എന്നിട്ടും തുടർക്കഥ, ഭാഗം 13 വായിക്കൂ…..

രചന : നിഹാരിക നീനു

“കൂട്ടുകാരികൾ ഇവിടെ നിൽക്കാണോ വാ പോകാം”

എന്ന് പറഞ്ഞ് അതിലൊരാൾ കുഞ്ചൂസിനെയും എടുത്ത് മുന്നിൽ നടന്നു, യാന്ത്രികമായി പാർവ്വണയുടെ കാലുകൾ അതിന് പുറകേ ചലിച്ചു…

ഒരു ചിരിയോടെ ധ്രുവ് അത് കണ്ട് നിൽക്കുമ്പോൾ, ഒരേ ഛായയിൽ ഉള്ള രണ്ട് മുഖങ്ങളെ നോക്കി കാണുകയായിരുന്നു മറ്റുള്ളവർ…

കുഞ്ചൂസിൻ്റെയും ധ്രുവിൻ്റെയും മുഖത്തേക്ക് മാറി മാറി നോക്കുന്നുണ്ട് ചിലർ … ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ ചിലതുണ്ടല്ലോ… പറയാതെ അറിയാൻ കഴിയുന്നവ, അതായിരുന്നു ഇവിടേയും…..

അച്ഛനെയും മകനെയും എല്ലാവരും മാറി മാറി നോക്കി, സർവ്വാഭരണ വിഭൂഷിതയായി, ചിരിച്ച് കുഴഞ്ഞ് വന്ന ഗായത്രി പാർവ്വണയെ കണ്ടതും, മുഖത്ത് ദേഷ്യം വന്ന് നിറഞ്ഞിരുന്നു…..

വെറുമൊരു കോട്ടൺ സാരിയിൽ തന്നെക്കാൾ പതിൻമടങ്ങ് സുന്ദരിയാണ് പാർവ്വണ എന്ന് അവൾക്ക് തോന്നി … വെറുമൊരു പൊട്ട് മാത്രമാണ് ആ മുഖത്ത് അലങ്കാരം എന്നിട്ടും അവൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത് പകയോടെ ഗായത്രി നോക്കി.

ലതിക ചേച്ചിയാണ് കുഞ്ചൂസിനെയും എടുത്ത് നിന്നിരുന്നത്, ധ്രുവ് മെല്ലെ അവരുടെ അടുത്ത് വന്ന് വിശേഷങ്ങൾ ഫോർമലായി ചോദിക്കുകയായിരുന്നു, പെട്ടെന്നാണ് കുഞ്ചൂസ് ധ്രുവിൻ്റെ കയ്യിലേക്ക് ചാടിയത്….. കുഞ്ഞിനെ കയ്യിലെടുത്തത് മുതൽ വല്ലാത്ത ഒരു ഭാവം മനസിൽ വന്ന് മൂടിയിരുന്നു ധ്രുവിന്, രക്തം രക്തത്തെ തിരിച്ചറിയുന്നത് പോലെ, കുഞ്ഞു നെറ്റിയിൽ ചുണ്ടമർത്തുമ്പോൾ ആ കുഞ്ഞിക്കൈയ് ധ്രുവിൻ്റെ താടിയിൽ കുസൃതിയോടെ ബലമായി പിടിച്ചിരുന്നു. തന്നിലെ പിതൃ ഭാവം തുടികൊട്ടുന്നത് ധ്രുവ് അറിഞ്ഞു … പെട്ടെന്നാണ് പാർവ്വണ അത് കണ്ടത്, തൻ്റെ കുഞ്ഞ് അവൻ്റെ അച്ഛൻ്റെ കയ്യിൽ, അവനെ അംഗീകരിച്ചിട്ടാണ് ഇതെങ്കിൽ ഇന്നേറെ സന്തോഷിച്ചേനേ ആ പാവം പെണ്ണ്, പക്ഷെ ഇത് ഒരു നോവായി അവൾക്ക്…

ഒരിക്കലും തൻ്റെ മകന് കിട്ടാൻ സാധ്യതയില്ലാത്ത ഒന്നാണ് അവൻ്റെ അച്ഛൻ്റെ സ്നേഹം. നേരെ നിന്നൊന്നു പറയാൻ, നിങ്ങളാണിവൻ്റെ അച്ഛൻ എന്ന് താനും അതിനശക്തയാണ്, അല്ലെങ്കിൽ തന്നെ കാണുന്നത് പോലും വെറുക്കുന്ന ഒരു മനുഷ്യനോട് എന്ത് പറഞ്ഞാൽ അയാളവനെ അംഗീകരിക്കും…..

വേണ്ട എൻ്റെ കുഞ്ഞിന് അയാളുടെ ഒരു ദയയും വേണ്ടെന്ന് കരുതി കുഞ്ഞിനെ വാങ്ങാൻ ധൃതിയിൽ ചെന്നു, പെട്ടെന്നാണ് വന്നതിൽ ആരോ ധ്രുവിനടുത്ത് എത്തിയത്…

” ശ്രീ ധ്രുവ് … യുവർ സൺ എക്സാറ്റ്ലി ലൈക്ക് യൂ ……”

ഒരു പതർച്ചയോടെ ധ്രുവ് താങ്ക്സ് എന്ന് പറഞ്ഞു…

അപ്പഴാണ് പാർവ്വണ അടുത്തേക്ക് വന്നതും കുഞ്ഞിനെ വേടിച്ചതും….

” നമഷ്തെ മിസിസ് ശ്രീ ധ്രുവ്…. ഐയാം ലക്ഷ്മണ നന്ദിലാൽ…. ധ്രുവ് സ് ഫ്രണ്ട് കം ബിസിനസ് പാർട്ട്നർ….”

അയാൾ സംഭോദന ചെയ്തത് കേട്ട് ഓഫീസിൽ നിന്നു വന്നവർ അടക്കിച്ചിരിക്കുന്നുണ്ടായിരുന്നു, പാർവ്വണ പരവേശത്തോടെ ശ്രീയേട്ടനെ നോക്കി, യാതൊരു വിധ ഭാവവ്യത്യാസവും കൂടാതെ അവളെ ഒന്ന് മൈൻ്റ് പോലും ചെയ്യാതെ, വന്നയാളിനെ ഫുഡ് കഴിക്കാൻ ക്ഷണിച്ച് കൊണ്ട് പോയിരുന്നു ധ്രുവ്, പാർവ്വണയുടെ ഭയം കണ്ട് ഒരു പുഞ്ചിരി ധ്രുവിൻ്റെ ചുണ്ടിൽ വിരിഞ്ഞിരുന്നു…. അവൾ മെല്ലെ ഓഫീസ് സ്റ്റാഫുകളെ നോക്കി ഭയത്തോടെ ഒന്ന് ചിരിച്ചു…

അർത്ഥം വച്ചുള്ള മൂളലും അടക്കിപ്പിടിച്ചുള്ള ചിരിയും മറുപടിയായി കിട്ടിയപ്പോൾ മിഴികൾ നിറയാൻ തുടങ്ങിയിരുന്നു. വേഗം, ഹരി സാറിനോട് ചിരിച്ച് സംസാരിക്കുന്ന ജെനിയുടെ അടുത്തേക്കെത്തി പാറു,…

“എന്താടി ?? എന്താ നിൻ്റെ കണ്ണാക്കെ നിറഞ്ഞത്?”

“ഒന്നൂല്യ… നമുക്ക് പോവാം ജെനി !”

“ഇപ്പൊ തന്നെയോ? വന്ന് കേറീട്ടല്ലേ ഉള്ളു പാറു, മോശല്ലേ…..?” ഒക്കെ ന്നാ ഞാനിപ്പോ വരാം എന്ന് പറഞ്ഞ് ഹരി അകത്തേക്ക് പോയി, ”

“ജെനീ ഓരോരുത്തരും പറയണത് കേട്ട് തൊലി ഉരിയാ ”

“എന്ത് പറഞ്ഞൂന്നാ?”

“മോൻ അയാളെ പോലാന്ന്….. ഇനി എന്തൊക്കെയാ എനിക്ക് ….. എനിക്കാകെ പേടിയാവണു ജെനി, ഉള്ള മരുന്നും കൊടുത്ത് വീട്ടിൽ ഇരുന്നാ മതിയായിരുന്നു, അപ്പഴേക്ക് അവൻ്റെ ഒരു പനി, അതെങ്ങനാ അയാൾടെയല്ലേ……??”

ഹാ! യെസ്… നീ പറഞ്ഞതിൽ ഉണ്ട് എല്ലാം!

അയളുടെ കുഞ്ഞ് അയാളെ പോലെ അല്ലേ ഇരിക്കുക!

” ജെനി പോവാടാ….. ”

ഒക്കെ നമുക്ക് ഹരി സർ നോട് പറഞ്ഞിട്ട് പോവാം

പാർവ്വണയും ജെനിയും കൂടി അകത്തേക്ക് ചെന്നപ്പോൾ കണ്ടു ആരോടോ സംസാരിച്ച് നിൽക്കുന്ന ഹരിയെ… കുഞ്ചു സിനെ വാങ്ങി ജെനി ഹരിയുടെ അടുത്തേക്ക് പോയി…

അവളെയും കാത്ത് നിൽക്കാരുന്നു പാർവ്വണ..

” വീണമോളെ ” പെട്ടെന്നാണ് പുറകിൽ നിന്നും വിളികേട്ടത്, അങ്ങനെ ഒന്ന് തന്നെ ഒരാൾ വിളിച്ചിട്ട് വർഷങ്ങളായിരിക്കുന്നു, ഞെട്ടിപ്പിടഞ്ഞ് തിരിഞ്ഞപ്പോൾ കണ്ടു ഗൗരി അമ്മയെ…… “””

ശ്രീയേട്ടൻ്റെ അമ്മ പണ്ട് മാധവൻ മാമയുടെ കൈ പിടിച്ച് വരുന്ന കാപ്പിപ്പൊടിക്കണ്ണ് കാരൻ്റെ പുകിലായി ഗൗരിയമ്മയും ഉണ്ടാവാറുണ്ട്, അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി, അമ്മയുടെ മരണശേഷം ഒത്തിരി തന്നെ വന്ന് കണ്ടിട്ടുണ്ട്, തന്നെ ഒത്തിരി സ്നേഹായിരുന്നു, കണ്ണിൽ കുരുന്ന നീർത്തുള്ളികൾ തുടച്ച് അവർ പാർവ്വണയുടെ അരികിലെത്തി..

അമ്മയുടെ പുറകേ മോൾടെ അച്ഛനും……

ഗൗരിയമ്മ അറിഞ്ഞു വീണമോളെ പക്ഷെ അന്നത്തെ ഞങ്ങടെ അവസ്ഥ ….. അതൊക്കെ പോട്ടെ എൻ്റെ വീണ മോൾക്ക് സുഖല്ലേ?

“ഉം …. സുഖാ… മാധവൻ മാമ”

പെട്ടെന്ന് ഗൗരി അമ്മയുടെ മിഴികൾ നിറഞ്ഞ് തൂവി

“മഞ്ചേട്ടൻ….. ,നിൻ്റെ മാധവൻ മാമ നമ്മളെ വിട്ട് പോയി ….. ഒരു വർഷം കഴിഞ്ഞു…”

പാർവ്വണയുടെ മിഴികളും നിറഞ്ഞു, പെട്ടെന്നവൾ കണ്ടു ദൂരെ ആരൊടൊക്കെയോ സംസാരിക്കുമ്പോഴും തന്നിലേക്ക് പാളി വീഴുന്ന രണ്ട് കടും കാപ്പി മിഴികളെ

ഹരിയുമായി കുറേ നേരത്തെ സംസാരത്തിന് ശേഷം ജെനി കുഞ്ചൂസിനെ പാർവ്വണയുടെ കയ്യിൽ കൊണ്ടുവന്നു കൊടുത്തു…. അപ്പഴാണ് ഗൗരിയമ്മ കുഞ്ഞിന്നെ നോക്കുന്നത്, പണ്ട് ശ്രീക്കുട്ടൻ കുഞ്ഞായിരുന്നപ്പഴത്തെ അതേ മുഖം

പക്ഷെ ….. പക്ഷെ …. അവർക്ക് ഒരു എത്തും പിടിയും കിട്ടിയില്ല, “ഇത് ….?? ഇത് ആരുടെ കുഞ്ഞാ?”

“അത് പാർവ്വണയുടെ കുഞ്ഞാ….. ”

ഓഫീസിലെ റെയ്ച്ചൽ മാഡം ആണ് മറുപടി പറഞ്ഞത്, എന്തോ ഗൗരിയമ്മയുടെ മുഖം മങ്ങിയിരുന്നു….

“അപ്പോ…. അപ്പോ മോൾടെ ഭർത്താവ് ……?”

“ഹ….. !അതാൻ്റിക്കറിയില്ലേ??” എന്നു പറഞ്ഞ് കൊനിഷ്ടുമായി ഗായത്രി വന്നതും ധ്രുവ് അവിടേക്ക് എത്തിയിരുന്നു.. പെട്ടെന്ന് പറയാൻ വച്ചത് പാതിക്ക് വച്ച് നിർത്തി ഗായത്രി….

” അമ്മേ അവരെ എല്ലാവരേയും വീട്ടിലേക്ക് വിളിച്ചോ? ” അയ്യോ വീണമോളെ കണ്ടതും ഞാനത് ഒക്കെ മറന്നു പോയി ” ഗായത്രിയുടെ കടന്നൽ കുത്തിയ മുഖം ധ്രുവ് ശ്രദ്ധിച്ചിരുന്നു…

ചവിട്ടിക്കുലുക്കി അവൾ മറ്റൊരിടത്തേക്ക് പോയി…

വീടിൻ്റെ പടികൾ കയറുമ്പോൾ പാറുവിൻ്റെ ചെവിയിൽ ജെനി പറഞ്ഞു, “ടീ കെട്ടിയോൻ്റ വീടാ വലത് കാല് വച്ച് കയറിക്കോ!! മറുപടിയായി ദേഷിച്ച് നോക്കി പാർവ്വണ….. ചിരിച്ച് ജെനി പുറകേ കയറി… വലിയ ഹാളിലേക്ക് പോയി എല്ലാവരും ….. ഹാളിൽ മാധവൻ മാമയും ഗൗരിയമ്മയും ധ്രുവും കൂടി മുമ്പു എടുത്തിട്ടുള്ള ഫോട്ടോ വലുതാക്കി ഫ്രയിം ചെയ്ത് വച്ചിരുന്നു, എല്ലാവരും അതിലെ ധ്രുവിനെ അൽഭുതത്തോടെ നോക്കി, കാരണം ശരിക്ക് കുഞ്ചുസ്തന്നെയായിരുന്നു അത്, പാർവ്വണക്ക് മാത്രം വല്ലായ്മ തോന്നി, ഗൗരിയമ്മ വേഗം കുഞ്ഞിനെ വാങ്ങി എടുത്തു…. എന്തോ വല്ലാത്ത ഒരടുപ്പം തോന്നി അവർക്ക് ആ കുഞ്ഞിനോട്….. സ്വന്തം ആണെന്ന് മനസിലാവാതെ തന്നെ ….

വീട് മുഴുവൻ കണ്ട് എല്ലാവരും പുറത്തിറങ്ങി…

പോവാൻ നേരത്ത് ജെനി ഹരിയോട് എന്തോ കണ്ണ് കൊണ്ട് കാട്ടി ….. പെരുവിരൽ ഉയർത്തിക്കാട്ടി ഓക്കെ എന്ന് പറഞ്ഞു ഹരി..

ഗസ്റ്റുകളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു അപ്പഴും ധ്രുവ്, പക്ഷെ അവളെ പാർവ്വണയെ വീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു, ഹരി ധ്രുവ് കേൾക്കാൻ പാകത്തിൽ പാർവ്വണയെ

“പാറൂ…… ” എന്ന് വിളിച്ചു, അവിടെ സംസാരത്തിനിടയ്ക്കുo ധ്രുവിൻ്റെ മുഖം ചുളിയുന്നത് ജനിയും ഹരിയും ശ്രദ്ധിച്ചു. പാർവ്വണ ഇതെന്തങ്കം എന്ന മട്ടിൽ നോക്കുന്നുണ്ട്…

“പാറു പോവാടാ….. വാ എന്ന് പറഞ് കുഞ്ഞിനേം വേടിച്ചെടുത്ത് ” ഹരി മുന്നിൽ നടന്നു, പാർവ്വണ ഗൗരിയമ്മയോട് യാത്ര പറഞ്ഞ് മെല്ലെ ജെനിയെയും കൂട്ടി പുറകെയും…. ഹരിയുടെ കാറിൽ കയറി പോകുന്ന വരെ ഗൗരിയമ്മ നോക്കി നിന്നു, മെല്ലെ ധ്രുവിനടുത്തേക്ക് നീങ്ങി അവർ പറഞ്ഞു…. ”

ശ്രീക്കുട്ടാ വീണമോളും ഭർത്താവും നല്ല ചേർച്ചയാണല്ലേ ??” കേട്ടതും ധ്രുവിൻ്റെ പല്ലുകൾ ഞെരിഞ്ഞു ചവിട്ടിത്തുള്ളി അവിടന്ന് പോയി, അപ്പഴും എന്തോ നഷ്ടബോധത്തിൽ നിൽക്കാര്ന്നു ഗൗരിയമ്മ

ജെനിയുമായി കത്തിവക്കുന്ന സമയത്താണ് ഫോണിൽ ആരോ കാൾ വെയിറ്റിംഗിൽ ഉള്ളത് പോലെ ഹരിക്ക് തോന്നിയത്….. മെല്ലെ നോക്കിയപ്പോൾ കണ്ടു ” ശ്രീ cധുവ് മാധവ് ” വേഗം ജെനിയുടെ കോൾ കട്ട് ചെയ്ത് ധ്രുവിൻ്റെ കോൾ എടുത്തു….

“ഹരി കുറച്ച് സംസാരിക്കാൻ ഉണ്ട് …… നാളെ പത്ത് മണിക്ക് ലാൽബാഗിൽ കാണാം ”

“ഒകെ സർ”

അത് പറഞ്ഞ് കട്ട് ചെയ്യുമ്പോൾ ഹരിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു, ജെന്നിയുടെ നമ്പറിൽ എവരിത്തിങ് ഓക്കെ എന്ന് മെസേജിട്ട് ഉറങ്ങാൻ കിടന്നു നാളെയാവാൻ …..

തുടരും….

ഫോട്ടോയിൽ ഹരിയും ജെനിയും കേറിപ്പറ്റിട്ടാ…..

പറഞ്ഞ സമയത്ത് വന്ന ഞാൻ കൃതാർത്ഥയായി

ലൈക്ക് ….കമൻ്റ്.. പോരട്ടെ ഒരാൾക്ക് എത്ര വേണേലും കമൻറാം ട്ടാ….

രചന : നിഹാരിക നീനു


Comments

Leave a Reply

Your email address will not be published. Required fields are marked *