നീ പോയി കഴിഞ്ഞാൽ നിന്റെ തള്ളയ്ക്ക് അടുക്കളയിൽ ജോലിയോട് ജോലി. ആ പാവത്തിന് സഹായത്തിന് ആരെങ്കിലും ഉണ്ടോ….

രചന : നൂർ നാസ്

രാവിലെ തന്നേ ബാഗും എടുത്ത് വിട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ നേരം.

അനിതയുടെ മുഖത്ത് എന്തോ വേണ്ടാത്ത ശകുനം കണ്ട ഒരു ഫീൽ.

അടുത്ത വീട്ടിലെ വേലിക്ക് അരികിൽ പതിവ് പോലെ ദേവയാനി ചേച്ചി…

അതുവഴി പോകുന്നവരെയും വരുന്നവരെയും നോക്കി ചിരിച്ചുള്ള ആ ഒരു നിൽപ്പ്….

കാണാത്ത ഭാവം നടിച്ചേച്ച് പോയി കളയാം

അനിത വീടിന്റെ ഗേറ്റ് തുറന്ന് ഇടവഴിയിൽ ഇറങ്ങി വേഗത്തിൽ നടക്കാൻ തുടങ്ങുബോൾ.

പിറകിന് ദേവയാനിയുടെ ശ് ശ് എന്ന വിളി…

അനിത നിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു നടത്തതിന് വേഗത കുറച്ചപ്പോൾ.

ദേവയാനി… ഇന്ന് മോൾ നേരത്തെ ആണല്ലോ..?

ആ വിളി കാതിൽ വന്ന് വീണാൽ തന്നേ അനിത നിന്ന് പോകും.

വീട്ടിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ എടുത്ത തിരുമാനം ആയിരിക്കില്ല അപ്പോൾ..

ഇന്നി ആ തള്ളക്ക് വല്ല വശികരണ മന്ത്രമോ മറ്റോ ഉണ്ടോ.?

ദേവയാനി… മോൾ ഒന്ന് ഇങ്ങ് അടുത്ത് വന്നേ..

അനിത അവരുടെ അടുത്ത് ചെന്ന് എന്താ ചേച്ചി.?

ദേവയാനി ചുറ്റുപാടും ഒന്ന് നോക്കിയ ശേഷം അവളുടെ കാതിൽ മെല്ലെ..

ദേ മോളുടെ ബ്രായുടെ വള്ളി പുറത്ത് കാണുന്നു..

അനിത. ചുരിദാറിന്റെ കഴുത്തിന്റെ ഉള്ളിലൂടെ തോളിലോട്ട് നോക്കി.

ഒരു മിന്നായം പോലെ കാണുന്ന ചെറിയ ഒരു ഭാഗം…

അവൾ അതിശയത്തോടെ ദേവയാനി ചേച്ചിയെ നോക്കി..

ശേഷം. അനിത ഇത് ചേച്ചി എങ്ങനെ കണ്ടു പിടിച്ചു

എനിക്ക് കാണണമെങ്കിൽ തന്നേ എത്തി വലിഞ്ഞു ഉള്ളിലോട്ടു തലയിട്ടു നോക്കണം..

എന്നാലും കഷ്ട്ടിച്ചേ കാണും

ഹോ ഈ ദേവയാനി ചേച്ചിയുടെ ഒരു കണ്ണേ…?

അത് കേട്ടപ്പോൾ ദേവയാനി

നാണത്തോടെ മോൾ ഇന്ന് ഇട്ടത് കറുത്ത ബ്രാ അല്ലെ.?

അവരുടെ മുഖത്തെ നാണം കണ്ടപ്പോൾ അനിത ഉള്ളിൽ ചിരിച്ചു എങ്കിലും അത് പുറത്ത് കാണിക്കാതെ…

എന്നാലും ദേവയാനി ചേച്ചി നിങ്ങളുടെ കണ്ണുകൾ..

ഒരു സിസിടിവി ക്യാമറ തന്നേ.

അല്ല അതിനെ പോലും തോൽപ്പിക്കുന്ന എന്തോ ഒരു മഹാ സംഭവം…

ശേഷം ദേവയാനി.

അവളോട്‌ മോളെ ഈ മോഹം എന്നത് ഒരു ഭ്രാന്ത് ആണ്..

അതിനുള്ള അവസരം നമ്മൾ ആണുങ്ങൾക്ക് കൊടുക്കാൻ പാടില്ല..

ഇതൊക്കെ കാണുബോൾ ആണ് അവർക്ക് നമ്മളെ ഉപദ്രവിക്കാന്നൊക്കെ തോന്നുന്നത്

നമ്മൾ സുക്ഷിച്ചാൽ നമ്മുക്ക് തന്നേ നല്ലത്.

എന്റെ മോൾ ഉണ്ടല്ലോ രമണി

എന്റെ മോൾ ആയത് കൊണ്ട് പറയുകയല്ല.

ചിലതൊക്കെ അവളെയും കണ്ട് നീ പഠിക്കണം

എന്താ അടക്കം ആ ഒതുക്കം.. ഈ വീട്ടിന് അവൾ പുറത്ത് ഇറങ്ങില്ല…

എപ്പോളും അടുക്കളയിൽ തന്നേ അടുക്കളയിൽ നിന്നും ജോലി ഒഴിഞ്ഞിട്ട് നേരമില്ല ആ പാവത്തിന്.

അങ്ങനെ ആവണം പെൺകുട്ട്യോൾ ആയാൽ..

അതും പറഞ്ഞ് അഭിമാനത്തോടെ അനിതയെ നോക്കിയ ശേഷം…

മോൾ എന്നും രാവിലെ ബാഗും ഇട്ട് പഠിക്കാൻ ആണെന്ന് പറഞ്ഞ് പോകും.

നി പോയി കഴിഞ്ഞാൽ നിന്റെ തള്ളയ്ക്ക് അടുക്കളയിൽ ജോലിയോട് ജോലി.

ആ പാവത്തിന് ഒരു കൈ സഹായത്തിന് ആരെങ്കിലും ഉണ്ടോ അതൊക്കെ നീ ഓർക്കേണ്ടേ ഹേ.?

അല്ലെങ്കിലും കണ്ടവന്റെ വീട്ടിലേക്ക് കെട്ടിച്ചു വിടുന്ന പെൺകുട്ടികൾക്ക് എന്തിനാ ഇത്രയൊക്കെ പഠിത്തം…

വായിക്കാനും എഴുതാനും അറിഞ്ഞാ പോരെ ഹേ എന്ത്യേ ..???

അത് പറഞ്ഞ ശേഷം ആ വഴിയേ പോയ ആരോടോ ചിരിച്ചു കാണിക്കുന്ന ദേവയാനി ചേച്ചി….

അതും കൂടി കേട്ടപ്പോൾ അനിതയ്ക്ക് ദേഷ്യം വന്നു

അനിത മനസിൽ പറഞ്ഞു

ഈ സാധനത്തിനു കുശുമ്പ് ആണ് മുഴുത്ത കുശുമ്പ്….

ഏതായാലും ഈ തള്ളക്ക് ഇട്ട് ഇന്ന് ഒരു പണി കൊടുക്കണം..

കുറേ നാളായി മനസിൽ കൊണ്ട് നടക്കുന്നു വേണ്ടാ വേണ്ടാ എന്ന് കരുതുമ്പോൾ..

അനിത ദേവയാനി ചേച്ചിയുടെ അരികിൽ ചേർന്ന് നിന്ന് പതുക്കെ .

അവരുടെ ചെവിയിൽ..

നിങ്ങളുടെ ഈ ക്യാമറ കണ്ണുകൾ ഉണ്ടല്ലോ അത് ഈ വഴിവക്കിലോട്ട് മാത്രം വെക്കാതെ നിങ്ങളുടെ അടുക്കലയിലോട്ടു ഒന്ന് തിരിച്ചു വെക്കണം.

അവിടെയുമുണ്ട് ഒരുപാട് കാഴ്ചകൾ ഈ കണ്ണിലോട്ട് പകർത്താൻ..

അനിത പറഞ്ഞത് ഒന്നും മനസിലാതെ അവളെ തന്നേ നോക്കി നിൽക്കുന്ന ദേവയനി..

അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കാതെ.

അവർ അടുക്കളയിലോട്ടു നോക്കി…

തിരിഞ്ഞു നോക്കി നിന്ന അവരെ അനിത ഒന്ന് തോണ്ടി..

എന്താ മോളെ എന്ന അർത്ഥത്തിൽ അനിതയുടെ മുഖത്ത് നോക്കി നിക്കുന്ന ദേവയാനി…

അനിത ദേവയാനിയോട്

ചേച്ചിയുടെ എനിക്ക് മേലുള്ള ഈ കരുതലിനു നന്ദി..

ഇപ്പോ തന്നേ നേരം ഒരുപാട് വൈകി ഞാൻ പോട്ടെ.

പോകാൻ നേരം അനിത.

ആ പിന്നെ ആ ക്യാമറ കണ്ണുകൾ അടുക്കളയിലോട്ടു തിരിച്ചു വെക്കുന്ന കാര്യം മറക്കരുത്..

അനിത നടന്നു കുറച്ചു ദുരം ചെന്നപ്പോൾ ദേവായാനി പിറകിൽ നിന്നും.

ഹാ അനിത മോളെ ബ്രായുടെ വള്ളി.?

അനിത തിരിഞ്ഞു നോക്കാതെ ഹാ

അത് അവിടെ കിടന്നോട്ടെ…

അനിതയുടെ ആ മറുപടി ദേവയാനിക്ക് ഇഷ്ട്ടപെട്ടില്ല എന്ന് തോന്നുന്നു അവർ പിറു പിറുത്തു..

അല്ലെങ്കിലും ആണുങ്ങളെ കൂറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല..

അവറ്റകളെ കാണിപ്പിച്ചു കൊതിപ്പിക്കാൻ വേണ്ടി ഉണ്ടാകും

ഇങ്ങനത്തെ ഓരോ ഓരോ സാധനങ്ങൾ..

അതും പറഞ്ഞ് വീടിന്റെ അടുക്കളയിലോട്ട് കയറി ചെന്ന ദേവയാനി ഞെട്ടി

തന്നേ കണ്ടതും അടുക്കള വാതിൽ വഴി ഓടുന്ന.. പിറക് വശത്തെ വീട്ടിലെ രഘു..

അവൻ ഓടി മതിൽ പിടിച്ചു വലിഞ്ഞു കയറി അപ്പുറത്തേക്ക് ചാടിയപ്പോൾ.

നെഞ്ചിൽ കൈകൾ വെച്ച് പേടിച്ചു വിറച്ചുക്കൊണ്ട് അടുപ്പിന് അരികിൽ മകൾ രമണി

അടുപ്പിൽ കിടന്ന് തിളച്ചു മറിയുന്ന കഞ്ഞി കലം

അത് പോലെ തന്നേ ദേവയാനിയുടെ മനസും തിളച്ചു മറിഞ്ഞു..

അവളെ ദഹിപ്പിക്കാൻ പാകത്തിൽ അഗ്നി ഉണ്ടായിരുന്നു അവരുടെ കണ്ണുകളിൽ

എടി പിഴച്ചവളെ എന്നാലും നീ.??

അപ്പോ ആ കൊച്ച് പറഞ്ഞേച്ചു പോയ.

ആ കാഴ്ച ഇതായിരുന്നു അല്ലെ..?

എന്ന് തുടങ്ങിയടി ഇത്..എത്ര നാൾ ആയി.

അതും പറഞ്ഞുക്കൊണ്ട്

അവർ അടുക്കളയിൽ ഇട്ട് രമണിയെ ഒരുപാട് തല്ലി…

ശേഷം അവർ തളർന്ന് അവിടെ തന്നേ ഇരുന്ന് പൊട്ടി കരഞ്ഞു….

പിറ്റേന്ന് അനിത ക്‌ളാസിൽ പോകാൻ ബാഗും തൊളിൽ ഇട്ട് വീട്ടിന്നു ഇറങ്ങുമ്പോൾ.

ആ വേലിക്ക് അരികിൽ ദേവയാനി എന്ന ആ ക്യാമറ കണ്ണുകൾ ഉണ്ടായിരുന്നില്ല ആ ഇടം ഇപ്പോൾ ശൂന്യമാണ്..

അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു കണ്ണുകൾ പൂട്ടി ഒരു നിമിഷം നിന്നു പോയി…

ഇപ്പോൾ ദേവായാനിയുടെ ആ ക്യാമറ കണ്ണുകൾ രമണിക്ക് പിന്നാലെയാണ്.

ഒരു നിഴൽ പോലെ….

നമ്മുടെ ക്യാമറ കണ്ണുകൾ വെക്കേണ്ടത് അന്യന്റെ ജീവിതത്തിലേക്ക് അല്ല സ്വന്തം ജീവിതത്തിലേക്ക് തിരിച്ചു വെക്കുക

കാരണം അന്യന്റെ ജീവിതത്തിൽ ഉള്ളതിനേക്കാളും പിഴവുകൾ

ചിലപ്പോ നമ്മുടെ ജീവിതത്തിൽ നമ്മുക്ക് കാണാൻ കഴിയും…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നൂർ നാസ്