പരിണയം നോവലിൻ്റെ ഭാഗം 5 വായിക്കൂ…

രചന: JANNAAH

അവളിൽ മോശമായി പോലും സ്പർശിക്കാതെ തന്നിൽ നിന്നും അവളെ അടർത്തി മാറ്റി അവൻ മുന്നിലേക്ക് നടന്നു… അപ്പോഴും മറ്റേതോ ലോകത്തായിരുന്നു സാക്ഷി….. തനിക്ക് മുന്നിൽ സംഭവിച്ചത് സത്യമോ അതോ സ്വപ്നമോ എന്നറിയാതെ….

അവള് യാന്ത്രികമായി ക്ലാസ്സിലേക്ക് നടന്നു….

അപ്പോഴും മനസ്സ് കഴിഞ്ഞത് ഒക്കെ ഓർത്ത് വല്ലാതെ അലട്ടി തുടങ്ങിയിരുന്നു….

യുവാന്റെ വാക്കുകൾ ചുറ്റും പ്രദിധ്വനിക്കുന്നത് പോലെ…

സാക്ഷി ക്ലാസ്സിലേക്ക് കയറി ബെഞ്ചിലേക്ക് കയറി ഇരുന്നു… ശേഷം ഡെസ്‌ക്കിലേക്ക്‌ തല ചായ്ച്ചു കിടന്നു….

അപ്പോഴേക്കും ദക്ഷയും നിവിയും അവിടെ എത്തി….. നിവി അവളുടെ തലയിൽ അരുമയായി തഴുകി…

എന്താടാ? നിനക്ക് എന്താ പറ്റിയത്?

എന്ത് പറ്റാൻ… ഒന്നും ഇല്ല… യുവാൻ വന്നു സോറി പറഞ്ഞത് ആണ്…

സാക്ഷി പറഞ്ഞതും ദക്ഷയും നിവിയും പരസ്പരം മുഖത്ത് നോക്കി… പിന്നെ രണ്ടാളും ഒരു പൊട്ടിച്ചിരി ആയിരുന്നു…..

എന്റെ അമ്മസ്കീ…. എനിക്ക് ഇതൊന്നും കേൾക്കാൻ വയ്യെ… നീ എവിടെയാ പോയി ഇരുന്നു ഉറങ്ങിയത്…. ? എന്റെ പൊന്നു കുഞ്ഞേ നീ ഇങ്ങനെ ഒന്നും പറഞ്ഞു എന്നെ ചിരിപ്പിക്കല്ലെ…

ദക്ഷ വയറിന് മേൽ കൈ വച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു….

സത്യവാ… ഞാൻ പറഞ്ഞത് ഒക്കെ സത്യവാ….

എടി നിവി സത്യായിട്ടും അയാള് എന്നോട് സോറി പറഞ്ഞു…..

ഉവ്വ… വിശ്വസിച്ചു…. നിവി വെറുതെ അവളെ ദേഷ്യം പിടിപ്പിക്കണ്ട എന്ന് വച്ച് പറഞ്ഞു……

സമയങ്ങൾ മെല്ലെ ഇഴഞ്ഞു നീങ്ങി…. നേരം ഉച്ചയോടു അടുത്തൂ… ഓരോരുത്തരായി പൊതിച്ചോറ് തുറക്കാൻ തുടങ്ങി…. അതിന്റെ മാസ്മരിക ഗന്ധം സാക്ഷിയുടെ നാവിൻ വെള്ളം നിറച്ചു…. ശേഷം സാക്ഷിയും നിവിയും ദക്ഷയും കൂടെ അവരുടെ പൊതികൾ പുറത്ത് എടുത്തു…

ദക്ഷ ആദ്യം അവളുടെ പൊതി തുറന്നു… ശേഷം തോരനും ഉപ്പേരിയും ചമ്മന്തിയും മാങ്ങാ അച്ചാറും മാറ്റി വച്ചു… ശേഷം അടുത്ത പൊതി അഴിച്ചു വീണ്ടും അതിന്റെ മുകളിലായി തട്ടി… അതിലെ കറികളും മാറ്റി നിർത്തി….. പിന്നെ സാക്ഷിയുടെ പൊതി തുറന്നു… അതിൽ മീൻ പൊരിച്ചതും ചമ്മന്തിയും പച്ചടിയും പുളിശേരിയും ആയിരുന്നു…

ചുറ്റും ഉള്ളവർക്ക് ഒന്നോ രണ്ടോ കറികൾ മാത്രം ഉള്ളപ്പോൾ അവരുടെ പൊതിയിൽ ഒരു സദ്യക്ക് ഉള്ള വിഭവങ്ങൾ ഉണ്ടായിരുന്നു…. മൂന്ന് അടുക്കളയിൽ നിന്നും വന്ന രുചിക്കൂട്ടുകൾ… മൂന്നാളും അത് ആസ്വദിച്ചു കഴിച്ചു. . ചുറ്റും ഉളളവർ കൊതിയോടെ അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു….

മൂന്നാളും ആവോളം ആസ്വദിച്ചു അത് കഴിച്ചു തീർത്തു.. പരസ്പരം അമ്മമാരോട് അഭിനന്ദനം അറിയിക്കാനും അവർ മറന്നില്ല…….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷിയും നിവിയും ദക്ഷയും കൂടി ഗുൽമോഹർ മരത്തിന്റെ ചുവട്ടിൽ സ്ഥാനം ഉറപ്പിച്ചു…. അതിൽ നിന്നും വാടിയ പൂക്കളിൽ ഒന്നിൽ അവളുടെ കണ്ണുകൾ ഉടക്കി….

സാക്ഷി അത് കൈ എത്തി എടുത്തു….

അതിലേക്ക് കണ്ണുകൾ നാട്ടുമ്പോൾ അവള് ഓർത്തു അവളുടെ പഴയ കാലം… വാകയോടും വക പൂക്കളോടും പ്രണയം തോന്നിയ കാലം….

**നീ ഇന്നീ ശിശിരത്തിൽ പൂത്തുലഞ്ഞപ്പോൾ എന്തെ എന്നിലെ വസന്തങ്ങളെ കാണാതെ പോയത്, എന്നിലെ ഗുൽമോഹർ ഇന്നും നിനക്കായി പൂത്തിരുന്നൂ…** (കടപ്പാട് )

സാക്ഷി…. എന്താ ഇതിലേക്ക് കണ്ണും നട്ടിരിക്കുന്നത്…..

ദക്ഷ അവളെ കുലുക്കി വിളിച്ചു….

ഏയ്‌…. ഒന്നൂല്ലട…

അവള് അത് കൈകളിൽ പൊതിഞ്ഞു കൊണ്ട് പറഞ്ഞു..

അങ്ങനെ ഓരോന്നും പറഞ്ഞിരുന്നപ്പോൾ ആണ് അവള് പെട്ടെന്ന് രാവിലത്തെ കാര്യം ആലോചിച്ചത്…

പെട്ടെന്നു അവള് നിവിയുടെ കൈയിൽ ചെറുതായി ഒന്ന് തല്ലി…

എന്താടി…. എന്റെ കൈ ഒടിഞ്ഞു….

ഒടിയണമല്ലോ….. ചുണ്ട് കോട്ടി കൊണ്ട് സാക്ഷി പറഞ്ഞു….

അതെന്താ അങ്ങനെ?

കാര്യം അറിയാതെ ദക്ഷ ഇരുന്നു രണ്ടാലെയും മാറി മാറി നോക്കി…..

എടി ദച്ചൂ… ഇന്ന് ഒരാളുടെ കളി ഞാൻ കൈയോടെ പൊക്കി….

ദക്ഷ ഒന്നും മനസ്സിലാകാതെ സാക്ഷിയെ നോക്കി….

എടി മോളേ… ഇന്ന് ഞാൻ രാവിലെ വന്നപ്പോൾ ഒരാള് മരത്തിന്റെ ചുവട്ടിൽ ഇരുന്നു കിന്നാരം പറയുന്നു…..

ആരോട്?

ദക്ഷ കണ്ണുകൾ കൂർപ്പിച്ചു ചോദിച്ചു… നിവി ആണെങ്കിൽ ഒക്കെ കൈയിൽ നിന്നും പോയെന്ന മട്ടിൽ തലക്ക് കൈയും കൊടുത്ത് ഇരുന്നു….

ഒരു സൂപ്പർ സ്റ്റാർ ലൂക്ക് ഉള്ള സാറിനോട്…

അതാരപ്പ അങ്ങനെ ഒരു സർ….?

എടി പൊട്ടി M.A സെക്ഷനിൽ പഠിപ്പിക്കുന്ന യാദവ് സാറിനോട്……

ദക്ഷ അപ്പോൾ തന്നെ നിവിയുടെ നടുപുറത്ത് ഒന്ന് കൊടുത്തൂ…

കള്ളി… പെരുംകള്ളി …. നീ ഇന്നലെ ആ യുവാന്റെ കാര്യം ഇവിടെ വിലമ്പിയപ്പൊഴെ എനിക്ക് ഒരു ഡൗട്ട് അടിച്ചത് ആണ്…. എന്നിട്ടും ഞാൻ അത് കാര്യം ആക്കിയില്ല…ഇപ്പൊ മനസ്സിലായി….

ദക്ഷ അവൾക്ക് മുഖം കൊടുക്കാതെ മാറി നിന്നു…

സാക്ഷിയും ദക്ഷക്ക്‌ ഒപ്പം കൂടിയതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു…

എടാ…. ഞാൻ… എനിക്ക് യദുവേട്ടനെ മുന്നേ അറിയാം…

അവള് അത് പറഞ്ഞതും ബാക്കി രണ്ടെണ്ണം ചിരി കടിച്ചു പിടിച്ചു കൊണ്ട് മുഖത്ത് ഗൗരവം നടിച്ചു…

എങ്ങനെ ?

സാക്ഷി ചോദിച്ചു…

അത്പിന്നെ യദുവേട്ടനെ കുറച്ചു മാസങ്ങൾക്ക് മുമ്പ് ഞാൻ ഒരു ഫങ്ഷന് വച്ചു കണ്ടിരുന്നു… നല്ലോണം പാട്ട് പാടും… അന്നത്തെ engagement ഫങ്ഷൻ ആയിരുന്നു…. അതിൽ യദുവേട്ടന്റെ ഫ്രണ്ട് ആയിരുന്നു ഓർഗനൈസ് ചെയ്തത്…. അവരുടെ നിർബന്ധ പ്രകാരം ഏട്ടൻ പാട്ട് ഒക്കെ പാടി…..

ഗുഡ് സട്ടിഫിക്കറ്റ് വാങ്ങി…. അതിൽ ഞാനും ചെറുതായിട്ട് ഒന്ന് അഭിനന്ധിച്ചു… പിന്നെയാ മനസ്സിലായത്… പണി കിട്ടിയെന്ന്… കുറച്ചു ദിവസം പിറകെ നടന്നു… ഒരായിരം വട്ടം ഞാൻ പറഞ്ഞതാ… വേണ്ട .. വേണ്ടാന്നു..

ആരോട്?

ദക്ഷ പെട്ടെന്ന് ഇടയിൽ കയറി ചോദിച്ചു…

എന്റെ മനസ്സിനോട്..😁

മുപ്പത്തിരണ്ട് പല്ലും പുറത്ത് കാട്ടി നിവി പറഞ്ഞു….

പിന്നെ ഞാനും ഒരു പെണ്ണല്ലേ…. പെട്ടുപോയി ബാലകൃഷ്ണ…

അതാരാടി ബാലകൃഷ്ണൻ…..?

സാക്ഷി അവളെ അടിമുടി നോക്കി…

ഓ…. അത് ഞാനൊരു ഉപമ പറഞ്ഞത….

മാമുക്കോയ പറയില്ലേ…. ദത്‌ പോലെ…..

അവള് ഒന്ന് കിലുങ്ങി ചിരിച്ചു…..

അയ്യ… നല്ല ബെസ്റ്റ് കമന്റ്…

അവളെ ദേഷ്യം പിടിപ്പിക്കാനെന്നോണം ദക്ഷ പറഞ്ഞു…..

പോടി… പോടി……

അവര് വീണ്ടും തമാശകളും ഇണക്കങ്ങളും ആയി അവരുടെ ലോകത്ത് വീണ്ടും ചേക്കേറി….

പെട്ടെന്നു എല്ലാവരും കോളേജ് ഗ്രൗണ്ടിലേക്ക് ഓടുന്നത് അവര് കണ്ടു….

സാക്ഷി എന്തോ പ്രശ്നം ഉണ്ടല്ലോ….. വാ നമുക്ക് പോയി നോക്കാം….

ദക്ഷ അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു….

നിൽക്ക് ദച്ചൂ…. ഞാനൊന്നു എഴുന്നേൽക്കട്ടെ..

അവര് മൂന്നാളും കൂടി ഗ്രൗണ്ടിലേക്ക് ഓടി ചെന്നു……

അവിടെ നടക്കുന്ന കാഴ്ച കണ്ടതും സാക്ഷിയുടെ നെഞ്ച് ഒന്ന് വിങ്ങി..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ടാ…. പന്ന…മോനെ….. ഒരായിരം വട്ടം നിന്നോട് ഞാൻ പറഞ്ഞിട്ട് ഉണ്ട്… എന്റെ വഴിയെ വരരുത് എന്ന്….. നിനക്ക് പറഞാൽ മനസ്സിലാവില്ലെ

തന്റെ കണ്ണുകളിൽ സർവ്വ ക്രോധവും അടക്കി പിടിച്ചു യുവാൻ സഞ്ജയ്യുടെ കഴുത്തിൽ കുത്തി നിർത്തി..

ഇതെല്ലാം കണ്ട് പേടിയോടെ സാക്ഷി സഞ്ജുവിൻറെ മുഖത്ത് നോക്കി …. അവനിൽ നിന്നും ഒരു പ്രതികരണവും തിരികെ ഇല്ലെന്നറിഞ്ഞ് അവള് അവനിൽ തന്നെ നോട്ടം തെറ്റിച്ചു…. ആ കണ്ണുകൾ ഇപ്പോഴും യുവാന്റെ സ്നേഹത്തോടെ ഉള്ള നോട്ടത്തിനു വേണ്ടി കൊതിക്കുന്നുണ്ടായിരുന്നൂ……

ഇനിയും സാക്ഷിക്ക് നോക്കി നിൽക്കാൻ കഴിഞ്ഞില്ല… അവള് ഓടി ചെന്ന് സഞ്ജുവിൻറെ മേൽ ആധിപത്യം ഉറപ്പിച്ച യുവാനെ തള്ളി മാറ്റി…..

അവള് സഞ്ജുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു…..

സഞ്ജു വേട്ടാ…. ആർ യൂ ഓക്കേ?

സഞ്ജു ചുമച്ചു കൊണ്ട് അതേന്ന്‌ തലയാട്ടി……

ഇതേ സമയം യുവാൻ കത്തുന്ന കണ്ണുകളോടെ സാക്ഷിയെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നൂ….

എന്താടി….. അവനോട് വല്ലാത്ത അടുപ്പം ആണല്ലോ…. എന്തെങ്കിലും വാക്ക് തന്നിട്ടുണ്ടോ?

എന്താ തൊടലും പിടിക്കലും ഒന്നും ആരും കാണില്ലന്ന്‌ കരുതിയോ?

ഇതുവരെ ഒക്കെയും നിയന്ത്രിച്ചു നിന്ന സഞ്ജയ് ഒരു നിമിഷം സകലതും മറന്നു….

യുവി…. മതി.. നീ എന്നെ എന്ത് വേണേലും പറഞ്ഞോ? പക്ഷേ സാക്ഷിയെ എന്തേലും പറഞാൽ ഉണ്ടല്ലോ…

ഓഹ്‌…. എന്റെ ദൈവമേ.. ഇതുവരെ എന്നോട് മിണ്ടാതെ നടന്ന ചെക്കൻ ആണ്… ഇപ്പൊ നോക്കിക്കേ…

യുവാൻ ഒരു പുച്ഛത്തോടെ അവന്റെ മുഖത്ത് നോക്കി പറഞ്ഞു…

സാക്ഷി…. നീ പൊയ്ക്കോ…..

സഞ്ജയ് പറഞ്ഞതും സാക്ഷി പോകാനായി തുടങ്ങി… അപ്പോഴേക്കും യുവാൻ അവളുടെ കൈകളിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തി…

ഞാൻ വിലിക്കാതെ നീ ഇവിടെ വന്ന് കാണും.. പക്ഷേ പോകണമെങ്കിൽ ഈ യുവാൻ വിജാരിക്കണം….

യുവി… അവളെ വിട്….

സഞ്ജയ് അവനോട് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ യുവാൻ അവളുടെ മേൽ തൻറെ ശക്തി ആർജിക്കുകയായിരുന്നൂ….

അവന്റെ പിടി ശരീരത്തിൽ മുറുകിയതും സാക്ഷി സർവ്വ ശക്തിയും ഉപയോഗിച്ച് തള്ളി മാറ്റി…

സാക്ഷിയുടെ കൈ അവന്റെ കരണത്ത് പതിഞ്ഞു…. ചുറ്റും കൂടി നിന്നവർ നിശബ്ദമായി….. സാക്ഷി അവനെ രൂക്ഷമായി നോക്കി കൊണ്ട് ക്ലാസ്സിലേക്ക് നടന്നു…..

അവള് പോയ വഴിയേ കത്തുന്ന കണ്ണുകളോടെ യുവാൻ നോക്കി നിന്നു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇതെല്ലാം കണ്ടുകൊണ്ട് യാദവ് തൊട്ട് പിറകിൽ ഉണ്ടായിരുന്നു….

അവന്റെ വരവ് കണ്ടതും ചുറ്റും കൂടി നിന്നവർ പോകാൻ തുടങ്ങി….

ആ വലിയ ഗ്രൗണ്ടിന്റെ നടുവിൽ യുവാൻ മാത്രം ആയി അവശേഷിച്ചു….

നിനക്ക് നാണം ഇല്ലെ യുവാൻ…. ഇന്നലെ വരെ എനിക്ക് നീ എന്റെ അനിയൻ ആണെന്ന് പറയുന്നതിൽ അഭിമാനം ആയിരുന്നു…. എന്നാല് ഇപ്പൊ…. ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളുടെ ശരീരത്തിൽ സ്പർശിക്കാൻ ആരാ നിനക്ക് അനുവാദം തന്നത്….

യാദവ് ഞാൻ….. യുവാൻ എന്തേലും പറയുന്നതിന് മുൻപ് അവൻ അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

സാക്ഷി…. നീയെന്തിനാ അതിന്റെ ഇടയിൽ കയറിയത്…. അവര് തമ്മിലുള്ള പ്രശ്നം അവര് തീർക്കില്ലെ…..

ദക്ഷ അവളോട് ദേഷ്യപ്പെട്ട് പറഞ്ഞു…

എടി… നീ കണ്ടില്ലേ… സഞ്ജുവേട്ടനെ അയാള് എന്താ ചെയ്തത് എന്ന് … ഏട്ടൻ എന്തേലും എതിർത്തു പറഞ്ഞോ എന്ന് നോക്കിയേ…

സാക്ഷി…. സഞ്ജുവേട്ടൻ എതിർത്തു സംസാരിക്കാത്ത തിന് ഒരു കാരണം ഉണ്ട്….

നിവി അത് പറഞ്ഞതും അവളുടെ കണ്ണുകൾ വികസിച്ചു.. അവള് പറയുന്നത് കേൾക്കാൻ വേണ്ടി സാക്ഷി കാതോർത്ത് ഇരുന്നു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

യുവന് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…

അവൻ തന്റെ ജിപ്‌സിയിൽ കയറി… അതുമായി കോളേജ് വിട്ട് പുറത്തേക്ക് സ്പീഡിൽ പോയി….

അവൻ പോകുന്നത് കണ്ട് പലരും ഭയത്തോടെ അവനെ നോക്കുന്നുണ്ടായിരുന്നു….

അവന്റെ ജിപ്സി ചെന്ന് നിന്നത് അവന്റെ music club ഇൽ ആയിരുന്നു… അവൻ അതിനുള്ളിലേക്ക് കയറി… അവനയി മാത്രം എപ്പോഴും മാറ്റി ഇടാറുള്ള മുറിയിലേക്ക് അവൻ കയറി…. തന്റെ പ്രിയപ്പെട്ട ഗിത്താർ എടുത്ത് അവൻ പ്ലേ ചെയ്യാൻ തുടങ്ങി ..

അവന്റെ വിരലുകളിൽ നിന്നും വിരിഞ്ഞ മാന്ത്രിക നാദം അവിടം മുഴുവന് അലയടിച്ചു… അവൻ തന്റെ കൈയിലെ ഗിത്താറിന് അനുസരിച്ച് പാടാൻ തുടങ്ങി….

അവന്റെ പാട്ടുകേട്ട് ഓരോരുത്തരും അവനിലേക്ക് തന്നെ ദൃഷ്ടി തിരിച്ചു….

തുടരും…..

രചന: JANNAAH

Scroll to Top