നല്ലൊരു സുഹൃത്ത് ജീവിതാവസാനം വരെ നല്ല കൂട്ടായി കയ്യെത്തും ദൂരെ എപ്പോഴും ഉണ്ടാകും…

എന്നും കൂട്ടായി.❣️

രചന : സൂര്യ ഗായത്രി

ദേവു റൂമിലേക്ക് ചെന്നപ്പോൾ ഹരി ഫോണിൽ നോക്കി ഇരിക്കുവാ… ദേവികയുടേം ഹരിദേവിന്റെയും കല്യാണം കഴിഞ്ഞു ഇപ്പോൾ ഒരാഴ്ച്ച കഷ്ട്ടി ആയതേ ഉള്ളു.. ദേവികയുടെ കല്യാണം കൂടാൻ വന്നത് ആയിരുന്നു ഹരി.

കല്യാണം മുഹൂർത്തം സമയം ആയപ്പോൾ ആണ് ചെക്കൻ കല്യാണ തട്ടിപ്പ് വീരൻ ആണെന്ന്.. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. അകന്ന ഒരു ബന്ധുവായ ഹരിയേ പറഞ്ഞു മനസ്സിലാക്കി മൂഹൂർത്തം കഴിയും മുന്നേ കല്യാണം നടത്തി.

ദേവുവിനോട് ആദ്യരാത്രി തന്നെ അവൻ പറഞ്ഞു..

എനിക്ക് അറിയാം തനിക്കും എനിക്കും ഈ ജീവിതത്തോടെ പൊരുത്തപെടാൻ കുറച്ചു സമയം വേണമെന്ന്.. അത്കൊണ്ട് ആദ്യം നമുക്ക് പരസ്പരം മനസ്സിലാക്കിയിട്ട് ജീവിച്ചു തുടങ്ങാം.. ദേവു അതിനെ മറുപടി ആയി ഒന്നു തലയാട്ടി.. മൂന്നാം പക്കം വീട്ടിൽ ചെന്നപ്പോൾ അപ്പച്ചിയും അമ്മയും ഓക്കെ ഹരിയെ കുറിച് തിരക്കി.

മോൾക്ക് സുഖമാണോ.. ഹരിക്ക് സ്നേഹം ഓക്കെ ഉണ്ടോ….??

ദേവു

നല്ലവൻ ആണ് അമ്മേ ഹരിയേട്ടൻ അല്ലേൽ പിന്നെ എന്റെ കഴുത്തിൽ താലി കെട്ടാൻ ഉള്ള ഒരു മനസ്സ് കാണിക്കുമോ??

പിന്നെ പരസ്പരം അറിഞ്ഞു മനസ്സിലാക്കി കഴിഞ്ഞ് ഒരു ജീവിതം തുടങ്ങാം ഇന്നും അദ്ദേഹം പറഞ്ഞു.

പിന്നേം അപ്പച്ചി ഓരോന്ന് കുത്തി കുത്തി ചോദിച്ചു..

എന്നാലും എന്റെ മോളേ അവൻ എന്തായിരിക്കും അങ്ങനെ ഓക്കെ പറയാൻ കാരണം. അവനു ഇനി വല്ല പ്രേമവും ഉണ്ടാകുമോ??

നിന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞത് ആകും മോളേ… ചിലപ്പോൾ എല്ലാരുടേം നിർബദ്ധതിനു വഴങ്ങി ആയിരിക്കും അവൻ ഈ കല്യാണത്തിനു സമ്മതിച്ചത്. തിരികെ പോകുമ്പോൾ ദേവുവിന്റെ മനസ്സിലേക്ക് ആളികത്താൻ ഉള്ള ഒരു കനൽ കോരി ഇട്ടിരുന്നു അപ്പച്ചി…

ദേവു ഹരിയുടെ ഓരോ പ്രവർത്തികളും നിരീക്ഷിച്ചു കൊണ്ടേ ഇരുന്നു… ഫോണിൽ വാട്സാപ്പിൽ ചാറ്റിങ് തന്നെ ആണ്. ദേവു റൂമിലേക്ക് വന്നത് പോലും അറിഞ്ഞില്ല.. ഇടയ്ക്ക് ഇടയ്ക്ക് ചുണ്ടിൽ ചെറിയ പുഞ്ചിരി തെളിയുന്നും ഉണ്ട്. ദേവുവിന് അതും കാണും തോറും സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു..

കയ്യിൽ ഇരുന്ന ജെഗ്ഗും വെള്ളവും ഇച്ചിരി ഊക്കോടെ മേശ പുറത്തേക്ക് വെച്ചു.. സൗണ്ട് കേട്ട് അവൻ ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കി..

ങ്ഹാ… താൻ വന്നോ… അവൻ എഴുന്നേറ്റ് ഫോൺ മേശ പ്പുറത്തേക്ക് വെച്ചു എന്നിട്ട്.. ജെഗിൽ നിന്നും കുറച്ചു വെള്ളം എടുത്തു കുടിച്ചു.. ഞാൻ ഫോൺ നോക്കിയിരിന്നോണ്ട് ടൈം പോയത് അറിഞ്ഞില്ല… താൻ കിടന്നോ ഞാൻ കാർ പോർച്ചിലേക്ക് എടുത്തിട്ടിട്ട് വരാം.. മറന്നു പോയി.

അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി…

അവൻ പോയതും അവന്റെ ഫോണിൽ കാൾ വന്നു..

അവൾ നോക്കി ഡിസ്‌പ്ലെയിൽ.. പാറു എന്നൊരു പേരും കൂടെ സുന്ദരി ആയ ഒരു പെണ്ണിന്റെ ഫോട്ടോയും തെളിഞ്ഞു വന്നു.. അല്പം നിമിഷം ബെൽ അടിച്ച ശേഷം കാൾ കട്ട്‌ ആയി. ദേവുവിനെ തല കറങ്ങും പോലെ തോന്നി.. അവൾ ആ ഫോൺ എടുത്തു.. വാട്സ്ആപ്പ് എടുത്തു.. പാറു.ന്റെ മെസേജസ് നോക്കി..

ഡാ.. ദേവ്… നീ എന്താ കട്ട്‌ ആക്കിയേ പെട്ടെന്ന്..

ദേവു വന്നോ… ഇട്സ് ഒക്കെ ഡാ.. അപ്പോൾ നാളെ കാണാം അവളോടെ നാളെ തന്നെ എല്ലാം പറയണം.. ഇനിം വെയിറ്റ് ചെയ്യരുത്… ദേവു ഒരു തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു….. പുറത്ത് ഹരിയുടെ കാലടികൾ കേട്ടതും ദേവു വേഗം ബെഡിലേക്ക് കയറി. ഒരു ഒരത്തേക്ക് മാറി പുതപ്പ് മൂടി കിടന്നു. ഹരി വന്നു ഫോൺ എടുത്തു മിസ് കാൾ കണ്ടു അവൻ തിരിച്ചു വിളിച്ചു.

ഹെലോ പാറു… നീ വിളിച്ചാരുന്നോ… ങ്ഹാ ദേവു ഉറങ്ങി.. പിന്നെ നാളെത്തെ കാര്യം ഓക്കെ സെറ്റ് ആണ്. പിന്നെ ദേവുവിനോട് എല്ലാം പറയുന്നത് നിന്റെ ജോലി ആണ്. എനിക്ക് അവളെ ഫേസ് ചെയ്യാൻ വയ്യ ഡീ… പിന്നേം എന്തൊക്കെയോ ചിരിച്ചു സംസാരിച്ച ശേഷം. അവൻ ഫോൺ വെച്ചു ബെഡിൽ വന്നു കിടന്നു. ദേവു ആണേൽ അവരുടെ സംസാരം എല്ലാം കേട്ട് കിടക്കുവായിരുന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണിർ ഉഴുകി..

സൗണ്ട് പുറത്ത് വരാതെ ഇരിക്കാൻ അവൾ പുതപ്പ് വായിൽ തിരുകി കരഞ്ഞു. എന്റെ കൃഷ്ണാ എന്ത് വിധി ആണ് എന്റേത്… കല്യാണം മുടങ്ങിയ നേരം കരഞ്ഞു വിങ്ങിയ മുഖവുമായി ആൾക്കൂട്ടത്തിൽ തളർന്നിരുന്ന അച്ഛന്റെ മുഖം അവളുടെ മുന്നിലേക്ക് ഓടി എത്തി.. ഇനി ഇതൂടി അറിഞ്ഞാൽ താങ്ങാൻ പറ്റാത്ത ഹൃദയവുമായി ഇരിക്കുന്ന രണ്ടു രൂപങ്ങൾ തന്റെ വീട്ടിൽ ഉണ്ട്.. ഓരോന്നും ഓർത്തു അവൾ കരഞ്ഞു തളർന്നു എപ്പോഴോ ഉറങ്ങി.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

രാവിലെ കുളിച്ചു ബാത്ത് റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് ഹരി ഉണരുന്നത്..

ഹരിയേട്ടൻ ഉണർന്നോ ഞാൻ ചായ എടുക്കാം.

അവളെ കണ്ട് എഴുന്നേറ്റു ടവൽ എടുത്തു കൊണ്ട് അവൻ പറഞ്ഞു.. ഞാൻ ഫ്രഷ് ആയിട്ട് വരാം..

ദേവു ഒരുങ്ങിയിരിക്കണം നമുക്ക് ഒരിടം വരെ പോകാൻ ഉണ്ട്..

ദേവു.. എവിടെക്കാ.. ഹരിയേട്ടാ..

ഹരി

അമ്പലത്തിൽ ഒന്ന് പോകണം എന്നിട്ട് ഒരാളെ കാണാൻ പോകണം നമുക്ക്.. അതും പറഞ്ഞു അവൻ ബാത്ത് റൂമിലേക്ക് കയറി. ഒരുങ്ങി സീമന്ത രേഖയിൽ സിന്ദൂരം തൊട്ട് കൊണ്ട് അവൾ ഓർത്തു.. ഇനി ഇതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടോ..

ഭാഗവാനെ..

അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു.

അപ്പോൾ ആണ് ഹരിയുടെ ഫോൺ ബെൽ അടിച്ചത്… പാറു.. കാളിംഗ്.. അവൾ കാൾ എടുത്തു. അങ്ങേതലയ്ക്കൽ…

ഡാ ദേവ്…. നേരത്തെ വരണം… എല്ലാം ഒരുക്കി കാത്തിരിക്കുവാ.. ഞാൻ… ദേവുവിനെ അതു കേട്ട് നെഞ്ച് പൊടിഞ്ഞു.. അവൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു..

ഹെലോ പ്ലീസ്… പാറു താൻ ഏതാ എനിക്കറിയില്ല.

നമ്മൾ തമ്മിൽ കണ്ടിട്ടില്ല… ഞാൻ യാചിക്കുവാനേ.. എന്റെ ഹരിയേട്ടനെ എനിക്ക് തിരിച്ചു തരണം..

എന്റെ താലി ചരട് പൊട്ടിക്കരുത്..

എനിക്ക് അറിയാം നിങ്ങൾ തമ്മിൽ ഒരുപാട് ഇഷ്ട്ടത്തിൽ ആയിരിക്കും. അങ്ങനെ ഉള്ളവരെ പിരിക്കാൻ പാടില്ല എന്നും അറിയാം..

പക്ഷേ…. എനിക്ക്… എന്റെ.. അവസ്ഥ അതാണ്..

ഈ ബന്ധം കൂടി തകർന്നാൽ എന്റെ കുടുബം മൊത്തോം ആത്മഹത്യാ ചെയ്യേണ്ടി വരും പ്ലീസ്…..

മറുപടി ഒന്നും കാക്കാതെ അവൾ കാൾ കട്ട്‌ ചെയ്തു

അവൾ കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നു ഇരുന്നു. അപ്പോൾ ആണ് തല തുവർത്തി കൊണ്ട് ഹരി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നത്. അവൾ കരയുന്ന കണ്ടു അവൻ ഓടി വന്നു. എന്ത് പറ്റി എന്താടോ..

അവൻ അവളെ പിടിച്ചു ഉയർത്തി.

ദേവു കരഞ്ഞു കൊണ്ട് അവന്റെ കയ്യ് രണ്ടും കൂട്ടി പിടിച്ചു.. ഹരിയേട്ടാ… എന്നേ കളഞ്ഞിട്ട് പോകരുത്.. കല്യാണവും മുടങ്ങി ജീവിതവും പോയി ഞാൻ വീട്ടിൽ ചെന്നാൽ തകരുന്ന രണ്ട് ജന്മങ്ങൾ ഉണ്ട് എന്റെ വീട്ടിൽ. അതിൽ ഉപരി ഈ താലി കഴുത്തിൽ കയറിയ നിമിഷമുതൽ ഞാനും ആഗ്രഹിക്കുന്നുണ്ട് ഹരിയേയേട്ടനോട് ഒപ്പം ഒരു ജീവിതം.. അവൾ കരഞ്ഞു.. ഹരി അവളുടെ കയ്യിൽ പിടിച്ചു.. താൻ ഇത് എന്തൊക്കെയാ ഈ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..

ദേവു.. പാറു വിളിച്ചിരുന്നു.. എനിക്ക് അറിയാം നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. സ്നേഹം ആരുടേം പിടിച്ചു വാങ്ങാൻ പറ്റില്ലാന്നും അറിയാം.

ഹരിയേട്ടൻ എന്നേ സ്നേഹിക്കുക ഒന്നും വേണ്ട ഒരു വീട്ടുവേലക്കാരി ആയെങ്കിലും ഞാൻ ഇവിടെ കഴിഞ്ഞു കൊള്ളാം . അല്ലേൽ കുട്ടികൾ ണ്ടാകില്ലന്ന് പറഞ്ഞു പാറുവിനെ കെട്ടിക്കോ.. അപ്പോൾ ഞാൻ നിങ്ങളേം നിങ്ങളുടെ മക്കളേം ഓക്കെ നോക്കി ഇവിടെ ഒരു മൂലയ്ക്ക് കഴിഞ്ഞോളാം. പ്ലീസ്…

ആരും ഒന്നും അറിയില്ല… ഞാൻ ആരോടും പറയില്ല.. എന്നേ പറഞ്ഞു വിടല്ലേ….. അവൾ കരഞ്ഞു..

അവൾ അവന്റെ കാൽക്കലേക്ക് ഊർന്നു ഇരുന്നു… പെട്ടന്ന് ഒരു പൊട്ടിച്ചിരി കേട്ട് അവൾ കരഞ്ഞു കലങ്ങിയ മിഴികൾ ഉയർത്തി നോക്കി.

മാറിൽ കൈ പിണച്ചു അവളെ തന്നെ നോക്കി നിൽക്കുന്നു ഹരി. ഹരി അവളെ പിടിച്ചു ഉയർത്തി..

എന്റെ ദേവു.. നീ എന്തൊക്കെ ചിന്തിച്ചു കൂട്ടിയിരുക്കുന്നു.. നിന്നെ കളഞ്ഞിട്ട് പോകാൻ അല്ല ഞാൻ അഗ്നി സാക്ഷി ആയി ഈ താലി കെട്ടി കൈ പിടിച്ചു കൊണ്ട് വന്നേ… അവൾ വിശ്വാസം വരാത്ത പോലെ അവനെ നോക്കി.. അവൻ അവളെ ചേർത്ത് പിടിച്ചു.. ഇപ്പോ എന്താ എന്റെ ദേവു കുട്ടിക്ക് വേണ്ടേ.. പാറു ആരാണ് അറിയണം അവൾ എന്റെ ആരാന്ന് അറിയണം. അല്ലേ..

അവൾ മുഖം ഉയർത്തി നോക്കി. അറിയാൻ ഉള്ള ആകാംഷ അവളുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.

ഹരി അവളെ നോക്കി പറഞ്ഞു.

പാറു… പാർവതി… അവൾ എന്റെ ആരാണ് എന്നല്ലേ.. എന്റെ ജീവൻ ആണ്.. എന്റെ എല്ലാം ഇഷ്ട്ടങ്ങളും അറിയുന്ന എന്റെ എല്ലാം ആണ്.

അവൻ ദേവുവിനെ നോക്കി. അവൾ ഇപ്പോ വിങ്ങി പൊട്ടും എന്നാ രീതിയിൽ അവനെ നോക്കി. എന്റെ ചങ്ക് ആണെടീ അവൾ എന്റെ പ്രിയപ്പെട്ട എന്റെ ബെസ്റ്റി… മനസ്സിലായില്ലേ… ചെറുതിലെ തൊട്ട് ഒന്നിച്ചു പഠിച്ച എന്റെ ബെസ്റ്റ് ഫ്രണ്ട്. അവൾ അതിശയത്തിൽ മിഴികൾ ഉയർത്തി നോക്കി. എന്താ ആൺകുട്ടികൾ തമ്മിൽ അല്ലേൽ പെൺകുട്ടികൾ തമ്മിൽ മാത്രെമേ എല്ലാ കാലവും ഫ്രണ്ട് ആയി ഇരിക്കാൻ പറ്റുള്ളൂ എന്നുണ്ടോ.. ഒരു ആണും പെണ്ണും ലവേർസ് ആയി മാത്രേം അല്ല ഫ്രണ്ട് ആയി ഇരിക്കാൻ പാടില്ലേ…

അതാണ് ഈ സമൂഹത്തിന്റെ കുഴപ്പം. ഒരു ആണും പെണ്ണും സ്നേഹത്തോടെ ഇടപെട്ടാൽ ഒന്നുകിൽ ലവേർസ് അല്ലേൽ അവർ തമ്മിൽ അവിഹിതം അങ്ങനെ ഓക്കെ ആണ് മിക്കവരും ചിന്തിക്കുന്നേ…

കൂടെ പിറന്നില്ലേലും സ്നേഹത്തോടെ പരസ്പരം ഇഷ്ടനിഷ്ട്ടങ്ങൾ അറിഞ്ഞു ഒരു കയ്യ് അകലത്തിൽ എന്ത് സഹായത്തിനും ഓടി വരാനും വിഷമങ്ങളിൽ ആശ്വാസം ആയി നിൽക്കാനും ഓക്കെ കഴിയും ഒരു സുഹൃത്തിനെ.. അതിനിപ്പോൾ ആണ് പെൺ വ്യത്യാസം ഇല്ല. നല്ല ഒരു സുഹൃത്തായി ഇരിക്കുമ്പോൾ അതിൽ അവർ വേറെ തരത്തിൽ ഒരു തെറ്റിലേക്ക് പോകും ഇന്ന് വിചാരിക്കുന്ന സമൂഹം ആണ് നമുക്ക്..

പക്ഷേ നല്ല ഫ്രണ്ട്‌ഷിപ്പിൽ ഒരിക്കലും മായം കലരില്ല… എക്കാലത്തും ഫ്രണ്ട്സ് ആയി ഇരിക്കാൻ അവർക്കു പറ്റും.

ദേവു അവനെ നോ‌ക്കി നിറ കണ്ണുകൾ തുടച്ചു.

ഹരിയേട്ടാ….. ഞാൻ….. അപ്പച്ചിയും ഓക്കെ ങ്ങനെ ഓക്കെ പറഞ്ഞപ്പോൾ ഹരിയേട്ടൻ എന്നേ അവോയ്ഡ് ചെയ്തു എപ്പോഴും ഫോണിൽ തന്നെ ആയപ്പോൾ ഞാൻ.. ഹരി ഒന്ന് പുഞ്ചിരിച്ചു.

ദേവുനെ അറിയോ….എനിക്ക് തന്നെ എത്രെയോ കാലമായി ഇഷ്ട്ടം ആയിരുന്നു എന്ന്.. എന്റെ പ്രണയം ഇന്നും ഇന്നലേം ഒന്നും തുടങ്ങിയത് അല്ല എന്ന്.

ദേവു ഒരു ഞെട്ടലോടെ അവനെ നോക്കി.. കോളേജ് കാലത്ത് തൊട്ടേ എനിക്ക് ഇഷ്ട്ടം ആയിരുന്നു. പാറു ആയിരുന്നു എല്ലാത്തിനും സപ്പോർട്ട്. നിന്നോട് ഇഷ്ട്ടം തുറന്ന് പറയാൻ വേണ്ടി ഞാനും അവളും എത്രെ ശ്രമിച്ചത് ആണ്. അവൾ ഓരോ ഐഡിയ പറയും പക്ഷേ ഞാൻ എല്ലാം ഫ്ലോപ്പ് ആക്കി കളയും.

ഇങ്ങനെ അയാൾ നിന്റെ ദേവൂനെ ആരേലും കെട്ടി കൊണ്ട് പോയാലും.. നീ ഇങ്ങനെ ഇരിക്കെ ഉള്ളു.

അവൾ എന്നോട് ദേഷ്യപ്പെടും. ആരും കാണാതെ നിന്റെ ഫോട്ടോസ് ഓക്കെ എടുത്തു അവൾ എനിക്ക് തരും. അങ്ങനെ അങ്ങനെ എന്തൊക്കെ… അവൻ ഓർമയിൽ ഒന്ന് പരതി.

ഈ വെട്ടം എന്തായാലും എന്റെ ഇഷ്ട്ടം നിന്നേ അറിയിക്കണം ഇന്ന് കരുതി ഇരുന്നപ്പോൾ ആണ്.

നിന്റെ വിവാഹം ഉറപ്പിച്ചു എന്നറിയുന്നേ. ഞാൻ ആകെ തകർന്നു പോയി പെണ്ണെ. എന്റെ വിഷമം കണ്ടു അവൾ നിന്നോട് വന്നു എല്ലാം പറയാൻ ഇരുന്നത് ആണ്… ഞാൻ ആണ് വേണ്ടന്ന് പറഞ്ഞത്

നിന്റെ മനസ്സിൽ ഞാൻ ഇല്ല എന്നറിയുന്നതു അതിലും വേദന ആണെന്ന് ഞാൻ പറഞ്ഞു. അവളുടെ ചുമലിൽ വീണു ഞാൻ കരഞ്ഞു. പിന്നീട് ഉള്ള ദിവസങ്ങളിൽ ഞാൻ ആരോടും മിണ്ടാതെ ഒതുങ്ങി കൂടിയപ്പോൾ അവൾ ഞാൻ അറിയാതെ നിന്നെ കെട്ടാൻ പോകുന്ന ചെക്കനെ കണ്ടു ഈ വിവാഹത്തിൽ നിന്നു പിന്മാറണം ഇന്ന് പറയാൻ തീരുമാനിച്ചു . അങ്ങനെ അവൾ നിന്റെ കല്യാണചെക്കനെ തിരക്കി ഇറങ്ങി. അപ്പോൾ ആണ് അവനൊരു കല്യാണതട്ടിപ്പ് കാരൻ ആണെന്നും പോലീസ് നോക്കി നടക്കുന്ന ഒരാൾ ആണെന്നും അറിയുന്നേ.. അവൾ സ്റ്റേഷനിൽ പോയി കാര്യം പറഞ്ഞു.

അങ്ങനെ അവരുടെ പ്ലാൻ ആയിരുന്നു നിന്നെ കല്യാണം കഴിക്കാൻ അവൻ വരുമ്പോൾ മണ്ടപത്തിൽ നിന്നും അവനെ അറസ്റ് ചെയ്യുക എന്ന്. ഇത് നിന്റെ വീട്ടിൽ പറയാൻ ഇറങ്ങിയ പോലീസ് കാരന്റെ കാല് പിടിച്ചു ഇത് ഇപ്പോൾ നിന്റെ വീട്ടിൽ അറിയിക്കരുത് എന്നും എന്റെ പ്രണയവും കല്യാണം മുടങ്ങാതെ വേറെ ചെക്കനെ കൊണ്ട് കെട്ടിച്ചോളാം എന്നും.. അവൾ പറഞ്ഞു.

കൂട്ടുകാരന് വേണ്ടി എന്തും ചെയ്യാനുള്ള ഫ്രണ്ടിനോട് ഉള്ള അവളുടെ ആത്മാർത്ഥ സ്നേഹം കണ്ടു നല്ല മനസ്സ് ഉള്ള si എല്ലാം സമ്മതിച്ചു. അങ്ങനെ കല്യാണത്തിന്റെ അന്നേ ഈ വിവാഹം മുടങ്ങും എന്നും ഞാൻ ആണ് അന്ന് നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകും എന്നും അറിഞ്ഞു കൊണ്ട് ആണ് ഞാൻ അന്ന് അവിടെ വന്നത്.

അല്ലേൽ കള്ളനെ പിടിക്കാൻ ഉള്ള ഒരു നാടക വേദി ആയി മാത്രേം ആ വിവാഹവേദി മാറും ആയിരുന്നു.

ഇതിപ്പോൾ നിന്റെ കല്യാണവും കഴിഞ്ഞു കള്ളനേം കിട്ടി.

ദേവു അമ്പറപ്പോടെ എല്ലാം കേട്ട് ഇരുന്നു.

ഹരി തുടർന്നു.. പക്ഷേ.. അന്ന് വിവാഹത്തിനെ രണ്ടു ദിവസം മുന്നേ പാറുവിനെ ജോബ് സംബന്ധമായ കുറച്ചു ദിവസത്തെ ട്രെയിനിങ്നെ വേണ്ടി ഡൽഹിക്ക് പോകേണ്ടി വന്നത് കൊണ്ട് അവൾക്ക് കല്യാണം കൂടാൻ പറ്റിയില്ല. ഇന്നലെ അവൾ നാട്ടിൽ വന്നു. ഇന്ന് തന്നെ നിന്നെ കൂട്ടി ചെല്ലണം എന്നും സർപ്രൈസ് ആയി എന്റെ പ്രണയവും കല്യാണകാര്യവും ഓക്കെ പറയണം എന്ന് പറഞ്ഞു രണ്ടു ദിവസം ആയി പ്ലാനിങ് ആണ് അവൾ. ദേവു അതു കേട്ട് പൊട്ടികരഞ്ഞു.

സോറി സോറി ഹരിയേട്ടാ എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നോട് ഹരിയേട്ടന്റെ അകൽച്ച ഓക്കെ കണ്ടപ്പോൾ ഞാൻ വേറെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. ഹരി അവളെ ചേർത്തു പിടിച്ചു..

അവൾ അവന്റെ നെഞ്ചിൽ തല ചേർത്ത് കരഞ്ഞു.

നിന്നോട് അകൽച്ച കാണിച്ചതിന്റെ കാരണവും അവൾ ആണ്. ദേവു മുഖം ഉയർത്തി അവനെ നോക്കി.

ഹരി ഒന്ന് പുഞ്ചിരിച്ചു. അതേ ഇനി നിന്റെ മുഖത്തു നോക്കി അവളുടെ മുന്നിൽ വെച്ച് ഞാൻ തന്നെ എന്റെ ഇഷ്ടവും പ്രണയവും ഓക്കെ പറഞ്ഞു നിന്നെ പ്രൊപ്പോസ് ചെയ്യണം അത്രേ എന്നിട്ട് നീ ജീവിച്ചു തുടങ്ങിയാ മതി എന്ന്. അതാണത്രേ നിന്നിൽ നിന്നും എന്റെ പ്രണയം ഒളിപ്പിച്ചു വെച്ചതിനെ അവൾ എനിക്ക് തരുന്ന പണിഷ്മെന്റ്..

അവൾ നിറഞ്ഞ കണ്ണോടെ മിഴികൾ ഉയർത്തി ഒന്ന് ചിരിച്ചു….. അവൻ അവളെ ഒന്നുകുടി മുറുകെ കെട്ടിപിടിച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ ചുണ്ട് അമർത്താൻ നോക്കിയപ്പോൾ ദേവു ഒരു ചിരിയോടെ അവന്റെ ചുണ്ടുകളെ അവളുടെ കയ്യാൽ തടഞ്ഞു..

എന്നിട്ട് പറഞ്ഞു.. പണിഷ്മെന്റ് കഴിഞ്ഞ് മതി..

അവനും ചിരിച്ചു. ഓഹോ… അപ്പോൾ നീയും എനിക്ക് ഇട്ടു പണിയുവാ.. പിന്നെ ഞാൻ തന്നോളാമ്മേ ഇതിന്റെ ഇരട്ടി.. അവൾ കുറുബോടെ അവനെ തള്ളി മാറ്റി.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

കാറിൽ നിന്ന് ഇറങ്ങുമ്പോൾ ദേവു ഹരിയുടെ കയ്യിൽ പിടിച്ചു.

ഹരിയേട്ടാ.. പാറു.. ഞാൻ പറഞ്ഞത് ഓക്കെ വിഷമിപ്പിച്ചിട്ട് ഉണ്ടാകും..

ഹരി.. താൻ വാ.. അവൾ നല്ല ബോൾഡ് കുട്ടിയാ.. പെട്ടെന്ന് വിഷമിക്കുന്ന ടൈപ്പ് ഒന്നും അല്ല.. പിന്നെ പാറു അല്ല പാറു ചേച്ചി.. ദേവു ഒന്ന് പുഞ്ചിരിച്ചു.

അവരെ കണ്ടതും പാറുവിന്റെ അമ്മ ഓടി വന്നു..

മോനേ… വാ കയറി വാ. വാ മോളേ… അവർ ദേവുവിന്റെ കയ്യിൽ പിടിച്ചു.

ഹരി.. പാറു എവിടെ അമ്മേ.. അവൾ നിങ്ങൾ വരുന്നുന്നേ പറഞ്ഞു ഇന്നലെ തൊട്ടേ അടുക്കളയിൽ ആണ്.. രാവിലെ തന്നെ നിന്റെ ഇഷ്ട്ടം അനുസരിച്ചു ഓരോന്ന് ഉണ്ടാക്കി വെച്ചു കാത്തിരിക്കുവായിരുന്നു.

പിന്നെ എന്തോ പറ്റിന്ന് അറിയില്ല.. റൂമിൽ കയറി ഇരിപ്പ് ആണ്. ആകെ ഒരു വിഷമം പോലെ.

ഞങ്ങൾ ഒന്ന് നോക്കട്ടെ ഹരി പറഞ്ഞു.

റൂമിൽ ചെന്നതും പാറു ജന്നാൽ കമ്പിയിൽ പിടിച്ചു മുറ്റത്തേക്ക് നോക്കി ഇരിക്കുവായിരുന്നു. ദേവു ഓടി ചെന്നു പിന്നിന്ന് അവളെ കെട്ടി പിടിച്ചു. പാറു ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി..

ദേവു.. കരഞ്ഞു സോറി ചേച്ചി എന്നോട് ക്ഷമിക്കണം. ഞാൻ ഒന്നും അറിയാതെ.. പ്ലീസ്..

എന്നോട് ക്ഷമിക്ക് ചേച്ചി.. അവൾ പൊട്ടി കരഞ്ഞു.

പാറു അവളെ ചേർത്ത് പിടിച്ചു.

അയ്യോടാ.. എന്റെ ദേവൂട്ടാ നീ എന്തിനാ എന്നോട് സോറി പറയുന്നേ… നീ എന്നേ തെറ്റിദ്ധരിച്ചു എന്നതിന് എനിക്ക് സങ്കടം ഇല്ല മോളേ ആ ഒരു അവസ്ഥയിൽ ആരായാലും ചിലപ്പോൾ അങ്ങനെ ഒക്കെകരുതി പോകും അത്കൊണ്ട് നിന്നേ തെറ്റ് പറയാൻ പറ്റില്ല. പക്ഷേ ഞാൻ പേടിച്ചതും വിഷമിച്ചതും ഈ തെറ്റിദ്ധാരണ കാരണം നീ ഇവനെ ഇട്ടേച്ചു പോകുമോ എന്നാ.. അതു എനിക്ക് സഹിക്കാൻ പറ്റില്ല മോളേ.. അത്രേയ്ക്കും ഇഷ്ട്ടമാ അവനു നിന്നെ.. നിന്നോട് ഉള്ള അവന്റെ സ്നേഹം എനിക്ക് നന്നായി അറിയാം. നീ പോയാൽ അവൻ തകരും എന്ന് ഞാൻ ഭയന്നു.

ഹരി ഒന്ന് പുഞ്ചിരിച്ചു..

നീയാണ് ഡീ ചക്കരെ എന്റെ ചങ്ക്.. അപ്പോൾ പാറു പറഞ്ഞു.. ഇപ്പോ നീ മാത്രേം അല്ല എനിക്ക് നിങ്ങൾ രണ്ടു ആളും എന്റെ ചങ്ക് ആണ്… ഇനി നമ്മൾ എന്നും എപ്പോഴും നല്ല ഫ്രണ്ട്സ് ആയിരിക്കും..

ഒരിക്കലും പിരിയാത്ത സുഹൃത്തുക്കൾ ആയിരിക്കും അല്ലേടാ ദേവൂട്ടാ… അവൾ ദേവുവിനെയും ഹരിയെയും ചേർത്ത് പിടിച്ചു.. നല്ല സുഹൃത്തുക്കൾ അങ്ങനെ ആണ്.. ആണെന്നോ പെണ്ണെന്നോ വേർതിരിവ് ഇല്ല… പരസ്പരം മനസ്സിലാക്കാനും വേദനയിൽ ചേർത്ത് നിർത്താനും.. ഒരു സുഹൃത്തിനെ സാധിക്കും. ഒരാണും പെണ്ണും നല്ല സുഹൃത്തുക്കൾ ആയി ഇരിക്കുന്നു എന്ന് പറഞ്ഞാൽ സംശയത്തോടെ നെറ്റി ചുളിച്ചു നോക്കുന്ന ഒരു സമൂഹം ഉണ്ട് നമുക്കിടയിൽ… സന്തോഷത്തിലും സങ്കടത്തിലും ഒരു പോലെ പങ്ക് ചേരാനും ഉള്ള നല്ലൊരു മനസ്സു മാത്രം ആണ് ഒരു സുഹൃത്ത് ആയിരിക്കുന്നതിന്റെ അടിസ്ഥാനയോഗ്യത എന്ന് നമ്മൾ മനസ്സിലാക്കണം.

നല്ലൊരു സുഹൃത്ത് ജീവിതാവസാനം വരെ നല്ല കൂട്ടായി കയ്യെത്തും ദൂരെ എപ്പോഴും ഉണ്ടാകും…❣️

(അവസാനിച്ചു.)

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : സൂര്യ ഗായത്രി.


Comments

Leave a Reply

Your email address will not be published. Required fields are marked *