പ്രണയമഴ നോവൽ, ഭാഗം 26 വായിക്കുക…

രചന : Thasal

“എന്ന പോവല്ലേ,,,, ”

കാറിൽ കയറി ഇരുന്നു കൊണ്ട് സഖാവ് ചോദിച്ചതും അച്ഛൻ ഒന്ന് പുഞ്ചിരിച്ചു എങ്കിലും അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു,,, തുമ്പിയുടെ അവസ്ഥയും മറിച്ചല്ല,,,, അവൾ മിററിലൂടെ നോക്കുന്ന സഖാവിനെ പരിഭവത്തോടെ നോക്കി കൊണ്ട് പെട്ടെന്ന് മുഖം തിരിച്ചു,,,,, അവളുടെ മുഖം കണ്ട് അവൻ ചിരി ഒതുക്കി പിടിച്ച് കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു,,,, ആ ഗ്രാമവീതി കഴിഞ്ഞു വണ്ടി മുന്നോട്ട് പോകുമ്പോഴും അവൾ തിരിഞ്ഞു കൊണ്ട് ആ ഗ്രാമത്തെ സങ്കടത്തോടെ നോക്കുകയായിരുന്നു,,,,,

ദുഷ്ടൻ,,,, ഒരീസം കൂടി നിന്നൂടെ,,, ഇനി വരട്ടെ തീപ്പെട്ടികൊള്ളിന്ന് വിളിച്ച്,,,, മിണ്ടൂല,,,, അവളുടെ ചുണ്ട് കൂർത്തു,,, ആ കണ്ണുകളിൽ പരിഭവം നിറഞ്ഞു,,,പെട്ടെന്ന് അവളുടെ കണ്ണുകൾ മിററിലൂടെ തന്നെ നോക്കുന്ന സഖാവിൽ പതിഞ്ഞതും അവൾ ഒന്ന് മുഖം വെട്ടിതിരിച്ചു,,,, പിന്നെയും ഒളികണ്ണിട്ട് നോക്കിയതും ഇപ്പോഴും ആ കണ്ണുകൾ തന്നിൽ ആണെന്ന് അറിഞ്ഞതും കയ്യിൽ പിടിച്ച ബാഗ് മുഖത്തിന്‌ നേരെ വെച്ച് കൊണ്ട് അവൾ തിരിഞ്ഞിരുന്നു,,,,

അങ്ങനെ ഇപ്പൊ നോക്കണ്ട,,, അതെല്ലാം കണ്ട് അവന് ചിരി വരുന്നുണ്ടായിരുന്നു,,,ഇങ്ങനെ ഒരു സാധനം,,,

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

നീണ്ട യാത്രക്ക് ശേഷം രാത്രിയോടെ അവർ വീട്ടിൽ എത്തി,,,,, കാർ നിർത്തിയതും തുമ്പി മുഖത്തെ ദേഷ്യം ഒട്ടും കുറക്കാതെ അമ്മയുടെ കയ്യിൽ നിന്നും കീയും വാങ്ങി വണ്ടിയിൽ നിന്നും ഇറങ്ങി അവനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഡോറും തുറന്നു ഉള്ളിലേക്ക് പോകുന്നത് കണ്ട് മൂന്ന് പേരും ഒരുപോലെ ചിരിച്ചു പോയി,,,,

“ഒരു രണ്ട് ദിവസം കൂടെ നിന്നിട്ട് പോന്നാൽ പോരായിരുന്നോ,,,, മോൾക്ക്‌ നല്ലോണം വിഷമം ആയിട്ടുണ്ട്,,,, ”

അവളെ വിഷമം ഒക്കെ നമുക്ക് മാറ്റാം അമ്മ,,,,

ഇച്ചിരി വാശിയാണെന്നൊള്ളൂ,,, പറഞ്ഞാൽ മനസ്സിലാകും,,,, ഞാൻ തന്നെ പറഞ്ഞോളാം,,,,

ഇനി അമ്മ പോയി സെന്റി അടിച്ചു കരയിപ്പിക്കാതിരുന്നാൽ മതി,,,,

“ആട,,, എന്നെ തന്നെ പറയണം,,, നീയാ ആ കുഞ്ഞിനെ വിഷമിപ്പിച്ചത്,,,, എന്നിട്ട് എന്റെ തലയിൽ ഇടുന്നോ,,,, നീയും നിന്റെ അപ്പനും എല്ലാം ഒരേ സൈസാ,,,, എങ്ങനെ അങ്ങേരെ കണ്ടല്ലേ പഠിക്കുന്നെ,,,, ”

“ഇനിയിപ്പോ എന്നെ പറഞ്ഞോ,,,, ”

“നിങ്ങളെ തന്നെയാ പറയേണ്ടത്,,, ”

“ധൈര്യം ഉണ്ടേൽ പറയടി,, ”

അച്ഛൻ ഷർട്ടിന്റെ കൈ ഒന്ന് കയറ്റി വെച്ചു,,,,

“ഒന്ന് നിർത്തുന്നുണ്ടോ രണ്ടും,,,,, വന്നു കയറിയില്ല അപ്പോഴേക്കും തുടങ്ങി,,, ”

സഖാവ് ഇടയിൽ കയറി കൊണ്ട് വിളിച്ച് പറഞ്ഞു,,,

നീ പോടാ ചെറുക്കാ,,,, ഭാര്യയും ഭർത്താവും ആകുമ്പോൾ വഴക്കൊക്കെ ഉണ്ടാകും,,,

അതിനിടയിൽ നീ ഏതാ,,,, അല്ലെ ഏട്ടാ,,,

അമ്മയുടെ ഡയലോഗ് കേട്ടതും അച്ഛനും ഒന്ന് തലയാട്ടി കാണിച്ചു,,, ഇപ്പൊ സഖാവ് ശരിക്കും തേഞ്ഞു,,,, അമ്മ സഖാവിനെ ഒന്ന് പുച്ഛിച്ചു കൊണ്ട് അച്ഛന്റെയും കയ്യും പിടിച്ചു ഉള്ളിലേക്ക് കയറി,,,,

“അതെ ഈ ലഗേജ്,,,, ”

“അതിനല്ലേടാ നിന്നെ മോൻ എന്നും പറഞ്ഞു കൂടെ കൊണ്ട് നടക്കുന്നത്,,,, അതെല്ലാം എടുത്ത് കയറി വരാൻ നോക്കടാ,,,, ”

അച്ഛനും കൂടെ ആയതോടെ അവന് തൃപ്തിയായി,,,

അവൻ ഒന്ന് പല്ലിറുമ്പി കൊണ്ട് ലഗേജ് മുഴുവൻ തൂക്കി ഉള്ളിലേക്ക് നടന്നു,,,

“*ഇതിൽ എന്താ അമ്മിക്കല്ലൊ,,,,,,പോകുമ്പോൾ ഇത്രയും കനം ഉണ്ടായിരുന്നില്ലല്ലൊ,,,,,ആ തറവാട് മുഴുവൻ പൊക്കിയുള്ള വരവാണ് എന്ന് തോന്നുന്നു,,,,, *”

അവൻ ഓരോന്ന് പിറുപിറുത്തു കൊണ്ട് ഉള്ളിലേക്ക് കയറി ലഗേജ് എല്ലാം ഒരു സൈഡിലായി മാറ്റി വെച്ച് മുകളിലെക്ക് കയറി പോയി,,,, റൂമിലേക്ക്‌ കയറാൻ നിന്നതും കാണുന്നത് തന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്ന തുമ്പിയെയാണ്,,,, അവനെ കണ്ടതും അവളുടെ മുഖം കൂർത്തു വന്നു,,,,,,അവനെ പാടെ അവഗണിച്ചു കൊണ്ട് മുഖം തിരിച്ചു കൊണ്ട് അവൾ പോകാൻ നിന്നതും അവൻ അവളുടെ കയ്യിൽ പിടുത്തമിട്ടു,,,,,

വിട്ടേ,,,എന്നോട് കൊഞ്ചാനൊന്നും വരണ്ട,,,

എനിക്ക് പോണം,,,,

“അതിനാരാടി നിന്നോട് കൊഞ്ചാൻ വന്നത്,,,,,,,എന്നോട് ചോദിക്കാതെ എന്റെ റൂമിൽ കയറിയത് എന്തിനാ,,,,, ”

ഓഹോ ഇത് ഇയാളുടെ റൂം ആയിരുന്നോ,,,,

അറിയില്ലായിരുന്നു,,,,

“ടി തറുതല പറയുന്നോ,,,,, ചോദിച്ചതിന് മാത്രം ഉത്തരം മതി,,,,, എന്ത് മോഷ്ടിക്കാൻ വന്നതാടി, ”

“നിങ്ങടെ,,,, എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട,,,, ഈ തുമ്പിക്കെ ആരുടേയും മോഷ്ടിച്ചു ജീവിക്കേണ്ട ഗതികേട് ഒന്നും വന്നിട്ടില്ല,,,, എന്റെ അച്ഛയും അമ്മയും ഉള്ള കാലത്തോളം അതിന്റെ ആവശ്യവും ഇല്ല,,,, പിന്നെ അമ്മ പറഞ്ഞു ഈ പറയുന്ന ഇയാളുടെ റൂമിൽ നിന്ന് പുതപ്പ് എടുത്തു കൊണ്ട് വരാൻ അതിന് വേണ്ടി കയറിയതാ,,,, ഞാൻ കയറിയാൽ അശുദ്ധമാവോച്ചാൽ കുറച്ച് ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കിയെക്ക്,,,,ഹും,,,,, ”

അവൾ മുഖം ഒന്ന് കോട്ടി കൊണ്ട് അവനിൽ നിന്നും നടന്നകന്നതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു,,,,, *തീപ്പെട്ടികൊള്ളി*അവന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു,,,

ഓഹ് പിന്നെ,,,, അയാളുടെ ഒരു റൂം,,,, ഹും,,,,

മനുഷ്യനായാൽ ഇത്രയും അഹങ്കാരം പാടില്ല,,, ഒന്ന് സമാധാനിപ്പിക്ക,,,, അല്ലേൽ ഒന്ന് ചിരിക്കുക എങ്കിലും ചെയ്യാ,,, എവിടെ,,,, അല്ലേലും അങ്ങേരെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതി,,,

കാട്ടുമാക്കാൻ,,, കള്ളസഖാവ്,,,,,,,

മോഷ്ടിക്കാൻ കയറിയതാണത്രെ,,, അതിനും മാത്രം എന്താണാവോ അതിനകത്ത് ഉള്ളത്,,,, കുറച്ച് കൂടി കഴിയട്ടെ,,, ശരിയാക്കുന്നുണ്ട്,,,, ചീത്ത പറഞ്ഞു കുറച്ച് കഴിഞ്ഞു തുമ്പി എന്നും വിളിച്ച് വരും,,,,,,,

തുമ്പിയല്ല കമ്പി,,,, ഹും,,,

ചെകുത്താൻ,,,,,,,,ഇനി എന്തേലും പറഞ്ഞു വരട്ടെ,,, അങ്ങേർക്ക് പഠിക്കണം അല്ലെ,,,

പഠിപ്പിച്ചു കൊടുക്കുന്നുണ്ട്,,,,,

” സഖാവിനെയും പ്രാകി കൊണ്ട് അവൾ താഴേക്ക് ഇറങ്ങി,,,, ”

എന്താ മോളെ തനിച്ച് ഒരു സംസാരം,,,,

താഴെ ഹാളിൽ സോഫയിൽ ഇരിക്കുന്ന അച്ഛൻ ചോദിച്ചതും അവൾ പെട്ടെന്ന് തല ഉയർത്തി ഒന്നും ഇല്ല എന്ന കണക്കെ ഷോൾഡർ പൊക്കി,,,,,

“മോൾക്ക്‌ ഇത് വരെ പരിഭവം തീർന്നില്ലേ,,,, ”

“ഏയ്‌ അങ്ങനെ ഒന്നും ഇല്ല അച്ഛേ,,, വരുമ്പോൾ ഒരു സങ്കടം,,, അത്രേ ഒള്ളൂ,,,, ”

“മ്മ്മ്,,,എന്ന മോള് പോയി കിടന്നോ,,,, നാളെ കോളേജിൽ പോകേണ്ടതല്ലേ,,,, ”

അച്ഛൻ പറഞ്ഞതും അവൾ ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ട് റൂമിലേക്ക്‌ പോയി ബെഡിൽ ഒന്ന് ഇരുന്നു പ്രാർത്ഥനയെല്ലാം കഴിഞ്ഞു പുതച്ചു കിടന്നതും സഖാവിന്റെ ഗന്ധം അവളുടെ നാസികയിലേക്ക് തുളഞ്ഞ് കയറാൻ തുടങ്ങിയിരുന്നു,,,, അവൾ കയ്യിലുള്ള പുതപ്പ് ഒന്ന് കൂടെ മൂക്കിനോട് അടുപ്പിച്ചതും അവൾ അറിഞ്ഞു തന്റെ പ്രിയന്റെ ഗന്ധം,,,, അത് പരിഭവങ്ങൾക്കിടയിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു,,,, അവൾ അത് ഒന്ന് കൂടെ തന്നിലെക്ക് ചേർത്ത് വെച്ച് കൊണ്ട് ആ ഗന്ധം തന്നിൽ നിന്നും അകന്നു പോകാൻ അനുവദിക്കാത്ത രീതിയിൽ നെഞ്ചിലേക്ക് ചേർത്ത് മെല്ലെ നിദ്രയെ പുൽകി,,,

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“അമ്മ,,,,,അവളോട്‌ വരുന്നുണ്ടേൽ വരാൻ പറ, ”

പുറത്ത് ബുള്ളറ്റിൽ ഇരുന്നു കൊണ്ട് അവൻ വിളിച്ച് പറഞ്ഞതും അമ്മ അടുക്കളയിൽ നിന്നും സാരി തല കൊണ്ട് കൈ തുടച്ചു കൊണ്ട് ഉമ്മറത്തേക്ക് വന്നു,,,,

തുമ്പിയൊക്കെ എപ്പോഴേ പോയല്ലോ മോനെ,,,

എന്തോ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞു,,,

ഇന്ന് മുതൽ വേറെ ഒന്നിലും ശ്രദ്ധ കൊടുക്കുന്നില്ല,,പഠിക്കാൻ തീരുമാനിച്ചു എന്നൊക്കെ ഭയങ്കര ഡയലോഗ് ആയിരുന്നു,,,,,അല്ല നിന്നോട് പറഞ്ഞില്ലേ,,,,,

ഇല്ല അതാ ചോദിച്ചത്,,,, സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളതായി എനിക്ക് മെസ്സേജ് ഒന്നും വന്നിട്ടില്ല,,,

അവളുടെ കയ്യിൽ ഫോൺ ഇല്ലാത്തോണ്ട് എന്റെ നമ്പർ ആണ് കൊടുത്തത്,,,, പിന്നെ ഏത്,,,,,

“എന്ന മോനെ കുട്ടാ,,,, നിന്റെ തറവാട്ടിലെ പെർഫോമൻസിന് മോളുടെ പ്രതിഷേധപ്രകടനം ആണ് നടന്നത്,,,, ഇനി എന്റെ മോൻ കുറെ കഷ്ടപ്പെടും,,,, ”

അമ്മയുടെ വാക്കുകൾ കേട്ടപ്പോഴാണ് അവനും ഓർമ വന്നത്,,,,ഓഹ് അതാണ്‌ കാര്യം,,,, അവളെ വാശി ഇത് വരെ മാറിയില്ലേ,,,, ശരിയാക്കാം,,,, അവൻ ഉള്ളിലെ ദേഷ്യം ഒന്ന് കടിച്ചമർത്തി കൊണ്ട് അമ്മയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു,,,, പെട്ടെന്ന് തന്നെ ബുള്ളറ്റ് മുന്നോട്ട് എടുത്തു,,,,,

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“തുമ്പി,,,,,,,, ”

വരാന്തയിലൂടെ നടക്കുന്ന തുമ്പിയെ കണ്ടതും അവൻ ഒന്ന് നീട്ടി വിളിച്ചു,,,,അവന്റെ ശബ്ദം കാതുകളിൽ പതിഞ്ഞതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു എങ്കിലും തോൽക്കാൻ ഒരിക്കലും താല്പര്യം ഇല്ലാത്തതു കൊണ്ട് തന്നെ അവനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കയ്യിലുള്ള ബാഗ് ഒന്ന് മുറുകെ കെട്ടിപിടിച്ചു കൊണ്ട് മുന്നോട്ട് തന്നെ നടന്നു,,,,

അപ്പോഴേക്കും അവൻ അവളുടെ സൈഡിലായി വന്നു നിന്നിരുന്നു,,,,

“ടി,,,, ”

അവന്റെ വിളി വന്നു എങ്കിലും അവൾ അവനെ നോക്കി ഒന്ന് ചുണ്ട് കോട്ടി,,,

“നിന്നെയാണ്,,,, ”

“അറിയാം,,,,, ”

“എന്താടി നിന്റെ പ്രശ്നം,,,, ”

“എക്സ്ക്യൂസ്‌മി,,,,,എന്തിനാ പറ്റിയാണ് സർ സംസാരിക്കുന്നത്,,,,ഐ ആം തീർത്ഥ,,,,,എന്നെ അങ്ങനെ വിളിച്ചാൽ മതി,,,, ഓക്കേ,,,, ”

ടി വല്ലാതെ ഓവർ ആകല്ലേ,,,,, ഒരു മനുഷ്യന് ഇതിലും താഴാൻ കഴിയില്ല,,, നിന്റെ പിറകെ ഇങ്ങനെ നടക്കുന്നത് എനിക്ക് വേറെ ജോലി ഇല്ലാഞ്ഞിട്ടല്ല,,,,,,ഇനിയെങ്കിലും പറ,,,

നിനക്കെന്താ വേണ്ടത്,,,,,

അവന്റെ ഓരോ വാക്കുകളും കേട്ടപ്പോൾ തന്നെ അവൾക്കും മിണ്ടാൻ ഒക്കെ തോന്നി എങ്കിലും അവൾ തന്റെ ഈഗോ വിടാതെ തന്നെ അവനെ നോക്കി,,,

സോറി സർ,,, എനിക്കൊന്നും പറയാനില്ല,,,,

പിള്ളേര് എല്ലാം ശ്രദ്ധിക്കുന്നു,,,,പിന്നെ ഞാൻ ഇവിടേക്ക് വരുന്നത് പഠിക്കാനാണ്,,, എന്നെ ഇവിടേക്ക് വിടുന്ന ഒരാൾക്ക് ഞാൻ പഠിച്ചു വലിയ ഉയരത്തിൽ എത്തി എന്റെ ജോലി കൊണ്ട് ജീവിക്കാൻ ഭയങ്കര ആഗ്രഹം,,,, അങ്ങേരെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് ഞാനല്ലേ,,,,,

സോ പ്ലീസ് ശല്യം ചെയ്തു ശ്രദ്ധ മാറ്റരുത്,,,,

അവൾ ഒരു കെഞ്ചലോടെ പറഞ്ഞു മുന്നോട്ട് നടന്നതും അവനും ചിരി പൊട്ടിയിരുന്നു,,,, അപ്പൊ അതാണ് കാര്യം,,,, ഇങ്ങനെ ഒരു മടിച്ചി,,,,

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“അമ്മ,,, അവളെവിടെ,,,, ”

രാത്രി ഭക്ഷണം കഴിച്ചിട്ടും ആ വഴിക്കൊന്നും തുമ്പിയെ കാണാതായതോടെ അവൻ അടുക്കളയിൽ നിൽക്കുന്ന അമ്മയോട് വിളിച്ച് ചോദിച്ചു,,,,

“മോള് പഠിക്കാ,,,,,വന്നപ്പോൾ തുടങ്ങിയതാ,,,, ”

അമ്മയുടെ വാക്കുകൾ കേട്ടതും അവൻ ആകെ ഒന്ന് ഞെട്ടി,,,,,മനുഷ്യന് വിശ്വസിക്കാൻ കഴിയുന്ന നുണ പറ,,,,

“അവളോ,,,,ഒന്ന് പോയെ അമ്മ,,,,, ”

സത്യാടാ,,, കുഞ്ഞിന് എക്സാം എന്തോ ഉണ്ടെന്ന് തോന്നുന്നു,,,, ഇരുന്ന ഇരുത്തം ആണ്,,,

അതിനിടയിൽ ഒരുപാട് നിർബന്ധിച്ചപ്പോൾ ഭക്ഷണം ഒന്ന് കഴിച്ചു,,,,,,

അമ്മയുടെ സത്യം പറച്ചിൽ കേട്ടപ്പോൾ തന്നെ അവന് ഡൌട്ട്,,,, അങ്ങെനെ വരാൻ വഴിയില്ലല്ലൊ,,,,,

അവൻ മെല്ലെ എഴുന്നേറ്റ് അവളുടെ റൂമിലേക്ക്‌ ഒന്ന് പാളി നോക്കി,,,, ശരിയാ കുട്ടി പഠിക്കുന്നു,,,അവൻ മെല്ലെ നോട്ടം ക്ലോക്കിലേക്ക് ആക്കിയപ്പോൾ സമയം പത്ത് കഴിഞ്ഞു,,,,

ഇവളോ,,,,,അവന് ആകെ കൺഫ്യൂഷൻ,,,

അവൻ മെല്ലെ റൂമിലേക്ക്‌ കയറി അവൾക്ക് തൊട്ടു പിന്നിലായി ചെന്ന് നിന്നതും കുട്ടി ഉറക്കം തൂങ്ങിയുള്ള ഇരുത്തം ആണ്,,,,

“ഡി,,,,,, ”

അവന്റെ അലർച്ച കേട്ടതും അവൾ ഞെട്ടിപിടഞ്ഞു ഒന്ന് നേരെ ഇരുന്നതും അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു വന്നു,,,

“ഇത്രയും കഷ്ടപ്പെടുന്നത് എന്തിനാ,,, ഉറക്കം വരുന്നുണ്ടേൽ മര്യാദക്ക് ഉറങ്ങ്,,,, നാളെ എക്സാം ഒന്നും ഇല്ലല്ലോ,,,,,”

“പറ്റില്ല എനിക്ക് ജോലി കിട്ടണം,,,, എന്നിട്ട് വേണം എനിക്ക് ഒരാളെ തീറ്റിപോറ്റാൻ,,,,, ”

അവളുടെ ഡയലോഗ് കേട്ടപ്പോൾ തന്നെ മനസ്സിലായി അത് തനിക്ക് വെച്ചതാണ് എന്ന്,,,, അവൻ ചുണ്ടിലെ പുഞ്ചിരി വിടാതെ പിന്നിൽ നിന്നും അവൾ ഇരിക്കുന്ന കസേരയിൽ പിടി മുറുക്കി,,,,

“തുമ്പി,,,, എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം,,,, ”

“എനിക്ക് പഠിക്കണം,,,, ഒന്ന് ഇറങ്ങി തന്നാൽ ഉപകാരം ആയേനെ,,,, ”

“ഇറങ്ങിയില്ലേലോ,,,, ”

“ഞാൻ ബഹളം വെക്കും,,,,, അമ്മ വരുമ്പോൾ മോൻ താനെ ഇറങ്ങിക്കോളും,,,,, ”

അവൾ ഒരു പതർച്ചയും കൂടാതെ പറയുന്നത് കേട്ടതും അവന് ദേഷ്യം തലയിൽ കയറിയിരുന്നു,,,,

അവൻ കണ്ണടച്ചു ഒന്ന് സ്വയം നിയന്ത്രിച്ചു കൊണ്ട് പുറത്തേക്ക് നടക്കുന്നത് അവൾ ഒളികണ്ണാലെ കാണുന്നുണ്ടായിരുന്നു,,, കുറച്ച് ദിവസം കൂടി തറവാട്ടിൽ നിൽക്കാതെ ഞാൻ സമരം അവസാനിപ്പിക്കില്ല മോനെ,,,, അവൾ സ്വയം ഒന്ന് ഉള്ളിലെ പറഞ്ഞു കൊണ്ട് പുസ്തകത്തിലെക്ക് തല താഴ്ത്തിയതും ഡോർ ലോക്ക് ആയ ശബ്ദം കേട്ടു അവൾ ഒന്ന് തിരിഞ്ഞു നോക്കിയതും ഷർട്ടിന്റെ കൈ കയറ്റി കൊണ്ട് തനിക്ക് നേരെ വരുന്ന സഖാവിനെ കണ്ടതും അവളുടെ എല്ലാ ധൈര്യവും ചോർന്നു പോയിരുന്നു,,,,,എന്റെ കൃഷ്ണ ഇങ്ങേരു പോയില്ലേ,,,, അവൾ ഉമിനീർ ഇറക്കി കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു,,,,

ദാവണി തുമ്പിൽ പിടി മുറുക്കി കൊണ്ട് അവനെ നോക്കിയതും അവൻ മുഖത്തെ കലിപ്പ്‌ ഒട്ടും വിടാതെ അവൾക്ക് നേരെ വന്നു അവളെ എടുത്തുയർത്തി ടേബിളിൽ കയറ്റി ഇരുത്തി,,, ഒട്ടും പ്രതീക്ഷിക്കാത്ത മൂവ്മെന്റ് ആയത് കൊണ്ട് തന്നെ അവളുടെ ഉള്ളൊന്ന് കാളി,,,,

“ഇനി ബഹളം വെക്കഡി,,,,, വെക്കഡി പുല്ലേ വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ തലയിൽ കയറി മുടി വെട്ടുന്നൊ,,,,ഞാൻ ചോദിക്കുന്നതിന് മാത്രം ഉത്തരം മതി,,,, കേട്ടോടി,,,, ”

അതിന് മറുപടി എന്നോണം അവൾ ഒന്ന് തലയാട്ടുമ്പോഴും നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഒന്ന് അമർത്തി തുടക്കുന്നത് കണ്ട് അവനും ചിരി പൊട്ടി വന്നു,,,, അവന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് അവൾ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൻ അവളുടെ തലയിൽ ഒന്ന് തട്ടി,,,,

“എന്താടി പേടിച്ചു പോയോ,,,,, ”

അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് വിതുമ്പി കൊണ്ട് ഒന്ന് തലയാട്ടി,,,,

“പേടിച്ചു,,,,, ഇവിടെ വേദനിച്ചു,,,,,,, എന്തിനാ പേടിപ്പിക്കുന്നെ,,,,, ”

നെഞ്ചിൽ കുത്തികൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളിലേക്ക് ഒന്ന് കൂടെ ചേർന്നു നിന്നു,,,,,

അവളുടെ ഇടുപ്പിൽ ആയി കൈകൾ ചുറ്റി ആ വിരിനെറ്റിയിൽ ചുണ്ട് ചേർത്തു,,,

അയ്യോടാ,,,,,, ഞാൻ ഒന്ന് കനപ്പിച്ച് നോക്കിയാൽ തന്നെ നിനക്ക് വേദന എടുക്കും,,, പിന്നെ എന്തിനാ ഈ വേണ്ടാത്ത പിണക്കത്തിന് നിൽക്കുന്നെ,,,,

എന്തിനാ ഇത്രയും വാശി,,,,,ഇനി എന്നോട് എന്തേലും ദേഷ്യം ഉണ്ടോ പെണ്ണെ,,,,

അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ ഇല്ല എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി കാണിച്ചു,,,

“സോറി,,,, എനിക്കെ അവിടെ നിന്നിട്ട് കൊതി തീർന്നില്ല,,,, അതോണ്ട,,,,,,,എനിക്ക് പാറൂനേം എല്ലാരേം കാണാൻ തോന്നുവാ,,,, ”

“അയ്യേ അതിനായിരുന്നോ വാശി,,,, ക്ലാസ്സ്‌ ഉള്ളതോണ്ടല്ലേ,,,,ഞാൻ പറഞ്ഞില്ലേ കുറച്ച് കഴിഞ്ഞു നമുക്ക് പോകാന്ന്,, ”

അതിന് മറുപടി ഒന്നും പറയാതെ അവൾ ഒന്ന് തലതാഴ്ത്തി ഇരുന്നപ്പോൾ തന്നെ അവന് മനസ്സിലായിരുന്നു അവളുടെ മനസ്സിൽ എന്താണെന്ന്,,,,,

“ശരി നാളെ നിന്നെയും അമ്മയെയും അവിടെ ആക്കി തരാം,,, ഇനി അതിന്റെ പേരിൽ മുഖം വാടണ്ട,,,,,”

“അപ്പൊ സഖാവോ,,,,”

“ഞാൻ എന്തിനാ നിനക്ക് അവരൊക്കെ മതീലെ,,,,,,എന്നെക്കാളും നിനക്ക് ഇഷ്ടം അവരെ ആണല്ലോ,,,,, പിന്നെ എന്നെ എന്തിനാ അന്വേഷിക്കുന്നെ,,,, ”

“അങ്ങനെ പറയല്ലേ,,,,, ”

അവളുടെ കണ്ണുകൾ നിറയുന്നത് കണ്ട് അവൻ ഒന്ന് ഇടം കണ്ണിട്ട് അവളെ നോക്കി,,,,

പിന്നെ എങ്ങനെയാ പറയേണ്ടത്,,,, ഇവിടെ വന്നത് തൊട്ട് നീ എന്നെ ഒന്ന് നോക്കുക പോലും ചെയ്തിട്ടുണ്ടോ,,,എന്റെ മുന്നില് പെട്ടാൽ മുഖം തിരിച്ചു കൊണ്ടുള്ള പോക്കും,,,, ഇത് ഞാനാണ് ചെയ്തിരുന്നേലോ,,,,, നിനക്ക് സഹിക്കോ,,,,

ഞാൻ കുറച്ച് ദിവസം ഇവിടെ നിന്നും മാറി നിൽക്കാം,,,, പറ്റോ,,,

അവൾ ചുണ്ട് കൂർപ്പിച്ച് കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,,

“ഇല്ല,,,, എന്നാൽ നിനക്ക് ആ വക ചിന്ത വല്ലതും ഉണ്ടോ,,, എനിക്കും വേദനിക്കും,,,, എന്റെ ഹൃദയം കരിങ്കല്ല് ഒന്നും അല്ല,,,, ഇനിയും നിനക്ക് മനസ്സിലായില്ലേൽ ഇനി ഒന്നും പറയുന്നില്ല,,, നാളെ രാവിലെ റെഡി ആയി നിന്നോ,,, ഞാൻ കൊണ്ടാക്കി തരാം,,,, അമ്മയോടും പറഞ്ഞേക്ക്,,,,, ”

ഇത്രയും പറഞ്ഞു കൊണ്ട് അവൻ ഒന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവൾ ഒന്ന് കരഞ്ഞു കൊണ്ട് അവനെ പിടിച്ചു വലിച്ചു ആ നെഞ്ചിൽ മുഖം അമർത്തി,,,,,

ഞാൻ പോണില്ല,,,,, എന്റെ സങ്കടം കൊണ്ട് പറഞ്ഞതാ,,, അല്ലാതെ ഈ സഖാവിനെ വിട്ട് പോകാൻ കൊതി ഉണ്ടായിട്ടല്ല,,,,, സോറി,,,,

എന്നോട് പിണങ്ങല്ലേ,,,,,,, ഞാൻ പോവില്ല,,,,

സത്യായിട്ടും പോവില്ല,,,,

മെല്ലെ അവളുടെ തേങ്ങലുകൾ ഉയർന്നു വന്നതും അവൻ ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,,

“ഇനി മാറ്റി പറയോ,,,, ”

“ചും,,,”

അവൾ ഒന്ന് ശബ്ദം ഉണ്ടാക്കിയതും അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി,,,,

“ഇനി ഇരുന്ന് പഠിച്ചോ,,,, ”

അവളെ ഒന്ന് അടർത്തി മാറ്റാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ അള്ളി പിടിച്ചു കൊണ്ട് ഒന്ന് തല ഉയർത്തി അവനെ നോക്കി,,,

“ഞാനെ സഖാവിനോടുള്ള പിണക്കം കൊണ്ട് ഇരുന്നതാ,,,,അല്ലാതെ പഠിക്കുകയൊന്നും അല്ല,,,,,, ”

“ഡി,,,, ”

അവന്റെ വിളി കേട്ടതും അവൾ പെട്ടെന്ന് തന്നെ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ട് അവിടെ ചുണ്ടമർത്തി,,,, “സോപിങ്ങ് ഒന്നും വേണ്ട,,,,

ഇന്നത്തേക്ക് വെറുതെ വിട്ടിരിക്കുന്നു,,,,,

അതിന് മറുപടി എന്നോണം അവൾ ഒന്ന് മുഖം ഉയർത്തി ചിരിച്ചു,,,,

“സഖാവെ,,,, ”

“എന്താടി,,,, ”

“എനിക്കെ ഒരു താലി വേണം,,,,,”

“ഇപ്പോൾ തന്നെ വേണോ,,,, ”

“തമാശയല്ലട്ടൊ,,,,, ഈ കൈ കൊണ്ട് എന്റെ സഖാവിന്റെ പേര് കൊത്തിയ താലി എന്റെ കഴുത്തിൽ ചാർത്തി തരണം,,,, പിന്നെ,,,, ”

“പിന്നെ,, ”

“സീമന്തരേഖയിൽ സിന്ദൂരം ചാർത്തണം,,,, എന്റെ ലോകം അത് നിങ്ങളിൽ ചുരുങ്ങി നിൽക്കണം,,,,എന്റെ സഖാവിനും കുഞ്ഞുങ്ങൾക്കും വേണ്ടി ജീവിച്ചു തീർക്കണം,,,, ”

“അല്ല നിന്റെ കുട്ടിക്കളി ആദ്യം നിർത്തണ്ടെ,,,,എന്നിട്ട് പോരെ കുട്ടിയും മക്കളും ഒക്കെ,,, ”

“പോ,, എന്നോട് മിണ്ടണ്ട,,,, ”

അവനെ ഒന്ന് തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ ഒന്ന് കൂടെ വരിഞ്ഞു മുറുകി,,,,

എന്റെ തുമ്പി കൊച്ചെ,,,, ഈ സഖാവിന്റെ താലിയുടെ ഒരേ ഒരു അവകാശി നീയാ,,,, എന്റെ മക്കളുടെ അമ്മയായും അവരുടെ മക്കളുടെ മുത്തശ്ശിയായും ഈ ആയസ്സ് മുഴുവൻ അടിച്ചു പൊളിച്ചു കഴിയാന്നെ,,,അധികം വൈകാതെ നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തും,,, എപ്പോഴാണ് എന്ന് ചോദിക്കരുത്,,,,അതിന് മുന്നേ ഒരുപാട് കടമ്പകൾ ഉണ്ട്,,,, അതെല്ലാം ഒന്ന് തീരട്ടെ,,,,

പിന്നെ നിന്റെ പഠിപ്പും,,,,,

ഒരു കള്ളചിരിയിൽ അവൻ പറയുന്നത് കേട്ടതും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു,,,

അവൾ ഒന്ന് മിണ്ടാതെ അവന്റെ ഷോൾഡറിൽ മുഖം അമർത്തി,,,,,,

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Thasal