തേൻനിലാവ്, നോവലിൻ്റെ, ഭാഗം 32 വായിക്കുക….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

കോളേജിനു പുറത്തു റോഡിനപ്പുറം അവൾ സ്ഥിരമായി തേൻമിഠായി വാങ്ങാറുള്ള കടയിൽ നിൽക്കുമ്പോഴാണ് ആരോ അവളുടെ തോളിൽ കൈ വച്ചത്. തിരിഞ്ഞു നോക്കിയ അപ്പു മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അടിമുടി വിറച്ചു.

“വി….. ശ്വ…….. ”

അവളുടെ വാക്കുകൾ ഇടറി.

അവനടുത്തേക്ക് വരുന്തോറും അപ്പുവിൻെറ ഉള്ളിൽ ഭയം നിറഞ്ഞുകൊണ്ടിരുന്നു. ഒരിക്കൽ തലനാരിഴയ്ക്ക് ഇവൻെറ കയ്യിൽ നിന്നും രക്ഷപ്പെട്ടതായിരുന്നു. ഇനി ഒരു ആക്രമണം കൂടി പ്രതിരോധിക്കിനായെന്ന് വരില്ല.

“എൻെറ അടുത്തേക്കു വന്നാൽ ഞാൻ ഒച്ചവക്കും……. ”

നടുറോട്ടിൽ വച്ചവൻ ഒരു കയ്യേറ്റത്തിന് മുതിരില്ല എന്ന ധൈര്യത്തിൽ അപ്പു ശബ്ദമുയർത്തി.

“ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല… മാപ്പു പറയാൻ വന്നതാണ്……. ”

അവൻെറ വാക്കുകളിലെ സൗമ്യത അപ്പുവിനെ അത്ഭുതപ്പെടുത്തി.

“I’m sorry അർപ്പിതാ….. ”

അപ്പു അവനെ സംശയത്തോടെ നെറ്റി ചുളിച്ചു നോക്കി.

“വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും… എനിക്കറിയാം…. അങ്ങനെ ആണല്ലോ ഞാൻ കാണിച്ചു കൂട്ടിയതൊക്കെ…. ദേഷ്യമായിരുന്നു എല്ലാവരോടും…. എല്ലാം തികഞ്ഞവൻ എന്ന അഹങ്കാരമായിരുന്നു…. ആ അഹങ്കാരത്തിനേറ്റ പ്രഹരമായിരുന്നു മേഘയുടെ എതിർപ്പ്…. ആദ്യമായി പ്രണയം തോന്നിയ പെണ്ണ്…. അവളുടെ എടുത്തടിച്ചതുപോലെയുള്ള No… അതെന്നെ വല്ലാതെ തളർത്തി കളഞ്ഞു……. ”

അവൻെറ തല താണു.

“അതിനാണോ എന്നെ ഉപദ്രവിച്ചത്… ഞാൻ എന്ത് ചെയ്തിട്ടാ…… ”

മനസ്സിൽ തോന്നിയത് അപ്പോൾ തന്നെ വാക്കുകളായി പുറത്തു വന്നു.

“ജിത്തു…. അവനെ വേദനിപ്പിക്കാൻ വേണ്ടിയായിരുന്നു….. എന്നെ വേണ്ടായെന്ന് പറഞ്ഞ മേഘ അവനോടൊപ്പം നടക്കുന്നതു കാണുമ്പോൾ എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു….

ശിവ ഉണ്ടായിട്ടും അവൾക്ക് വേണ്ടി ജിതിൻ വന്നെന്നെ തല്ലിയപ്പോൾ എൻെറ വാശി ഇരട്ടിയായി….

ആ വാശിയ എന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത്…… ”

“അതിന് ഇങ്ങനെ ഒക്കെ ചെയ്താ ഇഷ്ടം തോന്നുമോ… ഇഷ്ടമല്ലാത്തതുകൊണ്ടല്ലേ മേഘേച്ചി no പറഞ്ഞത്……”

ആദ്യം തോന്നിയ ഭയം ഏറെക്കുറെ വിട്ടകന്നിരുന്നു.

“മറ്റുള്ളവരെ വേദനിപ്പിച്ച് സ്വന്തം ദുഃഖം അകറ്റാൻ ശ്രമിക്കുന്നത് ഒരു തരം sadism ആണെന്നറിയാം…. പക്ഷെ അതൊന്നും ചിന്തിക്കാൻ പറ്റിയിരുന്നില്ല ജിതിൻ എന്നെ കാണാൻ വരുന്നതു വരെ……. ”

“ഹേ….. ജിത്തു കാണാൻ വന്നോ… എപ്പോ…. എന്നിട്ട് എന്നോട് പറഞ്ഞില്ലാലോ… ദുഷ്ടൻ…..”

അപ്പു ചുണ്ടു കൂർപ്പിച്ചു നിന്നു.

“മ്…. എന്നെ പുറത്തിറക്കിയത് അവനാണ്….. കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക്…

പക്ഷെ നാട്ടുകാരുടെ മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വന്ന അച്ഛൻെറ മുഖം… ഞാൻ ഒന്നുമല്ലാതായിപ്പോയി അപ്പോൾ…. എവിടേയും തോൽക്കാത്ത അച്ഛൻ തന്നെ ആയിരുന്നു എൻെറ കരുത്തും അഹങ്കാരവും… ഞാൻ കാരണം എൻെറ അച്ഛൻ തോറ്റുപോയി…… ”

വിശ്വയുടെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞു.

“ആ സംഭവത്തിനുശേഷം അച്ഛൻ എന്നോട് സംസാരിച്ചിട്ടില്ല…. എൻെറ മുഖത്തൊന്നു നോക്കിയിട്ടില്ല…. മരിച്ചുപോയിരുന്നെങ്കിലെന്നു തോന്നി…. എന്നാൽ ആ കാലിൽ വീണു മാപ്പു പറയാനൊരു അവസരം ഒരുക്കി തന്നത് ജിതിനാണ്… അവൻ കാരണമാണ് എനിക്കെൻെറ അച്ഛനെ തിരിച്ചു കിട്ടിയത്……..”

കേട്ടുനിന്ന അപ്പുവിൻെറ കണ്ണുകൾ വിടർന്നു. ജിത്തുവിനെക്കുറിച്ചോർത്ത് അവൾക്ക് അഭിമാനമായിരുന്നു.

“അവൻ എന്നോട് ഒന്നേ ആവശ്യപ്പെട്ടൊള്ളു… അവനോടുള്ള ദേഷ്യം അവൻെറ പെണ്ണിനോട് തീർക്കെരുതെന്ന്…. ഈ അപ്പു അവൻെറ പ്രാണനാണെന്ന്… അവൻെറ ജീവശ്വാസമാണെന്ന്…..

നിൻെറ ദേഹത്തൊരു മൺത്തരി വീഴാൻ പോലുമവൻ അനുവധിക്കില്ലായെന്ന്… അവന് നീ എന്നു വച്ചാൽ ജീവനാ അർപ്പിതാ……”

അപ്പുവിൻെറ കണ്ണുകൾ നിറഞ്ഞു. ജിത്തുവിനെ കാണുവാനായി അവളുടെ ഹൃദയം തുടികൊട്ടി.

മാറ്റൊന്നും നോക്കാതെയവൾ അവിടെ നിന്ന് തിരിച്ചു കോളേജിലേക്ക് ഓടി.

“ഏയ്…. അർപ്പിതാ…… ”

വിശ്വയുടെ പിൻവിളി കേൾക്കാതെ അപ്പുവിൻെറ കാലുകൾ ധൃതഗതിയിൽ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു.

പരീക്ഷ സമയം അവസാനിച്ചതുകൊണ്ട് കുട്ടികളെല്ലാം ക്ലാസ്സുകൾക്ക് വെളിയിൽ ഇറങ്ങിയിരുന്നു.

അങ്ങിങ്ങായി ചോദ്യപ്പേപ്പറും പിടിച്ചുകൊണ്ട് സംസാരിക്കുന്നവരെ വകഞ്ഞു മാറ്റിക്കൊണ്ട് അപ്പു ജിത്തുവിനു നേരെ പാഞ്ഞു.

മനുവിനോടു സംസാരിച്ചുകൊണ്ടു നടന്നു വരുന്ന ജിത്തുവിൻെറ മാറിലേക്ക് ഓടിക്കിതച്ചവൾ പറ്റിച്ചേർന്നു. അവളുടെ കൈകൾ അവനെ കൂടുതൽ കൂടുതൽ വലിഞ്ഞു മുറുക്കി. എല്ലാവരും അമ്പരപ്പോടെ ആ ദൃശ്യം നോക്കി നിന്നു. കണ്ണും മിഴിച്ചു നോക്കി നിൽക്കുന്ന ജിത്തുവിനെ വലിച്ചുകൊണ്ടവൾ ലൈബ്രറിയുടെ പുറകിലേക്കോടി

“എന്താ അപ്പു… എന്താ പറ്റിയെ….. ”

ആവലാതിയോടവൻ അവളെ അടർത്തി മാറ്റി.

“എനിക്കൊന്നും പറ്റിയില്ല…. ഈ…… ”

ചുമൽ പൊക്കിയവളൊന്നു ചിരിച്ചു.

“മനുഷ്യനെ പേടിപ്പിക്കാനായിട്ട്…… ”

കൈ ചു_രുട്ടി അവളുടെ തലയിലവനൊന്നു കൊട്ടി.

ചിരിച്ചുകൊണ്ടവൾ അവൻെറ നെഞ്ചിലേക്ക് ചാഞ്ഞു.

“ഒളിപ്പിച്ച് വയ്ക്കൊന്നും വേണ്ടാട്ടോ… നിക്കറിയാം ഈ നെഞ്ച് മുഴുവനും ഞാനാണെന്ന്……. ”

കൊഞ്ചലോടെയവൾ ആ നെഞ്ചിലൊന്നു മുത്തി.

“ഓഹോ…. എന്നാര് പറഞ്ഞു…… ”

അവനല്പം കു_റുമ്പോടെ ചോദിച്ചു.

“അതൊന്നും പറയില്ല…. പക്ഷെ എനിക്കറിയാം..”

പെരുവിരലിൽ ഉയർന്നു നിന്നവൾ അവൻെറ അധരങ്ങളിൽ അധരം അമർത്തി. ജിത്തുവിൻെറ കണ്ണു തള്ളിപ്പോയി. കണ്ണു മിഴിച്ചവൻ അവളെ നോക്കുമ്പോൾ മിഴികൾ പൂട്ടിയവൾ ആ ചുംബനം ആസ്വദിക്കുകയായിരുന്നു. പതിയെ അവൻെറ മിഴികൾ അടഞ്ഞു വന്നു അധരം അധരത്തെ പുണരാനൊരുങ്ങിയപ്പോഴേക്കും അപ്പു പിൻമാറിയിരുന്നു.

“ഞാൻ I love you പറഞ്ഞിട്ടില്ലാട്ടോ……. ”

“ഇനി എനിക്കത് കേൾക്കണമെന്നില്ല… പറയാതെ തന്നെ ഈ മനസ്സ് എനിക്കിപ്പോ അറിയാം….. ”

അവൾ അവൻെറ നെഞ്ചിൽ ചുണ്ടമർത്തി.

*****************

“പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു…. നിൻെറ അച്ചായനെ ആലോചിച്ചിരുന്ന് വല്ലതും എഴുതിയോ….”

മേഘ ശില്പയെ ഒന്ന് ആക്കി വിട്ടു.

“പോടി തെണ്ടി…. ഞാൻ നല്ല അസ്സലായിട്ട് തന്നെ എഴുതി……. ”

“ഉവ്വ… ഉവ്വേ….. എപ്പോഴാ നിൻെറ കടുംകെട്ട്……. ”

“അതൊക്കെ കോഴ്സ് കഴിഞ്ഞിട്ടേ ഒള്ളു…

അടുത്ത ആഴ്ച മനസ്സമതം…. തലേന്ന് തന്നെ എല്ലാത്തിനേം പെറുക്കി കൂട്ടി എത്തിക്കോളാനാ അമ്മച്ചീടെ ഓഡർ…….. ”

“ഞാനിപ്പോഴേ റെഡി…….. ”

“അയ്യോ അതൊക്കെ ബുദ്ധിമുട്ടാവില്ലേ….. ”

“എനിക്കെന്ത് ബുദ്ധിമുട്ട്…. നീ എൻെറ കരളല്ലേ… ഖൽബേ….. ”

അവൾ ശില്പയുടെ താട പിടിച്ചു കുലുക്കി.

“നിനക്കല്ല എനിക്ക്….. എനിക്കതൊരു ബുദ്ധിമുട്ടാവും… അതുകൊണ്ട് മോള് പറഞ്ഞ സമയത്ത് വന്നാ മതീട്ടോ…… ”

ശില്പ അവളുടെ കൈ തട്ടിമാറ്റി.

“ശവം……. ”

മേഘ മുഖം വീർപ്പിച്ചു.

“ഡി… ദേ….. വിശ്വ……. ”

“എവിടെ……. ”

ഗേയ്റ്റിനു പുറത്തു നിന്ന് കഥകളി കാണിക്കുന്ന വിശ്വയെ കണ്ട് മേഘ അമ്പരന്നു. കൈ ഉയർത്തി അവൻ അവളെ വിളിക്കുകയാണ്.

“ഇവന് മതിയായില്ലേ……. ”

പല്ലു ഞെരിച്ചുകൊണ്ട് മേഘ അവനു നേരെ പോയി.

അപകടം മുന്നിൽ കണ്ടതുപോലെ ശില്പ മനുവിനെ വിളിച്ചു.

“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലാന്നുണ്ടോ… എന്തിനാ പിന്നേം പിന്നേം എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്……. ”

ദേഷ്യം കൊണ്ടവൾ വിറക്കുകയായിരുന്നു.

“മേഘ… ഞാൻ….. I’m…. I’m sorry….. ”

അവൻെറ വാക്കുകൾ പതറി.

“ഓ… പുതിയ നാടകവും കൊണ്ട് ഇറങ്ങിയേക്കുകയാണോ….. ”

“please believe me…. ഒരിക്കലും ഞാൻ ഇനി നിന്നെ ശല്യപ്പെടുത്താൻ വരില്ല… I promise……

ഞാൻ Bangalore പോവുകയാണ്…. പോകുന്നതിനു മുൻപ് നിന്നെയൊന്ന് കാണണമെന്നു തോന്നി…

അതാ ഞാൻ……. ”

മേഘ അപ്പോഴും വിശ്വാസം വരാതെ അവനെ ചൂഴ്ന്നു നോക്കിക്കൊണ്ടിരുന്നു.

“ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ…. അല്ല ഇപ്പോഴും ഇഷ്ടമാണ്….. പക്ഷെ അതൊരിക്കലും ഇനി നിന്നിൽ അടിച്ചേൽപ്പിക്കാൻ ഞാൻ വരില്ല… പ്രണയം തിരഞ്ഞെടുക്കാൻ എന്നേപ്പോലെ തന്നെ നിനക്കും അവകാശമുണ്ട്…. ഞാൻ അത് മനസ്സിലാക്കണമായിരുന്നു…. നാളെ രാവിലെ ഞാൻ പോകും… നിൻെറ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്…… ”

അത്രയും പറഞ്ഞവൻ തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ടു നടന്നു.

“എൻെറ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല വിശ്വ…… ”

പുറകിൽ നിന്നവൾ വിളിച്ചു പറയുമ്പോൾ അവൻെറ കാലുകൾ നിശ്ചലമായി.

“ഒരു വ്യക്തി No എന്നു പറഞ്ഞാൽ അതിൻെറ അർത്ഥം No എന്നു തന്നെയാണ് വിശ്വ…… പെൺകുട്ടികളുടെ No എന്നതിന് Yes എന്നൊരർത്ഥം ഒരിക്കലുമില്ല…. അതെല്ലാം പൈങ്കിളി സിനിമകളിൽ മാത്രമുള്ളത്…. ഇഷ്ടമല്ല എന്ന് പറഞ്ഞൊരാളെ പുറകെ പോയി torture ചെയ്യുന്നതല്ല പ്രണയം…. നിനക്ക് ഒരാളോട് പ്രണയം തോന്നുമ്പോൾ അയാൾക്ക് തോന്നുന്ന പ്രണയമില്ലായ്മയെ കൂടെ ഉൾക്കൊള്ളാൻ കഴിയണം….”

“മ്…. ചില തിരിച്ചറിവുകൾക്ക് സമയം അനിവാര്യണ്…. എനിക്കിപ്പോൾ നിന്നെ മനസ്സിലാക്കാനാവും…. and I’m really sorry for what I did…… ”

കുറ്റബോധത്താൽ അവൻെറ തല താണു.

“ഇത് നീ മനസ്സിൽ തട്ടി പറഞ്ഞതാണെങ്കിൽ I’m really happy for you….. Go ahead…. All the best…. ”

അവൾ അവൻെറ കൈ ചേർത്തു പിടിച്ചു.

“മ്….. ബൈ…. അവരോടെല്ലാം ഞാൻ ക്ഷമ ചോദിച്ചുവെന്ന് പറയണം…. നിക്കാൻ നേരമില്ല…

പാക്കിങ് ബാക്കിയാണ്… Good by Mekha…. ”

മനസ്സിലെ ദേഷ്യമെല്ലാം നിമിഷങ്ങൾ കൊണ്ട് തുടച്ചു നീക്കിയവൻ നടന്നകലുന്നത് നിറഞ്ഞ സന്തോഷത്തോടെയവൾ നോക്കി നിന്നു. തിരിഞ്ഞു നടക്കുമ്പോൾ ബാക്കി എല്ലാവരും പുഞ്ചിരിയോടെ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“എന്താ മോളൂസേ…. ഒരു പ്രേമത്തിന് സ്കോപ്പുണ്ടല്ലോ….. ”

ശിവ അവളുടെ തോളിൽ കയ്യിട്ടു.

“പോടാ കോപ്പേ…. പ്രേമം…. അത് ഉണ്ടായിരുന്നേൽ ഞാൻ അപ്പോഴേ തുറന്നു പറഞ്ഞേനെ…

എന്തായാലും അവൻ നന്നായല്ലോ… അത് തന്നെ വല്യേ കാര്യാ….. ”

“ഉവ്വോ……. ”

“ഉവ്വ് ശിവൻക്കുട്ടിയേ…… ”

മേഘയുടെ ആ വിളി കേട്ട് ശിവയുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെയായി. അതുകേട്ട് ബാക്കി എല്ലാം ചിരിയോടെ ചിരിയാണ്.

” അപ്പോഴേക്കും അതെല്ലാം ഇവിടെ വിളമ്പിലേ… ”

“ഉവ്വ ശിവൻക്കുട്ടിയേ…… ”

“ഡി.. കോപ്പേ……. ”

ശിവ അടിക്കാൻ വന്നതും മേഘ ജീവനും കൊണ്ട് ഓടി.

അവരുടെ ഓടിപ്പിടുത്തം കണ്ട് ബാക്കിയുള്ളവർ പരസ്പരം നോക്കി ചിരിച്ചു.

*************

പതിവുപോലെ ഓഫീസിൽ നിന്നും ഗൗരവത്തിൽ ഹരിദാസ് വീട്ടിലേക്കു വന്നു കയറി. എന്നും അയാളെ കാത്തിരിക്കാറുള്ള ജാനുവിനു പകരം സോഫയിൽ ഇരിക്കുന്ന ജിത്തുവിനെ കണ്ട് അയാളുടെ നെറ്റി ചുളിഞ്ഞു.

“അച്ഛൻ ഒന്നു നിന്നേ.. എനിക്കൊരു കാര്യം പറയാനുണ്ട്….. ”

അവനെ ശ്രദ്ധിക്കാതെ കയറി പോകുമ്പോഴാണ് ജിത്തുവിൻെറ പിൻവിളി.

“മ്… എന്താ…… ”

താത്പര്യമില്ലാത്ത മട്ടിൽ അയൾ അവിടെ തന്നെ നിന്നു.

“നാളെ ജാനുവിൻെറ വിവാഹമാണ്…… ”

“What….!!!!!!……”

പകപ്പോടെ അയാൾ ഞെട്ടി തിരിഞ്ഞു നോക്കി.

“അതെ…..”

ഒരു ഭാവഭേദവുമില്ലാതെ തന്നെയവൻ പറഞ്ഞു.

“നീ എന്തൊക്കെയാ ഈ പറയുന്നത്… ജാനുവിൻെറ വിവാഹമോ അതും എൻെറ അറിവും സമ്മതവുമില്ലാതെ…..”

ദേഷ്യത്തോടെ അയാൾ അവനു നേരെ പാഞ്ഞടുത്തു.

“അതുകൊണ്ടാണ് ഇപ്പോ അറിയിച്ചത്…… വരനെ അച്ഛൻ അറിയും…. മനു… മനു കൃഷ്ണ….. ”

“ഏത്…. ആ സ്കൂൾ മാഷിൻെറ മോനോ… നിൻെറ കൂടെ പഠിക്കുന്നതോ…. ”

“അതെ….. ”

“What rubbish…. ഞാൻ ഇതിന് സമ്മതിക്കില്ല….. ഒരു കോളേജ് പയ്യൻെറ കൂടെ… അതും അനിയൻെറ കൂട്ടുകാരൻ…. ഛേ…. അമ്മയുടെ മകൾ തന്നെ… ”

അയാൾ അറപ്പോടെ മുഖം തിരിച്ചു.

“ഹരിദാസിൻെറ മക്കൾ എന്നതിലും അഭിമാനമുണ്ട് സീതയുടെ മക്കൾ എന്നു പറയാൻ…

അതുകൊണ്ട് അതിനിവിടെ പ്രസക്തിയില്ല… അവർക്ക് പരസ്പരം ഇഷ്ടമാണ്….

അവളുടെ സഹോദരൻ എന്ന നിലയിൽ ഞാനിത് നടത്തി കൊടുക്കുകയും ചെയ്യും….

ആര് എതിർത്താലും…….. ”

അവൻെറ സ്വരം ഉറച്ചതായിരുന്നു.

“നാളെ അമ്പലത്തിൽ വച്ചൊരു താലികെട്ട്….. അത്രേ വേണ്ടു അവൾക്ക്…. മനുവിൻെറ കോഴ്സ് കഴിഞ്ഞ് വേണമെങ്കിൽ നാടറിയിച്ച് ഒന്നുകൂടി ആവാം…. പക്ഷെ എൻെറ പെങ്ങളുടെ സന്തോഷത്തിന് ഇപ്പോ ഇത് നടത്തിയേ മതിയാവു…..

എതിർക്കാനോ പ്ര_ശ്നമുണ്ടാക്കാനോ വന്നാൽ.. ”

കനലെരിയുന്ന ക_ണ്ണുകളോടെയുള്ള അവൻെറ നോട്ടത്തിൽ താൻ വെന്തുരുകുമെന്ന് തോന്നി ഹരിദാസിന്.

ഉള്ളിലെവിടെയോ ഒരു വിങ്ങൽ.. ഭാര്യക്കു ശേഷം മക്കൾ കൂടി തന്നിൽ നിന്നുമകന്നിരിക്കുന്നു.

അടങ്ങാത്ത ദേഷ്യത്തോടെ അയാൾ മുറിക്കകത്തു കയറി കതക് വലിച്ചടക്കുമ്പോൾ പാതിയടഞ്ഞ വാതിലിനപ്പുറം നിറമിഴികളോടെ അവൾ… അവൻെറ കൂടെപ്പിറപ്പ് നിൽക്കുന്നത് വേദനയോടെ ജിത്തു നോക്കി നിന്നു.

(തുടരും……….)

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)