ഊമക്കുയിൽ, തുടർക്കഥയുടെ ഭാഗം 23 വായിച്ചു നോക്കൂ…..

രചന : ലക്ഷ്മി ലച്ചൂസ്

“””ഹോ… ഇതെന്തൊരു കുന്തം ആണ്…

എടുത്തിട്ടും എടുത്തിട്ടും നേരെ ആവണില്ലല്ലോ….

ന്റെ ദേവി… ആ തീവണ്ടി കുളിച്ചിട്ട് ഇറങ്ങുന്നതിനു മുൻപ് ഇത് നേരെ ആയില്ലെങ്കിൽ ന്നേ കൂട്ടാതെ ആ ദുഷ്ടൻ പോയി കളയുമെല്ലോ….

ഒന്ന് നേരെ ആവ് സാധനമേ… ഗർർർ.

കുറച്ചു നേരം കൊണ്ട് ഒരു സാരി ഉടുക്കൽ മാമങ്കം നടത്തികൊണ്ട് ഇരിക്കയാണ് ദച്ചു…..പീച്ച് കളറിലെ ഡിസൈനർ സാരി പാതി ദേഹത്തൂടെ ചുറ്റി മാറിനു കുറുകെ അലസമായി മുന്താണിയും ഇട്ട് സാരിയുടെ ഞുറിവ് എടുക്കാൻ പെടാപാട് പെടുകയാണ് നമ്മുടെ കഥാനായിക….

ഞുറിവ് എടുത്ത് വരുമ്പോൾ ഇടക്ക് നിന്ന് ഒരു ഞുറിവ് അവളുടെ കൈയിൽ നിന്ന് ഊർന്ന് താഴെ വീഴും…. കുറച്ചു നേരം കൊണ്ട് ഇതേ പല്ലവി തന്നെ ആണ് ആവർത്തിക്കുന്നത്….

ആ സമയം കുളിച്ചിട്ട് തല തോർത്തി ഇറങ്ങിയ സിദ്ധു അവളുടെ കാട്ടികൂട്ടല് കണ്ട് അവളെ അടിമുടി നോക്കി…..

“””മണിക്കൂർ രണ്ട് ആയല്ലോ…. ഇത് ഇന്നെങ്ങാനും കഴിയുമോ..””””

സിദ്ധുവിന്റെ ചോദ്യം കേട്ട് ദച്ചു തല ഉയർത്തി നോക്കി…….

“””ഇത് ഇപ്പോൾ ശെരി ആാവും….”””

അവൾ പറഞ്ഞു കൊണ്ട് അവനെ നോക്കി പു_ച്ഛിച്ചിട്ട് തിരിഞ്ഞു നിന്ന് വീണ്ടും ഞുറിവ് എടുക്കാൻ തുടങ്ങി…..

സിദ്ധു അത് കണ്ട് നടന്നത് തന്നേ എന്ന് അർഥത്തിൽ ഒന്ന് തലയാട്ടി ബെഡിൽ ഇരുന്ന അവന്റെ മുണ്ടും ഷർട്ടും എടുത്ത് റെഡി ആവാൻ ആയി തുടങ്ങി….

അവൻ ഡ്രസ്സ്‌ ചേ_ഞ്ച്‌ ചെയ്തു കഴിഞ്ഞപ്പോഴും ദച്ചു സാരിയുമായി യുദ്ധത്തിൽ തന്നെ ആയിരുന്നു…..

“”””കല്യാണം ഇന്നാണ്… അല്ലാതെ അടുത്ത മാസം അല്ല….. ഇത് വൈകീട്ടത്തെ റിസപ്ഷനേലും എത്താൻ പറ്റുവോ…..””””

മുടി ചീവി ഒതുക്കി കൊണ്ട് കണ്ണാടിയിൽ കൂടി ദച്ചുവിനെ നോക്കി സിദ്ധു പുച്ഛത്തോടെ ചോദിക്കുന്നത് കേട്ട് ദച്ചു നിന്ന് പല്ല് കടിച്ചു…..

“”””ദേ പെണ്ണെ ഒരു കാര്യം പറഞ്ഞേക്കാം.. അഞ്ച് മിനിറ്റ് കൂടി ഞാൻ നോക്കും.. അതിനുള്ളിൽ റെഡി ആ_യില്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോ_കും….”””

“””പിന്നെ ന്റെ ആൽവിച്ചായന്റെ കല്യാണത്തിന് നിങ്ങൾ എന്നേ കൂട്ടാതെ പോവുമോ… അങ്ങോട്ട് ചെല്ല്.. ഇച്ചായനും പാറുവും കൂടി നിങ്ങളെ കുനിച്ചു നിർത്തി ഇടിക്കും…..”””

സിദ്ധു അത് കേട്ട് തിരിഞ്ഞു നിന്ന് അവളെ കണ്ണുരുട്ടി നോക്കി….. അവൾ അത് കണ്ട് അവനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് അവളുടെ ജോലി തുടർന്നു….

സിദ്ധു ഒന്ന് പുഞ്ചിരിച്ചു കണ്ണാടിയിലേക്ക് നോക്കി കോമ്പ് കൊണ്ട് മീശയും താടിയും ചീവി ഒതുക്കി വെച്ചു….

ശേ….. ഏത് നേരത്താണോ എനിക്ക് ഇത് ഉടുക്കാൻ തോന്നിയത്… ദേവുമ്മയുടെ അടുത്ത് പോയി ഉടുത്താൽ മതിയായിരുന്നു..ഈ കോലത്തിൽ ഞാൻ ഇനി എങ്ങനെ അമ്മേടെ അടുത്തേക്ക് പോവും…

വീണ്ടും അവളുടെ കൈയിൽ നിന്ന് ഞുറിവ് ഊർന്ന് പോയതും അവൾ ദേഷ്യത്തോടെ സാരി താഴേക്ക് ഇട്ട് ഇടുപ്പിനു കൈ കൊടുത്ത് നിന്നു…..

താടിയും മീശയും കൈ കൊണ്ട് ഒതുക്കി വെച്ച് കൊണ്ടിരുന്നപ്പോൾ ആണ് ദച്ചുവിന്റെ നിൽപ്പ് സിദ്ധു കണ്ണാടിയിൽ കൂടി കണ്ടത്…..

ഇടുപ്പിനു കൈ കൊടുത്ത് എന്തൊക്കെയോ പിറുപിറുത്തു നിൽക്കുന്നവളെ കണ്ട് സിദ്ധു ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചു….. അവൻ അതേ ചിരിയോടെ അവൾക്ക് അരികിലേക്ക് നടന്നു…..

തൊട്ടരികിൽ സിദ്ധു വന്ന് നിന്നതും അവൾ മുഖമുയർത്തി…. അതേ നിമിഷം തന്നെ തറയിലേക്ക് താഴ്ന്നു കിടന്ന സാരിയിൽ അവൻ പിടുത്തം ഇട്ടു… ദച്ചു കണ്ണ് വിടർത്തി അവനെ നോക്കി ഒന്ന് പിന്നിലേക്ക് ആഞ്ഞു…

“””സ്… സച്ചുവേട്ടാ… എന്താ ഈ കാണിക്കുന്നേ

അവന്റെ കൈയിൽ നിന്ന് സാരി തിരികെ വാങ്ങാൻ ശ്രമിച്ചു കൊണ്ട് വിക്കി വിക്കി അവൾ ചോദിച്ചു….

“”അടങ്ങി നിൽക്കേടി…. ഞാൻ ഞു_റിവ് എടുത്ത് തരാം….അല്ലെങ്കിലേ വൈകിട്ടത്തെ റീസെപ്ഷന് പോലും നമ്മൾ അവിടെ എത്തില്ല..””

“””എന്നാൽ സച്ചുവേട്ടൻ ദേവുമ്മേ ഇങ്ങോട്ട് ഒന്ന് വിളിച്ചാൽ മതി… അമ്മ ചെയ്തു തരും…..””

“””അതെന്താ… ഞാൻ ഞുറിവ് എടുത്താൽ ഇതിനു ഞുറിവ് ഉണ്ടാവില്ലേ…. മര്യാദക്ക് അ_ടങ്ങി നിൽക്കേടി…..”””

അവളുടെ വെപ്രാളം കണ്ട് അവന് ചിരി വന്നെങ്കിലും അത് മറച്ച് ക_പട ദേഷ്യത്തോടെ ശബ്ദം ഉയർത്തി അവൻ കണ്ണുരുട്ടി…അത് കണ്ട് കഴിഞ്ഞപ്പോൾ ദച്ചു പിന്നെ ഒന്നും മിണ്ടാൻ പോയില്ല….

നെഞ്ചോളാം കൈ ഉയർത്തി പിടിച്ചു അവന് വിധേയമായി നിന്ന് കൊടുത്തു…..

ഞുറിവ് എ_ടുക്കാൻ ഉള്ള സൗ_കര്യത്തിന് ഇടുപ്പൊരം ചേർത്ത് സാരി വ^ലിച്ചു പിടിക്കുന്ന കൂ_ട്ടത്തിൽ സിദ്ധുവിന്റെ വിരലുകൾ അവളുടെ വയറിലൂടെ ഒന്ന് ഉരസി…… ദച്ചുവിന്റെ ശരീരം ഒന്ന് വിറച്ചു പോയി…..സിദ്ധു പക്ഷെ അത് ശ്രദ്ധിക്കാതെ ഞുറിവ് എടുക്കുന്ന തിരക്കിൽ ആണ്….

ദച്ചു ഒരു പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു….

വളരെ ശ്രദ്ധയോടെ വൃത്തിയായി ഞുറിവ് എടുത്ത ശേഷം അവൻ ഒരു മുട്ട് നിലത്ത് ഊന്നി തറയിലേക്ക് ഇരുന്നു…. സാരിയുടെ അടിവശവും വൃത്തിയായി പിടിച്ച ശേഷം ഞുറുവിന്റെ അറ്റം അകത്തേക്ക് തിരുകി വെച്ചു…

അവന്റെ കൈ പതിഞ്ഞതും ദച്ചു ഒന്ന് ഏങ്ങി കൊണ്ട് ശ്വാസം അകത്തേക്ക് വലിച്ചു മിഴികൾ അടച്ചു…. അവളിൽ നിന്നും ഉയർന്ന ശീൽക്കാര ശബ്ദം ആണ് എന്താ ചെയ്തത് എന്നുള്ളത് സിദ്ധുവിനെയും ചിന്തിപ്പിച്ചത്….

അല്പം ചളിപ്പോടെ എങ്കിലും സിദ്ധു അവളെ മുഖം ഉയർത്തി നോക്കുമ്പോൾ കണ്ണുകൾ കൂമ്പി അടഞ്ഞിരിക്കയാണ് പെണ്ണിന്റെ ….

ദൃതഗതിയിൽ ഉയർന്നു താഴുന്ന അവളുടെ ശാസോച്ഛ്വാസത്തിന്റെ അതേ വേഗത്തിൽ ചലിക്കുന്ന അവളുടെ വെണ്ണക്കല്ലാർന്ന ഉദരത്തിലേക്ക് നോട്ടം എത്തിയതും അവന്റെ ഉള്ളിലും വികാരങ്ങൾ സ്ഥാനം പിടിച്ചു… അറിയാതെ തന്നെ അവളുടെ വയറിലേക്ക് മുഖം അടുപ്പിച്ചു ആ നാഭിചുഴിയിൽ അമർത്തി മുത്തുമ്പോൾ അടഞ്ഞ കണ്ണുകൾ അവൾ ഒന്നുകൂടി ഇറുക്കി അടച്ചു അവന്റെ തോളിൽ അള്ളി പിടിച്ചു….

ക്ഷണനേരം സിദ്ധുവിന്റെ അധരങ്ങൾ അവളുടെ നാഭിയിൽ തന്നെ ചേർന്ന് ഇരുന്നു…അവന്റെ മീശയും താടിയും വയറിൽ ഇക്കിളി കൂട്ടിയതും ശരീരത്തിൽ നിന്ന് ഒരു തരിപ്പ് ഇറങ്ങി പോയതായി അനുഭവപ്പെട്ടു ദേച്ചുവിന്…..

സിദ്ധു നിലത്ത് നിന്ന് എഴുന്നേറ്റപ്പോഴും ദച്ചു കണ്ണുകൾ അടച്ചു അതേ നിൽപ്പ് തുടരുകയാണ്….

അവൻ ചുണ്ട് കടിച്ചു പിടിച്ചു ഒരു ചിരിയോടെ അവളുടെ കവിളിൽ കൈ ചേർത്ത് മെല്ലെ ക^ണ്ണുകളിലേക്ക് ഊതി…

“””ഇനിയും ഞാൻ ഇവിടെ നിന്നാലേ നമ്മൾ രണ്ടുപേരും ഇന്ന് കല്യാണത്തിന് പോവില്ല… ഞാൻ താഴെ കാണും വേഗം റെഡി ആയി വാട്ടോ…..”””

മിഴികൾ വിടർത്തി അവനെ നോക്കി നിൽക്കുന്നവളോടായി പറഞ്ഞ് മൂർദ്ധാവിൽ ഒന്ന് ചുംബിച്ച ശേഷം അവൻ റൂം വിട്ട് പുറത്ത് ഇറങ്ങി…..

ദച്ചു അപ്പോഴും ഒരു സ്വപ്നത്തിൽ എന്ന പോലെ നിൽക്കയാണ്…..

അല്പ നിമിഷം വേണ്ടി വന്നു യാഥാർഥ്യത്തിലേക്ക് വരാൻ.. നടന്നത് എല്ലാം ഓർത്ത് കഴിഞ്ഞപ്പോൾ അവൾ നാണത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഒന്ന് തലക്ക് അടിച്ചു…

സമയം പോയന്ന് കണ്ടതും അവൾ കണ്ണാടിയിൽ നോക്കി സാരി ഒന്നുകൂടി നേരെയാക്കി തലയിൽ അല്പം മുല്ലപ്പൂ കൂടി വെച്ചു അവൾ താഴേക്ക് പോയി…. ദേവകിയോടും ഗിരിയോടും യാത്ര പറഞ്ഞ് അവർ രണ്ടുപേരും കാറിൽ വിവാഹ സ്ഥലത്തേക്ക് പുറപ്പെട്ടു……

ഇതിപ്പോൾ എന്താ കഥ എന്നാവും അല്ലെ എല്ലാരും ചിന്തിക്കുന്നത്….

സംശയിക്കെണ്ടാ.. ഇന്ന് നമ്മുടെ ഇച്ചായന്റേം പട്ടത്തി പെണ്ണിന്റേം വിവാഹമാണ്…. ഇതിനിടയിൽ എന്ത് മറിമായം ആണ് ഉണ്ടായത് എന്നല്ലേ എല്ലാരും ഓർക്കുന്നെ….

പറഞ്ഞ് തരാം… അവർ വിവാഹ സ്ഥലത്തു എത്തുമ്പോഴേക്കും ഈ മറിമായം എങ്ങനെ സംഭവിച്ചു എന്ന് ഒരു കുഞ്ഞ് ഫ്ലാഷ് ബാക്കിലൂടെ അറിഞ്ഞിട്ട് വരാം……

💓💓💓💓💓

“””ആൽവി എന്താ നിന്റെ ഉദ്ദേശം…..”””

ക്യാന്റീനിൽ ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ആയി ഇരിക്കുമ്പോൾ ആണ് സിദ്ധുവിന്റെ ചോദ്യം….

ആൽവി ഒന്നും മിണ്ടാതെ അവനെ നോക്കി ഇരുന്നു

“””പാറുവിന്റെ കാര്യം തന്നെയാ ഞാൻ ചോദിച്ചത്…. നീ അവളെ വീട്ടിൽ പോയി ചോദിച്ചിട്ട് ആഴ്ച ഒന്നാവുന്നു…. ഇതുവരേം അവളുടെ അച്ഛന്റെ ഭാഗത്തു നിന്ന് ഒരു പോസിറ്റീവ് മൂവ് ഉണ്ടായില്ല…

എന്തെങ്കിലും ഒരു ഫർതർ മൂവ് വേണ്ട… ഇങ്ങനെ ഇരിക്കാൻ ആണോ പ്ലാൻ….”””

ആൽവി അത് കേട്ട് ഒന്ന് ദീർഘമായി ശ്വസിച്ചു…

“””ഞാൻ പിന്നെ എന്ത് ചെയ്യണം സിദ്ധു…. അവളെ വിളിച്ചിറക്കി കൊണ്ടുവരാൻ ഉള്ള ധൈര്യവും അവളെ നോക്കാൻ ഉള്ള പ്രാപ്തിയും എനിക്ക് ഇല്ലാഞ്ഞിട്ടല്ല…. ഞങ്ങള് രണ്ട് പേരുടെയും മാതാപിതാക്കളുടെ സമ്മതം ഇല്ലാതെ ഒരു ജീവിതം തുടങ്ങാൻ എനിക്കോ അവൾക്കൊ കഴിയില്ലെടാ

“””അപ്പോൾ പിന്നെ അവളുടെ വീട്ടുകാർ സമ്മതിക്കാത്തിടത്തോളം ഇങ്ങനെ തന്നെ കഴിയാൻ ആണോ പ്ലാൻ….””

“”””എനിക്കറിയില്ലടാ…. ഒന്നും അറിയില്ല….

എന്ത് തന്നെ ആയാലും എന്റെ പാറു അല്ലാതെ മറ്റൊരു പെണ്ണ് ഈ ആൽവിയുടെ ജീവിതത്തിലേക്ക് കടന്ന് വരില്ല…. കുറെ തീ തിന്നെങ്കിലും നിന്നേം നിന്റെ ധ്രുവിയെയും ദൈവങ്ങൾ ഒന്നിപ്പിച്ചില്ലേ… അതുപോലെ ഞങ്ങളുടെ കാര്യത്തിലും കർത്താവ് എന്തെങ്കിലും വഴി കാണിച്ചു തരുമായിരിക്കും “””

എന്നും കളിചിരിയോടെ മാത്രം സംസാരിച്ചിട്ടുള്ളവന്റെ വേദന നിറഞ്ഞ സംസാരം സിദ്ധുവിലും നോവ് പടർത്തി….

“””ആൽവി സാറേ… സാറിനു ഒരു വിസിറ്റർ ഉണ്ട്….”””

പെട്ടെന്നാണ് ബാങ്കിലെ അറ്റെൻഡർ അവിടേക്ക് വന്നത്….

ആൽവിയും സിദ്ധുവും പരസ്പരം നോക്കി…..

“”””ആരാണെന്ന് പറഞ്ഞോ രാജീവേ…”””

“””ഇല്ല സാറേ… സാറിനെ കാണണം എന്ന് പറഞ്ഞു…. ബാങ്കിന് പുറത്ത് നിൽപ്പുണ്ട്,….”””

“””ഹാ…. ഞാൻ ദാ വരുന്നു……”””

സംശയത്തോടെ എങ്കിലും ആൽവി സിദ്ധുവിനോട് പറഞ്ഞിട്ട് കാന്റീന് പുറത്തേക്ക് ഇറങ്ങി……

പാർക്കിങ്ങിനു അരികിൽ ആയി റോഡിലേക്ക് മിഴികൾ പായിച്ചു നിൽക്കുന്ന പട്ടാഭിരാമനെ കണ്ട് അവിടേക്ക് വന്ന ആൽവി ഒന്ന് അമ്പരന്നു….

അവൻ മനസിലാവാതെ അയാളുടെ അരികിലേക്ക് നടന്നു….

താൻ വന്നത് അറിയാതെ നിൽക്കുന്ന പട്ടാഭിരാമനെ തന്റെ സാന്നിധ്യം അറിയിക്കാൻ അവൻ ഒന്ന് മുരടനക്കി…

ആൽവിയെ കണ്ടതും അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

“””ഞാൻ ഇപ്പോൾ വന്നത് ബുദ്ധിമുട്ടയോ ആൽവിക്ക്……”””

“””ഏയ്യ് കുഴപ്പം ഇല്ല ഡോക്ടർ..

പറഞ്ഞോളൂ…..”””

അവന്റെ മുഖത്ത് നോക്കി സംസാരിക്കാൻ അയാൾക്ക് ബുദ്ധിമുട്ടുള്ളതായി തോന്നി ആൽവിക്ക്….

ആകാരണമായ ഒരു ഭയം അവന്റെ ഉള്ളിൽ നാമ്പിട്ടു… ഒരുവേള പാറുവുമായി ഒരു ബന്ധവും പാടില്ല എന്ന് പറയാൻ ആണോ അയാൾ വന്നത് എന്ന് അവൻ നന്നേ ഭയപ്പെട്ടു….

“””ഈ ലോകം എത്ര ഒക്കെ വളർന്നു എന്ന് പറഞ്ഞാലും മക്കളുടെ പ്രണയം അറിയുമ്പോൾ ഏതൊരു അച്ഛനും അമ്മയും ഒന്ന് പകച്ചു പോകും… പ്രത്യേകിച്ച് പെണ്മക്കളുടെ ആണെങ്കിൽ അച്ഛനമ്മമാരുടെ ഉള്ള് ഒന്ന് കാളും….എന്ത് തന്നെ ആയാലും വീട്ടിൽ വന്ന അതിഥികളോട് ഞാൻ മുഖം കറുത്തു സംസാരിക്കാൻ പാടില്ലായിരുന്നു…. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു ആൽവിയോട്….”””

“””അയ്യോ ഡോക്ടർ അത് സാരമില്ല.. ഏതൊരു അച്ഛനാണേലും ഇങ്ങനെയേ പ്രതികരിക്കു…”””

ആൽവി പറയുന്നത് കേട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു…..

“””അതേ അവിടെ ഈ അച്ഛൻ സ്വാർഥൻ ആയി… നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ തല കുനിക്കേണ്ടി വരും എന്നുള്ള മിഥ്യധാരണയിൽ എന്റെ മകളുടെ കണ്ണീരിനെ പോലും എനിക്ക് കണ്ടില്ല എന്ന് നടിക്കെണ്ടി വന്നു…. ഒരു പ്രളയം വന്നാൽ ഇല്ലാതെ ആവുന്ന ജാതിയും മതവുമേ നമ്മൾ മനുഷ്യരുടെ ഇടയിൽ ഉള്ളു എന്ന് മനസിലാക്കാൻ എനിക്ക് മറ്റൊരാളുടെ സഹായം തന്നെ വേണ്ടി വന്നു….”””

ആൽവി ഒന്നും മനസിലാവാതെ എല്ലാം കേട്ട് നിൽക്കയാണ്… അത് കണ്ടതും അയാൾ തുടർന്നു…..

“””എന്റെ മകളെ ആൽവിയുടെ കൈ പിടിച്ചു ഏൽപ്പിക്കാൻ ഈ അച്ഛന് ഇപ്പോൾ പൂർണ സമ്മതം ആണ്…..”””

ആൽവി വിശ്വാസം വരാത്ത പോലെ തറഞ്ഞു നിന്നു…..

“””സത്യമാടോ…. എന്റെ മകൾക്ക് തന്നേക്കാൾ യോജിച്ച വരനെ എനിക്ക് ഇനി കണ്ടെത്താൻ ആവില്ല.. നിങ്ങൾ ആണ് ഒന്നിക്കേണ്ടത്…..””

“””ഡോ.. ഡോക്ടർ… എനിക്ക്….””

കാണുന്നതും കേൾക്കുന്നതും സത്യമാണോ എന്നറിയാതെ അവൻ ഉഴറി…. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു വാക്കുകൾ മുറിഞ്ഞു പോയി.

പാറുവിന്റെ അപ്പ സമ്മതിക്കും എന്ന് പ്രതീക്ഷ ഇല്ലാത്തൊരു പ്രതീക്ഷ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഉണ്ടായിരുന്നു… പക്ഷെ ഇത്ര പെട്ടെന്ന് സമ്മതിക്കും എന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല……

ആൽവി നന്ദിയോടെ അയാളെ നോക്കി കൈ കൂപ്പി…..

പാറുവിന്റെ അപ്പയുടെ കൂടി സമ്മതം കിട്ടി കഴിഞ്ഞപ്പോൾ പിന്നെ എല്ലാം എടി പിടിന്ന് ആയിരുന്നു….. കരുതിയത് പോലെ രണ്ട് വീട്ടുകാരുടെയും ബന്ധുക്കൾ വിവരങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ചിലർക്കെങ്കിലും അത് ദഹിക്കാതെ മുറുമുറപ്പ് ഉയർന്നു… പക്ഷെ ജോസഫും പട്ടാഭിരാമനും അവയെ എല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ടു….

അടുത്ത് തന്നെ ഉള്ള നല്ലൊരു ദിവസം നോക്കി ഒരേ ദിവസം തന്നെ രണ്ട് മതത്തിലെയും ആചാരപ്രകാരം വിവാഹം നടത്താൻ അവർ തീരുമാനിച്ചു…..

ഒരേ ദിവസം തന്നെ രണ്ട് രീതിയിലും നടത്തുന്നത് കൊണ്ട് മുറപ്രകാരം ഉള്ള ചടങ്ങുകൾ ഒന്നും വേണ്ട എന്ന് പട്ടാഭിരാമൻ തീരുമാനിച്ചു…. അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ചു ക്ഷേത്രത്തിൽ വെച്ച് താലിക്കെട്ട് നടത്താം എന്ന് അയാൾ നിർദ്ദേശം വെച്ചപ്പോൾ മറ്റുള്ളവരും അതിനെ പിൻതാങ്ങി …

രാവിലെ പാറുവിന്റെ വീടിനു അടുത്തുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ തിരുനടയിൽ വെച്ച് താലിക്കെട്ട്…അവിടുത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു നേരെ പള്ളിയിലേക്കും…. പിന്നീട് വൈകുന്നേരം ഹോട്ടൽ ഹിൽ പാലസിൽ അവരുടെ കൊളീഗ്സിനായി ഒരു റീസെപ്ഷനും ആണ് അവർ തീരുമാനിച്ചത്…..

💓💓💓💓💓

വിവാഹ വേഷത്തിൽ ഭാഗവാന് മുൻപിൽ തൊഴുകൈകളോടെ ആൽവിനോട് ഒപ്പം നിൽക്കുമ്പോൾ പ്രതിസന്ധികളും പ്രയാസങ്ങളും ഒരുപാട് അനുഭവിപ്പിക്കാതെ തനിക്ക് തന്റെ ഇച്ചായനെ നൽകിയതിന് മനസ് കൊണ്ട് നന്ദി പറയുകയായിരുന്നു പാറു അപ്പോൾ….

ആൽവിന്റെ വീട്ടുകാരും പട്ടാഭിരാമന്റെ എടുത്തു പറയാവുന്ന ബന്ധുക്കളും പിന്നെ സിദ്ധുവും ദെച്ചുവും ആയിരുന്നു അവിടെ കൂടിയത്…..

കിരണിനും സിതാരക്കും മറ്റൊരു എൻഗജ്മന്റ് ഉള്ളത് കൊണ്ട് അവർ പള്ളിയിലെക്കെ വരുകയുള്ളു

മൂഹൂർത്തം ആയപ്പോൾ ഭഗവാന്റെ നടയിൽ പൂജിച്ച താലി തിരുമേനി ആൽവിന്റെ കയ്യിലേക്ക് നൽകി….

ആൽവി നിറഞ്ഞ ചിരിയോടെ അവളുടെ കഴുത്തിലേക്ക് അണിയിക്കുമ്പോൾ തൊഴുകൈകളോടെ പാറു കണ്ണുകൾ അടച്ചു മനമുരുകി പ്രാർത്ഥിച്ചു…..എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ ഇച്ചായൻ അവന്റെ പട്ടത്തി പെണ്ണിനെ താലി ചാർത്തി സ്വന്തമാക്കി……

പട്ടാഭിരാമനും ജോസഫും തന്റെ മക്കളുടെ സന്തോഷം നിറഞ്ഞ മനസോടെ കണ്ട് നിന്നു…..

ക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം ഏതാവിധി ചെയ്തു കഴിഞ്ഞു അവർ നേരെ പള്ളിയിലേക്ക് തിരിച്ചു……

“””ഹോ… എന്നാലും ഒരു ദിവസം തന്നെ രണ്ട് കല്യാണം…. അതും രണ്ട് രീതിക്ക്…. വല്ലാത്ത ഒരു യോഗം തന്നെ….”””

ഡ്രസിങ് റൂ_മിൽ വിവാഹത്തിന് വേണ്ടി റെഡി ആയി കൊണ്ട് ഇരിക്കുന്ന ആൽവിയോട് ഒരു ചെയറിൽ ഇരുന്നു താടിക്ക് കൈ കൊടുത്ത് കൊണ്ട് സിദ്ധു പറയുകയാണ്… തൊട്ടരികിൽ തന്നെ കിരണും ഒരു ചിരിയോടെ കേട്ടിരിപ്പുണ്ട്…

“””വല്ല അച്ചായത്തി പെണ്ണിനെയോ ഉമ്മച്ചികുട്ടിനെയോ പ്രേ_മിച്ചിരുന്നേൽ നിനക്കും ഇതുപോലെ രണ്ട് കെട്ടായിരുന്നെല്ലോ…. “””

ബ്ലെസർ ഒന്നുകൂടി നേ_രെ ആക്കി അവൻ ചോദിച്ചതും ഒരു ആട്ട് ആയിരുന്നു സിദ്ധുവിന്റെ മറുപടി…..

“””പ്ഫാാ….. നിനക്ക് എങ്ങനെ തോന്നിയട ന്റെ ധ്രുവിക്ക് പകരം വേറെ പെണ്ണുങ്ങളെ പ്രേമിക്കാൻ പറയാൻ…..””””

“”””ന്റെ ആൽവി… നല്ലൊരു ദിവസം ആയിട്ട് ഇവന്റെ കൈയിൽ നിന്ന് ആട്ട് കേട്ടോളാം എന്ന് വല്ല നേർച്ചയും ഉണ്ടോ…. ഒന്നാമതെ ദേച്ചുവിനോട് ഉള്ള പ്രേമം തലക്ക് പിടിച്ചു പ്രാന്തായി ഇരിക്കുന്ന അവസ്ഥ ആണ് ചെക്കന്.”””

കിരൺ പറയുന്നത് കേട്ട് സിദ്ധു ഒന്ന് പുഞ്ചിരിച്ചു…..

“””പോടാ… ഏറെ കുറെ നീ പറഞ്ഞത് സത്യം തന്നെയാ… ന്റെ ധ്രുവിയുടെ സ്ഥാനത്ത് വെറുതെ പോലും മറ്റൊരാളെ ചേർത്ത് പറയുന്നത് എനിക്ക് സഹിക്കില്ല….””””

“””ആഹാ.. ഇപ്പോൾ ഈ ഡയലോഗ് അടിക്കുന്നവൻ ആണെല്ലോ അന്ന് അവളുടെ നിശ്ചയത്തിന് ഓടി നടന്നത് എന്ന് ഓർക്കുമ്പോള…..””””

കിരൺ ഒരു തമാശയോടെ പറഞ്ഞതാണെങ്കിലും അത് കേട്ടതും സിദ്ധുവിന്റെ മുഖം മാറി,….

അവന്റെ മനസിലേക്ക് ആ സമയം സ്വയം ഉരുകി തീരുമ്പോളും മറ്റുള്ളവർക്ക് മുൻപിൽ പുഞ്ചിരിയോടെ നിന്ന ആ മിണ്ടാപ്രാണിയുടെ മുഖം തെളിഞ്ഞു….

അവന്റെ ഊമക്കുയിലിന്റെ മുഖം ….

അന്ന് തനിക്ക് അവളുടെ വേദന അറിയില്ലായിരുന്നു… പക്ഷെ ഇന്ന് ഓർക്കുമ്പോൾ….

തന്നെ മനസിൽ ഇട്ട് മറ്റൊരുവന്റെ മുന്നിൽ കൈ നീട്ടുമ്പോൾ തന്റെ പെണ്ണ് അനുഭവിച്ച വേദന….

മാനസികസ_ങ്കർഷം.,.. എല്ലാം.. എല്ലാം തനിക്ക് ഊഹിക്കാൻ കഴിയുമോ….

താൻ ഊഹിക്കുന്നതിലും അധികം ആയിരിക്കില്ലേ അത്….

അന്ന് ആ വിവാഹം നടന്നിരുന്നെങ്കിലോ….

ആരോടും ഒന്നും പറയാതെ… നീറി നീറി ജീവിക്കില്ലായിരുന്നോ ന്റെ ധ്രുവി……

“””ഡാ സിദ്ധു…. നീ ഇത് ഏത് ലോകത്താ…..

വാ പള്ളിയിലേക്ക് പോവാം സമയമായി….”””

കിരൺ വിളിച്ചപ്പോൾ ആണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്…. അവൻ ഒന്ന് ചിരിച്ചെന്ന് വരുത്തി അവർക്ക് ഒപ്പം എഴുന്നേറ്റ് നടന്നു ….

അൾതാരക്ക് മുന്നിൽ നിന്ന് അച്ഛന്റെ പ്രാർത്ഥനകൾ ഏറ്റ് വാങ്ങുമ്പോൾ പാറുവിന്റെയും അൽവിയുടെയും കണ്ണുകൾ പലപ്പോഴായി പരസ്പരം കൊരുത്തു….

ക്രിസ്ത്യൻ ബ്രൈഡൽ സാരി അണിഞ്ഞു മുടി ഫ്രഞ്ച് ബ്രൈഡ് ചെയ്തു മിതമായ ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്ന പാറുവിനെ കണ്ടാൽ ഒരു അച്ചായത്തി പെണ്ണ് അല്ല എന്ന് ആരും പറയില്ല….ആ വേഷവും അവൾക്ക് നന്നായി ഇണങ്ങിയിരുന്നു….

സമയം ആയപ്പോൾ അച്ഛൻ എടുത്ത് കൊടുത്ത മിന്ന് ആൽവി പാറുവിന്റെ കഴുത്തിൽ കെട്ടി…..

മിന്ന് കെട്ടുന്ന സമയം എല്ലാം സിദ്ധുവിന്റെ കണ്ണ് അരികിൽ നിന്ന് ഒരു പുഞ്ചിരിയോടെ മിന്ന്കെട്ട് കാണുന്ന ദേച്ചുവിൽ ആയിരുന്നു….

അവൻ മെല്ലെ അവളുടെ വലം കൈയിൽ കോർത്തു പിടിച്ചു….. ദച്ചു അവനെ തല ചരിച്ചു നോക്കി കണ്ണ് കൊണ്ട് എന്താ എന്ന് ചോദിച്ചു….

അവൻ ഒന്നും ഇല്ല എന്ന് ഒരു പുഞ്ചിരിയോടെ കണ്ണുകൾ കൊണ്ട് തന്നെ മറുപടി നൽകി….

ഒരു ചിരിയോടെ അവനിലേക്ക് ഒന്നുകൂടി അവൾ ചേർന്ന് നിൽക്കുമ്പോൾ പരസ്പരം കോർത്ത കൈകൾ ഒന്ന് കൂടി മുറുകിയിരുന്നു…

(ഇങ്ങനെ ഒക്കെ കല്യാണം നടക്കുമോ എന്ന് ചോദിച്ചാൽ….. ഞാൻ നേരത്തെ ഒരു പാർട്ടിൽ പറഞ്ഞ പോലെ ” ഇത് കഥ ആണ്… അപ്പോൾ ആ സെൻസിൽ എടുക്കുക…”)

💓💓💓💓💓

വൈകുന്നേരം നടന്ന റീസപ്ഷനിലും ആൽവിക്കും പാറുവിനും എന്ത് ആവശ്യത്തിനും കൂട്ടായി സിദ്ധുവും ദെച്ചുവും കിരണും സിതാരയും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു….

പൂക്കളാലും അലങ്കാര ബൾബുകളാലും നിറഞ്ഞ സ്റ്റേജിൽ ആൽവിയും പാറുവും ഇരുന്നു….

ഹെവി സീക്യുൻസ് വർക്ക്‌ ഉള്ള പർപ്പിൾ കളർ പാർട്ടി വെയർ സാരി ആണ് പാറുവിന്റെ വേഷം…മുടി gajra ബൺ ചെയ്തു ആർട്ടിഫിഷ്യൽ ഫ്ലവേർസ് ചുറ്റിനും വെച്ചിരിക്കുന്നു…. ആഭരണം എന്ന് പറയാൻ കഴുത്തിൽ ഒരു നെക്ലസും താലി മാലയും…..

രണ്ട് കൈയിലും ഡ്രെസ്സിനു മാച്ച് ആയി സ്റ്റോൺ പതിപ്പിച്ച കട്ടി വളകൾ…

ആൽവിയും പാറുവിന്റെ ഡ്രെസ്സിനു മാച്ച് ആയ പർപ്പിൾ കളർ സഫാരി സ്യുട്ട് ആണ് വേഷം…..

ടേബിളിൽ സെറ്റ് ചെയ്തു വെച്ച ത്രീ ടയർ വെഡിങ് കേക്ക് ഒരുമിച്ചു കട്ട്‌ ചെയ്തു പരസ്പരം പകുത്തു നൽകി അവർ റീസെപ്ഷന് തുടക്കം കുറിച്ചു…

ആൽവിയുടെയും പാറുവിന്റെയും കൊളീഗ്സ് പലരും ഗിഫ്റ്റ് നൽകിയും ആശംസ അറിയിച്ചും വന്ന് പോയികൊണ്ടിരുന്നു…

“”””കണ്ടില്ലേ ഡോക്ടർ പാറുവിന്റെ സന്തോഷം … ആൽവിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നു ഇന്ന് അവിടെ എങ്കിൽ ഈ നിറഞ്ഞ ചിരി ഡോക്ടർക്ക് കാണാൻ കഴിയുമായിരുന്നോ?…””

അല്പം മാറി നിന്ന് തന്റെ മകളെയും മകനെയും നോക്കി നിൽക്കുമ്പോൾ ആണ് പട്ടാഭിരാമന്റെ കാതിലേക്ക് ആ വാക്കുകൾ അല അടിച്ചത്…

അരികിൽ ആരുടെയോ സാന്നിധ്യം തോന്നിയതും അദ്ദേഹം പെട്ടെന്ന് തല ചരിച്ചു… ഒരു പുഞ്ചിരിയോടെ അവരെ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെ കണ്ട് അദ്ദേഹവും ഒന്ന് ചിരിച്ചു….

“”””താങ്ക്സ് സിദ്ധു…. എന്റെ കണ്ണ് തുറപ്പിച്ചതിനു….. ന്റെ മകളുടെ സന്തോഷം എനിക്ക് കാണിച്ചു തന്നതിന്.,…..”””

സിദ്ധുവിനോട് അത് പറയുമ്പോൾ കാതിലായി ആൽവി പറയുന്ന സ്വകാര്യങ്ങൾ കേട്ട് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന തന്റെ മകളിൽ തന്നെ ആയിരുന്നു ആ അച്ഛന്റെ മിഴികൾ…. മകളുടെ ആ ചിരി അച്ഛന്റെ നെഞ്ചിൽ ഒരു തണുത്ത കാറ്റായി ഒഴുകി നടന്നിരുന്നു ആ നിമിഷങ്ങളിൽ എല്ലാം…..

സിദ്ധു അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു…..

“””ഏയ്യ്.. ഇല്ല ഡോക്ടർ…. ഡോക്ടരുടെ നല്ല മനസ് കൊണ്ട് തന്നെ ആണ് ന്റെ ആൽവിക്ക് അവന്റെ പെണ്ണിനെ സ്വന്തമാക്കാൻ കഴിഞ്ഞത്…. ഞാനും അതിന് ഒരു നിമിത്തമായി എന്ന് മാത്രം…

സ്നേഹിക്കുന്നവരെ നഷ്ടമാകാൻ പോകുന്നു എന്ന് തോന്നുമ്പോൾ ഉണ്ടാവുന്ന വേദന…. അത്….

അത് ഒരു വല്ലാത്ത അവസ്ഥ ആണ് ഡോക്ടർ… അനുഭവിച്ചവർക്കേ അതിന്റെ വേദന മനസിലാവു

അവസാന വാചകം ഒരു ഇടർച്ചയോടെ പറയുമ്പോൾ അവന്റെ നോട്ടം ചെന്ന് നിന്നത് ഒരു പുഞ്ചിരിയോടെ അവനരികിലേക് നടന്നു വരുന്ന ദേച്ചുവിൽ ആയിരുന്നു….

റിസപ്ഷൻ എല്ലാം കഴിഞ്ഞപ്പോഴേക്കും നേരം കുറെ വൈകിയിരുന്നു…..

“””സച്ചുവേട്ടാ…. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ…..””

തിരികെ വീട്ടിലേക്ക് ഉള്ള യാത്രയുടെ ഇടക്ക് ദച്ചു ചോദിക്കുന്നത് കേട്ട് ഡ്രൈവിങ്ങിന് ഇടയിൽ അവൻ അവളെ ഒന്ന് തല ചരിച്ചു നോക്കി….

“””ഈ കല്യാണം നടന്നതിൽ സച്ചുവേട്ടന് എന്തെങ്കിലും റോൾ ഉണ്ടോ….”””

“””എന്റെ ആൽവിയുടെ കല്യാണത്തിന് എനിക്ക് റോൾ ഇ_ല്ലാതെ ഇരിക്കുവോ…. ഇന്ന് മുഴുവനും ഞാനും കിരണും അല്ലായിരുന്നോ അവന് ഒപ്പം ഉണ്ടായിരുന്നത്…..””

നേരെ നോക്കി കാർ ഓടിക്കുന്നതിന് ഇടയിൽ ഒരു കളിയോടെ സിദ്ധു പറഞ്ഞു….

“””അതല്ല…. പാറുവിന്റെ അപ്പ ഈ കല്യാണത്തിന് അദ്യം സമ്മതിച്ചിരുന്നില്ലല്ലോ…. പിന്നീട് അദ്ദേഹം സമ്മതിച്ചതിൽ സച്ചുവേട്ടന് റോൾ ഉണ്ടോ എന്ന ഞാൻ ചോദിച്ചേ….”””

അവളുടെ ചോദ്യം കേട്ട് സിദ്ധു ഒന്ന് പരുങ്ങി….

“””നി… നിനക്ക് എന്താ ഇപ്പോൾ അങ്ങനെ ഒരു സംശയം….”””

“””അല്ല… ഇന്ന് പാറു ഇടക്ക് പറയുണ്ടായേ….സച്ചുവേട്ടനോടാ എല്ലാത്തിനും നന്ദി പറയേണ്ടേ എന്ന്…. അതെന്താ അവൾ അങ്ങനെ പറഞ്ഞെ… തിരക്ക് കാരണം അവളോട് എനിക്ക് ഒന്നും വിശദീകരിച്ചു ചോദിക്കാനും പറ്റിയല്ല…

പറ… എന്താ അവൾ അങ്ങനെ പറഞ്ഞെ…..””””

അവളുടെ ചൂഴ്ന്നുള്ള നോട്ടം കണ്ട് സിദ്ധു ചിരിച്ചു പോയി…..

“””പറ സച്ചുവേട്ടാ…….”””

അവൾ ചിണുങ്ങി കൊണ്ട് അവന്റെ തോളിൽ പിടിച്ചു ഉലച്ചു….

“””അത് ഒരു കുഞ്ഞ് കഥയ…. വീട്ടിൽ എത്തിയിട്ട് ന്റെ ഊമക്കുയിലിനു ഞാൻ അത് പറഞ്ഞു തരാട്ടോ…….””

അവൻ കണ്ണിറുക്കി ഒരു കള്ളചിരിയോടെ പറഞ്ഞു കൊണ്ട് വീട്ടിലേക്ക് കാർ പായിച്ചു….

(തുടരും…….)

അങ്ങനെ അതും ഒരു വഴി ആയി…. ഇച്ചായന് അവന്റെ പട്ടത്തി പെണ്ണിനെ കൊടുത്തുട്ടോ….

കല്യാണം കൂടി ഇല്ല എന്നുള്ള പരാതി ഇനി ആരും പറയരുത്….. കേട്ടല്ലോ

രചന : ലക്ഷ്മി ലച്ചൂസ്


Comments

Leave a Reply

Your email address will not be published. Required fields are marked *