അവന്റെ പ്രവർത്തികൾ ഒരു പെണ്ണിനും സഹിക്കാവുന്നതിനപ്പുറമായിരുന്നു

രചന : അല്ലി (ചിലങ്ക)

ജ്വാലാഗ്നി

**************

” എന്നാൽ ശരി!! കൊതിച്ചിപ്പട്ടികൾക്ക് പ്പോലും വേണ്ടാത്ത നിന്റെ കൊഴുത്ത ഇറച്ചി എനിക്ക് വേണ്ടാ…. വിട്ടേക്കാം നിന്നേ!!

ജീവനോടെ !!!

നിന്റെ ഒരിടത്തും ഒരിടത്തുമെന്ന് പറഞ്ഞാൽ നിന്റെ ഴപ്പ് തീർക്കുന്നിടം പോലും ചതച്ചരയ്ക്കാതെ ഈ ജ്വാല വെറുതെ വിടാം….

തന്റെ കാൽക്കിഴിയിൽ ചോര ഒലിപ്പിച്ച ദേഹത്തോടെ ദയനീയമായ് കിടക്കുന്ന ഫിലിപ്പിന്റെ താടി തുമ്പിൽ പിടിച്ചുയർത്തി മുഖമടുപ്പിച്ചവൾ പറയുമ്പോൾ!

അവളുടെ നിശ്വാസം അവനിൽ വികാരങ്ങളുണ്ടാക്കിയില്ല.!

വികാരം!

പല വികാരത്തിൽ നിന്നും മാറി നിൽക്കുന്ന വികാരം.! കൊഴുത്ത മേനിയുള്ള മുതിർണ സ്ത്രികൾ എന്തിന് സ്വകാര്യ ഭാഗം മറയ്ക്കാതെ നിൽക്കുന്ന മൂന്ന് വയസ്സ് കുഞ്ഞിനോട് പോലും തോന്നുന്ന വികാരം!!

ഫിലിപ്പ് പേടികൊണ്ട് വിറച്ചു!! അവളുടെ നിശ്വാസത്തിന് വല്ലാത്ത ചൂടാണ്.!

അഗ്നിയേക്കാൾ, അവളിൽ നിന്നും വമിക്കുന്ന ഗന്ധം കരിഞ്ഞ പച്ച മാംസതിന്റെയാണ്!!!!

അവൻ ആ കണ്ണുകളിൽ നോക്കി!! പകയല്ലാ അതിനപ്പുറം….!!തന്റെ കണക്കു കൂട്ടലുകൾ അവളുടെ നോട്ടത്തിൽ ഇല്ലാണ്ടായി പോയ്‌!!

അവന്റെ നോട്ടം അവളുടെ ഉടലിനെ തഴുകി!

ജീവന് വേണ്ടി കേഴുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ നെഞ്ചിലും താഴോട്ടും മാത്രമായിരുന്നു!!!

അത് അറിയവേ ജ്വാല ക്രൂരമായ് പുഞ്ചിരിച്ചു!!!

” എന്താ നിനക്ക് രക്ഷപ്പെടേണ്ടേ ഫിലിപ്പ്!! ഓഹ് വെറും ഫിലിപ്പലല്ലോ നാട്ടുകാരുടെ കണ്ണിലുണ്ണി. പാവപ്പെട്ടവരുടെ ഈശ്വരൻ. കരുണയുള്ളൻ……… നന്മമരം………. അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു!!!!!”

അവൻ പേടിയോടെ ചുറ്റും നോക്കി!!! ഇല്ലാ രക്ഷപ്പെടാൻ കാല് പിടിച്ചിരക്കുകയല്ലാതെ വേറെ വഴിയില്ല.!!!അവളുടെ പിന്നിൽ കയ്യും കെട്ടി നിൽക്കുന്ന കോശിയേയൊന്ന് നോക്കി……

അവൻ അവരെ തന്നെ നോക്കി നിൽക്കുകയാണ്………

ചുണ്ടിന്റെ കോണിൽ ഒരു ചിരിയുണ്ട്…..

ഇല്ലാ. തനിക്കിനി രക്ഷയില്ല.! എന്തെങ്കിലും പഴുതുണ്ടായിരുന്നെങ്കിൽ ഇവളെ ഒന്നും കൂടി അനുഭവിച്ചേനെ!!!

വേണം!!!!ഒരു ഒരേ ഒരു അവസരം എനിക്ക് തരണം.!ചെയ്തു കൂട്ടിയത് എന്റെ തലയ്കു മുകളിൽ കിടന്നു നീറുവാണ്! അന്നറിഞ്ഞുകൊണ്ടല്ല നിന്നെ ഞാൻ……

ബാക്കി പറയാതെയവൻ അവളെ നോക്കി ”

അവൾ ഒന്നും തന്നെ മിണ്ടാതെ കൈയിൽ കരുതിയ ഗൺ കറക്കിക്കൊണ്ടിരുന്നു…!!!!

വീണ്ടും അവൻ തുടർന്നു

” അറിഞ്ഞു കൊണ്ടൊരു പെണ്ണിനേയും ഞാൻ മോശമായിട്ട് നോക്കിയിട്ടില്ല ജ്വാല. ഒന്നുവല്ലെങ്കിൽ ഒരു പൊതു പ്രവർത്തകനല്ലേ ഞാൻ….. എന്റെ തെറ്റ്‌ ഞാൻ തിരുത്തു !നിന്നെ ഞാൻ വിവാഹം കഴിച്ചോളാം…. നമ്മൾക്ക് ജീവിക്കാം…….. എന്നെ വിശ്വസിക്ക് ”

അവൾ ഉറക്കെ ചിരിച്ചു!! ചിരിക്കുമ്പോൾ ഉയർന്നു താഴുന്ന അവളുടെ മാറിടങ്ങളെ നോ_ക്കാതിരിക്കാനാവാൻ പാട്പ്പെട്ടു!!!!

കോശിയുടെ മുഖത്ത് വേറെ ഭാവമൊന്നുമില്ല!!!

തെമ്മാടിയായ തന്റെ നെഞ്ചിൽ എന്നോ കേറിയവളാണ് ജ്വാല! ഇന്നവളുടെ ദിവസമാണ്!

ജീവിതം അവളുടെയും!

” കൊള്ളാം ഫിലിപ്പേ നീ എന്നെ കെട്ടുമല്ലേ…

എനിക്കൊരു ജീവിതം തരുമല്ലേ……

ഇപ്പോൾ നീ ജീവനോടെ വേണോ വേണ്ടയോന്ന് ഈ ഞാൻ തീരുമാനിക്കണം . അപ്പോൾ നീ എനിക്കൊരു ജീവിതം വെച്ചു തരുമെന്ന്. കൊള്ളാം…. ”

അവൾ അവനെ ചൂഴ്ത്തി നോക്കി പറഞ്ഞിട്ട് അവനോട് എഴുന്നേൽക്കാനായി കൈ കാ_ണിച്ചു!!

അസഹ്യമായ വേദനയോടെ അവൻ നിലത്തു നിന്നും എഴുന്നേറ്റു!!!

വയ്യാ ഒരടി നടക്കാൻ വയ്യാ….

വേദനകൊണ്ട് നീറുന്നു!!!

അടിച്ച് ലേശം മൂത്രം പോലും അറിയാതെ പോയിരിക്കുന്നു!!!!

കണ്ണ് മൂടിക്കെട്ടി അടിച്ച് പരുവമാക്കുമ്പോൾ അറിഞ്ഞില്ല ഒരു പീറ പെണ്ണ് അതും താൻ ചവച്ച് തുപ്പിയവൾ ആയിരുന്നു അതെന്ന്!! ഉടലാകെ തരിച്ചു!! ഒരു പെണ്ണിന് ഇത്രയും മാറാൻ പറ്റുമോ?

പക്ഷെ അവളുടെ മുഖം കണ്ടപ്പോൾ ആ അടികൊണ്ട വേദനയിലും മനസ്സിൽ തെളിഞ്ഞു വന്നത് അവളുടെ നിലവിളിയിൽ ആവേശത്തോടെ അവളുടെ അടിവയറ്റിന് താഴെ താൻ സുഖം കണ്ടെത്തിയ രാത്രിയായിരുന്നു!!

അവളുടെ മാറിടങ്ങളിൽ കടിച്ചു രസിച്ച് അവളുടെ ചുണ്ടുകൾ കടിച്ച് പൊട്ടിച്ച് അവളുടെ തുടയിലൂടെ ഒഴുകുന്ന രക്തം കണ്ട് ലഹരി പിടിച്ച് വീണ്ടും അവളെ വേദനിപ്പിച്ച് വേദനിപ്പിച്ച് കഴുത്തിലും വയറിലും കയ്യിലും കാലിലും എന്തിന് അവളുടെ സ്വകാര്യ ഭാഗത്തിൽ പോലും മുറിവുകളുണ്ടാക്കി അറുമാധിച്ച ആ രാത്രി.

ജ്വാല!!!സാധാരണ പാവം പ്പെണ്ണായിരുന്നവൾ!!

ഇരുണ്ട നിറത്തിലവൾ സുന്ദരിയായിരുന്നു!

ആരെയും ആകർഷിക്കുന്ന സ്വഭാവമുള്ളവൾ!

അമ്മയും കുഞ്ഞനിയനും അവളും!അച്ഛന്റ്റെ കുറവ് കുവായിരുനെങ്കിലും ദിവസം രണ്ടു നേരം അവരുടെ വയറു നിറയാനുള്ളത് പണിയെടുത്തൊപ്പിക്കുമായിരുന്നു!!

ആ ചെറിയ നാട്ടിൽ നന്നായിത്തന്നെ ജീവിച്ചു! കൊതിയുള്ളതിനെയൊക്കെ അവൾ അവഗണിച്ചു!

അതിൽ പഠിത്തവും!

ജോലിക്ക് പോയ്‌!

കഷ്ടപ്പെട്ട് ജീവിച്ചു

എങ്കിലും ഒരാൺ തുണയില്ലാതെ ജീവിക്കുന്ന പെണ്ണുങ്ങളെപ്പറ്റി പറയുന്ന അപവാദങ്ങൾ ആ പാവം പ്പെണ്ണിനേയും അമ്മയുടെയും ചെവിയിൽ തുളച്ചു കേറി!!

“ഒരാണിന്റ തുണയില്ലാതെ ഇവളൊക്കെ എങനെ ജീവിക്കുമെന്നാ. ഇതിന്റെയൊക്കെ പണി മറ്റേത് ത്തന്നെ…. ആർക്കറിയാം ”

“രാവിലെ കെട്ടിയൊരുങ്ങി പോകുന്നത് കണ്ടില്ലേ… ആണുങ്ങളെ വഴി തെറ്റിക്കാനായി കുറേയെണ്ണം!!!”

അങ്ങനെയങ്ങനെ ഓരോ വൃത്തിക്കെട്ട മുറുമുറപ്പുകളും അവരുടെ ചെവികളിൽ തുളച്ച് കേറുമ്പോൾ! അവരുടെ ഹൃദയം പൊടിയും, ചോര ഒഴുകും! വൃണം പഴുകി പഴുക്കും!!!

അറിയുമോ ആരെങ്കിലും???

ജീവിതത്തിൽ തീരെയും നിവർത്തിയില്ലാതെ വന്നാൽ മരിക്കണം! പക്ഷെ നിന്റെ ശരീരം ഒരുത്തൻറെ മുന്നിലും അടിയറവ് വെയ്ക്കരുത്. ആ പണം കൊണ്ട് മേടിക്കുന്ന അരിയേക്കാൾ ഭേദം കുപ്പയിലെ ജിർണിച്ച ഭക്ഷണാശിഷ്ട്ടത്തിനാണ് ”

അമ്മയുടെ വാക്കുകളാണ്!!

കുഞ്ഞു വീട്ടിൽ സന്തോഷത്തോടെ ജീവിച്ചു!!

അമ്മയും അനിയനും താനും!!എല്ലാം അവസാനിച്ചത് ആ രാത്രിയിൽ !!

പനി പിടിച്ച് അനിയൻ ആശുപത്രിയിലാണെന്നറിയുന്നത് ജോലി കഴിഞ്ഞു സന്ധ്യയ്ക്ക് വന്നപ്പോഴാണ്!

പേടിയോടെ അമ്മയേ വിളിച്ചപ്പോൾ കുഴപ്പമില്ലാ ചുട് കൂടുതലായോണ്ട് അന്ന് രാത്രി അവനെ അവിടെ കിടത്തി!! ഉള്ളിലൊരു സമാധാനവും ഇല്ലാതെയായി. വരേണ്ടെന്നമ്മ പറഞ്ഞിട്ടും കേൾക്കാതെ നിന്ന നിൽപ്പിൽ വീട് വീട്ടിറങ്ങി!!

പക്ഷെയവൾ അറിഞ്ഞില്ല ഇരുട്ടിൽ അവളെ പിച്ചി ചീന്താൻ ഒരുവൻ മറഞ്ഞു നിൽക്കുന്നുണ്ടെന്ന്!

അവളുടെ ശരീരം അവളുടെ സ്വപ്‌നങ്ങൾ അവളുടെ ജീവിതം ചവച്ച് തുപ്പാൻ അന്ന് വരെ തന്റെയും നാട്ടുകാരുടെയും നന്മ മനുഷ്യനായ ഫിലിപ്പ് ഉണ്ടെന്ന്!!!

വണ്ടി കിട്ടാതെ വിഷമിച്ച് നിന്ന തന്റെ മുന്നിൽ ചെറു ചിരിയോടെയവൻ വന്നു!

ഫിലിപ്പ്!!

ആ ചിരിയെ വിശ്വസിച്ച് വിവരദോശിയായ താൻ അവൻ വിരിച്ച കെണിയിൽ വീണു!

വിവരദോശി ?

വിശ്വാസത്തെ മുറുക്കെ പിടിച്ചവൾ!

അകത്തെ വിഷത്തോടെ ചിരിക്കുന്നവരെ മനസ്സിലാക്കാത്തവൾ!!

അവനോടുള്ള വിശ്വാസത്തോടെ വണ്ടിയുടെ പിന്നിലിരിക്കുമ്പോൾ അവൾ ഈശ്വരനോട്‌ നന്ദി പറഞ്ഞു!

പക്ഷെ പിന്നിടുള്ള അവന്റെ പ്രവർത്തികൾ ഒരു പെണ്ണിനും സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആ ആളൊഴിഞ്ഞ സ്ഥലത്ത് തന്റെ ശരീരത്തിൽ പടർന്ന് കേറാൻ തയ്യാറായവനെ അവൾ ഞെട്ടലോടെ നോക്കി നിന്നു!

പൊതു പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്നവൻ!

നാട്ടുകാരുടെ സഹായി!

അലറി ഓടി.! ഭ്രാന്തിയേ പോലെ! പക്ഷെ അവിടെ അവളുടെ നിലവിളി കേൾക്കാനില്ലായിരുന്നു.

നിന്ന നിൽപ്പിൽ വെണ്ണിറായി പോകുന്ന അവന്റെ വൃത്തിക്കെട്ട നോട്ടം അവളിൽ മനം പുരട്ടലുണ്ടാക്കി!! അവന്റെ പിടിയിൽ നിന്നും കുതറി ഓടി!

എവിടം വരെയോടും അവൾ.

വെറിപിടിച്ച പട്ടിയുടെ മുന്നിൽപ്പെട്ട ഒരു പെണ്ണ് എങനെ രെക്ഷപ്പെടും!!!

മാനം കൊണ്ടോടിയ ജ്വാലയുടെ തലയിൽ ഫിലിപ്പ് നിലത്ത് കിടന്ന പാറ കൊണ്ടടിച്ചു!!!

വേദനയോടെ നിലത്തേക്കവൾ വീണു….

അത്രയും വേദയിൽ വീണ്ടും അവൾ രെക്ഷപ്പെടാൻ നോക്കി. എന്നാൽ അവൻ വീണ്ടും അവളുടെ തലയിൽ അടിച്ച് മുറിവുണ്ടാക്കി.

ചോര ഒലിച്ചിറങ്ങി!

“ഉദ്ദേശം കാമം അത് വേദയോടെ ദ്രോഹിച്ച് ചവച്ച് തുപ്പി അനുഭവിക്കണം ! അതാണല്ലോ ബലാത്സംഗം ”

ആ രാത്രിയിൽ അവൾ അലറിക്കരഞ്ഞു ഉറക്കെ ഉറക്കെ…. കാലുകൾ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു. കൈകൾ കൊണ്ട് അവനെ അടിച്ചു..

പക്ഷെ അത്‌ അവന്റെ ചെവിയിൽ കേട്ടില്ല!

എന്തിന് കേൾക്കണം ആദ്യമായ്ട്ടല്ലല്ലോ?

ഇതൊക്കെ അവന് ലഹരിയാണ്.! ആരുമറിയാത്ത ഫിലിപ്പിന്റെ മുഖം.! അതും എന്നേ നോട്ടമിട്ടവളെ മുന്നിൽ ഒറ്റയ്ക്ക് കിട്ടുമ്പോൾ വെറുതെ വിടുവോ?

” അവളുടെ നിലവിളികൾ അവന് ഹരമായി. നിലവിളിക്കുന്ന അവളുടെ നരച്ച തുണികൾ അവൻ വലിച്ചു കീറി! ആർത്തു കരഞ്ഞു അവൾ! തീർന്നു! എല്ലാം തീർന്നു! അവളുടെ ശക്തി കുറഞ്ഞു വന്നു! എങ്കിലും അവനെ എതിർക്കാൻ നോക്കുന്നുണ്ട്.

പൊട്ടിപ്പെണ്ണ്!

അവൻ അവളുടെ നഗ്നതയിൽ ഭ്രാന്തനായി!!

അവളുടെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു! നെറ്റി മുതൽ കാല് വരെ അവന്റെ ഴപ്പ് തീർത്തു. മുറിവുകളുണ്ടാക്കി രസിച്ചു! നിലവിളിക്കാൻ പോലും ശബ്ദം ആ പെണ്ണിനില്ലായിരുന്നു!!!

അടിവയറ്റിന് താഴെ ഇരുമ്പ് കൊണ്ട് മുറിവിൽ കുത്തിയിളക്കുന്ന പോലെ അവളെ വേദനിപ്പിച്ചു!

അവളുടെ കണ്ണീർ അവന് ലഹരിയായി!!

നിലത്ത് കിടന്ന കുപ്പി ചില്ലുകൊണ്ട് അവളുടെ എല്ലായിടത്തും അവൻ മുറിവുണ്ടാക്കി രസിച്ചു!

മാറിൽ രണ്ടും വരഞ്ഞു!

മാറ്

അമ്മയുടെ മാറിലെ ചൂട് പറ്റി വളർന്നവൻ.

ഇങ്ങനെയൊക്കെ ചെയ്യുമോ?

മണ്ട ചോദ്യം ” ഒരുത്തൻ ഒരു പെണ്ണിനെ എന്നൊരു വെറും ഭോഗവസ്തുവായ് കാണുന്നുവോ അന്നു മുതൽ ഒരു നിമിഷമെങ്കിലും അവന്റെ അമ്മയേയും അവൻ ആ കണ്ണുകൊണ്ട് കാണാതെയിരിക്കില്ല എന്നതാണ് സത്യം!

മാറിലെ സാരിയൊന്ന് മാറുമ്പോൾ അവന്റെ കണ്ണുകൾ അവിടെ പരതും. ആ നിമിഷം മുലയൂട്ടിയ സ്ത്രീയെന്നില്ല!

അല്ലെങ്കിൽ ഇന്നത്തെ കാലത്ത് ബന്ധമെന്നത് പൊള്ളയായ ഒ_ന്നല്ലേ…..

കണ്ണുകളിൽ ഇരുട്ട് മൂടി!!!

ജീവിതത്തിലും!!!!

*************

പ്രയാസപ്പെട്ടവൾ കണ്ണ് തുറന്നു! ചത്തിട്ടില്ല! ദേഹത്ത് മുഴുവൻ വേദന!!

വന്നിട്ട് രണ്ട് മൂന്ന് ദിവസമായത്രേ! ആരോ ഇവിടെ കൊണ്ടെത്തിച്ചു!

Icu വിന് മുന്നിൽ അമ്മയും അനിയനും ഉണ്ട്!

പാവങ്ങൾ!

പോലീസ് വന്നു! മൊഴിയെടുക്കാൻ!

ആരാ ഇത് ചെയ്തതെന്ന് ചോദിക്കുന്നതിനു പകരം സത്യമൊരിക്കലും ആരോടും പറയരുതെന്ന് ഭിക്ഷണിപ്പെടുത്തി! പറഞ്ഞാൽ ? അടുത്തത് നിന്റെ അമ്മയാകും!

ഞെട്ടിയില്ല കരുതിയിരുന്നതാണ്!!

പിന്നെ ചടങ്ങ് പോലെ വന്നു!!

തന്നെ ഈ നിലയിലാക്കിയവൻ വെളിയിൽ ആടി തിമർക്കുമ്പോൾ ശവത്തിന് സമം താനും തന്റെ അമ്മയും അനിയനും ഈ ആശുപത്രിയിൽ!!!

പിന്നിടുള്ള ദിവസങ്ങളിൽ മുറിവുകൾ മാറി വന്നു.! വേദന കുറഞ്ഞു വന്നു! പക്ഷെ മനസ്സിൽ !!

അവിടുത്തെ വൃണം അഴുകി പഴുപ്പ് പിടിച്ചിരിക്കുകയാണ്! അമ്മയും അനിയനും മാറി മാറി ചോദിച്ചു!

ഇല്ലാ മിണ്ടിയില്ല

ഒരിറ്റ് കണ്ണീർ പുറത്ത് വന്നില്ല.

അന്നെന്നല്ലാ പിന്നീട് അവൾ മിണ്ടിയിട്ടില്ല, കരഞ്ഞിട്ടില്ല, ഇരുട്ടടഞ്ഞ മുറിയിൽ ശവത്തിന് തുല്യം!!!!

അമ്മയും അനിയനും നെഞ്ച് പൊട്ടി ക_രഞ്ഞു!!!

” ഇതിങ്ങനെ വരുള്ളുന്ന് അറിയായിരുന്നു.

അല്ലെങ്കിലും എനിക്കറിയായിരുന്നു ഇവൾക്കൊക്കെ അവസാനം ഇ_താകും അവസ്ഥയെന്ന്….

പിഴച്ചവൾ ”

കവലയിലും നാട്ടിലും വീണ്ടും വാർത്ത ചൂട് പിടിച്ചപ്പോൾ കൂട്ടത്തിൽ അവരെ വഴക്ക് പറയാൻ അവനുണ്ടായിരുന്നു

ഫിലിപ്പ്!

ഒരു ദിവസം വീട്ടിൽ അനക്കമില്ലാതെ അമ്മയേയും അനിയനേയും തിരക്കിയ അവൾ കാണുന്നത് കയറിൽ തൂ_ങ്ങി നിൽക്കുന്ന രണ്ടു പേരെയുമാണ്!!!

അന്ന് ദിവസങ്ങൾക്ക് ശേഷം അവൾ അലറി……

പട്ടിണി കിടന്ന ശരീരം നിലത്തേക്ക് ബോധമില്ലാതെ വീണു!!!!

എന്തിനവർ തന്നെ തനിച്ചാക്കി പോയ്‌? അതോ തനിക്ക് പരലോകത്തും വിലക്കാണോ??

സമനില തെറ്റി…….

ആ വീട്ടിൽ ഒറ്റയ്ക്കവൾ…..

വെപ്രാളം…..

വല്ലാത്ത വെപ്രാളം…….

ആരുടെയോ കാലടി കേട്ടതും അവൾ പേടിയോടെ മുഖമുയർത്തി നോക്കി.

ഒരു രൂപം!

ഒരാണിന്റെ…….

അതേ…. വീണ്ടും….

അവൾ അലറി ഓടാൻ പോയതും അവൻ ബലമായി അവളെ പിടിച്ച് ഭിത്തിയിൽ ചേർത്ത് നിർത്തി.

“കോശി ”

നാട്ടിലെ തെമ്മാടി!പേടിയോടെ കണ്ടിട്ടുള്ള മനുഷ്യൻ!!

” എല്ലാ ആണുങ്ങളെയും ഒരേ തട്ടിൽ അളക്കല്ലേ പെണ്ണേ……….. തളർന്നിരിക്കരുത്……….

കൊല്ലണ്ടേ അവനെ……

നിന്നെ ഇല്ലാതാക്കിയവനെ….

നിന്റെ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയവനെ….

നിന്റെ ശരീരം ചവച്ചു തുപ്പിയവനെ…..

നിന്റെ അമ്മയേയും അനിയനേയും കൊന്നവനെ.??

കൊല്ലണ്ടേ……… ഏഹ്…….. ”

( ഫിലിപ്പ് ആണെന്ന് അറിയില്ലട്ടോ )

അവളിൽ നിന്നും പിടിവിട്ടവൻ ചോദിച്ചതും അവൾ അണച്ചു. കണ്ണുകളിൽ അഗ്നി പടർന്നു….

അല്ലെങ്കിൽ താൻ എന്തിന് മരിക്കണം.!

ഇരയെന്ന പേര് കഴിഞ്ഞുള്ള തട്ടിലേക്ക് എറിയപ്പെട്ടവളാണ് താൻ.

ഇല്ലാതാക്കേണ്ടേ അവനെ……..

അവളുടെ ശരീരം വിറച്ചു. എന്തോ തീരുമാനിച്ചപോലെ അവനെ നോക്കി….

അവളുടെ കണ്ണിലേക്ക് നോക്കി കോശി ചിരിച്ചു. ഹൃദയം പൊട്ടി പോകുന്ന വേദനയിലും!!!

താൻ കരഞ്ഞാൽ അവൾ???

****************

” എന്താ ഫിലിപ്പേ നിന്നെ വെറുതെ വിടണ്ടേ…. ”

വീണ്ടും അവൾ ചോദിച്ചതും അവൻ വേണമെന്ന് തലയാട്ടി… അത് കാൺകേ അവൾ ക്രൂരമായി ചിരിച്ചു!!പണ്ട് താനും കെഞ്ചിയതല്ലേ.

ശരി… നിനക്ക് മുന്നിൽ രണ്ടേ രണ്ട് വഴിയുണ്ട്.!!!ദോ അവിടെ നിൽക്കുന്ന പെണ്ണില്ലേ അവളെ നീ എന്റെ മുന്നിലിട്ട് എന്നെ ഭോഗിച്ചപോലെ പിച്ചിചീന്തണം!

ഇനി അതിന് വയ്യെങ്കിൽ എന്റെ കൈ കൊണ്ട് നീ മരിക്കണം!!!

ദോ നോക്ക് അവളെ…..

അവളുടെ വാക്കുകളിൽ ഞെട്ടി അവൻ ആ പെൺകുട്ടിയേ നോക്കി

ബെല്ല……അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. പേടിയോടെ തല കുനിച്ചു നിൽക്കുന്നവളെ അവൻ നോക്കി നിന്നും.

അത് കണ്ടതും കോശിയും ചിരിച്ചു!!

ബെല്ല…. തന്റെ അനിയത്തി!!!

അവൻ ദയനീയമായ് ജ്വാലയേ നോക്കി.!!

“തീരുമാനം നിന്റെ!

മരിക്കണോ?

ജീവിക്കണോ???”

അവന്റെ നോട്ടത്തിന്റെ അർഥം മനസ്സിലായതും അവൾ പറഞ്ഞു!!!

അവൻ ഉള്ളിൽ ഊറി ചിരിച്ച് സങ്കടം അഭിനയിച്ച് ബെല്ലയുടെ അടുത്തേക്ക് നടന്നു………

ഇപ്പോഴും അവൾ തല താഴ്ത്തി നിൽക്കുകയാണ്!!

ഒന്ന് നിന്നേ…….പിറകിൽ നിന്നും അവൾ വിളിച്ചതും ഫിലിപ്പ് തിരിഞ്ഞു നോക്കി.

ഇങ്ങനെയല്ലാ നിന്റെ ദേഹത്ത് ഒരു തുണി പോലും കാണരുത്!! അങ്ങനെയല്ലേ എന്നെ നീ ഇല്ലാണ്ടാക്കിത്തത്. അതുപോലെ …

പിറന്നപടി….

എല്ലാം ഊരി കളഞ്ഞിട്ട്….

അവളുടെ അടുത്തേക്ക് പോ…….

അവനെ ചൂഴ്ത്തി നോക്കിയവൾ പറഞ്ഞപ്പോൾ ആദ്യം അവനൊന്ന് പകച്ചു.

പിന്നെ ആരും കാണാതെ ചിരിച്ചു കൊണ്ട് അവന്റെ ദേഹത്തെ തുണിയെല്ലാം എറിഞ്ഞു…

ഒരു ജാള്യതയും അവനില്ലായിരുന്നു…

അല്ലെങ്കിൽത്തന്നെ എന്തിന്???

ജ്വാല കോശിയേ നോക്കി അവൻ അവളേയും.

രണ്ടു പേരുടെയും ചുണ്ടിൽ ക്രൂരമായ ചിരി!!

ഫിലിപ്പ് ബെല്ലയുടെ അടുത്തേക്ക് വന്നു….

അവളെ…. തന്റെ അനിയത്തിയേയൊന്ന് ചുഴ്ത്തി നോക്കി തൊടനായി കൈകൾ ഉയർത്തിയതും കരുതിവെച്ച മൂർച്ചയുള്ള കത്തി അവന്റെ നെഞ്ചിൽ തുളച്ചു കേറി….

അവൻ അലറി കരഞ്ഞു!!!

അവന്റെ കരച്ചിൽ ആ നാല് ചുമരുകൾക്കുള്ളിൽ മാത്രം നിന്നു..

വീണ്ടും ബെല്ല അവനെ കുത്തി… പകയോടെ അവൾ തലയുയർത്തിയവനെ നോക്കി……

ബെല്ല!!!!

അവൾക്ക് അവളുടെ ഇച്ചായനെ ജീവനായിരുന്നു.. അപ്പനെ പോലെ!!!

അവൾ ഒരുപാട് സ്നേഹിച്ചു ഒരുപാട് വിശ്വസിച്ചു! പക്ഷെ അവൻ…….

അവളുടെ കണ്ണുകൾ ചുവന്നു!

അനുഭവിച്ചില്ലേ ഞാൻ!!

വേദനിച്ചില്ലേ??

ഇനി മതി!!!

ഇത്രയും നാൾ പിടിച്ചു നിന്നത് ഇതിന് വേണ്ടി മാത്രമാണ്!!

അവൾ വീണ്ടും അവനെ കുത്തി..

അലർച്ചയോടെയവൻ നിലത്തേക്ക് വീണു.

വീണ്ടും കുത്തനായി പോയതും ജ്വാല അത് തടഞ്ഞു…

” ഒറ്റയടിക്ക് ചാവാണോ??? ” അത്രയും പറഞ്ഞ് കോശിയുടെ കൈയിൽ നിന്നും ആസിഡ് നിറച്ച കുപ്പിയവൾ മേടിച്ചു!!!

കത്തുന്ന കണ്ണുകളോടെ അവൾ അവനെ നോക്കി

” പെണ്ണെന്നാൽ ഭോഗവസ്തു മാത്രമല്ലടാ ചെറ്റേ..!!… ആരൊക്കെ നിന്നോട് പൊറുത്താലും ഇരയാക്കപ്പെട്ട ഞാനോ ഇവളോ വേറെ ഒരുത്തിയും നിനക്ക് മാപ്പ് തരില്ല…..

ഒരിക്കലും….. ഒരിക്കലും… ”

അത്രമാത്രം പറഞ്ഞുകൊണ്ട് ആസിഡ് അവന്റെ അടിവയറ്റിന് താഴെ ഒഴിച്ചു……

അലറികരഞ്ഞവൻ….

അന്ന് അവൾ കരഞ്ഞതിനേക്കാൾ.

അവൾ വേദനിച്ചതിനേക്കാൾ…..

അപ്പോഴും തലയുയർത്തി പിടിച്ചവർ നോക്കി നിന്നു…

**************

“ഇനിയും കാത്തിരിക്കണോ ജ്വാല… ഞാൻ….”

വർഷങ്ങൾക്ക് ശേഷം കോശി അവളോട് ചോദിച്ചു…. ചെറു ചിരിയോടെ അവൾ അവനെ നോക്കി. പണ്ടത്തെ ജ്വാലയല്ലാ അവൾ….

സ്വന്തമായ് സ്ഥാപങ്ങൾ ഉള്ളവൾ !! പെണ്ണുങ്ങൾക്ക് സുരക്ഷ നൽകുന്നവൾ. അവരെ തളരാതെ ചേർത്ത് നിർത്തുന്നവൾ…..

” എനിക്കിനിയും പറക്കണം കോശിച്ചാ…

ആകാശം വരെ…. എന്റെ കൈ പിടിച്ച് എന്റെ ബെല്ലെ പോലെ ഒരുപാട് കുട്ടികളെ കൈ പിടിച്ചുയർത്തണം… എനിക്ക് സമയം വേണം കോശിച്ചാ.. ചിലപ്പോൾ ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ വരെ….. ”

ആത്മ വിശ്വാസത്തോടെയവൾ പറഞ്ഞതും കോശിയുടെ ചുണ്ടിലും അതേ ചിരി വിരിഞ്ഞു!!!

കാലങ്ങൾ ഫിലിപ്പിന്റെ മരണ രഹസ്യം ചുഴ്ത്തി എടുത്തേക്കാം…..

അന്നും ജ്വാല ഒരഗ്നിയായി തിളക്കത്തോടെ തലയുയർത്തി നിൽക്കും……

അവൾ…. ജ്വാലാഗ്നി

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അല്ലി (ചിലങ്ക)