ഊമക്കുയിൽ, തുടർക്കഥ, ഭാഗം 24 വായിക്കുക…

രചന : ലക്ഷ്മി ലച്ചൂസ്

“””ദേ.. വൂ….സേ………”””

ദേവകി ഡോർ തുറന്നതും സിദ്ധു കൊഞ്ചി കൊണ്ട് അവരുടെ ഇരുകവിളിലും പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് കയറി …

“””ആാാ…..ചെക്കാ…. എനിക്ക് വേദനിക്കുന്നു…. വിട്ര…..”””

അവർ അവന് നേരെ കൈ ഓങ്ങിയതും അവൻ ഒരു ചിരിയോടെ ഒഴിഞ്ഞു മാറി….

ദച്ചു ഒരു ചിരിയോടെ അത് കണ്ട് കൊണ്ട് പിന്നാലെ അകത്തേക്ക് കയറി …

“””വിവാഹം എല്ലാം എങ്ങനെ ഉണ്ടായിരുന്നു മക്കളെ…..”””

“””വിവാഹം ഒക്കെ അടിച്ചു പൊളിച്ചില്ലേ…..എല്ലാം നല്ല രീതിക്ക് നടന്നു…”””

സ്റ്റൈർ കയറി പോകുന്ന വേളയിൽ സിദ്ധു വിളിച്ചു പറഞ്ഞു….

“””കുളിച്ചിട്ട് വാ ദച്ചു…. ഞാൻ ആഹാരം എടുത്ത് വെയ്ക്കാം….”””

“””അയ്യോ വേണ്ട ദേവുമ്മേ…. അവിടുന്നു കഴിച്ചതാ…. ഇനി ഒന്നും വേണ്ട…..”””

“””എന്നാൽ പോയി കുളിച്ചിട്ട് കിടന്നോ… കല്യാണ വിശേഷങ്ങൾ ഒക്കെ നാളെ പറയാം…””

ദച്ചു ചിരിച്ചു കൊണ്ട് തലയാട്ടി സമ്മതം അറിയിച്ചു ദേവകിയെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മ കൂടി നൽകി റൂമിലേക്ക് പോയി…..

ദച്ചു റൂമിൽ വന്ന് ചുറ്റിനും നോക്കിയെങ്കിലും സിദ്ധുവിനെ അവിടെ എങ്ങും കണ്ടില്ല….

അവൾ നീലക്കണ്ണാടിയുടെ മുന്നിൽ നിന്ന് സാരിയുടെ മുന്താണീ തോളിലേക്ക് ഒതുക്കി ഇട്ട് വാടി തുടങ്ങിയ മുല്ലപ്പൂ തലയിൽ നിന്ന് അഴിച്ചു മാറ്റി …..

മുടിയിലെ ജട എല്ലാം കളഞ്ഞു അത് ഒതുക്കി മുന്നിലേക്ക് ഇട്ടു ….

കൈയിൽ കിടന്ന വളകൾ ഊരി മാറ്റുമ്പോൾ ആണ് രണ്ട് കൈ പിന്നിലൂടെ അവളുടെ വയറിൽ മുറുക്കെ ചുറ്റി പിടിച്ചത്…

ഓർക്കപ്പുറത്തു ആയതിനാൽ അവളുടെ ശരീരം ആകെ ഒന്ന് വെട്ടി വിറച്ചെങ്കിലും ആ ഗന്ധവും സ്പർശനവും അവൾക്ക് പരിചിതം ആയതിനാൽ അവൾ ഒന്ന് പുഞ്ചിരിച്ചു….

“””സ്… സച്ചുവേട്ട…വിട്ടേ… അപ്പടി വിയർപ്പ് ആണുട്ടോ… ഞാ…ൻ പോയി കുളിക്കട്ടെ “‘”

സിദ്ധുവിന്റെ അധരങ്ങൾ അവളുടെ തോളിലും കഴുത്തിടുക്കിലും ഇഴയുമ്പോൾ അവനിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ചു കൊണ്ട് അവൾ വിറയലോടെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു……

കുതറി മാറാൻ ശ്രമിക്കുന്ന അവളെ അതിന് അനുവദിക്കാതെ ഒന്നുകൂടി അവനിലേക്ക് ചേർത്തു പിടിച്ചു അവൻ ….

“””നിന്നിലെ വിയർപ്പിനെ മുഴുവനായും എനിക്ക് വേണം ധ്രുവി……”””

പതിഞ്ഞ ശബ്ദത്തിൽ അവളുടെ കാതോരം അവൻ ചുണ്ട് ചേർത്ത് മന്ത്രിച്ചു കൊണ്ട് ചെവിക്ക് പിന്നിലായി കുറുനിരയിലൂടെ മെല്ലെ ഊർന്നിറങ്ങുന്ന വിയർപ്പ് തുള്ളിയെ അവൻ അധരങ്ങളാൽ ഒപ്പി……

അവളുടെ അരയിൽ ചുറ്റിയ അവന്റെ കൈകൾക്ക് മേലെ അവളുടെ കൈ അമർന്നു… നേത്രങ്ങൾ പാതി കൂമ്പി അടഞ്ഞ് അവളിലെ നിശ്വാസം ആ മുറിയിൽ ഉയർന്നു താഴ്ന്നു …

അവളിൽ നിന്ന് ഉയരുന്ന വാടിയ മുല്ലപ്പൂ വാസന കലർന്ന വിയർപ്പിന്റെ ഗന്ധവും ശരീരത്തിൽ നിന്ന് പടരുന്ന ചെറു ചൂടും അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു തുടങ്ങിയിരുന്നു ഇതിനോടകം തന്നെ….

ഉള്ളിൽ ഉടൽ എടുക്കുന്ന വികാരങ്ങളെ അടക്കാൻ ആവാതെ അവന്റെ അധരങ്ങൾ അവളുടെ തോളിലും വെട്ടി ഇറക്കിയ ബ്ലൗസിനു മേലെ ഉള്ള പുറം കഴുത്തിലും എല്ലാം ഒഴുകി നടക്കുന്നതിനു ഒപ്പം തന്നെ അവന്റെ കൈ ചെറു ചൂടുള്ള ആ വയറിലും പരതി നടന്നു….അവന്റെ ചുംബന ചൂടിൽ സ്വയം മറന്ന് ആ കരവലയത്തിൽ ഒതുങ്ങി നിന്നു അവൾ….. ഇടയിൽ എപ്പോഴോ അവന്റെ തള്ള വിരൽ അവളുടെ നാഭിയിൽ അമർന്നതും ഒരെങ്ങലോടെ അവൾ ഒന്ന് ഉയർന്ന് അവന്റെ തോളിലേക്ക് തല ചായിച്ചു….

“””സ്..ച്ചുവേട്ട….”””

ചിലമ്പിച്ച സ്വരത്തിൽ മൊഴിയുമ്പോൾ അത്രമേൽ വികാരങ്ങൾക്ക് കീഴ്പ്പെട്ട് കഴിഞ്ഞിരുന്നു അവൾ

അവനോട് ചേർന്ന് വിവശയായി നിൽക്കുന്നവളെ അവൻ കൈകളിൽ കോരി എടുത്ത് ബെഡിലേക്ക് കിടത്തി….

അവൾക്ക് മുകളിലായി സ്ഥാനം പിടിക്കുമ്പോൾ മാറിനെ മറച്ച് കിടന്ന സാരിയിൽ അവൻ പിടിത്തം ഇട്ടു.. ബെഡ്ഷീറ്റിൽ പിടി മുറുകുന്നതിനു ഒപ്പം അവൾ കണ്ണുകൾ അടച്ചു തല ചരിച്ചു…..അവൾ മുഖം തിരിച്ചതും സിദ്ധു വല്ലാതെ ആയി…

“””സ്…സോറി….ധ്രുവി…. നിനക്ക് ഇഷ്ടം അല്ലെങ്കിൽ…..”””

വല്ലായ്മയോടെ പറഞ്ഞു കൊണ്ട് അവളിൽ നിന്ന് അകന്ന് മാറാൻ ഒരുങ്ങിയതും ദച്ചു അവന്റെ കോളറിൽ പിടിച്ചു വലിച്ചു അവളിലേക്ക് അടുപ്പിച്ചു…..

“””ഈ പ്രണയാഗ്നിയിൽ ഉരുകി ഈ വിയർപ്പില് കുതിരണം നിക്ക്…. ഈ രാവ് പുലരുവോളം…..”””

മൃദുലമായി പറഞ്ഞു കൊണ്ട് അവന്റെ ചുണ്ടിൽ അവൾ അമർത്തി മുത്തി….

അവളുടെ സമ്മതം ഒരു ചുംബനമായി അവന്റെ അധരങ്ങളിലേക്ക് അവൾ പകർന്നു……

അവളിലേക്ക് അമർന്നു കൊണ്ട് കുങ്കുമ ചുവപ്പ് പ_ടർന്ന അവളുടെ സീമന്ത രേഖയിൽ അവൻ മുദ്രണം ചാർത്തുമ്പോൾ ഇരുവരുടെയും ഉള്ളിലെ പ്രണയത്തെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ഇരു മനസുകളും വെമ്പൽ കൊള്ളുകയായിരുന്നു …. നെറ്റിയിലും കരി പടർന്ന ഇരു മിഴികളിലും ഇരു കവിളുകളിലും എല്ലാം അവന്റെ അധരങ്ങൾ മാറി മാറി സഞ്ചരിക്കുമ്പോൾ കൂമ്പി അടഞ്ഞ മിഴികളുമായി അവയെ എല്ലാം അവൾ മനസാലെ സ്വീകരിച്ചു…..

വിയർപ്പ് പൊടിഞ്ഞ അവളുടെ ചുവന്ന മൂക്കിൻ തുമ്പിൽ കൊതിയോടെ നുണയുമ്പോൾ അവളുടെ കൈകൾ അവന്റെ പിൻകഴുത്തിൽ അമർന്നു ….അവന്റെ അധരങ്ങൾ മെല്ലെ ഊർന്ന് അവയുടെ ഇണയെ പ്രാപിച്ചതും അവൾ ഒന്ന് വിറച്ചു കണ്ണുകൾ ഇറുക്കി അടച്ചു…..

മൃതുലത ഏറിയ അവളുടെ അധരങ്ങളെ അവൻ മെല്ലെ നുണഞ്ഞു….. പതിയെ പതിയെ അവളും തിരികെ അവനെ ചുംബിച്ചു തുടങ്ങിയിരുന്നു.

നിമിഷങ്ങൾക്കകം ആ ചുംബനത്തിന് തീവ്രത ഏറുകയും അധരങ്ങൾ നാവുകൾക്ക് വഴി മാറുകയും ചെയ്തു…

ഇരുവരുടെ ഉള്ളിലും പ്രണയം എന്ന ഭാവം മറ്റൊരു തലത്തിലേക്ക് കടന്നിരുന്നു…

അവളുടെ വെണ്ണമയമാർന്ന കഴുത്തിൽ അവന്റെ അധരങ്ങളും നാവും ധന്തകളും ഒരുപോലെ സ്ഥാനം പിടിച്ചു…

അവന്റെ ഓരോ ചുംബനവും അവളെ തളർത്തുന്ന വേളയിൽ എപ്പോഴോ ഉടയാടകൾ ഇരുവർക്കും അന്യമായി കഴിഞ്ഞിരുന്നു…..

ഇരുവരും വികാര ചൂടിൽ വിയർത്തൊലിച്ചു…..

ക്രമാതീതമായി ഉയർന്നു താഴുന്ന അവളുടെ നിശ്വാസങ്ങൾ പോലും അവനെ വല്ലാതെ മത്ത് പിടിപ്പിച്ചു…..

ആവേശത്തോടെ അവളിലേക്ക് പടർന്നു കയറുമ്പോൾ അവൻ നൽകുന്ന നോവുകൾ ഒക്കെയും അവൾക്ക് തലോടലുകൾ ആയി……

ആവേശങ്ങൾ കെട്ടടങ്ങിയ വേളയിൽ ഒരു തളർച്ചയോടെ അവളുടെ മാറിലേക്ക് മുഖം ഒളിപ്പിച്ച അവനെ പൊതിഞ്ഞു പിടിക്കുമ്പോൾ അവളുടെ കൺകോണിൽ നിന്നും ഒരു നീർതുള്ളി ഒഴുകി ഇറങ്ങി തലയിണയെ ചുംബിച്ചിരുന്നു…….

💓💓💓💓💓

ആൽവി റൂമിലേക്ക് വരുമ്പോൾ പാറുവിനെ അവിടെ എങ്ങും കണ്ടില്ല….

റൂമിൽ നിന്ന് ബാൽക്കണിയിലേക്ക് ഇറങ്ങുന്ന ഡോർ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതും അവൻ ഒരു പുഞ്ചിരിയോടെ അവിടേക്ക് നടന്നു……

പ്രതീക്ഷിച്ച പോലെ ബാൽക്കണിയിലെ റിലിംഗ്സിനോട് ചേർന്ന് നിന്ന് ദൂരേക്ക് നോക്കി ചിന്തയോടെ നിൽക്കുന്നവളെ കണ്ട് ആൽവി പുഞ്ചിരിച്ചു….

“””ഡീ…. നൊണച്ചി പാറു ഈ തണുപ്പത്തു എന്നാടക്കുവാ നീ…..””

അവളെ പിന്നിലൂടെ ചേർത്തു പിടിച്ചു അവളുടെ കാതിലായി ചൊല്ലുമ്പോൾ അപ്രതീക്ഷിതമായതിനാൽ അവൾ ഒന്ന് നടുങ്ങി എങ്കിലും മെല്ലെ അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കരവലയത്തിൽ ഒതുങ്ങി….

“”””ഒന്നും വിശ്വസിക്കാൻ പറ്റണില്ല ഇച്ചായ…

എല്ലാം ഒരു സ്വപ്നം പോലെ തോന്നണു….

നമ്മുടെ വിവാഹം കഴിഞ്ഞതും ഇച്ചായൻ ഇപ്പോൾ ന്റെ തൊട്ടരികിൽ ഉള്ളതും.. ന്നേ ഇങ്ങനെ ഈ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്നതും എല്ലാം ….എല്ലാം ഒരു സ്വപ്നം പോലെ…..””””

ആൽവി ഒരു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു കൊണ്ട് അവൾ പറയുന്നത് എല്ലാം കേട്ട് നിന്നു….

“””ഒന്നും സ്വപ്നം അല്ല ന്റെ നൊണച്ചി പാറു..

ഇന്ന് നമ്മുടെ വിവാഹം ആയിരുന്നു.. ഞാൻ ദാ നിന്റെ തൊട്ടരികിൽ നിന്ന് ന്റെ പട്ടത്തി പെണ്ണിനെ ഇങ്ങനെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചേക്കുവാ… പക്ഷെ….എനിക്ക് ഇപ്പോഴും ഒരു അത്ഭുതം ആയി തോന്നുന്നത് നിന്റെ അപ്പേടെ പെട്ടെന്നുള്ള മനം മാറ്റം ആയിരുന്നു… വിശ്വസിക്കാൻ കഴിയുന്നില്ല.,…””””

“””ഹാ…. അതിന് നന്ദി പറയേണ്ടത് സിദ്ധുവേട്ടനോടാ…. ഏട്ടൻ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്നും നമ്മൾ….””

അവൾ പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ അവൻ അവളെ നേരെ നിർത്തി….

“””നീ എന്താ പറഞ്ഞെ…. സിദ്ധുവോ… അ… അവൻ… അവൻ എന്ത് ചെയ്തു… അവൻ അവിടേക്ക് വന്നിരുന്നോ….അപ്പയെ കണ്ടിരുന്നോ”

ആകാംഷയോടെ ആൽവി ചോദിക്കുന്നത് കേട്ട് പാറു ഒരു പുഞ്ചിരിയോടെ അവനെ നോക്കി…….

**************

“””Doctor….. May i…?”””

തിരക്കുകൾ ഒഴിഞ്ഞിരിക്കുന്ന വേളയിൽ ആണ് പട്ടാഭിരാമന്റെ ക്യാബിന്റെ ഡോർ അല്പം തുറന്ന് ഒരു ചെറുപ്പക്കാരൻ അകത്തേക്ക് വരാൻ അനുവാദം ചോദിച്ചത്…..

“””Yes….. Come in…..”””

അയാൾ അനുവാദം നൽകിയതും അവൻ അകത്തേക്ക് കയറി….ഒന്ന് പുഞ്ചിരിച്ചു എങ്കിലും പരിഭ്രമം നിഴലിച്ചിരുന്നു അവന്റെ മുഖത്ത്…..

“””യെസ്… പറഞ്ഞോളൂ……””

ഇരിക്കാൻ ഉള്ള അനുമതി നൽകുന്നതിനു ഒപ്പം തന്നെ പട്ടാഭിരാമൻ കാര്യങ്ങൾ തിരക്കി…

“””ഡോക്ടർ…. എന്റെ മുത്തശ്ശൻ പടിക്കെട്ടിൽ നിന്ന് ഒന്ന് വീണു തല പൊട്ടി….ഇവിടെ അഡ്മിറ്റ്‌ ആണ്…. ബ്ലഡ്‌ കുറച്ചു ലോസ് ആയത് കൊണ്ട് ബ്ലഡ്‌ ആവശ്യമുണ്ട്…”””

“””ഓ… ഏതാ ബ്ലഡ്‌ ഗ്രൂപ്പ്…..”””

“””O ve…..”””

“””റയർ ആണെല്ലോ….. ഡോണറിനെ കിട്ടിയില്ലേ…..”””

“””കിട്ടി ഡോക്ടർ.. പക്ഷെ ഒരു ചെറിയ പ്രശ്നം…. ന്റെ ഫ്രണ്ട് ആണ് ആള്…. എന്നാൽ ഒരു അന്യമതത്തിൽ പെട്ട ഒരാളുടെ രക്തം മുത്തശ്ശന് നൽകാൻ മുത്തശ്ശി സമ്മതിക്കണില്ല…

അവരൊക്കെ പഴയ ആളുകൾ അല്ലെ ഡോക്ടർ…. എന്താ ചെയ്യണ്ടേ എന്ന് ഒരു പിടിയും ഇല്ല…”””

“”‘Escuse me…..വാട്ട്‌ നോൺസെൻസ് ആർ യൂ ടോക്കിങ്‌……എനിക്ക് മനസിലാവുന്നില്ല…. ബ്ലഡ്‌ കൊടുക്കാൻ ജാതിയും മതവുമോ…. നിങ്ങൾ ഒക്കെ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്….ഒരു ആപത്ത് വരുമ്പോൾ ആണോ ജാതിയും മതവും ഒക്കെ നോക്കുന്നത്….”””

പട്ടാഭിരാമൻ ശബ്ദം ഉയർത്തിയിട്ടും അവൻ ഒന്നും മിണ്ടാതെ കൈ കെട്ടി ഒരു പുഞ്ചിരിയോടെ അയാൾക്ക് മുന്നിൽ ഇരുന്നു…..

“””എല്ലാ കാര്യങ്ങൾക്കും നമ്മൾ ജാതിയും മതവും നോക്കാറില്ലേ ഡോക്ടർ …. പ്രണയിക്കുന്നവർക്ക് ഇടയിൽ പോലും ജാതിക്കും മതത്തിനും അല്ലെ പ്രാധാന്യം… പിന്നെ ഇവിടെ മാത്രം എ_ന്തിനാണ് ഡോക്ടർ ഒരു ഒത്തൊരുമ……”””

പെട്ടെന്ന് ഉള്ള അവന്റെ ചോദ്യത്തിൽ അയാൾ ഒന്ന് പതറി പോയി…. അയാളുടെ മനസിലേക്ക് രണ്ട് ദിവസം മുൻപ് വീട്ടിലേക്ക് വന്ന ജോസഫിന്റെയും കുടുംബത്തിന്റെയും മുഖവും തുടർന്ന് ഉണ്ടായ സംഭവങ്ങളും കടന്ന് വന്നു…..

“””പരസ്പരം പ്രണയിക്കുന്നവർക്ക് ഇടയിൽ മതത്തിനെ ഒരു വില്ലൻ ആക്കണോ ഡോക്ടർ…””

അവന്റെ ചോദ്യം ആണ് അയാളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്……

“””ഓഹോ.. അപ്പോൾ മുത്തശ്ശന് വേണ്ടി അല്ല താൻ ഇവിടെ വന്നത്…. അവന്റെ കൂട്ടുകാരൻ ആയിരിക്കും അല്ലെ……”””

ഒരു പരിഹാസം നിറഞ്ഞിരുന്നു അയാളുടെ ചോദ്യത്തിൽ….

“””കൂട്ടുകാരൻ മാത്രം ആയി അല്ല ഡോക്ടർ ഞാൻ വന്നത്… പാറുവിന് ഇല്ലാതെ പോയ ഒരു സഹോദരൻ ആയി കൂടി ആണ്…..””

പുഞ്ചിരി കൈ വിടാതെ ശാന്തമായി തന്നെ അവൻ മറുപടി നൽകി….

“””എന്റെ മകൾക്ക് അങ്ങനെ പുറത്ത് നിന്ന് ഒരു സഹോദരനെ ആവശ്യം ഇല്ല …. അവളുടെ കാര്യം നോക്കാൻ എനിക്ക് അറിയാം…. മറ്റൊന്നുമില്ലെങ്കിൽ നിങ്ങൾക്ക് പോകാം…. എനിക്ക് അൽപ്പം തിരക്ക് ഉണ്ട്…..”””

“””ഡോക്ടർ ഞാൻ പറയുന്നത്….””

“””താൻ പോകുന്നോ… അതോ ഞാൻ സെക്യൂരിറ്റിയെ വിളിക്കണോ…..””

അയാൾ പറഞ്ഞതും വന്ന ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ട് സിദ്ധു അവിടെ നിന്ന് എഴുന്നേറ്റു…

അവൻ പുറത്തേക്ക് പോകാനായി രണ്ട് അടി നടന്നിട്ട് ഒന്ന് തിരിഞ്ഞു……

“””ഡോക്ടർ…. നിങ്ങൾ എതിർത്ത ഉടനെ അവളെ വിളിച്ചിറിക്കി കൊണ്ടുപോയി മാന്യമായി നോക്കാൻ കഴിവ് ഇല്ലാത്തത് കൊണ്ട് അല്ല ആൽവി അതിനു ഇതുവരെ മുതിരാത്തത്….

അവർ പരസ്പരം സ്നേഹിച്ച പോലെ അവരുടെ മാതാപിതാക്കളെയും അവർ അകമഴിഞ്ഞ് സ്നേഹിച്ചു….ആൽവിക്ക് അതിൽ തെറ്റ് പറ്റിയിട്ടില്ല…. പക്ഷെ പാറു…. നിങ്ങളോട് ഉള്ള സ്നേഹവും കടമയും ഒരു പാമ്പായി അവളുടെ കഴുത്തിൽ ചുറ്റി അവളെ ശ്വാസം മുട്ടിക്കയാണ്

ബന്ധുക്കളുടെയും മറ്റും മുൻപിൽ ഡോക്ടർ പട്ടാഭിരാമൻ തല ഉയർത്തി നിൽക്കുമ്പോൾ ഇടക്ക് എപ്പോഴേലും ഒരു അച്ഛനായി മാത്രം ചിന്തിച്ചു സ്വന്തം മകളുടെ കണ്ണീരിനേം അവളുടെ മനസിനെയും ഒന്ന് അറിയാൻ ശ്രമിക്കണം….ഇല്ലങ്കിൽ ഒരു അച്ഛൻ എന്ന നിലയിൽ നിങ്ങൾ പൂർണ പരാജയം ആയി തീരും…..

ജീവിതം ഒന്നേ ഉള്ളു ഡോക്ടർ.. അത് ഇഷ്ടപെട്ട ആൾക്ക് ഒപ്പം ജീവിക്കുമ്പോൾ അല്ലെ അതിന് ഒരു അർഥം ഉണ്ടാവു….. സ്വഭാവ ദൂഷ്യം ഉള്ള ഒരുവനെ ആണ് മകൾ സ്നേഹിച്ചതെങ്കിൽ നിങ്ങളുടെ എതിർപ്പ് ന്യായമാണ്… പക്ഷെ ഇത്… ജാതിയുടെ പേരിൽ…. കഷ്ടമാണ് ഡോക്ടർ

അവൻ അത്രെയും പറഞ്ഞ് അയാളോട് ഒന്ന് പുച്ഛത്തോടെ ചിരിച്ചു തിരിഞ്ഞു നടന്നു…

പട്ടാഭിരാമൻ ഒന്നും ഉരിയാടാൻ ആവാതെ അസ്വസ്ഥതയോടെ അവനെ നോക്കി ഇരുന്നു….

“”ആൻഡ് വൺ മോർ തിങ് ഡോക്ടർ…..”””

ഡോർ പാതി തുറന്നുകൊണ്ട് അവൻ ഒന്ന് തല ചരിച്ചു….

“””താങ്കൾക്ക് ഇപ്പോൾ ഇങ്ങനെ ഇരുന്ന് എതിർക്കാൻ കഴിയുന്നത് ആൽവിയുടേ പപ്പയുടെ ദയ ഒന്ന് കൊണ്ട് മാത്രം ആണെന്ന് ഇടക്ക് ഒന്ന് ഓർത്താൽ നന്ന്…..””

അവൻ അത്രയും പറഞ്ഞ് ഡോർ തുറന്ന് വേഗത്തിൽ പുറത്തേക്ക് പോയി….. മനസിൽ ആകെ ഒരു ഭാരം തങ്ങി നിൽക്കുന്നത് പട്ടാഭിരാമൻ ഒരു വല്ലായ്മയോടെ മനസിലാക്കി…..

അയാളുടെ മനസിൽ അവൻ പറഞ്ഞ ഓരോ വാചകങ്ങളും മുഴങ്ങി കേട്ടു….

(മാതാപിതാക്കളെ ഉപേക്ഷിച്ചു കണ്ണിൽ കണ്ടവരുടെ കൂടെ ഇറങ്ങി പോവണം എന്നല്ല ഞാൻ ഉദേശിച്ചത്…. പരസ്പരം പ്രണയിക്കുന്നവർ…. അവരുടെ ബന്ധം അത്രമേൽ പവിത്രത ഏറിയത് ആണെങ്കിൽ ജാതിയും മതവും നോക്കാതെ മക്കളുടെ സന്തോഷത്തിന് ഒപ്പം അവർ നിൽക്കണം എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ …….)

“””സിദ്ധുവേട്ടാ……””

ഡോക്ടറിന്റെ റൂമിൽ നിന്ന് ഇറങ്ങിയതും വിളി കേട്ട് അവൻ തിരിഞ്ഞു……

തൊട്ടരികിലായി നിൽക്കുന്ന പാറുവിനെ കണ്ട് അവൻ ഒന്ന് പതറി…..

എന്നും കാണുന്ന ആ പ്രസന്നത അവളുടെ മുഖത്ത് ഇല്ല എന്ന് അവൻ വേദനയോടെ ഓർത്തു….

“””ഏട്ടൻ എന്താ ഇവിടെ…. അതും അപ്പേടെ അടുത്ത്……””

അടഞ്ഞു കിടക്കുന്ന വാതിലേക്ക് നോക്കി അവൾ സംശയം പ്രകടിപ്പിച്ചതും അവൻ എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു….

“””ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ വന്നതാവും അല്ലെ…..”””

സിദ്ധു ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു….

“””കാര്യം ഒന്നും ഉണ്ടാവില്ല ഏട്ടാ… അപ്പ സമ്മതിക്കില്ല…. വെറുതെ ഏട്ടന്റെ സമയം കളഞ്ഞു…..”””

അവൾ ഒരു തമാശ പോലെ ചിരിച്ചു പറയുമ്പോഴും കണ്ണുകളിൽ മിഴിനീർ ഉ^രുണ്ടു കൂടി ശബ്ദം ഇടറിയിരുന്നു….

“””ഏയ്യ്.. ഇല്ല പാറു… തന്റെ അപ്പയുടെ ഹൃദയം അത്ര കല്ലല്ല…. അപ്പ സമ്മതിക്കും… ഇന്ന് ഞാൻ പറഞ്ഞത് കേട്ട് ആ മനസ് ഒന്ന് ഉലഞ്ഞിട്ടുണ്ട്.. അത് ഉറപ്പ്.. നമുക്കു കുറച്ചു സമയം കൂടി കൊടുക്കാം.. അപ്പ സമ്മതിക്കും… ഈ പട്ടത്തി പെണ്ണിനെ അവളുടെ ഇച്ചായന്‌ തന്നെ കൊടുക്കും.. നോക്കിക്കോ……”””

പാറു ഒന്ന് ചിരിച്ചു എന്ന് വരുത്തി…..

“””പിന്നെ പാറു ഞാൻ ഇവിടെ വന്നത് തത്കാലം ആൽവി അറിയണ്ടാട്ടോ…അവനോട് പതിയെ പറയാം… മ്മ്മ്…”””

അവൻ പറയുമ്പോൾ അവൾ തലയാട്ടി സമ്മതം അറിയിച്ചു.. സിദ്ധു വാത്സല്യത്തോടെ അവളുടെ തലയിൽ ഒന്ന് തഴുകി അപ്പോൾ തന്നെ യാത്ര പറഞ്ഞിറങ്ങി…..

***********

“””ആഹാ കൊള്ളാല്ലോ ന്റെ തീവണ്ടി…. കുരുത്തംകേട്ടത് ആണെങ്കിലും കാര്യവിവരത്തോടെ സംസാരിക്കാൻ ഒക്കെ അറിയാല്ലേ ……”””

വിയർത്തോട്ടി അവളുടെ നെഞ്ചിൽ തല ചേർത്ത് കിടക്കുന്നവന്റെ തലയിൽ തഴുകി ഒരു ചിരിയോടെ അവൾ പറഞ്ഞു….

“””ആരാടി… കുരുത്തംകെട്ടത്……”””

അവൻ ചോദിച്ചു കൊണ്ട് അവളുടെ നെഞ്ചിന് മീതെ മെല്ലെ കടിച്ചു….

അവൾ എരിവ് വലിച്ചു അവന്റെ തോളിൽ ആള്ളി പിടിച്ചു…..കണ്ണടച്ചു കിടക്കുന്നവളെ ഒരു ചിരിയോടെ മുഖം ഉയർത്തി നോക്കി അവളിൽ നിന്ന് മാറി നേരെ കിടന്ന് അവളെ ചേർത്തു പിടിച്ചു….

“””ന്റെ ഊമക്കുയിൽ ഒരിടത്തേക്കും പറന്നു പോവാതെ മറ്റാർക്കും സ്വന്തമാവാതെ ന്റെ മാത്രം ആയതിന് ഒരു കാരണം അവനല്ലേ…. ന്റെ ഊമക്കുലിനെ പാട്ട് പാടിക്കാനും അവനും പാറുവും നമുക്ക് ഒ_പ്പം നിന്നില്ലേ… അങ്ങനെ ഉള്ളപ്പോൾ അവനും അവന്റെ പെണ്ണും വിഷമിക്കുന്നത് കാണുമ്പോൾ ഞാൻ എങ്ങനെയാ ധ്രുവി വെറുതെ ഇരിക്ക…..

പാറുന്റെ അപ്പയോട് സംസാരിച്ച് കഴിഞ്ഞപ്പോൾ ഒരു പ്രതീക്ഷ ഒക്കെ വന്നിരുന്നു… പക്ഷെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് മറുപടി ഒന്നും ലഭിക്കാതെ ആയപ്പോൾ എനിക്ക് ശെരിക്കും ദേഷ്യവും വേദനയും എല്ലാം തോന്നി…..

അവളെ വിളിച്ചിറക്കി കൊണ്ടുവരാൻ ഇങ്ങനേം ആൽവിയെ സമ്മതിപ്പിക്കണം എന്ന് കരുതിയതാ…

പക്ഷെ വേണ്ടി വന്നില്ല…..

സിദ്ധു പറയുന്നത് എല്ലാം ഒരു പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ കിടന്ന് കേട്ട ശേഷം മുഖമുയർത്തി അവന്റെ കവിളിൽ അവൾ അമർത്തി ചുംബിച്ചു….

“””ധ്രുവി…..”””

“”മ്മ്മ്……”””

“””ഒരു പാട്ട് പാട്….”””

അവൾ കണ്ണ് വിടർത്തി അവനെ തല ചരിച്ചു നോക്കി…..

“””ന്താടി ഉണ്ടക്കണ്ണി നോക്കുന്നെ…..”””

“””മ്മ്ഹഹ്ഹ….”””

അവൾ ചിണുങ്ങി കൊണ്ട് നെഞ്ചോരം കിടന്ന് പുതപ്പ് വലിച്ചിട്ടു അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി കൂടി…..

“””പാടേടി ഊമക്കുയിലെ……”””

“””മ്മ്ഹ്ഹ്……”””

അവൾ നിഷേധാർത്ഥത്തിൽ മൂളിയതും സിദ്ധു പെട്ടെന്ന് മറിഞ്ഞു അവളെ പൊതിഞ്ഞു പിടിച്ചു അവൾക്ക് മുകളിലായി സ്ഥാനം ഉറപ്പിച്ചു…..

അവൾ പിടച്ചിലോടെ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു…

“””നീ പാടില്ല അല്ലെ……”””

അവൻ ചോദിച്ചു കൊണ്ട് അവളുടെ നെഞ്ചിൽ മുഖമിട്ട് ഉരസാൻ തുടങ്ങി…..

“””സച്… സച്ചുവേട്ടാ…. അടങ്ങി ഇരിക്ക്….ഹഹ…നിക്ക് ഇക്കിളി ആവുന്നു… “”

അവന്റെ കൈയിൽ കിടന്ന് അവൾ കുതറി എങ്കിലും അവൻ വിടാൻ ഭാവം ഇല്ല.. അവസാനം അവൾ പാടാം എന്ന് സമ്മതിച്ചു കഴിഞ്ഞപ്പോൾ അവൻ അടങ്ങി അവളുടെ നഗ്നമായ തോളോട് മുഖം ചേർത്ത് കിടന്നു…..

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു

നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു

പള്ളിത്തേരില്‍ നിന്നെക്കാണാന്‍

വന്നെത്തുന്നു വെള്ളിത്തിങ്കള്‍

രജനീ ഗീതങ്ങള്‍ പോലെ

വീണ്ടും കേള്‍പ്പൂ…..

സ്നേഹ വീണാനാദം…..

അവളുടെ സ്വരം അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിനൊപ്പം അവളോട് ഉള്ള പ്രണയത്തിന്റെ തീവ്രത അവനിൽ ഏറി വന്നു….

അഴകിന്‍ പൊൻതൂവലില്‍ നീയും

കവിതയോ പ്രണയമോ……

രാവിന്‍ നിലാക്കായല്‍…..

പൂർത്തി ആക്കുന്നതിന് ഇടയിൽ തന്നെ സിദ്ധു അവളുടെ ചൊടികളെ സ്വന്തമാക്കിയിരുന്നു……

മതി വരാത്ത പോലെ ആ മൃദുല ദളങ്ങളിലെ തേൻ ആവശത്തോടെ അവൻ നുകരുമ്പോൾ വീണ്ടും അവന്റെ പ്രണയാഗ്നിയിൽ ഉരുകി ഒലിക്കാൻ അവളുടെ മനസും ശരീരവും ഒരുപോലെ തുടി കൊട്ടി……

അവളിലേക്ക് ഒരു ലഹരി ആയി വീണ്ടും അവന് പടർന്നു കയറാൻ അധിക സമയം വേണ്ടി വന്നില്ല….. ഉയർന്നു താഴുന്ന ഇരുവരുടെയും നിശ്വാസങ്ങൾ ആ മുറിയിലാകെ മാറ്റൊലി പൂണ്ടു….. കടന്ന് പോകുന്ന ഒരു നിമിഷങ്ങളിലും അവർ പരസ്പരം മത്സരിച്ചു പ്രണയിച്ചുകൊണ്ടിരുന്നു…….

💓💓💓💓💓

ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു വീണു…

തീവണ്ടിയും അവന്റെ ഊമക്കുയിലും തമ്മിൽ പ്രണയിച്ചും കലഹിച്ചും ജീവിതം ആസ്വദിച്ചു…..

അവർക്ക് കൂട്ടായി ഇച്ചായനും അവന്റെ പട്ടത്തി പെണ്ണും പിന്നെ ഒരു പാവം സ്കൂൾ മാഷും അവന്റെ ടീച്ചറും…..

ഈ അടുത്ത കാലത്ത് ആണ് ആൽവിയും പാറുവും സിതാരയും അവരുടേ ജീവിതത്തിലേക്ക് വന്നതെങ്കിലും ഈ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പരസ്പരം അവർ ആറുപേർക്ക് ഇടയിലും ആഴത്തിൽ തന്നേ ഒരു ആത്മബന്ധം ഉടൽ എടുത്തിരുന്നു……

പഴയത് പോലെ സംസാരശേഷി തിരികെ ലഭിച്ചു കഴിഞ്ഞപ്പോൾ ഇനി ഒരു ജോലിക്കായി ശ്ര^മിക്കാം എന്ന് ദേച്ചുവിന് തോന്നി… അവളുടെ അമ്മയുടെ പാത പിന്തുടരാൻ തന്നെ ആയിരുന്നു അവൾക്ക് ഏറെ താല്പര്യം…..അതുകൊണ്ട് തന്നേ അവൾ ബി.എഡിന് ചേരാൻ തീരുമാനിച്ചു….

അവളുടെ ആവശ്യം വീട്ടിൽ അറിയിച്ചപ്പോൾ എല്ലാവർക്കും സന്തോഷം….അവളെ പഠിക്കാൻ വിടാൻ ഏറെ ഉത്സാഹം സിദ്ധുവിന് ആയിരുന്നു….

ഓൺലൈനിൽ അപ്ലൈ ചെയ്യാനും അലോട്മെന്റ് നോക്കാനും എല്ലാം ദച്ചുവിനെക്കാൾ ആവേശം അവന് ആയിരുന്നു….. വൈകാതെ തന്നെ അവിടെ അടുത്ത് തന്നെ ഒരു കോളേജിൽ അവൾക്ക് അഡ്മിഷനും ശെരിയായി……

ഭാര്യയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത ആക്കാൻ ഉള്ള ഭർത്താവിന്റെ ആത്മാർത്ഥത ആയിട്ട് ആരും ഇതിനെ തെറ്റിദ്ധരിക്കേണ്ട….

ഈ ആത്മാർത്ഥതക്ക് പിന്നിലെ ചേതോവികാരം ഒന്ന് മാത്രമേ ഉള്ളു….. അസൂയ…..

അവൻ ജോലിക്ക് പോകുമ്പോൾ അവൾ ദേവകിയുടെ വാലിൽ തൂങ്ങി നടക്കുന്നതും അവരുടെ വാത്സല്യം അനുഭവിക്കുന്നതും ഒന്നും ചെക്കന് തീരെ പിടിക്കില്ല.. അത് ഒരിക്കലും അവളെ അവന്റെ അ_മ്മ സ്നേഹിക്കുന്നതിൽ അല്ല…. മറിച്ചു ജോലിക്ക് പോകുന്നത് കൊണ്ട് അവന് അവരുടെ കൂട്ടത്തിൽ പലപ്പോഴും കൂടാൻ സാധിക്കുന്നില്ല എന്ന് ഉള്ളത് തന്നെ ആണ് കാരണം….

ഇനിയിപ്പോൾ അവളും എന്നും ബാഗും തൂക്കി ഇ_റങ്ങിക്കോളും എന്ന് ഓർത്തപ്പോൾ ചെക്കന്റെ ഉള്ളിൽ ഒരു ഡി ജെ പാർട്ടി തന്നെ നടന്നു…..

പക്ഷെ അവൻ അപ്പോൾ അറിഞ്ഞിരുന്നില്ല പിന്നാലെ യമണ്ടൻ പണികൾ അവനെ തേടി എത്തും എന്ന്…..

ക്ലാസ്സ്‌ തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ അവൾക്ക് കോളേജിൽ നിന്ന് കൊടുക്കുന്ന പണികൾ നൈസായിട്ട് അവൾ സിദ്ധുവിന്റെ മണ്ടക്ക് വെയ്ക്കാൻ തുടങ്ങി….

ചാർട്ട് വരച്ചു താ… റെക്കോർഡിന് ലൈൻ ഇട്ട് താ… ബ്ലോഗ് ഉണ്ടാക്കി താ… എന്നൊക്കെ പറഞ്ഞ് അവൻ വന്നു കഴിയുമ്പോൾ മുതൽ ചെവി തല കേൾപ്പിക്കാതെ അവന്റെ പിന്നാലെ തന്നെ ആവും ദച്ചു…..

അദ്യം ഒക്കെ അവൾ പറയുമ്പോഴേ അവൻ ചെയ്തു കൊടുക്കുമായിരുന്നു…. പിന്നെ പിന്നെ പണികൾ കൂടി വന്നു….. അവൻ മൈൻഡ് ആക്കാതെ ഇരുന്നാൽ അവൾ അവസാന അടവ് എടുക്കും… പ്രലോഭനം…. പാവം ചെക്കൻ അതിൽ മൂക്കും കുത്തി വീഴുകയും ചെയ്യും……

ഇന്നും അതുപോലെ പെട്ടിരിക്കുകയാണ് അവൻ…..

“”” കല്യാണം കഴിഞ്ഞ പെൺപിള്ളേരെ മറ്റെന്ത് പഠിക്കാൻ വിട്ടാലും ബി. എഡിന് മാത്രം വിടല്ല്..””

ചാർട്ട് വരയ്ക്കുന്ന വേളയിൽ അവൻ പല്ല് കടിച്ചു……

“””അതെന്താ സച്ചുവേട്ടാ…..””””

റെക്കോർഡ് എഴുതുന്നതിന് ഇടയിൽ നിഷ്കളങ്കമായി ദച്ചു ചോദിച്ചു…..

“””എന്നേ പോലെ ഉള്ള പാവം ഭർത്താക്കന്മാർ ഇതിനു ബലിയാട് ആവും……”””

സിദ്ധു പറയുന്നത് കേട്ടതും അവൾ ഇളിച്ചു കാണിച്ചു……

“””ദേ സൂക്ഷിച്ചു വരയ്ക്കണം…. അല്ലേൽ കഴിഞ്ഞ ദിവസം റെക്കോർഡിന് പേജ് നമ്പർ തെറ്റിച്ച പോലെ ഇത് തെറ്റിച്ചാൽ അദ്യം മുതൽ പിന്നേം വരക്കേണ്ടി വരും…..”””

ദച്ചു അവനെ ഒന്ന് ഓർമിപ്പിച്ചിട്ട് അവിടെ നിന്ന് എഴുന്നേറ്റ് നടന്നതും വായുവിൽ ഉയർന്നു പൊങ്ങിയതും ഒന്നിച്ചാണ്… എന്താണെന്ന് ചിന്തിക്കാൻ ഉള്ള സമയം ലഭിക്കുന്നതിനു മുൻപ് തന്നെ അവൾ ബെഡിലേക്ക് വീണ് അവളുടെ മേലേക്ക് അവനും അമർന്നിരുന്നു….

“””സച്ചു… വേട്ട… എന്താ ഈ കാ… കാണിക്കുന്നേ…”””

“””നീയെ കുറച്ചു നാളായിട്ട് എന്നേ പറഞ്ഞ് പറ്റിച്ചു കാര്യങ്ങൾ സാധിക്കുന്നുണ്ട്… ഇന്ന് ആ കടം എല്ലാം വീട്ടിയ ശേഷം ബാക്കി ചാർട്ട് നമുക്കു വരയ്ക്കാട്ടോ…….””””

പറഞ്ഞ് കഴിയുമ്പോൾ തന്നെ അവളുടെ കഴുത്തിലേക്ക് അവൻ മുഖം അമർത്തിയിരുന്നു…

വിയർപ്പിനാൽ ഈർപ്പം ആയിരുന്ന അവളുടെ കഴുത്തിൽ അവന്റെ അധരങ്ങൾ ഓടി നടന്നു…..

“””സ്.. സച്ചു… വേട്ട…. നിക്ക് നാളെ റെക്കോർഡ് സബ്‌മിറ്റ്….””””

അവന്റെ ചുംബന ചൂടിൽ അവളുടെ നാവിനു പോലും തളർച്ച ബാധിച്ചു…..അവന്റെ അധരങ്ങൾ അവളുടെ മുഖത്തും കഴുത്തിലും എല്ലാം മാറി മാറി ഒഴുക്കുമ്പോൾ അവന്റെ പ്രണയ ചൂടിൽ അവൾ അലിയാൻ തുടങ്ങിയിരുന്നു…..

“””സച്ചുവേട്ട…. ന്നോട് എപ്പോഴാ ഇഷ്ടം തോന്നി തുടങ്ങിയെ……..”””

പുതപ്പിനുള്ളിൽ വിയർപ്പ് കണങ്ങൾ മൊട്ടിട്ട രോമാവൃതമായ അവന്റെ നെഞ്ചോരം തല ചേർത്ത് വെച്ച് കിടന്നു കൊണ്ട് അവൾ ചോദിച്ചു…..

സിദ്ധു അത് കേട്ട് തല ചരിച്ചു അവളെ നോക്കി…

അവനെ തന്നെ ഉറ്റ് നോക്കി കിടക്കുന്നവളെ കണ്ട് അവൻ പതിയെ ചിരിച്ചു…

“”””പറ സച്ചുവേട്ടാ…. എപ്പോഴാ ഇഷ്ടം തോന്നിയെ……””””

“””എപ്പോഴാണ് ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയത് എന്ന് എനിക്കും ഉത്തരം കിട്ടാത്ത ചോദ്യം ആണ് ധ്രുവി….. പക്ഷെ ന്റെ പ്രണയത്തെ ഞാൻ മനസിലാക്കിയത് നിന്നെ മറ്റൊരാൾ പ്രണയിക്കുന്നു എന്ന് അറിഞ്ഞ നിമിഷമാണ് …..

മറ്റൊരുവന്റെ മോതിരം നിന്റെ കൈയിൽ വീണപ്പോഴൊന്നും എനിക്ക് ഒന്നും തോന്നിയിരുന്നില്ല….

പക്ഷെ നിന്നെ പ്രണയിക്കുന്നു എന്ന് ഒരാൾ ന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ന്റെ ചങ്ക് വല്ലാതെ പിടഞ്ഞു ധ്രുവി… അത്രമേൽ നിക്ക് പ്രിയപ്പട്ടതിൽ നിന്നും ന്റെ അവകാശം നഷ്ടപ്പെടാൻ പോകുന്ന പോലെ തോന്നി…. നിന്നെ നഷ്ടം ആയിരുന്നേൽ ഭ്രാന്ത്‌ പിടിച്ചേനെ ധ്രുവി…എനിക്ക് ചിലപ്പോൾ……”””

അത് പറയുമ്പോൾ ആ നിമിഷവും അവന്റെ ശബ്ദം ഒന്ന് ഇടറിയിരുന്നു….ദച്ചു അവനെ തന്നെ മതി മറന്നു നോക്കി കിടന്നു……

“”നീ.. ന്റെയാ…. ന്റെ മാത്രം ഊമക്കുയിൽ……”””

ഈ സച്ചുവിന്റെ മാത്രം ഊമക്കുയിൽ..

അവളെ പൊതിഞ്ഞു പിടിച്ചു പറഞ്ഞ് കൊണ്ട് അവളുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു..

(തുടരും…….)

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ലക്ഷ്മി ലച്ചൂസ്