വരദക്ഷിണ തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ…..

രചന: ഊർമ്മിള മിഥിലാത്മജ

അത് പിന്നെ വിഷ്ണു ഏട്ടന് ദേഷ്യം വന്നാൽ അപ്പോൾ ഞാൻ ഉമ്മ കൊടുക്കണം അല്ലേൽ പുള്ളിക്കാരൻ വല്ലാണ്ട് ചൂടാവും..

അല്ല ഈ വിഷ്ണുവിന് എപ്പോളൊക്കെയാ ദേഷ്യം വരാ?? അവൻ കോപം കടിച്ചമർത്തി ചോദിച്ചു..

അയ്യോ അതല്ലേ രസം മൂപ്പർക്ക് എപ്പോളും ദേഷ്യ അതും പറഞ്ഞവൾ നിലത്തു കാൽവിരൽ കൊണ്ട് കളം വരച്ചു തുടങ്ങിയപ്പോൾ അനി ഒന്നും മിണ്ടാതവിടുന്നു എഴുന്നേറ്റ് പോയി..

എവിടെ പോവാ അനി… ഇനിയും ഒണ്ട് വിഷ്ണു ഏട്ടന്റെ കഥകൾ ഒരുപാട് …

ഞാൻ വരുന്നെടോ ജസ്റ്റ്‌ എ മിനിറ്റ്. അതും പറഞ്ഞവൻ ചവിട്ടി തുള്ളി പോയപ്പോൾ ദച്ചു മനസ്സിൽ ചിരിക്കുകയായിരുന്നു.

മോനെ അനി എനിക്ക് നിന്നോട് യാതൊരു സോഫ്റ്റ്‌ കോർണറുമില്ല അത്രക്ക് വലിയ ചതിയ നീയെന്നോട് ചെയ്തത്. നല്ലൊരു സുഹൃത്തായി കണ്ട എന്നെ നീ മിസ്യൂസ് ചെയ്തു. നാളെ വേറാരോടും ഇങനെ ചെയ്യാൻ നിനക്ക് മനസ്സ് വരരുത്.പണിവരുന്നുണ്ടവറാച്ചാ നീ കാത്തിരുന്നോ…

അന്ന് ഉച്ചതിരിഞ്ഞു പതിവിലും തിരക്ക് കൂടുതൽ ആയിരുന്നു കടയിൽ. കസ്റ്റമേഴ്‌സ് വന്നപ്പോൾ മനഃപൂർവം തന്നെ ദച്ചു തുണിത്തരങ്ങൾ എല്ലാം വലിച്ചു വാരി നിലത്തിട്ടിരുന്നു. ഒരു വിധം തിരക്കൊഴിഞ്ഞപ്പോൾ അനി മെല്ലെ അവളുടെ അടുത്തെത്തിയിരുന്നു.

എന്താടോ ഇത്രമാത്രം തുണി നിരന്നു കിടക്കുന്നു.

ഞാൻ ഹെല്പ് ചെയ്യണോ തന്നെ?

ഞാനത് പറയാൻ വന്നതായിരുന്നു .വല്ലാത്ത തലവേദന താൻ ഇതൊക്കെ ഒന്ന് മടക്കി വക്കാൻ നോക്കിക്കേ ഞാൻ ഒരു രണ്ടുമിനിട്ടിരിക്കട്ടെ.

അതും പറഞ്ഞവൾ മെല്ലെ അവിടുന്ന് മുങ്ങി.

തനിക്ക് മുന്നിൽ കൂനകൂടി കിടക്കുന്ന തുണിത്തരങ്ങൾ നോക്കി അനി അന്ധം വിട്ട് നിന്നു….

എനിക്കിതെന്തിന്റെ കേടായിരുന്നു. എന്തായാലും പണിപാളി ഇനി ചെയ്യാതിരിക്കാൻ നിവർത്തിയില്ല…

അവൻ മനസ്സിലാമനസ്സോടെ ഓരോന്ന് അടുക്കി വച്ചുകൊണ്ടിരുന്നു. മടിച്ചു മടിച്ചുള്ള അനിയുടെ പ്രവർത്തികണ്ട് ഉള്ളിൽ ചിരിക്കുകയായിരുന്നു ദച്ചു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് പുറത്ത് കൂട്ടുകാർക്കൊപ്പം നിൽക്കുന്ന വിഷ്ണുവിനെ കണ്ടത്.

കോളേജ് പഠിക്കലേക്ക് നോക്കിയാണ് നിൽപ്പ്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടത്. അവളെ കണ്ടതും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് എഴുന്നേറ്റ് പോകുന്നത് കണ്ടു. അപ്പോഴാണ് കടയിലേക്ക് നോക്കുന്നത് കണ്ടത്. വിഷ്ണു നോക്കുന്നത് കണ്ടതും അവൾ അനിയെ ഒന്ന് നോക്കി . അതിനു ശേഷം അവനോട് കടയിലേക്ക് വരാൻ കണ്ണുകൊണ്ടു കാണിച്ചു.

ആദ്യം വിഷ്ണു അത് മുഖവുരക്കെടുക്കാതെ ഇരുന്നെങ്കിലും രണ്ടാമത് നോക്കിയപ്പോൾ പെണ്ണ് കണ്ണുരുട്ടി കാണിക്കുന്നത് കണ്ടു കടയിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. കൂടെയുള്ള കൂട്ടുകാരനെ അവിടെ ഇരുത്തി അവൻ കടയിലേക്ക് കയറിച്ചെന്നു.

അവൾ അനിയുടെ അടുത്തേക്ക് പോയിക്കഴിഞ്ഞിരുന്നു അപ്പോളേക്കും…

വിഷ്ണു നടന്നുവരുന്നത് കണ്ടതേ അവന്റെ മുഖം വലിഞ്ഞുമുറുകിയിരുന്നു.

എന്താ വിഷ്ണുഏട്ടാ ഇത് ഞാൻ വൈകിട്ട് വീട്ടിലോട്ടു തന്നല്ലേ വരുന്നത്. വന്നു വന്നു ഒരു നിമിഷം പോലും കാണാതിരിക്കാൻ വയ്യാന്നായോ? ദേ കല്യാണം കഴിഞ്ഞിട്ടില്ല ട്ടോ നമ്മുടെ വെറുതെ പേരുദോഷം കേൾപ്പിക്കണ്ട.ആവൾ നാണത്തോടെ പറയുമ്പോളും കണ്ണുകളിൽ അഗ്നിയോളിപ്പിച്ചു വിഷ്ണുവിനെ തുറിച്ചു നോക്കുന്ന അനിയെ അവൾ ശ്രദ്ധിച്ചു…

അവന്റെ കണ്ണിലെ പക അവൾ തിരിച്ചറിഞ്ഞിരുന്നു

നീയെന്തു തേങ്ങയാടാ ഈ പറയുന്നതെന്ന മട്ടിൽ അവളെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ അവൾ കണ്ണടച്ച് കാണിച്ചു

പെണ്ണിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ വിഷ്ണു തന്റെ ഉള്ളിലെ നടനെ പുറത്തെടുക്കാൻ തയ്യാറായി നിന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ദച്ചുന് കല്യാണപ്രായം ആയിരിക്കണ് ശാരദേടത്യേ…

ആലോചനകൾ പലതും ഇങ്ങട് വരണുണ്ട്…

മനക്കലെ ജ്യോൽസ്യന്റെ അടുത്ത് പോയ് നോക്കിയിരുന്നു ഞാൻ 22 വയസ്സിനുള്ളിൽ കല്യാണം നടക്കാണത്രെ പെണ്ണിന് ഇല്യച്ചാൽ നന്നേ നീണ്ടിട്ടാണ് അടുത്ത സമയം.

ഇപ്പൊ തന്നെ 21 വയസ്സാകൻ ആയി. എന്നായാലും വേണ്ടതല്ലേ. എടത്തി നല്ലത് വല്ലോം വന്നാൽ ആലോചിക്കാം ന്ന ഞാൻ കരുതണേ..

പൊന്നിട്ട് മൂടാൻ നമുക്ക് നിവർത്തിയില്ലലോ പൊട്ടും പൊടിയും ഒക്കെകൂടി നുള്ളിപ്പെറുക്കിയാൽ 5 പവൻ കാണും പിന്നെ ബാക്കി കടോം വെലേം വാങ്ങിയാലും വേണ്ടില്ല. ന്റെ കുട്ടിയെങ്കിലും ഈ നരകത്തിൽ ന്ന് രക്ഷപെടട്ടെ.

എന്ന് തുടങ്ങിയ കഷ്ടപ്പാടാ അവളുടെ . ഏട്ടൻ പോയപ്പോ മുതൽ ഓടാൻ തുടങ്ങിയതല്ലേ ന്റെ കുട്ടി.

ഭഗവാൻ എനിക്ക് കനിഞ്ഞു തന്നതാ അവളെ.

അല്ലെങ്കിൽ ഞാൻ ന്റെ മക്കളയും കൊണ്ടെന്നെ ആത്മഹത്യ ചെയ്തേനെ. ഇനിയെങ്കിലും ന്റെ കുട്ടി സ്വാസ്ഥമായി ജീവിക്കട്ടെ.

നീയെന്തിനാ ജാനകി അങ്ങനൊക്കെ കരുതുന്നത്.

അവളെന്റെ വിഷ്ണുന്റെ പെണ്ണല്ലേ . അവരുടെ അച്ചന്മാർ ആയിട്ട് കൂട്ടിയിണക്കിയ ബന്ധം…

അളിയന്മാരായിരുന്നില്ലല്ലോ അവര്. ഒരു മനസ്സും രണ്ട് ശരീരവും. മരണത്തിലും ഒന്നിച്ചു. അവര് തീരുമാനിച്ചതല്ലേ മക്കളുടെ കാര്യം. അതിനി നമ്മളായിട്ട് മാറ്റണോ? ന്റെ മോളല്ലേ അവൾ.

പൊന്നും പണവും ഒന്നും വേണ്ടല്ലോ നിക്ക് ന്റെ പൊന്നിനെ ഇങ് തന്നാൽ മാത്രം മതീന്ന് ഞാനെത്ര പറഞ്ഞിരിക്കുന്നു നിന്നോട്. വല്ല വീട്ടിലും പറഞ്ഞുവിടുന്നതിലും നല്ലതല്ലേ ജാനകി ന്റെ മോളായിട്ട് ന്റെ വീട്ടിൽ വരുന്നത്. നീയെന്നിട്ടിപ്പോ ന്താ ഇങ്ങനെ പറയുന്നത്.

നമുക്കങ്ങനെ ആഗ്രഹിക്കാനല്ലേ എടത്തി പറ്റു.നമ്മുടെ ആഗ്രഹത്തിന് നമ്മൾ ഓരോന്ന് മനസ്സിൽ കരുതും കുട്യോൾക്ക് പക്ഷെ അങ്ങനെ ഒന്നും ഇണ്ടാവില്ല .

ന്താ പ്പോ നീയിങ്ങനൊക്കെ പറയാൻ . ന്താ ണ്ടായത്.?

അത് പിന്നെ എടത്തി വിഷ്ണുന് ദച്ചുനെ പറ്റണില്ല തോന്നണു. അവരെപ്പോഴും അടിതന്നെ ആദ്യൊക്കെ പ്രായത്തിന്റെയാ മാറിക്കോളും ന്ന് ഓർത്തു പക്ഷെ ഇതങ്ങനെ അല്ല ഏടത്തി.കഴിഞ്ഞ ദിവസം ദച്ചുന്റെ മുഖത്തു കണ്ട പാട്…..

എല്ലാം എനിക്കറിയാം ജനകീ…. അത് ഇഷ്ടക്കേട് കൊണ്ടൊന്നുമല്ല ഇഷ്ടക്കൂടുതൽ കൊണ്ടാണ്.

നമ്മൾ അറിയാതെ പലകാര്യങ്ങളും നടന്നു. അന്ന് വന്ന പയ്യനെ ഓർമയില്ലേ അനി അവൻ ഒപ്പിച്ച പണിയാണെല്ലാം പറയാൻ നിന്നാൽ കഥകൾ എറെയാണ് ജാനകി….

അവർക്ക് രണ്ടാൾക്കും പരസ്പരം നല്ല ഇഷ്ടം ഇണ്ട് എനിക്കറിയാം അത് . നീ വെറുതെ ഓരോന്നാലോചിച്ചു ആദി പിടിക്കേണ്ട പിന്നെ.

പൊട്ടും പൊടിയും പൊന്നും പണവും ഒന്നും വേണ്ട ന്റെ കൊച്ചിനെ നല്ല മനസ്സോടങ്ങു കയ്യിൽ വച്ചു തന്നാൽ മതി നീയ്.. ഇനി അക്കാര്യത്തിൽ മറുവാക്കില്ല ന്റെ വിഷ്ണു ന്റെ പെണ്ണാണ് ദച്ചു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ദേ വിഷ്ണു ഏട്ടാ ഞാനിന്നലെ പറഞ്ഞിരുന്നില്ലേ ഒരുപാട് സാരി വന്നിട്ടുണ്ടെന്ന് ഏട്ടനിങ്ങു വന്നേ എന്നിട്ട് എനിക്ക് ചേരുന്നതൊന്നു സെലക്ട് ചെയ്തു താ..

നോക്കണേ അനി ഇന്നലെ ഞാൻ വിഷ്ണു ഏട്ടനോട് പറഞ്ഞിരുന്നു. ന്റെ ഡ്രെസ്സിന്റെ ഒക്കെ കാര്യം ന്നേക്കാൾ അറിയുക ഏട്ടനാ..

വിഷ്ണു ഏട്ടൻ കണ്ണടച്ച് തുണി എടുത്താലും എനിക്കത് കണക്കായിരിക്കും. എന്റെ ടേസ്റ്റ് നന്നായി അറിയാം ആൾക്ക്. അല്ലെ ഏട്ടാ…. അവൾ അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചപ്പോൾ അനി മുഖം കുനിച്ചു നിന്നു.

ഇതെങ്ങനെ ഉണ്ട് ഏട്ടാ അവൾ ഒരു പച്ച സാരി എടുത്തു ദേഹത്ത് വച്ചുകൊണ്ട് ചോദിച്ച

അവനവളെ പിടിച്ചു തനിക്ക് നേർക്ക് പിടിച്ചു നിർത്തി ആ സാരി എടുത്തു മാറ്റി പകരം കറുത്ത പട്ടിൽ ചുമല ബോർഡർ വരുന്ന സാരി എടുത്തു അവളുടെ മേൽ വച്ചു. ഇത് മതി ഇതാണ് നിനക്ക് ചേരുന്നത്..

വിഷ്ണുവിനെയും ദച്ചുവിനെയും മാറി മാറി നോക്കുകയായിരുന്നു അനി. അവൻ അവളെ തന്നെ നോക്കി തറഞ്ഞു നിന്നുപോയിരുന്നു. ശരിയാണ് എത്ര ഭംഗിയായിരിക്കുന്നു അവളാ സാരിയിൽ.

ശരിക്കും ഒരു ദേവിയെപ്പോലെ . ഒറ്റ നോട്ടത്തിൽ ഇവനെങ്ങനെ അത് സെലക്ട് ചെയ്തു. അവൻ കലിയടക്കി നിന്നു.

അനി താൻ പറയടോ ഇത് നന്നായിട്ടുണ്ടോ ??

എങ്ങനെ ഉണ്ട് വിഷ്ണു ഏട്ടന്റെ സെലെക്ഷൻ.

ഇത് തനിക് ചേരില്ലടോ വേറൊന്നു നോക്ക് ദാ ഈ ചുവപ്പ് ഇത് തനിക്ക് നന്നായി ചേരും അതും പറഞ്ഞവൻ അവൾക്ക് നേരെ മറ്റൊരു സാരീ നീട്ടി അവളതുവാങ്ങി ദേഹത്ത് വച്ചുനോക്കി…

ഏയ് ഇത് കൊള്ളില്ല ഒരുമാതിരി ഭദ്രകാളി കണക്ക് ഇത് മതി. അവൾ വിഷ്ണു സെലക്ട് ചെയ്ത സാരി മടക്കി വിഷ്ണുവിന്റെ കയ്യിൽ കൊടുത്തു. ന്നാ വാ വിഷ്ണു ഏട്ടാ ദേ അവിടെയാ ബില്ലടക്കണ്ടത്.അതും പറഞ്ഞവൾ അവന്റെ കയ്യിൽ തൂങ്ങി പോകുമ്പോൾ അനി ദേഷ്യം സഹിക്കാവയ്യാതെ ഭിത്തിയിൽ ആഞ്ഞിടിച്ചു…

എടിയെടി ആര് പൈസ കൊടുക്കും എന്നോർത്താടി മഹാപാപി നീ ഈ സാരി എടുപ്പിച്ചേ?

വിഷ്ണു ഏട്ടൻ അല്ലാണ്ടാരാ ….

എന്റെ കയ്യിൽ അതിനുമാത്രം പൈസ ഒന്നുമില്ലടി ഞാൻ ഫ്രണ്ട്സ് ന്റെ കൂടെ കറങ്ങാൻ വന്നതാ പൈസ ഒന്നും അങ്ങനെ കയ്യിൽ കരുതിയിട്ടില്ല…

ദൈവമേ ഹോട്ടൽ ആയിരുന്നെങ്കിൽ മാവെങ്കിലും ആട്ടി തടിയൂരാമായിരുന്നു ഇതിപ്പോ ശരിക്കും പെട്ടല്ലോ???

മര്യാദക്ക് എനിക്ക് സാരി വാങ്ങി തന്നോ ഇല്ലങ്കിൽ ശരിയാക്കും ഞാൻ..അവൾ കട്ടായം പറഞ്ഞു കഴിഞ്ഞിരുന്നു.

ദൈവമേ ബൈക്ക് സർവീസ് ചെയ്യാൻ കൊടുക്കാൻ കയ്യിൽ കരുതിയ പൈസ ആണ് ഇന്നിനിയിപ്പം തല്ക്കാലം അത് എടുക്കാം അല്ലാതെ വഴിയില്ല ബൈക്ക് നാളെ കൊണ്ട് കൊടുക്കാം…

ടീ ദച്ചു എന്നാലും ഇത് മഹാപാപം ആയിപ്പോയി ട്ടോ … മര്യാദക്ക് ഞാനവിടെ നിന്നതല്ലായിരുന്നോ. നീ പതിവിന് വിപരീതമായി സ്നേഹം കാണിച്ചപ്പോൾ ചതി ഒളിഞ്ഞിരിക്കുന്നത് ഞാൻ ഓർക്കണമായിരുന്നു.

Exactly ഓർത്തില്ലല്ലോ ഇനി പറഞ്ഞിട്ട് കാര്യമില്ല നിന്ന് ചുറ്റിക്കളിക്കാതെ പൈസ കൊടുത്തു സാരി വാങ്ങിതായോ … അവൾ ചൊടിച്ചു…

Mm ന്തായാലും വാങ്ങി ന്നാ പിന്നെ നീയെന്റെ കുരിപ്പിനും കൂടി ഒന്നെടുത്തോ വാ…

അവൻ പറഞ്ഞത് മനസ്സിലാകാതെ അവൾ അവനെത്തന്നെ നോക്കി നിന്നു.

എടി കിച്ചൂട്ടിക്കും കൂടി ഒരുടുപ്പ് എടുക്കാമെന്നു. നീ വാ ഞാൻ എടുത്തോളാം അതും പറഞ്ഞവൻ മുന്നോട്ട് നടക്കുമ്പോൾ എന്തിനെന്നറിയാതെ ആ പെണ്ണിന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു.

അച്ഛൻ മരിച്ചതിനു ശേഷം താനല്ലാതെ ആരെങ്കിലും അവൾക്ക് ഡ്രസ്സ് എടുത്തിട്ടുണ്ടെങ്കിൽ അത് വിഷ്ണു മാത്രമാണെന്നവൾ ഓർത്തു.

ഹോസ്റ്റലിൽ നിന്നും തിരിച്ചുവരുമ്പോൾ എന്തെങ്കിലും ഒന്ന് കിച്ചൂട്ടിക്കെന്നു പറഞ്ഞെന്നും കയ്യിൽ ഉണ്ടാകുമായിരുന്നെന്നവൾ ഓർത്തു.

കറുപ്പിൽ നീല നിറത്തിലുള്ള കുഞ്ഞിപ്പൂക്കൾ പതിച്ച ഭംഗിയുള്ള ഉടുപ്പെടുത്ത് തനിക്ക് നേരെ നീട്ടുമ്പോൾ ഉള്ളിലെ കുശുമ്പ് തലപൊക്കിയത് കൊണ്ടാവാം കുഞ്ഞുടുപ്പും വാങ്ങിച്ചോണ്ട് ചെല്ലാൻ അവളെന്താ ഇള്ളാ കുഞ്ഞോ എന്ന് ചോദിച്ചത്.

എന്തായാലും അവളെ നാളെ കെട്ടിച്ചുവിടാൻ പോകുന്നില്ലന്നു മറുപടിയും പറഞ്ഞു വിഷ്ണു ഏട്ടൻ മുന്നിൽ നടക്കുമ്പോൾ എന്റെ എന്ന് പറയാൻ ഒരാൾ ഉണ്ടെന്ന അഹങ്കാരത്തിൽ അനിയുടെ മുൻപിലൂടെ നടന്നു.

ഇടക്കെപ്പോളോ സമയം കിട്ടിയപ്പോഴൊക്കെ വിഷ്ണു ഏട്ടന്റെ കയ്യിൽ കയറി പിടിച്ചിരുന്നു. അപ്പോഴും ഉറപ്പായിരുന്നു അനിയുടെ കണ്ണുകൾ തങ്ങൾക്ക് ചുറ്റുമുണ്ടെന്ന്.

ബില്ലടിച്ചു ഡ്രസ്സ്‌ പാക്ക് ചെയ്തു കയ്യിൽ കൊടുത്തപ്പോൾ നീ വച്ചാൽ മതിയെന്നും പറഞ്ഞു ഇറങ്ങിപോകുന്ന വിഷ്ണു ഏട്ടനെ തന്നെ നോക്കി കുറേ നേരം ഇരുന്നു . സമയത്തിന് നീളമേറുന്നത് അറിഞ്ഞു. ഇടക്കെപ്പോഴോ പാളി നോക്കിയപ്പോൾ കൂട്ടുകാരനെയും കൂട്ടി വിഷ്ണു ഏട്ടൻ തിരികെ പോകുന്നത് കണ്ടു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പതിവിലും വൈകിയാണ് കടയിൽ നിന്നിറങ്ങിയത്.

ബസ് നോക്കി നിൽക്കുമ്പോളേക്കും ഇരുട്ടിയിരുന്നു.

മഴക്ക് വട്ടം കൂട്ടി മേഘം ഇരുണ്ടുതുടങ്ങിയിരുന്നു.

ആറു മണിയുടെ ദേവിക ബസ് ഇന്നില്ലന്നാരോ പറഞ്ഞു കേട്ടു.

ദേവീ ചതിച്ചോ ഇനീപ്പോ 8 മണിക്കാണ് അടുത്ത ബസ് എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോളാണ് തോളിൽ ആരുടെയോ കൈ പതിഞ്ഞത്.

പ്രതീക്ഷിക്കാതെയുള്ള സ്പർശനം ആയത് കൊണ്ട് തന്നെ തെല്ലൊന്ന് ഭയന്നു പിന്നിലേക്ക് മാറി .ഭയം നിഴലിച്ച കണ്ണുകളുമായി അവൾ തലയുയർത്തി നോക്കി.

എന്താ അനി ഇത് പേടിച്ചുപോയല്ലോ മനുഷ്യൻ.

തനിക്കൊന്നു വിളിച്ചൂടായിരുന്നോ. അവൾ ഉള്ളിലെ ദേഷ്യം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ചോദിച്ചു.

സോറി ടോ ഞാൻ അത്രക്കൊന്നും വിചാരിച്ചില്ല.

താൻ ഇവിടെ നിൽക്കുന്നത് കണ്ടപ്പോൾ വന്നതാണ്.

അല്ല താനിനി എങ്ങനെയാ വീട്ടിൽ പോവാ..

വിരോധം ഇല്ലങ്കിൽ കയറാം ഞാൻ കൊണ്ടാക്കാം.

അത് വേണ്ട അനി ഞാൻ ബസ്സിൽ വന്നോളാം അനി പൊക്കൊളു .. ഇനിയിപ്പോ എപ്പോളാ ബസ് വരുന്നത് ദച്ചു ഇയാളിങ്ങോട്ട് കയറടോ അവൻ അവളുടെ കൈപിടിച്ച് വലിച്ചതും നിയന്ത്രണം വിട്ട ദച്ചു അനിയുടെ കവിളിൽ തന്നെ കൊടുത്തു ഒന്ന്.

അനി ഞാൻ നിങ്ങളെ എന്റെ ഫ്രണ്ട് ആയി കണ്ടിരുന്നു എന്നതുകൊണ്ട് എന്റെ ശരീരത്തിൽ തൊടാൻ ഞാൻ ആർക്കും അനുവാദം കൊടുത്തിട്ടില്ല മേലിൽ ആവർത്തിക്കരുത് ഇത്.അവൾ നിന്ന് കിതച്ചു.

ദച്ചുവിന്റെ ഭാഗത്ത്‌ നിന്നുണ്ടായ പ്രതികരണം അനി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവനെന്തെങ്കിലും പറയുന്നതിന് മുൻപ് ആളുകൾ ഓടി കൂടിയിരുന്നു.

എന്താ മോളെ എന്താ കാര്യം ആരാ ഇവൻ? . സന്ധ്യ മയങ്ങാൻ നോക്കി ഇരിക്കുവാണോടാ പെൺപിള്ളേരുടെ കയ്യിൽ കയറി പിടിക്കാൻ ?

ഇവനോടൊക്കെ ചോദ്യവും പറച്ചിലും ഒന്നും അല്ല വേണ്ടത് ? നാട്ടുകാർ ഒക്കെ കൂടി അനിയെ വളഞ്ഞതും ദച്ചു ഇടപെട്ട് പ്രശ്നം സോൾവാക്കി.

തിരിഞ്ഞു നോക്കുമ്പോൾ ആണ് തന്നെ മാത്രം നോക്കി നിൽക്കുന്ന രണ്ട് ചോരക്കണ്ണുകൾ കാണുന്നത്. അവളുടെ ശ്വാസം ഒരു നിമിഷം നിലച്ചത് പോലെ തോന്നിയവൾക്ക്.

തുടരും…..

ലൈക്ക് കമന്റ് ചെയ്യണേ….

രചന: ഊർമ്മിള മിഥിലാത്മജ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top