അഞ്ജലി നോവലിൻ്റെ പതിനാറാം ഭാഗം വായിക്കൂ……

രചന : അഞ്ജു

അവൻ അവളെ താഴെ നിർത്തി അവളുടെ മുഖമാകെ ചുംബനങ്ങളാൽ മൂടി. തറയിൽ മുട്ടുകുത്തിയിരുന്ന് വയറിനെ പൊതിഞ്ഞ സാരി നീക്കി കുഞ്ഞിന് അവൻ ആദ്യ ചുംബനം നൽകി.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ചാരു….. ടീ…… ചാരു……

ചാരുവിൻെറ വീട്ടിൽ പാതിരാത്രി കഷ്ടപ്പെട്ട് മതില് ചാടി അതിലും കഷ്ടപ്പെട്ട് അവളുടെ റൂമിലെ ജനലയിൽ തൂങ്ങി പിടിച്ച് നിൽക്കുകയാണ് നമ്മുടെ വിക്കി.

ഈ പോത്ത് ഇത് എന്ത് ഉറക്കമാ… ഭൂമി കുലുങ്ങിയാലും ഇവൾ അറിയില്ലാലോ… അവൻ കൈയ്യിൽ കിട്ടിയ ഒരു റബർ എടുത്ത് അവളുടെ ദേഹത്തേക്കിട്ടു. ചാരു ഒന്ന് പിടഞ്ഞു പതിയെ കണ്ണുതുറന്നു.

ഹ.. നിയാർന്നോ…. അയ്യോ നീ…. നി എന്താ ഇവിടെ…. അവൾ ജനലിൻെറ അടുത്തേക്ക് പോയി.

ചുമ്മാ… നിന്നെ ഒന്ന് കാണാൻ… ഈ പാതിരാത്രിയിലോ…. യായാ…. നീ കേട്ടിട്ടില്ലേ പ്രേമത്തിന് കണ്ണില്ല.. മൂക്കില്ല… ചെവിയില്ല…

നേരവുമില്ല… കാലവുമില്ല….

ഈ പ്രസംഗം പറയാനാണോ നീ വന്നത്….

നീ ആദ്യം പോയി വാതില് തുറക്ക്…

എന്നാത്തിനാ…. അവൾ നാണത്തോടെ ചോദിച്ചു.

അതൊക്കെ ഉണ്ട് നീ തുറക്ക്…

പോ അവടന്ന്….

ഫ്ഭാാാ…. തുറക്കെടി പുല്ലേ.. കൊറേ നേരയി ഞാൻ ഇവിടെ തൂങ്ങി കിടക്കാൻ തുടങ്ങിയിട്ട്…

അത് പറ… അവൾ വേഗം പോയി ബാൽക്കണിയുടെ കതക് തുറന്നു.

ഹോ…. തൂങ്ങി കിടന്ന് മനുഷ്യൻെറ കൈ ഒടിഞ്ഞു…..

ആരും നിർബന്ധിച്ചൊന്നും ഇല്ലാലോ…

ആ.. ഞാൻ ഇത് കേൾക്കണം ഓരോ കാമുകിമാർക്ക് കാമുകൻ കാണാൻ വരുമ്പോ എന്താ സന്തോഷം.

ഇവടെ ഒരുത്തിക്കോ ഹേ… ഹേ…

അവൻ പോയി ബെഡിൽ ഇരുന്നു. അയ്യോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ എനിക്ക് സന്തോഷായി സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ….

നീ ഒരുപാട് ഊതല്ലേ…..

അല്ലാ സത്യായിട്ടും….

പിന്നെ…..

ആന്നേ….. അവൾ അവൻെറ അടുത്തിരുന്നു മുഖത്തിലൂടെ ചൂണ്ടുവിരൽ ഓടിച്ചു.

ഇച്ചായാ….. പ്രണയവിവശയായുള്ള അവളുടെ വിളി കേട്ട് വിക്കി ഒന്നൂടി നിവർന്നിരുന്നു.

എന്തോ…. വിക്കി അവളിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു. അതില്ലേ… മ്…. പറ മുത്തേ….

അവൻ അവളെ ചേർത്തുപിടിച്ചു. കണ്ട് കഴിഞ്ഞില്ലേ ഇനി പോയ്ക്കൂടെ എനിക്ക് ഉറക്കം വരുന്നു….

ഛെ നശിപ്പിച്ചു…. ശവം…

പോ വിക്കി എനിക്ക് ഉറങ്ങണം…. ചാരു വിക്കിയുടെ തോളിലേക്ക് ചാഞ്ഞു.

ജന്തു… മര്യാദയ്ക്ക് വീട്ടിൽ കിടന്നുറങ്ങേണ്ട ഞാനാ.. എനിക്ക് എന്തിൻെറ കേടായിരുന്നു…

നിന്നെയൊക്കെ കാണാൻ വന്ന എന്നെ ആദ്യം തല്ലണം…

ചാരുവിൻെറ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ലാതായപ്പോൾ വിക്കി പതിയെ തല താഴ്തി നോക്കി അവൾ നല്ല ഉറക്കമായിരുന്നു. ബെസ്റ്റ്… ഞാനിത് ആരോടാ ഈ പറയുന്നേ… എൻെറ പുറകെ നടന്ന് എന്നെ വളച്ച ആളാ ഇപ്പോ ദേ പോത്തിനെ പോലെ കിടന്നുറങ്ങുന്നത്…. അവൻ ചാരുവിനെ എടുത്ത് ബെഡിലേക്ക് കിടത്തി സ്ഥാനം മാറി കിടന്ന ടോപ് നേരെയിട്ടു. അവളുടെ വിരി നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് തിരിച്ചു പോയി…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഗർഭിണിയാണെന്ന് അറിഞ്ഞതു മുതൽ താഴത്തും തലയിലും വയ്കാതെയാണ് വിക്കിയും ഗീതയും കൂടി അഞ്ചുവിനെ നോക്കുന്നത്. ഇതു കൂടി കഴിക്ക് ചേച്ചി… മതിയെടാ ഇപ്പോ തന്നെ എൻെറ വയറ് നിറഞ്ഞു…. അത് ചേച്ചിക്കുള്ളത് ഇതെൻെറ അപ്പുവിനുള്ളത്…. വിക്കി ഒരു ഉരുള ചോറ് അവൾക്കു നേരെ നീട്ടി. അപ്പുവോ…. അത് വാങ്ങി കഴിച്ചുകൊണ്ടവൾ ചോദിച്ചു. അതെ എനിക്ക് ഉറപ്പാ ആൺകുട്ടി ആയിരിക്കുമെന്ന് എൻെറ അപ്പു… നല്ല പേരല്ലേ….

പിന്നെ അടിപൊളി പേരാ….

എൻെറ അപ്പു ഇങ്ങ് വരട്ടേ… എനിക്ക് അവനെ എടുത്ത് നടക്കണം… ഭക്ഷണം കൊടുക്കണം….

കളിപ്പിക്കണം…. കളിപ്പിക്കണം….. ആഹാ…

അപ്പോ എൻെറ പണി എളുപ്പമായിലോ….. അവൾ അവൻെറ തലയിൽ തലോടി. വാവ അനങ്ങുന്നുണ്ടോ ചേച്ചി… അനങ്ങാനുള്ള സമയം ഒന്നും ആയിട്ടില്ലാടാ രണ്ട് മാസമല്ലേ ആയിട്ടൊള്ളു….

അനങ്ങുമ്പോൾ എന്നോട് പറയണോട്ടോ ചേച്ചി…. അനങ്ങുമ്പോൾ മാത്രമല്ല വാവയേ ആദ്യം നിൻെറ കൈയ്യിൽ വച്ച് തരാം. പോരേ….. അത് കേട്ടപ്പോൾ വിക്കിയുടെ കണ്ണുകൾ നിറഞ്ഞു.

ദേ കരയുന്നു… ഈ ചെറുക്കനോട് എന്ത് പറഞ്ഞാലും കരച്ചിലാണല്ലോ. ഇനി കരഞ്ഞാ അപ്പു വഴക്ക് പറയൂട്ടോ…. അവൻ ഒന്ന് ചിരിച്ചു…

നിങ്ങൾ ഇവിടെ നിക്ക് ഞാൻ കാറ് പാർക്ക് ചെയ്തിട്ടു വരാം… അഞ്ചുവിനേയും വിക്കിയേയും കൂട്ടി ഷോപ്പിങ്ങിന് ഇറങ്ങിയതാണ് അജു.

ചേച്ചി ദേ അത് നോക്കിക്കേ…. വഴിയരികിലെ ടോയ് സ്റ്റോർ ചൂണ്ടി കാണിച്ചു വിക്കി. അത് കൊച്ചുകുട്ടികളുടെ ടോയ്സല്ലേ നിനക്ക് എന്തിനാ അതൊക്കെ… എനിക്കല്ലാ അപ്പുവിനാ… അപ്പു വരാൻ ഇനിയും ഒരുപാട് സമയമില്ലേ ഇപ്പോഴേ ഇതൊക്ക വാങ്ങിക്കൂട്ടുന്നത് എന്തിനാ…. അത് സാരമില്ല നമ്മുടെ അപ്പുവിനല്ലേ ചേച്ചി നിക്ക് ഞാൻ പോയി വാങ്ങിയിട്ട് വരാം…. ഇങ്ങനെ ഒരു ചെറുക്കൻ… മ്… ചെല്ല് പെട്ടെന്ന് വാ….

വിക്കി ടോയ് സ്റ്റോറിലേക്ക് പോയതിൻെറ പുറകെ മറ്റൊരാൾ അഞ്ചുവിൻെറ അടുത്തേക്ക് വന്നു.

അഞ്ചു….

അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.

അഞ്ചു പ്ലീസ് എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യരുത്…

എനിക്ക് നിന്നോട് സംസാരിക്കാൻ താത്പര്യമില്ല കിരൺ…. കിരൺ… അഞ്ചു അങ്ങനെ വിളിച്ചത് അവന് തീരെ ഇഷ്ടപ്പെട്ടില്ല. കിച്ചാ എന്ന് മാത്രം വിളിച്ചിരുന്നവൾ തന്നോട് ഇന്ന് ഇത്രയും അകലം കാണിച്ചത് അവനെ ചൊടിപ്പിച്ചു. അഞ്ചു നീ ഇപ്പോഴും അർജുന് വേണ്ടി നിൻെറ ജീവിതം പാഴാക്കുകയാണോ…

ദാറ്റ്സ് നൺ ഓഫ് യുവർ ബിസിനസ് കിരൺ… സീ അഞ്ചു യു ആർ സ്റ്റിൽ യങ് നിനക്ക് ഇനിയും നല്ലൊരു ജീവിതം കിട്ടും. ആൻെറ് ഐ ലവ് യു വു അഞ്ചു എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്….

ഛെ നിനക്ക് നാണമില്ലേ കിരൺ വല്ലവൻെറയും ഭാര്യയെ മോഹിക്കാൻ. ഈ നാട്ടിൽ വേറെ പെൺപ്പിള്ളാരില്ലേ… ബട്ട് അവർക്കൊന്നും നീ ആകാൻ പറ്റില്ലാലോ അഞ്ചു യു ആർ റിയലി സ്പെഷ്യൽ ഫോർ മി….

നീയുമായി ഒരു കോൺഡാക്ടിനും താത്പര്യം ഇല്ലത്തതുകൊണ്ടാണ് ഞാൻ നിന്നെ അവോയ്ഡ് ചെയ്യുന്നത് അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം നിനക്കില്ലേ….

ഇത്രയും നാളും ഞാൻ നിന്നെ കോൺഡാക്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു…..

കിരൺ പ്ലീസ് ലീവ് മി….

നീ എന്താ അഞ്ചു എന്നെ മനസ്സിലാക്കാത്തത്….

ഞാൻ മനസ്സിലാക്കിയാൽ മതിയോ…

തോളിലേറ്റ കരസ്പർശത്താൽ തിരിഞ്ഞു നോക്കിയ കിരൺ സ്തംഭിച്ചു പോയി. അവൻെറ പുറകിൽ അർജുൻ. അജു ഇങ്ങനെ രണ്ടു കാലിൽ പൂർണ്ണ ആരോഗ്യവാനായി അവൻെറ മുന്നിൽ വന്നു നിൻക്കുമെന്നവൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.

അർജുൻ…..

അതേ അർജുൻ തന്നെ.. നിൻെറ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഞാൻ തന്നാ മതിയോ…..

ആരാ ചേച്ചി ഇത്…

വിക്കി കിരണിനെ ആദ്യമായാണ് കാണുന്നത്. ഇത് എനിക്ക് വളരേ വേണ്ടപ്പെട്ട ആളാ.. നീ ചേച്ചിയേയും കൊണ്ട് മാളിലേക്ക് കയറിക്കൊ ഞാൻ ഇപ്പോ വരാം….

ശരി ചേട്ടാ…

അജു നീ…..

ചെല്ല് അഞ്ചു ഞാൻ പെട്ടെന്ന് വരാം… അഞ്ചു പോയതിനു ശേഷം അജു കിരണിനേയും കൊണ്ട് ആളൊഴിഞ്ഞ പാർക്കിങ് ഏരിയയിലേക്ക് പോയി.

അവിടെ എത്തിയതും അജുവിൻെറ കൈ കിരണിൻെറ കവിളിൽ പതിഞ്ഞു. ഇത് എന്തിനാണെന്നറിയോ…. കിരൺ ഇല്ലെന്നു തലയാട്ടി. നിൻെറ മറ്റേ ഗംഭീര ചികിത്സ ഇല്ലേ അതിന്. ഇനി മേലാൽ ഒരാളോടും ഈ പണി കാണിക്കാതിരിക്കാൻ…. ഒരിക്കൽ കൂടി അജുവിൻെറ കൈ കിരണിൻെറ കവിളിൽ പതിച്ചു.

ഇനി ഇത് എന്തിനാണെന്നറിയോ.. അഞ്ചു എൻെറ പെണ്ണാ… ഞാൻ താലികെട്ടിയ എൻെറ ഭാര്യ ഇപ്പോ ദേ എൻെറ കുഞ്ഞിൻെറ അമ്മയും. അവളുടെ കാര്യത്തിൽ ഞാൻ ഇത്തിരി അധികം സെൽഫിഷാണ് വേറെ ഒരുത്തനും എൻെറ പെണ്ണിനെ കുറിച്ച് ചിന്തിക്കുന്നതുപോലും എനിക്ക് ഇഷ്ടമല്ല….

ഇന്നത്തോടെ മറന്നേക്കണം അവളെ കേട്ടല്ലോ…..

ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കാനെ കിരണിന് സാധിച്ചൊള്ളു. അഞ്ചുവിനെ ഇനി ഒരിക്കലും തനിക്കു കിട്ടില്ല എന്ന സത്യം അവൻ തിരിച്ചറിഞ്ഞു.

കൊറേ നാളായി ഈ പന്നിക്ക് ഞാൻ ഓങ്ങി വക്കുന്നു ഇപ്പോഴാ ഒരു സമാധാനമായത്….. അജു സ്വയം പറഞ്ഞുകൊണ്ട് മാളിലേക്ക് പോയി.

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ..

രചന : അഞ്ജു


Comments

Leave a Reply

Your email address will not be published. Required fields are marked *