ഊമക്കുയിൽ, തുടർക്കഥ, ഭാഗം 18 വായിച്ചു നോക്കൂ…

രചന : ലക്ഷ്മി ലച്ചൂസ്

സിദ്ധു ഉണരുമ്പോഴും ദച്ചു അവന്റെ നെഞ്ചിലെ ചൂടിൽ സുഖ നിദ്രയിൽ ആണ് …

അവൻ ഒരു പുഞ്ചിരിയോടെ അവളെ ഉണർത്താതെ ഒന്ന് നിവർന്ന് ഇരുന്നു….

അത്രയും സമയം ഇരുന്ന് ഉറങ്ങിയതിന്റെ ദേഹാസ്വസ്ഥ്യം കാരണം അവന്റെ മുഖം ഒന്ന് ചുളിഞ്ഞിരുന്നു….

അവൻ അവളെ ചേർത്തു പിടിച്ചു തന്നെ കയ്യിലെ വാച്ചിലേക്ക് നോക്കി….

ഇയ്യോ….നാലര കഴിഞ്ഞോ…

സമയം പോയതറിഞ്ഞില്ല……

അവൻ ചിന്തിച്ചു കൊണ്ട് തറയിൽ കിടന്ന തലയിണ എടുത്ത് സോഫയുടെ കയ്യിലേക്ക് ചാരി വെച്ചു…. ശേഷം അവളുടെ ഉറക്കത്തിനു കോട്ടം തട്ടാത്ത വിധം സാവധാനം നെഞ്ചിൽ നിന്ന് അടർത്തി മാറ്റി മെല്ലെ അവിടുന്നു എഴുന്നേറ്റ് കൊണ്ട് സസൂകഷ്മം അവളെ ആ സോഫയിലേക്ക് കിടത്തി…..

പനിയുടെ ക്ഷീണവും കഴിച്ച മരുന്നിന്റെ ഇഫക്റ്റ് എല്ലാം കൊണ്ട് ആവും…… ദച്ചു ഇതൊന്നും അറിയാതെ അപ്പോഴും നല്ല മയക്കത്തിൽ തന്നെ ആയിരുന്നു…..

നെറ്റിയിൽ തൊട്ട് നോക്കിയപ്പോൾ ചൂട് നന്നായി കുറഞ്ഞു എന്ന് അവന് തോന്നി.,. അവൻ ചെറു ചിരിയോടെ അവളുടെ തലയിൽ ഒന്ന് തഴുകി…

ഒരു കോട്ടുവായ ഇട്ട് കൈകൾ ഇരുവശത്തേക്കും നിവർത്തി ഒന്ന് മൂരി നിവർന്നു നേരെ നോക്കിയത് ഡൈനിംഗ് ടേബിളിലെ ചെയറിൽ ഇരുന്ന് ഒരു കള്ളചിരിയോടെ അവനെ നോക്കുന്ന അമ്മമാരെ…

അവരെ കണ്ടതും തുറന്ന വാ അതേ പോലെ അടച്ചു അവൻ…..

ദൈവമെ… ഇവര് രണ്ടുപേരും എപ്പോൾ വന്നു..

ഇയ്യോ.. നാണം കെട്ടല്ലോ… രാവിലെ മുതൽ അമ്മയുടെ ട്രോളിൽ തൊലി ഉരിയുവായിരുന്നു…

ഇപ്പോൾ ടീച്ചറമ്മ കൂടി ആയപ്പോൾ പൂർത്തി ആയി….

അവൻ പിറുപിറുത്തു കൊണ്ട് അവരെ നോക്കി ഒരു അളിഞ്ഞ ഇളി പാസ്സ് ആക്കി….

“””ചമ്മാതെ ഇങ്ങ് പോര്….”””

ലക്ഷ്മി വിളിച്ചതും അവൻ അതേ ചിരിയോടെ അവരുടെ അരികിലേക്ക് നടന്നു….

ഹോ… ദൈവത്തിനു സ്തുതി…. എന്തോ ഭാഗ്യത്തിനാ പെണ്ണിന് ഇപ്പോൾ ഉമ്മ ഒന്നും കൊടുക്കാൻ തോന്നാഞ്ഞത്… അതുകൂടെ ചെയ്തിരുന്നെങ്കിൽ നീ പിന്നെ തീർന്ന് സിദ്ധു..

അവൻ മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് ദേവകിക്ക് അരികിൽ ഉള്ള ചെയറിലേക്ക് ഇരുന്നു.

അവൻ ഇരുന്നതും ദേവകി അവന്റെ ചെവിയിൽ പിടിച്ചിരുന്നു…

“””ഡാ… ഇങ്ങനെ ആണോടാ വയ്യാത്ത കൊച്ചിന് കാവലിരിക്കുന്നെ….. വാതിലും മലർക്കേ തുറന്നിട്ടിട്ട് അവൻ പോത്ത് പോലെ കിടന്ന് ഉറങ്ങിയേക്കുന്നു …”””

“””അയ്യോ… അമ്മേ… എന്റെ ചെവി…. വിടമ്മേ….”””

“””ഹാ… എന്താ ദേവു ഈ കാണിക്കുന്നേ… വിടവനെ….”””

ലക്ഷ്മി ഇടപെട്ടതും ദേവകി അവനെ ഒന്ന് തുറിച്ചു നോക്കി ചെവിയിലെ പിടി അയച്ചു…

“””ബോധം എന്ന് പറയുന്ന സാധനം ഈ കുരുത്തംകെട്ടവന് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വാതിലും തുറന്നിട്ട് കിടന്ന് ഉറങ്ങുവോ…

ആരെങ്കിലും അകത്തു കയറിയാൽ പോലും അറിയില്ലലോ….”””

ദേവകി പറയുന്നത് കേട്ട് അവൻ ചെവി തിരുമി കൊണ്ട് അവരെ നോക്കി മുഖം ചുളിച്ചു….

“””അറിയാതെ പറ്റി പോയതാ അമ്മേ… ഉറങ്ങണം എന്ന് കരുതിയതല്ല.. എപ്പോഴോ അറിയാതെ മയങ്ങി പോയതാ….. സോറി ടീച്ചറമ്മേ…”””

“””സാരമില്ല സിദ്ധു…. ഇവൾ അങ്ങനെ ഒക്കെ പറയും… നീ കാര്യമാക്കേണ്ട….നീ ഈ ചായ കുടിക്ക്……”””

ലക്ഷ്മി അവന് നേരെ ചായ കപ്പ്‌ നീട്ടി പറഞ്ഞതും അവരോട് ഒന്ന് പുഞ്ചിരിച്ചു അവൻ ആ കപ്പ്‌ വാങ്ങി .. ദേവകി ഒരു പുഞ്ചിരിയോടെ അത് നോക്കി ഇരുന്നു..

“””പിന്നെ…. ഈ വിവാഹത്തിന് മുൻപേ ഉള്ള ചേർത്തു പിടിക്കൽ ഒക്കെ എന്റെ പൊന്ന് മോൻ തൽക്കാലത്തേക്ക് ഒന്ന് നിർത്തിവെച്ചേക്ക് കേട്ടോ…..”””

ദേവകി പറയുന്നത് കേട്ടതും കുടിച്ചുകൊണ്ടിരുന്ന ചായ നെറുകയിൽ കേറി സിദ്ധു ചുമയ്ക്കാൻ തുടങ്ങി… ലക്ഷ്മി അത് കണ്ട് ചിരി പിടിച്ചു വെച്ചിരുന്നു…. ദേവകിയുടെ അവസ്ഥയും മറിച്ചല്ല..

“””അത്… അതമ്മേ… അവളെ… അവള്….”””

വിക്കി വിക്കി പറയുന്നതിനു ഇടക്കും ഊക്കോടെ ചുമക്കുകയാണ് സിദ്ധു….. ദേവകി അവന്റെ നെറുകയിൽ മെല്ലെ അടിച്ചു കൊടുത്തു….

“””അത്.. അമ്മേ… അവൾ ഇരുന്നു ഉറങ്ങുവായിരുന്നു…പിടലി വേദനിച്ചാലോ എന്ന് കരുതി ഞാൻ പെട്ടെന്ന്…..”””

അവൻ ഒരു ചമ്മിയ ചിരിയോടെ രണ്ടുപേരെയും മാറി മാറി നോക്കി……

“””മ്മ്മ്…മ്മ്മ്….നീ അധികം കിടന്ന് ഉരുളാതെ ചായ കുടിക്ക്……”””

സിദ്ധുവിനോട് ഒരു കപട ഗൗരവത്തോടെ പറഞ്ഞിട്ട് ദേവകിയും ലക്ഷ്മിയും പരസ്പരം നോക്കി ചിരിച്ചു…..

ചായ കുടിക്കുമ്പോഴും സിദ്ധുവിന്റെ നോട്ടം ഒന്നും അറിയാതെ സോ^ഫയിൽ കിടന്ന് ഉറങ്ങുന്ന അവന്റെ പെണ്ണിൽ തന്നെ പലപ്പോഴായി പാളി വീണു……

**************

രണ്ട് ദിവസം കൊണ്ട് ദച്ചുവിന്റെ പനി പമ്പ കടന്നു… ഈ സമയങ്ങളിൽ എല്ലാം ദച്ചുവിന്റെ പിണക്കം മാറ്റാൻ അവൻ ശ്രമിച്ചെങ്കിലും അവള് അമ്പിനും വില്ലിനും അടുത്തില്ല….

ഈ ദിവസങ്ങളിൽ എല്ലാം സിദ്ധുവിന്റെയും ദച്ചുവിന്റെയും ജീവിതം വലിയ മാറ്റം ഇല്ലാതെ കടന്നു പോകുമ്പോഴും കിരണിന്റെയും സിതാരെടെയും കാര്യം ഏകദേശം തീരുമാനം ആക്കി കഴിഞ്ഞിരുന്നു ഇരു കുടുംബങ്ങളും…

രണ്ടു വീട്ടുകാർക്കും അവരുടെ ബന്ധത്തിൽ എതിർപ്പ് ഇല്ലാതിരുന്നത് കൊണ്ട് തന്നെ അധികം ആലോചിക്കേണ്ടി വന്നില്ല….

എത്രയും വേഗം തന്നെ നിശ്ചയവും വിവാഹവും നടത്താൻ അവർ തീരുമാനിച്ചു

*************

ഇന്നാണ് കിരണിന്റെയും സിതാരയുടെയും വിവാഹനിശ്ചയം…..

സിദ്ധുവിനും കുടുംബത്തിനും ദേച്ചുവിനും അവളുടെ അമ്മക്കും പ്രേത്യകം ക്ഷണം ഉണ്ട് നിശ്ചയത്തിന്..

അവർക്ക് മാത്രം അല്ല നമ്മുടെ ഇച്ചായനും അവന്റെ പട്ടത്തി പെണ്ണിനും…..

ആൽവിയോട് കിരൺ കൂട്ടായതിൽ പിന്നെ സിദ്ധുവും ആൽവിയും കിരണും പലപ്പോഴും കോഫീഷോപ്പിലും മറ്റ് പലയിടത്തുമായി ഒന്നിച്ചു കൂടാറുണ്ട്…

ചിലപ്പോഴൊക്കെ പാറുവും അവർക്ക് ഒപ്പം കാണും..

അങ്ങനെ ആണ് കിരണിന് പാറുവും ആയി പരിജയം…..

സിതാരയുടെ വീടിനു അടുത്തുള്ള ഒരു കൺവെൻഷൻ ഹാളിൽ വെച്ചാണ് നിശ്ചയം….

ഒരു മണിക്കൂർ യാത്ര ഉണ്ട് അവിടേക്ക് …

സിദ്ധു റെഡി ആയി കഴിഞ്ഞു കാറിലെ ഗ്ലാസിന്റെ പൊടി ഒക്കെ ഒന്ന് ഓടിച്ചു തുടക്കുകയാണ്,….

വൈറ്റ് ക്യാഷ്വൽ ഷർട്ടും ബ്ലാക്ക് സ്കിന്നി ഡെനിം ജീനും ആണ് അവന്റെ വേഷം….

കാർ തുടച്ച് കഴിഞ്ഞും അവന്റെ അമ്മേം അച്ഛനേം പുറത്തേക്ക് കാണാതെ ആയപ്പോൾ അവൻ പുറത്ത് നിന്ന് കൊണ്ട് തന്നെ കാറിന്റെ ഹോൺ നീട്ടി അടിക്കാൻ തുടങ്ങി……

“””ഡാ… ചെറുക്കാ… എന്തിന്റെ കേടാ നിനക്ക്… നിർത്തെടാ….””

ചെവി രണ്ടും പൊത്തി പിടിച്ചു പുറത്തേക്ക് ഇറങ്ങി കൊണ്ട് ദേവകി ശബ്ദം ഉയർത്തി….

“””പിന്നെ എത്ര നേരമായി അമ്മേ… ഇതിപ്പോൾ എൻഗജ്മന്റ് കഴിഞ്ഞാലും നമ്മള് അവിടെ എത്തില്ലല്ലോ….”””

“””ഓ….ഓ… കിടന്നു അലറണ്ട…. ഞങ്ങൾ ദാ റെഡി ആയി…… മാഷേ വീട് ഒന്ന് പൂട്ടിയേക്ക് ഞാൻ പോയി ലെച്ചുവിനേം ദേച്ചൂട്ടിയേം വിളിച്ചിട്ട് വരാം…..””

സിറ്റ്ഔട്ടിൽ നിന്ന് കൈയുടെ സ്ലീവ് മടക്കുവായിരുന്ന ഗിരിയോട് ദേവകി പറഞ്ഞിട്ട് തിരിഞ്ഞു…

“””അമ്മേ.. വേഗം…..”””

സിദ്ധു ധൃതി കൂട്ടി….

“””വരുന്നു ചെറുക്കാ….. ഹാ അവര് വന്നല്ലോ….”””

സിദ്ധുവിനോട് പറഞ്ഞു നടക്കാൻ ഒരുങ്ങിയതും ഗേറ്റ് കടന്ന് വരുന്ന ദച്ചുവിനെയും ലക്ഷ്മിയേയും നോക്കി ദേവകി പറഞ്ഞു…. അത് കേട്ട് സിദ്ധുവിന്റെ മിഴികൾ ഗേറ്റിനരികിലേക്ക് പാഞ്ഞു…..

ഒരു വൈറ്റ് കളർ അനാർക്കലി മോഡലിൽ പ്രിന്റ്ഡ് വർക്ക്‌ ഉള്ള ചുരിദാർ ആണ് ദച്ചുവിന്റെ വേഷം….. ഷോൾ വിടർത്തി വൺ സൈഡ് പിൻ ചെയ്ത് വെച്ചിരിക്കുന്നു. മുടി സൈഡ് ഹെയർ സ്റ്റൈലിൽ സെറ്റ് ചെയ്ത് മറുവശത്തൂടെ മുന്നിലേക്ക് ഇട്ടിരിക്കയാണ് …. ഡ്രെസ്സിനു അനുസരിച്ചുള്ള മിതമായ ഓർണമന്റ്സും…..

ആവശ്യത്തിനുള്ള ഒരുക്കവും….

നിറഞ്ഞ ചിരിയോടെ നടന്നു വരുന്ന ദച്ചുവിനെ കാൺകേ അവളെ ആദ്യമായി കാണുന്ന പോലെ സിദ്ധുവിന്റെ കണ്ണുകൾ വിടർന്നു… മറ്റെല്ലാം വിസ്മരിച്ചു അവന്റെ മിഴികളും മനസും ആ പെണ്ണിൽ തന്നെ കുരുങ്ങി കിടന്നു….

അവളിൽ തന്നെ തറഞ്ഞു നിൽക്കുന്ന ആ പ്രണയമിഴികളെ അവളും ശ്രദ്ധിച്ചിരുന്നു ഇതിനോടകം തന്നെ…. സന്തോഷവും പരവേശവും മറ്റ് പലവിധ വികാരങ്ങളും ഉള്ളിൽ ഇടകലർന്ന് ഒരു സമ്മിശ്ര ഭാവത്തിൽ എത്തി നിൽക്കുന്നത് അറിയുന്നുണ്ടായിരുന്നു അവൾ….. എങ്കിലും തോറ്റു കൊടുക്കാൻ മനസില്ലാത്ത പോലെ അവയെ എല്ലാം ഉള്ളിൽ ഒളിപ്പിച്ചു അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു വേഗം തന്നെ അവനിൽ നിന്ന് മുഖം തിരിച്ചു….

എങ്കിലും സിദ്ധു ഒരു പുഞ്ചിരിയോടെ നോക്കി നിന്നു അവളെ….

“””ദേവുമ്മേടെ മോള് ഇന്ന് സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ……. അവിടെ എത്തി കഴിയുമ്പോൾ ദേച്ചൂട്ടിയെ നമുക്ക് പൊതിഞ്ഞു പിടിക്കേണ്ടി വരുമെല്ലോ ലെച്ചുവെ…..”””

“””അതെന്തിനാ…..”””

ഉടനെ വന്നു സിദ്ധുവിന്റെ ചോദ്യം…..

“””എന്തിനാണെന്നോ….. വിവാഹ പ്രായം എത്തിയ ആൺമക്കളുടെ അമ്മമാർ കണ്ടാലേ കൊത്തി കൊണ്ട് പോവാൻ നോക്കുല്ലേ നമ്മുടെ ഈ സുന്ദരി പാറുവിനെ….”””

അവളുടെ തലക്ക് ഉഴിഞ്ഞു ഞൊട്ട പൊട്ടിച്ചു ദേവകി പറയുന്നത് കേട്ടതും സിദ്ധുവിന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ തന്നെ മിന്നി എന്ന് പറയാം…..

ഉവ്വ്…. ന്റെ പെണ്ണിനെ കൊത്താൻ ഇങ്ങോട്ട് വരട്ടെ…. അവരുടെ കൊക്ക് ഞാൻ അരിഞ്ഞു തള്ളും…..

സിദ്ധു നിന്ന് പിറുപിറുത്തു…

(കല്യാണം ആലോചിച്ചു വന്നാലും ഊമപെണ്ണ് ആണെന്ന് അറിയുമ്പോൾ വന്ന വഴി തിരിഞ്ഞു പൊക്കോളും എല്ലാവരും……)

ദേവകിയേ തട്ടി വിളിച്ചു അവളുടെ ഭാഷയിൽ ഒരു ചിരിയോടെ പറഞ്ഞെങ്കിലും അത് കണ്ട് നിന്ന ദേവകിയുടെയും ലക്ഷ്മിയുടെയും സിദ്ധുവിന്റെയും മുഖം മങ്ങി…..

“””ദേ എല്ലാവരും ഒന്ന് കയറിക്കെ… സമയം പോകുന്നു…. അദ്യം കിരണിന്റെ നിശ്ചയം നടക്കട്ടെ…

അത് കഴിഞ്ഞു ഇവളുടെ കല്യാണം ആലോചിക്കാം……”””

ദേവകിയുടെയും ലക്ഷ്മിയുടെയും മുഖം മാറിയത് കണ്ട് സിദ്ധു പെട്ടെന്ന് തന്നെ വിഷയം മാറ്റി….

“””തത്കാലം നിന്നെ ഇപ്പോൾ കെട്ടിക്കാൻ ഉദ്ദേശിച്ചിട്ടില്ല…. കയറടി അങ്ങോട്ട്…..”””

സിദ്ധു പറയുന്നത് കേട്ട് ദച്ചു അവനെ ഒന്ന് തുറിച്ചു നോക്കി കാറിലേക് കയറി… പിന്നാലെ തന്നെ അമ്മമാരും…..

ജീവിതകാലം മുഴുവൻ നീ ഇങ്ങനെ മൗനമായി ഇരിക്കാൻ ഞാൻ സമ്മതിക്കില്ല ധ്രുവി…. നിന്നെ സംസാരിപ്പിക്കാൻ എന്നാൽ കഴിയും വിധം ഞാൻ ശ്രമിക്കും…

സിദ്ധു മനസിൽ കരുതി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി… അപ്പോഴേക്കും ഗിരിയും വീട് എല്ലാം പൂട്ടി കാറിലേക്ക് കയറിയിരുന്നു…. സിദ്ധു മെല്ലെ കാർ മുന്നോട്ടേക്ക് എടുത്തു…

പോകുന്ന വഴിക്കും സിദ്ധുവിന്റെ മിഴികൾ മിററിലൂടെ പിന്നിൽ ഇരിക്കുന്ന ദച്ചുവിനെ തേടി പോയി…. അവൾ പക്ഷെ ആ സമയം അവളുടെ അമ്മമാരോട് എന്തൊക്കെയോ പറയുന്ന തിരക്കിൽ ആയിരുന്നു..

അല്ലെങ്കിലും അമ്മമാരുടെ അടുത്ത് അവൾ വാചാലയാണ്.. അവൾക്ക് അതിന് ഭാഷയെ ആവശ്യമില്ല എന്ന് സിദ്ധു ഒരു പുഞ്ചിരിയോടെ ഓർത്തു.

പലപ്പോഴും തനിക്ക് അത്ഭുതം ആണ് അവരുടെ മൂന്നുപേരുടെയും സംസാരം…. അവൾ പറയുന്നതൊക്കെ എങ്ങനെ ആണ് പെട്ടെന്ന് മനസിലാക്കുന്നത് എന്ന് പണ്ടൊരിക്കൽ അമ്മയോട് താൻ ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ആ നിമിഷം അവന്റെ മനസിലേക്ക് കടന്ന് വന്നു..

സിദ്ധു…. നമ്മടെ ദച്ചു സംസാരിക്കുന്നത് നമ്മളെ പോലെ തന്നേ ആണെന്ന് അദ്യം മനസിൽ ഒരു ചിന്ത വേണം…. അതിനേക്കാൾ ഉപരി അവളോട് ഉള്ള ഇഷ്ടക്കേട് മനസ്സിൽ നിന്ന് കളഞ്ഞു ഇഷ്ടത്തോടെ, ക്ഷമയോടെ നീ അവളെ കേൾക്കാൻ നിൽക്കുക…. നിനക്കും മനസിലാകും ദച്ചുവിന്റെ ഭാഷ…

അന്ന് അമ്മ പറഞ്ഞപ്പോൾ താൻ അത് പുച്ഛിച്ചു തള്ളി… പക്ഷെ ഇന്ന് താൻ അമ്മ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കിയിരിക്കുന്നു….. ഇന്ന് അവളോട് ഉള്ള പ്രണയത്തിന്റെ അന്ധതയിൽ അവളുടെ ഭാഷ തനിക്കും സുപരിചിതം ആണ്…..

ഇടക്ക് എപ്പോഴോ ദച്ചുവിന്റെ കണ്ണുകൾ മുന്നിലേക്ക് പോയപ്പോൾ ആണ് സിദ്ധുവിന്റെ മിഴികൾ തന്നിലേക്ക് ആണെന്ന് മിററിലൂടെ അവൾ കണ്ടത്….. അവൾ നോക്കിയതും സിദ്ധു അവളെ സൈറ്റ് അടിച്ചു കാണിച്ചു…. അവൾ മുഖം വീർപ്പിച്ചു വെപ്രാളത്തോടെ പുറത്തേക്ക് നോട്ടം പായിച്ചു…

പക്ഷെ ആരും കാണാതെ ഒരു പുഞ്ചിരി അവളുടെ ചൊടികളിൽ അവൾ ഒളിപ്പിച്ചിരുന്നു…….

***********

കായലോരം ചേർന്നുള്ള വലിയ ഒരു കൺവെൻഷൻ ഹാൾ ആയിരുന്നു അത്…

അതിന്റെ കോമ്പൗണ്ടിലേക്ക് സിദ്ധുവിന്റെ കാർ കടന്ന് വന്നു…

ആൽവിയും പാറുവും നേരത്തെ തന്നെ എത്തിയിരുന്നു……ആളുകൾ പലയിടതായി കൂട്ടം നിന്ന് സംസാരിക്കുന്നു…..

ദൂരെ നിന്നെ നടന്നു വരുന്ന സിദ്ധുവിനെയും കുടുംബത്തെയും കണ്ട് ആൽവിയും പാറുവും അവർക്കരികിലേക്ക് വന്നു….

പാറുവിനെ കണ്ടതും ദച്ചുവിന്റെ മുഖം ഒന്ന് മങ്ങി…. എങ്കിലും അവൾ മുഖത്ത് ഒരു ചിരി വരുത്തി നിന്നു…പാറു അവളുടെ മുഖത്ത് നോക്കി ചിരിച്ചപ്പോഴും അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി……

സിദ്ധു എന്നാൽ ദച്ചുവിന്റെ മുഖം ശ്രദ്ധിച്ചിരുന്നു…..

“””അമ്മേ… ഇത് ശ്രീപാർവണ… നമ്മുടെ ആൽവി വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ആണുട്ടോ…..”””

സിദ്ധു പറയുന്നത് അവന്റെ അമ്മയോട് ആണെങ്കിലും നോട്ടം മുഴുവൻ ദേച്ചുവിൽ ആയിരുന്നു…

അവൾ അത് കേട്ട് അതിശയത്തോടെ അവനെ ഒന്ന് നോക്കി എങ്കിലും പെട്ടെന്ന് തന്നെ നോട്ടം പിൻവലിച്ചു…

ദേവകിയും ലക്ഷ്മിയും പാറുവിനെ നോക്കി ചിരിച്ചു

“””ഹാ… ദച്ചു എന്താ ഒന്നും മിണ്ടാത്തെ… ദേ ഇതാണ് എന്റെ പ്രാണസഖി….എന്റെ പട്ടത്തി പെണ്ണ്… ഇഷ്ടായോ…””

പാറുവിനെ ചേർത്ത് പിടിച്ചു ആൽവി ചോദിക്കുന്നത് കേട്ട് അവൾ നിറഞ്ഞ ചിരിയോടെ തല ചലിപ്പിച്ചു… ആ പുഞ്ചിരി സിദ്ധുവിന്റെ മനസിലും വല്ലാത്ത കുളിരേകി….

വല്ലാത്തൊരഴക് ആണ് പെണ്ണിന്റെ ചിരിക്ക്…

പൂവിന്റെ നൈർമ്മല്യം ഉള്ള പുഞ്ചിരി…..

തന്റെ പെണ്ണിന്റെ ഇപ്പോഴത്തെ ഭാഷ…

“”ദേച്ചുവിന് എന്നേ അറിയില്ലെങ്കിലും എനിക്ക് ഇച്ചായൻ പറഞ്ഞ് നന്നായിട്ട് അറിയാട്ടോ…””

പാറു അവളുടെ കൈ പിടിച്ചു പറഞ്ഞതും അവൾ അതിനും മനോഹരമായി ചിരിച്ചു….

ഓഡിറ്ററിയത്തിന് ഉള്ളിൽ ഇരിക്കുമ്പോഴും ദെച്ചുവും പാറുവും ഒന്നിച്ചാണ് ഇരുന്നത്….

അമ്മമാർ അല്പം മാറിയും..സിദ്ധുവും ആൽവിയും കിരണിന്റെ അരികിലേക്കും പോയി….

കുറഞ്ഞ സമയം കൊണ്ട് തന്നെ ദച്ചു പാറുവും ആയി കൂട്ടായി കഴിഞ്ഞിരുന്നു..

മുഹൂർത്തം ആയപ്പോൾ കിരണും സിതാരയും സ്റ്റേജിൽ കയറി സദസിനെ വണങ്ങി മണ്ഡപത്തിൽ ഇരുപ്പ് ഉറപ്പിച്ചു….

മെറൂൺ കളർ കുർത്തയും അതേ കര മുണ്ടും ആണ് കിരണിന്റെ വേഷം…..

സിതാരയുടെത് കിരണിന്റെ ഡ്രെസ്സിനോട് മാച്ച് ആവുന്ന കളർ ലഹങ്കയും..

ദെച്ചുവും പാറുവും ഒരു പുഞ്ചിരിയോടെ എല്ലാം കണ്ടിരുന്നു….പരിചിതമാർന്ന അത്രമേൽ പ്രിയപ്പെട്ട ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുകയും അതേ സമയം തൊട്ട് അരികിൽ ആരുടെയോ സാന്നിധ്യവും അറിഞ്ഞു അവൾ വേഗം തല ചരിച്ചു നോക്കി…. അവൾക്ക് അടുത്തുള്ള ചെയറിൽ സിദ്ധുവിനെ കണ്ടതും അവൾ ഒന്ന് പതറി….

സിദ്ധു അവളെ നോക്കി എന്താ എന്ന് പുരികം ഉയർത്തി….

അത് കണ്ടതും അവൾ വേഗം നേരെ നോക്കി ഇരുന്നു…

ദച്ചുവിന്റെ വെപ്രാളം കണ്ട് സിദ്ധു ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചു….

സമയം ആയപ്പോൾ അച്ചന്മാർ നൽകിയ മോതിരം കിരണും സിതാരയും പരസ്പരം അണിയിച്ചു….

ചടങ്ങുകൾ എല്ലാം അതിന്റെ മുറക്ക് നടന്നു…

കായലിലേക്ക് നോക്കി നിൽക്കയാണ് ദച്ചു…..

“””കായലിന്റെ ഭംഗി ആസ്വദിക്കയാണോ എന്റെ ധ്രുവി പെണ്ണ്….”””

ശബ്ദത്തിന്റെ ഉടമയെ മനസിലായെങ്കിലും അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി….

ഒരു ചിരിയോടെ തൊട്ട് അരികിൽ നിൽക്കുന്ന സിദ്ധുവിനെ കണ്ടതും അവൾ മുഖം വീർപ്പിച്ചു അവിടെ നിന്ന് പോവാൻ ഒരുങ്ങി…

“”ധ്രുവി……”””

സിദ്ധു പെട്ടെന്ന് അവളുടെ കൈയിൽ കയറി പിടിച്ചു….

“””ധ്രുവി പ്ലീസ്…. ഇനിയെങ്കിലും എന്നോട് ക്ഷമിച്ചൂടെ… എന്നോട് ഉള്ള പിണക്കം മാറ്റിക്കൂടെ”””

അവൾ ഒരു ഭാവവത്യാസവും ഇല്ലാതെ അവനെ തന്നെ നോക്കി നിന്നു….

“”” എനിക്ക് അറിയാം നിനക്ക് എന്നേ ഇഷ്ടമാണെന്ന് …നീ ഇപ്പോൾ കാണിക്കുന്ന ദേഷ്യവും അകൽച്ചയും ഒക്കെ വെറുതെയാണെന്നും അറിയാം.. എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാ…എന്നോട് ക്ഷമിച്ചൂടെ ധ്രുവി …. “””

അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചിട്ട് കൈയിൽ ഇരുന്ന വാലറ്റിൽ നിന്ന് എഴുതാൻ നോട്ട്പാട് എടുത്തു…..

“””ധ്രുവി…. നീ ഇനി എഴുതാൻ നിൽക്കേണ്ട…

പറഞ്ഞോ.. എനിക്ക് മനസിലാവും….”””

ദച്ചു ഒന്ന് സംശയത്തോടെ അവനെ നോക്കി നോട്ട്പാട് തിരികെ വാലറ്റിൽ വെച്ചു….

(സച്ചുവേട്ടന് എന്നോട് ഉള്ള ഇഷ്ടത്തിന്റെ യഥാർത്ഥ പേര് എന്താണെന്ന് അറിയുമോ….. സഹതാപം….. അറിയാതെ ആണെങ്കിലും അറയിൽ ഒരു ഊമപ്പെണിനെ പൂട്ടി ഇട്ടപ്പോൾ അവളോട് തോന്നിയ സഹതാപം….. ആ പൂട്ടിയിട്ട ആളോട് അവൾക്ക് പ്രണയം ആണെന്ന് കൂടി അറിഞ്ഞപ്പോൾ അവളോട് ഉള്ള സഹതാപത്തിന്റെ അളവ് കൂടി…. ആ സഹതാപത്തെ ഇഷ്ടമായി തെറ്റിദ്ധരിച്ചു ഒരു ഊമപ്പെണ്ണിനെ തലയിൽ കയറ്റി വെച്ചു വെറുതെ സച്ചുവേട്ടൻ ജീവിതം നശിപ്പിക്കണ്ട….)

“””ധ്രുവി……””””

അവൾ പറഞ്ഞു കഴിഞ്ഞതും അവന്റെ ശബ്ദം അല്പം ഉയർന്നു… പക്ഷെ അതിൽ അവന്റെ വേദന ആണ് നിറഞ്ഞ് നിന്നിരുന്നത് …..

“””അപ്പോൾ… അപ്പോൾ നീ വിശ്വസിക്കുന്നത് എനിക്ക് നിന്നോട് സഹതാപം ആണെന്നാണോ ധ്രുവി…..”””

ഇടറി പോയിരുന്നു അവന്റെ ശബ്ദം… ദച്ചു അതിന് മറുപടി ഒന്നും പറയാതെ കണ്ണ് നിറച്ച് അവളെ തന്നെ ഉറ്റ് നോക്കി നിന്നവനെ ഒന്ന് നോക്കിയിട്ട് അവിടെ നിന്നും നടന്നകന്നു….

സിദ്ധു അവിടെ ഉള്ള സിമന്റ് ബെഞ്ചിലേക്ക് എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഇരുന്നു….

നെഞ്ചിലേക്ക് ഒരു തീക്കനൽ കുത്തി ഇറക്കിയ പോലെ നീറ്റലും വേദനയും….

സഹതാപം…. ഹ്മ്മ്….

മുൻപിൽ പരന്ന് കിടക്കുന്ന കായലിന്റെ അറ്റത്തേക്ക് നോക്കി അവൻ പുച്ഛത്തോടെ സ്വയം മന്ത്രിക്കുമ്പോൾ അവനിലെ നിസഹായാവസ്ഥയും വേദനയും എടുത്ത് കാണിച്ചിരുന്നു ആ കണ്ണുകളിൽ……

(തുടരും……)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ….

രചന : ലക്ഷ്മി ലച്ചൂസ്