ഊമക്കുയിൽ, തുടർക്കഥയുടെ പത്തൊൻപതാം ഭാഗം വായിക്കൂ….

രചന : ലക്ഷ്മി ലച്ചൂസ്

ന്നോട്… എന്നോട് ക്ഷമിക്ക് സച്ചുവേട്ടാ….

ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല… സച്ചുവേട്ടന് ഞാൻ ചേരില്ല…. ഊമപ്പെണ്ണല്ലേ ഞാൻ….എന്റെ ഈ കുറവ് നാളെ സച്ചുവേട്ടന് ഒരു ഭാരമായി മാറിയേക്കാം… സ്വന്തമായി കഴിഞ്ഞു നഷ്ടപ്പെട്ടാൽ അത് എനിക്ക് താങ്ങാൻ ആവില്ല… ചങ്ക് പൊട്ടി മരിച്ചു പോം…..

അതുകൊണ്ട് ഞാൻ തന്നെ അകന്ന് മാറുന്നതാ എന്റെ സച്ചുവേട്ടനും എനിക്കും നല്ലത്…. സ്വന്തമാവില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു തന്നെയാ സ്നേഹിച്ചു തുടങ്ങിയത്… ഇനി മുന്നോട്ടും അങ്ങനെ തന്നെ മതി….

അധികം ആരും ശ്രദ്ധിക്കാതെ ഒഴിഞ്ഞ ഒരു മൂലക്ക് ഇരിക്കയാണ് ദച്ചു… കണ്ണുകൾ ചാലിട്ട് ഒഴുകുന്നുണ്ട്….

അല്പം മുൻപ് തന്റെ നേരെ ഉയർന്ന വേദനയോടെ ഉള്ള അവളുടെ സച്ചുവേട്ടന്റെ നോട്ടം ആ പെണ്ണിന്റെ നെഞ്ചിനെ വല്ലാതെ പൊള്ളിച്ചു……

“”””ദച്ചു…….””””

പിന്നിൽ നിന്ന് വിളി വന്നതും അവൾ വേഗം കണ്ണ് തുടച്ചു തിരിഞ്ഞു…..

ആൽവിനും പാറുവും കിരണും സിതാരയും നിൽക്കുന്നത് കണ്ടതും അവൾ അദ്യം ഒന്ന് പതറി….

എങ്കിലും ഒരു ചിരി മുഖത്ത് വരുത്തി അവരെ നോക്കി ഇരുന്നു…..

ആ നാൽവർ സംഘം അവൾക്ക് അരികിലായി ചുറ്റിനും ഇരുന്നു…..

“””ദച്ചു…. മോളോട് ഇതൊക്കെ പറയാൻ ഉള്ള അവകാശം ഞങ്ങൾക്ക് ഉണ്ടോ എന്ന് ഒന്നും അറിയില്ല….പക്ഷെ നിങ്ങൾ ഇങ്ങനെ അകന്ന് തന്നെ നിൽക്കുന്നത് കാണുമ്പോൾ നിന്നോട് എല്ലാം പറയാതെയും വയ്യ…….””””

കിരൺ പറയുന്നത് കേട്ട് അവൾ മനസിലാവാതെ നാലുപേരെയും മാറി മാറി നോക്കി ഇരുന്നു അവൾ……

“””ദച്ചു… അവന് നിന്നെ ഒരുപാട് ഇഷ്ടമാ മോളെ… ഞങ്ങൾക്ക് അറിയാം…. അവൻ നിന്നെ ഒരുപാട് പരിഹസിക്കുകയും വേദനിപ്പിക്കയും ഒക്കെ ചെയ്തിട്ടുണ്ട്…. എങ്കിലും നിനക്ക് ക്ഷമിക്കാൻ ആവുന്ന തെറ്റുകൾ അല്ലെ അതൊക്കെ..

പൊറുത്തൂടെ അവനോട്….”””

ആൽവി ചോദിക്കുമ്പോഴും മൗനം മാത്രം ആയിരുന്നു അവളുടെ ഉത്തരം…

“””നിന്നെ വേദനിപ്പിച്ചതിന് ഉള്ള ശിക്ഷ ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവൻ അനുഭവിച്ചു കഴിഞ്ഞതാ ദച്ചു ….ഇനിയും…

ഇനിയും അവനെ ശിക്ഷിക്കല്ലേ……”””

കിരൺ പറയുന്നത് കേട്ട് ഉഴറുന്ന മനസോടെ ദച്ചു അവരെ നോക്കി ഇരുന്നു….. കിരണും ആൽവിയും അവർ കളിച്ച നാടകവും അത് മൂലം സിദ്ധുവിന് ഉണ്ടായ മാനസിക സങ്കർഷവും എല്ലാം അവളോട് പറഞ്ഞു കേൾപ്പിച്ചു…

ദച്ചു ശില കണക്കെ എല്ലാം കേട്ടിരുന്നു…..

ഇതിനിടയിൽ ഇത്രയും വലിയൊരു കളി നടന്നത് അവൾ അപ്പോൾ ആണ് അറിയുന്നത്….

ഉള്ളിൽ തട്ടി അല്ലെങ്കിലും കുറച്ചു മുൻപ് അവനോട് പറഞ്ഞു പോയതെല്ലാം ഓർത്തപ്പോൾ അവയെല്ലാം തിരികെ ശരങ്ങളായി നെഞ്ചിലേക്ക് കുത്തി ഇറങ്ങിയ വേദന തോന്നി ആ നിമിഷം..

“””നീ ചെറുപ്പം മുതലേ അവനെ പ്രണയിക്കുന്നത് ആണെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം…

നിന്റെ പ്രണയത്തിന്റെ അത്ര പഴക്കം ഒന്നും അവന്റെ പ്രണയത്തിനു ഇല്ല… പക്ഷെ ഇപ്പോൾ അവനും നിന്നെ അളവില്ലാതെ പ്രണയിക്കുന്നുണ്ട് ദച്ചു …. നിന്നെ നഷ്ടപ്പെടും എന്നുള്ള വേദനയിൽ അവൻ ഒരുപാട് നീറിയതാണ്……

ഇനിയും അവനെ വേദനിപ്പിച്ചാൽ അത് ക്രൂരത ആയി പോകും….”””

“””അതേ ദച്ചു… ആ മനുഷ്യന്റെ വേദന ഞാനും നേരിൽ കണ്ടതാണ്……”””

കിരൺ പറഞ്ഞു കഴിഞ്ഞപ്പോൾ അത്രയും നേരം എല്ലാം കേട്ടിരുന്ന സിതാരയും അവളോട് പറഞ്ഞു…..

“””ഞാനും മനസിലാക്കിയതാണ് ദച്ചു സിദ്ധുവേട്ടന്റെ സ്നേഹം….”””

പാറു കൂടി പറഞ്ഞു കഴിഞ്ഞപ്പോൾ കരഞ്ഞു പോയിരുന്നു ദച്ചു….. എന്നാൽ പെട്ടെന്ന് അവൾ കണ്ണുകൾ തുടച്ച് അവിടെ നിന്നെഴുനേറ്റ് ആരോടും ഒന്നും പറയാതെ സിദ്ധുവിന്റെ അരികിലേക്ക് വേഗം നടന്നു…. ഒരു ഓട്ടം തന്നെ ആയിരുന്നു എന്ന് വേണേൽ പറയാം……

സിദ്ധു അപ്പോഴും ആ കായലോരത്തെ സിമൻ്റ് ബെഞ്ചിൽ നില ഉറപ്പിച്ചിരുന്നു…..

അരികിൽ ആരുടെയോ സാമിപ്യം അറിഞ്ഞാണ് അവൻ തല ഉയർത്തി നോക്കിയത്….

കണ്ണുകൾ നിറച്ചു ഒരു ചെറു ചിരിയോടെ അവനെ നോക്കി കിതക്കുന്ന പെണ്ണിനെ കണ്ട് അവൻ വേവലാതിയോടെ ചാടി എഴുന്നേറ്റു…..

“””എന്താ ധ്രുവി…..”””

അവൻ ചോദിക്കുമ്പോഴും അത് കേൾക്കാതെ അവനിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു നിൽക്കയാണ് അവൾ…..

“”” ധ്രുവി എൻ…..”””

ചോദിക്കാൻ തുടങ്ങുമ്പോൾ ആണ് അവൾക്ക് പിന്നിലായി ഒരു ചിരിയോടെ നടന്നു വരുന്ന ആൽവിനെയും സംഘത്തെയും അവൻ ശ്രദ്ധിച്ചത്….. അവൻ സംശയത്തോടെ നോക്കി നിൽക്കുമ്പോൾ തന്നെ അവർ അരികിൽ എത്തിയിരുന്നു….

“””അളിയാ… നിന്റെ ഊമക്കുയിലിന്റെ പിണക്കം ഞങ്ങൾ മാറ്റിയിട്ടുണ്ട്…. ഇനി പരിഭവമോ പരാതികളോ എന്ത് തന്നെ ഉണ്ടെങ്കിലും രണ്ടും തമ്മിൽ ഇപ്പോൾ പറഞ്ഞു തീർത്തോ…”””

“””മനസിലായില്ല……”””

ആൽവി പറയുന്നത് കേട്ട് സിദ്ധു നെറ്റി ചുളിച്ചു….

“””എടാ പൊട്ടാ… അവളെ ഞങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കിച്ചിട്ടുണ്ട്… ഇപ്പോൾ അവൾക്ക് നിന്നോട് ദേഷ്യവും പിണക്കവും ഒന്നുമില്ല…””””

കിരൺ പറയുന്നത് കേട്ട് ദച്ചു പുഞ്ചിരിയോടെ സിദ്ധുവിനെ തന്നെ നോക്കി നിന്നു…

“””അല്ലാതെ ഇവൾക്ക് സ്വയം തോന്നിയതല്ല അല്ലെ….””

സിദ്ധുവിന്റെ എടുത്തടിച്ചുള്ള ചോദ്യം കേട്ട് ദേച്ചുവിന്റെയും ബാക്കി ഉള്ളവരുടെയും മുഖം ഒരുപോലെ മങ്ങി…..

“””ഡാ… നീ എന്താ അങ്ങനെ ചോദിച്ചേ….””

“””ഞാൻ പിന്നെ എങ്ങനെയാ ചോദിക്കണ്ടത് ആൽവി… അതല്ലേ ഇവിടെ നടന്നത്……”””

അവൻ അതും പറഞ്ഞ് മറ്റുള്ളവരുടെ മറുപടിക്ക് കാക്കാതെ അവിടെ നിന്നും വേഗത്തിൽ നടന്നകന്നു….

ദച്ചു വേദനയോടെ അവൻ പോകുന്നത് നോക്കി നിന്നെങ്കിൽ ബാക്കി എല്ലാരും അവനെ അന്തിച്ചു നോക്കി നിൽക്കയാണ്….

“””ഇവനെന്താടാ…..”””

“””ഭ്രാന്ത്‌ അല്ലാതെ എന്താ…. നന്നാവില്ല… ഈ രണ്ടെണ്ണവും നന്നാവില്ല… ഒരെണ്ണം നേരെ ആവുമ്പോൾ മറ്റേത് തിരിയും… ഇനി ഇവരുടെ കാര്യത്തിൽ ഇടപെടാൻ ഞാൻ ഇല്ല….ഇവരായി ഇവരുടെ പാടായി …. നമുക്കു നമ്മുടെ കാര്യവും

വാ പാറു….”””

ആൽവി ദേഷ്യത്തോടെ പാറുവിനെ വലിച്ചു കൊണ്ട് പോയി….. കിരണും ഒരു വല്ലായ്മയോടെ ദച്ചുവിനെ നോക്കിയിട്ട് സിതാരെയും കൂട്ടി അവിടെ നിന്ന് നടന്നകന്നു….

അല്പം മുൻപ് സിദ്ധു ഇരുന്ന അതേ അവസ്ഥയിൽ ദെച്ചുവും ആ ബെഞ്ചിലേക്ക് ഇരുന്നു….

“””ദച്ചു…….””

അമ്മയുടെ വിളി വന്നതും കവിളിലേക്ക് ഒഴുകി ഇറങ്ങിയ നീർച്ചാലിനെ കൈകളാൽ അമർത്തി തുടച്ച് ഒരു വരുത്തി ചിരിയോടെ അവൾ അവിടെ നിന്ന് എഴുന്നേറ്റു….

“””നീ എവിടെ ഇരിക്ക… ഞാൻ എവിടെ ഒക്കെ നോക്കി…. ഹേ… ഇതെന്താ നീ വല്ലാതെ ഇരിക്കുന്നെ… എന്താ പറ്റിയെ…..”””

ദച്ചുവിന്റെ മങ്ങിയ മുഖവും കലങ്ങിയ കണ്ണുകളും കണ്ട് അവർ ആധിയോടെ ചോദിച്ചു….. അവൾ ഒന്നുമില്ല എന്ന് തലയനക്കി അവരിൽ നിന്ന് മുഖം മറച്ച്…

“””ഒന്നും ഇല്ലാതെയാ നിന്റെ കണ്ണ് കലങ്ങി ഇ^രിക്കുന്നെ… എന്തെ…. വയ്യായിക വല്ലതും ഉണ്ടോ എന്റെ മോൾക്ക്.. തലവേദന ഉണ്ടോ…..””

അവളുടെ ത_ലയിൽ എല്ലാം തഴുകി ആകുലതയോടെ ചോദിക്കുന്ന അവളുടെ അമ്മയെ കണ്ടപ്പോൾ വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു… തലവേദന ആണെന്ന് ഒരു ഇടർച്ചയോടെ അവൾ മൂളി…..

ഒന്നിച്ചു മാറി നിൽക്കുന്ന ലക്ഷ്മിയേയും ദച്ചുവിനെയും കണ്ട് ദേവകിയും അവർക്ക് അരികിൽ എത്തിയിരുന്നു….

ലക്ഷ്മി അവരോടും കാര്യം പറഞ്ഞു….

സിദ്ധുവിന്റെ അച്ഛന്റെ ബന്ധത്തിൽ ഒരു വീട് അടുത്ത് ഉണ്ട് അവിടേ കൂടെ കേറിയിട്ട് വീട്ടിലേക്ക് പോവാം എന്ന് ലക്ഷ്മിയോട് പറയാൻ ആണ് സത്യത്തിൽ ദേവകി വന്നത്…..

അവർ അത് ലക്ഷ്മിയോട് പറയുകയും ചെയ്തു…

“””എന്നാൽ ഞാനും ദെച്ചുവും വീട്ടിലേക്ക് പോവാം ദേവു.. നിങ്ങൾ അവിടെ കയറിയിട്ട് വന്നാൽ മതി….”””

ലക്ഷ്മി പറയുന്നത് കേട്ട് ദേവകി ഒന്ന് ആലോചിച്ചു…

“””ഒരു കാര്യം ചെയ്യാം ലെച്ചു…. സിദ്ധുവിന് എന്തായാലും അവിടെ വരാൻ താല്പര്യം കാണില്ല…

ദെച്ചുവും സിദ്ധുവും കൂടി വീട്ടിലേക്ക് പോവട്ടെ….

നീ എനിക്ക് ഒരു കൂട്ടായി നിൽക്ക്.. നമുക്ക് പിന്നാലെ ബസിൽ പോവാം……”””

ദേവകി പറയുന്നത് കേട്ട് ദേച്ചുവിന്റെ ഉള്ളിൽ ഒരേനിമിഷം സന്തോഷവും വെപ്രാളവും ഉടലെടുത്തു

സിദ്ധുവിന്റെ കൂടെ ആദ്യമായി ഒറ്റക്ക് ഒരു യാത്ര…. പക്ഷെ സച്ചുവേട്ടൻ സമ്മതിക്കുവോ…

തന്നോട് ഇപ്പോൾ ദേഷ്യമല്ലേ…..

ദച്ചു ചിന്തിച്ചു നിന്നപ്പോൾ തന്നെ ദേവകി സിദ്ധുവിനെ അരികിൽ വിളിച്ചു വരുത്തിയിരുന്നു…..

ദേവകി അവനോട് കാര്യം പറഞ്ഞു… അവൾക്ക് തലവേദന എന്ന് കേട്ടപ്പോൾ സിദ്ധു അവളെ ഒന്ന് നോക്കി എങ്കിലും പെട്ടെന്ന് തന്നെ ആ നോട്ടം പിൻവലിച്ചു….

“””മ്മ്… കാറിനടുത്തേക്ക് പോയിക്കോ അമ്മേ… ഞാൻ കിരണിനോട് ഒന്ന് പറഞ്ഞിട്ട് വരാം….”””

ദച്ചുവിനെ ഒന്ന് നോക്കുക കൂടി ചെ_യ്യാതെ അവൻ തിരിഞ്ഞു നടന്നു……

“””സിദ്ധു…. നല്ല മഴക്കോള് ഉണ്ട്… സൂക്ഷിച്ചു പോണട്ടോ…. അധികം സ്പീഡ് ഒന്നും വേണ്ട….”””

“””ദച്ചു.. ഒറ്റക്ക് വീട്ടിലേക്ക് പോവേണ്ടാട്ടോ…

ഞാൻ കൂടി വന്നിട്ട് നമുക്കു ഒന്നിച്ചു പോയാൽ മതി

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന സിദ്ധുവിനോട് ദേവകി പറഞ്ഞതിന് പിന്നാലെ അവന് അരികിൽ ആയി ഇരിക്കുന്ന ദേച്ചുവിനോട് ലക്ഷ്മിയും പറഞ്ഞു…. ദച്ചു അത് കേട്ട് തലയാട്ടുന്നതിന് ഒപ്പം സിദ്ധുവിനെ ഒന്ന് നോക്കുകയും ചെയ്തു ….

അവൻ കേട്ടതായി പോലും ഭാവിക്കാതെ മുന്നിലേക്ക് നോക്കി ഇരിക്കയാണ്….

“””ശെരി അമ്മേ…..”””

സിദ്ധു യാത്ര പറഞ്ഞു പതിയെ കാർ മുന്നോട്ട് എടുത്തു…..

“””എന്തോ ഒരു കുഞ്ഞു പരിഭവം അവർക്ക് ഇടയിൽ ഉണ്ട്….അത് പറഞ്ഞു തീർക്കാൻ ഈ ഒരു യാത്ര നല്ലതാ …. അല്ലെ ലെച്ചു…”””

ഗേറ്റ് കടന്ന് പോകുന്ന കാറിലേക്ക് നോക്കി ദേവകി ചോദിച്ചപ്പോൾ ലക്ഷ്മിയും ഒന്ന് ചിരിച്ചു കൊണ്ട് മൂളി…..

💓💓💓💓💓

കാർമേഘങ്ങളാൽ അന്തരീക്ഷം ആകെ ഇരുണ്ടു മൂടി കെട്ടിയ അധികം തിരക്ക് ഇല്ലാത്ത റോഡിലൂടെ സിദ്ധുവിന്റെ കാർ ഓടിക്കൊണ്ടിരുന്നു…

അന്തരീക്ഷം ആകെ ഇരുണ്ടു മൂടി കെട്ടിയ വേളയിൽ പ്രാണനായവന് ഒപ്പം ഒന്നിച്ചൊരു യാത്ര പങ്കിടുന്നതും ആ യാത്രക്ക് മാറ്റേകാൻ സ്റ്റീരിയോയിൽ നിന്ന് ഒഴുകി ഇറങ്ങുന്ന പ്രണയ ഗാനവും എല്ലാം ദച്ചുവിനെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു….

എങ്കിലും അന്തരീക്ഷം പോലെ ഇരുണ്ടു മൂടിയ അവന്റെ മുഖവും അവളോട് ഉള്ള മൗനവും അവളെ വല്ലാതെ വേദനിപ്പിച്ചു….

പലപ്പോഴായും അവനിലേക്ക് അവളുടെ കണ്ണുകൾ നീണ്ടെങ്കിലും സിദ്ധു ഡ്രൈ^വിംഗ് തന്നെ ശ്രദ്ധ ചെലുത്തി…. അറിയാതെ പോലും അവനിൽ നിന്ന് ഒരു നോട്ടം അവളിലേക്ക് എത്തിയില്ല……

വാനം പൊട്ടി ഒലിച്ചു തുള്ളിക്ക് ഒരു കുടം പോലെ വർഷം ഭൂമിയിലേക്ക് ഒഴുകി ഇറങ്ങിയിരുന്നു ഇതിനോടകം തന്നെ…. തുമ്പികൈ വലിപ്പിത്തിൽ ഭൂമിയിലേക്ക് പതിക്കുന്ന മഴയെ വകഞ്ഞു മാറ്റി സിദ്ധുവിന്റെ കാർ പതിയെ മുന്നോട്ട് ചലിച്ചു….

ആർത്തു പെയ്യുന്ന മഴക്ക് ഭൂമിയെയും തന്റെ ശരീരത്തെയും തണുപ്പിക്കാൻ കഴിയുന്ന പോലെ എരിയുന്ന തന്റെ മനസിലേക്കും ഒരു നേരിയ തണുപ്പ് പകരാൻ ഇവക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആശിച്ചു….

എന്തോ ഒരു തോന്നലിൽ ഗിയറിനു മേലെ ഇരിക്കുന്ന അവന്റെ കൈക്ക് മേലെ അവൾ കൈ ചേർത്തു…..

സിദ്ധു ഒരു ഞെട്ടലോടെ കയ്യിലേക്കും പിന്നീട് അവളെയും നോക്കി…. തന്നെ ഉറ്റ് നോക്കി ഇരിക്കുന്നവളെ ഒന്ന് നോക്കി എന്നല്ലാതെ ഒരക്ഷരം അവൻ മിണ്ടിയില്ല…. തിരികെ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കേന്ദ്രികരിച്ചെങ്കിലും അവളിൽ നിന്നും കൈ പിൻവലിക്കാൻ അവൻ മുതിർന്നില്ല….

ദേച്ചുവിന് സങ്കടം ഇരട്ടിച്ചു എന്ന് തന്നെ പറയാം..

ഇനിയും പിടിച്ചു നിൽകാൻ കഴിയില്ല എന്ന് തോന്നിയ നിമിഷം അവന്റെ കൈയിൽ ചുറ്റി പിടിച്ചു ആ തോളിലേക്ക് മുഖം ചേർത്ത് ചാഞ്ഞു അവൾ……

ദച്ചുവിന്റെ പ്രവർത്തി സിദ്ധുവിനെ ഒന്ന് അമ്പരപ്പിച്ചെങ്കിലും ഒരു മന്ദഹാസം വിരിഞ്ഞിരുന്നു അവന്റെ ചുണ്ടിൽ… അതേ ചിരിയോടെ അവൻ കീഴ്ചുണ്ട് കടിച്ചു പിടിച്ചു കാർ മുന്നോട്ടേക്ക് ഓടിച്ചു….

ഷർട്ടിനു ഇടയിലൂടെ ശരീരത്തിൽ ചെറുതായി നനവും ചൂടും തട്ടിയപ്പോൾ സിദ്ധു സംശയത്തോടെ അവളെ തല ചരിച്ചു നോക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഒരു മരത്തിനു കീഴെ കാർ ഒതുക്കി നിർത്തി….

മഴ അപ്പോഴും തകൃതിയായി പെയ്യുകയാണ്….

“””ധ്രുവി…….”””

സിദ്ധു വിളിച്ചതും അവളിൽ നിന്നും ഒരു എങ്ങൽ ഉയർന്നു… എങ്കിലും അവൾ മുഖം ഉയർത്തിയില്ല…

“””ധ്രുവി.. എന്നേ ഒന്ന് നോക്കിയേ… എന്തിനാ നീ കരയുന്നെ….”””

അവൻ കൈ വലിച്ചു അവളുടെ മുഖം ഉയർത്താൻ ശ്രമിച്ചു കൊണ്ട് അവളോട് ചോദിച്ചു……

ദച്ചു വിങ്ങി പൊട്ടി അവനെ നോക്കി….

അവളുടെ കരഞ്ഞു ചുവന്ന മുഖം കാണും തോറും സിദ്ധുവിന്റെ ഉള്ളും പിടഞ്ഞു….

അവൻ വേഗം സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു അവൾക്ക് നേരെ ചരിഞ്ഞിരുന്നു…..

“”എന്തിനാ ധ്രുവി വെറുതെ കരയുന്നെ… ഞാൻ നിന്നെ വഴക്ക് ഒന്നും പറഞ്ഞില്ലാലോ…. അവിടെ വെച്ച് ഞാൻ പറഞ്ഞതൊക്കെ നീ മറന്നേക്ക്…

ഇനി ഒരിക്കലും ഞാൻ എന്റെ ഇഷ്ടം പറഞ്ഞു നിന്നെ ശല്യപെടുത്തില്ല… പോരെ… കരയാതെ…”””

സിദ്ധു പറയുന്നത് കേട്ട് അടക്കി പിടിച്ചിരുന്ന കരച്ചിൽ ചീളുകളെ തടയാൻ കഴിയാതെ അവൾ മുഖം പൊത്തി കരഞ്ഞു… നിശബ്ദം എങ്കിലും നേരത്തെതിലും ആക്കം കൂടിയിരുന്നു അവളുടെ കരച്ചിലിന്……

സിദ്ധുവിന് അത് കണ്ടപ്പോൾ അവന്റെ നെ^ഞ്ചിലെ ഭാരം ഒന്നുകൂടി കൂടിയത് പോലെ തോന്നി….

“””ധ്ര്… ധ്രുവി…. കരയല്ലേ…..”””

ബലമായി അവളുടെ മുഖത്ത് നിന്ന് കൈകൾ അടർത്തി മാറ്റി അത് പറയുമ്പോഴും അവന്റെ ശബ്ദവും വല്ലാതെ ഇടറിക്കൊണ്ടിരുന്നു……

എന്ത് പറഞ്ഞാണ് അവളെ സമാധാനിപ്പിക്കേണ്ടത് എന്നറിയാതെ അവൻ കുഴഞ്ഞു…..

“””ഏഹ്ഹ്ഹ്… ഹ്മ്മ്… ഈഹ്ഹ്ഹ്…. ആാാ…..””

(നിക്ക്… എനിക്ക്…. ഒരുപാട് ഇഷ്ട ന്റെ സച്ചുവേട്ടനെ……)

അവനെ ചൂണ്ടി കൈകൾ നെഞ്ചിന് കുറുകെ ചേർത്തു പിടിച്ചു ആംഗ്യ ഭാഷയിൽ കരഞ്ഞു പറയുന്നവളെ നോക്കി ഇരുന്നു സിദ്ധു….

(ന്നോട് പിണങ്ങല്ലേ സച്ചുവേട്ടാ… എന്നോട് മിണ്ടാതെ ഇരിക്കല്ലേ… സഹിക്കില്ല എനിക്ക്….പണ്ടത്തെ പോലെ ന്നോട് ദേഷ്യപ്പെടുകയോ…. കളിയാക്കുകയോ എന്ത് ആയാലും മതി… പക്ഷെ എന്നോട് മിണ്ടാതെ മാത്രം ഇരിക്കല്ലേ… ശ്വാസം മുട്ടി മരിച്ചു പോവും ഞാൻ….

അത്രക്ക് അത്രക്ക് ഇഷ്ട നിക്ക് എന്റെ സച്ചുവേട്ടനെ…. ധ്രുവിയുടെ പ്രാണൻ തന്നെയാ….)

തന്റെ ഉള്ളിലെ പ്രണയത്തിന്റെ ആഴം തുറന്ന് കാട്ടാൻ പിണഞ്ഞു ശ്രമിക്കയാണ് ആ ഊമപ്പെണ്ണ്…. എങ്ങൽ അടിയോടെ ഓരോ കാര്യങ്ങളും ആംഗ്യ ഭാഷയിൽ പറയുമ്പോഴും വെറുതെ എങ്കിലും ഒന്ന് സംസാരിക്കാൻ ശ്രമിച്ചു ആ പാവം പെണ്ണ്… തന്റെ നാവിനാൽ അവനോട് പ്രണയം തുറന്ന് പറയാൻ ഒരുപാട് ഒരുപാട് കൊതിച്ചു…

മനസിലുള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പുറത്ത് ആർത്തു പെയ്യുന്ന മഴയെക്കാൾ ശക്തിയിൽ അവൾ കരഞ്ഞു…

കണ്ണുകൾ നിറഞ്ഞൊഴുകുന്നത് തുടച്ച് മാറ്റാൻ പോലും കഴിയാതെ തന്റെ മുന്നിൽ ഇരുന്നു വിങ്ങി പൊട്ടുന്നവളെ സിദ്ധു നോക്കിയിരുന്നു…..

“””ധ്ര്… ധ്രുവി… കരയാതെ ധ്രുവി…..”””

അവളുടെ ഇരുകവിളിലും കൈ ചേർത്തു തള്ളവിരലിനാൽ മിഴിനീരിനെ അമർത്തി തുടച്ചു….

“””ന്റെ ധ്രുവിയോട് എനിക്ക് ഒരു പിണക്കവും ഇല്ല… ഞാൻ പിണങ്ങുകയും ഇല്ല…. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ പിണങ്ങണെ… അവിടെ വെച്ചു നീ പറഞ്ഞത് വെച്ചിട്ടോ…അതിൽ എന്ത് തെറ്റാ ഉള്ള…. നിന്റെ സ്ഥാനത്ത് ആരായാലും അങ്ങനെ അല്ലെ ചിന്തിക്കു…. പെട്ടെന്ന് ഒരു ദിവസം വന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാൽ അതില് എത്രത്തോളം ആത്മാർത്ഥത ഉണ്ടെന്ന് എങ്ങനെ വിശ്വസിക്കും…

അല്ലെ ധ്രുവി…..””

ഇടറിയ സ്വരത്തോടെ സിദ്ധു ചോദിക്കുന്നത് കേട്ട് അരുത് എന്നുള്ള രീതിയിൽ അവൾ തല ചലിപ്പിച്ചു….

“””നിന്റെ പ്രണയത്തിന് സാക്ഷി ആയത് നിന്റെ ‘ഹൃദയം ‘തന്നെ ആയിരുന്നു ധ്രുവി …അതിലൂടെ ഞാൻ അറിഞ്ഞതാ ആത്മാവിനോട് അലിഞ്ഞു ചേർന്ന നിന്റെ പ്രണയത്തെ….പക്ഷെ എന്റെ പ്രണയത്തെ നിന്നെ വിശ്വസിപ്പിക്കാൻ ന്റെ പക്കൽ ഒരു സാക്ഷിയും ഇല്ല… ഒരു തെളിവും ഇല്ല…..എനിക്ക് അറിയില്ല ധ്രുവി എങ്ങനെയാ എന്റെ ഇഷ്ടത്തെ നിനക്ക് മനസിലാക്കി തരുക എന്ന്

പറഞ്ഞു തീർന്നതും അവന്റെ ചൊടികളെ അധരങ്ങളാൽ ബന്ധിച്ചു കഴിഞ്ഞിരുന്നു അവൾ …

അവന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു വന്നു……അവന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം എന്ന പോൽ അവന്റെ ചൊടികളെ അവൾ മെല്ലെ മുകർന്നു…..അവളുടെ അധരങ്ങളിൽ ഉണങ്ങി പിടിച്ച കണ്ണീരിന്റെ സ്വാത് നാവിൽ പടരുന്നത് സിദ്ധു ഒരു കൗതുകത്തോടെ തിരിച്ചറിഞ്ഞു…..

ദച്ചു മെല്ലെ അവന്റെ അധരങ്ങളെ മോചിപ്പിച്ചു അവനിൽ നിന്ന് അകന്ന് മാറാൻ ഒരുങ്ങിയതും അതിനേക്കാൾ വേഗത്തിൽ സിദ്ധു അവളെ അരയിലൂടെ ചുറ്റി പിടിച്ചു വലിച്ചു ദേഹത്തോട് അടുപ്പിച്ചു ആ പനിനീർ ദളങ്ങളിലേക്ക് അവന്റെ അധരങ്ങൾ അമർത്തി… ഇത്തവണ വിടർന്നത് ദച്ചുവിന്റെ കണ്ണുകൾ ആണ്……

അരയിൽ ഉള്ള പിടി മുറുകിയതും ഒന്ന് ഏങ്ങി പോയിരുന്നു അവൾ… അവന്റെ ഇരു തോളിലും അവൾ പിടി മുറുക്കി കണ്ണുകൾ ഇറുക്കി അടച്ചു ….പുറത്ത് പെയ്യുന്ന മഴയുടെ തണുപ്പിലും അവളിൽ നിന്ന് പടരുന്ന ചൂട് അവനിൽ വല്ലാതെ ആവേശം നിറച്ചു….

പരസ്പരം അധരങ്ങൾ തമ്മിൽ മത്സരിക്കുമ്പോഴും ദച്ചുവിനെ ഓരോ നിമിഷവും നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു അവൻ…….

അവൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നു എന്ന് തോന്നിയതും സിദ്ധു പതിയെ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി…

“””എപ്പോഴോ എന്റെ നെഞ്ചിൽ കേറി പറ്റിയവളാ നീ…. പക്ഷെ അത് ഒരിക്കലും ഒരു സഹതാപത്തിന്റെ പുറത്ത് അല്ല ധ്രുവി….എന്നേ ഇനിയും അവഗണിക്കല്ലേ ധ്രുവി… എനിക്ക് സഹിക്കാൻ കഴിയില്ല..എനിക്ക് അത്രക്ക് ഇഷ്ടമാ ധ്രുവി നിന്നെ…. ഒരുപാട് ഒരുപാട് ഇഷ്ടമാ…”””

ഒരു കിതപ്പോടെ തന്നെ ഉറ്റ് നോക്കുന്നവളുടെ മുഖം കൈകളിൽ എടുത്ത് പറയുന്നതിനു ഒപ്പം തന്നെ അവന്റെ അധരങ്ങൾ അവളുടെ മുഖത്ത് ഓടി നടന്നു……ദച്ചു ഒരു പുഞ്ചിരിയോടെ അവനെ ചുറ്റി പിടിച്ചു ആ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു…..

💓💓💓💓💓

സമയം കടന്ന് പോകവേ മഴ പൂർണമായും മാറി വാനം തെളിഞ്ഞു…..

കാറിന്റെ സീറ്റ്‌ അല്പം പിന്നിലേക്ക് ആക്കി ദച്ചുവിനെയും നെഞ്ചോട് ചേർത്ത് പിടിച്ചു അതിൽ ചാരി കിടക്കയാണ് സിദ്ധു…..

പുറത്തെ അന്തരീക്ഷം പോലെ ഇരുവരുടെയും മനസിലെ കാർമേഘങ്ങളും വിട്ടകന്നിരുന്നു ഇതിനോടകം തന്നെ…..

(ഇങ്ങനെ ഇരുന്നാൽ മതിയോ…. വീട്ടിൽ പോവണ്ടേ…..)

അവന്റെ നെഞ്ചിൽ താടി ഊന്നി ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു….

“””പോവാൻ തോന്നുന്നില്ല.. എന്റെ ഊമക്കുയിലിനെ ഇങ്ങനെ ഇറുക്കെ കെട്ടി പിടിച്ചു കിടക്കാനാ തോന്നണേ…..”””

പറയുമ്പോൾ തന്നെ അവളെ ഒന്നുകൂടി ഇറുക്കെ പുണർന്നിരുന്നു അവൻ…

അവന്റെ ഊമക്കുയിലെ എന്നുള്ള വിളി കേട്ടതും ദച്ചു കണ്ണ് കൂർപ്പിച്ചു അവനെ നോക്കി….

അവളുടെ നോട്ടം കണ്ട് സിദ്ധു ഊറി ചിരിച്ചു…

വിയർപ്പ് പൊടിഞ്ഞ അവളുടെ മൂക്കിൻ തുമ്പിൽ അവന്റെ ശ്രദ്ധ പതിഞ്ഞതും ഒരു നിമിഷം പാഴാക്കാതെ അവളിലേക്ക് മുഖം അടുപ്പിച്ചു അധരങ്ങളാൽ നുണഞ്ഞു അവൻ…

ദച്ചുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു….

“””നിന്റെ ഈ ചുവന്ന മൂക്ക് കാണുമ്പോൾ നുണയാൻ വല്ലാത്തൊരു കൊതിയ ധ്രുവി…..”””

നേർത്ത സ്വരത്തിൽ അവളുടെ കാതോരം മൊഴിയുമ്പോൾ അവൾ കുറുകി കൊണ്ട് ഒന്നുകൂടി അവനോട് പറ്റി ചേർന്നു……

പെട്ടെന്നാണ് പോക്കറ്റിൽ കിടന്ന സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തത്….. അവൻ വേഗം തന്നെ അത് കൈയിൽ എടുത്തു….

“””ധ്രുവി ഒരു മിനിട്ടെ…..”””

അവൻ പറഞ്ഞു കൊണ്ട് അവളെ നെഞ്ചിൽ നിന്ന് മാറ്റി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി….

ദച്ചു അവനെ സംശയത്തോടെ ഒന്ന് നോക്കിയിട്ട് സീറ്റിൽ നേരെ ഇരുന്നു…… ഫോൺ അറ്റൻഡ് ചെയ്തു മുന്നോട്ട് നടക്കുന്ന സിദ്ധുവിനെ അവൾ ഒരു പുഞ്ചിരിയോടെ നോക്കി ഇരുന്നു……

അവനെ നോക്കി ഇരിക്കുന്ന കൂട്ടത്തിൽ ആണ് ഒരു പിക്കപ്പ് വാൻ സ്പീഡിൽ വരുന്നത് അവളുടെ കണ്ണിൽ പെട്ടത്…..

ഫോണിൽ മുഴുകിയ സിദ്ധു അല്പം റോഡിലേക്ക് കയറി ആണ് നിൽക്കുന്നത് എന്ന് ദച്ചു അപ്പോഴാണ് ശ്രദ്ധിച്ചത്….

ദച്ചു പേടിയോടെ കാറിൽ ഇരുന്നു അവനെ വിളിച്ചു…. എന്നാൽ തറയിലേക്ക് നോക്കി എന്തോ കാര്യമായി സംസാരിക്കുന്ന സിദ്ധു അവളെയോ അവനരികിലേക്ക് വരുന്ന വാഹനത്തെയോ ശ്രദ്ധിച്ചില്ല……

ദച്ചു വേഗം കാറിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും വണ്ടി അവന്റെ അരികിൽ എത്തിയിരുന്നു…. പിക്കപ്പിന്റെ ഹോൺ മുഴക്കം ആണ് സിദ്ധുവിനെ മുഖം ഉയർത്തി നോക്കാൻ പ്രേരിപ്പിച്ചത്…..

പക്ഷെ അപ്പോഴേക്കും……..

“””സ്.. സച്….. സച്ചുവേട്ടാ…….”””

ആ കാഴ്ച കാണാൻ കഴിയാത്ത പോലെ ദച്ചു ചെവി രണ്ടും പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു……

(തുടരും……..)

ഒരു ദുരന്തത്തിലൂടെ നഷ്ടപെട്ട ശബ്ദം മറ്റൊരു ദുരന്തത്തിലൂടെ ലഭിക്കാൻ ആവും അവൾക്ക് വിധി……. അല്ലെ……

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : ലക്ഷ്മി ലച്ചൂസ്