അവന്റെ സ്നേഹവും കരുതലും അ, വളുടെ മനസ്സിൽ ശരത്തിനോടുള്ള സമീപനത്തിൽ മാറ്റം കൊണ്ടു വന്നു.

പ്രാണനായ്….

രചന : അനു അനൂപ്

ഹരി…. എഴുന്നേൽക്കാൻ..

ഇന്നല്ലേ നിന്റെ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം… പോകുന്നില്ലേ…

ഹ്മ്മ്… പോകണം…

കണ്ണു തുറക്കാതെ തന്നേ ഹരി ഉത്തരം മൂളി….

പോന്നു മോൻ അവിടെ ചുരുണ്ടു കിടന്നോ… നിന്റെ ഫോൺ കിടന്നു അടിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി…

ഇത് കേട്ടതും ഹരി ചാടി എഴുന്നേറ്റു.. ശേ.. ഈ അമ്മയുടെ ഒരു കാര്യം… പിറുപിറുത്തുകൊണ്ട് ഹരി ഫ്രഷ് ആയി വന്നു. അമ്മ അവനു ചായ കൊടുത്തു.. അത് വായിൽ വച്ചതും ഫോൺ ശബ്ദിക്കാൻ തുടങ്ങി.. ഹരി ഇടത്തെ കൈ കൊണ്ടു അതെടുത്തു… എന്നിട്ട് ചെവിയിൽ വച്ചപ്പോഴേക്കും

നീ എവിടെ പോയ്‌ കിടക്കുകയാ ഹരി.. ഇന്നല്ലേ കിഷോറിന്റെ പെങ്ങളൂട്ടിയുടെ കല്യാണം… ആദ്യം ചെല്ലേണ്ട നമ്മൾ തന്നേ വൈകിയാലോ???

ടാ.. ചെവി പൊന്നാക്കല്ലേ.. നീ വണ്ടിയെടുത്തു വാ.. ഞാൻ റെഡി ആയി നിൽക്കുകയാണ്..

ആ ശെരി.. ഹരി കഴിച്ചു കഴിഞ്ഞു വേഗം പുറത്തു പോയി നിന്ന്.. അപ്പോഴേക്കും ബൈകുമായി ശബരി എത്തിയിരുന്നു.. രണ്ടു പേരും കൂടി മണ്ഡപത്തിലേക്ക് പോയി.. അവിടെ എത്തിയപ്പോഴേക്കും ആൾക്കാരൊക്കെ വന്നു തുടങ്ങുന്നേ ഉള്ളു… ഹരിയും ശബരിയും ഉള്ളിൽ പോയതും ഹരിയുടെ ചെവിയിൽ പിടുത്തം വീണിരുന്നു.. മാറ്റാരുമല്ലായിരുന്നു ഹരിയുടെ ചങ്കായ ശിവ ആയിരുന്നു അത്..ശിവയുടെ അനിയത്തിയുടെ കല്യാണം ആയിരുന്നു അന്ന്..

തലേന്ന് അവൻ വന്നിരുന്നെങ്കിലും രാവിലത്തെ പരിപാടിക്ക് നേരത്തെ എത്തണമെന്ന് ശിവ പറഞ്ഞതായിരുന്നു ഇപ്പോൾ വെള്ളത്തിലായി നിൽക്കുന്നത്.

ടാ.. നിന്നോട് രാവിലെ നേരത്തെ എഴുന്നള്ളാൻ പറഞ്ഞതല്ലേ.. എന്നിട്ട് വരുന്നതോ മുഹൂർത്തം ആവാറായപ്പോൾ…

ടാ.. ക്ഷമി.. ഞാൻ ഉറങ്ങി പോയി.. .

ഹ്മ്മ്… ശിവ അമർത്തി മൂളി..

മൂവരും ചേർന്ന് പിന്നെ കല്യാണ തിരക്കിലേക്ക് പോയി.. ചെക്കൻ വന്നതും അവരെ ക്ഷണിച്ചു ഉള്ളിൽ ഇരുത്താനൊക്കെ ഹരി മുന്നിൽ തന്നേ ഉണ്ടായിരുന്നു. ശിവയുടെ പെങ്ങളെ മണ്ഡപത്തിലേക്ക് കൂട്ടി കൊണ്ടു വരുമ്പോഴായിരുന്നു ഹരി ആ കണ്ണുകളെ ശ്രദ്ധിച്ചത്… മാൻമിഴി കണ്ണുകൾ അവനെ ഏറെ ആകർഷിച്ചു… ഹരി അത്രേ നിൽപ്പ് തുടർന്നു… ശബരി വന്നു തട്ടിയപ്പോഴാണ് ഹരി ബോധത്തിലേക്ക് വന്നത്..

എന്താടാ വായും തുറന്നു നിൽക്കുന്നത്…

ടാ… നമ്മുടെ സ്നേഹയുടെ അടുത്ത് നിൽക്കുന്ന പെൺകുട്ടിയെ മുൻപേങ്ങും കണ്ടിട്ടില്ലല്ലോ??..

ഏതു കുട്ടി??

ഡാ ആ സാരി ഉടുത്തു നിൽക്കുന്ന കുട്ടി..

സ്നേഹയുടെ വലതു വശം..

അപ്പോഴാണ് ശബരിയും ശ്രദ്ധിക്കുന്നത്.

ആ അത് സ്നേഹയുടെ കൂട്ടുകാരിയാണ്.. ഒരുമിച്ചു പഠിച്ചതാണ്.. ഇന്നലെ ഉണ്ടായിരുന്നു വീട്ടിൽ..

ഏഹ് എവിടെ ശിവയുടെ വീട്ടിലോ??

ശബരി വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി.. ഹരി ഒന്ന് ഇളിച്ചു കാണിച്ചു.

അല്ല മോൻ വീണോ??

ഹരി ചിരിച്ചു കൊണ്ടു അവളെ നോക്കി.. അവളുടെ പേരെന്താ ശബരി..

അപർണ്ണ..

നിനക്കിതൊക്കെ എവിടുന്നു കിട്ടി…

അതൊക്കെ ഒപ്പിക്കില്ലേ.. ടാ.. ആ കുട്ടി പാവമാ…

പഠിക്കാൻ കഴിയാതെ പഠിത്തം ഉപേക്ഷിച്ചു ഇപ്പോൾ ഒരു തുണി കടയിൽ പോവുകയാണ്.. സ്നേഹ ഇന്നലെ എന്റെ അമ്മയോട് പറയുന്നതുകണ്ടു… ആ കുട്ടി ആയിരുന്നുത്രെ സ്കൂളിൽ ഫസ്റ്റ്..

പറഞ്ഞിട്ടെന്താ കാര്യം… കയ്യിൽ കാശില്ല പഠിക്കാൻ..

ടാ.. എത്രയോ ഗവണ്മെന്റ് കോളേജ് ഇല്ലേ??

ടാ അവളുടെ വീട്ടിൽ നല്ല കഷ്ടപ്പാടാണ്.. അച്ഛൻ എവിടെയോ ജോലിക്ക് പോയിരുന്നു.. അടുത്തിടെ ഒരു അപകടം സംഭബിച്ചു അരക്കു താഴേക്കു ചലന ശേഷി ഇല്ല.. ഒരു അനിയൻ ഉണ്ട്.. അവനെ ഇപ്പോൾ അവൾ പഠിപ്പിക്കുകയാണ്… അമ്മ കഴിഞ്ഞ വർഷം മരിച്ചു…. എന്താ പറയുക..

മൊത്തത്തിൽ കഷ്ടമാണ്..

എല്ലാം കേട്ടു ഹരി വെറുതെ ഒന്ന് മൂളി…

എന്തോ ഹരിക്ക് അവളിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല..

ഹരി നല്ല വെളുത്തിട്ടു ഒരു സുന്ദര കുട്ടൻ ആണ്..

ആരും ഒന്ന് നോക്കിപ്പോകും…

മുഹൂർത്തം ആയപ്പോൾ സ്നേഹയുടെ കഴുത്തിൽ കിരൺ താലികെട്ടി ജീവിതസഖി ആക്കി.. കല്യാണ മേളം കഴിഞ്ഞു എല്ലാവരും കൂടണഞ്ഞു… എന്നാലും ഹരിയുടെ മനസ്സിൽ നിന്നും അപർണ്ണയുടെ മുഖം മായാതെ നിന്ന്…

രണ്ടു മൂന്നു ദിവസം ഹരി കവലയിൽ വന്നു നോക്കി… പക്ഷെ അവളെ കാണാൻ കഴിഞ്ഞില്ല..

ഒടുവിൽ രണ്ടും കല്പ്പിച്ചു ഹരി ശിവയുടെ വീട്ടിൽ പോയി കാര്യം പറഞ്ഞു.. അവർക്കെല്ലാം സന്തോഷമായിരുന്നു.. ശിവ അഡ്രസ് ഒക്കെ പറഞ്ഞു കൊടുത്തു..ഹരി അത് വാങ്ങി വീട്ടിൽ ചെന്ന് കാര്യം അവതരിപ്പിച്ചു… ആദ്യം അവർക്ക് പെണ്ണിനെ കാണണമെന്ന് മാത്രം പറഞ്ഞു…

അടുത്ത ദിവസം തന്നേ ഹരിയും വീട്ടുകാരും കൂടി അപർണ്ണയുടെ വീട്ടിലേക്ക് പോയി.. ഇടിഞ്ഞു പൊളിഞ്ഞു വീഴാരായ വീടായിരുന്നു അത്… ഉള്ളിൽ എന്തൊക്കെയോ തട്ടലും മുട്ടലും കേൾക്കുന്നുണ്ട്…

ഹരി വെളിയിൽ നിന്ന് വിളിച്ചു.. ഉള്ളിൽ നിന്നും അപർണ്ണയുടെ അനിയൻ വന്നു… അവൻ എല്ലാരേയും കണ്ടു പകച്ചു ഉള്ളിലേക്ക് തന്നേ ഓടി…. അൽപ സമയത്തിന് ശേഷം ഉള്ളിൽ നിന്നും അപർണ്ണ ഇറങ്ങി വന്നു… ഹരിയുടെ അമ്മ അവളെ തന്നേ നോക്കി നിന്ന്… അമ്മക്ക് ഒറ്റ നോട്ടത്തിൽ തന്നേ ഇഷ്ടമായി.. അപർണ്ണയാണെങ്കിൽ വഴി തെറ്റി വന്നതായിരിക്കുമെന്ന് വിചാരിച്ചു എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി… ഹരിയുടെ അമ്മ അപർണ്ണയുടെ കൈ പിടിച്ചു ഉള്ളിലേക്ക് കൊണ്ടു വന്നു.. ഒരു ചെറിയ ബെഞ്ച് ഉണ്ടായിരുന്നു..

മൂവരും അതിൽ ഇരുന്നു.. അപർണ്ണ അവരെ തന്നേ നോക്കി….

ആരാ?? ഇവിടേക്ക് തന്നേ വന്നതാണോ??

അത്ഭുതമൂറുന്ന കണ്ണുകളോടെ അവൾ ചോദിച്ചു..

ഹരിയുടെ അമ്മ ചിരിച്ചു കൊണ്ടു കാര്യം അവതരിപ്പിച്ചു.. അവൾ ഞെട്ടി കൊണ്ടു ഹരിയെ നോക്കി.. പിന്നെ ഒരു വെപ്രാളമായിരുന്നു…

അവളുടെ ഓട്ടം കണ്ടിട്ട് അമ്മ അവളെ തടഞ്ഞു…

“മോൾ ഒന്നും എടുക്കണ്ട… മോളെ കുറിച്ചൊക്കെ എന്റെ മോൻ പറഞ്ഞു… പഠിക്കാൻ ഇഷ്ടമാണെന്നു അറിയാം.. പഠിക്കണം.. പഠിത്തം കഴിഞ്ഞു ഞങ്ങൾ കൂട്ടി കൊണ്ടു പൊയ്ക്കൊള്ളാം… തത്കാലം ജോലിക്കൊന്നിം പോകണ്ട…”

എന്തൊക്കെയോ അമ്മ പറയുന്നുണ്ടെങ്കിലും അപരണ്ണയുടെ കാതുകൾ കോട്ടി അടച്ച പോലെ ഉണ്ടായിരുന്നു.. അമ്മയും അച്ഛനും പിന്നേ അപർണ്ണയുടെ അച്ഛന്റെ അടുത്ത് സംസാരിക്കാൻ പോയി..

കൂടെ അവളുടെ അനിയനെയും കൂട്ടി..

ഹരിയും അപർണ്ണയും മാത്രമായി..അവൾ തല താഴ്ത്തി നിൽക്കുകയായിരുന്നു.. .

അപർണ്ണ… എന്റെ പേര് ഹരി.. ഞാൻ ഒരു പ്രവാസിയാണ്. സ്നേഹയുടെ കല്യാണത്തിന് തന്നേ കണ്ടിട്ടുണ്ട്.. സ്നേഹയുടെ ഏട്ടൻ ശിവ എന്റെ ചങ്കാണ്. അവൻ ആണ് തന്നേ കുറിച്ഛ് എല്ലാം പറഞ്ഞു തന്നത്.. വീട്ടിൽ കാര്യം അവതരിപ്പിച്ചു തന്നേ വന്നു കാണാം എന്ന് കരുതി.. തന്റെ ഇഷ്ടങ്ങളൊക്കെ നടക്കട്ടെ.. പഠിച്ചോളൂ… ജോലി വേണമെങ്കിൽ ചെയ്തോളൂ. അതിനൊന്നും എതിർപ്പ് പറയില്ല.. ഒന്നേ ചോദിക്കാൻ ഉള്ളു.. കൂടെ കൂട്ടിക്കോട്ടെ.. അടുത്ത വരവിനു.. അവൾ നിറഞ്ഞ കണ്ണോടെ അവനെ നോക്കി. അവൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു..

അവർ അങ്ങനെ നിൽക്കുമ്പോഴാണ് അച്ഛനും അമ്മയും അങ്ങോട്ട് വന്നത്.. . ഹരി മോൾടെ അച്ഛനെ കണ്ടിട്ട് വരൂ.. ഞങ്ങൾ സംസാരിച്ചു വച്ചിട്ടുണ്ട്. ഹരി തലയാട്ടി അവളെയും കൂട്ടി അങ്ങോട്ട് പോയി..

ഹരി അച്ഛന്റെ കാൽ പിടിച്ചു…. മോളെ കൂടെ കൂട്ടിക്കോട്ടെ എന്ന് ചോദിച്ചു… ആ പിതാവിന്റെ കണ്ണീരായിരുന്നു മറുപടി…..

അന്ന് ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഹരി അപർണ്ണയുടെ ഹൃദയവും കവർന്നിരുന്നു.. അടുത്ത ആഴ്ച തന്നേ ഹരി പ്രവാസജീവിതത്തിലേക്ക് മടങ്ങി.. പോകുന്നതിനു മുന്നേ അവളെ കോളേജിൽ ചേർത്തിട്ടാണ് പോയത്..

അവൾക്കാവശ്യമുള്ളതൊക്കെ അവൻ ചെയ്തു കൊടുത്തു.. പോകുന്ന സമയത്തു അവന്റെ ഫോൺ അവളുടെ കയ്യിൽ കൊടുത്തിട്ട് പോയി..

എത്തിയതും അവൻ വിളിച്ചു.. . പിന്നീട് അങ്ങോട്ട് അവരുടെ പ്രണയകാലം ആയിരുന്നു.. പരസ്പരം ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്നേഹവും പങ്കു വച്ചു അവരുടെ പ്രണയം പൂത്തു തളിർത്തു..

അവളുടെ സെമെസ്റ്റർ എക്സാം എല്ലാം മുറപോലെ കഴിഞ്ഞു. അവകായിരുന്നു മുൻപന്തിയിൽ….

കോളേജിലെ എല്ലാവർക്കും അവളെ ഇഷ്ടനായിരുന്നു… അവസാന വർഷത്തിലേക്ക് അവൾ കാലെടുത്തു വച്ചു.. ദിവസങ്ങൾ ശര വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു.. അമ്പലത്തിൽ വച്ചു എല്ലാ ഞായറാഴ്ചയും ഹരിയുടെ അമ്മ അവളെ കണ്ടിരുന്നു. വിശേഷങ്ങൾ എല്ലാം ചോദിച്ചറിയും..

അവസാന സെമെസ്റ്റർ കാലെടുത്തു വച്ചു.. ആ ഡിസംബറിൽ ഹരി തിരിച്ചു വരികയാണെന്ന് കൂടി അവൾ അറിഞ്ഞപ്പോൾ അവൾക്ക് ഏറെ സന്തോഷമായി..രണ്ടു വർഷങ്ങൾക്കിപ്പുറം തന്റെ പ്രാണനെ കാണാൻ അവളുടെ ഹൃദയം വെമ്പി..

അങ്ങനെ ഒരു ക്രിസ്മസ് തലേ ദിവസം അവളുടെ അടുത്തേക്ക് ശിവയും ശബരിയും വന്നു.. രണ്ടു പേരെയും അതി രാവിലെ കണ്ടപ്പോൾ അപർണ്ണ ചിരിച്ചു..

എന്താ ഏട്ടന്മാരെ ഹരിയേട്ടൻ എവിടെ?? മിനിയാന്ന് രാവിലെ വിളിച്ചതാ.. ഇന്ന് ഇത്ര നേരമായും ഒരു വിളി വിളിച്ചില്ല. എന്താ പറ്റിക്കാൻ ആണോ??

അവൾ പറയുന്നതൊക്കെ കേട്ടെങ്കിലും നിർവികരമായി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു.. . അപർണ്ണ നീ ഒരുങ്ങി വാ.. ഒരു സ്ഥലം വരെ പോകണം.. അത്ര മാത്രേ പറഞ്ഞുള്ളു.. എന്തോ ഹരിയേട്ടൻ തനിക്ക് സർപ്രൈസ് എടുത്തു വച്ചിട്ടുണ്ടെന്നു ആ പൊട്ടി പെണ്ണ് വിചാരിച്ചു വേഗം ഒരുങ്ങി വന്നു…

അവർ മൂവരും വണ്ടിയിൽ കയറി.. ഹരിയുടെ വീട്ടിലേക്കായിരുന്നു പോയത്. വീടിന്റെ വളവു തിരിഞ്ഞതും വീടിനു ചുറ്റും ആൾക്കാർ നിറഞ്ഞപ്പോൾ അപർണ്ണയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.. വണ്ടിയിൽ നിന്നും ശബരി അവളെ ഇറക്കി.. അവൾ സംശയത്തോടെ ശബരിയെയും ശിവയെയും മാറി മാറി നോക്കി..

ഹാളിൽ കാലെടുത്തു വച്ചതും മോനെ എന്നുള്ള വിളി മാത്രമേ അപർണ്ണയുടെ കാതിൽ മുഴങ്ങി കേട്ടുള്ളൂ..

അവളുടെ കണ്ണുകൾ മുന്നിൽ വെള്ള പുതച്ച ശരീരത്തില്ലേക്കു നീണ്ടു.. ഇടറുന്ന കാലുകളോടെ അവൾ അടുത്തെത്തി… ഒരേ ഒരു നോട്ടമേ അവൾ നോക്കിയുള്ളു.. കണ്ണുകൾ അടഞ്ഞു അവൾ കുഴഞ്ഞു വീണു… സ്നേഹ അവളെ താങ്ങി……

കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു അവൾ കണ്ണു തുറന്നതും ചുറ്റും ആൾക്കാർ ആയിരുന്നു അവൾ കണ്ടത്.. ഒരു ഭ്രാന്തിയെ പോലെ അവൾ ഓടി ഹാളിലേക്ക് വന്നതും അവിടം ശൂന്യമായിരുന്നു…

അവൾ തെക്കു വശത്തേക്ക് പോയതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. തന്റെ പ്രാണനെ അഗ്നി വിഴുങ്ങുന്നതാണ് കണ്ടത്… ഒരു മുത്തമെങ്കിലും ആ നെറ്റിയിൽ ചാർത്താൻ കഴിഞ്ഞില്ലല്ലോ എന്നുള്ള വിഷമത്തിൽ അവൾ കാലടികൾ മുന്നോട്ട് വച്ചു..

ആളുന്ന അഗ്നിയിലേക്ക് സ്വയം അർപ്പിക്കാൻ ഒരുങ്ങിയ അവളെ അവിടെ ഉള്ള എല്ലാരും ചേർന്നു തടഞ്ഞു.. ഒടുവിൽ അവളെയും കൊണ്ടു ശിവയും സ്നേഹയും അവളുടെ വീട്ടിലേക്ക് കൊണ്ടു പോയി..അവളെ ഒറ്റക്കിരുത്താതെ സ്നേഹ അന്ന് കൂട്ടിരുന്നു.. രാവും പകലും മറഞ്ഞു.. ദാഹമോ വിശപ്പോ ഒന്നും അവൾ അറിഞ്ഞില്ല… സ്നേഹ അവളെ ആശ്വസിപ്പിച്ചു..

അപർണ്ണ നീ ഒന്ന് കരയു.. പ്ലീസ്…

സഹിക്കുന്നില്ല…

നിന്നോട് സംസാരിച്ചു ഫോൺ വച്ചു ഹരിയേട്ടൻ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആക്കി കുറച്ചു ദൂരമേ പോയിട്ടുണ്ടാവുള്ളു.. ആക്‌സിഡന്റ് ആയിരുന്നു…ഹരിയേട്ടന്റെ അമ്മ നിന്നെ അന്വേഷിച്ചിരുന്നു.. നീ വല്ലതുംകഴിച്ചോ എന്ന് ചോദിച്ചു.. എന്തെങ്കിലും ഒന്ന് മിണ്ടു പെണ്ണെ??”

അപർണ്ണയുടെ കാതിൽ അവൾക്ക് ഹരി അവസാനമായി സംസാരിച്ചതായിരുന്നു ഓർമ വന്നത്..

ഹരിയേട്ടൻ വന്നു കൂടെ കൂട്ടുമെന്നും ഒരുമിച്ചു ഒരുപാട് യാത്രകൾ പോകണമെന്നൊക്കെ പറഞ്ഞതാണ്…

ഒരുമിച്ചു പോകണം എന്നല്ലേ പറഞ്ഞെ പിന്നെ എന്തിനാ എന്നേ തനിച്ചാക്കിയെ??

ഉൽമനസ്സിൽ അവളോട്‌ തന്നേ അവൾ പുലമ്പി കൊണ്ടിരുന്നു… അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെ സ്നേഹ കുഴങ്ങി..അപര്ണയെ അനിയനെ ഏൽപ്പിച്ചു സ്നേഹ മടങ്ങി.. അപർണ്ണ കോളേജിൽ പോകാതെ ആയി… അവളുടെ സേം ഫീസ് ഹരി വന്നു അടക്കാം എന്നായിരുന്നു പറഞ്ഞത്…

അവൾ ഒരിക്കൽ ഹരിയുടെ അമ്മയെ വിളിച്ചിരുന്നു…

പക്ഷെ മകൻ മരിച്ചതിൽ പിന്നെ ആ മാതാപിതാക്കൾക്ക് ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല… പതിയെ പതിയെ അവളെ അവർ കൈ ഒഴിഞ്ഞു… കോളേജിൽ നിന്ന് എല്ലാവരും വന്നു അന്വേഷിച്ചപ്പോൾ കാര്യം മനസ്സിലായി..

പ്രിൻസിപ്പൽ തന്നേ ഫീസ് അടച്ചു എക്സാം എഴുതാൻ പറഞ്ഞു… അവൾ ആദ്യം നിഷേധിച്ചു..പിന്നീട് ടീച്ചേർസ് എല്ലാവരും വന്നു അനിയന്റെ ഭാവിയെ കുറിച്ചൊക്കെ ചോദിച്ചപ്പോൾ അവൾ സമ്മതിച്ചു..

അവളുടെ ട്യൂട്ടർ തന്നേ എല്ലാ ദിവസവും പരീക്ഷ എഴുതാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തു…

അവസാന പരീക്ഷയും കഴിഞ്ഞു അവൾ കോളേജിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്തിനോ വേണ്ടി അവളിൽ ഒരു ഏങ്ങൽ പുറത്തേക്ക് വന്നു..

ആദ്യ ദിവസം ഹരിയേട്ടന്റെ കയ്യും പിടിച്ചു കയറി വന്ന കോളേജ് ആയിരുന്നു അത്. ഇപ്പോൾ കൂടെ അദ്ദേഹം ഇല്ലെന്നു അവൾക്ക് സങ്കൽപ്പിക്കാൻ പോലും ആവുന്നില്ലായിരുന്നു.. അവൾ ഇറങ്ങി നടന്നു…

പിന്നീട് അങ്ങോട്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി യോഗിപ്പിക്കാൻ അവൾ കഷ്ടപ്പെടുകയായിരുന്നു..

വർഷങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു… അനിയൻ പ്ലസ് ടു കഴിഞ്ഞു കോളേജിൽ ചേർത്തി.. അവൾക്ക് ഒരു ജോലി ശെരിയായി.. ഇതിനിടയിൽ അച്ഛനും അവരെ വിട്ടു പോയി.. ഇതിനിടയിൽ അവളെ ഒരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവളുടെ കഥകൾ എല്ലാം അറിഞ്ഞ ഒരാൾ.. ഹരിയുടെ കൂടെ പഠിച്ച ഒരാൾ തന്നേ… ശരത്…. അവൻ അവളെ കണ്ടു സംസാരിച്ചു.. ആദ്യമൊക്കെ അവൾ അവഗണിച്ചു..

പക്ഷെ അവൻ വിടാതെ പിന്തുടർന്ന്… സഹികെട്ടു അവൾ ചീത്ത പറഞ്ഞെങ്കിലും അവൻ അടുത്ത ദിവസം തന്നേ വീട്ടുകാരെ കൊണ്ടു വന്നു…

ശിവയുടെ വീട്ടുകാരും സ്നേഹയും എല്ലാരും നിർബന്ധിച്ചു.. പക്ഷെ അവൾക്ക് ഹരിയുടെ സ്ഥാനത്തു വേറെ ഒരാളെ ആലോചിക്കാൻ പോലും കഴിഞ്ഞില്ല… അവളുടെ മറുപടി ഇല്ലാതെ തന്നേ ശിവ കല്യാണം നടത്താം എന്ന് വാക്ക് കൊടുത്തു..

അടുത്ത മുഹൂർത്തത്തിൽ തന്നേ അമ്പലത്തിൽ വച്ചു താലികെട്ടി.. കല്യാണത്തിന് ഹരിയുടെ അച്ഛനും അമ്മയും വന്നിരുന്നു… അവളെ അനുഗ്രഹിച്ചു..

ശരത് അപർണ്ണയുടെ അനിയന്റെ പഠിത്തം മുഴുവനും ഏറ്റെടുത്തു.. അവനെ ഹോസ്റ്റൽ നിർത്തി.. ഒഴിവു കിട്ടുമ്പോഴെല്ലാം ചേച്ചിയെ കാണാൻ അവൻ ഓടി വരും.. . കല്യാണം കഴിഞ്ഞെങ്കിലും അപർണ്ണ ശരത്തിനെ സ്വീകരിച്ചില്ല. പതിയെ പതിയെ അവളിൽ അവൻ മാറ്റങ്ങൾ സൃഷ്ടിച്ചു.. അവളെ സ്നേഹത്തിൽ പൊതിഞ്ഞു പിടിച്ചു.. അവളെ വീണ്ടും പഠിപ്പിച്ചു… ജോലി വാങ്ങി കൊടുത്തു….

അവന്റെ സ്നേഹവും കരുതലും അവളുടെ മനസ്സിൽ ശരത്തിനോടുള്ള സമീപനത്തിൽ മാറ്റം കൊണ്ടു വന്നു. അവൾക്ക് അവനെ ഇഷ്ടപ്പെടാൻ തുടങ്ങി..

ഒരു ദിവസം ശരത് എന്തോ ഓഫീസിൽ നിന്ന് വരാൻ വൈകി.. രാത്രി ഏറെ ആയിട്ടും അവനെ കാണാത്തതു കൊണ്ടു അവളിൽ ഭയംനിറയാൻ തുടങ്ങി.. രാത്രി ഏറെ വൈകി വാതിലിൽ മുട്ടു കേട്ടപ്പോൾ അവൾ ഓടി വാതിൽ തുറന്നു നോക്കിയതും മഴയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ശരത്തിനെ ആണ് കണ്ടത്… അവൾ ഉറക്കെ കരഞ്ഞു അവനെ ആഞ്ഞു പുൽകി.. ശരത് പകച്ചു പോയി..

അവനറിയുകയായിരുന്നു അവളിൽ അവൻ നിറഞ്ഞു നിൽക്കുകയാണെന്നു.. അവളുടെ പതം പറഞ്ഞുള്ള കരച്ചിൽ നിന്ന് തന്നേ മനസ്സിലായിരുന്നു അവൾ വല്ലാതെ പേടിച്ചിട്ടുണ്ടെന്നു.. അവളെ സമാധാനിപ്പിച്ചു അവൻ ഉള്ളിലേക്ക് കൊണ്ടു വന്നു…

“പേടിച്ചു പോയോ പെണ്ണെ??”

അവൾ ദയനീയമായി മൂളിക്കൊണ്ട് അവനെ അള്ളി പിടിച്ചു… ഇരുവരിലും പരസ്പരം അറിയാനുള്ള ആഗ്രഹം തുടി കോട്ടി… കോരി ചൊരിയുന്ന മഴയിൽ പരസ്പരം ആവോളം സ്നേഹിച്ചു…

ഋതുക്കൾ മാറി മറിഞ്ഞു… അപര്ണക്കു സർക്കാർ ഉദ്യോഗം ലഭിച്ചു… രണ്ടു കുരുന്നുകൾ ഉണ്ട് അവർക്ക് രണ്ടു പേർക്കും… സന്തോഷത്തോടെ ഇരുവരും ജീവിച്ചു പോകുന്നു… എന്നാലും ഇന്നും അപര്ണക്കു ക്രിസ്മസ് തലേ ദിവസം നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ ഉണ്ടാവും….

അവസാനിച്ചു…

നടന്നൊരു സംഭവത്തെ ഞാൻ എന്റേതായ ഭാവനയിൽ എഴുതി എന്ന് മാത്രം….

ലൈക്ക് കമൻറ് ചെയ്യണേ…

രചന : അനു അനൂപ്