അഞ്ജലി തുടർക്കഥ, ഭാഗം 17 വായിച്ചു നോക്കൂ…..

രചന : അഞ്ജു

കൊറേ നാളായി ഈ പന്നിക്ക് ഞാൻ ഓങ്ങി വക്കുന്നു ഇപ്പോഴാ ഒരു സമാധാനമായത്….. അജു സ്വയം പറഞ്ഞുകൊണ്ട് മാളിലേക്ക് പോയി.

അജു കിരൺ…..

അവൻെറ എല്ലാം സംശയവും ഞാൻ മാറ്റിയിട്ടുണ്ട്……

തല്ലിയോ….

ആഹ്… രണ്ടെണ്ണം കൊടുത്തു….

നന്നായി…..

അജു ഒരു പുഞ്ചിരിയോടെ അവളെ ചേർത്തുപിടിച്ചു.

വിക്കി അപ്പോഴേക്കും കിഡ്സ് സെക്ഷൻ മുഴുവനും തൂത്തു വാരിയിട്ടുണ്ടായിരുന്നു. വിക്കിയും അഞ്ചുവും തകർത്ത് ഷോപ്പിങ്ങിലാണ് ഇടക്ക് രണ്ടും കൂടി തല്ല് കൂടുന്നുമുണ്ട്. ഇതെല്ലാം കുറച്ചു മാറി ഇരുന്ന് കണ്ടാസ്വധിക്കുകയാണ് അജു.

അഞ്ചുവിൻെറയും വിക്കിയുടേയും സ്നേഹവും കരുതലും കാണുമ്പോൾ അവന് വല്ലാത്ത സന്തോഷമാണ് ഒപ്പം ആശ്ചര്യവും.

ഒരു പക്ഷെ കൂടെപ്പിറപ്പുകൾ പോലും ഇതു പോലെ പരസ്പരം സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടാവില്ല എന്നവൻ ഓർത്തു. അവസാനം ഷോപ്പിങ്ങ് കഴിഞ്ഞ് രണ്ടു വണ്ടിക്കുള്ള സാധനങ്ങളുമായി ക്യാഷ് കൗണ്ടറിലേക്ക് പോകുന്ന ചേച്ചിയേയും അനിയനേയും കണ്ട് അജു തലയിൽ കൈ വച്ച് പോയി.

ചേച്ചിയും അനിയനും കൂടി എൻെറ പോകറ്റ് കീറും…. ഞാൻ അല്ല ചേട്ടാ ഈ അഞ്ചു ചേച്ചിയാ…

ഞാനോ…

പോടാ ചെക്കാ എല്ലാം ഇവൻെറ പണിയാ അജു…

രണ്ടും കണക്കാ… അഞ്ചു ഒരു പുഞ്ചിരിയോടെ ബില്ലടച്ചു…

ടൺ ടഡൈൻ…. എങ്ങനെ ഉണ്ട്…

അഞ്ചു അവൾ ഇട്ടിരുന്ന നൈറ്റിയുടെ രണ്ടു സൈഡും വിടർത്തിപ്പിടിച്ചു.

ഇതെന്താടി ളോഹയോ….

ളോഹയല്ല നൈറ്റിയ….

അവൾ നെറ്റി ചുളിച്ചു.

നല്ല കോലമായിട്ടുണ്ട്…. ഇതിപ്പോ ഇതിനകത്ത് ഒരാൾക്ക് കൂടി കയറാനുള്ള സ്ഥലമുണ്ടല്ലോ…..

അജു അവളെ കളിയാക്കി.

ഒരാള് കയറിയതിൻെറയേ എനിക്ക് ഈ കോലം കെട്ടേണ്ടി വന്നത്…. അഞ്ചു അവളുടെ ചെറുതായി വീർത്ത വയറിൽ തലോടി. അജു അവളെ പിടിച്ച് അവൻെറ മടിയിൽ ഇരുത്തി അവളുടെ മാറിലേക്ക് മുഖം അമർത്തി. അവൻെറ കൈകൾ അവളുടെ ശരീരത്തിൽ കുറുമ്പു കാണിച്ചു തുടങ്ങി.

സാരി മതിയായിരുന്നു….

അവളുടെ മാറിൽ താടി വച്ച് അജു ചിണുങ്ങി…

അതെന്താ…

ദർശനസുഖം….

ഛേ വൃത്തിക്കെട്ടവൻ….. എന്ത് വൃത്തികേട് ഞാൻ എൻെറ കൊച്ചിനെ കാണുന്ന കാര്യമാ പറഞ്ഞത് സാരി ആണെങ്കിൽ എളുപ്പമാർന്നു ഇതിപ്പോ കാണാൻ തോന്നുമ്പോ തോന്നുമ്പോ നൈറ്റി പൊക്കി നോക്കണം…

ഓ….

അല്ല നീ എന്താ ഉദ്ദേശിച്ചേ…

ഞാൻ ഒന്നും ഉദ്ദേശിച്ചില്ല…

ഉവ്വ ഉവ്വേ എനിക്ക് മനസ്സിലാവുന്നുണ്ട്ട്ടോ… അവൻ അവളുടെ മാറിലേക്ക് വീണ്ടും മുഖം പൂഴ്തി.

ഇതെങ്ങോട്ടാ ഈ ഇടിച്ചു കയറി വരുന്നേ… അഞ്ചു അവൻെറ തല എടുത്തു മാറ്റാൻ നോക്കി. ഒന്ന് അടങ്ങിയിരിക്ക് പെണ്ണേ കുറച്ചു നാള് കഴിഞ്ഞാ ഇതിനൊക്കെ വേറെ അവകാശി വരും പിന്നെ എനിക്ക് കാണാൻ കൂടി കിട്ടില്ല…

അജു അവളെ വരിഞ്ഞു മുറുക്കി.

ഈ അജുവിൻെറ ഒരു കാര്യം…. അഞ്ചു അവൻെറ തലയിൽ ഉമ്മ വച്ചു.

അടുത്ത ആഴ്ച ചെക്കപ്പിന് പോവാനുള്ളതാ മറക്കല്ലേട്ടോ….

ഞാൻ മറന്നാലും നിൻെറ അമ്മായിയമ്മയും അനിയനും മറക്കാതെ എന്നെ ഓർമിപ്പിച്ചോളും…..

അജുവിൻെറ പറച്ചിൽ കേട്ട് അഞ്ചു ഒന്ന് ചിരിച്ചു.

വാവക്ക് എന്ത് പേരാ വക്കാ….

അപ്പു.. അതല്ലേ വിക്കി കണ്ടുവച്ച പേര്…

അജു അവളുടെ വയറിൽ ഒന്ന് മുത്തി.

അത് വീട്ടിൽ വിളിക്കാനല്ലേ നല്ലൊരു പേരുകൂടി വേണ്ടേ… അത് വിക്കി നോക്കിക്കോളും അവൻ തന്നെ ഒരു നല്ല പേര് കണ്ടുപിടച്ചോളും…

ചേച്ചി……

പുറത്തു നിന്ന് വിക്കി വിളിച്ചു.

പറഞ്ഞു തീർന്നില്ല അപ്പോഴേക്കും എത്തി… അജു എഴുന്നേറ്റ് പോയി വാതിൽ തുറന്നു.

എന്താടാ….

ചേട്ടൻ അങ്ങോട്ട് മാറിക്കേ….

വിക്കി അജുവിനെ മാറ്റി മുറിയിലേക്ക് കയറി ബെഡിൽ അഞ്ചുവിൻെറ അടുത്തു പോയിരുന്നു.

കൈയ്യിലെ പാൽ അവൾക്കു നേരെ നീട്ടി. ചേച്ചി എന്താ ഇത് കുടിക്കാതെ ഇരുന്നേ… എനിക്ക് വേണ്ടെടാ… അതൊന്നും പറഞ്ഞാൽ പറ്റില്ല ഇത് കുടിച്ചേ… വിക്കി അവളേക്കൊണ്ട് നിർബന്ധിച്ച് പാല് കുടിപ്പിച്ചു. നീ അതവിടെ വച്ചോ വിക്കി ഞാൻ കൊടുത്തോളാം ഏത് നേരവും അവളുടെ പുറകേ നടന്നോളും…. അജുവിൻെറ വാക്കുകളിലെ നീരസം വിക്കിയെ വിഷമിപ്പിച്ചു. അവൻെറ കണ്ണുകളിൽ നീർക്കണങ്ങൾ ഉരുണ്ടുകൂടി. തല കുനിച്ചുള്ള അവൻെറ ഇരുപ്പ് കണ്ട് അഞ്ചുവിന് എന്തോ പോലെ ആയി.

നീ എന്തിനാ അജു അവനെ വഴക്കു പറയുന്നത്….

പിന്നെ പറയാതെ എപ്പോ നോക്കിയാലും നിൻെറ അടുത്താ….

അതിനെന്താ….. അപ്പോഴേക്കും വിക്കി കരച്ചിലിൻെറ വക്കോളം എത്തിയിരുന്നു.

അതിനെന്താന്നോ പകല് മുഴുവനും നിൻെറ കൂടെ രാത്രി ആയാൽ ചാരുവിനേയും വിളിച്ചോണ്ടിരിക്കും രണ്ടു മാസം കഴിഞ്ഞാ പരീക്ഷയാ അതിൻെറ വല്ല വിചാരവുമുണ്ടോ ഇവന്….

അജു അവൻെറ ചെവിക്കു പിടിച്ചു.

ആ… ചേട്ടാ വിട്… പുസ്തകം തുറന്നിട്ടുണ്ടോടാ നീ..

ഹേ… മാർക്കങ്ങാനും കുറഞ്ഞാ നിൻെറ ഫോൺ എടുത്ത് വക്കും ഞാൻ പിന്നെ പഞ്ചാരയടി നടക്കില്ല കേട്ടോടാ…. അജു അവൻെറ ചെവിയിൽ നിന്നും പിടി വിട്ടു. ഒരു നിമിഷത്തേക്ക് അജുവിനെ തെറ്റിദ്ധരിച്ചതോർത്ത് വിക്കിക്ക് അവനോട് തന്നെ ദേഷ്യം തോന്നി.

ഇനി മോൻ പോയിരുന്നു പഠിക്ക്….

മ്…. ചെല്ല് ചെല്ല്…… നീ പോടാ ചേട്ടാ….

വിക്കി അജുവിൻെറ പുറത്തൊരു ഇടിയും കൊടുത്ത് മുറിയിലേക്ക് ഓടി.

പോടാന്നോ… ഇവനെ ഇന്ന് ഞാൻ…. അജുവും അവൻെറ പുറകെ ഓടുന്നതുകണ്ട് അഞ്ചുവിന് ചിരി അടക്കാൻ പറ്റിയില്ല.

പക്ഷെ പെട്ടെന്ന് അവൾക്ക് ശരീരം തളരുന്നതുപോലെ തോന്നി. ശ്വാസമെടുക്കാൻ വല്ലാത്ത പ്രയാസം.

ഇരിക്കാൻ കഴിയാതെ അവൾ ബെഡിലേക്ക് മലർന്നു വീണു ശ്വാസം കിട്ടാതെ അവളുടെ കണ്ണുകൾ പുറത്തേക്കു തള്ളി വന്നു.

അജുവിനെ വിളിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തു വന്നില്ല……

അയ്യോ ഗീതാമ്മേ ഓടി വാ ഈ ചേട്ടൻ എന്നെ…..

കട്ടിലിൽ കമഴ്ന്നു കിടക്കുന്ന വിക്കിയുടെ മുകളിൽ കയറി ഇരുന്ന് അവൻെറ കൈ രണ്ടും പുറകിലേക്ക് മടക്കി പിടിച്ചിരിക്കുകയാണ് അജു.

എന്താടാ അജു നീയീ കാണിക്കുന്നത് വിടടാ അവനെ… ഗീത അജുവിൻെറ പുറത്ത് അടിച്ചു.

പോത്തുപോലെ വളർന്നല്ലോ രണ്ടെണ്ണോം എന്നിട്ടാ കൊച്ചുപിള്ളാരെ പോലെ…. ഞാൻ അല്ല അമ്മേ ഈ ചേട്ടനാ… വിക്കി അജുവിനു നേരെ വിരൽ ചൂണ്ടി

ഞാനോ… ഇവനാ അമ്മേ…. കല്യാണം കഴിഞ്ഞ് ഒരു കൊച്ചിൻെറ അച്ഛനായി എന്നിട്ടാ അവൻെറ കുട്ടിക്കളി…. ഗീത അജുവിൻെറ ചെവിക്കു പിടിച്ചു.

അതു കണ്ട് വിക്കി വാ പൊത്തി ചിരിക്കുന്നതു കണ്ടപ്പോൾ അവൻെറ ചെവിക്കും പിടിച്ചു.

ആ…. അമ്മേ വിട്…. ആ….. രണ്ടു പേരും ഒരുപോലെ ഒച്ച വച്ചു. ഇനി ഇതുപോലെ കിടന്ന് അടി കൂടിയാ രണ്ടിനും കിട്ടും എൻെറ കൈയ്യീന്ന്…

അവരെ ഒന്ന് നോക്കിയിട്ട് ഗീത മുറിവിട്ട് പോയി.

എന്ത് നോക്കി ഇരിക്കാടാ പോയി ഇരുന്ന് പഠിക്ക്…..

ഓ……

വിക്കിയേ പഠിക്കാൻ ഇരുത്തി തിരിച്ചു മുറിയിലേക്ക് പോയ അജു കാണുന്നത് ജീവശ്വാസത്തിനായി പിടയുന്ന തൻെറ പാതിയേയാണ്.

അഞ്ചു………..

അവൻ അവളെ വാരി എടുത്തു.

അഞ്ചു….. മോളേ….. എന്താ…. അഞ്ചു അപ്പോഴും ശ്വാസം കിട്ടാതെ പിടയുകയായിരുന്നു.

അമ്മേ….. വിക്കി…… ഓടിവാ….

അഞ്ചു….. എന്താടി….. അജുവിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി അവളുടെ പിടച്ചിൽ കണ്ടു നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല അവന്.

ശബ്ദം കേട്ട് ഓടി വന്ന വിക്കിയും ഗീതയും അഞ്ചുവിൻെറ അവസ്ഥ കണ്ട് പേടിച്ചു.

വിക്കി….. നീ വേഗം വണ്ടി എടുക്ക്… കാറിൻെറ പിൻസീറ്റിൽ അഞ്ചുവിനെ നെഞ്ചോടടക്കി പിടച്ചവൻ സകല ദൈവങ്ങളേയും വിളിച്ചു പ്രർത്ഥിച്ചു.

അഞ്ചുവിൻെറ ബോധം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.

അഞ്ചു… കണ്ണ് തുറക്കെടാ…. എന്നെ ഇങ്ങനെ വിഷമിപ്പിക്കല്ലേ…. അമ്മേ.. എൻെറ അഞ്ചു……

അഞ്ചുവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന മകനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഗീത വാ പൊത്തി പിടിച്ചു കരഞ്ഞു.

ഐ സി യുവിൻെറ മുന്നിൽ കാത്തിരിക്കുമ്പോൾ ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നി അജുവിന്. ഗീത കരഞ്ഞു തളർന്ന് പോയിരുന്നു

തോളിൽ തലചായ്ച് വിക്കിയും കണ്ണിൽ വാർക്കുകയായിരുന്നു.

അഞ്ചുവിൻെറ കളിചരികളും കുസൃതികളും അവൻെറ കാതുകളിൽ അലയടിച്ചു. ബനിയനിൽ ഇപ്പോഴും അവളുടെ ഗന്ധം തങ്ങി നിന്നിരുന്നു. നീണ്ട നേരത്തെ കാത്തിരിപ്പിനു ശേഷം ഐ സി യുവിൽ നിന്നു പുറത്തേക്കു വന്ന ഡോക്ടറുടെ അടുത്തേക്ക് അജു ഓടി ചെന്നു.

ഡോക്ടർ… എൻെറ അഞ്ചു…

നിങ്ങൾ പേഷ്യൻെറിൻെറ?

ഹസ്ബൻെറ് ആണ്…

കം വിത്ത് മി….

ഡോക്ടറിൻെറ കൂടെ ക്യാബിനിലേക്ക് നടക്കുമ്പോൾ അജുവിൻെറ ഹൃദയം എന്തെന്നില്ലാത്ത മിടിക്കുന്നുണ്ടായിരുന്നു.

തുടരും…..

രചന : അഞ്ജു


Comments

Leave a Reply

Your email address will not be published. Required fields are marked *