ആ ചെക്കനേയും പെണ്ണിനേയും രാത്രി ടെറസിന്റെ മുകളിൽ വെച്ച് നാട്ടുകാർ വളഞ്ഞു പിടിച്ചെന്ന്

രചന : ഷാൻ കബീർ

പെണ്ണായിപ്പോയാൽ…

********************

“ടാ നീയറിഞ്ഞില്ലേ മ്മടെ ശിവേട്ടന്റെ മോളെയും ഒരു ചെക്കനെയും രാത്രി ടെറസിന്റെ മുകളിൽ വെച്ച് നാട്ടുകാർ വളഞ്ഞു പി_ടിച്ചെന്ന്”

“ഇങ്ങനെയുണ്ടോ പെണ്ണുങ്ങൾ. ആ ചെക്കനെ വിളിച്ച് കയറ്റിയതാവും അവൾ. അല്ലേലും അവൾക്കിത്തിരി ഇളക്കം കൂടുതലാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്”

“ഹോ!!! ആ വീട്ടുകാരുടെ അവസ്ഥ ആലോചിക്കുമ്പോഴാ, ആ പിഴച്ചവൾ കാരണം ഇനി എന്തൊക്കെ അനുഭവിക്കണം അവർ”

“ഇതുപോലുള്ള പെണ്ണുങ്ങൾ നമ്മുടെ കുടുംബത്തിൽ ഒക്കെ ആയിരുന്നേൽ വെട്ടി നുറുക്കിയേനെ”

ഇത് രണ്ട് നാട്ടുകാർ തമ്മിലുള്ള ചർച്ചയാണ്.

സംഭവം വേറൊന്നുമല്ല, പ്രണയമാണ് വിഷയം.

ഒരു പെണ്ണ് അവൾ സ്നേഹിക്കുന്നവന്റെ കൂടെ കഴിഞ്ഞപ്പോൾ ഉള്ള അഭിപ്രായം ഇങ്ങനെയാണ്.

ആ പെണ്ണും ചെ.ക്കനും ചെയ്തത് ശരിയോ തെറ്റോ അതൊന്നും അല്ല ഇവിടെ വിഷയം.

നിങ്ങളിൽ പാപം ചെയ്യാത്തവർ അവരെ കല്ലെറിഞ്ഞോ.

എനിക്ക് എറിയാൻ സൗകര്യം ഇല്ല.

അതായത് നാട്ടിലുള്ള സദാചാരക്കാർ പറയുന്ന പോലെ അവർ ചെയ്തത് തെറ്റാണെങ്കിൽ എന്തിന് പെണ്ണിനെ മാത്രം പിഴച്ചവൾ ആക്കണം…?

പെണ്ണ് ചെയ്ത അതേ തെറ്റന്നെയല്ലേ ചെക്കനും ചെയ്തിട്ടുള്ളത്. അപ്പൊ പറയും പെണ്ണായാൽ അടക്കവും ഒതുക്കവും വേണം എന്ന് അതെന്താ ആ_ണായാൽ എന്തും ചെയ്യാനുള്ള ലൈ_സൻസ് ഉണ്ട് എന്നാണോ അർഥം. അതൊക്കെ പോട്ടെ ഞാൻ വിഷയത്തിലേക്ക് വരാം.

ഇതുപോലെ ഒരു പെണ്ണിനേയും ചെക്കനേയും പിടിച്ചാൽ പിന്നീട് എന്ത് സംഭവിക്കും…? ചെക്കനെ നാട്ടുകാരൊക്കെ കൂടി രണ്ട് തല്ലും തല്ലി ഉ_പദേശിച്ച് അങ്ങ് പറഞ്ഞു വിടും. പെണ്ണോ…?

അവൾ പിന്നീട് മരിക്കുന്നത് വരെ പിഴയാണ്…

അവൾക്ക് നല്ലൊരു കല്യാണ കാര്യം വരെ കിട്ടില്ല.

കൂടുതൽ പൈസ കൊടുത്ത് ഏതെങ്കിലും ഒ_രുത്തന്റെ കാൽകീഴിൽ അങ്ങ് കെട്ടിയിടും വീട്ടുകാർ.

പിന്നീട് അങ്ങോട്ട്‌ അടിമയെ പോലെ ജീവിക്കണം പിഴച്ചവളെന്ന വിളിയും കേട്ട്.

നാട്ടുകാരുടേയും വീട്ടുകാരുടയും കൂടുതൽ സ്ത്രീധനം കൊടുത്ത് കല്യാണം കഴിച്ച ഭർത്താവിന്റെയും കുടുംബത്തിന്റെയും എന്തിനേറെ പറയുന്നു താൻ പ്ര_സവിക്കുന്ന മക്കൾക്ക് മുന്നിൽ വരെ അവൾ പിഴച്ചവളാണ്. പുട്ടിൽ തേങ്ങ ഇടുന്നപോലെ മരിക്കുവോളം ഈ പിഴച്ചവൾ വിളി കേട്ടുകൊണ്ടേ ഇരിക്കണം.

അതേ സമയം വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചെക്കന് എന്ത് സം_ഭവിക്കും എന്നറിയോ…?

ഈ കാര്യത്തിനെ കുറിച്ച് ചോദിച്ചാൽ പൊട്ടിച്ചിരിച്ച് അവൻ പറയും

“അതെല്ലാം അറിവില്ലാത്ത പ്രായത്തിലെ ചെറിയ ചെറിയ തമാശകൾ അല്ലേ ചേട്ടാ”

എന്നും പറഞ്ഞ് അവന്‍ തന്റെ ഭാര്യയെയും കുട്ടിയേയും ചൂണ്ടി കാണിക്കും”

“ഇന്ന് ഇവരാണ് എന്റെ ലോകം, പഴയ കാര്യങ്ങള്‍ ഒന്നും ഞാന്‍ ഓർക്കാറില്ല. അറിവില്ലാത്ത പ്രായത്തില്‍ ചെയ്ത ഒരു തമാശ, അങ്ങനെയേ ഞാന്‍ അതിനെ കാണുന്നൊള്ളൂ, ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് ഞങ്ങളുടെ നാട്ടിലെ ഏറ്റവും പേരുകേട്ട തറവാട്ടില്‍ നിന്നുമാണ്, ഇപ്പോള്‍ ഞാന്‍ പഴയത് പോലെയൊന്നുമല്ല ചേട്ടാ, ആ പെണ്ണിന്റെ കാര്യം ഓർമ്മിപ്പിച്ച് എന്നെ ചീത്തയാക്കല്ലേ”

ഇത്രേ ഒള്ളൂ അവന്. ഇതേ കാര്യം ആ പെണ്ണിനോട് ചോദിച്ചാലോ, ഒരുപക്ഷേ ഇങ്ങനെ ആയിരിക്കും ഉത്തരം

“എന്റെ ജീവനേക്കാൾ ഞാന്‍ സ്നേഹിച്ചവന്റെ കൂടെ കിടക്ക പങ്കിട്ടത് വെറും കാമം തീർക്കാൻ വേണ്ടി മാത്രമായിരുന്നില്ല, അവന് ഞാന്‍ സമർപ്പിച്ചത് എന്റെ ശരീരം മാത്രമല്ല എന്റെ മനസ്സ് കൂടിയായിരുന്നു. പക്ഷെ അവന്‍ മോഹിച്ചത് എന്റെ ശരീരത്തെ മാത്രമായിരുന്നു, എനിക്ക് അത് അറിയാതെ പോയി. ഞാന്‍ ചെയ്തത് ആരും അംഗീകരിക്കാത്ത തെറ്റ് തന്നെയാണ്, അത് എനിക്കറിയാം. പക്ഷെ ചെയ്ത തെറ്റ് മനസ്സിലാക്കി നന്നായി ജീവിക്കാന്‍ എന്നെ ഈ സമൂഹം അനുവദിച്ചില്ല, ഞാന്‍ ഇന്ന് സമൂഹത്തിന് മുന്നില്‍ വഴി പിഴച്ച വേശ്യയും, എന്റെ കൂടെ അതേ തെറ്റ് ചെയ്തവൻ ഇന്ന് സമൂഹത്തിന് മുന്നില്‍ ഒരു പാവം കുഞ്ഞാടും”

പെണ്ണിനൊന്ന് തെറ്റിയാൽ അവൾ വേശ്യ അവളോടൊപ്പം അതേ തെറ്റ് ചെയ്ത അവനെ എന്ത് വിളിക്കണം…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ഷാൻ കബീർ


Comments

Leave a Reply

Your email address will not be published. Required fields are marked *