കൂട്ടുകാരുടെ വാക്കുകേട്ട് എന്നെ മയക്കി കിടത്തി എന്റെ വിലപ്പെട്ടതെല്ലാം അയാൾ നശിപ്പിച്ചു…

രചന : Vijay Lalitwilloli Sathya

കാമുകന്റെ മകൻ

************

1980 കളുടെ അവസാനം കൊല്ലത്ത് ഒരു ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു. നിർമ്മലാമ്മ.

മിക്സഡ് കോളേജിൽ നിന്നും ടൂർ പോയപ്പോൾ ഒരു ക്യാമ്പ് ഫയർ രാത്രി കുടിച്ച കോളയിൽ മയക്ക് പൊടി കലർത്തി കാമുകനാൽ ചതിക്കപ്പെടുന്നു.

ഗർഭിണിയാണെന്ന് അബോർഷൻ പിരീഡ് കഴിഞ്ഞപ്പോൾ അറിയുന്ന കാമുകി അവനെ തിരക്കി ഇറങ്ങിയെങ്കിലും അന്ന് തൊട്ടു കോളേജിൽ കയറാതെ നിർമ്മാലമ്മയുടെ കണ്ണ് വെട്ടിച്ച് മുങ്ങി നടന്ന അവനെയും അവന്റെ കൂട്ടുകാരെയും എങ്ങും കണ്ടെത്താനായില്ല.

പത്തുമാസം ആരോരുമറിയാതെ ഹോസ്റ്റലിൽ കഴിച്ചുകൂട്ടി ജന്മം നൽകിയ ആ കുഞ്ഞിനെ കാമുകന്റെ വീട്ടുപടിക്കൽ കൊണ്ടിട്ട്, കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് വന്നവളാണ് നിർമ്മലാമ്മ.

ആറു പേരിൽ വയറ്റിൽ കിടക്കുന്നത് ആരുടെ കുഞ്ഞ് എന്നായിരുന്നു ആദ്യം സംശയം.

പ്രസവിച്ചപ്പോൾ, മനസ്സിലായി തന്റെതെന്നു വിശ്വസിച്ച കാമുകൻ സെബാൻറെ കുരുന്നു തന്നെ.

തന്നെ ചതിച്ച സെബാൻറെ കുഞ്ഞിനെ തി_രിച്ചറിയാൻ വലിയ സമയമൊന്നും വേണ്ടി വന്നില്ല.

കാരണം ഒരു കൈയിലെ അവന്റെ ആറ് വിരലും താടിയിൽ ഉള്ള കറുത്തുരുണ്ട ആ മറുകും മാത്രം മതി അവന്റെ വീട്ടുകാർക്കും അവന്റെ കുഞ്ഞ് ആണെന്ന് മനസ്സിലാക്കാൻ.

അന്ന് വീട്ടിലെത്തിയ നിർമ്മലാമ്മ മംഗലത്ത് കൃഷ്ണനുണ്ണിയുടെ ഭാര്യയയി മാറാൻ ഏറെ ദിവസം വേണ്ടിവന്നില്ല.

നിർമലമ്മയുടെ മരുമകളാണ് പ്രവീണ. വില്ലേജ് ഓഫീസിൽ ക്ലർക്ക്. മംഗലത്ത് തറവാട്ടിലെ ഒരേയൊരു ആൺ തരിയും ആണായും പെണ്ണായും നിർമ്മലയുടെ ഏക സന്താനവും കൂടിയായിരുന്ന മകൻ ശുചീന്ദ്രൻ ഇഷ്ടപ്പെട്ടു പ്രേമിച്ചു കെട്ടി കൊണ്ടു വന്ന പ്രിയപത്നി.

അവർക്ക് രണ്ടുപേർക്കും ജനിച്ച മകളാണ് ആമ്യാമോൾ. ആമ്യാ മോൾക്ക് ഇപ്പോൾ ഒമ്പത് വയസ്സായി. സുചീന്ദ്രൻറെയും പ്രവീണ യുടെയും വിവാഹം കഴിഞ്ഞിട്ട് ഒമ്പതു വർഷം തികയുന്ന നാളുകൾ..

വാർഷികം ആഘോഷിക്കാൻ ഓഫീസിൽ നിന്നും നേരെ വീട്ടിൽ വരുമ്പോഴാണ് ആ ദുരന്തം ഉണ്ടായത്.

നിർമലാമ്മയ്ക്ക് തന്റെ മകനെ, പ്രവീണയ്ക്ക് തന്റെ ഭർത്താവിനെ, ആമ്യ മോൾക്ക് തന്റെ അച്ഛന് നഷ്ടപ്പെട്ട ആ ദുർദിനം…

മകൻ ശുചീന്ദ്രൻ കഴിഞ്ഞവർഷം ആണ് രാഷ്ട്രീയ പകപോക്കലിന് പേരിൽ എതിരാളികളുടെ വാളിനിരയായത്.

നാട്ടിലെ തന്നെ വില്ലേജ് ഓഫീസിലെ ക്ലർക്ക് ആയിരുന്നു ശുചീന്ദ്രൻ.

അനധികൃത കുടിയേറ്റവും പുറമ്പോക്ക് കൈയേറ്റവും നന്നായി നടക്കുന്ന ഒരു വില്ലേജ് ആയിരുന്നു അത്..

തൽപരകക്ഷികൾക്ക് വേണ്ടി എന്തു നെറികേടും നടത്തുന്ന രാഷ്ട്രീയ കക്ഷികളിൽ ഉൾപ്പെട്ട ഒരു പാർട്ടി അനുഭാവിയുടെ പുറമ്പോക്ക് സ്ഥല കയ്യേറ്റം സുചീന്ദ്രൻ അടക്കമുള്ള ഓഫീസ് വിഭാഗം സർക്കാരിന്റെ കോടതിയുടെയും ശ്രദ്ധയിൽപെടുത്തിയപ്പോൾ ഊരിത്തിരിഞ്ഞ വിദ്വേഷ പക ഒടുവിൽ ചെന്നെത്തിച്ചത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന ശുചീന്ദ്രന്റെ കൊലപാതകത്തിൽ ആയിരുന്നു.

വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ശുചീന്ദ്രൻ വിശ്വസിച്ചിരുന്ന പാർട്ടിക്കാർ ആദ്യ ദിനങ്ങളിൽ സാന്ത്വനവും കണ്ണീരുമായി സുചീന്ദ്രൻറെ വീട് കയറി ഇറങ്ങി നടന്നുവെങ്കിലും അതിനു ശേഷം ഇപ്പോൾ അനുസ്മരണം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒരു പ്രാവശ്യം പോലും വീട്ടിൽ വന്നു ശുചീന്ദ്രന്റെ അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കണ്ടു ഒന്ന് ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തിയില്ല.

ഇരുപതിയെട്ട് വയസ്സുള്ള തങ്ങളുടെ മകളുടെ ഭാവിയെ കരുതി പ്രവീണയുടെ അച്ഛനും അമ്മയും സഹോദരങ്ങളും അവളെ വിളിച്ചു കൊണ്ടു പോകാൻ വന്നു..

നിർമ്മലാമ്മയ്ക്കും തോന്നി, പതിനെട്ടു വയസ്സിൽ തന്റെ മരുമകളായി കയറി വന്നവളാണ്.. മോളെ പോലെ തന്നെയാണ് അവളെ നോക്കിയത്.

അവൾക്ക് പ്രായം ചെറുപ്പമാണ്.. ഇനിയും എത്രയോ ഭാവി മുന്നിലുണ്ട്. യൗവനം പാഴാക്കുന്നത് ശരിയല്ല. അതുകൊണ്ട് വീട്ടുകാരോടൊപ്പം അവരും കൂടി പറഞ്ഞു

“മോള് പോയ്ക്കോ.. ചെറിയ വയസ്സ് അല്ലേ ആയുള്ളൂ.. ഇനിയും എത്രയോ കാലം ജീവിച്ചു തീർക്കാൻ ഉണ്ട്. ആദർശത്തിന്റെ പേരിൽ കുറച്ചുനാൾ ഇവിടെ ജീവിച്ചു പിന്നീട് മുഷിച്ചിലും മടുപ്പും വന്നാൽ എന്ത് ചെയ്യും…? എടുത്ത തീരുമാനം തെറ്റാണെന്ന് തോന്നരുതല്ലോ”

“അമ്മയ്ക്ക് എന്നെ ഇവിടെ നിന്നും ഓടിക്കണമോ?”

മറിച്ചൊരു ചോദ്യം ആണ് അവൾ ചോദിച്ചത്

“ഏയ് അങ്ങനെയൊന്നുമില്ല.. നിനക്ക് എത്ര കാലം വേണമെങ്കിലും നിന്റെ ജീവിതാവസാനംവരെ ആമ്യാ മോളെയും നോക്കി എന്നോടൊപ്പം ഇവിടെ കഴിയാം… നിനക്ക് നിന്റെ ഭാവി ജീവിതത്തിൽ വല്ല താല്പര്യമുണ്ടെങ്കിൽ പോകാം എന്നാണ് ഞാൻ പറഞ്ഞത്..”

പക്ഷേ പ്രവീണ പോകാൻ കൂട്ടാക്കിയില്ല.

“എനിക്ക് അങ്ങനെ ഒരു താൽപര്യവുമില്ല..! എന്റെ മോളുടെ അച്ഛന്റെ സ്മരണകൾ ഉറങ്ങുന്ന ഈ വീട്ടിലിരുന്നുകൊണ്ട് എന്റെ മോളെ പഠിപ്പിച്ചു വലുതാക്കി ഞാനിവിടെ കഴിഞ്ഞോളാം.. എന്റെ ഭർത്താവ് പോയി. അദ്ദേഹത്തിന്റെ പ്രതിരൂപമായ മകളെയും തന്നിട്ടാണ് പോയത്. ആ മക്കളെയും ഉപേക്ഷിച്ച് വേറൊരു പുരുഷന്റെ കൂടെ ഇനി ഒരു ജീവിതം എനിക്ക് വേണ്ട. എനിക്കത് ഉൾക്കൊള്ളാൻ പറ്റില്ല.”

അവൾ തീർത്തു പറഞ്ഞപ്പോൾ അച്ഛനും അമ്മയും പിന്നെ നിർബന്ധിച്ചില്ല. അവർ മടങ്ങി പോയി.

ഭർതൃ വിധവയായി കഴിക്കുകയാണെങ്കിൽ ആശ്രിത ജോലിക്ക് അർഹതയുണ്ട്.

പ്രവീണ ഡിഗ്രി കഴിഞ്ഞതുകൊണ്ട് നിർമ്മലാമ്മയുടെ മകന്റെ ജോലി അവൾക്ക് കിട്ടി.

വില്ലേജ് ഓഫീസർ രഘുനാഥ് എല്ലാവിധ സഹായവും ചെയ്തു കൊടുത്തു പ്രവീണ ജോലിക്ക് കയറ്റാൻ ഉൽസാഹിച്ചിരുന്നു..

അഞ്ചാറു മാസത്തിനുള്ളിൽ രഘുനാഥൻ സാറിന് പെൻഷൻ ആകും.

ഒരു ഗുരുനാഥനെ പോലെ ഓഫീസിലെ എല്ലാ കാര്യങ്ങളും അയാൾ അവൾക്കു പഠിപ്പിച്ചു കൊടുത്തു.

ആറുമാസത്തിനുശേഷം അയാൾ പിരിഞ്ഞുപോകുമ്പോൾ പ്രവീണയ്ക്ക് വല്ലാതെ വിഷമം തോന്നി.

പകരം വില്ലേജ് ഓഫീസറായി വന്നത് ഒരു സുജിത്തു. പേരുപോലെ തന്നെ സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ. സുന്ദരിയായ പ്രവീണയുടെ സൗന്ദര്യത്തിൽ ആയാൾ അല്പം ആകൃഷ്ടനായി.

പുതുതായി വന്ന സുജിത്തു സാർ പ്രവീണയെ അപ്പപ്പോൾ കാബിനിലേക്ക് ചില ഫയലുകളും ആയി വിളിപ്പിച്ചു കൊണ്ടിരുന്നു.

പ്രവീണയ്ക്കിതു അങ്ങേരുടെ ഒലിപ്പീര് ആണെന്ന് തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല..

ഒരു ദിവസം ഇതുപോലെ വിളിച്ചപ്പോൾ അയാൾ ചോദിച്ചു.

“പ്രവീണയ്ക്ക് ഇരുപതിയെട്ടു വയസ്സ് അല്ലേ?”

“അതെ”

“ഭർത്താവ് മരിച്ചപ്പോൾ ഉള്ള ആശ്രിത സേവനത്തിൽ കയറിയത് ആണല്ലോ?”

“അതെ”

“അപ്പോൾ ഇനി വിവാഹം സാധിക്കില്ലല്ലോ?”

“ഇല്ല”

“അപ്പോൾ ഞാൻ ഒരു കാര്യം പറയട്ടെ”

“പറഞ്ഞോളൂ സാർ”

“ഞാൻ പ്രവീണയുടെ സൗഹൃദം ഒരുപാട് ഇഷ്ടപ്പെടുന്നു ”

“ആയിക്കോട്ടെ സാർ”

“എനിക്ക് ഇരുപത്തിയഞ്ചു വ^യസ്സിൽ ജോലി ലഭിച്ചു. ഇപ്പോൾ മുപ്പത്തിയഞ്ചു വയസ്സായി..

ഞാൻ കൊല്ലംകാരൻ ആണ് ഇതുവരെ വിവാഹം ആയിട്ടില്ല..”

“ആണോ? ”

” അതെ ആരെയെങ്കിലും കണ്ടുപിടിക്കണം..”

“നല്ലത് സാറേ..അപ്പോൾ ഞാൻ പൊയ്ക്കോട്ടെ.

ഒത്തിരി ജോലി ബാക്കിയുണ്ട്”

“പോവല്ലേ പോവല്ലേ പറഞ്ഞു തീർന്നില്ല പറഞ്ഞു വന്ന കാര്യം ബാക്കിയുണ്ട്.”

“എന്നാ ഒന്ന് വേഗമാകട്ടെ സാർ ”

” മംഗലത്ത് തറവാട് അല്ലേ…? പ്രവീണയുടെ വീടൊക്കെ വന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്”

“സാറിന്റെ തിരക്കുകൾ ഒഴിഞ്ഞ ഒരു ദിവസം വന്നോളൂ..”

“പ്രവീണയുടെ ഫോൺ നമ്പർ തരൂ സമയം ഉണ്ടാകുമ്പോൾ ഞാൻ വിളിച്ചിട്ട് വരാം”

കാള വാലു കേൾക്കുമ്പോഴേ അറിഞ്ഞു.

ഇതിനു വേണ്ടി തന്നെയാണ് ഈ ഉരുണ്ടു കളി അവൾ മനസ്സിൽ പറഞ്ഞു.

അവൾ നമ്പർ ഒരു കടലാസിൽ എഴുതി കൊടുത്തു..

ഇനി എന്ത് പുകിലുകൾ ഉണ്ടാകുമോ ആവോ

വേഗം അവിടെ നിന്നിറങ്ങി അവളുടെ സീറ്റിൽ പോയിരുന്നു ജോലി തുടർന്നു

വീട്ടിലെത്തിയപ്പോൾ അയൽവാസികളായ ദാമു ചേട്ടനും ചേച്ചിയും.

കാര്യമന്വേഷിച്ചപ്പോൾ സ്കൂൾ വിട്ടു വന്ന മകൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന അമ്മ പ്രഷർ കൂടി വീണു.

മകൾ ഒച്ചവെച്ച് ആൾക്കാരെ കൂട്ടി അവർ ഓടി കൂടി ഹോസ്പിറ്റലിൽ അമ്മയെ എത്തിച്ചു.

അവിടുന്ന് ഇഞ്ചക്ഷൻ വെച്ച് തലകറക്കം മാറിയ ഉടനെ അമ്മ വീട്ടിൽ മടങ്ങി വരാൻ നിർബന്ധം പിടിച്ചു. അവർ നേരെ ഇപ്പോൾ വന്നതേയുള്ളൂ.

“കുഴപ്പമൊന്നുമില്ല പ്രഷർ ആദ്യമായി ഷൂട്ട് ചെയ്തതാണ്…ഇതോടെ ഇനി തൊട്ട് ദിവസവും ഗുളിക കഴിക്കണം എന്ന് ഡോക്ടർ പറഞ്ഞു മരുന്നൊക്കെ കുറിച്ച് തന്നു.

ഒരു മാസത്തേക്കുള്ള വാങ്ങിയിട്ടുണ്ട്.

ദാമുവേട്ടൻ പറഞ്ഞു.

അന്ന് രാത്രി ഉറങ്ങാതെ അമ്മയുടേ ബെഡിൽ തന്നെ കൂടി.

“എനിക്കൊന്നുമില്ല മോള് പോയി കിടന്നു ഉറങ്ങിക്കോളൂ. എന്റെ കാലശേഷം മോളും നീയും ഇവിടെ തനിച്ചായി പോകുമല്ലോ എന്ന് ഒരു പേടി.. ഒരാൾ തുണയില്ലാതെ എങ്ങനെ കഴിയും നീ?”

“അതിനെന്താ അമ്മേ അമ്മയ്ക്ക് അത്രയൊന്നും വയസ്സായി ഇല്ലല്ലോ..ഇവിടെ ഞാനും മോളും ഉണ്ടല്ലോ അവൾ വലുതായി വരികയല്ലേ?”

“അതാ കൂടുതൽ പേടി.. ജോലി പോണേൽ പോയ്ക്കോട്ടെ എന്റെ മോള് ഇhഷ്ടപ്പെട്ട ഒരുവനെ ഭhർത്താവായി സ്വീകരിച്ച ഇവിടെ ജീhവിക്കൂ കുhഞ്ഞേ… അതാണ് എനിക്കിഷ്ടം. എന്റെ ഈ സ്വത്തുക്കൾ ഒക്കേ അമ്യ മോളുടെയും നിന്റെ പേർക്കും ഞാൻ എഴുതി തരാം. ഇതിൽ നിന്നുള്ള വരുമാനം കൊണ്ട് തന്നെ ജീവിക്കാമല്ലോ..

ഒരു ജോലിക്ക് വേണ്ടി ഇങ്ങനെ ഭർത്താവില്ലാതെ കഴിയേണ്ട.”

അമ്മ എടുത്ത് അടിച്ചത് പോലെ പറയുന്നത് കേട്ട് പ്രവീണ ഞെട്ടിപ്പോയി.. എന്തൊക്കെയാ ഈ പറയുന്നത്..

“സ്വന്തം മകന്റെ ഭാര്യയെ വേറൊരു വിവാഹത്തിന്റെ പ്രേരിപ്പിക്കുകയോ.. എന്താ അമ്മ ഇത്.?”

“മോളെ അവൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലല്ലോ നിന്റെ ജീവിതം കണ്ട് അവൻ ഇപ്പോൾ സങ്കടപ്പെടുകയാവും. അവന്റെ ആത്മാവിന് ശാന്തി കിട്ടാൻ എങ്കിലും നീയൊരു ആൺ തുണയോടെ കഴിയുന്നതാണ് നല്ലത്..!”

“നോ…അമ്മേ എനിക്കതു ചിന്തിക്കാൻ പോലും സാധ്യമല്ല”

“എനിക്ക് രോഗം ഒക്കെ ആയി ഇനി അധികകാലം ഉണ്ടെന്നു തോന്നുന്നില്ല. എന്റെയും ഒരാഗ്രഹം ആണ് കൊച്ചേ ഇപ്പോൾ ഞാൻ പറഞ്ഞത്. എന്റെ മോനും അത് സന്തോഷമേ ഉണ്ടാവുകയുള്ളൂ..”

പ്രവീണക്കതു കേട്ടപ്പോൾ വല്ലാതായി അവൾ കരഞ്ഞുകൊണ്ട് വേഗം അവളുടെ ബെഡ് റൂമിലേക്ക് ഓടി പോയി..

സുജിത്തു സാറിന്റെ സ്നേഹവും പെരുമാറ്റവും നാളുകൾക്ക് നാൾ പോകെ അവളെ കൂടുതൽ ആകർഷിച്ചു.

പ്രതീക്ഷിച്ച പോലെ വാട്സപ്പിൽ ഒന്നും വലിയ ആക്രമണങ്ങൾ ഉണ്ടായില്ല

എപ്പോഴെങ്കിലും ഒരു ഗുഡ് നൈറ്റ്. അത്രമാത്രം

ഒരു ഓഫീസ് ലീവ് ദിവസം അയാൾ വീട്ടിൽ വന്നു

അയാൾ നടന്ന് മുറ്റം കയറി വീട്ടിൽ വരുമ്പോൾ അമ്മയുടെ മുഖം വിവർണം ആകുന്നത് പ്രവീണ ശ്രദ്ധിച്ചു.

“എന്താ അമ്മേ അമ്മക്ക് നേരത്തെ അറിയോ?”

നിർമ്മലാമ്മ ആളെ കണ്ടപ്പോൾ സെബാൻ നടന്നു വരുന്നത് പോലെ തോന്നി. അടുത്തെത്തിയപ്പോൾ മനസ്സിലായി. സെബാൻറെ അതെ ആറു വിരലും താടിയിൽ ഉള്ള കറുത്ത മറുകും.

“കയറി ഇരിക്കൂ”

നിർമ്മലമ്മയും പ്രവീണയും ഒരേ സ്വരത്തിൽ പറഞ്ഞു.

സുജിത്ത് അകത്ത് കയറി അവർ വലിച്ചിട്ട കസേരയിലിരുന്നു

“കൊല്ലത്ത് ആണോ വീട്”

ഉള്ളിലുള്ള സംശയത്തോടെ നിർമലാമ്മ ചോദിച്ചു

“അതെ”

“അച്ഛന്റെ പേര്? ”

“സെബാസ്റ്റ്യൻ സെബാൻ എന്ന് വിളിക്കും.”

നിർമ്മലാമ്മയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി.

പ്രവീണ വേഗം വെള്ളം കൊണ്ട് കൊടുത്തു.

അതു കുടിച്ചപ്പോ അവർക്ക് ആശ്വാസമായി.

“എന്റെ മകൻ ആണല്ലോ വന്നിരിക്കുന്നത് ഈശ്വരാ.”

“അച്ഛൻ.”.

“അച്ഛൻ മരിച്ചു അഞ്ചു വർഷമായി.”

വീട്ടിൽ ആരൊക്കെയുണ്ട്?”

“വീട്ടിൽ ആരുമില്ല”

“അപ്പോൾ അമ്മ”

“എന്റെ അച്ഛൻ വിവാഹം കഴിച്ചിട്ടില്ല. എന്നെ പ്രസവിച്ച ശേഷം എന്റെ അച്ഛനെ എന്നെ ഏൽപ്പിച്ച അമ്മ അവരുടെ പോയി..”

തന്റെ ദൗർബല്യം ഉള്ള പോയിന്റ് കളെ കുറിച്ച് ചോദിച്ചപ്പോൾ സുജിത്ത് നെർവസ് ആയി..

“തന്റെ മകൻ അമ്മയെ ഓർത്ത് കരയുന്നതു കണ്ടപ്പോൾ നിർമലാമ്മക്ക് സഹിച്ചില്ല.. അവന്റെ അടുത്ത് പോയി വാത്സല്യപൂർവ്വം തലോടി പറഞ്ഞു.. ആ അമ്മയെ മോന് ഇഷ്ടമാണോ..? ”

“പ്രസവിച്ചിട്ട് ഒരുതുള്ളി പാല് പോലും ചുണ്ടിൽ ഇറ്റിയ്ക്കാതെയാണ് എന്നെ ആ വീട്ടുപടിക്കൽ ഉപേക്ഷിച്ചു പോയത് എന്ന് അച്ഛൻ പറഞ്ഞു അറിഞ്ഞു.. അച്ഛനാണ് എന്നെ നോക്കിയതു. ഒരു അമ്മയുടെ സ്നേഹവും ലാളനയും ചൂടും ചൂരും തന്നു അച്ഛൻ എന്നെ പൊന്നുപോലെ നോക്കി..

അതിനിടയിലെപ്പോഴോ അമ്മയെ അന്വേഷിച്ച് നമ്മുടെ നാട്ടിൽ പോയി. അപ്പോഴേക്കും അമ്മ വേറൊരുത്തനെ ഭാര്യയായി കഴിഞ്ഞിരുന്നു എന്ന് അച്ഛൻ മനസ്സിലാക്കി. അങ്ങനെ നിരാശയോടെ തിരിച്ചു വരികയായിരുന്നു എന്റെ അച്ഛൻ.. ഞാൻ ഉള്ളതു കാരണവും അച്ഛന് ആരും പെണ്ണ് കൊടുത്തില്ല..

ഒടുവിൽ അച്ഛൻ അഭിമാനപൂർവം എന്നെ വളർത്തുകയായിരുന്നു. സ്ത്രീയോടൊത്തുള്ള വിവാഹ ജീവിതം അച്ഛൻ അങ്ങനെ ഉപേക്ഷിച്ചു.”

അമ്മ ഞാനാണ് എന്ന് വിളിച്ചു പറയാൻ നിർമ്മലാമ്മയ്ക്ക് തോന്നി… തന്റെ മകനെ കെട്ടിപ്പിടിച്ച് ഒന്ന് അണയ്ക്കാൻ പോലും തനിക്ക് ആവുന്നില്ലല്ലോ എന്നോർത്തപ്പോൾ അവർക്ക് ലജ്ജതോന്നി…

“ഈ മുത്തുമാല കണ്ടോ… ഇത് എന്നെ അമ്മ അച്ഛന്റെ വീട്ടുപടിക്കൽ ദേഷ്യത്തോടെ കിടത്തുമ്പോൾ പൊട്ടി വീണതാണ്.. ഞാൻ അമ്മയുടെ കഴുത്തിലെ മുത്തു മാലയിൽ പിടുത്തം ഇട്ടിട്ടുണ്ടായിരുന്നു.. ചിലപ്പോൾ യാദൃശ്ചികമായി കൈ വിരലുകൾക്കിടയിൽ പെട്ടതായിരിക്കും എങ്കിലും ആ കുഞ്ഞിക്കൈ കൊണ്ട് അമ്മയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചടുത്തതാണെന്ന് അച്ഛൻ വീമ്പു പറഞ്ഞു. എന്റെ അമ്മയുടെത് എന്നു പറയാൻ ഈ ഒരു സാധനം മാത്രമേ എന്റെ കയ്യിൽ ഉള്ളൂ.”

അതും പറഞ്ഞ് അവൻ ആ മുത്തുമാല നിർമ്മലാമ്മയ്ക്ക് കാണിച്ചു വീണ്ടും തന്റെ ബാഗിൽ വെച്ചു എന്നിട്ട് കണ്ണീർ തുടച്ചു പോകാൻ എഴുന്നേറ്റു..

അപ്പോഴാണ് സുജിത്ത് താൻ ഇരുന്നതിന്റെ തൊട്ടു മുകളിലുള്ള ആ വീടിന്റെ ചുമരിൽ തന്റെ അച്ഛൻ പൊന്നുപോലെ സൂക്ഷിക്കുന്ന ഡിഗ്രി പഠിക്കുന്ന കാലത്ത് എടുത്ത് 12 കൂട്ടുകാരുടെ ഒരു ഗ്രൂപ്പ് ഫോട്ടോയുടേ പകുതി പെൺകുട്ടികൾ നിൽക്കുന്ന ഭാഗം മാത്രം ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത് കണ്ടത് ഈ വീട്ടിലും കണ്ടത്..

ആ ഫോട്ടോ അത്രയ്ക്കും പരിചയമുണ്ട്. അതിൽ നിരയായി നിൽക്കുന്ന സ്ത്രീകളുടെ ആറു പേരിൽ ചുവന്ന ചുരിദാർ ധരിച്ച് പെൺകുട്ടിയാണ് തന്റെ അമ്മ എന്ന് പറഞ്ഞ് അച്ഛൻ കുഞ്ഞുനാളിൽ കാണിച്ചു തരുമായിരുന്നു.

വലുതായപ്പോഴും ഇടയ്ക്ക് അമ്മയെ ഓർത്ത് സങ്കടം വരുമ്പോൾ നോക്കുമായിരുന്നു. പക്ഷേ അച്ഛൻ അടക്കം ആറുപേർ ആണുങ്ങൾ നിൽക്കുന്ന ഭാഗം ഇവിടെയില്ല. മനപ്പൂർവ്വം കട്ട് ചെയ്തിരിക്കുന്നു.

അതെന്തു പറ്റി.

അവനാ ഫോട്ടോ ചുവരിൽ നിന്നും എടുത്തു നോക്കി.

“അമ്മ… എന്റെ അമ്മ…”

അവന്റെ കണ്ണുകൾ നിറഞ്ഞു..

എന്നിട്ട് സംശയത്തോടെ തന്റെ മുമ്പിലുള്ള നിർമ്മലാമ്മയെ നോക്കി,

അവരെ വിരൽ ചൂണ്ടി സന്തോഷവും സങ്കടവും കലർന്ന സംശയത്തോടെ ചോദിച്ചു..

“നിങ്ങൾ..”

അവനു ശബ്ദം പുറത്തു വന്നില്ല

അവൻ വീണ്ടും ഫോട്ടോയും തന്നെയും ചൂണ്ടി മാറി മാറി നോക്കി

“അമ്മ… എന്റെ ഈ അമ്മ നിങ്ങളാണോ.”

എന്ന് ചോദിച്ചപ്പോൾ പിന്നെ നിർമ്മലാമ്മയ്ക്ക് പിടിച്ചു നിൽക്കാനായില്ല.. അവർ ഒറ്റ കരച്ചിലായിരുന്നു..

“അതേ പൊന്നുമോനെ.. ഞാൻ തന്നെ നിന്റെ അമ്മ.”

അവരവനെ മാറോട് ചേർത്ത് കെട്ടിപ്പിടിച്ചു.

സുജിത്തിന് അപ്പോഴും വിശ്വാസമായില്ല. തന്റെ അമ്മയെ താൻ അറിയാതെ കണ്ടെത്തിയിരിക്കുന്നു.

“സത്യമാണോ ഈശ്വരാ ഇത്..”

“അതെ മോനെ…ഞാൻ നിന്റെ അമ്മയാണ്…

നിന്നെ നൊന്തു പ്രസവിച്ച ആ അമ്മ.. ആരോരുമില്ലാത്ത ഒരു സായാഹ്നം ഹോസ്റ്റലിൽ ടെറസിന് മുകളിൽ പ്രസവവേദന എടുത്തു ഒറ്റയ്ക്ക് കിടന്നു പിടച്ചു പെറ്റ.. ഒരമ്മ.. ദൈവത്തെ പോലെ ഒരു കൂട്ടുകാരി തന്ന ധൈര്യം,

അവൾ കൂട്ടിന് ഉണ്ടായതുകൊണ്ട് മാത്രം എന്റെയും നിന്റെയും ജീവൻ നിലനിന്നതു…

നിന്റെ അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

നിന്റെ അച്ഛനും എന്നോട് അങ്ങനെ ആയിരുന്നു എന്നാണ് ഞാൻ കരുതിയത്. കൂട്ടുകാരുടെ കൂടെ കൂടി മദ്യപിച്ച് ലക്കുകെട്ട അയാൾ കൂട്ടുകാരുടെ വാക്കുകേട്ട് എന്നെ മയക്കി കിടത്തി എന്റെ വിലപ്പെട്ടതെല്ലാം നശിപ്പിച്ചു. അന്നത്തെ രാത്രിയിലെ അവരുടെ കാമാവേശത്തിന്റെ ഫലമാണ് മോന്റെ ജനനം..

ആ കാലയളവിൽ ഞാനനുഭവിച്ച അപമാനവും വേദനയും ദുഃഖവും ലോകത്ത് ഒരു സ്ത്രീയും അനുഭവിച്ചിട്ടുണ്ടാവില്ല.

ആ വൈരാഗ്യത്തിലാണ് പ്രസവിച്ച ശേഷം മോനെ അവിടെ ഉപേക്ഷിച്ച് എനിക്ക് വരേണ്ടി വന്നത്.

തളർന്നു ഇരിക്കാനോ ഒരു ജന്മം പാഴാക്കാനോ ഞാൻ തയ്യാറായില്ല.. കാരണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അയാളോടുള്ള വാശിയിൽ മോന്റെ കാര്യത്തിൽ മാത്രം എനിക്ക് പറ്റിയ തെറ്റ് ഇന്നുമെന്റെ ഉറക്കം കെ_ടുത്താറുണ്ട് ചില രാത്രികളിൽ..

പിന്നെ ആണ് ഇവിടെ വന്നു ഇവിടുത്തെ ആളെ കല്യാണം കഴിച്ചത്. അതിൽ ഒരു മകനുണ്ടായി ശുചീന്ദ്രൻ. ഇവിടുത്തെ ചില ദുഷ്ടന്മാർ അവനെ കൊന്നു അവൻ മരിച്ചിട്ട് ഒരു വർഷം ആയി അവന്റെ ഭാര്യ ആണ് ഇവൾ…”

മകനെ കണ്ട സന്തോഷതിലുപരി അനിവാര്യമായ ആ വെളിപ്പെടുത്തൽ അവിടെ ആവശ്യമുള്ളത് കൊണ്ടോ തന്റെ ഇന്നലെകൾ ഒരു ആവേശത്തോടെ നിർമലാമ്മ അവിടെ മറനീക്കി തുറന്ന് പറഞ്ഞപ്പോൾ കേട്ടു നിന്ന സുജിത്തും,

പ്രവീണയും തരിച്ചു പോയി.

ഇത്രയും ദുഃഖം ഉണ്ടായിരുന്നുവോ ഈ അമ്മയുടെ ഉള്ളിൽ ?

“ഏതായാലും നിന്റെ അച്ഛൻ ചെയ്ത തെറ്റിന് അദ്ദേഹം ജീവിതം കൊണ്ട് പ്രായശ്ചിത്വം ചെയ്തു.

ഈ അമ്മ ചെയ്ത തെറ്റിന് പശ്ചാത്തപിച്ച് ഒരുപാട് നാളുകളിൽ,നിന്റെ കുഞ്ഞുമുഖം മനസ്സിനുള്ളിലെ നീറ്റലായി കത്തിയെരിയുമ്പോൾ ആഗ്രഹിച്ചു പോയിട്ടുണ്ട്.., എന്നെങ്കിലും ഒരുനാൾ കണ്ടെത്തി അവനെ ലാളിക്കണമെന്ന്. അവനും ഈ നെഞ്ചിലെ സ്നേഹം കൊടുക്കണമെന്ന്..

പക്ഷേ അന്നൊന്നും അതിനുള്ള സാഹചര്യം ആയിരുന്നില്ല.. ഇവിടുത്തെ ജീവിതത്തിൽ…. ഇനി എന്റെ മോൻ എവിടെയും പോകണ്ട.. അവിടെ കാത്തിരിക്കാൻ ആരും ഇല്ലന്നല്ലേ പറഞ്ഞത്.. ഇനി ഇവിടെ കഴിഞ്ഞാൽ മതി. എന്റെ കൂടെ മോൻ..”

അവര് അവനെ വാത്സല്യപൂർവ്വം താലോലിച്ചു പുറത്തു തലോടി പറഞ്ഞു.

അതു കേട്ട് അവൻ ചിരിച്ചു.

“അമ്മയ്ക്ക് അങ്ങനെയൊരു ബന്ധത്തിലുണ്ടായ മകനാണ് ഞാൻ എന്ന് അറിഞ്ഞാൽ ഇവിടുത്തെ നാട്ടുകാർ എന്ത് കരുതും. അമ്മ അംഗീകരിച്ചാലും നാട്ടുകാർക്കിടയിൽ അമ്മയുടെ മാനവും വിലയും എന്താവും.. വേണ്ടമ്മേ ഞാൻ പോയേക്കാം.”

“വേണ്ട വല്യച്ഛൻ പോകേണ്ട”

അതുവരെ മിണ്ടാതിരുന്ന ആമ്യാ മോൾ അങ്ങനെ പറഞ്ഞപ്പോൾ പ്രവീണയ്ക്കും അങ്ങനെ തന്നെ പറയാൻ തോന്നി..

“അതെ സുജിത്ത് ഏട്ടൻ എവിടെയും പോകേണ്ട.

ഇതുവരെ ലഭിക്കാത്ത അമ്മയുടെ സ്നേഹം വേണ്ടെന്നു വെക്കാൻ പറ്റുമോ? സ്വന്തം അമ്മയെ കണ്ടെത്തിയല്ലോ അമ്മയുടെ കൂടെ ജീവിച്ച് ഇവിടെ നിന്നിട്ട് ജോലിക്ക് പോകാമല്ലോ… ഇവിടെ ഞങ്ങൾക്ക് ഒരു ആൺ തുണ ഇല്ല. ആശ്രയം നഷ്ടപ്പെട്ട ഞങ്ങൾ മൂന്ന് തലമുറയ്ക്കും ആശ്വാസമാകുന്ന കുടുംബനാഥനായി ഏട്ടൻ ഇവിടെ കഴിയാൻ ദയവ് കാണിക്കണം . ”

അമ്മയുടെയും അനിയന്റെ ഭാര്യയുടെയും വാക്ക് ധിക്കരിച്ച് അയാൾ ഇറങ്ങി പോയില്ല.

പിറ്റേന്ന് പോയി കോട്ടേഴ്സ് നിന്നും സുജിത്ത് തന്റെ ബാഗും മറ്റു കാര്യങ്ങളും എടുത്തു കൊണ്ടുവന്നു.

മംഗലത്ത് വീട്ടിൽ ആൺ തരിയായി ആ കുടുംബത്തിന് നെടും തൂണായി അവിടെ കഴിഞ്ഞു.

നിർമ്മലാമ്മയുടെ മകനായി, ആമ്യാ മോൾടെ വല്യച്ഛൻ ആയി, പ്രവീണയുടെ വല്യേട്ടൻ ആയി സ്നേഹ വാത്സല്യങ്ങൾ അന്യോനം പങ്കുവച്ചുകൊണ്ട്……!

ലൈക്ക് കമന്റ് ചെയ്യണേ….

രചന : Vijay Lalitwilloli Sathya