അനിയത്തിയുടെ കല്യാണം നടക്കാൻ വേണ്ടി ഞാൻ ആ വീട്ടിന്ന് മാ- റി നി- ൽക്കണമെന്ന് ഉ- മ്മ എന്നോട് പറഞ്ഞു..

രചന : ഹിഷാം പട്ടാമ്പി

ഡീ…കരിമ്പീ.. എണീക്കടി.

ഇതാ നിനക്കുള്ള ഫുഡ്ഡ്. എണീറ്റ് കഴിക്ക്.

ഇക്കാക്കാന്റെ വിളി കേട്ട് ഞാൻ കിടക്കുന്നിടത്ത് നിന്നും ഞെട്ടി എണീറ്റു. ഫുഡ്ഡ് മേശപ്പുറത്ത് വെച്ച് ഇക്കാക്ക വേഗത്തിൽ അവിടെ നിന്നും തിരിച്ച് പോവാൻ ഒരുങ്ങുമ്പോൾ ഞാൻ ഇക്കാക്കാനോട് പറഞ്ഞു.

ഇക്കാക്കാ… റഷീദ ഇറങ്ങിയോ..?

ഇല്ലാ… ഇറങ്ങാൻ നിക്കാ.. എന്തേ..?

എനിക്ക് ഓൾടെ ഒരു ഫോട്ടോ കാണിച്ച് തരോ..?

എനിക്കിപ്പൊ അതിനൊന്നും ഉള്ള സമയമില്ല…

എനിക്ക് ഓൾടെ കൂടെ പോണം.

ഇക്കാക്കാ… ഓൾ മണവാട്ടിയായി അണിഞ്ഞ് ഒരുങ്ങി ഇറങ്ങുന്നത് കാണാൻ ഒരുപാട് ആഗ്രഹിച്ചവളാ ഞാൻ… ഞാൻ കാരണം എന്റെ അനിയത്തിയായ അവളുടെ ഓരോ കല്ല്യാണം മുടങ്ങുമ്പോഴും എന്റെ ഹൃദയം പിടയുകയായിരുന്നു.

അവൾ ഒരു മണവാട്ടിയായി നമ്മുടെ …

അല്ല ..നിങ്ങടെ വീടിന്റെ പടിയിറങ്ങുന്നത് കാണാൻ ഞാൻ അത്രക്കും ആഗ്രഹിച്ചിട്ടുണ്ട്.

നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല..

ഒരു ഫോട്ടോയെങ്കിലും എനിക്ക് കാണിച്ച് തരണം.

നീ ഇങ്ങനെ സെന്റി അടിച്ച് നല്ലോരു ദിവസത്തിന്റെ മൂഡ് കളയല്ലേ.. ഞാൻ വാട്സപ്പിൽ നിനക്ക് സെന്റീയ്യാം… ഞാൻ പോകാ..

അതും പറഞ്ഞ് അവൻ റൂമിൽ നിന്ന് ഇറങ്ങി പോയ്.

ഇത് കേൾക്കുന്ന നിങ്ങളിപ്പൊ കരുതുന്നുണ്ടാവും എന്റെ അനിയത്തീടെ കല്ല്യാണമായിട്ട് ഞാൻ എന്താ കല്ല്യാണത്തിനു പോവാതെ ഇവിടെ ഒറ്റക്കിരിക്കുന്നത് എന്ന്. പറയാം. നിങ്ങൾ കേൾക്കണം.

കാരണം എന്നെ പോലെ ഒരാൾ ചിലപ്പൊ നിങ്ങളുടെ ഇടയിലും ഉണ്ടാവും. ഞാൻ അപമാനിക്കപ്പെട്ട പോലെ അവരും അപമാനിക്കപെടുന്നുണ്ടാവു

നിങ്ങൾ ഒരു പക്ഷേ എന്നെ അപമാനിച്ചവരേ പോലെ നിങ്ങൾ അവരെയും അപമാനിച്ചിട്ടുണ്ടാവും.

എന്റെ ഉമ്മാക്കും ഉപ്പാക്കും ഞങ്ങൾ നാലു മക്കളായിരുന്നു. എനിക്ക് മുകളിൽ രണ്ട് ആണ്മക്കളും എനിക്ക് താഴെ ഒരു പെൺകുട്ടിയും.

എന്റെ ഉമ്മാക്ക് നല്ല വെളുത്ത നിറമായിരുന്നു.

പകലിനു രാത്രി കൂട്ട് എന്ന് പറഞ്ഞ പോലെ എന്റെ ഉപ്പ നല്ല കറുത്തിട്ടായിരുന്ന്.

പക്ഷേ… മക്കളായ ഞങ്ങൾക്ക് എനിക്ക് ഒഴികെ എല്ലാവർക്കും ഉമ്മാന്റെ നിറമായിരുന്നു.

പക്ഷേ… ഞാൻ മാത്രം ഉപ്പാന്റെ കറുപ്പ് നിറത്തിനവകാശിയായി. എന്നെ കണ്ടാ വയസ്സായ വല്ലിപ്പ മാർ വരെ പറയും ഇയ്യ്…ആ കറുത്ത കുഞ്ഞാപ്പൂന്റെ മകളല്ലേന്ന്..

ഉപ്പാന്റെയും എന്റെയും അഡ്രസ്സ് വരെ നിറത്തിന്റെ പേരിലാണന്ന് എനിക്ക് മനസ്സിലായി.

സ്കൂളിൽ ചേരുന്നത് വരെ വല്ല്യേ കുഴപ്പല്ലായിരുന്നു.

വീട്ടിൽ നിന്നുമുള്ള ഇക്കാക്കമാരുടെ കളിയാക്കലുകൾ മാത്രമേ കേട്ടിരുന്നൊള്ള്. എങ്കിലും കല്ല്യാണത്തിനും മറ്റും പോകുമ്പോൾ ഉമ്മച്ചി എന്നെ കൊണ്ട് പോവ്വാറില്ല. അതന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

സ്കൂളിൽ പോ_വ്വാൻ തുടങ്ങിയപ്പൊ സ്കൂളിലെ കുട്ടികളുടെ കളിയാക്കലുകളും കേൾക്കാൻ തുടങ്ങി..

കരിമ്പി… എന്നെ ആദ്യമായിട്ട് കാണുന്നവർ പോലും ആ പേരിലായിരുന്നു എന്നെ അഭിസംബോധന ചെയ്തിരുന്നത്.

അതിൽ എനിക്ക് സങ്കടമില്ല.. കാരണം ആ വിളി ഞാൻ ആദ്യം കേട്ടത് എന്റെ ഉമ്മച്ചിയിൽ നിന്ന് തെന്നയായിരുന്ന്.

ഉമ്മ‌ നാലാമതും ഗർഭിണി ആയപ്പോൾ എന്നെ പോലെ കറുത്ത കുട്ടിയാവുമോന്ന് ഭയന്ന് ഉമ്മ കഴിച്ചിരുന്ന മരുന്നുകളും നേർന്നിരുന്ന നേർച്ചകളും കണ്ടപ്പൊ കറുപ്പ് നിറം ഇത്ര വലിയ അപകടം പിടിച്ച നിറമാണോന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.

പക്ഷേ… ഞാൻ കരുതിയതിനേക്കാൾ അപകടമാണാ നിറമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു…

അല്ലാ… എന്റെ സമൂഹം എന്നെ പഠിപ്പിച്ചു. ഉമ്മ ജനിക്കാൻ പോകുന്ന കുഞ്ഞ് വെളുത്ത കുഞ്ഞാവാൻ പ്രാർത്ഥിക്കുമ്പോൾ ഞാൻ ആ കുഞ്ഞ് കറുത്തതാവാൻ പ്രാർത്ഥിക്കുകയായിരുന്നു.

എങ്കിൽ എനിക്ക് ഒരു കൂട്ടാവുമല്ലോ..

ഇക്കാക്കമാരുടേയും ഉമ്മാന്റെയും കളിയാക്കലുകൾ ഷെയർ ചെയ്യാൻ ഒരാൾ കൂടിയുണ്ടാവുമല്ലോ.

പക്ഷേ… പടച്ചോൻ അവിടയും എന്നെ തോൽപ്പിച്ചു. ഉമ്മാനെ പോലെ നല്ല വെളുത്ത് തുടുത്ത ഒരു പെൺകുഞ്ഞ് തന്നെ ഉമ്മാക്ക് ജനിച്ചു.

പിന്നെ ആകെയുള്ള ഒരു കൂട്ട് ഉപ്പയായിരുന്നു.

ഒരിക്കൽ ഉപ്പാനോട് ഞാൻ ചോദിച്ചു. ഉപ്പാ… ഇങ്ങളെന്തിനാ ഉമ്മാനെ കെട്ടിയേ..?

ഇങ്ങക്ക് ഒരു കറുത്ത പെണ്ണിനെ കെട്ടിയാ മതിയായിരുന്നില്ലേ..?

എന്നാ എന്നെ പോലെ ഇവരും കറുത്ത കുട്ടികളാകുമായിരുന്നില്ലേ..? എങ്കിൽ ഇവരന്നെ കളിയാക്കുമായിരുന്നില്ലല്ലോ..?

ഉപ്പ ചിരിച്ചോണ്ട് പറഞ്ഞു. മോളേ… എനിക്ക് ഉമ്മാനയാ ഇഷ്ടായത് .അതോണ്ട് ഞാൻ ഉമ്മാനെ കെട്ടി. എല്ലാരും മൊഞ്ചുള്ള പെണ്ണുങ്ങളെ നോക്കിയല്ലേ കെട്ടൂ.. കറുത്ത പെ_ണ്ണിനേയൊക്കെ ആരങ്കിലും കെട്ടോ.?

അപ്പൊ ഞാനും കറുത്തിട്ടല്ലേ… എന്നെ ആരും കല്ല്യാണം കഴിക്കൂലേ.? എന്റെ ആ ചോദ്യത്തിനു ഉപ്പാക്ക് ഉത്തരമില്ലായിരുന്നു. സത്യത്തിൽ സൗന്ദര്യത്തിന്റെ നിറമേതാണു.

സൗന്ദര്യത്തിനു നിറമുണ്ടോ..? കറുപ്പിനു സൗന്ദര്യമില്ലങ്കിൽ പിന്നെ ദൈവമെന്തിനു കറുപ്പ് നിറത്തെ സ്രിഷ്ഠിച്ചു..?

ചോദ്യങ്ങൾ ഏറയുണ്ടങ്കിലും അതിനൊന്നും ഉത്തരങ്ങളില്ലായിരുന്നു. എന്റെ ചോദ്യങ്ങളല്ലാം ഉപ്പയോടായിരുന്ന്. പക്ഷേ… എന്റെ അതിക ചോദ്യങ്ങൾ കേൾക്കേണ്ട അവസ്ഥ ഉപ്പാക്ക് വന്നില്ല..

അതിനു മുൻപേ ഉപ്പാനെ പടച്ചോൻ വിളിച്ചു.

ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോഴാണു ഞാൻ ആ വാർത്ത അറിഞ്ഞത്.

അന്ന് സ്കൂളിൽ രക്ഷിതാക്കളുടെ മീറ്റിംഗ് വെച്ചിരുന്ന്. എന്റെ വീട്ടീന്ന് സാധാരണ ഉപ്പയാ വരാറ്..

ഉമ്മ ഒരിക്കൽ മാത്രം വന്നിട്ടുണ്ട്. അന്ന് എന്നയും ഉമ്മയേയും എല്ലാരും മാറി മാറി നോക്കുന്നത് കണ്ട് ദേഷ്യപ്പെട്ട് പോന്നതാ ഉമ്മ.

പിന്നെ ഉമ്മ വന്നിട്ടില്ല.. നാണക്കേട് ആയോണ്ടാവും.

ഇന്ന് ഉപ്പ വരാന്ന് പറഞ്ഞതേരുന്ന്. ഇന്ന് ഉപ്പയും വന്നില്ല..

ഉപ്പാക്കും ഞാൻ മാനക്കേട് ആയി തുടങ്ങിയോ ആവോ എന്നൊക്കെ ആലോയ്ച്ച് കടല മിഠായി വാങ്ങാൻ വേണ്ടി ഒരു കടയിൽ കയറി.

കുഞ്ഞാനുക്ക ഭരണയിൽ നിന്നും കടല മിഠായി കയ്യിട്ട് എടുത്ത് എന്റെ ഉള്ളം കയ്യിൽ ഓരോന്ന് എണ്ണി എണ്ണി വെച്ച് തരുമ്പോഴാ ആരോ വന്ന് കുഞ്ഞാനുക്കാട് പറയുന്നത് കേട്ടത്.

നമ്മുടെ മച്ചിങ്ങ തൊടീലേ കുഞ്ഞാപ്പു മരിച്ചൂട്ടോ..

അറ്റാക്കേരുന്ന്. ഏത് നമ്മുടെ കറുത്ത കുഞ്ഞാപ്പോ..?

ആ…. അതന്നെ. അത് കേട്ടതും കുഞ്ഞാനുക്കാ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

കയ്യിലുള്ള മിഠായി അവിടയിട്ട് ഞാൻ കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് ഓടി.

മരണ വിവരം അറിയിക്കുമ്പോഴും ഉപ്പാന്റെ പേരിലെ കറുപ്പ് നിറം മാറിയില്ല. അതെ ഞങ്ങളുടെ ശരീരത്തിലെ നിറം ഞങ്ങളുടെ പേരിലേക്കും വ്യാപിച്ചിരിക്കുന്നു.

ചിലർ പറയുന്നത് കേട്ടിട്ടുണ്ട്.. അവൾ കറുത്തിട്ടാണെങ്കിലും അവളുടെ മനസ്സ് വെളുത്തിട്ടാണെന്ന്‌.

ഞാൻ ഒരിക്കൽ അവരോട് ചോദിച്ചു .? വെളുത്ത മനസ്സ് എന്നാൽ എന്താണ്..?

അവർ പറഞ്ഞു വെളുത്ത മനസ്സ് എന്നാൽ നന്മയുള്ള മനസ്സ് എന്നാണന്ന്, വെളുപ്പ് നന്മയുടെ നിറമാണെന്നും കറുപ്പ് തിന്മയുടെ നിറമാണെന്നും ആരാണു നമ്മേ പഠിപ്പിച്ചത്..? അതിനും ആർക്കും മറുപടിയില്ലായിരുന്നു.

ഉപ്പ പോയേ പിന്നെ എന്റെ കാര്യം വളരെ കഷ്ടമായിരുന്നു. സ്കൂളിലെ ഓരോ കളിയാക്കലുകളിലേ സങ്കടങ്ങൾക്ക് ഉപ്പാനോടുള്ള പരിഭവം പറച്ചിലിലൂടെയായിരുന്നു ആശ്വാസം കണ്ടത്തിയത്. വീട്ടിലും ക്ലാസിലും ശരിക്കും ഞാൻ ഒറ്റപ്പെട്ടു.

എന്റെ കുഞ്ഞ് അനിയത്തിയേ പോലും ഒന്ന് എടുത്ത് നടക്കാൻ പോലും എനിക്ക് ഭയമായിരുന്നു.

അത് ആരങ്കിലും കണ്ടാൽ അപ്പൊ പരിഹസിക്കാൻ തുടങ്ങും.

നിന്റെ മേലുള്ള കരി അതിന്റെ മേത്ത് ആക്കണ്ടാ.. കാക്കയും കൊക്കും. രാവും പ_കലും അങ്ങനെ നീണ്ട് പോകുന്നു പരിഹാസ വാ_ക്കുകൾ. എന്തിനേറ പറയുന്നു. ഒന്ന് കുളിക്കാൻ പോവുന്നത് കണ്ടാൽ ഇക്കാക്കമാർ പറയും കാക്ക കുളിച്ചാൽ കൊക്കാവൂലാന്ന്.

ഒരു ദിവസം രാത്രി ഇശാ മഗ്രിബിന്റെ ഇടയിൽ വീട്ടിലെ മുറ്റത്ത് കസേരയിട്ട് ആകാശത്തെ കറുപ്പിന്റെ സൗന്ദര്യം ആസ്വധിച്ച് ഇരിക്കുകയായിരുന്ന്.

പെട്ടന്നായിരുന്ന് ഇക്കാക്കാന്റെ അലർച്ച കേട്ടത്.

എന്തോ ആവശ്യത്തിനു മുറ്റത്തേക്ക് ഇറങ്ങിയ അവൻ എന്നെ കണ്ട് പേടിച്ചതാത്രേ….

ഇരുട്ടിൽ എന്റെ ഡ്രസ്സ് മാത്രേ അവൻ കണ്ടള്ളൂ.. മുഖം കണ്ടില്ലാന്ന്..

കേൾക്കുന്നവർക്ക് തമാശയാണെങ്കിലും ഓനന്ന് ശരിക്ക് പേടിച്ചു. ഉമ്മ അതിന്റെ പേരിൽ കുറേ ചീത്ത പറഞ്ഞു.

വർഷങ്ങളങ്ങനെ കടന്ന് പോയ്..

ഡിഗ്രിക്ക് പഠിക്കുന്ന കാലം ആ സമയത്ത് എന്നെ എത്രയും വേഗം കെട്ടിച്ച് വിടാനുള്ള ആലോചനയിലായിരുന്നു വീട്ടുകാർ.

അങ്ങനെ ഒരു ദിവസം ഒരു ബ്രോക്കർ ഒരു പയ്യനെ കൊണ്ട് വന്നു. പയ്യനെ കണ്ടപ്പൊ എനിക്കും ഉമ്മച്ചിക്കും എല്ലാവർക്കും സമാധാനമായി. കാരണം എന്നേക്കാളും എന്റെ ഉപ്പച്ചിയേക്കാളും കറുത്ത നിറമുള്ള പയ്യനായിരുന്നു അത്.

പക്ഷേ.. എന്നെ കണ്ടതും ഞാൻ കൊടുത്ത വെള്ളം പോലും കുടിക്കാതെ അവർ പോയ്..

ആ ഒരു സംഭവത്തോടെ എന്റെ കല്ല്യാണം എന്ന എന്റെ വീട്ടുകാരുടെ മോഹം അസ്തമിച്ചു.

പക്ഷേ…യഥാർത്ഥ പ്രശ്നം അവിടെ തുടങ്ങുകയായിരുന്നു. എനിക്ക് പിന്നാലെ എന്റെ അനിയത്തിയും വളർന്ന് വരികയാണു. അവളെ ഇപ്പഴേ ഓരോർത്തർ വന്ന് പെണ്ണ് ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. മൂത്തത് ഞാൻ നിക്കുമ്പോ ഓളെ എങ്ങനെ കെട്ടിക്കും എന്നോർത്ത് വീട്ടുകാർ അതല്ലാം വേണ്ടാ വെച്ചു.

അത് പതിയെ പതിയേ എന്റെ അനിയത്തിക്കും എന്റെ ജേഷ്ഠമ്മാർക്കും എന്നോട് ദേഷ്യം ഉണ്ടാക്കി.

വീട്ടിലും നാട്ടിലും കോളേജിലും വല്ലാത്ത ഒരു ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി. പലപ്പോഴും ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കാൻ തുടങ്ങി. അങ്ങനെ ഇരിക്കേ കോളേജിലെ എന്റെ ഒരു സീനിയർ എന്നെ പരിചയപ്പെടാൻ വന്നു.

നൗഷാദ് എന്നായിരുന്നു അവന്റെ പേരു.

സൗമ്യനും നല്ല വിശാല ഹൃദയവുമുള്ള അവൻ എന്റെ സങ്കടങ്ങൾ കേൾക്കാൻ സമയം കണ്ടു.

മരുഭൂമിയിൽ ഒറ്റപ്പെട്ടവനു തണൽ മരം കിട്ടിയ അവസ്ഥയായിരുന്നു എന്റേത്.

അവനുമായുള്ള എന്റെ സൗഹൃദം അത്രക്കും ആഴത്തിൽ പതിഞ്ഞു. പക്ഷേ…. യോഗ്യതയില്ലന്ന് അറിഞ്ഞിട്ടും ഞാൻ അറിയാതെ എന്റെ ഹൃദയം അവനിലേക്കുള്ള പ്രണയത്തിന്റെ വാതിൽ തുറന്നു.

അത് മനസ്സിലാക്കിയിട്ടാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല അവൻ പതുക്കെ പതുക്കെ എന്നെ അവോയ്ഡ് ചെയ്ത് തുടങ്ങി.

കുറച്ച് സമയം അവനോടപ്പം ഇരുന്ന് സംസാരിക്കണമെന്ന ആഗ്രഹത്തോടെ ചെല്ലുമ്പോഴല്ലാം അവൻ ഒഴിഞ്ഞ് മാറി.

വെറുക്കപ്പെട്ട ആ ദിനങ്ങൾ ഒരോന്ന് ഓരോന്നായി അങ്ങനെ കഴിഞ്ഞ് പോയ്.

ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് എന്ന ചോദ്യ ചിഹ്നവുമായി നിൽക്കുമ്പോഴാ അനിയത്തീടെ കല്ല്യാണം നടത്താൻ വീട്ടുകാർ തീരുമാനിക്കുന്നത്.

എനിക്കതിൽ സന്തോഷമേ ഉണ്ടായിരുന്നൊള്ള്….

കാരണം എന്റെ അനിയത്തിക്ക് എന്നോട് വെറുപ്പിന്റെ അങ്ങേ അറ്റമെത്തിയിരുന്നു.

അത് മാറിക്കിട്ടുമല്ലോ എന്നോർത്ത് ഞാൻ ഒരുപാട് ആശ്വസിച്ചു

പക്ഷേ…പിന്നീടാ ഞാൻ ശരിക്കും തകർന്ന് പോയത്. ഏട്ടത്തിയായ ഞാൻ ആ വീട്ടിൽ ഉള്ളോട്ത്തോളം കാലം അവൾക്ക് ഒരു നല്ല കല്ല്യാണ ആലോചന വരില്ലാന്ന് ഓൾ ഉമ്മാനോട് എന്റെ മുന്നിൽ വെച്ച് പറഞ്ഞപ്പൊ ഞാൻ കരഞ്ഞ് കൊണ്ട് ചോദിച്ചു.. ഞാൻ പിന്നെ എന്താ ചെയ്യണ്ട് മരിക്കണോ..? അത് കേട്ട് ഓൾ നിസ്സാരമായി എന്തങ്കിലും ചെയ്യ് എന്ന് മറുപടി പറഞ്ഞു.

എല്ലാം കേട്ട് ഉമ്മ എന്റെ അരികിൽ വന്ന് എന്നെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു… ഉമ്മാടെ കുട്ടി ഉമ്മാക്ക് വേണ്ടി നിന്റെ അനിയത്തിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. പറ്റില്ലാന്ന് എന്നോട് പറയരുത്.

എനിക്ക് അതല്ലാതെ വേറ വഴിയില്ല.

എന്താ ഉമ്മാ… ഉമ്മ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാം. മടുത്തു എനിക്ക് ഈ ജീവിതം. നീ ഇനി വല്ലിപ്പാന്റെയും വല്ലിമ്മാന്റെയും കൂടെ നിക്കണം.

അവിടെ അവർ ഒറ്റക്കല്ലേ..

അവർക്ക് ഒരു സഹായവും ആവും.

ഇവൾടെ കല്ല്യാണവും ഇക്കാക്കാരുടെ കല്ല്യാണവും ഒക്കെ കഴിഞ്ഞ് ഉമ്മയും വരണ്ട് അങ്ങട് .

നിനക്ക് കൂട്ടായിട്ട്…

ഒരു മരവിപ്പോടെ ഞാനതല്ലാം കേട്ടിരുന്നു. തൊലിനിറം കറുപ്പായതിന്റെ പേരിൽ സ്വന്തം വീട്ടീന്ന് മാറി നിൽക്കേണ്ട അവസ്ഥ. യാ.. അള്ളാഹ്…

നീ എന്തിനു എന്നെ ജനിപ്പിച്ചു..?

വിറക്കുന്ന കാലുകളോടെ മരിച്ച മനസ്സും മരവിച്ച ശരീരവുമായി വല്ലിപ്പാന്റെ കൂടെ ഞാനാ പടിയിറങ്ങി. താമസിയാതെ അവളുടെ കല്ല്യാണം ശരിയായി. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷായി.

ഇനി എനിക്കെന്റെ വീട്ടിലേക്ക് തിരികെ പോവ്വാലോന്ന് ഓർത്തിരിക്കുമ്പോഴാ വല്ലിമ്മ പറഞ്ഞത്.

ഉമ്മാക്ക് നീ മകളായിട്ടുള്ളത് മറച്ച് വെച്ചാ കല്ല്യാണം നടത്തുന്നത് എന്ന്. ഞാൻ ഒന്നും പറഞ്ഞില്ല.

എല്ലാം കേട്ടിരുന്നു. എന്നന്നേക്കുമായി ഞാനാ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു.

എന്റെ ഉമ്മാന്റെ മകളല്ലാതായിരികുന്നു. ഞാൻ ഒരുപാട് ഇരുന്ന് ചിന്തിച്ചു.. അവസാനം ഞാനും ചില ഉറച്ച തീരുമാനങ്ങൾ എടുത്തു.

അതിന്റെ മുന്നോടിയായി, ഉമ്മാക്കും അനിയത്തിക്കും വിളിച്ച് ഉള്ളിലെ സങ്കടം കടിച്ചമർത്തി സന്തോഷത്തോടെ സംസാരിച്ചു.

അവർ എന്നെ അനിയത്തിക്ക് ഡ്രസ്സ് എടുക്കാനും ആഭരണങ്ങൾ എടുക്കാനും കൂടെ കൊണ്ട് പോയ്… അവരോടൊപ്പമുള്ള‌ എന്റെ സന്തോഷം നിറഞ്ഞ അവസാന നിമിഷങ്ങൾ.

പക്ഷേ…അതിലും കരട് വീണു. സ്വർണ്ണക്കടയിൽ വെച്ച് അനിയത്തിക്ക് എടുത്ത കൈചെയിനിൽ ഒന്ന് എടുത്ത് ഞാൻ അണിഞ്ഞപ്പോൾ കുടെ വന്ന അമ്മായി പറയാ… ആ സ്വർണ്ണം വരെ കറുത്ത് പോയീന്ന്…

അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

കൂടെ ഞാനും ചിരിച്ചു. ഇന്നവൾ മണവാട്ടിയായി പടിയിറങ്ങുകയാണു. അവളുടെ കല്ല്യാണത്തിന്റെ ഭക്ഷണമാണ് എനിക്ക് എന്റെ ഇക്കാക്ക കൊണ്ട് വന്ന് തന്ന് പോയത്.

ഒരു ഉരുള ചോറ് ഞാൻ അതിൽ നിന്നും വാരി കഴിച്ചു. നല്ല രുച്ചി. രുച്ചിക്ക്‌ നിറമില്ലാത്തത് എത്ര നന്നായന്ന് ഞാൻ ആ‌ നിമിഷം ഓർത്ത് പോയ്.

ഞാൻ അവിടുന്ന് എണീറ്റ് ആരും കാണാതെ ഞാൻ സൂക്ഷിച്ച് വെച്ചിരുന്ന മരണത്തിന്റെ രുചിയുള്ള ആ മരുന്ന് എടുത്ത് ഇക്കാക്ക കൊണ്ട് വന്ന മുഹബ്ബത്തിന്റെ മണമുള്ള ബിരിയാണിയിൽ ഒഴിച്ച് നന്നായി കുഴച്ചു.

വാട്സപ്പിൽ ആരോ ഒരു മെസ്സേജ് അയച്ചിട്ടുണ്ട്

അതാരാന്ന് നോക്കട്ടേട്ടോ.. ചിലപ്പൊ ഇക്കാക്ക റഷീദാന്റെ കല്ല്യാണ ഫോട്ടോ അയച്ചതാവും.

അല്ല ഇക്കാക്കയല്ല. ഏതോ പരിചയമില്ലാത്ത നമ്പറാ. ഒരു ഹായ് മാത്രം അയച്ചിട്ടുണ്ട് .

ആരാണാവോ . ഞാൻ ഫോൺ ടേബളിൽ തെന്നെ വെച്ച് വീണ്ടും ഭക്ഷണം കഴിക്കാനിരുന്നു.

മുഹബ്ബത്തിന്റെ മണമുള്ള ഭക്ഷണം എത്ര വേഗമാ മരണത്തിന്റെ മണമുള്ളതായി മാറിയത്…

രണ്ട് മൂന്ന് ഉരുള കഴിച്ചു. ചങ്കീന്ന് ഇറങ്ങുന്നില്ല..

വല്ലാത്ത ഒരു അസ്വസ്ഥത.

വീണ്ടും ഒരു മെസ്സേജ് വന്നിട്ടുണ്ട്. ആ നമ്പറിൽ നിന്ന് തെന്നയാണു. കണ്ണിൽ എന്തോ ഇരുട്ട് കയറുന്ന പോലെ തോനുന്നു. അക്ഷരങ്ങൾ ശരിക്കും തെളിയുന്നില്ല‌.

ഹായ് തസ്നീ… ഞാൻ നൗഷാദ്.

എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യമാവുമെന്ന്.

കാരണം എല്ലാവരേയും പോലെ ഒരു പക്ഷേ…

അതിലും കൂടുതൽ ഞാൻ നിന്നെ വേദനിപ്പിച്ചിട്ടുണ്ട്. സങ്കടപ്പെടുത്തിയിട്ടുണ്ട്.

അത് എന്ത് കൊണ്ടാണന്നുള്ള കാര്യം ഇനിയും നിന്നോട് പറഞ്ഞില്ലങ്കിൽ അത് ഒരു തീരാ വേദനയായി മരണം വരെ എന്റെ മനസ്സിൽ കിടക്കും. ഞാൻ നിന്നിൽ നിന്നും ഒഴിഞ്ഞ് മാറിയിരുന്നത് മനപ്പൂർവ്വമായിരുന്നു. അത് നീ കരുതും പോലെ നിന്നോടുള്ള വെറുപ്പ്‌ കൊണ്ടായിരുന്നില്ല.

നിന്റെ കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷത്തിലും നിന്റെ മനസ്സിന്റെ സൗന്ദര്യം ഞാൻ അറിയുകയായിരുന്നു.

മനസ്സിൽ വല്ലാത്ത ഒരു അടുപ്പം നിന്നോട് തോന്നി തുടങ്ങിയപ്പോൾ അത് പ്രണയത്തിലേക്ക് വഴിമാറി തുടങ്ങിയപ്പോൾ ഒരിക്കലും പിരിയാൻ പറ്റാൻ കഴിയാത്ത അത്ര അടുത്ത ബന്ധമായി പോകുന്നുവെന്ന ഭയത്താലായിരുന്നു ഞാൻ നിന്നെ മനപ്പൂർവ്വം അവോയ്ഡ് ചെയ്തത്. കാരണം ഞാൻ അന്ന് എന്റെ നാട്ടിലെ മറ്റൊരു പെ_ൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.

ഒരേ സമയം രണ്ട് പേരെ മനസ്സിൽ കൊണ്ട് നടക്കുന്നത് ഞാൻ നിങ്ങളോട് രണ്ട് പേരോടും ചെയ്യുന്ന ചതിയല്ലേ തസ്നീ..

പക്ഷേ…. പടച്ചോന്റെ വിധി എനിക്ക് എതിരായിരുന്നു. വീട്ടുകാരുടേയും ബന്ധുക്കളുടേയും എതിർപ്പുകൾ മറികടന്ന് ഞാൻ അവളെ കല്ല്യാണം കഴിച്ചു. കല്ല്യാണം കഴിഞ്ഞ് ആദ്യത്തെ കുഞ്ഞ് ജനിച്ച് മൂന്ന് മാസമായപ്പോഴേക്കും എനിക്ക് ഗൾഫിൽ ഒരു ജോലി ശരിയായി. സന്തോഷത്തോടയും സമാധാനത്തോടയും ഞങ്ങൾ ജീവിതം മുന്നോട്ട് കൊണ്ട് പോയ്..

അങ്ങനയിരിക്കേ ഒരു വർഷം മുൻപ് അവളുടെ പത്താം ക്ലാസിലെ കുട്ടികൾ സ്കൂളിൽ ഒരു ഗറ്റ്ടുഗദർ വെച്ചിരുന്നു. അവൾ എന്നെ വിളിച്ച് പോവ്വാനുള്ള സമ്മതം ചോദിച്ചപ്പോൾ വർഷങ്ങൾക്ക് ശേഷം സഹപാഠികളെ കാണാനുള്ള അവസരമല്ലേ..

അത് നഷ്ടപ്പെടുത്തണ്ടാ പൊയ്ക്കോ എന്ന് പറഞ്ഞ് അവൾക്ക് പോവ്വാനുള്ള സമ്മതവും ഞാൻ കൊടുത്തു.

വർഷങ്ങൾക്ക് ശേഷമുള്ള കണ്ട്മുട്ടൽ അവർ അടിച്ച് പൊളിച്ചു. അവർ പരസ്പരം വിശേഷങ്ങൾ പങ്ക് വെക്കുന്നതോടപ്പം തുടർന്നും ആ സൗഹൃദം തുടരാൻ ഫോൺ നമ്പറും കൈമാറി.

പക്ഷേ…. ആ സൗഹൃദങ്ങളിൽ ഒന്ന് പ്രണയത്തിലേക്ക് വഴിമാറി. എന്റെ ജീവന്റെ പാതി അവളുടെ ക്ലാസിലെ തെന്നെ ഒരു പയ്യനുമായി ഞാൻ നാട്ടിലേക്ക് വരുന്നതിന്റെ തലേ ദിവസം ഒളിച്ചോടി.

പ്രണയിച്ച് വീട്ടുകാരുടെ എതിർപ്പും മറികടന്ന് കല്ല്യാണം കഴിച്ച് ഒരു കുട്ടിയും ആയതിനു ശേഷം സ്വന്തം ക്ലാസ് മേറ്റുമായി പ്രണയത്തിലാവാനും എന്റെ കുഞ്ഞിനെയും എന്നെയും ഉപേക്ഷിച്ച് അവന്റെ കൂടെ പോവ്വാൻ അവൾക്ക് എങ്ങനെ കഴിഞ്ഞൂന്ന് അറിയില്ല.

ജീവിതത്തിൽ ഒരു കുറവും ഞാനവൾക്ക് വരുത്തീട്ടില്ല. അവളുടെ ഒരാഗ്രഹങ്ങൾക്കും ഞാൻ എതിരു നിന്നിട്ടില്ല. എന്നിട്ടും അവൾ എന്നെ…

ഒരു വ്യക്തിയുടെ ജീവിതം സൗന്ദര്യം നിറഞ്ഞതാവണമെങ്കിൽ അവന്റെ ശരീരമല്ല മനസ്സാണു സൗന്ദര്യമുള്ളതാവേണ്ടതന്ന് കാലം എന്നെ പഠിപ്പിച്ചു.

വളച്ച് കെട്ടില്ലാതെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ തസ്നീ…? എന്റെ കുട്ടിയുടെ ഉമ്മയായി എന്റെ ഭാര്യയായി പോരുമോ എന്റെ കൂടെ…?

അവസാന വരികൾ ഒന്നൂടി വായിക്കാനായി ഞാൻ എന്റെ കണ്ണുകൾ തിരുമ്മി നോക്കി..

പറ്റുന്നില്ല, കണ്ണിൽ മുളക് തേച്ച പോലെ നീറുന്നു.

തൊണ്ടയിൽ വാരിയിട്ട പോലെ പൊള്ളുന്നു.

വയർ ചുട്ട് എരിയുന്നു.

എനിക്ക് ജീവിക്കണം‌.എന്നെ രക്ഷിക്കണമെന്ന് പറയണമെന്നുണ്ട്. പക്ഷേ…കഴിയുന്നില്ല.നാവ് ഇറങ്ങി പോകുന്നു. കൈകാലുകൾ വിറക്കുന്നു.

എന്ത് അവിവേകമാണു പടച്ചോനേ ഞാൻ കാണിച്ചത്. എനിക്ക് കുറച്ച് സമയം കൂടി കാത്ത് നിക്കാമായിരുന്നു. തല കറങ്ങുന്ന പോലെ തോനുന്നു. ഫോൺ കയ്യിൽ നിന്നും താഴെ വീണു.

പതിയേ ഞാനും വീണു.

ഈ ലോകത്തിലെ എന്റെ കാഴ്ച്ചകൾ അവിടെ മങ്ങി മങ്ങി വന്നു… ഉസ്മാനേ… ഇയ്യ് ഒരു കാര്യം അറിഞ്ഞോ..?

എന്താടാ.. നമ്മുടെ കറുത്ത കുഞ്ഞാപ്പൂന്റെ മൂത്തമോൾ മരിച്ചൂന്ന്.

മൂത്ത മോൾ എന്ന് പറയുമ്പോ….. ആ കറുത്ത കുട്ടിയില്ലേ… ഓൾ..

അതയോ…. എന്താപ്പൊ അതിനു പറ്റിയേ..?

അതൊന്നും അറീല. മരിച്ചൂന്ന് കേട്ടു. നിങ്ങളുടെ ഒരു നിമിഷത്തെ സന്തോഷത്തിനും വേണ്ടി കറുമ്പനെന്നും കുള്ളനെന്നും തടിയെനെന്നും ഞൊണ്ടനെന്നും ചാന്ത് പൊട്ടന്നും പൊട്ടനെന്നും വിളിച്ച് അവരേ പരിഹസിക്കുമ്പോൾ നിങ്ങളുടെ ചുണ്ടിൽ വിടരുന്ന പുഞ്ചിരിയിൽ അടരുന്നത് അവരുടെ കണ്ണീരാണ്. ഓർക്കണം അവർ അങ്ങനെ ആയത് അവരുടെ കുറ്റം കൊണ്ടല്ല. ദൈവം അവരേ അങ്ങനയാണു സൃഷ്ടിച്ചത്.

ആ ദൈവത്തിനു നിങ്ങളേയോ നിങ്ങളുടെ മക്കളേയോ നിങ്ങൾ ആ പരിഹസിച്ചവരുടെ രൂപത്തിലാക്കാൻ ഒരു പണിയുമില്ല.

ഇന്നല്ലങ്കിൽ നാളെ മണ്ണിൽ വെ_ക്കേണ്ട ശരീരമാണ്

അവിടെ നമ്മേ കാർന്ന് തിന്നുന്ന പുഴുക്കൾ യാതൊരു വിവേചനവും കാണിക്കില്ല.

ലൈക്ക് ഷെയർ ചെയ്യണേ…

രചന : ഹിഷാം പട്ടാമ്പി