നീയാടി എന്റെ പെണ്ണ്.. ഈ ജീവിതത്തിൽ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം.

രചന : ആഷിത സാജ്

ഇവൾ എന്റെ പെണ്ണ് ..

*************

എന്റെ പൊന്നു നവ്യ .. കൊച്ചു കുട്ടികളുടെ പിറകെ ഭക്ഷണം കഴിക്കു.. അതെടുക്കു ഇതെടുക്കു..

എന്ന് പറഞ്ഞു നടക്കുന്ന പോലെ എന്റെ പിറകെ ഇങ്ങനെ നടക്കാതെ …

ഞാൻ എല്ലാം ചെയ്തോളാം..

ഈ ജിഷ്ണുവേട്ടന് ഇത് എന്താ പറ്റിയേ.. നേരത്തെ ഞാൻ ഇങ്ങനെയൊന്നും ചോദിച്ചില്ലെങ്കിൽ ആയിരുന്നു കുഴപ്പം..

നീ ഒന്ന് നിർത്തു നവ്യ .. എന്തൊരു ശല്യമാണ് ഇത്..

ഞാൻ നിർത്തിയേക്കാം .. ഞാൻ ആരുടേയും ശല്യമാകുന്നില്ല.. ലഞ്ച് ബോക്സ് ഇതാ..

മറക്കാതെ എടുത്തു വെച്ചോളൂ.. ഞാൻ ഏട്ടന് ശല്യമാകാതെ അപ്പുറത്തു എങ്ങാനും പോയി ഇരുന്നോളാം..

എന്താ ജിഷ്ണുവേട്ടന് പറ്റിയത്… കുറച്ചു ദിവസമായി ഇപ്പോൾ ഇങ്ങനാണല്ലോ വല്ലാത്തൊരു ദേഷ്യം ..

എന്നെ കാണുന്നതേ ഇഷ്ടമല്ലാതായി തുടങ്ങിയ പോലെ..

*****************

കുറച്ചു മാസങ്ങൾക്കു മുൻപ് …

മോളെ.. നവ്യ .. അടുത്ത ദിവസം നിന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്..

എന്താ അമ്മെ ഇത്.. എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട..

വേണ്ടേ.. അതെന്താ.. ഇത്രെയും നാൾ .. പഠിത്തം കഴിയട്ടെ ജോലി കിട്ടട്ടെ എന്നൊക്കെ പറഞ്ഞു..

ഇപ്പോൾ പഠിത്തവും കഴിഞ്ഞു . നല്ലൊരു ജോലിയും ആയി.. ഇനി എന്താ പ്രശ്‍നം..

അല്ല അമ്മെ.. ജോലിക്കു കയറിയിട്ട് രണ്ടു മാസം അല്ലെ ആയൊള്ളു.. കുറച്ചു നാൾ കൂടി സ്വന്തം പൈസക്ക് ഒന്ന് അടിച്ചു പൊളിക്കട്ടെ..

ആ.. ഇത്രെയും നാൾ അടിച്ചു പൊളിച്ചില്ലേ അത് മതി.. നിനക്ക് കല്യാണം വേണ്ട എന്നൊന്നും ഇല്ലല്ലോ..

അങ്ങനെയൊന്നും ഇല്ലമ്മേ..

വേറെയാരോടെങ്കിലും ഇഷ്ടം അങ്ങനെ എന്തെങ്കിലും ഉണ്ടോ..

‘അമ്മ പ്രേമം ആണോ ഉദ്യേശിചേ.. അതൊന്നും എന്റെ തലയിൽ ഇല്ലന്ന് അമ്മക്ക് അറിയാലോ..

പിന്നെന്താ ഇങ്ങനെയൊരു ഒരു പോലീസ് മുറ ..

നിന്റെ അച്ഛനാ.. എന്നോട് ഇങ്ങനെ ചോദിയ്ക്കാൻ പറഞ്ഞെ.. അല്ല അങ്ങനെ ആരെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ പെണ്ണുകാണാൻ വരുന്നവരോട് വരേണ്ടന്ന് പറയാലോ..

അങ്ങനെ ആരും എന്റെ മനസ്സിൽ ഇ_ല്ല.. പക്ഷെ ഒരു കണ്ടിഷൻ .. പെണ്ണിനെ കാണാൻ വരുന്നവർ പെണ്ണിനെ കാണാനായിട്ടായിരിക്കണം വരുന്നത് . അല്ലാതെ പെണ്ണിന്റെ സ്വത്തു അളക്കാൻ വരുന്നവർ ആയിരിക്കരുത്.. പിന്നെ എന്നെയൊരു വില്പന ചരക്കു ആക്കാനാണ് പരിപാടിയെങ്കിൽ ഞാൻ കയറി ഉടക്കും .. ഓൺ ദി സ്പോട്ടിൽ ഉടക്കും ..

ഇത് അങ്ങനെയുള്ള ആൾക്കാർ ഒന്നും അല്ല മോളേ..

അല്ലേൽ അവർക്കു കൊള്ളാം..

എന്തായാലും ഞാൻ വരുന്നവരെ ഒന്ന് നിരീക്ഷിക്കട്ടെ..

എന്നിട്ടു തീരുമാനിക്കാം .. സ്വീകരിക്കണമോ അതോ ഇറക്കി വിടണോ എന്ന്..

എന്നാൽ എന്റെ ‘അമ്മ കിളി പോയി കിടന്നോളു..

എന്റെ ദൈവമേ ഈ പെണ്ണ് ഇതെന്തു ഭാവിച്ചാണോ..

രണ്ടു ദിവസം കഴിഞ്ഞു …

ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടമായി.. ഇനി ചെറുക്കനും പെണ്ണും ഒറ്റയ്ക്ക് ഒന്ന് സംസാരിക്കട്ടെ…

അവർ അല്ലെ അവസാന തീരുമാനം എടുക്കേണ്ടത്..

അവരുടെ ജീവിതം അല്ലേ ഇത്..

അത് ശരിയാ.. മോളെ..

അച്ഛാ . . എന്നാൽ പുറത്തോട്ടു ഇറങ്ങി സംസാരിച്ചാലോ..

അതിനെന്താ മോളെ.. ജിഷ്ണു നീയും ചെല്ല് മോനെ

നവ്യ.. ഇവിടെത്തന്നെയാണോ പഠിച്ചതൊക്കെ…

അതെ.. ദൂരെ പോയി പഠിക്കാനൊക്കെ എനിക്ക് ഇഷ്ടമായിരുന്നു.. പക്ഷെ അച്ഛനും അമ്മയും വിട്ടില്ല..

ഒറ്റമോളല്ലേ .. അതുകൊണ്ടു..

ചേട്ടനോ..

ഞാൻ പ്ലസ് ടു വരെ നാട്ടിൽ ആയിരുന്നു .. പിന്നെ എഞ്ചിനീയറിംഗ് ബാംഗ്ലൂർ ആയിരുന്നു..

ഇപ്പോൾ എറണാകുളത്തു വർക്ക് ചെയ്യുന്നു..

പിന്നേ .. നവ്യ എനിക്ക് മറ്റൊരു കാര്യം പറയാനുണ്ട്.. എനിക്ക് ഒരു സീരിയസ് റിലേഷന്ഷിപ് ഉണ്ടായിരുന്നു.. ദിവ്യ പ്രണയം എന്നൊക്കെ പറയില്ലേ അതു.. ബാംഗ്ലൂരിൽ എന്റെ ജൂനിയർ ആയിട്ട് പഠിച്ച ഒരു മലയാളി കുട്ടി..

മൂന്ന് നാല് വർഷം ആത്മാർത്ഥമായിട്ടു തന്നെ ഞാൻ സ്നേഹിച്ചു..

പക്ഷേ അവൾ … എന്നോട് ഒരു വാക്ക് പോലും പറയാതെ എന്നിൽ നിന്നും അകന്നു ..

മറ്റൊരാളെ വിവാഹം കഴിച്ചു..

അങ്ങനെ ഞാൻ നിരാശയിൽ കുറച്ചു കാലം കഴിഞ്ഞു..

പിന്നെ വീട്ടുകാര് നിർബന്ധിച്ചപ്പോൾ വിവാഹത്തിന് സമ്മതിച്ചതാണ് ..

അപ്പോൾ നല്ലൊരു തേപ്പു കിട്ടിയിട്ടുണ്ടല്ലേ..

അയ്യോ… സോറി ഒന്നും തോന്നല്ലേ..

അതൊക്കെ കഴിഞ്ഞു പോയതല്ലേ.. അതൊന്നും എനിക്ക് അറിയേണ്ട..

ഇനിയുള്ള കാര്യമാ അറിയേണ്ടേ . ഇപ്പോഴും അവൾ മനസിലുണ്ടോ..

മനസിലുണ്ടോ എന്ന് ചോദിച്ചത് പഴയ ഇഷ്ടം ഉണ്ടോ എന്നാണോ.. അതില്ല.. അങ്ങനെയൊരു ഇഷ്ടമൊന്നും ഇപ്പോൾ അവളോടില്ല..

അതൊക്കെ കഴിഞ്ഞു..

പക്ഷേ .. അവളോട് വെറുപ്പൊന്നും എനിക്ക് ഇല്ല..

ഒന്നുമില്ലെങ്കിലും ഒരിക്കൽ ഞാൻ ആത്മാർത്ഥമായിട്ടു സ്നേഹിച്ചതല്ലേ ..

അവൾ എന്നോട് എന്ത് കാണിച്ചാലും എനിക്ക് വെറുക്കാൻ പറ്റില്ല..

അപ്പോൾ നമ്മുടെ കല്യാണം കഴിഞ്ഞാൽ ..

അവൾ വീണ്ടും വന്നു സോറി പറഞ്ഞാൽ എന്നെ ഇട്ടിട്ടു അവളുടെ പിറകെ പോകുമോ..

ഒരെണ്ണം അങ്ങ് തന്നാൽ ഉണ്ടല്ലോ ..

അയ്യോ.. സോറി നവ്യ ഞാൻ ..

സാരമില്ല ഏട്ടാ.. അതൊക്കെ എനിക്ക് മനസിലാകുമെ..

അങ്ങനെ ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു അടുപ്പം ഞങ്ങൾക്ക് ഇടയിൽ ഉണ്ടായി..

പിന്നെ അധികം താമസിക്കാതെ കല്യാണം നടന്നു..

പിന്നീടു അങ്ങോട്ട് നല്ലൊരു ഭർത്താവായിരുന്നു ജിഷ്ണുവേട്ടൻ എനിക്ക്.. ഭർത്താവു മാത്രം അല്ല

എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടി ആയിരുന്നു ..

ഒരു കാര്യവും മറച്ചു വെക്കാത്ത.. എല്ലാ കാര്യങ്ങളും ഷെയർ ചെയുന്ന ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു എനിക്ക് ജിഷ്ണുവേട്ടൻ ..

*****************

അങ്ങനെയുള്ള ജിഷ്ണുവേട്ടൻ ആണ് ഇപ്പോൾ കുറച്ചു ദിവസം ആയിട്ട് എന്നോട് ഇങ്ങനെ അകൽച്ച കാണിക്കുന്നേ. എന്താ കാരണം എന്ന് എത്ര ആലോചിച്ചിട്ടും മനസിലാക്കുന്നില്ലല്ലോ ദൈവമേ..

ഇനി മറ്റാരേക്കാളും മനസ്സിൽ കയറി കൂടിയോ..

ഇല്ല.. ജിഷ്ണുവേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.. ദൈവമേ ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നേ..

മോളേ.. നവ്യ ..

അമ്മേ.. ഞാൻ ഇവിടെയുണ്ട്.. ജിഷ്ണുവേട്ടൻ പോയോ അമ്മെ..

പോയി മോളെ.. ഇപ്പോൾ അവൻ ഓഫീസിൽ എത്താറായി കാണും..

മോള് വാ നമുക്ക് എന്തേലും കഴിക്കാം.. പിന്നെ മോളെ.. ഞാൻ ഇന്ന് തിരിച്ചു പോകും..

‘അമ്മ എന്താ ഇത്ര പെട്ടെന്ന് പോകുന്നെ..

പെട്ടെന്നോ.. മോളെ.. ‘അമ്മ വന്നിട്ട് നാലഞ്ചു ദിവസമായില്ലേ.. ഇനിയും ചെന്നില്ലേൽ പ്രശ്‍നം..

ആണ്.. അച്ഛൻ വിളിച്ചിരുന്നു ഇന്ന് ചെല്ലില്ലേ എന്ന് ചോദിച്ചു..

പിന്നേ.. മോളെ ചോദിക്കുന്ന കൊണ്ട് ഒന്നും തോന്നല്ല്..

എന്താ മോളെ നിങ്ങൾ തമ്മിൽ പ്രശ്‍നം .. കുറച്ചു ദിവസം ആയി നിങ്ങൾക്ക് ഇടയിൽ എന്തോ പൊട്ടിത്തെറികൾ ഉണ്ടാകുന്നുണ്ടല്ലോ.. നിങ്ങൾ തന്നെ എല്ലാം തീർക്കട്ടെ എന്നോർത്ത ഞാൻ ഇടപെടാതെ.. നിന്നോട് മാത്രമല്ല അവൻ രണ്ടു ദിവസമായിട്ടു എന്നോടും മിണ്ടുന്നില്ല .. ഞാൻ ഇങ്ങനെയൊരാൾ ഈ വീട്ടിൽ ഉണ്ടെന്നു പോലും അവൻ കരുതുനില്ലാത്തപോലെ.. എന്തേലും ഉണ്ടേൽ പറയണേ മോളെ.. അമ്മായിയമ്മ ആയിട്ടല്ല.. അ_മ്മയെ പോലെ കണ്ടു പറയാം എന്റെ മോൾക്ക് ..

ഒന്നും ഇല്ല അമ്മെ.. ഇത് ചുമ്മാ ഒരു സൗന്ദര്യ പിണക്കം.. ‘അമ്മ ഇന്ന് പോകുന്നുണ്ടെങ്കിൽ അധികം താമസിക്കാതെ ഇറങ്ങിക്കോ അമ്മേ.. കുറച്ചു ദൂരം പോകേണ്ടതല്ലേ..

*****************

അമ്മയും പോയി.. ഇനി ഞാൻ ഇവിടെ ശരിക്കും ഒറ്റപെടലോ ദൈവമേ.. നന്നായിട്ടു തലവേദനിക്കുന്നു .. ഇനി അല്പം നേരം കിടക്കാം..

അയ്യോ.. ദൈവമേ ജിഷ്ണുവേട്ടൻ ചോറ് കൊണ്ടുപോയില്ലേ.. എടുത്തു വെക്കണം എന്ന് പറഞ്ഞിട്ടാണല്ലോ ഞാൻ മാറിയത് .. ദൈവമേ ഇപ്പോൾ പന്ത്രണ്ടു മണി കഴിഞ്ഞല്ലോ ..

എനിക്ക് ഇന്ന് നേരത്തെയൊന്നു മുറിയിലോട്ടു കേറി നോൽക്കാനും തോന്നിയില്ലലോ..

എന്തായാലും ഒന്ന് വിളിച്ചു നോക്കാം..

എടുക്കുമോ എന്നറിയില്ല..

ഛേ.. ജിഷ്ണുവേട്ടൻ എടുക്കുന്നില്ലല്ലോ.. കാൾ കട്ട് ആകുവാണല്ലോ..

മെസ്സേജ് ചെയ്തതാണെകിൽ നോക്കുന്നും ഇല്ല..

എന്നോട് ഇത്രെയും വെറുപ്പു കാണിക്കാൻ കാരണം എന്താ.. അതിനു മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ ..

മനു ചേട്ടനെ ഒന്ന് വിളിച്ചു നോക്കിയാലോ..

ഹലോ.. മനു ചേട്ടാ .. ഞാൻ നവ്യ ആണ് .. ജിഷ്ണുവിന്റെ..

ആ മനസിലായി.. എന്താ നവ്യ.. അവനു ഇന്ന് എന്താ പറ്റിയേ .. ഇന്ന് ഹാഫ് ഡേ ലീവ് എടുത്തത് കൊണ്ടു ചോദിച്ചതാ കേട്ടോ..

ജിഷ്ണുവേട്ടൻ അപ്പോൾ അവിടെ ഇല്ലേ.. ഇവിടെ നിന്ന് എന്നും ഇറങ്ങുന്ന സമയത്തു ഇറങ്ങിയതാണല്ലോ.. പിന്നെ എവിടെ പോയി..

എന്തേലും അത്യാവശ്യം ഉണ്ടായിരിക്കും നവ്യ .. നീ പേടിക്കാതെ .. നീ ഒന്ന് വിളിച്ചു നോക്ക് അവനെ..

ഞാൻ കുറെ വിളിച്ചു നോക്കി മനുവേട്ടാ പക്ഷേ എടുക്കുന്നില്ല.. അതാ ഞാൻ മനുവേട്ടനെ വിളിച്ചേ..

നീ ടെൻഷൻ അടിക്കാതെ.. ഞാൻ ഒന്ന് വിളിച്ചു നോക്കാം.. അവൻ ഹാഫ് ഡേ അല്ലെ ലീവ് .. ഉച്ച കഴിഞ്ഞു ഇങ്ങു എന്തായാലും എത്തുമല്ലോ.. ഞാൻ അപ്പോൾ അവനെ കൊണ്ട് വിളിപ്പിക്കാം..

എന്നാൽ ശരി.. മനുവേട്ടാ.. വെക്കട്ടേ..

വെക്കല്ലേ നവ്യ… ആള് വരുന്നുണ്ട്..

ഞാൻ കൊടുക്കാം..

ഡാ.. നിനക്ക് ഫോൺ…

ആരാ മനു..

നീ സംസാരിക്കു.

ഹലോ.. ജിഷ്ണു സ്പീകിംഗ്

ഹലോ ജിഷ്‌ണുവേട്ടാ ഞാനാ..

നീയോ . നീയെന്തിനാ മനുവിനെ വിളിച്ചേ. എന്റെ സമാധാനം കളയുന്ന പോരാഞ്ഞിട്ടാണോ..

ഞാൻ..

ജിഷ്ണുവേട്ടൻ ഫോൺ എടുക്കാത്ത കൊണ്ട്..

എടുക്കാത്ത കൊണ്ട് ഞാൻ അങ്ങ് ചത്ത് പോയെന്നു കരുതിയോ..

ജിഷ്ണുവേട്ടൻ എന്താ ഇങ്ങനെയൊക്കെ പറയുന്നേ..

പിന്നെ എങ്ങനെ പറയണം.. മേലിൽ ഇനി എന്റെ ഫ്രണ്ട്സിനെ ആരെയെങ്കിലും വിളിച്ചു ശല്യം ചെയ്തു എന്ന് ഞാൻ അറിഞ്ഞാലുണ്ടല്ലോ..

ഫോൺ വെക്കടി..

സോറി ജിഷ്‌ണുവേട്ടാ.. ജിഷ്ണുവേട്ടൻ ചോറ് കൊണ്ട് പോയില്ലല്ലോ.. എന്തേലും കഴിച്ചോ എന്നറിയാനാ ഞാൻ…. സോറി സോറി ..

എന്തിനാ ജിഷ്ണു നീ ആ പെണ്ണിനെ കരയിപ്പിച്ചേ… അവളുടെ കരച്ചിൽ കേട്ടിട്ടു എനിക്ക് വരെ സങ്കടം ആയി.. എന്നിട്ടു നിനക്ക് ഒന്നും തോന്നുന്നില്ലേ.. നിനക്ക് എന്താടാ പറ്റിയേ.. കുറച്ചു ദിവസമായിട്ടു നീ ആളാകെ മാറിപ്പോയല്ലോ..

എന്താണെന്നു നീ എന്നോടെങ്കിലും പറ.. നീ എവിടായിരുന്നു ഇത്രേയും നേരം..

എന്റെ കാര്യം എല്ലാം അറിയാവുന്നവൻ അല്ലെ നീ

ഞാൻ പ്രിയയെ കണ്ടടാ ..

ആര് .. പഴയ പ്രിയങ്ക ആണോ .. നിന്നെ സ്നേഹിച്ചു പറ്റിച്ചവൾ..

ഡാ.. അവൾ പറ്റിച്ചേന്ന് പറയല്ലേ.. അവൾ പാവമാടാ .. അവൾ എന്നെ പറ്റിച്ചിട്ടില്ല..

എന്നെയും അവളെയും പറ്റിച്ചത് എന്റെ വീട്ടുകാരാ..

ഞാൻ ഇത്രയും നേരം പ്രിയയുടെ കൂടെ ആയിരുന്നു..

ബെസ്റ്… അപ്പോൾ .. പുതിയ ബന്ധം.. .

അല്ല.. പഴയ ബന്ധം പുതുക്കാനാണോ ഭാവം..

എന്നിട്ടു നിന്റെ ഭാര്യ എന്ന് പറയുന്ന ആ പാവം പിടിച്ച പെൺകൊച്ചിന്റെ ജീവിതം ഇല്ലാതാക്കണം അല്ലേ..

നീ എന്തൊക്കെയാ മനു ഈ പറയുന്നത്.. ഞാൻ പഴയ ബന്ധം തുടങ്ങാൻ പോകുവാണെന്നോ …

കഷ്ടം തന്നേ.. അവളെ ഞാൻ സ്നേഹിച്ചിരുന്നു എന്നത് ശരിയാ.. അവളെ ഇതുവരെ പൂർണമായും മറക്കാനും സാധിച്ചിട്ടില്ല.. അതൊക്കെ ശരിയാ..

പക്ഷേ ഇനി നവ്യയുടെ സ്ഥാനത്തു ഒരിക്കലും പ്രിയ വരില്ല എന്റെ ജീവിതത്തിൽ ..

പിന്നെ എന്തിനാ നീ അവളേ കാണാൻ പോയെ..

നീ പറഞ്ഞതൊന്നും എനിക്കത്ര വിശ്വാസം ആയില്ല.. നിന്റെ ഭാര്യയോട് കുറച്ചു മുൻപ് നീ എങ്ങനാ പെരുമാറിയത് എന്ന് ഞാൻ കണ്ടതല്ലേ..

ഞാൻ ഇനി നീ പറഞ്ഞ പോലെ പഴയ പ്രേമം മൂത്തു അവളെ കാണാൻ പോയതാണെന്നു പറയാണോ അങ്ങനെ പറഞ്ഞാൽ നീ ചിലപ്പോൾ വിശ്വസിക്കും… പക്ഷെ .. ഒരിക്കലും അങ്ങനെ അല്ല

പിന്നെ.. പിന്നെ നീ എന്തിനാ അവളുടെ അടുത്ത് പോയെ..

എന്റെ ദൈവമേ.. ഞാൻ പണ്ട് സ്നേഹിച്ച പെണ്ണിനെ കാണാൻ പോയി എന്ന് പറഞ്ഞതെയുള്ളൂ അപ്പോഴേ അവിഹതം ചിന്തിച്ച നിന്നെയൊക്കെ എന്ത് പറയണമെട..

നിനക്കറിയുമോ പണ്ട് അവൾ ഒരു വാക്ക് പോലും പറയാതെ എന്നിൽ നിന്ന് അകന്നു .. മറ്റൊരു വിവാഹം കഴിച്ചപ്പോൾ അവൾ എന്നെ ചതിച്ചല്ലോ എന്നോർത്ത് എത്ര കാലമാ.. .. നിരാശ കാമുക ലോകത്തു ഒരു പ്രദാനിയായി ഞാൻ നിന്നതു എന്ന് .. നിനക്ക് അറിവുള്ള കാര്യമാണല്ലോ .

അതിനെല്ലാം കാരണം എന്റെ വീട്ടുകാരായിരുന്നു..

നിന്റെ വീട്ടുകാരോ .. മനസിലായില്ല..

ഞാനും പ്രിയയും തമ്മിലുള്ള ബന്ധം എന്റെ വീട്ടിൽ അവതരിപ്പിച്ചത് ഞാൻ തന്നെയാ.. പക്ഷേ അന്ന് വലിയ എതിർപ്പൊന്നും ഉണ്ടായില്ല എന്നുള്ളത് എന്നെ അതിശയിപ്പിച്ച കാര്യമായിരുന്നു..

അങ്ങനെ കോഴ്സ് കഴിഞ്ഞുള്ള വെക്കേഷന് ടൈം ഞാൻ കുറച്ചു കാലം കാനഡയിൽ പോയിരുന്നു..

അവിടെ ആണല്ലോ എന്റെ പെങ്ങളും കുടുംബവും..

അളിയൻ ഒരുപാടു നിർബന്ധിച്ച കൊണ്ടാണ് വെക്കേഷന് അവിടെ ആക്കാന്നു ഞാൻ വെച്ചത് ..

ആ രണ്ടു മാസം കൊണ്ടാണ് .. എനിക്ക് എന്റെ പ്രിയയെ നഷ്ടമായേ.. ഞാൻ അങ്ങ് പോയ സമയത്തു പ്രിയയുടെ വീട്ടിൽ ചെന്ന് അവർ കല്യാണത്തിന് താല്പര്യം ഇല്ലന്നും.. ഒരിക്കലും ഇങ്ങനെയൊരു കല്യാണം നടക്കില്ലെന്നും പറഞ്ഞു.. ഞാനും ആയുള്ള ബന്ധത്തിൽ നിന്ന് പ്രിയയെ പിന്തിരിപ്പുച്ചു മറ്റൊരു കല്യാണം ഉടനെ തന്നെ നടത്തിയാൽ .. അത് അവരുടെ കുടുംബത്തിന് വളരെയധികം നേട്ടം ഉണ്ടാകും എന്ന് എന്റെ അച്ഛൻ അവരോടു പറഞ്ഞു …

പ്രിയയുടെ അച്ഛന്റെ ബിസിനസ് ആ സമയത്തു അല്പം മോശമായിരുന്നു ..

അതുകൊണ്ടു തന്നെ അവർ അച്ഛന്റെ കണ്ടിഷൻസ് അംഗീകരിച്ചു.. പ്രിയയുടെ സഹോദരന് നല്ലൊരു ജോലിയും കൂടെ ഓഫർ ചെയ്തതോടെ അവർ എല്ലാരും വലിയ സന്തോഷത്തിലായി.. പിന്നീട് പ്രിയ പറഞ്ഞതോന്നും അവർ കേട്ടില്ല.. കുടുംബത്തിന് മുഴുവനായിട്ടു രക്ഷപെടാൻ കിട്ടിയ അ_വസരം അവൾ ആയിട്ട് നശിപ്പിക്കുകയാണ് …

അങ്ങനെ എന്തേലും സംഭവിച്ചാൽ പിന്നെ കുടുംബത്തിൽ ആ_രും ജീവനോടെ കാണില്ല എന്നൊക്കെ പറഞ്ഞപ്പോൾ അവൾ ഇഷ്ടമില്ലാത്ത ഒരു ബന്ധത്തിന് സമ്മതിച്ചു.. പിന്നീട് ഞാനും ആ_യിട്ട് ഒരു രീതിയിലും കോൺടാക്ട് ചെയ്യാൻ അവളെ അവർ അനുവദിച്ചില്ല.. അവരുടെ പരിചയത്തിലുള്ള ഒരാളുമായി പ്രിയയുടെ വിവാഹം ഉറപ്പിച്ചു.. വിവാഹം കഴിയുന്നോടം വരെ എന്നെ കാനടയിൽ തന്നെ ബോധപൂർവം എന്റെ വീട്ടുകാർ പിടിച്ചു നിർത്തി..

ഞാൻ തിരിച്ചെത്തിയപ്പോഴേക്കും അവളുടെ കല്യാണം കഴിഞ്ഞു ഇനി അവളെ അന്വേഷിക്കല് എന്ന് മാത്രമാണ് അവളുടെ വീട്ടിൽ നിന്ന് എന്നോട് പറഞ്ഞത്.. എന്റെ വീട്ടുകാരാകട്ടെ ..

ഇങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല എന്ന മട്ടിലാണ് പെരുമാറിയത്..

ഇതെല്ലാം ഞാൻ അറിയുന്നത് .. മൂന്ന് നാല് വർഷങ്ങൾക്കു ശേഷം ആണ്.. കഴിഞ്ഞ ദിവസം യാദൃശ്ചകമായി ആണ് പ്രിയയെ കണ്ടതു .

അവൾ ആണ് ഞങ്ങളെ തമ്മിൽ പിരിച്ചതിന്റെ പിന്നിലുള്ള വ്യക്തമായ തിരക്കഥ എനിക്ക് പറഞ്ഞു തന്നത്..

പിന്നെ .. അവളുടെ വിവാഹ ബന്ധം അത്ര സുഖകരമല്ലായിരുന്നു .. അയാളുമായിട്ടു ഒത്തുപോകാൻ പറ്റിയിരുന്നില്ല അവൾക്കു.. ഒരു കുഞ്ഞും ഉണ്ടായി .. മൂന്ന് മാസങ്ങൾക്കു മുൻപ് അവർ വേർപിരിഞ്ഞു .. സ്വന്തം വീട്ടിൽ ആണ് ഇപ്പോൾ .. അവിടെ അവളുടെ സഹോദരന്റെ കല്യാണം കഴിഞ്ഞു .. കഴിഞ്ഞ മാസം അവളുടെ അച്ഛൻ മരിച്ചു .. പിന്നെ ആ വീട്ടിൽ അവളും കുഞ്ഞും ഒരു അധികപ്പറ്റായി .. അതു നാത്തൂൻ പ്രകടിപ്പിക്കാനും തുടങ്ങി….

അതുകൊണ്ടു അവൾ ഒരു ജോലിക്കു ശ്രമിക്കുവാനെന്നു പറഞ്ഞു.. ജോലി കിട്ടിയാൽ വീട്ടിൽ നിന്ന് രക്ഷപെടലോ എന്നും പറഞ്ഞു..

ഇതൊക്കെ കേട്ടപ്പോൾ ഞാൻ വല്ലാതായി.. എന്റെ വീട്ടുകാർ ആണല്ലോ അവളുടെ ജീവിതം ഈ നിലയിൽ തകരാൻ കാരണം എന്ന കുറ്റബോധവും

എന്നെ സ്നേഹിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണല്ലോ അവൾക്കു ജീവിതത്തിൽ ഒന്നും ആകാതെ പോയത് .. അതുകൊണ്ടാണല്ലോ അവൾക്കു ഇഷ്ടമില്ലാത്ത ഒരു ജീവിതം സ്വീകരിക്കേണ്ടി വന്നത് എന്നൊരു തോന്നലും എന്നെ വേട്ടയാടി.. ആ കുറ്റബോധവും എന്റെ വീട്ടുകാരോടുള്ള അമർഷവും..

അതാണ് കുറച്ചു ദിവസമായിട്ടു ഞാൻ ഇങ്ങനെ..

നവ്യയോട് എങ്കിലും എല്ലാം തുറന്നു പറയണം എന്ന് കരുതിയതാ .. പക്ഷെ ‘അമ്മ അവിടെ ഉണ്ടായിരുന്നല്ലോ .. ഞാൻ അതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയാൽ ചിലപ്പോൾ അമ്മയോടും വല്ലാത്ത രീതിയിൽ പ്രതികരിക്കേണ്ടി വരും..

എല്ലാരോടും പൊട്ടിത്തെറിച്ചു പ്രശ്‍നം ഉണ്ടാക്കാൻ എളുപ്പം ആണ്.. പക്ഷേ.. അതുകൊണ്ടു എന്ത് പ്രയോജനം .. എനിക്ക് പ്രിയക്കും നഷ്‌ടമായ ഞങ്ങളുടെ പ്രണയം തിരിച്ചു കിട്ടുമോ..

പ്രിയയുടെ തകർന്ന ജീവിതത്തിനു അതൊരു പരിഹാരം ആകുമോ .. ഇല്ല ഒരിക്കലും ഇല്ല..

പിന്നെയുള്ളത് മൗനം .. ആ മാർഗം ആണ് ഞാൻ അമ്മയോട് സ്വീകരിച്ചത് ..

പക്ഷെ.. എന്റെയുള്ളിലെ ദേഷ്യവും സങ്കടവും നവ്യയോട് ചിലപ്പോഴക്കെ തീർത്തു.. അത് അവള് കുറ്റക്കാരി ആയിട്ടല്ല.. അവളോടല്ലേ എനിക്ക് അങ്ങനെയൊക്കെ പെരുമാറാൻ പറ്റൂ..

പിന്നെ പ്രിയയെ ഈ ദുരിതത്തിൽ നിന്ന് എങ്ങനെയേലും രക്ഷിക്കണം എന്ന് തോന്നി..

എങ്ങനെ രക്ഷിക്കാനാ ജിഷ്ണു നീ.. നവ്യയെ ഉപേക്ഷിച്ചു .. പ്രിയയെ കെട്ടാനോ..

നവ്യയെ ഉപേക്ഷിക്കാനോ .. നീ എന്താ പറയുന്നേ.. നവ്യ എന്റെ ഭാര്യ അല്ലേ.. ഒരുപക്ഷെ എന്നെ ഇപ്പോൾ ഈ കാണുന്ന നിലയിൽ എത്താൻ എനിക്ക് മാ_നസികമായ എല്ലാ പിന്തുണയും തന്ന എന്റെ പെണ്ണ്.. അവൾ ഉപേക്ഷിക്കാൻ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല..

പിന്നെ പ്രിയയെ രക്ഷിക്കണം എന്ന് പറഞ്ഞതു..

ഡാ.. ഒരു പെണ്ണിന്റെ ജീവിതം രക്ഷിക്കാൻ കല്യാണം മാത്രമല്ല പോംവഴി.. അവൾക്കു നല്ലൊരു ജോലി തരപ്പെടുത്തി കൊടുക്കാം അങ്ങനെ ആരെയും ആശ്രയിക്കാതെ അവൾക്കു ജീവിക്കാൻ ആകുമല്ലോ. എഞ്ചിനീയറിംഗ് കഴിഞ്ഞതല്ലേ അവൾ.. പക്ഷെ.. അവൾക്കു എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ .. പിന്നെ പഠിച്ചു ഇറങ്ങിയിട്ട് കുറച്ചായില്ലേ .. ഇതൊക്കെ കൊണ്ട് എഞ്ചിനീയറിംഗ് ഫീൽഡ് ജോലി അല്പം പാട..

വേറെ എന്തേലും ജോലി നോക്കാന്ന് അവള് പറഞ്ഞതാ.. പക്ഷെ എഞ്ചിനീയറിംഗ് തന്നെ നോക്കാം എന്ന് പറഞ്ഞതു ഞാൻ തന്നെയാ ..

അതിനു കുറച്ചു ദൂരെ ഒരു ഇന്റർവ്യൂവിനു അവളെ കൊണ്ട് പോയിട്ട് വന്നതാ ഞാൻ.. ഇതൊക്കെ നവ്യയോട് പറഞ്ഞാൽ അവൾ എങ്ങനെ എടുക്കും എന്നൊരു പേടിയുണ്ട്.. അവൾ എന്നെ തെറ്റിദ്ധരിക്കുമോ എന്നും.. അതുകൊണ്ടൊക്കയ ഞാൻ ഇങ്ങനെയൊക്കെ അവളോട് പെരുമാറിയതു….

പ്രിയക്ക് ഇനിയൊരിക്കലും ഒരു ജീവിതം കൊടുക്കാൻ എനിക്ക് പറ്റില്ല.. പക്ഷെ അവൾക്കും കുഞ്ഞിനും ആരെയും ആശ്രയിക്കാതെ ജീവിക്കാൻ നല്ലൊരു ജോലി അതിനു എനിക്കവളെ സഹായിച്ചേ പറ്റു….

പ്രിയയുടെ കാര്യം അറിഞ്ഞപ്പോൾ ഉള്ള കുറ്റബോധവും .. അത് നവ്യയോട് പറഞ്ഞാൽ നവ്യ എങ്ങനെ എടുക്കും എന്ന സംശയവും കാരണം കുറച്ചു ദിവസമായിട്ടു എന്റെ സമനില തെറ്റിയിരിക്കുവായിരുന്നു ..

ഡാ.. ജിഷ്ണു .. നീ പറഞ്ഞത് എല്ലാം ഞാൻ ഉൾകൊള്ളുന്നു .. പക്ഷെ നവ്യയെ വിഷമിപ്പിച്ചതിനു നീ എന്തൊക്കെ കാ_രണം പറഞ്ഞാലും അത് അംഗീകരിക്കാൻ ആവില്ല ..

ഇതൊക്കെ അറിഞ്ഞാൽ .. അവൾ ഒരിക്കലും നിന്നെ കുറ്റപെടുത്തില്ലാതിരുന്നു ..

അന്നേ നീ ഇതൊക്കെ അവളോട് തുറന്നു പറഞ്ഞിരുനെങ്കിൽ അവൾ നിന്നെ സപ്പോർട്ട് ചെയ്യുകല്ലേയുണ്ടായിരുന്നൊള്ളു ..

അത്രയ്ക്ക് നല്ല മനസുള്ള ഒരു കുട്ടിയല്ലേ അവൾ ..

ഡാ.. പലപ്പോഴും ഭാര്യാഭർത്താക്കാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതു ഇതുപോലെ തുറന്നു പറച്ചിൽ ഇല്ലാതാകുമ്പോൾ ആണ്.. നീ എല്ലാം നവ്യയോട് തുറന്നു പറ.. മറ്റാര് നിന്നെ അവിശ്വസിച്ചാലും അവള് നിന്റെ കൂടെ നിൽക്കും ..

****************

നവ്യാ.. ഞാൻ ഓഫീസിൽ നിന്ന് വന്നിട്ട് എത്ര നേരമായി..

നീയെന്നോട് ഒന്ന് മിണ്ടിയില്ലല്ലോ ഇത് വരേയും ..

ഇനി ഞാൻ മിണ്ടുന്നതു ജിഷ്ണുവേട്ടന് ഇഷ്ടമായില്ലെങ്കിലോ.. എന്നോർത്ത ഞാൻ..

നവ്യാ..

വേണ്ട ജിഷ്ണുവേട്ടൻ ഒന്നും പറയേണ്ട.. ഈ കുറച്ചു ദിവസങ്ങളിൽ ഉണ്ടായ കാര്യങ്ങൾ ഒന്നും എന്നോട് പറയാൻ ഇതുവരെയും ഏട്ടന് തോന്നിയില്ലല്ലോ..

മനു നിന്നെ വിളിച്ചിരുന്നോ ..

ഇല്ല ഞാൻ മനുവേട്ടനെ വിളിച്ചിരുന്നു.. ഒരുപാടു നിർബന്ധിച്ചപ്പോൾ മനുവേട്ടൻ എന്നോട് എല്ലാം പറഞ്ഞു.. എന്നാലും ജിഷ്ണുവേട്ടന് എന്നെ ഇതുവരെയും മനസിലായിട്ടില്ലല്ലോ.. ഇങ്ങനെ ഒരു കാര്യം അറിഞ്ഞാൽ ഞാൻ കൂടെ നിൽക്കില്ലന് കരുതിയല്ലോ..

നവ്യ.. സോറി.. എന്റെ മാനസികാവസ്ഥ..

വേണ്ട ജിഷ്‌ണുവേട്ടാ .. ഒന്നും പറയേണ്ട… ഏട്ടൻ എന്നെ മനസിലാക്കിയിട്ടില്ലെങ്കിലും .. ഞാൻ ഏട്ടനെ നല്ലപോലെ മനസിലാക്കിയിട്ടുണ്ട്…. ഏട്ടൻ വിഷമിക്കേണ്ട .. ഇനി ഞാനും കൂടെയുണ്ട്..

പ്രിയ ചേച്ചിയെ നമുക്ക് സഹായിക്കണം..

നീയാടി എന്റെ പെണ്ണ്.. ഈ ജീവിതത്തിൽ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം..

ഈ ഡയലോഗ് വർഷങ്ങൾക്കു മുൻപ് പ്രിയ ചേച്ചിയോടും ജിഷ്ണുവേട്ടൻ പറഞ്ഞിട്ടുണ്ടാവില്ലേ ..

ദേ.. ഒറ്റവീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ സീരിയസ് ആയിട്ട് ഒരു കാര്യം പറഞ്ഞപ്പോളാ ..

വീക്ക് തന്നോളൂ.. കൊണ്ടോളം ഞാൻ..

അല്ല പെണ്ണുകാണാൻ വന്ന ദിവസം തന്നേ എന്നെ തല്ലാൻ ഒരുങ്ങിയ ആളാ..

സോറി നവ്യ..

ഏയ് . ഏട്ടാ.. ഞാൻ പറഞ്ഞിട്ടില്ലേ നമുക്കിടയിൽ സോറി, നന്ദി ഈ വാക്കുകൾ ഒന്നും വേണ്ടന്നു.

ശരി.. സമ്മതിച്ചു ഇനി ശ്രദ്ദിച്ചോളാം എന്റെ ഭാര്യയേ

ശുഭം..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ആഷിത സാജ്