കുറച്ചു പേർ എന്നെ പിന്തുടർന്ന് ശല്യം ചെയ്യുന്നുണ്ട്. ഞാൻ അകത്തു കയറിക്കോട്ടെ…

രചന : Vijay Lalitwilloli Sathya

ചിറകു മുളച്ച കനവുകൾ…

************

“സ്വപ്ന.. നീ ഈ ഗോൾഡ് ഒക്കെ ഊരി മാറ്റുന്നില്ലേ…?”

മണിയറയിലെ ബെഡ്ഡിൽ ഇരുന്ന് വെങ്കിടിയുടെ കുട്ടകം പോലുള്ള രോമമില്ലാത്ത വെളുത്ത വയറിൽ തലവച്ച് കിടക്കുകയായിരുന്നു സ്വപ്ന

ആ ആദ്യരാത്രി ദിനത്തിലെ അവസാന യാമത്തിൽ വെങ്കിടിയുടെ ചോദ്യം കേട്ടു പ്രേമാർദ്രമായ ഒരു നോട്ടം അവനെ നോക്കി പുഞ്ചിരിച്ചു.

സ്വപ്നയുടെ പ്രേമം പൂവണിഞ്ഞ ഒരു ദിവസമാണ് ഇന്ന് കടന്നുപോയത്…

അഗ്രഹാരത്തിന്റെ രസകരമായ ആചാരങ്ങളുടെ അകമ്പടിയോടുകൂടി വെങ്കിടി തന്നെ വിവാഹം ചെയ്തിരിക്കുന്നു…!

ദൈവത്തെപ്പോലെ വെങ്കിടിയെ അന്ന് കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ വിധി തീർത്ത അന്നത്തെ സായാഹ്നത്തിൽ ദുരന്തത്തിന്റെ പടുകുഴിയിൽ വീണു മണ്ണടിയേണ്ട ഒരു ജന്മമായിരുന്നു തന്റെതു…

പലതും പറഞ്ഞ് സമയം പോയതറിഞ്ഞില്ല..

“എങ്കിൽ വാ ഉറങ്ങാം”

അവൻ അവളെ ഒരു കൈകൊണ്ട് ഷോൾഡറിലും മറ്റേ കൈ അവളുടെ നടുപുറത്തും പിടിച്ച് കിടന്നിടത്തു നിന്ന് തന്നെ തന്നിലേക്ക് അടുപ്പിച്ചു…

രണ്ടു സ്ഥലങ്ങളിലും ഒരേ സമയം വെങ്കിടിയുടെ കൈ പതിഞ്ഞപ്പോൾ ഇക്കിളിപ്പെടുത്തുന്ന ഓർമ്മയുടെ കൂടി ആ പഴയ സംഭവം ഒന്നുകൂടി മനസ്സിൽ തെളിഞ്ഞു വന്നു….

അന്ന് ഒരു വൈകുന്നേരത്തു ആണ് എറണാകുളം നായരമ്പലത്തു നിന്നും സ്വപ്ന നാളെ രാവിലത്തെ ഒരു ഇന്റർവ്യൂ ന് വേണ്ടി തലസ്ഥാന നഗരിയിൽ എത്തിയത്… അന്ന് രാത്രി തങ്ങാൻ ഏർപ്പാടാക്കിയ ആ വീടിനു മുൻപിൽ എത്തിയപ്പോൾ വീട് പൂട്ടി ഇരിക്കുന്നു ആരെയും കാണുന്നില്ല..!

“അക്ക ഇവിടെ ആരുമില്ലേ?” അവൾ ആ വീടിന് തൊട്ടടുത്ത വീട്ടിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന ചേച്ചിയോട് സ്വപ്ന ചോദിച്ചു.

“ഇല്ല അവർക്ക് രാവിലെ ഇവിടെ റോഡിൽ വച്ച് ഒരു ആക്സിഡന്റ് ഉണ്ടായി. കൊഞ്ചം സീരിയസാണ് ഇപ്പോ ടൗണിലെ ഹോസ്പിറ്റൽ കിടക്കുകയാണ്”

അവർ പറഞ്ഞത് കേട്ടു സ്വപ്ന നടുങ്ങി. അവൾ ഗ്രാമത്തിൽ നിന്നും വരികയാണ്.

അവളുടെ വീടിനടുത്തുള്ള ഒരു തമിഴ് ചേച്ചിയുടെ ഫ്രണ്ട് ആണ് ഇപ്പോൾ ആക്സിഡന്റ് ആയിരിക്കുന്നത്.

അവരുടെ വീട്ടിൽ ഇന്ന് രാത്രി തങ്ങി നാളെ ഇന്റർവ്യൂ പോകാൻ വേണ്ടി ആണ് ഇത്ര ദൂരെ വന്നത്.

അവൾ ഉടനെ മൊബൈൽ ഫോൺ കയ്യിലെടുത്തു ചേച്ചിയെ വിളിച്ചു..

“മൈഥിലി ചേച്ചി.., ഉങ്ക ഫ്രണ്ട് തങ്കമ്മ ഇങ്കെ ഇരിക്കാതെ. അവർക്കു ഇന്ന് മോണിംഗിൽ ഒരു ആക്സിഡന്റ് ആച്ച്.. ഇപ്പോ വീട് പൂട്ടി പോയിരിക്കുവാ.. ഞാൻ ഇനി എന്തു ചെയ്യും ചേച്ചി… ”

“തിരുമ്പി വന്തിട്….! അങ്കെ വേറെ ആരും എനിക്ക് ഫ്രണ്ട് ആയി കിടക്കാതെ സ്വപ്ന. തങ്കം ഒരുവൾ താൻ ഇരിക്കതു. അന്ത ഏരിയ റൊമ്പ മോശമാന ഇടം..!”

സ്വപ്നയുടെ പ്രതീക്ഷ ആകെ തകർന്നു.

നാളെ രാവിലെയാണ് ഇന്റർവ്യൂ. ആ തമിഴ് ചേച്ചി ഇന്നലെ വരെ അപകടം പിണഞ്ഞ ഈ വീട്ടിലെ ചേച്ചിയെ വിളിച്ച് ഒരു ദിവസത്തെ താമസത്തിന് വേണ്ട എല്ലാം കാര്യവും ശരിയാക്കിയത് ആയിരുന്നു..

ആ വിശ്വാസത്തിലാണ് ഇന്ന് രാവിലെ ഒറ്റയ്ക്ക് ധൈര്യപൂർവ്വം പുറപ്പെട്ടത് തന്നെ..!എത്തിയപ്പോൾ ഇങ്ങനെയും ആയി. അമ്മ മാത്രമേ ഉള്ളൂ അല്ലേലും ആരാ തന്നെ പോലുള്ളവരെ സഹായിക്കാൻ…

എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കണം അതാണ് ലക്ഷ്യം..

ഇവിടുന്ന് ഇപ്പോൾ തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടാലും പാതിരാത്രി ആകും നാട്ടിലുള്ള ടൗണിൽ എത്താൻ അവിടെയും പ്രോബ്ലം ആണ്.. ഗ്രാമത്തിലേക്ക് പാതിരാത്രി ബസ് സർവീസ് ഇല്ല.. ഓട്ടോയിലൂടെ ഒറ്റയ്ക്ക് വളരെ ദൂരെയുള്ള ഗ്രാമത്തിലേക്ക് വളവും തിരുവുള്ള റോഡിലൂടെ..

ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു..! നേരെ തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്നു..

മഴ പിടിച്ചിട്ടുണ്ട്… പെയ്യും മുമ്പേ ബസ്റ്റോപ്പിൽ എത്തി.. തുടർന്ന് തിമിർത്തു പെയ്യാൻ തുടങ്ങി..

കുറേനേരം അവിടെ നിന്നു.. കാലു കഴച്ചപ്പോൾ ഇരുന്നു.. എങ്ങോട്ട് പോകണം എന്ന് വരണം എന്ന് ഒരു നിശ്ചയമില്ല.. രണ്ടു ദിശകളിൽ നിന്നും ബസ്സുകൾ പലതും വന്നിട്ടും കേറി പോകാതെ ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന അവളെ ചിലർ ശ്രദ്ധിക്കാൻ തുടങ്ങി… ചിലർ ദുരർത്ഥത്തിൽ അവളെ വീക്ഷിക്കാൻ തുടങ്ങി…!

ദൂരെ മാറി നിന്ന് അവരൊക്കെ എന്തൊക്കെയോ പറയുന്നു.. നേരം വൈകി തുടങ്ങി.. സൂര്യൻ ഏതാണ്ട് അസ്തമിക്കാൻ ആയി.. ഈശ്വരാ ഇനി ഇരുൾ പരക്കും.. തന്റെ ഇന്റർവ്യൂ… അവളുടെ ഉള്ളിൽ ആധി കയറി…

ശരിക്കും ഇരുൾ പരന്നു..ബസ് സ്റ്റോപ്പിലെ ദൂരെ സീറ്റുകളിൽ ഉണ്ടായിരുന്നവർ പതിയെ പതിയെ അടുത്ത് വരാൻ തുടങ്ങി..

എന്തൊക്കെയോ പുകച്ച് വിടുന്നു ചിലർ..

ഇനി ഇവിടെ നിന്നാൽ അപകടമാണ്…

അവൾ വേഗം മഴ പെയ്യുന്നത് കൂട്ടാക്കാതെ ആ ബസ് സ്റ്റോപ്പിൽ നിന്നും ഇറങ്ങി നടന്നു…!

അവരിൽ ചിലർ അവളെ പിന്തുടർന്നു നടക്കാൻ തുടങ്ങി… അതു കണ്ടപ്പോൾ അവൾ അല്പം വേഗത കൂട്ടി… എങ്ങോട്ടാണ് പോകേണ്ടത്. താൻ എങ്ങോട്ടാണ് നടക്കുന്നത് യാതൊരു നിശ്ചയവുമില്ല..

അപകടകാരികളായ ഇവരിൽ നിന്നും രക്ഷപ്പെടണം അതേ ഓർത്തു ആ അവസരത്തിൽ… പിന്നാലെ അവർ വച്ചു പിടിക്കുകയാണ്.. ബസ്റ്റോപ്പിൽ നിന്ന് നടന്ന് നീങ്ങിയപ്പോഴാണ് അപകടം കൂടിയത്..

അവിടെ തട്ടുകടയും കടല വില്പനക്കാരനും വേറെയും അല്പം ജനങ്ങളും ഉണ്ടായിരുന്നു..

പക്ഷേ ഇവിടെ വിജനതയാണ്… നടക്കുമ്പോഴും ഇരുൾ കൂടിക്കൂടി വന്നു.. ഒന്നും കാണുന്നില്ല..

റോഡിന് മുമ്പിൽ ദൂരെ കാണുന്ന ചില പ്രകാശ ബിന്ദുക്കൾ ലക്ഷ്യം. വെച്ച് അവളല്പം വേഗത്തിൽ നടക്കാൻ തുടങ്ങി.. പിറകിലെ കാൽ പെരുമാറ്റവും കൂടുതൽ വേഗതയാർജിക്കുന്നത് അവളറിഞ്ഞു..

നനഞ്ഞത് കാരണം സാരി കാലിൽ ഒട്ടിപ്പിടിക്കുന്നു.. അവൾ ഒരു കൈ കൊണ്ട് സാരി പൊക്കി പിടിച്ചു ഓടാൻ തുടങ്ങി…തൊട്ട് പിറകെ തന്നെ അവരും ഓട്ടം തുടങ്ങി…!

ഇരയുടെ കടിച്ചുകീറാൻ കിട്ടുന്ന ഇളം മാംസതുടിപ്പിന്റെ രുചി അവരിൽ ഓട്ടത്തിന് ആവേശം കൂട്ടി..

കാമക്രാന്തരായ ആ നാലഞ്ചുപേർ കഴുകൻ കോഴിക്കുഞ്ഞിനെ എന്നപോലെ അവളെ വട്ടമിട്ട് ഓടിച്ചു കൊണ്ടിരുന്നു..

മുമ്പിൽ പ്രകാശമുള്ള പല വീടുകളും തെളിഞ്ഞു വരാൻ തുടങ്ങി..

എങ്ങനെയൊക്കെ ഇരുളിനെ മറവിൽ അവരുടെ കണ്ണുവെട്ടിച്ച് അവൾ ഒരു വീടിന് മുമ്പിലെത്തി.

ആ വാതിലിൽ മുട്ടി.

ഒരു ചെറുപ്പക്കാരൻ പുറത്തു വന്നു.

“കുറച്ചു പേർ എന്നെ പിന്തുടർന്ന് ശല്യം ചെയ്യുന്നുണ്ട്. ഞാൻ അകത്തു കയറിക്കോട്ടെ”

ഒരു പെൺകുട്ടി വന്ന് കിതപ്പോടെ അങ്ങനെ പറഞ്ഞപ്പോൾ അയാൾ അല്പം മൗനം പൂണ്ടു…

പിന്നെ അവളെ വേഗം പിടിച്ചു വലിച്ചു ആരും കാണാതെ അകത്തു കയറ്റി വാതിൽ അടച്ചു കുറ്റിയിട്ടു. സ്വപ്നക്ക് ആശ്വാസമായി..

റോഡിന് അല്പം മുകളിലുള്ള ഭാഗം ആയതുകൊണ്ടും ഒരുപാട് ആൾക്കാർ അടുത്തടുത്ത വീടുകളിൽ താമസമുള്ള പ്രദേശമായതുകൊണ്ട് അവിടെ അക്രമികൾ പരസ്യമായി ഒരു അതിക്രമത്തിന് മുതിരില്ലെന്നു എന്നയാൾക്ക് ഉറപ്പുണ്ട്..

അയാൾ ആ വീടിന്റെ മറ്റേ വശത്തുള്ള റോഡിലേക്ക് കാണുന്ന ഒരു ജനൽ പാളി തുറന്നു പുറത്തേക്ക് നോക്കിയപ്പോൾ ആ നാട്ടിലെ ചട്ടമ്പി ആയ സെൽവവും ടീംസും അവിടെ പരുങ്ങി നിൽക്കുന്നത് പറഞ്ഞു…

“കടവുളേ… ഇന്താ പിശാചാ…അപ്പപ്പാ…. അത് കാമപേയ് പിടിച്ച നായ താൻ… സെൽവവും അവന്റെ ആളുകളും… ഏതായാലും കുട്ടിക്ക് ഇങ്ങോട്ട് ഓടി കയറി വരാൻ തോന്നിയത് നന്നായി…”

അയാൾ പറഞ്ഞു… തുടർന്ന് അവളോട് എന്താ സംഭവിച്ചത് എന്ന് ചോദിച്ചു മനസ്സിലാക്കി..

തനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം സ്വപ്ന വിശദമായി പറഞ്ഞു… അതു കേട്ടു വെങ്കിടി പുഞ്ചിരിച്ചു.

“എന്റെ പേര് വെങ്കിടി… ഇവിടെ ഒരു ചെട്ടിയാരുടെ തുണിമില്ലിൽ കണക്ക് എഴുതുന്നു.. നാട് പാലക്കാട്.

അവിടെ കൊങ്കിണി സ്ട്രീറ്റിൽ താൻ എൻ അഗ്രഹാരം..!

വീട്ടിൽ ഉന്നപ്പോലെ ഒരു പെങ്ങളും കൂടാതെ അച്ഛനും അമ്മയും… സൗഖ്യമായി അങ്ങനെ പോകുന്നു..

വെങ്കിടി സ്വയം പരിചയപ്പെടുത്തുകയും അതോടൊപ്പം വീട്ടിലെ കാര്യങ്ങൾ പറയുകയും ചെയ്തു.

അപ്പോഴാണ് സ്വപ്ന തണുപ്പ് ബാധിച്ചു വിറക്കുന്നത് വെങ്കിടി ശ്രദ്ധിച്ചത്..

“സപ്ന ആദ്യം ഈ നനഞ്ഞ വസ്ത്രങ്ങൾ ഒക്കെ മാറ്റു, അതാണ് ബാത്‌റൂം..”

അവൾ വേഗം ബാഗ് എടുത്തു അയാൾ ചൂണ്ടിക്കാണിച്ച ബാത്റൂമിൽ കയറി..

നനഞ്ഞതൊക്കെ അവിടെത്തെ അഴയിൽ കുടഞ്ഞു വിടർത്തി ഉണങ്ങാൻ ഇട്ടു..

അവൾ കൊണ്ടുവന്ന വസ്ത്രങ്ങൾ മാറ്റിയുടുത്തു. അപ്പോഴേക്കും അയാൾ അവൾക്കു വേണ്ട ഫുഡ് ഉണ്ടാക്കി കൊടുത്തു.

പച്ചരി ചോറും സാമ്പാറും… പാലക്കാടൻ പട്ടരുടെ കൈപ്പുണ്യം അവൾ ആസ്വദിച്ചു കഴിച്ചു…!

“ചെറിയ റൂം ആണ്. ഞങ്ങൾക്ക് ഇവിടെ തറയിലാ കിടന്ന ശീലം. ഞങ്ങൾ ബാച്ചിലറായ മൂന്ന് പേരാണ് ഇവിടെ താമസിക്കുന്നത്.. അതിൽ രണ്ടുപേരും ഇന്നലെ നാട്ടിൽ പോയി. അതുകൊണ്ട് കുട്ടിക്ക് ഇന്ന് ഇവിടെ താമസിക്കാനൊത്തു. പായ വിരിച്ചാണ് എല്ലാവരും കിടക്കുക”

അയാൾ പറഞ്ഞു

“കുഴപ്പമില്ല തലചായ്ക്കാൻ ഇത്തിരി സ്ഥലം കിട്ടിയത് തന്നെ ഭാഗ്യം”

കുറേനേരം അങ്ങനെ അവർ തമ്മിൽ പല കാര്യങ്ങളും സംസാരിച്ചു നേരം പോയി..

അവിടെ ചുരുട്ടിക്കൂട്ടിയ പായ അയാൾ വിടർത്തി ചുമരിനോട് ചേർന്ന് ഇട്ടുകൊടുത്തു.

വേറൊരു പായ മറ്റേ ചുമരിനോട് ചേർത്ത് അയാളും വിടർത്തി ഇട്ടു.

“കുട്ടി കിടന്നോളു. നേരം ഒരുപാടായി. ഇരുട്ടിനെ ഭയം ആണെങ്കിൽ ലൈറ്റ് വേണമെങ്കിൽ ഓൺ ചെയ്തിട്ട് തന്നെ വെച്ചോളൂ കുഴപ്പമില്ല”

അയാൾ പറഞ്ഞു ചെരിഞ്ഞു ചുമരിൽ നോക്കി കിടന്നു.

സ്വപ്നയ്ക്ക് ആശ്വാസമായി അവളുടെ പായയിൽ ചുമരിനോട് ചേർന്നവളും കിടന്നു.

നേരം കുറെ കഴിഞ്ഞെന്നു തോന്നുന്നു.

കരണ്ട് പോയി എല്ലായിടത്തും പോയതാണ് റോഡിലുള്ള സ്ട്രീറ്റ് ലൈറ്റ് ഓഫ് ആയിട്ടുണ്ട്.

ചന്ദ്രൻ ഇല്ലാത്ത ആകാശം.. കട്ടപിടിച്ച ഇരുട്ട് പുറത്ത്… റൂമിനകത്ത് അതിലേറെ ഇരുട്ട്..

ആ നിശബ്ദതയിൽ ചീവീടുകൾ ചിലയ്ക്കുന്ന ഒച്ചകൾ പോലും ഏതോ ഭയത്തിന്റെ കരിനിഴൽ അവളുടെ ഉള്ളിൽ നിറച്ചു..!

കുറച്ചു കഴിഞ്ഞപ്പോൾ അവൾ സംശയിച്ചത് തന്നെ സംഭവിച്ചു… തന്റെ ഷോൾഡറിൽ എന്തോ വന്നു സ്പർശിച്ചു.

വളരെ നേരിയ സ്പർശം… വിരലുകളുടെ അറ്റം കൊണ്ട് സ്പർശിക്കുന്നത് പോലെ..

ഇടയ്ക്കിടെ അത് അകന്നു പോകുന്നുണ്ടു..

എങ്കിലും വീണ്ടും വന്നു അത് അവളുടെ ചർമ്മത്തെ ഇക്കിളിപ്പെടുത്തുന്ന ഒരു അനുഭവം..

അവൾക്കു ഇത്തിരി ഭയമായി,

പതുക്കെ മോബെൽ ഫോൺ തെളിച്ച് നോക്കിയപ്പോൾ സ്റ്റൂളിൽ വച്ചിട്ടുണ്ടായിരുന്ന തന്റെ ബാഗിൻറെ വള്ളിയാ കിടക്കുന്ന തന്റെ ഷോ_ൾഡറിൽ വന്നു വീണത് എന്ന് മനസ്സിലായി…അവൾക്ക് ആശ്വാസമായി.

തീർത്തും അപരിചിതമായ ഈ തലസ്ഥാന നഗരിയിലെ ഏതോ പ്രദേശത്ത് ഒരു അന്യന്റെ കൂടെ കഴിയേണ്ടി വരുമ്പോൾ ഒരു പെണ്ണിന് ഉണ്ടാവുന മാനസികാവസ്ഥ അവൾ നേരിട്ട് അറിഞ്ഞു.

പിന്നെയും നേരം കുറേ പോയെന്ന് തോന്നുന്നു.

അല്പം കമിഴ്ന്ന് കിടന്നാലേ അവൾക്ക് ഉറക്കം വരൂ.. അങ്ങനെ കിടന്നു ഉറക്കം പിടിച്ചു വരുന്ന സമയത്ത്, തന്റെ പുറത്ത്, എന്തോ ഒരു സ്പർശനം ഇപ്രാവശ്യം ശരിക്കും ചൂട് ഉള്ള എന്തോ ഒന്ന് പുറത്ത് പതിഞ്ഞത് പോലെ തന്നെ തോന്നി അതൊരു മനുഷ്യന്റെ .കൈയാണ്.. മനുഷ്യന്റെ ചൂടുള്ള കൈയുടെ സ്പർശനം ആർക്കും തിരിച്ചറിയും.. പുറത്തെ നട്ടെല്ലിലെ വളവിൽ അങ്ങനെ വെച്ചിരിക്കുകയാണ്..

അവളിപ്പോൾ നന്നായി ഭയന്നു. തന്റെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണോ എന്ന് തോന്നിപ്പോകുന്ന വിധത്തിൽ ആ കൈയുടെ ഭാരം അവിടെത്തന്നെ അനുഭവപ്പെടുകയാണ്.. ഈശ്വര എന്ത് ചെയ്യണം.. എതിർക്കണോ ആജാനുബാഹുവായ ഈ മനുഷ്യനെ നിലംപരിശായി കിടക്കുന്ന താൻ എതിർത്താൽ എത്ര നേരം പിടിച്ചു നിൽക്കാൻ പറ്റും…. കീഴടങ്ങുക… അതേ മാർഗ്ഗമുള്ളൂ…!എല്ലാം വിധിയെന്നു സഹിച്ചു ജീവിതത്തിൽ സംഭവിക്കുന്ന ഈ ദുരന്തത്തെ പൂർണ്ണമനസ്സോടെ സ്വീകരിക്കുക.. എങ്കിലും ഒരു സ്ത്രീയെന്ന നിലയിൽ തന്റെ പ്രതിഷേധം അറിയിക്കുക തന്നെ വേണം..

ഇനി വൈകേണ്ട.. എന്ത് വേണമെങ്കിലും സംഭവിക്കട്ടെ…

രണ്ടും കൽപ്പിച്ച് തന്റെ കൈകൊണ്ട് ആ സ്പർശിക്കുന്ന ഇടം അവൾ ശക്തിയിൽ തള്ളിമാറ്റി.

‘മ്യാവൂ’ അപ്രതീക്ഷിതമായ ആക്രമണത്തിൽ അവളുടെ പുറത്ത് ചൂടുപറ്റി കിടന്നിരുന്ന ആ പൂച്ചക്കുഞ്ഞ് വേദനയോടെ കരഞ്ഞു ഓടിപ്പോയി… ശോ…പൂച്ചക്കുഞ്ഞ് ആയിരുന്നോ അത്‌.!!

പണ്ടാരം പേടിപ്പിച്ചു…. തന്നെ.

അപ്പോഴേക്കും കരണ്ട് വന്നു… സ്വപ്ന കിടന്നിടത്തു നിന്നും അയാളെ നോക്കി, പാവം കൂർക്കം വലിച്ച് ഉറങ്ങുന്നു.

ആറരയ്ക്ക് തന്നെ അവൾ ഉണർന്നു..

കുളിച്ചൊരുങ്ങി വസ്ത്രങ്ങളൊക്കെ ബാഗിലെടുത്തു വെച്ച് സർട്ടിഫിക്കേറ്റ് ഒക്കേ ഒന്നുകൂടി പരിശോധിച്ചു…

നോക്കി ഭാഗ്യം ഒന്നും നനഞ്ഞിട്ടില്ല… പ്രാതലും വെങ്കിടി ഗംഭീരമാക്കി.

ഇഡലിയും ചമ്മന്തിയും ചായയും കുടിച്ച് രാവിലെ ഇന്റർവ്യൂന് പോകുമ്പോൾ കാരുണ്യപൂർവ്വം സ്വപ്ന വെങ്കിടിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിച്ചു…

അതിരുകളില്ലാത്ത പുറംലോകത്ത് ഒരു സ്ത്രീയെ കാണുമ്പോൾ ആക്രമിക്കാൻ ശ്രമിക്കുന്നവർ ഉള്ള

നാട്ടിൽ തന്നെ അടച്ചു പൂട്ടപ്പെട്ട റൂമിനകത്ത് ഒരു രാത്രി മുഴുവൻ കഴിയുമ്പോഴും ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കാത്ത ദൈവത്തെ പോലുള്ള ആണുങ്ങൾ ഉള്ള നാടാണിത്.

നാട് നശിച്ചിട്ടില്ല.

എത്ര ഗോവിന്ദചാമിമാർ ഉണ്ടായാലും അവരെയൊക്കെ പിടിച്ചു തടവറയിൽ പൂട്ടാനും വേണ്ടി വന്നാൽ എൻകൗണ്ടർ ചെയ്തു വെടിവെച്ചു കൊന്നും നീതി നടപ്പാക്കുന്ന ആണുങ്ങളും ഈ നാട്ടിലുണ്ട്!!

പോരാൻ നേരം വെങ്കിടി ഒരു കാർഡ് കാണിച്ചു അവളോട് പറഞ്ഞു

“സപ്ന ഇന്ത കാർഡ് ഉൻകൈയിൽ ഇരിക്കട്ടെ…

ഇന്റർവ്യൂവിൽ ജോലി കിട്ടിയില്ലെങ്കിലും ഈ കാർഡിൽ കാണുന്ന എന്റെ നമ്പറിൽ വിളിച്ചാൽ പോതും..

ചെട്ടിയാരോടു പറഞ്ഞു ഞാൻ ജോലി വാങ്ങിച്ചു തരാം… ഒന്നുകൊണ്ടും ഭയപ്പെടേണ്ട…

ഇന്റർവ്യൂവിൽ അവൾ വിജയിച്ചു.. കമ്പനിയിൽ അവൾക്കു ജോലി ലഭിച്ചു.. കമ്പനിയുടെ വകയായുള്ള ഹോസ്റ്റലിൽ മറ്റു സ്റ്റാഫുകൾക്കൊപ്പം അവൾക്കു താമസിക്കാൻ പ്രയാസമുണ്ടായില്ല.

ജോലികിട്ടിയ കാര്യം വെങ്കിടിയെ വിളിച്ച് അറിയിച്ചു..

അല്പം ഹൈറ്റും കുട വയർ ഒക്കെ ഉണ്ടെങ്കിലും വെങ്കിടിയുടെ മുഖത്ത് നല്ല കുട്ടിത്തം ആയിരുന്നു..

അത് അവളെ ആകർഷിച്ചു…

സമയം കിട്ടുമ്പോഴും സംസാരിക്കുകയും കണ്ടുമുട്ടുകയും ചെയ്തു.. ക്രമേണ ആ ബന്ധം വളർന്നു… ഇരുവർക്കും അന്യോന്യം പ്രേമമാണ് പക്ഷേ ആരും തുറന്നു പറയുന്നില്ല..

പാലക്കാട്ടെ അഗ്രഹാര തെരുവിലെ തമിഴ് ബ്രാഹ്മണ പയ്യനെ പ്രേമിച്ച കെട്ടുക എന്നത് ഭഗീരഥപ്രയത്നം ആണെന്ന് സ്വപ്നക്ക് അറിയാം…

അവളുടെ മൗനത്തിനു കാരണം അതാകാം…

പക്ഷേ ഒരു ദിവസം വെങ്കിടി ആ പ്രേമ ചെപ്പാകുന്ന മനസ്സു തുറന്നു.. വെങ്കിടിയുടെ ഉള്ളിൽ നിറയെ സ്വപ്നയോടുള്ള സ്നേഹം ആണ്.. അതിന് അച്ഛനും അമ്മയും കുടുംബക്കാരും സമ്മതമാണ്.

ഒരു പെണ്ണിനോട് സ്നേഹം ആണെന്നറിഞ്ഞപ്പോൾ അവർക്ക് ഏറെ സന്തോഷമായി.

വിവാഹം വേണ്ടെന്നു പറഞ്ഞു സന്യാസം സ്വീകരിക്കാൻ പോയ മകൻ ആരെയെങ്കിലും കെട്ടി കണ്ടാൽ മതി എന്ന ചിന്തയാണ് അവരിലെ മാറ്റത്തിന് കാരണം..!

അതോടെ വിവാഹത്തിനുള്ള തടസങ്ങൾ മാറി..

അങ്ങനെ ഇന്ന് പകൽ ദിവസം ആ വിവാഹം നടന്നു… വെങ്കിടി ഉറങ്ങിയപ്പോൾ സ്വപ്ന എഴുന്നേറ്റ് സ്വർണ്ണങ്ങൾ അലമാരയിലെ ലോക്കറിൽ വെച്ച് പൂട്ടി മേൽ കഴുകി പോയി വേങ്ങടിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി…

വായിച്ചു കഴിഞ്ഞാൽ ലൈക്ക്‌ ചെയ്ത് രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…

രചന : Vijay Lalitwilloli Sathya