പിണക്കം.. ഈ ചെറുകഥ വായിക്കൂ…

രചന: Ammu Santhosh

“സുഖമാണോ ?”

“ഉം ”

നിശബ്ദത കടലിരമ്പുന്ന ഒച്ചയിൽ മുറിഞ്ഞു

“കടൽത്തീരത്താണോ ?”

“ഉം ”

“നമ്മൾ ഒരുമിച്ചുണ്ടായിരുന്നപ്പോളത്തെ അതേ കടൽ അല്ലെ ?”

“ഉം ”

“മഴ ഉണ്ടോ ”

“ഉം ”

“ഇന്നും ഞാൻ വിളിച്ചില്ലായിരുന്നെന്നെങ്കിൽ എന്നോട് മിണ്ടാതെയിരിക്കില്ലായിരുന്നോ ?”

“ഉം ”

“എന്താ മൂളുന്നെ ?”

ഒരു തിര വന്നു അയാളെ തൊട്ടു പോയി

“സ്നേഹം കൊണ്ട് “അയാൾ പറഞ്ഞു

“സ്നേഹം പോലും.. എത്ര നാളായി മിണ്ടിയിട്ട് അറിയുമോ ?”

“24ദിവസം 12മണിക്കൂർ 10മിനിറ്റ് 5സെക്കന്റ് അയാൾ മെല്ലെ പറഞ്ഞു.

മറുതലയ്ക്കൽ അവൾ ഫോൺ നെഞ്ചോടു ചേർത്തു പിടിച്ചു. കണ്ണീർ ഒഴുകി പരക്കുന്നു.. നെഞ്ച് വേദനിക്കും പോലെ.

“ലവ് യു “അയാൾ ഇടറുന്ന ഒച്ചയിൽ പറഞ്ഞു.

ഒരു പിണക്കം അവസാനിക്കുകയായിരുന്നു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക…

രചന: Ammu Santhosh