കേട്ടതൊക്കെയും സത്യമാണോ എന്ന് തിരിച്ചറിയാനാവാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാൻ…

രചന : Rinimansoor

മനു എത്രയോ നാളായി വിളിക്കുന്നു ഒരു നൈറ്റ് ഡ്രൈവ് ന് ……ഉള്ളിൽ നിറയെ ആഗ്രഹവും ഉണ്ട് ……എന്നാലും എന്തോ ഒരു പേടി …!!.ആരെങ്കിലും അറിയുമോ ..??. ഇനിയും ഈ ആഗ്രഹം അടക്കി വെക്കാൻ പറ്റണില്ല …..പറഞ്ഞു പറഞ്ഞു എന്നെ കൊതിപ്പിച്ചപ്പോൾ വരാമെന്നു സമ്മതിച്ചു പോയി ….!!.അത്രക്കും ഇഷ്ടമായിരുന്നു ……രാത്രി മനു ന്റെ കൂടെ ബൈക്കിൽ ബീച്ചിലേക്ക് ……അവിടുന്ന് തിരിച്ചു വരുമ്പോൾ ചൂട് സുലൈമാനിയും തട്ട് ദോശയും …ഹോ …!!എത്രയെന്നു വെച്ചാൽ ആഗ്രഹങ്ങൾ അടക്കി വെക്കുന്നത് ….

ഇന്ന് എന്തായാലും പോകണം …പറയാതെ കാത്തു വെച്ച ,എനിക്ക് അവനോടുള്ള പ്രണയം..കടൽ തീരത്തു തിരകളെണ്ണി ഇരിക്കുമ്പോൾ ,നിലാവിനെയും നക്ഷത്രങ്ങളെയും സാക്ഷിയാക്കി എനിക്ക് പറയണം ….എന്തായിരിക്കും അവന്റെ പ്രതികരണം ….അവനെന്നെ ഇഷ്ടമാണെന്നറിയാം ….അവന്റെ കണ്ണുകൾ എന്നോട് പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട് …എന്തുകൊണ്ടാണോ അവൻ തുറന്നു പറഞ്ഞിട്ടില്ല ….ഇനിയും കാത്തിരിക്കാൻ വയ്യാ …………ഇന്ന് എനിക്ക് പറയണം ….ഞാൻ ഏറെ ആരാധിക്കുന്ന, ഇഷ്ടപെടുന്ന തീക്ഷ്ണതയേറിയ അവന്റെ കണ്ണിൽ നോക്കി തന്നെ പറയണം ….അത് മനസ്സിൽ ഓർത്തപ്പോഴേ എന്താ ഒരു സന്തോഷം ……….രാത്രി വേഗം ഒന്ന് ആയിരുന്നെങ്കിൽ….

രാത്രി 12 മണിക് ശേഷം വീടിന്റെ പുറത്തു വന്നിട്ട് msg ചെയ്യാമെന്നാണ് പറഞ്ഞത് …..നേരത്തെ ഭക്ഷണം കഴിച്ചു ഉറങ്ങാൻ പോവുന്ന ഭാവത്തിൽ റൂമിൽ കേറി വാതിലടച്ചു ഇരുന്നു …11 ആയെ ഉള്ളൂ ……ഇനിയും ഒരു മണിക്കൂർ ….ആകെ ഒരു പരവേശം ……..കിടക്കാനും തോന്നണില്ല …ഇരിക്കാനും പറ്റണില്ല ……ഫോണും കയ്യിലെടുത്തു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി ……..ഒന്ന് വിളിച്ചു നോക്കിയാലോ ….നമ്പർ ഡയൽ ചെയ്തു …ഫുൾ റിങ് ചെയ്തിട്ടും എടുക്കുന്നില്ല ……വീണ്ടും വിളിക്കാൻ തുടങ്ങുമ്പോഴേക്കും അവൻ തിരിച്ചു വിളിച്ചു…….

റെഡി ആയിക്കോ …10 മിനുട്ടു ആവുമ്പോഴേക്കും ഞാൻ അവിടെയെത്തും … ഒരുങ്ങാൻ തുടങ്ങി ….എത്ര ഒരുങ്ങിയിട്ടും തൃപ്തിയാവണില്ല ……..കണ്ണാടിയിൽ നോക്കിയപ്പോൾ എന്തോ ഒരു കുറവുള്ളപോലെ ……..ഒരു ഷാൾ എടുത്തു ചുറ്റിയിട്ടു …കണ്ണെഴുതി ……ഒരു പൊട്ട് കൂടി ഇട്ടിട്ട് നോക്കിയപ്പോൾ കൊള്ളാം ……..പിന്നെ വേഗം ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു റൂമിനു വെളിയിൽ എത്തി മെല്ലെ മെല്ലെ പടികൾ ഇറങ്ങി …താഴെയെത്തി വാതിലിനടുത്തു കാത്തു നിന്നു …അപ്പോഴേക്കും msg വന്നു ….ജനലിലൂടെ നോക്കിയപ്പോൾ ഗെയ്റ്റിന്റെ പുറത്തു ബൈക്ക് കണ്ടു പതിയെ പുറത്തിറങ്ങി വാതിൽ ചാരിയിട്ട് ഗെയ്റ്റിനടുത്തെത്തി….

ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി അവന്റെ ബൈക്ക് ൽ കേറി ……..സ്വപ്ന ലോകത്തേക്ക് യാത്ര തുടങ്ങി…

“എന്താടി …നിന്റെ പേടി മാറിയില്ലേ …നീയെന്താ മിണ്ടാതിരിക്കണേ ..??”എന്ന അവന്റെ ചോദ്യത്തിന് “എനിക്ക് ഇപ്പൊ പേടിയൊന്നും ഇല്ലെന്ന് പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു ….പിന്നെ അവിടെയെത്തുന്നവരെ ഒന്നും സംസാരിച്ചില്ല ……..ബീച്ചിലെത്തിയപ്പോൾ വണ്ടി ഒതുക്കി വെച്ചു തീരത്തേക്ക് നടന്നു ……..

“ഡീ …നമുക്കു ഇവിടെ ഇരിക്കാം” എന്നും പറഞ്ഞു മനു അവിടെ മണ്ണിൽ ഇരുന്നു ……”ഞാൻ ഇരിക്കില്ലാട്ടോ മനൂ ……എനിക്ക് നനയണം ……ഞാൻ വെള്ളത്തിലേക്ക് ഇറങ്ങാണ് ……..എന്നും പറഞ്ഞു തീരത്തേക്ക് വരുന്ന കുഞ്ഞു തിരകളിലേക്ക് നടന്നു ……എനിക്ക് ഭയങ്കര സന്തോഷം തോന്നി ….പിന്നെയും പിന്നെയും കടലിലേക്ക് ഇറങ്ങി ചെല്ലാൻ കൊതിയായി ….”മനൂ ഞാൻ ഇത്തിരി കൂടി കടലിലേക്കിറങ്ങട്ടെ ന്നു” ചോദിച്ചപ്പോൾ “വേണ്ട പെണ്ണേ നല്ല തണുപ്പാകും ഇങ്ങോട്ട് കേറി വാ …..ഇവിടെ വന്നിരിക്ക്” എന്ന് പറഞ്ഞു ……..”ഇങ്ങനെ ഇരിക്കാനാണോ വന്നേ .. വാ എന്റെ കൂടെയെന്നും പറഞ്ഞു അവനെ എണീപ്പിച്ചു …

അവനെയും കൂട്ടി വെള്ളത്തിൽ ഇറങ്ങി ……അവൻ കൂടെയുണ്ടായപ്പോൾ പേടിയൊന്നും കൂടാതെ തിരമാലകളിലേക്ക് ഇറങ്ങിച്ചെന്നു …ഡാ ,….എനിക്ക് നീന്താനൊന്നും അറിയില്ല ……ഞാൻ വീണാലോ …?…?നു ചോദിച്ചപ്പോൾ “എനിക്ക് അറിയാലോ നീന്താൻ …നിന്നെ ഞാൻ അങ്ങനെ വിട്ടുകൊടുക്കോ ഡീ കടലമ്മക്ക് …എന്നുപറഞ്ഞു എന്റെ കൈയിൽ മുറുകെ പിടിച്ചു ….അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു….

അവന്റെ നോട്ടം എന്റെ കണ്ണിലുടക്കിയപ്പോൾ ഞാൻ ആകെ നാണിച്ചു ……ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു …..”മതീ ഇനി കയറിയിരിക്കാം “നോക്കു ഡ്രസ്സ് ഒക്കെ നനഞ്ഞു …അതുകേട്ടപ്പോൾ അവൻ പറഞ്ഞു …ഇരിക്കേണ്ട ഇത്തിരി നടക്കാം ……കാറ്റ് കൊണ്ട് ഡ്രസ്സ് ഒന്ന് ഉണങ്ങട്ടെ “……..അങ്ങനെ ഞങ്ങൾ നടക്കാൻ തുടങ്ങി ……..നല്ല നിലാവിൽ കടൽ തീരത്തുകൂടി തണുത്ത കാറ്റ് കൊണ്ട് നടക്കാൻ എന്ത് രസാണ് ……ഈ രാവ് അവസാനിക്കല്ലേന്നു തോന്നിപ്പോവും ……..അവൻ കൈകൾ കൂട്ടിത്തിരുമ്മിയും കൈകൾ കോർത്തുമൊക്കെ നടക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു തണുക്കുന്നോ നിനക്ക് ….എന്റെ ഷാൾ പുതച്ചോ എന്നും പറഞ്ഞു എന്റെ ഷാൾ കൊടുത്തു “നിനക്കു തണുപ്പൊന്നും ഇല്ലേടി …..എന്നും ചോദിച്ചു ഷാൾ വാങ്ങി പുതച്ചു ….ഈറൻ മാറിയപ്പോൾ ഞാൻ അവിടെ ഇരുന്നു ……എന്റെ അടുത്തു വന്നു അവൻ കിടന്നു ……ആകാശവും നോക്കി കിടന്നിട്ട് അവൻ പറയാ ……”നിന്റെ കൂടെ വന്നപ്പോഴാ ഈ കടലിനും തിരകൾക്കും നിലാവിന് പോലും ഇത്ര ഭംഗിയുണ്ടെന്നു എനിക്ക് മനസ്സിലായത് …അത് കേട്ടപ്പോൾ ഞാൻ ചിരിച്ചു….

നോക്കു ആകാശത്തുള്ള നക്ഷത്രങ്ങൾ പോലും നിന്നെ നോക്കിയാ ചിരിക്കുന്നത്….

“കവിത എഴുതാനുള്ള മൂഡിലാണല്ലോ മനൂ ……..വാക്കുകളിൽ ഒക്കെ സാഹിത്യമാണ് ……കേൾക്കാൻ നല്ല രസം ……ഒന്ന് പ്രണയിച്ചാലോന്ന് തോന്നണുണ്ടോ …?? ഉണ്ടെങ്കിൽ വേഗം പറയണംട്ടോ …

ഇത് കേട്ടപ്പോൾ അവനൊന്നു ചിരിച്ചു ….ആണെന്നോ അല്ലെന്നോ പറയാതെ …എനിക്ക് വിഷമം ആയി …”ഇവനൊന്നു പറഞ്ഞൂടെ ഇഷ്ടം ആണെങ്കിൽ” ……എന്റെ മുഖം വാടിയത് കണ്ടപ്പോൾ അവൻ ചോദിച്ചൂ ….”.എന്തേ അമ്മു …വിഷമായോ ..?എനിക്ക് വിഷമം ഒന്നും ഇല്ലാ ……ഞാൻ ഒന്നും കൂടി നനഞ്ഞാലോന്ന് ആലോചിക്കാനു ……ഇത് പറയുമ്പോഴും എനിക്ക് ചെറുതായിട്ട് വിറക്കുന്നുണ്ടായിരുന്നു.

“തണുത്തു വിറച്ചാലും പെണ്ണിന് പിന്നേം നനയാഞ്ഞിട്ടാണ് ……ഇനി മതീട്ടോ” എന്ന് പറഞ്ഞു എണീറ്റ് എന്നോട് ചേർന്നിരുന്നു …ഷാൾ തന്നിട്ട് പറഞ്ഞു പുതച്ചിരുന്നോ തണുപ്പ് മാറട്ടെ …അവന്റെ കൂടെ അങ്ങനെ ചേർന്നിരുന്നപ്പോൾ …ആത്മാർതമായി ഞാൻ ആഗ്രഹിച്ചു എന്നും എനിക്ക് ഇങ്ങനെ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ……കുറച്ചു നേരത്തെ നിശബ്ദതക് ശേഷം മനു സംസാരിക്കാൻ തുടങ്ങി. .

“”അമ്മൂ ……നാളെ ഞാൻ നിന്റെ വീട്ടിലേക്കു വരട്ടെ …? എന്റെ അമ്മയേം കൂട്ടി ….നിന്നെ പെണ്ണ് ചോദിയ്ക്കാൻ …? കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ അവനെ നോക്കി …അവനെന്റെ മുഖം കോരിയെടുത്തു എന്റെ മുഖത്തോടു മുഖം അടുപ്പിച്ചു പറഞ്ഞു …”നിന്നോട് എന്റെ ഇഷ്ടം പറയാൻ വേണ്ടിയാ അമ്മൂ ……..ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് …നിനക്കു ഏറ്റവും ഇഷ്ടമുള്ള നിന്റെ ഈ സ്വപ്നത്തിൽ വെച്ചു പറയാമെന്നു വെച്ചിട്ടാണ് ഞാൻ ഇതുവരെ പറയാതിരുന്നത് ……..ഞാൻ എന്റെ അമ്മൂന്റെ കാതിൽ എന്റെ പ്രണയം പറയുമ്പോൾ നിലാവും നക്ഷത്രങ്ങളും ഈ തീരവും സാക്ഷിയായിട്ട് ഉണ്ടാവണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു…

കേട്ടതൊക്കെയും സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാനാവാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാൻ ….സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി ……..ഞാൻ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ……അവനെന്നെ നെഞ്ചോടു ചേർത്തു എന്റെ നെറുകയിൽ ചുംബിച്ചു ……ആ നിമിഷം …ഒരു തണുത്ത കാറ്റ് വന്നു ഞങ്ങളെ തഴുകി തലോടി …ഞങ്ങളുടെ പ്രണയം കണ്ട ചന്ദ്രൻ മേഘത്തിനുള്ളിൽ ഒളിച്ചു …നക്ഷത്രങ്ങൾ കണ്ണുകൾ ചിമ്മിയടച്ചു …തിരകൾ കുസൃതിയോടെ ഞങ്ങളുടെ കാലുകളിൽ ഇക്കിളികൂട്ടി ……ഈ രാവിന്റെ ഭംഗി ഞങ്ങളുടെ ജീവിതത്തിൽ എന്നും ഉണ്ടായിരിക്കണേ എന്ന് ഞാൻ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു….

അമ്മൂ …..ഇങ്ങനെ ഇരുന്നാൽ മതിയോ …?

നേരം പുലരുന്പോഴേക്കും നിന്നെ വീട്ടിൽ കൊണ്ട് വിടണ്ടേ …എഴുന്നേക്ക് വാ പോവാം ……എന്റെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു എന്നെയും ചേർത്തുപിടിച്ചു നടക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു ……നാളെ പെണ്ണ് കാണൽ ……ഏറ്റവും അടുത്ത മുഹൂർത്തത്തിൽ കല്യാണം ……അവന്റെ സ്വപ്‌നങ്ങൾ …..അങ്ങനെ… അങ്ങനെ …

ബൈക്ക് ല് കേറി ഞാൻ അവനോടു ചേർന്നിരുന്നു ….അവനെ ചുറ്റിപിടിച്ചു ….എന്നിട്ട് അവന്റെ കാതിൽ പറഞ്ഞു…

മനൂ …എനിക്ക് ദോശ വാങ്ങി തന്നില്ലാ ….തരാമെടി കൊതിച്ചി പാറു ….നീ അടങ്ങിയിരിക്ക് .എന്നും പറഞ്ഞു അവൻ ചിരിച്ചു ….നിറഞ്ഞ മനസ്സോടെ ഞങ്ങൾ യാത്രായായ് ….ഞങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിനായ് …..

ലൈക്ക് കമന്റ് ചെയ്യണേ…

രചന : Rinimansoor

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top