ…

അത്രയും വലിയ സെലിബ്രിട്ടി ആണ് ആള്…

അവൻ ഒരു പുഞ്ചിരിയാലെ പറയുന്നത് കേട്ട് തുമ്പി ഒന്ന് സംശയിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്നും ഒരു ഉരുള കൂടി കഴിച്ചു അമ്മയെ നോക്കിയപ്പോൾ അമ്മ ഒന്ന് കണ്ണ് ചിമ്മി കാണിക്കുന്നുണ്ട്…

വെറുതെയാണ് മോളെ എന്ന് പറയും പോലെ….

“അന്ന് ഞാൻ പറയും എനിക്ക് വയ്യ പെൺപിള്ളേരെ ഒരു താന്തോന്നി വഴക്കാളി തീപ്പെട്ടികൊള്ളി എനിക്ക് വേണ്ടി എവിടെയോ കാത്തു നിൽക്കുന്നുണ്ടെന്ന്,,,,”

അതിന് അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് സംശയത്തിൽ അവനെ നോക്കി…

“ഞാൻ വഴക്കാളി ഒന്നും അല്ല,,, ”

അത് കേട്ടതോടെ അവൻ ചിരിക്കാൻ തുടങ്ങിയപ്പോൾ തന്നെ അമ്മ അവനെ ഒന്ന് തട്ടി…

“ടാ ചെക്കാ,,, നീ ഇങ്ങനെ നുണ മെനഞ്ഞുണ്ടാക്കി മോളെ വിഷമിപ്പിക്കാതെ ചോറ് കൊടുത്തു വന്നു കിടക്കാൻ നോക്ക്,,, ”

“മ്മ്മ്,,, ഞാൻ ചെന്നോളാം,,, അമ്മ പോയി കിടന്നോ,,, ”

അത് കേട്ടതോടെ അവർ ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു നെറ്റിയിൽ ഒന്ന് മുത്തി പുറത്തേക്ക് പോയതും അവൾ അവരെ തന്നെ നോക്കി നിന്നു….

“ഇഷ്ടപ്പെട്ടോ,,,, ”

“മ്മ്മ്,,,, എന്നോ നഷ്ടപ്പെട്ട അമ്മയുടെ ചൂട് അനുഭവപ്പെടുന്നുണ്ട് അമ്മ എനിക്കടുത്തേക്ക് വരുമ്പോൾ,,,,,,, അച്ഛന്റെ സ്നേഹം നിറഞ്ഞ ആ നോട്ടം മാത്രം മതി ഒന്ന് ആശ്വസിക്കാൻ,,, ”

അവൾ പറയുന്നത് കേട്ട് അവൻ പ്ലേറ്റ് ഒന്ന് നിലത്ത് വെച്ച് കൊണ്ട് ബാത്‌റൂമിൽ നിന്നും കൈ കഴുകി ഇറങ്ങി…

“അവരെ മാത്രമേ ഇഷ്ടപ്പെട്ടൊള്ളൂ,,, ”

അവന്റെ ചോദ്യത്തിന് അവളുടെ അടുക്കൽ ഉത്തരം ഇല്ലായിരുന്നു…

“ഈ സഖാവിനെ എന്നെ ഇഷ്ടമല്ലേ,,, എന്റെ അച്ഛ എനിക്കായ് സമ്മാനിച്ചതല്ലേ,,,ഇന്ന് എനിക്കൊപ്പം അദ്ദേഹം ഇല്ല എങ്കിലും എനിക്കറിയാൻ സാധിക്കുന്നുണ്ട്,,, എന്റെ അച്ഛ ആഗ്രഹിച്ചതും ഇതായിരിക്കും,,,, പിന്നെ ഇന്ന് എനിക്ക് നൽകുന്ന സംരക്ഷണം,,,ചേർത്ത് പിടിക്കുമ്പോൾ എനിക്ക് കിട്ടുന്ന ധൈര്യം,,, അത് മാത്രം മതി സഖാവെ ജീവിതം ജീവിച്ചു തീർക്കാൻ,,,”

അവളുടെ മറുപടി കണ്ണീരിനാൽ കുതിർന്നപ്പോൾ അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, അവളും ആ സാനിധ്യം ആഗ്രഹിച്ച മട്ടെ പറ്റി പിടിച്ചു കിടന്നു..

“ഏട്ടാ,,,,തുമ്പി മോളെ കണ്ടപ്പോൾ എന്തോ ഹൃദയം വിങ്ങും പോലെ,,,, ഈ ചെറിയ പ്രായത്തിൽ തന്നെ മോള് എന്തൊക്കെ അനുഭവിച്ചു കഴിഞ്ഞു,,, ”

അച്ഛന്റെ നെഞ്ചിൽ കിടന്നു കൊണ്ട് അമ്മ പറഞ്ഞതും അദ്ദേഹം അവരുടെ മുടിയിൽ ഒന്ന് തലോടി…

“മ്മ്മ്,,,,, ആ കുഞ്ഞിന്റെ കണ്ണുകൾ അത് മനസ്സിൽ നിന്നും പോകുന്നില്ല,,, അത്രമാത്രം അനുഭവിച്ചു കഴിഞ്ഞു,,, ഇനി ആ കുട്ടിയെ വിഷമിക്കാൻ വിടരുത്,,,, നമ്മുടെ സ്വന്തം ആക്കണം,,,, ”

ഇപ്പോഴും നമ്മുടെ സ്വന്തം ആണല്ലോ ഏട്ടാ…

നമ്മുടെ മോള്….

“മോൻ കേൾക്കേണ്ട,,,, നമ്മുടെ മോള് എന്ന് പറഞ്ഞാൽ അവന്റെ പെങ്ങളാ,,,, ”

അതും പറഞ്ഞ് കൊണ്ട് അദ്ദേഹം പൊട്ടിചിരിച്ചപ്പോൾ അവർ അദ്ദേഹത്തിന്റെ നെഞ്ചിൽ ഒന്ന് ഇടിച്ചു…

“സീരിയസ് ആയി എന്ത് പറയുമ്പോഴും അച്ഛനും മോനും ഉള്ളതാ ഈ തമാശ,,, ഞാൻ കാര്യായിട്ട് പറഞ്ഞതാ,,,,,തുമ്പി നമ്മുടെ മോള് തന്നെയാ,,,പിന്നെ,,,,, എത്രയും പെട്ടെന്ന് ഈ വീടിന്റെ മരുമകളായി അവളെ കൊണ്ട് വരണം,,,,,,”

“മ്മ്മ്,,,, അല്ല അവൻ റൂമിലോട്ടു പോയിട്ട് തന്നെയാണോ നീ വന്നത്,,, ”

“അല്ല,,, അവൻ തുമ്പിയുടെ അടുത്ത് തന്നെയുണ്ട്,,, നമ്മുടെ സാനിധ്യത്തെക്കാൾ അവൾ ആഗ്രഹിക്കുന്നത് അവനെ ആയിരിക്കും,,,, പിന്നെ മോൻ തുമ്പിയെ എന്താ വിളിക്കുന്നത് എന്നറിയോ..”

“തീപ്പെട്ടികൊള്ളി എന്ന്,,,, ” എന്നും പറഞ്ഞ് അവർ ചിരിച്ചതും ആ ചിരിയിൽ പങ്ക് ചേർന്ന് കൊണ്ട് അദ്ദേഹം അവരെ ഒന്നൂടെ ചേർത്ത് പിടിച്ചു…

“അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി,,, ഇനി നിങ്ങൾ എങ്ങാനും വിളിച്ചത് ആണൊ എന്ന്,,, പിന്നെയാ മനസ്സിലായത് മോനാ,,,, എന്നാലും എങ്ങനെയാ അവന് ആ പേര് കിട്ടിയത് ആവോ,,,, ”

“തീപ്പെട്ടികൊള്ളി,,,,, ”

“മ്മ്മ്,,, ”

അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് നിലത്ത് ഇരിക്കുന്നതിനിടയിൽ അവൻ ഒന്ന് വിളിച്ചതും കണ്ണൊന്നു തുറന്നു കൊണ്ട് അവൾ ഒന്ന് മൂളി..

“ഉറങ്ങിയോ,,,, ”

“ഇല്ല,,, ഉറങ്ങാൻ പറ്റണില്ലാ,,,, കണ്ണടക്കുമ്പോൾ തന്നെ കാണുന്നത് എന്റെ അച്ഛ ചോരയിൽ മുങ്ങി കിടക്കുന്നതാ,,, ” ഒരു ഏങ്ങലോടെ അവൾ പറഞ്ഞതും അവൻ ഒന്ന് അവളുടെ കയ്യിൽ പിടിച്ച് ചുണ്ടോട് ചേർത്ത് വെച്ചു,,, “ഞാൻ ഒരു കാര്യം പറയട്ടെ,,,, നിന്റെ അച്ചാച്ചൻ പോയതോടെ നിന്റെ അച്ഛമ്മയും നിന്റെ അമ്മ പോയതോടെ അച്ഛനും ഒരു പക്ഷെ മരണത്തെ കൊതിച്ചിട്ട് ഉണ്ടാകും…

അതിനെല്ലാം തടസം നിന്നത് മക്കൾ ആണ്…

മരണത്തിനു പോലും തടുക്കാൻ കഴിയാത്ത ആ പ്രണയസാഫല്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞതാ അച്ഛമ്മയും അച്ഛനും ഒക്കെ,,, അവർക്ക് വേണ്ടി അവരുടെ പ്രണയം ഈ ഭൂമിയിൽ കാത്തു നിൽക്കുന്നുണ്ടാകും,,,,,, അവരുടെ സന്തോഷനാളുകളെ വീണ്ടും തിരിച്ചു കൊണ്ട് വരാൻ,,,, ഇനിയും വേദനകൾ ഇല്ലാതെ പ്രണയിക്കാൻ….

” അവന്റെ വാക്കുകൾ കേട്ടതും അവൾ അവനെ ഒന്ന് സംശയത്തിൽ നോക്കി…”

“ഞാൻ മരിച്ചു പോയാൽ നിനക്ക് പിന്നെ ജീവിക്കാൻ കഴിയോ,,,, ” അവന്റെ ചോദ്യത്തിന് ആദ്യം തന്നെ ഒരുത്തരം അവളുടെ പക്കൽ ഉള്ളത് കൊണ്ട് തന്നെ അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി….

“എന്റെ രക്തം നിന്റെ ഉദരത്തിൽ പിറവി എടുത്തതിനു ശേഷം ആണെങ്കിലോ ഞാൻ പോകുന്നത്,,,, ”

അതിന് മാത്രം അവളുടെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു,, അവൾ അവനെ ഒന്ന് കഴുത്തിലൂടെ കയ്യിട്ട് പിടിച്ച് അവന്റെ കഴുത്തിൽ മുഖം അമർത്തി കരഞ്ഞതും അവൻ അവളെ ഒന്ന് ആശ്വസിപ്പിച്ചു…

“അത്രേ ഒള്ളൂ,,,, നിന്നെ ആലോചിച്ചു മാത്രം ആണ് അച്ഛൻ ഇത് വരെ പിടിച്ച് നിന്നത്,,, ഇതൊരു തരത്തിൽ ഒരു രക്ഷപ്പെടൽ ആണ് തുമ്പി,,,, ഇനി എന്റെ തീപ്പെട്ടികൊള്ളി കരയരുത്,,,,, നാളെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ പഴയ തുമ്പി ആകണം എന്റെ മുന്നിൽ നിൽക്കുന്നത്,,,, ഇത് പോലെ വാടി പോകരുത്,,, അച്ഛനും അമ്മയും പറയണം,,, ഈ കുട്ടി കൊള്ളാലോ,,, നാളെ തന്നെ അങ്ങ് കല്യാണം നടത്തിയാലോ എന്ന്,,,, മനസ്സിലായോ,,, എല്ലാം ദെ,,, ഈ കൈകളിൽ ആണ്,,, എന്നെ നിരാശപ്പെടുത്തരുത്,,,,,മ്മ്മ്,,,, ”

അവൻ ഒന്ന് മൂളിയതും അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് തലയാട്ടി,,,, അത് കണ്ടതും അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് നിലത്ത് മലർന്നു കിടന്നതും അവൾ ബെഡിൽ ഒന്ന് നീങ്ങി വന്നു കൊണ്ട് അവനെ ഒന്ന് നോക്കി….

“സഖാവെ,,,, ”

അവളുടെ വിളി കേട്ട് അവൻ സംശയത്തിൽ അവളെ ഒന്ന് നോക്കി…

“എന്തെ ഇനിയും എന്തേലും വേണോ,,, ”

“അതല്ല,,, നാളെ തന്നെ കല്യാണം വേണ്ടട്ടൊ,,, ”

കൊച്ച് കുട്ടികളെ പോലെ അവൾ പറയുന്നത് കേട്ടതും അവന് ചിരി പൊട്ടി വന്നു,,,ഇങ്ങനെ ഒരു സാധനം,,,, അവൻ ചിരിച്ചു കൊണ്ട് വീണ്ടും കിടന്നതും അവൾ അവനെയും നോക്കി കൊണ്ട് ആ ബെഡിന്റെ തലപ്പത്ത് തന്നെ കിടന്നു…

അപ്പോഴേക്കും അവളുടെ മനസ്സിൽ പുഞ്ചിരിയുമായി നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും കൈകൾ കോർത്തു പിടിച്ചു നിൽക്കുന്ന അച്ഛമ്മയുടെയും അച്ചാച്ചന്റെയും മുഖം തെളിഞ്ഞു വന്നു,,, അത് അവളിൽ ഒരു കണ്ണീരിൽ കുതിർന്ന പുഞ്ചിരി നിറച്ചു,,, ഒരു പക്ഷെ അവൻ പറഞ്ഞത് പോലെ അവർ തങ്ങളുടെ പ്രണയം പൂർത്തീകരിച്ചതാകാം…

തുടരും…

രചന: Thasal

Scroll to Top