ഞാൻ വരും…ന്റെ പെണ്ണിനെയും അനിയത്തിയേയും കൊണ്ടുപോകാൻ നാളെ സുന്ദരിയായി നിന്നോ

നിൻ നിഴലായ്…

രചന: അല്ലി (ചിലങ്ക)

വയറ്റിൽ കുത്തി ഇറക്കുമ്പോൾ ഒറ്റ അടിക്ക് അവർ മരിക്കണം…. അത്രയും മൂർച്ച കത്തിക്ക് വേണം…

തന്റെ മുന്നിൽ കത്തുന്ന മിഴികളോടെ പേടിയില്ലാതെ പറയുന്ന നന്ദു വിനെ ശിവൻ അടിമുടി നോക്കി….

പത്തൊൻപത് കഴിഞ്ഞു കാണും പ്രായം…ചമയമില്ലാത്ത ഭംഗി….. പറന്നു കിടക്കുന്ന മുടി.. നരച്ച ദാവണി ചുറ്റി…. താന്തോന്നിയായ തന്റെ മുന്നിൽ ഒരു വിറയലും ഇല്ലാതെ അവൾ ഇത് പറയുമ്പോൾ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടാകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…

വലിച്ച സിഗരറ്റ് കുറ്റി താഴെയിട്ട് അവൾക്ക് നേരെ പുക ആഞ്ഞു ഊതിയപ്പോൾ അവൾ ചുമച്ച് കൊണ്ട് മുഖം തിരിച്ചു….

ഇത്രയേ ഉൾള്ളൂ പെണ്ണെ നീ…. ഈ പുക പോലും നിനക്ക് പറ്റില്ലെങ്കിൽ എങനെ നീ ഒരാളെ കൊല്ലും അത്രയ്ക്ക് കരുത്തുണ്ടോ നിനക്ക്….

പുച്ഛത്തോടെയുള്ള അവന്റെ വാക്കുകൾ വീണ്ടും അവളിൽ അഗ്നി ഉണ്ടാക്കി…..

അവരെ ഇല്ലാതാക്കാനുള്ള തീരുമാനം എടുത്തത് മുതൽ പതറിയിട്ടില്ല നന്ദു…

നിങ്ങൾ ഈ നാട്ടിൽ അറിയപ്പെടുന്ന തല്ലു കൊള്ളി താന്തോന്നി യല്ലേ….. അതുകൊണ്ടാ ഇപ്പോൾ തന്റെ മുന്നിൽ വന്ന് സംഘടിപ്പിച്ച് തരാമോന്ന് ചോദിച്ചത്… പറ്റുവോ ഇല്ലയോ….

ചിലയ്ക്കാതടി ചൂലെ… ഈ ശിവൻ ഇങ്ങനെ ആയിട്ടുണ്ടെങ്കിൽ അതിന് കാരണങ്ങൾ ഉണ്ടെടി എന്റെ ജീവിതം…. നാട്ടുകാരുടെ വെറുപ്പ്.

പട്ടിണി… അപമാനം……. അതുപോലെയാണോ നീ… ആണോന്ന്…. നേരെ നിൽക്കാൻ ആവതില്ലാത്ത നീ കൊല്ലാൻ നടക്കുന്നു….

ജയിലിൽ ജീവിതം എത്ര നരകം ആണെന്ന് അറിയുവോടി പെണ്ണെ നിനക്ക്…ഏഹ്…..

അവൾക്ക് നേരെ ചീറി അവൻ ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു…

ഇല്ല അറിയണം…. അതിനേക്കാൾ നരകം ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്…

അറിയോ…….. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…..

ദേഷ്യം ഒന്ന് അണഞ്ഞപ്പോൾ ശിവൻ ഒന്ന് മയപ്പെട്ടും…. ആരുമില്ലാത്ത ശിവന്റെ താവളത്തിൽ അവൾ വരുമ്പോൾ പേടിയില്ലായിരുന്നു…

നാട്ടുകാർക്ക് വെറുക്കപ്പെട്ടവൻ ആണെങ്കിലും അയാളിൽ ഒരു നന്മ അവൾ കണ്ടിരുന്നു..

വിശന്നിരിക്കുന്നവന് കടയിൽ പോയ് ചായ മേടിച്ച് കൊടുക്കുന്ന നന്മ… കീറിയ ഉടുപ്പിട്ട് നിൽക്കുന്ന കുഞ്ഞിന് പുത്തൻ ഉടുപ്പ് മേടിച്ചു കൊടുക്കാനുള്ള നന്മ….. അങ്ങനെ അങ്ങനെ……

ആരെയാ നിനക്ക് ഇത്രയും പകയോടെ കൊല്ലേണ്ടത്……

നിശബ്ദത കീറി മുറിച്ച് അവൻ ചോദിച്ചതും അവൾ തല ഉയർത്തി അവനെ നോക്കി…

ന്റെ അമ്മയേ…… അല്ല എനിക്ക് ജന്മം തന്ന സ്ത്രി യേ… അവൾ തിരുത്തി പറഞ്ഞതും ശിവൻ ഞെട്ടി അവളെ നോക്കി….

അമ്മ…. ഇന്നോളം അറിഞ്ഞിട്ടില്ല സ്നേഹം…

മാറിൽ ചാഞ്ഞു കിടക്കാൻ പറ്റാത്ത ഏതോ സ്ത്രീയുടെ മകൻ… മുല പാലിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവൻ….

അവന്റെ ഉള്ളം നീറി..

ദേഷ്യത്തോടെ അവളുടെ കവിളിൽ കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തുമ്പോൾ അവൻ നന്നായി കിതായ്ക്കുന്നുണ്ടായിരുന്നു…. അവളിൽ വേദന ഉണ്ടാക്കിയെങ്കിലും അതേ രീതിയിൽ നന്ദു വും അവനെ നോക്കി..

അമ്മയെന്നാൽ ആരാണെന്ന് അറിയാവോടി ചൂലെ നിനക്ക്…. അമ്മയുടെ സ്നേഹം എന്താണെന്ന് അറിയോ..

എത്ര മക്കൾ ആ സ്നേഹം കൊതിക്കുന്നുണ്ടെന്നറിയോ… ഏഹ്….. അത്രയും പറഞ്ഞപ്പോൾ അവൻ കരഞ്ഞു പോയ്‌….

അറിയാടോ എനിക്ക് അത്രയും പറഞ്ഞ് ആ കൈ അവൾ തട്ടി മാറ്റി പകപ്പോടെ അവന് നോക്കി

എനിക്കെല്ലാം അറിയാം.. അമ്മയുടെ സ്നേഹം എങനെ ആണെന്ന് എനിക്കറിയാം… സ്വന്തം മോളെ കാമുകന് കൂട്ടികൊടുത്തവൾ അമ്മ ആണോടോ…?

അവരുടെ മുന്നിലിട്ട് അവളെ അവൻ പിച്ചി ചീന്തിയപ്പോൾ വഷള ചിരിയോടെ അത് കണ്ടു കൊണ്ടിരുന്നവൾ അമ്മ ആണോടോ…… തളർന്നു കടക്കുന്ന തന്റെ അച്ഛന്റെ മുന്നിൽ ഉടു തുണി ഇല്ലാതെ തന്നെ നിർത്താൻ നോക്കിയവൾ അമ്മ ആണോടോ…. ഹൃദയം പൊട്ടി അച്ഛൻ മരിച്ച അന്ന് തന്നെ സ്വന്തം മോളെ വേറെ ഒരുത്തന്റെ മുന്നിൽ കാഴ്ച വെയ്ക്കാൻ നോക്കിയവൾ അമ്മ ആണോടോ.. ആണോ….

ആണോന്ന്….

അത്രയും പറഞ്ഞവൾ നിലത്തേക്ക് ഉതിർന്നു….

ശിവൻ തരിച്ച് നിൽക്കുകയാണ്…

അമ്മ… അമ്മമാർ അങ്ങനെ ചെയ്യോ… അവർക്ക് പറ്റുവോ…..

ഈ കൈ കൊണ്ട് എനിക്ക് കൊല്ലണം…. അവളെ കൊന്നില്ലെങ്കിൽ എന്റെ അനിയത്തിയേ കൂടി അവൾ ഇല്ലാണ്ടാക്കും….

എന്നെ ഒന്ന് സഹായിക്ക്….. അടുക്കളയിൽ അറിയുന്ന കത്തിക്കൊണ്ട് അവളുടെ വയറ്റിൽ കുത്തിയിറക്കിയാൽ ഒറ്റയടിക്ക് ചാകില്ല…

( ഇങ്ങനെ ഒന്നും ഇല്ലാട്ടോ.. ഇതിൽ ഞാൻ വെറുതെ പറയുന്നതാ )

എന്നെ ഒന്ന് സഹായിക്ക്…….. അത്രയും പറഞ്ഞ് അവന്റെ കാലിൽ വീണു.. ശിവൻ വിറയ്ക്കുന്ന കൈ കളോടെ അവളെ എഴുന്നേൽപ്പിച്ച് നിർത്തി…..

നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി….

നീ പൊയ്ക്കോ ഞാൻ ശരിയാക്കി തരാം…

വിളിക്കാം പൊയ്ക്കോ….

ഹ്മ്മ്… താമസിക്കരുത്… എന്റെ മുന്നിൽ അധികം സമയമില്ല….

ശരി…….

അത്രയും പറഞ്ഞ് അവൾ നടന്ന് അകലുമ്പോൾ അവനിലെ ഞെട്ടൽ മാറിയില്ല………

ഒരുപാട് വേദനിക്കുന്നവൾ ആണ് അവൾ.. പെറ്റ അമ്മയിൽ നിന്നും ഇത്രയും ക്രൂരതകൾ അനുഭവിച്ചവൾ… സ്വന്തം മകളുടെ മാനം ഇല്ലാണ്ടാക്കാൻ കൂട്ട് നിന്നവൾ… ജീവിക്കാൻ ഒരു അർഹതയും ഇല്ല… അവൻ എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടലുകൾ കൂട്ടി…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇച്ചേച്ചി…. യെന്നും വിളിച്ച് കൊണ്ട് ഒരു കൊച്ച് പെണ്ണ് നന്ദു വിനെ ഇറുക്കെ കെട്ടിപ്പിടിച്ചു…..

അവൾ അമ്പരപ്പോടെ അവളെ നോക്കി..തന്നിലുള്ള പിടിത്തം വിടുവിക്കാൻ നോക്കി … പക്ഷെ അത്രയും പേടിയോടെ കൊച്ച് പെണ്ണിന്റ കണ്ണുകൾ വീടിന്റെ അകത്തേക്ക് നീണ്ടു…. നന്ദു പകപ്പോടെ അകത്തേക്ക് നോക്കിയതും അവളുടെ അമ്മയും കാമുകനും അകത്ത് നിന്ന് വെളിയിലേക്ക് വരുന്നു..

മാറി കിടക്കുന്ന സാരി തലപ്പും നെറ്റിയിലെ സിന്ധുരവും അവളിൽ വെറുപ്പ് ഉണ്ടാക്കി….അയാളുടെ നോട്ടം നന്ദു വിന്റെ ശരീര ആകമാനം ആയി.. അവൾ വെറുപ്പോടെ അവനെ നോക്കി

ഇച്ചേച്ചി …. എന്നെ ഇയാൾ… പേടിപ്പിക്കാൻ നോക്കി… വിതുമ്പലോടെ ആ കൊച്ചു പെണ്ണ് പറഞ്ഞതും അഗ്നി പാറുന്ന കണ്ണുകളോടെ അവനെ അവൾ നോക്കി….

പന്ന നായിന്റെ മോനെ … എന്റെ മോൾടെ കൊച്ചിന്റെ ദേഹത്ത് തൊട്ടാൽ ഉണ്ടല്ലോ…….

തൊട്ടാൽ നീ എന്ത് ചെയ്യുമെടി…. അധികം വിളയല്ലേ മോളെ നിന്റെ വിളച്ചിൽ ഞാൻ തീർത്തത് ഓർമയുണ്ടല്ലോ ….. ല്ലേ………. അവൻ അത്രയും പറയുന്നത് കേട്ട് ദേഷ്യം നിയന്ദ്രിച്ച് ആ സ്ത്രിയേ അവൾ ഒന്ന് നോക്കി…

നിന്റെ നാളുകൾ എണ്ണപ്പെട്ടതാണ് അത്രയും മനസ്സിൽ പറഞ്ഞ് അനിയത്തികുട്ടിയേ തന്നോട് ചേർത്ത് അവൾ അകത്തേക്ക് പോയ്‌..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇച്ചേച്ചി എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ…. എനിക്ക് പേടിയാ … നമ്മൾക്ക് എവിടെങ്കിലും ഓടി പോയാലോ…. അവളുടെ മടിയിൽ കിടന്ന് കൊണ്ട് അവൾ പറഞ്ഞതും നന്ദു ചിരിച്ചു….

നമ്മൾ എവിടെ പോകും മോളെ.. ന്റെ മോളും ചേച്ചിയും എവിടെ പോകും….

ന്നാ നമ്മൾക്ക് എവിടെങ്കിലും പോയ് മരിക്കാം ഇച്ചേച്ചി …. ട്രെയിന്റെ മുന്നിൽ.. അല്ലെങ്കിൽ വല്ല വിഷം കഴിച്ച്… നിക്ക് പേടിയാവാ….

ന്റെ മോളുടെ കുഞ്ഞി തലയിൽ ഇങ്ങനെ ഒന്നും ചിന്ത വേണ്ട… നമ്മൾ ജീവിക്കും… നന്നായി…

ഈ ഇച്ചേച്ചി ഉള്ളപ്പോൾ ന്റെ മോളെ ഒരുത്തനും തൊടില്ല… ഒരുത്തനും… അത്രയും വിശ്വാസത്തോടെ അവൾ പറയുമ്പോൾ അപ്പുറത്തെ മുറിയിൽ ഇരു ശരീരങ്ങൾ പരസ്പരം പടർന്ന് കേറുന്ന തിടുക്കത്തിൽ ആയിരുന്നു… അടക്കി പിടിച്ച നിശ്വാസങ്ങൾ അവളുടെ ചെവിയിൽ തുളച്ച് കേറി…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അന്നത്തെ ദിവസത്തിന് ശേഷം അവൾ ശിവനെ വിളിക്കാനും കാണാനും ശ്രമിച്ചു കൊണ്ടേയിരുന്നു..പക്ഷെ നിരാശയായിരുന്നു ഫലം….. അവനോടുള്ള അവളുടെ വിശ്വാസം കുറഞ്ഞു…

ഈ ലോകത്ത് വിശ്വസിക്കാൻ കൊള്ളാവുന്ന ആരും ഇല്ല…. ആരും….

ആപത്തിൽ മാറോട് ചേർക്കേണ്ട അമ്മ തന്നെ ഇങ്ങനെ ആണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തിന് പറയണം….

ഒരു ദിവസം അണിഞ്ഞു സുന്ദരിയായി മുഖത്ത് ചായം തേച്ച് കാമുകന്റെ കൂടെ പോയ അവളുടെ അമ്മ എന്ന സ്ത്രീ പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നില്ല….

ഒന്നാം ദിവസമായി..രണ്ടാം ദിവസമായി…. മൂന്നാം ദിവസമായി.. .. അവരുടെ പൊടി പോലും നന്ദു വും അനിയത്തിയും കണ്ടില്ല… മനസ്സിൽ എന്തൊക്കെയോ സംശയം ഇരച്ച് കേറി.. പക്ഷെ അത്രയും ദിവസം അവളും അനിയത്തിയും പേടി ഇല്ലാതെ ഉറങ്ങി….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഒരു ദിവസം സന്ധ്യക്ക് വിളക്ക് കത്തിച്ച് എഴുന്നേൽക്കുമ്പോൾ ആണ് ഒരു നിഴൽ രൂപം അവൾ കണ്ടത്…

അവൾ നോക്കിയതും ശിവൻ…. അവന്റെ മുഖത്ത് വല്ലാത്ത തെളിച്ചമുണ്ട്… ഒരു പുഞ്ചിരിയുണ്ട്….

അവൻ ഒന്നും കൂടി അവളുടെ അടുത്തേക്ക് വന്ന് നിന്നും…

കൊന്നും വല്ലേ……… കടുപ്പത്തോടെ അവൾ പറഞ്ഞതും കൈയിൽ കരുതിയ താലി അവൾക്ക് നേരെ നീട്ടി…. അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.. അവരെ കൊന്ന് നിന്റെ കൈ അഴുക്കാക്കാൻ ഈ ശിവൻ സമ്മതിക്കില്ല… ഈ കൈകൊണ്ട് എനിക്ക് വെച്ച് വിളമ്പി തരണം… ഒരു അമ്മ കുഞിനെ ഊട്ടുന്ന പോലെ എന്നെ ഊട്ടണം..

ഒരു ഭാര്യ ഭർത്താവിനെ തലോടുന്ന പോലെ എന്നെ തലോടണം….. പാപത്തിന്റ കറ എന്റെ കൈ യിൽ പുരണ്ടോട്ടെ… ആരും അറിയില്ല… ആരും……

അത്രയും പറഞ്ഞ് പറഞ്ഞ് ശിവൻ പോകുമ്പോൾ ഒന്നും മനസ്സിലാകാതെ അവൾ അങ്ങനെ നിന്നും…

ഞാൻ വരും…ന്റെ പെണ്ണിനെയും അനിയത്തിയേയും കൊണ്ടുപോകാൻ നാളെ സുന്ദരിയായി നിന്നോ…

മുണ്ട് മടക്കി മീശ പിരിച്ച് അവൻ തിരിഞ്ഞ് നിന്ന് പറഞ്ഞതും അവൾ അറിയാതെ ചിരിച്ചു… പക്ഷെ അവളുടെ മനസ്സിൽ നഷ്ട്ട ബോധം ആയിരുന്നു…

തന്റെ കൈ കൊണ്ട് അവരെ കൊല്ലാൻ പറ്റാത്തത്തിൽ….. ഇതേ സമയം അകലെയുള്ള കുറ്റി കാട്ടിൽ രണ്ട് ശരീരങ്ങളെ ചെന്നായക്കൾ ആർത്തിയോടെ തിന്നുകയായിരുന്നു..

ശുഭം……

എത്രത്തോളം നന്നായിയെന്ന് അറിയില്ല…. ലൈക്ക് നൽകി, അഭിപ്രായം പറയ്….

രചന: അല്ലി (ചിലങ്ക)